Page 26 of 37 FirstFirst ... 16242526272836 ... LastLast
Results 251 to 260 of 370

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #251
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default


    ഓട്ടോമാറ്റിക് വാതിലുകള്*, രണ്ട് എന്*ജിനുകള്*; ട്രെയിനുകള്* നവീകരിക്കാന്* ഇന്ത്യന്* റെയില്*വേ





    ന്യൂഡല്*ഹി: ഇന്ത്യന്* റെയില്*വേ അടിമുടി പരിഷ്*കരണത്തിനൊരുങ്ങുന്നു. എല്ലാ തീവണ്ടികള്*ക്കും ഓട്ടോമാറ്റിക് വാതിലുകള്*, പെട്ടെന്നുണ്ടാകുന്ന ജെര്*ക്കുകളില്*നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്*ക്ക് കപ്*ളേഴ്*സ്, കൂടുതല്* വേഗം സാധ്യമാക്കാന്* ഒരു തീവണ്ടിയ്ക്ക് രണ്ട് എന്*ജിനുകള്* തുടങ്ങിയവ നടപ്പാക്കാന്* റെയില്*വേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തു.


    രണ്ട് എന്*ജിനുകള്*, ഒന്ന് തീവണ്ടിയുടെ മുന്*പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുകവഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്* സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും.

    ഭാവിയില്* അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ്* പാസഞ്ചര്*-ചരക്ക് തീവണ്ടികള്* നവീകരിക്കുന്നത്.

    സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട്* ആളുകള്*ക്കായി സ്*പെഷല്* തീവണ്ടികള്* അവതരിപ്പിക്കാനും റെയില്*വേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാര്*, ഉത്തര്* പ്രദേശ്, ജാര്*ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാണ, പശ്ചിമ ബംഗാള്* തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം തീവണ്ടി സര്*വീസുകള്* ആരംഭിക്കുക.

    ഈ സംസ്ഥാനങ്ങളില്*നിന്നുള്ള, വരുമാനംകുറഞ്ഞ ആളുകള്* ഉപജീവനമാര്*ഗം തേടി വിവിധ മെട്രോ നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #252
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ജനറല്* യാത്രക്കാര്*ക്ക് കുറഞ്ഞ ചെലവില്* ഭക്ഷണം നല്*കാന്* റെയില്*വേ; 3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി, സംവിധാനം തിരുവനന്തപുരത്തും




    തിരുവനന്തപുരം> ട്രെയിനുകളില്* ജനറല്* കംപാര്*ട്*മെന്റില്* യാത്രചെയ്യുന്നവര്*ക്കായി കുറഞ്ഞ ചെലവില്* ഭക്ഷണം ഒരുക്കാന്* റെയില്*വേ.20 രൂപയ്ക്കു പൂരി-ബജി- അച്ചാര്* കിറ്റും 50 രൂപയ്ക്ക് സ്*നാക് മീലും കിട്ടും. സ്*നാക് മീലില്* ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്* ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്* വെള്ളവും ലഭിക്കും.

    പ്ലാറ്റ്*ഫോമുകളില്* ഐആര്*സിടിസി പ്രത്യേക കൗണ്ടറുകള്* തുറക്കും. കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളില്* നിന്ന് ലഭിക്കും.
    പരീക്ഷണാടിസ്ഥാനത്തില്* തിരുവനന്തപുരം ഉള്*പ്പെടെ 64 സ്റ്റേഷനുകളില്* കൗണ്ടര്* തുടങ്ങും.

    വിജയകരമാണെങ്കില്* ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനില്* ജനറല്* കോച്ചുകള്* വരുന്ന ഭാഗത്താകും കൗണ്ടര്*. തുടക്കത്തില്* തിരുവനന്തപുരം ഡിവിഷനില്* നാഗര്*കോവിലിലും പാലക്കാട് ഡിവിഷനില്* മംഗളൂരു ജംക്ഷനിലും കൗണ്ടറുകളുണ്ടാകും

  4. #253
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    തീവണ്ടികളിൽ ടോക്-ബാക്ക് സംവിധാനം ഉൾപ്പെടുത്തും; 25 മാറ്റങ്ങളോടെ വന്ദേഭാരത്





    ന്യൂഡൽഹി: വന്ദേഭാരത് യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തരസാഹചര്യങ്ങളിലെ ടോക്-ബാക്ക് സംവിധാനം ഉൾപ്പെടുത്താൻ നടപടികളുമായി റെയിൽവേ. തീവണ്ടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ 25 ഫീച്ചറുകളും സാങ്കേതികമെച്ചപ്പെടുത്തലുകളും വന്ദേഭാരതുകളിൽ വരുത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

    സീറ്റുകളിൽ കുഷ്യനുകളുടെ മൃദുത്വം വർധിപ്പിക്കും. സീറ്റിന്റെ ചരിവ് മെച്ചപ്പെടുത്തും. വെള്ളം പുറത്തേക്കുതെറിക്കാത്ത രീതിയിൽ വാഷ് ബേസിനുകൾക്ക് രൂപമാറ്റം വരുത്തും. ടാപ്പുകളിൽ ജലംവരുന്ന രീതിയിൽ മാറ്റംവരുത്തും. മെച്ചപ്പെട്ട ഗ്രിപ്പിനായി ടോയ്*ലറ്റ് ഹാൻഡിലുകളിൽ അധിക വളവുകൾ ചേർക്കും. മൊബൈൽ ചാർജിങ് പോയിന്റുകൾ മാറ്റിസ്ഥാപിക്കും. എക്സിക്യുട്ടീവ് കോച്ചുകളുടെ നിറം ചുവപ്പിൽനിന്ന് നീലയാക്കും. എക്സിക്യുട്ടീവ് ക്ലാസുകളിലെ ഫുട്റെസ്റ്റുകൾ മാറ്റിസ്ഥാപിക്കും. ലൈറ്റിങ് വർധിപ്പിക്കും. കർട്ടൻ തുണിത്തരങ്ങൾ മാറ്റും. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കോച്ചുകളിൽ ചുറ്റിക സ്ഥാപിക്കും. അഗ്നിരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തും. മികച്ച വായുനിലവാരം നിലനിർത്താൻ എയർ കണ്ടീഷനിങ് ഇൻസുലേഷൻ വർധിപ്പിക്കും.

    ഇത്തരത്തിലുള്ള മാറ്റങ്ങളാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ.സി.എഫ്.) നിർമാണത്തിലിരിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിനുകളിൽ വരുത്തുക.


    ദീർഘദൂരയാത്രക്കാർക്കായി സ്ലീപ്പർ ക്ലാസോടുകൂടിയ വന്ദേഭാരത് ട്രെയിനും ഇന്ത്യൻ റെയിൽവേ വികസിപ്പിക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ അതിന്റെ മാതൃക വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.









  5. #254
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    നേമം ടെർമിനൽ: അനുമതി 116.57 കോടിയുടെ പദ്ധതിക്ക്



    ന്യൂഡൽഹി: നേമം ടെർമിനൽ വികസനത്തിന് 116.57 കോടിയുടെ പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നതെന്ന് കേന്ദ്രം. ലോക്*സഭയിൽ അടൂർ പ്രകാശ്, ശശി തരൂർ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

    പദ്ധതിയെക്കുറിച്ച് റെയിൽവേ സമഗ്രപഠനം നടത്തി സമർപ്പിച്ച പുതുക്കിയ ഡി.പി.ആർ. അനുസരിച്ചാണ് അനുമതി. എന്നാൽ, നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനപദ്ധതികളുടെ വിശദാംശങ്ങൾ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. പദ്ധതി എന്ന് പൂർത്തീകരിക്കും എന്ന ചോദ്യത്തിന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകുന്നത് ഉൾപ്പെടെ ഒട്ടേറേ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് മറുപടി.


    തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് കേരളത്തിൽ ഏറ്റെടുക്കേണ്ട 35.2 ഹെക്ടർ ഭൂമിയിൽ 13.54 ഹെക്ടർ ഭൂമി മാത്രമേ റെയിൽവേക്ക് കൈമാറിയിട്ടുള്ളൂവെന്നും അതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയിൽ വ്യക്തമാക്കി.





  6. #255
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    508 റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് 25,000 കോടി; കേരളത്തിൽനിന്ന് 5, തുടക്കംകുറിച്ച് പ്രധാനമന്ത്രി





    ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു തറക്കല്ലിടൽ നിർവഹിച്ചത്. കേരളത്തിലെ അഞ്ചെണ്ണമടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടും.


    രാജ്യത്തെ 1300-ഓളം റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി നവീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിക്കും. തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ- 55 എണ്ണം വീതം. ബിഹാർ-49, മഹാരാഷ്ട്ര-44, പശ്ചിമബംഗാൾ -37, മധ്യപ്രദേശ് -34, ആസ്സാം- 32 എന്നിങ്ങനെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ റെയിൽവേ സ്റ്റേഷനുകൾ.
    പാലക്കാട് ഡിവിഷനിൽ കാസർകോഡ്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്*റ്റേഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

    യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേ സ്*റ്റേഷനുകൾ നവീകരിക്കുക. പുതിയ രീതിയിൽ രൂപകൽപന ചെയ്ത ഗതാഗത സംവിധാനങ്ങൾ സ്റ്റേഷനോടനുബന്ധിച്ച് ഉണ്ടാകും. പ്രാദേശിക സംസ്*കാരത്തിനും വാസ്തുവിദ്യാരീതികൾക്കും അുസരിച്ചായിരിക്കും സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം. സ്റ്റേഷനുകളുടെ വികസനത്തിനായി 24,470 കോടി രൂപയാണ് റെയിൽവേ നീക്കിവെച്ചിരിക്കുന്നത്.

    തുടർന്നുള്ള വിവിധ ഘട്ടങ്ങളിലായി ദക്ഷിണ റെയിൽവേയിലെ 93 സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തെ 1275 സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി നവീകരിക്കും. കേരളത്തിലെ 27 സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടും. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവ നിർമ്മിക്കും. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

  7. #256
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    നേമം, കൊച്ചുവേളി സ്*റ്റേഷനുകളുടെ പേരുകള്*ക്ക് മുമ്പ് ഇനി 'തിരുവനന്തപുരം'






    നേമം, കൊച്ചുവേളി സ്*റ്റേഷനുകളുടെ പേരുകള്*ക്ക് മുമ്പ് തിരുവനന്തപുരം എന്ന പേര് ചേര്*ക്കും. ടിക്കറ്റ് വാങ്ങുന്നവര്*ക്ക് ഈ സ്ഥലങ്ങള്* എവിടെയാണെന്ന് വ്യക്തമാക്കുന്നതിയാണിത്.റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം തന്നെ അറിയിച്ചതായി സ്ഥലം എംപി ശശി തരൂര്* അറിയിച്ചു.

    ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാർക്ക് സ്റ്റേഷനുകൾ കൂടുതൽ മനസ്സിലാക്കാൻ കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ മുൻപ് തിരുവനന്തപുരം എന്ന് ചേർക്കും. തിരുവനന്തപുരം കൊച്ചുവേളി, തിരുവനന്തപുരം നേമം എന്നാവും ടിക്കറ്റിൽ കാണാനാകുക.

    ഇങ്ങനെ മാറ്റാനുള്ള നിർദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അംഗീകരിച്ചതായി ശശി തരൂർ എം.പി. ട്വീറ്റ് ചെയ്തു. വൈകാതെ സംസ്ഥാനത്തെ നഗരപരിധിയിലുള്ള സ്റ്റേഷനുകൾക്കു മുൻപ് പ്രധാന സ്റ്റേഷന്റെ പേരുംകൂടി ടിക്കറ്റുകളിൽ ചേർക്കും.

  8. #257
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    തീവണ്ടികളുടെ വേഗംകൂട്ടല്*; ഹെലിക്കോപ്റ്റര്* ഉപയോഗിച്ചുള്ള സര്*വേ പൂര്*ത്തിയായി, ഭൂമി ഏറ്റെടുക്കും

    ലിഡാർ സർവേ കഴിഞ്ഞു, നവംബറിനകം റിപ്പോർട്ട്





    കൊച്ചി: സംസ്ഥാനത്ത് തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നതിന് വളവുകൾ ഇല്ലാത്ത പാളങ്ങളൊരുക്കാനുള്ള പ്രാഥമിക അലൈൻമെന്റ് ആധാരമാക്കി പൂർത്തിയായ ലിഡാർ സർവേ പൂർത്തിയായി. റിപ്പോർട്ട് നവംബറിൽ സമർപ്പിക്കും. തിരുവനന്തപുരം മുതൽ മംഗളൂരു വരെ ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു സർവേ. നിലവിലുള്ള ട്രാക്കിന്റെ ഇരുപുറവുമായി 600 മീറ്റർ വീതിയിലെ ഭൂപരമായ പ്രത്യേകതകളെല്ലാം സർവേയിൽ കൃത്യമായി ലഭിക്കും.

    വളവുകൾ നിവർത്തുക, കൽവർട്ടുകളും പാലങ്ങളും ബലപ്പെടുത്തുക എന്നിവ ചെയ്താലേ തീവണ്ടികളുടെ വേഗം കൂട്ടാനാവൂ. ഷൊർണൂർ-എറണാകുളം, കോട്ടയം, തിരുവനന്തപുരം-കായംകുളം തുടങ്ങിയ ലൈനുകളിലാണ് വളവുകൾ കൂടുതലുള്ളത്.


    പ്രധാന റെയിൽവേ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി രണ്ടു ദിവസമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് എറണാകുളവും തൃശ്ശൂരും ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തിയിരുന്നു.

    എറണാകുളത്തെ കൺസ്ട്രക്ഷൻ വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം അവലോകനയോഗങ്ങളും നടത്തി. ഷൊർണൂർ -മംഗളൂരു പാതയിൽ നിലവിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. ഷൊർണൂർ-തിരുവനന്തപുരം പാതയിൽ 85 മുതൽ 100 വരെയും. ഈ പാതയിൽ തീവണ്ടികളുടെ വേഗം 130, 160 എന്നിങ്ങനെ വർധിപ്പിക്കാൻ പാളത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചായിരുന്നു സർവേ. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്.

    പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കാര്യങ്ങൾ തടസ്സമില്ലാതെ നീങ്ങിയാൽ രണ്ടുവർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.

    തിരുവനന്തപുരത്തു നിന്ന് ഷൊർണൂർ വരെയുള്ള യാത്രയ്ക്ക് 110 കിലോമീറ്റർ വേഗമാക്കാനായുള്ള പ്രവർത്തനങ്ങൾക്ക് ഈയടുത്ത് 300 കോടി രൂപ റെയിൽവേ അനുവദിച്ചിരുന്നു.

    നിലവിലെ വേഗം

    കോട്ടയം, ആലപ്പുഴ പാതകൾ കൂടി കണക്കാക്കിയാൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ 750 കിലോമീറ്റർ ട്രാക്കുണ്ട്. സാധ്യമായ വേഗം പലയിടത്തും പലതാണ്.

    തിരുവനന്തപുരം-കായംകുളം-100 കി മി.

    കായംകുളം-എറണാകുളം (കോട്ടയം വഴി)-90

    കായംകുളം-എറണാകുളം (ആലപ്പുഴ വഴി)-90

    എറണാകുളം-ഷൊർണൂർ-80

    ഷൊർണൂർ-മംഗലാപുരം-110


  9. #258
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ട്രെയിന്* സമയത്തില്* മാറ്റം, രണ്ട് സ്*പെഷ്യല്* വണ്ടികള്* സ്ഥിരമാക്കി; ഓണം സ്*പെഷ്യല്* ട്രെയിന്*





    തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്* എക്*സിക്യൂട്ടീവ് എക്*സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്* മാറും. ഇപ്പോള്* ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്* നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്* 20 മുതല്* 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്* ഇത് 5.20 ഓടെയാകും എത്തി ചേരുക. ഷൊര്*ണ്ണൂരില്* 7.47നും എത്തിച്ചേരും.


    എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്ലി ട്രെയിനുകള്*ക്കു റെയില്*വേ ബോര്*ഡ് അംഗീകാരം നല്*കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-തിരുനെല്*വേലി പാലരുവി എക്*സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായിട്ടുണ്ട്.

    എറണാകുളത്തു നിന്നു തിങ്കള്*, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണി സര്*വീസ്. തിരിച്ച് ചൊവ്വ, ഞായര്* ദിവസങ്ങളിലാണ്. ഏതാനും വര്*ഷങ്ങളായി സ്*പെഷലായി ഈ ട്രെയിന്* ഓടിക്കുന്നുണ്ട്. 06361 എന്ന നമ്പറില്* ഓടിയിരുന്ന ഈ ട്രെയിന്* സ്ഥിരമാക്കിയതോടെ 16361 എന്ന നമ്പറിലേക്ക് മാറി. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ഈ ട്രെയിന്* പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്* എത്തും. തിരിച്ച് വൈകീട്ട് 6.30 ഓടെ 16362 എന്ന നമ്പറില്* വേളങ്കണ്ണിയില്* നിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളത്തെത്തും.

    തിരുപ്പതി-കൊല്ലം ബൈവീക്ക്ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്* ബുധന്*, ശനി ദിവസങ്ങളിലും സര്*വീസ് നടത്തും. തിരുപ്പതിയില്* നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്*, പാലക്കാട്, സേലം വഴിയാണു സര്*വീസ്. മടക്കട്രെയിന്* കൊല്ലത്ത് നിന്നു രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്*ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്*വീസ് ആരംഭിക്കുന്ന തീയതി റെയില്*വേ വൈകാതെ പ്രഖ്യാപിക്കും.

    ഓണക്കാലത്ത് നാഗര്*കോവിലില്* നിന്ന് കോട്ടയം, കൊങ്കണ്* വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്*വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഗര്*കോവിലില്* നിന്ന് 22, 29, സെപ്റ്റംബര്* 5 തീയതികളില്* പകല്* 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പര്* 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്* നിന്ന് 24, 31, സെപ്റ്റംബര്* 7 തീയതികളില്* പുലര്*ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഈ വണ്ടികളില്* ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

    സ്റ്റോപ്പ് അനുവദിച്ചു

    തിരുവനന്തപുരം-മംഗളൂരു മലബാര്* എക്*സ്പ്രസിന് (16629/16630) പട്ടാമ്പിയില്* സ്റ്റോപ്പ് അനുവദിച്ചു.

    കൊച്ചുവേളി-ഛണ്ഡീഗഢ് സമ്പര്*ക്രാന്തി ബൈവീക്കിലി എക്*സ്പ്രസിന് (12217/12218 ) തിരൂരില്* സ്റ്റോപ്പ് അനുവദിച്ചു

    തിരുനല്*വേലി-ജാംനഗര്* ബൈവീക്കിലി എക്*സ്പ്*സിന് (19577/19578 ) തിരൂരില്* സ്റ്റോപ്പ് അനുവദിച്ചു.

    തിരുനല്*വേലി-ഗാന്ധിധാം വീക്കിലി ഹംസഫര്* എക്*സ്പ്രസിന് (20923/20924) കണ്ണൂരില്* സ്റ്റോപ്പ് അനുവദിച്ചു.

    യശ്വന്ത്പുര്*-കൊച്ചുവേളി എസി വീക്കിലി എക്*സ്പ്രസിന് (22677/22678 ) തിരുവല്ലയില്* സ്റ്റോപ്പ് അനുവദിച്ചു

    എറണാകുളം-ഹാതിയ വീക്കിലി എക്*സ്പ്രസിന് (22837/22838 ) ആലുവയില്* സ്റ്റോപ്പ് അനുവദിച്ചു

    ചെന്നൈ എഗ്*മോര്*-ഗുരുവായൂര്* എക്*സ്പ്രസിന് (16127/16128 ) പരവൂരില്* സ്റ്റോപ്പ് അനുവദിച്ചു

    മംഗളൂരു-നാഗര്*കോവില്* പരശുറാം എക്*സ്പ്രസിന് (16649/16650) ചെറുവത്തൂരില്* സ്റ്റോപ്പ് അനുവദിച്ചു.

    തിരുനല്*വേലി-പാലക്കാട് പാലരുവി എക്*സ്പ്രസിന് (16791/16792) തേന്മമയില്* സ്റ്റോപ്പ്

    തിരുവനന്തപുരം-നിസാമുദ്ദീന്* വീക്കിലി എക്*സ്പ്രസിന് (22653/22654) ചങ്ങനാശ്ശേരിയില്* സ്റ്റോപ്പ് അനുവദിച്ചു.

    കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്*രഥ് ബൈവീക്കിലി ട്രെയിനിന് (12202/12201) ചങ്ങനാശ്ശേരിയില്* സ്*റ്റോപ്പ് അനുവദിച്ചു.


  10. #259
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    UTS ആപ്പില്* ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം; ദൂരപരിധി ഇല്ലാതാക്കി




    ലേഖകൻ പത്തനംതിട്ടയിൽനിന്നുകൊണ്ട്* ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കെടുത്ത ടിക്കറ്റ്. കോഴിക്കോട്ടുനിന്ന്കണ്ണൂരിലേക്കുള്ളതാണ്* ടിക്കറ്റ്

    പത്തനംതിട്ട: സ്റ്റേഷന്* കൗണ്ടറില്* പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്* ആപ്പായ അണ്* റിസര്*വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്*വേ കൂടുതല്* ജനോപകാരപ്രദമാക്കി. ഇനിമുതല്* എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്*നിന്ന് മറ്റൊരിടത്തേക്കു ജനറല്* ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്* നില്*ക്കുന്ന ഒരാള്*ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്* ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രം.


    ഇതുവരെ നമ്മള്* നില്*ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്*നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്* കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്* സ്റ്റേഷന്റെ 25 കിലോമീറ്റര്* പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്* ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ പരിഷ്*കാരം. എക്*സ്പ്രസ്/സൂപ്പര്*ഫാസ്റ്റ് ജനറല്* ടിക്കറ്റുകള്*, സീസണ്* ടിക്കറ്റ്, പ്ലാറ്റ്*ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. അഞ്ചുകൊല്ലം മുന്*പ് ഈ മൊബൈല്* ആപ്പ് നിലവില്*വന്നപ്പോള്*മുതല്* യാത്രക്കാര്* ആവശ്യപ്പെട്ടുവരുന്ന കാര്യമാണ് ഇപ്പോള്* യാഥാര്*ഥ്യമായത്.

    ആപ്പില്* ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്*പ്പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. ആപ്പിന്റെ സ്വീകാര്യത കൂടിയതിനാല്* പ്രധാന റെയില്*വേ സ്റ്റേഷനുകളില്* ക്യു.ആര്*.കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ആപ്പിലെ ക്യു.ആര്*. ബുക്കിങ് എന്ന ഓപ്ഷന്* ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണിത്. പാസഞ്ചര്* വണ്ടികള്* മാത്രം നിര്*ത്തുന്ന ഹാള്*ട്ട് സ്റ്റേഷനുകളില്*നിന്നുള്ള ടിക്കറ്റുകളും എടുക്കാവുന്ന പരിഷ്*കാരവും ആപ്പില്* ഇപ്പോള്* വരുത്തിയിട്ടുണ്ട്. ഹാള്*ട്ട് സ്റ്റേഷനില്*നിന്ന് ആപ്പില്* ടിക്കറ്റെടുക്കാമെന്നതിനെ യാത്രക്കാര്* വ്യാപകമായി സ്വാഗതംചെയ്തിട്ടുണ്ട്.

    ആപ്പില്* ടിക്കറ്റെടുത്തവരില്* 6.7 ശതമാനം വര്*ധന

    തിരുവനന്തപുരം ഡിവിഷനില്* ഒരുവര്*ഷം മുന്*പത്തെ കണക്കുകള്* പരിശോധിച്ചതില്* ആപ്പില്* ജനറല്* ടിക്കറ്റ് എടുത്ത യാത്രക്കാരുടെ എണ്ണത്തില്* 6.7 ശതമാനത്തിന്റെ വര്*ധനയാണുണ്ടായത്. 2022 ഏപ്രില്* മുതല്* ജൂലായ് വരെയുള്ള സമയത്ത് ഇങ്ങനെ യാത്രചെയ്തവര്* 6,78,496 പേരാണ്. എന്നാല്*, ഇക്കൊല്ലം ഏപ്രില്* മുതല്* ജൂലായ് വരെ 27,26,163 പേര്* യാത്രചെയ്തു.

    പ്രധാന സ്റ്റേഷനുകളില്* സ്ഥാപിച്ചിരിക്കുന്ന വെന്*ഡിങ് മെഷീനുകളിലൂടെ ടിക്കറ്റ് എടുത്തവരുടെ എണ്ണത്തിലും ഒരുകൊല്ലം കൊണ്ട് 3.8 ശതമാനം വര്*ധനയുണ്ടായിട്ടുണ്ട്.

    ഓഗസ്റ്റ് ഒന്നുമുതല്* 18 വരെയുള്ള തീയതികളില്* മൊത്തം ജനറല്* യാത്രക്കാരില്* തിരുവനന്തപുരം ഡിവിഷനില്* 13.6 ശതമാനവും പാലക്കാട് ഡിവിഷനില്* 10.5 ശതമാനവും പേര്* ആപ്പിലൂടെ ടിക്കറ്റെടുത്തവരാണ്. ഇക്കാലയളവില്* കൗണ്ടറില്*നിന്നു വിറ്റത് തിരുവനന്തപുരം ഡിവിഷനില്* മൊത്തം ടിക്കറ്റിന്റെ 78 ശതമാനവും പാലക്കാട്ട് 60.5 ശതമാനവുമാണ്.


  11. #260

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •