Page 23 of 38 FirstFirst ... 13212223242533 ... LastLast
Results 221 to 230 of 373

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #221
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    ഹൈറേഞ്ച് താലൂക്കുകള്*ക്ക് അടുത്തുള്ള റെയില്*വേ സ്റ്റേഷന്* ഇനി തേനി; ട്രെയിന്* ഓടി തുടങ്ങി

    ബ്രോഡ്ഗേജ് ആക്കാൻ 2010ലാണ് ഈ റൂട്ടിലെ സർവീസ് നിർത്തിയത്. ഇതിൽ തേനി വരെയുള്ള പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 450 കോടി രൂപ ചെലവിലാണ് മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത നവീകരിക്കുന്നത്.




    തേനി: നവീകരിച്ച മധുര – തേനി റയിൽ പാതയിൽ ഇന്നു മുതൽ തീവണ്ടിയോടിത്തുടങ്ങി (Madurai to Theni train service). മധുരയിൽ നിന്നും രാവിലെ 8.30 ന് യാത്രക്കാരുമായി തിരിക്കുന്ന ട്രെയിൻ 9.35 ന് തേനിയിലെത്തി. ട്രെയിൻ സർവീസിന്*റെ ഉദ്ഘാടനം ഇന്നലെ പ്രധാനമന്ത്രി നിർവ്വഹിച്ചു. മുന്*പ് ബോഡിനായ്ക്കന്നൂർ മുതൽ മധുര വരം മീറ്റർ ഗേജ് പാതയുണ്ടായിരുന്നു.
    തേനിയിൽ ട്രെയിൻ എത്തിയതോടെ ഇടുക്കി ഹൈറേഞ്ചിനും ഗുണം ചെയ്യും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീകരിക്കുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതല്* എളുപ്പമാകും.
    ബ്രോഡ്ഗേജ് ആക്കാൻ 2010ലാണ് ഈ റൂട്ടിലെ സർവീസ് നിർത്തിയത്. ഇതിൽ തേനി വരെയുള്ള പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 450 കോടി രൂപ ചെലവിലാണ് മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത നവീകരിക്കുന്നത്.

    ആദ്യഘട്ടമായി മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തേനിയിൽനിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം.
    വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം.
    മധുരയിൽനിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.

    ------------------------------------------------------------------------------------------------------------------------------------------------------------------------------------------


    12 വർഷത്തെ ഇടവേളയ്ക്കു ശേഷം തേനിയിൽ വീണ്ടും ട്രെയിൻ; ഹൈറേഞ്ച് നിവാസികൾക്ക് ഗുണങ്ങൾ ഏറെ




    തേനി റെയിൽവേ സ്റ്റേഷൻ.കുമളി∙ തേനി– മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിൻ എത്തിയതോടെ ഹൈറേഞ്ച് നിവാസികൾക്കും ഗുണങ്ങൾ ഏറെ. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീകരിക്കുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
    12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തേനിയിൽ വീണ്ടും ട്രെയിൻ എത്തുന്നത്. 1928ൽ ബ്രിട്ടിഷുകാർ നിർമിച്ച റെയിൽപാതയിലെ മീറ്റർ ഗേജ് മാറ്റി ബ്രോഡ് ഗേജാക്കുന്നതിനായി 2010ലാണ് മധുരയിൽനിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിയത്. ലൈനിലെ നവീകരണ ജോലികൾ വിവിധ ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്.

    സമയക്രമം
    ആദ്യഘട്ടമായി മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തേനിയിൽനിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം.
    വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് നിവാസികൾക്ക് ഇതേറെ അനുഗ്രഹമാണ്. 450 കോടി രൂപ ചെലവഴിച്ചാണ് മധുരയിൽനിന്ന് തേനി വരെയുള്ള ജോലികൾ പൂർത്തീകരിച്ചത്.
    മധുരയിൽനിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.

    ------------------------------------------------------------------------------------------------------------------------------------------------------------------------------------------

    ഇടുക്കിക്കാർക്ക് ട്രെയിൻ അടുക്കുന്നു



    തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാകാനുണ്ട്. മധുരയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ ആണുള്ളത്. ഇതിൽ മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോൾ പൂർത്തിയാക്കിയത്.

    മുൻപ് ഉണ്ടായിരുന്ന മീറ്റർഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി 2010 ഡിസംബർ 31ന് മീറ്റർഗേജ് സർവീസ് നിർത്തി. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലുള്ളവർക്ക് ഏറെ അനുഗ്രഹമായും. ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്.

    മധുര - ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് റെയിൽവേ പാതകളില്ലാത്തത്.

    ശാന്തൻപാറയിൽനിന്ന്* ബോഡിനായ്*ക്കന്നൂരെത്താൻ 30 കിലോമീറ്ററും തേനിയിലെത്താൻ 45 കിലോമീറ്ററുമാണ് ദൂരം. കമ്പംമെട്ടിൽനിന്ന്* തേനിക്ക്* 53 കിലോമീറ്റർ ദൂരവുമുണ്ട്*. ട്രെയിൻ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്*ക്കും സഞ്ചാരമേഖലയ്*ക്കും ഏറെ ഗുണകരമാകും.

    ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഇപ്പോൾ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെനിന്ന് ടാക്സികളിലോ ബസുകളിലോ ദീർഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. മധുര- ബോഡിനായ്ക്കന്നൂർ റെയിൽപാത വരുന്നതോടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖല ഏറെ പ്രതീക്ഷയിലാണ്.

    തേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികൾക്ക് സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും. ബോഡിനായ്ക്കന്നൂർവരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് മടങ്ങാൻ കഴിയും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #222
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി


    ഇന്ത്യന്* റെയില്*വേ ആധുനികവത്ക്കരണത്തിന്*റെ പാതയിലാണ്. ട്രെയിന്* യാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത് ദൃശ്യമാണ്. ട്രെയിന്* യാത്രയില്* ലഭിക്കുന്ന സൗകര്യങ്ങള്*, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എല്ലാ രംഗത്തും മാറ്റം പ്രകടമാണ്.
    ട്രെയിന്* യാത്രയില്* യാത്രക്കാര്* നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്*ക്ക് പോലും റെയില്*വേ ശ്രദ്ധ നല്*കുകയും അത് പരിഹരിയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.
    എന്നാല്*, പരിഷ്ക്കാരങ്ങള്* നടപ്പാക്കുന്നതിനിടെ യാത്രക്കാരുടെ വയറ്റത്തടിയ്ക്കുന്ന ഒരു നടപടി കൂടി ഇന്ത്യന്* റെയില്*വേ നടപ്പാക്കിയിരിയ്ക്കുകയാണ്. അതായത് പ്രഭാത ഭക്ഷണമടക്കം എല്ലാ സമയത്തേയും ഭക്ഷണത്തിന് റെയില്*വേ വില കൂട്ടി. ഇനി ട്രെയിന്* യാത്രയില്* ഭക്ഷണത്തിന് കുറഞ്ഞത്* 50 രൂപ അധികം നല്*കണം.
    അതേസമയം, പ്രീമിയം ട്രെയിനുകളിലെ സർവീസ് ചാർജ് റെയിൽവേ ഇപ്പോൾ നിർത്തലാക്കിയിട്ടുണ്ട്. അതായത്, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഭക്ഷണം ഓപ്ഷൻ തിരഞ്ഞെടുക്കാത്ത യാത്രക്കാർക്ക് ഇനി മുതല്* സർവീസ് ചാർജ് നൽകേണ്ടതില്ല. യാത്രക്കാർക്ക് സാധാരണ നിരക്കിൽ വെള്ളം, ചായ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെങ്കിലും പ്രഭാതഭക്ഷണത്തിനും മറ്റ് സമയത്തെ ഭക്ഷണത്തിനും ഇനി 50 രൂപ അധികം നൽകണം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം IRCTC യ്ക്ക് സർക്കുലർ പുറപ്പെടുവിച്ചു. മുന്*പ് രാജധാനി, തുരന്തോ, ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫുഡ്* ഓപ്ഷൻ (food Option) തിരഞ്ഞെടുത്തില്ലെങ്കിൽ പോലും സർവീസ് ചാർജ് നൽകേണ്ടി വന്നിരുന്നു.
    സർക്കുലർ പ്രകാരം, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളില്* സെക്കൻഡ്, തേർഡ് എസികളിൽ രാവിലെ ചായ നിരക്ക് 20 രൂപയും IA/ECയിൽ 35 രൂപയും നൽകണം. അതേസമയം സെക്കൻഡ്, തേർഡ് എസിയിൽ പ്രഭാതഭക്ഷണത്തിന് 105 രൂപയും എസി ചെയർ കാറിൽ പ്രഭാതഭക്ഷണത്തിന് 155 രൂപയും ഈടാക്കും. IA/ECയിൽ അത്താഴവും ഉച്ചഭക്ഷണവും 245 രൂപയ്ക്കും സെക്കൻഡ് എസി, തേഡ് എസി എന്നിവയില്* 185 രൂപയ്ക്കും ലഭിക്കും.
    അതേസമയം ചെയർ കാറിൽ തുക കൂടുതലാണ്. 235 രൂപയാണ് ഭക്ഷണത്തിന് നല്*കേണ്ടി വരിക. IA / EC യിൽ, വൈകുന്നേരത്തെ ലഘുഭക്ഷണത്തോടുകൂടിയ ചായയ്ക്ക് 140 മുതൽ 180 രൂപ വരെ ഈടാക്കും. സെക്കൻഡ്, തേർഡ് എസികളിൽ ചായയ്*ക്കൊപ്പം ലഘുഭക്ഷണം 90 രൂപയ്ക്ക് ലഭിക്കും. ചെയർ കാറിൽ യാത്ര ചെയ്യുന്നവർ ഇതിനായി 140 രൂപ നൽകണം.
    തുരന്തോ സ്ലീപ്പർ ക്ലാസിൽ രാവിലെ ചായ 15 രൂപയ്ക്ക് ലഭിക്കും. അതേസമയം പ്രഭാതഭക്ഷണം 90 രൂപയ്ക്കും ഉച്ചഭക്ഷണം-അത്താഴം എന്നിവ 120 രൂപയ്ക്ക് ലഭിക്കും.
    തേജസ് ട്രെയിനുകളുടെ IA / EC ൽ, പ്രഭാതഭക്ഷണം 155- 205 രൂപയ്ക്ക് ലഭിക്കും. അതേസമയം ഉച്ചഭക്ഷണവും അത്താഴവും 244 മുതൽ 294 രൂപയ്ക്ക് ലഭിക്കും. വന്ദേ ഭാരത് ട്രെയിനുകളിൽ രാവിലെ ചായ 15 രൂപയ്ക്കും പ്രഭാതഭക്ഷണം 155 മുതൽ 205 രൂപയ്ക്കും ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും യാത്രക്കാർ 244 മുതൽ 294 രൂപ വരെ നൽകണം.


  4. #223
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    മുഖം മിനുക്കി കോട്ടയം സ്റ്റേഷൻ, ഇരട്ടപ്പാത ഉദ്ഘാടനം ഇന്ന്; നടപ്പാക്കിയ വികസന പദ്ധതികൾ, ഇനി വരാനുള്ളത്..


    HIGHLIGHTS

    • ചിങ്ങവനം - ഏറ്റുമാനൂർ ഇരട്ടപ്പാത പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ കൂടുതൽ വികസനപദ്ധതികൾ കാത്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ


    5 പ്ലാറ്റ്ഫോമുകൾ സജ്ജമായ കോട്ടയം റെയിൽവേ സ്റ്റേഷന്റെ ദൃശ്യം. ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനിൽ നവീകരണം നടന്നത്. ചിങ്ങവനം - ഏറ്റുമാനൂർ ഇരട്ടപ്പാത പ്രധാനമന്ത്രി ഇന്ന് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.


    കോട്ടയം ∙ ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമ്പോൾ തൽസമയം കോട്ടയം റെയിൽവേ സ്റ്റേഷനിലും പരിപാടികൾ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വൈകിട്ട് 5:45 മുതൽ ചടങ്ങുകൾ നടക്കും. പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തും. കോട്ടയം - എറണാകുളം മെമു സർവീസ് ഫ്ലാഗ് ഓഫ് ചെയ്താണു പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യുന്നത്.

    നാളെ മുതൽ ആരംഭിക്കുന്ന കായംകുളം - എറണാകുളം പാസഞ്ചർ റേക്കാണ് ഫ്ലാഗ്ഓഫിനായി ഉപയോഗിക്കുന്നത്. കോട്ടയം സ്റ്റേഷനിൽ തോമസ് ചാഴികാടൻ എംപി മെമു ഫ്ലാഗ്ഓഫ് ചെയ്യും. മേയ് 29നു ജോലികൾ പൂർത്തിയാക്കി ഇരട്ടപ്പാത ഗതാഗതത്തിനായി തുറന്നു നൽകിയിരുന്നു. പാസഞ്ചർ, മെമു ട്രെയിനുകൾക്കായുള്ള ഒന്ന് എ പ്ലാറ്റ് ഫോമിലെ ലൈൻ നിർമാണം മാത്രമാണു പൂർത്തിയാകാനുള്ളത്. പിറവം റോഡ്, വൈക്കം, ചങ്ങനാശേരി, ചിങ്ങവനം, കടുത്തുരുത്തി, കുറുപ്പന്തറ, ഏറ്റുമാനൂർ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി. ഹാൾട്ട് സ്റ്റേഷനായ കുമാരനല്ലൂരിൽ പുതിയ പ്ലാറ്റ്ഫോം നവീകരിച്ചു.

    കോട്ടയം സ്റ്റേഷനിൽ നടപ്പാക്കിയ വികസന പദ്ധതികൾ
    ∙ 5 പ്രധാന പ്ലാറ്റ്ഫോമുകളും ഒരു പാസഞ്ചർ / മെമു പ്ലാറ്റ്ഫോമും അടക്കം 6 പ്ലാറ്റ്ഫോമുകൾ.
    ∙ ഒന്നാം പ്ലാറ്റ്ഫോമിൽ പുതിയ എസി കാത്തിരിപ്പു കേന്ദ്രം. ഇതു യാത്രക്കാർക്കു തുറന്നു നൽകിയിട്ടില്ല.
    ∙ ശബരിമല തീർഥാടകർക്കായി സംസ്ഥാനത്തെ ഏറ്റവും വലിയ പിൽഗ്രിം സെന്റർ. 3 നിലയിൽ ശുചിമുറികൾ അടക്കമുള്ള കെട്ടിടം ഒന്നാം കവാടത്തിനു സമീപം. ഈ സീസണിൽ അയ്യപ്പ ഭക്തർക്കായി തുറക്കും.
    ∙ പുതിയ രണ്ട് നടപ്പാലം. നാഗമ്പടം റെയിൽവേ മേൽപാലത്തിനു സമീപത്തു നിന്നുള്ള പുതിയ പാലം തയാറായി. നിർദിഷ്ട രണ്ടാം കവാടത്തിൽ നിന്നു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചും പാലം.
    ∙ സ്റ്റേഷന്റെ പ്രധാന കവാടം കേരളീയ വാസ്തുവിദ്യാ മാതൃകയിൽ നവീകരിച്ചു. ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള എസ്കലേറ്റർ പുനഃസ്ഥാപിച്ചു.

    കോട്ടയത്ത് ഇനി വരാനുള്ളത്
    ∙ നാഗമ്പടത്തു കോട്ടയം സ്റ്റേഷന്റെ രണ്ടാം കവാടം. എംസി റോഡിൽ നിന്നു നേരിട്ടു സ്റ്റേഷനിലേക്കു പ്രവേശന സൗകര്യം. 160 കാറുകൾക്കു പാർക്കിങ്ങിനുള്ള സൗകര്യം. ഡിസംബറിൽ പൂർത്തിയായേക്കും.
    ∙ രണ്ടാം കവാടത്തിൽ ടിക്കറ്റ് കൗണ്ടർ. ടിക്കറ്റ് മെഷീൻ സ്ഥാപിക്കാൻ എംപി ഫണ്ട് അനുവദിക്കാമെന്നു തോമസ് ചാഴികാടൻ റെയിൽവേയെ അറിയിച്ചിട്ടുണ്ട്.
    ∙ എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചു പുതിയ മേൽപാലം. രൂപരേഖ തയാറായി.
    ∙ റെയിൽവേ സ്റ്റേഷന്റെ ചുറ്റുമുള്ള റോഡുകളുടെ നവീകരണം. മഴ മാറിയാൽ ഉടൻ തുടങ്ങുമെന്ന് അധികൃതർ.
    ∙ ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് നിർമാണം പൂർത്തിയായില്ല. സെക്കൻഡ് ക്ലാസ് വെയ്റ്റിങ് ഹാൾ നവീകരണം നടന്നു വരുന്നു. പുതിയ വിഐപി കാത്തിരിപ്പുകേന്ദ്രവും തയാറാകുന്നുണ്ട്.

    യാത്രക്കാരുടെ ആവശ്യം
    ∙ 4,5 പ്ലാറ്റ്ഫോമുകൾക്കു പൂർണമായ മേൽക്കൂര. ഈ പ്ലാറ്റ്ഫോമുകളിൽ ശുചിമുറി സൗകര്യവും വേണം.


  5. #224
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    13 വർഷങ്ങൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ എത്തി; ഇടുക്കിക്കും പ്രയോജനം, ആർപ്പുവിളികളോടെ നാട്ടുകാർ




    ബോഡിനായ്ക്കന്നൂരിൽ പരീക്ഷണ ഓട്ടത്തിനെത്തിയ ട്രെയിനിൽ പുഷ്പഹാരമണിയിക്കുന്ന നാട്ടുകാർ.

    പൂപ്പാറ∙ ജില്ലയിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനായ ബോഡിനായ്ക്കന്നൂരിൽ 13 വർഷങ്ങൾക്ക് ശേഷം ട്രെയിൻ എത്തി. തേനിയിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി 10 കിലോമീറ്റർ വേഗത്തിൽ ബോഡിനായ്ക്കന്നൂരിലെത്തിയ ട്രെയിനിൽ പുഷ്പഹാരമണിയിച്ച നാട്ടുകാർ ആർപ്പുവിളികളോടെ സ്വീകരിച്ചു. പരീക്ഷണ ഓട്ടം വിജയിച്ചതായും ഡിസംബറോടെ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷൻ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
    തേനിയിൽ നിന്നു 15 കിലോമീറ്റർ ദൂരം വരുന്ന ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിർമാണം പൂർത്തിയായതോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. സ്റ്റേഷൻ കഴിഞ്ഞുള്ള റെയിൽപാതയുടെ നിർമാണം തുടരുകയാണ്.


    ബോഡിനായ്ക്കന്നൂരിൽ സ്റ്റേഷനിലെത്തുന്ന ട്രെയിനുകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിലേക്കു വെള്ളം ശേഖരിക്കുന്നതും ബോഡിനായ്ക്കന്നൂർ സ്റ്റേഷനിൽ നിന്നായിരിക്കും. ഇതിനായി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. 75 കോടി രൂപയുടെ പ്രവർത്തികൾ ഡിസംബറോടെ പൂർത്തിയാക്കും.

    ഏലമില്ലാത്ത നാട്ടിലെ കാർഡമം എക്സ്പ്രസ്
    13 വർഷം മുൻപ് ബോഡിനായ്ക്കന്നൂർ വരെ മീറ്റർഗേജ് പാതയിൽ ഗുഡ്സ് ട്രെയിൻ സർവീസ് നടത്തിയിരുന്നു. 2011ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ബോഡിനായ്ക്കന്നൂരിലേക്കുള്ള മീറ്റർഗേജ് പാത ബ്രോഡ് ഗേജാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. 2017ൽ കേന്ദ്ര സർക്കാർ പദ്ധതിക്കായി 354 കോടി രൂപ അനുവദിച്ചതോടെ 75 കിലോമീറ്റർ വരുന്ന മധുര-തേനി റെയിൽ പാതയുടെ നിർമാണം വേഗത്തിലായി. കഴിഞ്ഞ മേയ് 26നാണ് ഇൗ പാത കമ്മിഷൻ ചെയ്തത്. മധുര-തേനി ട്രെയിൻ സർവീസിന് കാർഡമം എക്സ്പ്രസ് എന്നാണ് റെയിൽവേ മന്ത്രാലയം പേരിട്ടിരിക്കുന്നത്.

    ഇടുക്കി ജില്ലയ്ക്കും ഏറെ പ്രതീക്ഷകൾ
    ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്താം. ഇവിടെ നിന്നു ചെന്നൈയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടാകുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ചെന്നൈ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ കഴിയും. ബോഡിനായ്ക്കന്നൂരിലേക്കുള്ള റെയിൽപാത വികസനം ജില്ലയിലെ സുഗന്ധവ്യഞ്ജന ചരക്ക് നീക്കത്തിനും ഗുണകരമാകും.
    ബോഡിനായ്ക്കന്നൂരിൽ ട്രെയിൻ എത്തുന്നതോടെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവർക്കും യാത്ര എളുപ്പമാകും.


  6. #225
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ആപ്പു നോക്കി ആപ്പിലാകരുത്, ട്രെയിൻ സമയം അറിയാൻ ഇതുമതി !




    ട്രെയിന്* സമയം സ്വകാര്യ ആപ്പ് നോക്കി പോയി ആപ്പിലായവര്*ക്ക് ഉപദേശവുമായി റെയില്*വേ. തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ എന്*.ടി.ഇ.എസ്(നാഷണല്* ട്രെയിന്* എന്*ക്വയറി സിസ്റ്റം) പിന്തുടരാനാണ് റെയില്*വേ നല്*കുന്ന ഉപദേശം. നവംബര്* ഒന്ന് മുതല്* നിലവില്* വന്ന കൊങ്കണ്* സമയ മാറ്റം പല സ്വകാര്യ ആപ്ലിക്കേഷനുകളും അറിയാതെ പോയതാണ് യാത്രക്കാരെ വലച്ചത്.

    സമയമാറ്റം അറിയാതെ ട്രെയിന്* കയറാനെത്തിയവരില്* പലര്*ക്കും വണ്ടി കിട്ടിയില്ല. ഇവര്* പരാതിയുമായി സമീപിച്ചപ്പോഴാണ് പാലക്കാട് റെയില്*വേ ഡിവിഷന്റെ വിശദീകരണം. എന്*.ടി.ഇ.എസ്. മാത്രമാണ് റെയില്*വേ ആപ്ലിക്കേഷനെന്നും റെയില്*വേ അറിയിക്കുന്നു.
    സമയം കൃത്യമായി അറിയാന്* തീവണ്ടികളുടെ എന്*ജിനു മുകളില്* ആര്*.ടി.ഐ.എസ്. (റിയല്* ടൈം ട്രെയിന്* ഇന്*ഫര്*മേഷന്* സിസ്റ്റം) സംവിധാനമുണ്ട്. ഇതാണ് എന്*.ടി.ഇ.എസ് പിന്തുടരുന്നത്. അതേസമയം ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്*ത്തനം. ട്രെയിന്* സമയത്തില്* വരുന്ന മാറ്റങ്ങളും പലപ്പോഴും സ്വകാര്യ ആപ്പുകളില്* വൈകിയാണ് അപ്*ഡേറ്റു ചെയ്യാറ്.

    അതേസമയം ഒറ്റക്ലിക്കില്* കാര്യങ്ങളറിയാമെന്നതാണ് സ്വകാര്യ ആപ്ലിക്കേഷനുകളെ ജനപ്രിയമാക്കുന്നത്. ആളുകള്* കൂടിയാല്* എന്*.ടി.ഇ.എസ് പലപ്പോഴും ഹാങ്ങാവുകയും ചെയ്യും. സര്*വറുകളുടെ കാര്യക്ഷമതയും ലളിതമായ യൂസര്* ഇന്റര്*ഫേസുകളുമാണ് പല സ്വകാര്യ ആപ്ലിക്കേഷനുകളിലുമുള്ളത്. എന്നാല്* വിവരങ്ങളുടെ ആധികാരികതയുടെ കാര്യത്തില്* എന്*.ടി.ഇ.എസിനോട് കിടപിടിക്കാന്* ഈ ആപ്ലിക്കേഷനുകള്*ക്കാവില്ല. ഇത്തരം സ്വകാര്യ ആപ്പുകളില്* തങ്ങള്*ക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്*വേ. പരാതി ലഭിച്ചാല്* ഇത്തരം ആപ്ലിക്കേഷനുകള്*ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

    കൊങ്കണ്* വഴി പോകുന്ന ട്രെയിനുകളുടെ മണ്*സൂണ്* അല്ലാത്ത സമയത്തെ സമയമാറ്റം നവംബര്* ഒന്നു മുതലാണ് നിലവില്* വന്നത്. ജൂണ്* മുതല്* ഒക്ടോബര്* 31 വരെയാണ് കൊങ്കണില്* മണ്*സൂണ്* സമയക്രമമുള്ളത്. 25ലേറെ ട്രെയിനുകളെ ഈ സമയമാറ്റം ബാധിക്കുന്നുണ്ട്. സമയം മാറിയ കേരളത്തിലൂടെ പോകുന്ന പ്രധാന ട്രെയിനുകള്* ഇവയാണ്.
    എറണാകുളം- നിസാമുദീന്* മംഗള എക്*സ്പ്രസ്(12617) നേരത്തെ രാവിലെ 10.10ന് പുറപ്പെട്ടിരുന്ന ട്രെയിന്* നവംബര്* ഒന്ന് മുതല്* ഉച്ചക്ക് 1.25നാണ് പുറപ്പെടുന്നത്. ഷൊര്*ണൂരില്* ഉച്ചക്ക് 3.20നും കോഴിക്കോട് വൈകുന്നേരം 05.12നും കണ്ണൂരില്* 6.39നും മംഗളൂരുവില്* രാത്രി 9.20നും എത്തും.

    നിസാമുദീന്* - എറണാകുളം മംഗള എക്*സ്പ്രസ്(12618 ) രണ്ട് മണിക്കൂര്* നേരത്തെയാക്കി. 10.30ന് മംഗളൂരുവില്* നിന്നും പുറപ്പെടുന്ന ട്രെയിന്* കാസര്*കോട് രാത്രി 11.18നും ഷൊര്*ണൂര്* വെളുപ്പിന് 04.10നും എറണാകുളത്ത് രാവിലെ 7.30നും എത്തിച്ചേരും.

    ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്*സ്പ്രസ്(16345) തിരുവനന്തപുരത്തേക്ക് 01.35 മണിക്കൂര്* നേരത്തെ എത്തും. മംഗളൂരുവില്* രാവിലെ 04.15ന് പുറപ്പെടുന്ന ട്രെയിന്* കണ്ണൂരില്* 6.32നും കോഴിക്കോട് 08.07നും എത്തും. തിരുവനന്തപുരത്ത് വൈകീട്ട് 06.05നാണ് എത്തിച്ചേരുക.
    ആലപ്പുഴ ചെന്നൈ(22640) ട്രെയിന്* വൈകിട്ട്3.4.00 മണിക്കാണ് ആലപ്പുഴയില്* നിന്നും പുറപ്പെടുക. ചെന്നൈയിലേക്ക് വെളുപ്പിന് 05.30യ്ക്ക് എത്തിച്ചേരും. മംഗളൂരു- ചെന്നൈ മെയില്*(12602) ഉച്ചയ്ക്ക്1.55നാണ് പുറപ്പെടുക. ചെന്നൈയില്* രാവിലെ 06.10ന് എത്തിച്ചേരും. എറണാകുളം -പട്*ന(22643) വൈകിട്ട് 05.20ന് പുറപ്പെടും. പട്*നയിലെത്തുന്ന സമയത്തില്* മാറ്റമില്ല.


  7. #226
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഫ്രഞ്ച് വികസന ബാങ്ക് വായ്പയില്ല; പാളം തെറ്റും മെട്രോ രണ്ടാം ഘട്ടം


    HIGHLIGHTS

    • അനിശ്ചിതത്വം കാക്കനാട് ലൈൻ നിർമാണം ജനുവരിയിൽ തുടങ്ങാനിരിക്കെ



    കൊച്ചി ∙ കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് എഎഫ്ഡി (ഫ്രഞ്ച് വികസന ബാങ്ക്) വായ്പ കിട്ടില്ല എന്നു വ്യക്തമായതോടെ കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട നിർമാണം അനിശ്ചിതത്വത്തിലായി. വായ്പ നൽകാനാവില്ലെന്ന് എഎഫ്ഡി കെഎംആർഎലിനെ അറിയിച്ചു. രണ്ടാംഘട്ട നിർമാണത്തിന് അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് എഎഫ്ഡിയുടെ പിൻമാറ്റത്തിനു പ്രധാന കാരണം. മെട്രോ ഒന്നാം ഘട്ടത്തിനു ഡിഎംആർസി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിലെ ഉൗതി വീർപ്പിച്ച കണക്കുകളും ഫ്രഞ്ച് വികസന ഏജൻസിയെ പിൻമാറ്റത്തിനു പ്രേരിപ്പിച്ചു.

    കെഎംആർഎൽ ആസ്ഥാനത്തു 2 മാസം മുൻപ് പ്രോജക്ട് അവലോകനത്തിനെത്തിയ എഎഫ്ഡി ഉന്നത സംഘം ഇക്കാര്യം വ്യക്തമാക്കി. ഫ്രഞ്ച് വായ്പ മുടങ്ങിയ വിവരം കെഎംആർഎൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മെട്രോ ഒന്നാം ഘട്ടത്തിനു ലഭിച്ചത് എഎഫ്ഡി വായ്പയായിരുന്നു. 1.9% പലിശയ്ക്ക് 1525 കോടി രൂപ. 2016ൽ പദ്ധതി അവലോകനത്തിനെത്തിയ ഫ്രഞ്ച് അംബാസഡർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചു രണ്ടാംഘട്ടത്തിനും വായ്പ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി രണ്ടു മാസം മുൻപു നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതി ജനുവരിയിൽ നിർമാണം തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വത്തിലായത്.


  8. #227
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    അരലക്ഷം ജനസംഖ്യയുള്ളിടത്ത് റെയില്*പ്പാത: സാധ്യതാപട്ടികയില്* കേരളത്തിലെ 4 നഗരങ്ങള്*


    കേരളത്തില്*നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്*, നെടുമങ്ങാട് എന്നീ നഗരങ്ങള്* റെയില്*വേ ബോര്*ഡിന്റെ സാധ്യതാപട്ടികയില്* ഇടംനേടി.


    [



    കൊച്ചി: റെയില്*വേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേല്* ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിര്*മിക്കാന്* റെയില്*വേ ഒരുങ്ങുന്നു. കേരളത്തില്*നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂര്*, നെടുമങ്ങാട് എന്നീ നഗരങ്ങള്* റെയില്*വേ ബോര്*ഡിന്റെ സാധ്യതാപട്ടികയില്* ഇടംനേടി. സാധ്യത പഠിക്കാന്* സോണല്* റെയില്*വേ ഓഫീസുകള്*ക്ക് റെയില്*വേ ബോര്*ഡ് കഴിഞ്ഞദിവസം നിര്*ദേശം നല്*കി. ഡിസംബര്* രണ്ടിനകം റിപ്പോര്*ട്ട് നല്*കണം.

    52,405 ജനസംഖ്യയുള്ള തൊടുപുഴ നഗരസഭയുടെ വിശദാംശങ്ങള്* അടങ്ങിയ ഫോര്*മാറ്റാണ് സാധ്യത പഠിക്കാനായി റെയില്*വേ ബോര്*ഡ് നല്*കിയത്. തൊടുപുഴ നിലവില്* അങ്കമാലി-ശബരി റെയില്*വേ പദ്ധതിയുടെ ഭാഗമാണ്. അതിനാലാണ് പുതിയ സാധ്യതാപട്ടികയില്* തൊടുപുഴ ഉള്*പ്പെടാത്തത്. ശബരിപാതയ്ക്ക് അനുമതി വേഗംലഭിക്കാനും പുതിയ നീക്കം വഴിയൊരുക്കിയേക്കും.

    ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയില്* ശബരിപാത ഉള്*പ്പെടുത്തുന്നതിന് ചര്*ച്ചകള്* സജീവമാണ്. നിര്*ദിഷ്ട ശബരിപദ്ധതിയുടെ മൂന്നാംഘട്ടത്തിലുള്ള നെടുമങ്ങാട് (ജനസംഖ്യ 60,161) സാധ്യതാപട്ടികയിലുള്ളതും ശബരിപാതയ്ക്ക് ഗുണമാകും.


    ഗതിശക്തി പദ്ധതിക്കുവേണ്ടി ഗുജറാത്തിലെ ഭാസ്*കരാചാര്യ നാഷണല്* ഇന്*സ്റ്റ്യൂട്ട് ഫോര്* സ്പെയ്*സ് ആപ്ലിക്കേഷന്*സ് ആന്*ഡ് ജിയോ ഇന്*ഫോമാറ്റിക്*സ് (ബി.ഐ.എസ്.എ.ജി.) ആണ് 80 നഗരങ്ങളെ തിരഞ്ഞെടുത്തത്.

    ശബരിപാത വരുമ്പോള്*

    1997-ല്* പ്രഖ്യാപിച്ച ശബരിപാതയ്ക്ക് 111 കിലോമീറ്ററാണ് ദൈര്*ഘ്യം. പാതയില്* ഏഴുകിലോമീറ്റര്* ട്രാക്കും ഒരു കിലോമീറ്റര്* നീളമുള്ള റെയില്*പ്പാലവും കാലടിയിലെ റെയില്*വേസ്റ്റേഷനും പണിതീര്*ന്നിട്ട് ഏഴുവര്*ഷത്തിലേറെയായി. അങ്കമാലിമുതല്* എരുമേലിവരെയുള്ള ആദ്യഘട്ടം നടപ്പായാല്*ത്തന്നെ മലയോരമേഖലയുടെ വികസനത്തിന് പ്രയോജനപ്പെടും.




  9. #228
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ശബരി പാതയിൽ വന്ദേഭാരത് ട്രെയിനും, 130 കി.മീ വേഗം; തിരുവനന്തപുരം യാത്രയ്ക്കും വേഗമേറും

    • പുതുക്കിയ എസ്റ്റിമേറ്റ് ഇന്ന് കൈമാറും



    അങ്കമാലി – എരുമേലി നിർദിഷ്ട ശബരി റെയിൽപാതയിൽ വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റ് തയാറായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രാഥമിക ചർച്ചകൾക്കായി കെ–റെയിൽ ഇന്ന് ദക്ഷിണ റെയിൽവേക്കു കൈമാറും.


    പദ്ധതിച്ചെലവ് 3347 കോടിയിൽനിന്ന് 3600 കോടിയായി ഉയരുമെന്നാണു സൂചന. പദ്ധതിക്കായി കിഫ്ബി വഴി 2000 കോടി രൂപ നീക്കിവയ്ക്കുമെന്നു കേരളം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് ഇത്തവണ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
    തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റിൽ വ്യത്യാസം വരാമെന്നും ദക്ഷിണ റെയിൽവേയുമായുള്ള ചർച്ചകൾക്കു ശേഷം എസ്റ്റിമേറ്റ് അന്തിമമാക്കി റെയിൽവേ ബോർഡിനു കൈമാറുമെന്നും കെ–റെയിൽ അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാരും റെയിൽവേയും പകുതി വീതം ചെലവു വഹിക്കാമെന്നു ധാരണയിലെത്തിയതിനാലാണു ശബരി പാതയുടെ എസ്റ്റിമേറ്റ് കെ–റെയിൽ തയാറാക്കിയത്. അങ്കമാലി–എരുമേലി പാതയുടെ ഡിസൈൻ മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിലാണു പരിഗണിക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 7 സ്ഥലങ്ങളിൽ 100 കിലോമീറ്റർ എന്ന വേഗനിയന്ത്രണമുണ്ടാകും.

    തിരുവനന്തപുരം യാത്രയ്ക്കും വേഗമേറും
    പദ്ധതിയുടെ രണ്ടാം ഘട്ടമായ എരുമേലി–പുനലൂർ–നെടുമങ്ങാട്–കഴക്കൂട്ടം പാതയുടെ അലൈൻമെന്റ് 160 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ തയാറാക്കാൻ കഴിഞ്ഞാൽ കേരളത്തിന് നേട്ടമാകും. അങ്കമാലിയിൽ നിന്നു തിരുവനന്തപുരത്തേക്കു കൂടുതൽ വേഗം കൈവരിക്കാൻ സാധിക്കും. ശബരി റെയിൽ എരുമേലിയിൽ നിന്നു പുനലൂർ, നെടുമങ്ങാട് വഴി പാത തിരുവനന്തപുരത്തേക്കു നീട്ടാനുള്ള സർവേ മുൻപു നടത്തിയതാണ്.


    50,000 ജനസംഖ്യയുള്ള, റെയിൽവേ എത്താത്ത പട്ടണങ്ങളെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തിൽ നെടുമങ്ങാട് ഉൾപ്പെടുന്നതിനാൽ ശബരി പാതയുടെ രണ്ടാം ഘട്ടത്തിനു കൂടുതൽ കേന്ദ്ര സഹായത്തിനു സാധ്യതയുണ്ട്. രണ്ടാംഘട്ട അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കേണ്ടിവരും.


  10. #229
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ശബരിപാത: വീണ്ടും പ്രതീക്ഷയേകി എസ്റ്റിമേറ്റ് പുതുക്കൽ

    HIGHLIGHTS

    • പാതയ്ക്കായി ഏറ്റെടുത്ത സ്വന്തം ഭൂമിയിലെ തകർന്നടിഞ്ഞ വീടുകളിൽ അന്യരെപ്പോലെ കഴിയേണ്ടിവരുന്ന ഗതികേട് ഒഴിവാകുമെന്ന ആശ്വാസത്തിൽ ജനം




    ശബരി റെയിൽപാതയുടെ നെടുമ്പാശേരിക്കു സമീപം പിരാരൂരിൽ സ്ഥാപിച്ച ട്രാക്ക്.



    മൂവാറ്റുപുഴ ∙ അവ്യക്തതകളും പ്രതിസന്ധികളും ഒന്നിനു പിറകെ ഒന്നായി വർധിക്കുമ്പോഴും ശബരി പാതയ്ക്കായി റെയിൽവേ ബോർഡിന്റെ നിർദേശം അനുസരിച്ചു എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതു ജില്ലയുടെ കിഴക്കൻ മേഖയ്ക്കു വീണ്ടും പ്രതീക്ഷ പകരുന്നു. പാതയ്ക്കായി ഏറ്റെടുത്ത സ്വന്തം ഭൂമിയിലെ തകർന്നടിഞ്ഞ വീടുകളിൽ അന്യരെപ്പോലെ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഗതികേടിന് ഇനിയെങ്കിലും അറുതി വരുമെന്ന ആശ്വാസമാണിവർക്ക്. ശബരിപാതയ്ക്കായി ഭൂമി വിട്ടുകൊടുക്കേണ്ട കുടുംബങ്ങൾക്കെതിരെ ജപ്തി നടപടികൾ വരെ ചില ധനകാര്യ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു.

    ഭൂമിയേറ്റെടുക്കാൻ കല്ലിട്ടു തിരിച്ചു പോയതോടെ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ വീടു പുതുക്കി പണിയാനോ കഴിയാതെ വിഷമിച്ചിരുന്ന കുടുംബങ്ങൾക്കെതിരെയാണ് വർഷങ്ങൾക്കു മുൻപെടുത്ത വായ്പകളുടെ പേരിൽ ജപ്തി നടപടികൾ ആരംഭിച്ചത്. ഇവർക്കൊക്കെ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു നിരീക്ഷിക്കുന്ന പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെൻേറഷൻ പദ്ധതിയിൽ (പ്രഗതി) ശബരി റെയിൽപാത നിർമാണം 5 വർഷം മുൻപ് ഉൾപ്പെടുത്തിയിരുന്നു.
    പദ്ധതി ചെലവിൽ 50% സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിലപാടും ഇതിൽ സംസ്ഥാന സർക്കാരിന്റെ മലക്കം മറിച്ചിലുകളുമാണു പദ്ധതി അനിശ്ചിതത്വത്തിലാക്കിയത്. വൈകിയാണെങ്കിലും പകുതി ചെലവു വഹിക്കാമെന്ന സംസ്ഥാന നിലപാട് പദ്ധതിക്കു ഗുണം ചെയ്യും. അങ്കമാലി-എരുമേലി-പുനലൂർ പാതയിൽ 20 റെയിൽവേ സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അങ്കമാലി, പുനലൂർ സ്റ്റേഷനുകൾ ഇതോടെ ജംക്*ഷൻ സ്റ്റേഷനുകളായി മാറും.

    റെയിൽവേ കടന്നു ചെല്ലാത്ത കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം എന്നിവിടങ്ങളിലാണു സ്റ്റേഷനുകൾ വരിക. ഇതിൽ മൂവാറ്റുപുഴയിലും വാഴക്കുളത്തും സ്റ്റേഷനുകൾ വരുന്നതോടെ കാർഷിക മേഖലയ്ക്കും വലിയ ഉണർവായിരിക്കും ഉണ്ടാകുക. കാലടി വരെ 7 കിലോമീറ്റർ പാത നിർമാണമാണു പൂർത്തിയായത്. റെയിൽവേ ഇതുവരെ പദ്ധതിയിൽ 264 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.








  11. #230
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    വർഷം മുഴുവൻ ചരക്കുനീക്കം, യാത്രക്കാർ; അങ്കമാലി– എരുമേലി ശബരി റെയിൽ യാഥാർഥ്യമായാൽ




    ശബരി റെയിൽപാതയുടെ നെടുമ്പാശേരിക്കു സമീപം പിരാരൂരിൽ സ്ഥാപിച്ച ട്രാക്ക്. (ഫയൽ ചിത്രം)

    പത്തനംതിട്ട ∙ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ–റെയിൽ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു പദ്ധതിച്ചെലവ് 3745 കോടി രൂപയാണ്. ദക്ഷിണ റെയിൽവേയുമായി നടത്തുന്ന തുടർചർച്ചകൾക്കു ശേഷം അന്തിമ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിലേക്ക് അയയ്ക്കും. പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും.

    മുൻ പഠനങ്ങളിൽനിന്നു വ്യത്യസ്തമായി പാത കടന്നുപോകുന്ന വിവിധ മേഖലകളിലെ വാണിജ്യ സാധ്യതകൾ കൂടി ഉൾപ്പെടുത്തും. ശബരിമല സീസണിൽ മാത്രം തീർഥാടകരെത്തുന്ന പാത എന്നതിൽ നിന്നു മാറി വർഷം മുഴുവനും ചരക്കുനീക്കം സാധ്യമാക്കുന്നതിനും യാത്രക്കാരെ ലഭ്യമാക്കുന്നതിനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും. ചരക്കുലോറികൾ കയറ്റിക്കൊണ്ടു പോകുന്ന റോറോ ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യങ്ങളും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലുണ്ടാകും.


    ലോറികൾ ട്രെയിനിലേക്ക് ഓടിച്ചുകയറ്റാനാവശ്യായ റാംപുകൾ ഈ സ്റ്റേഷനുകളിൽ ശുപാർശ ചെയ്തിട്ടുണ്ട്. ശബരിമല തീർഥാടകർക്കുള്ള വിശ്രമ മുറികളും അനുബന്ധ സൗകര്യങ്ങളും എരുമേലി സ്റ്റേഷനോട് േചർന്നു നിർമിക്കും. അതേ സമയം, പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തുനൽകി.

    രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ശബരിമല തീർഥാടകർക്കു സഹായകരമാകുന്ന പദ്ധതി കേരളത്തിലെ മലയോര ജില്ലകളുടെ വികസനത്തിൽ നിർണായക പങ്കു വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതിശക്തി പദ്ധതികൾക്കു കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതിനാൽ ശബരി പാതയ്ക്ക് ഇത്തവണ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആക്*ഷൻ കൗൺസിലുകൾ.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •