Page 62 of 66 FirstFirst ... 12526061626364 ... LastLast
Results 611 to 620 of 655

Thread: കുന്നംകുളത്തെ അജ്ഞാതർ

  1. #611
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default



  2. #612
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  3. #613
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  4. #614
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  5. #615
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  6. #616
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Kandettan masss

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  7. #617
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    ഷൂട്ടിങിനിടെ മരിച്ച കന്നട നടന്മാരുടെ പ്രേതം തടാകക്കരയില്* അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്*?

    സിനിമയുടെ ഷൂട്ടിങിനിടെ നടന്*മാര്* വീണ് മരിച്ച തടാകത്തില്* പ്രേതത്തെ കണ്ടുവെന്ന് നാട്ടുകാര്*. ഹെലികോപ്റ്ററില്* നിന്ന് ചാടുന്ന ഷോട്ട് ചിത്രീകരിക്കുന്നതിനിടെ വീണ് മരിച്ച നടന്*മാരായ ഉദയ്, അനില്* എന്നിവരുടെ പ്രേതങ്ങളെയാണ് കണ്ടെതെന്നാണ് പ്രദേശവാസികളുടെ അവകാശവാദം. നടന്മാരുടെ പ്രേതം തടാകക്കരയില്* അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്* പറയുന്നു.
    രാത്രികാലങ്ങളില്* തടാകത്തില്* നിന്ന് അലര്*ച്ചയും കരച്ചിലും കേള്*ക്കാറുണ്ടെന്ന് നാട്ടുകാര്* പറയുന്നു. ഇവിടെ എത്തിയ ചില വിനോദ സഞ്ചാരികളും പ്രേതങ്ങളുടെ അലര്*ച്ച കേട്ടതായി സാക്ഷ്യപ്പെടുത്തുന്നു. ഇതേതുടര്*ന്ന് ഇവിടേക്ക് ഇപ്പോള്* സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
    അപകടത്തെ തുടര്*ന്ന് വാര്*ത്തകളില്* നിറഞ്ഞ തടാകം കാണാന്* നൂറുകണക്കിന് സഞ്ചാരികള്* എത്തിയിരുന്നതാണ്. എന്നാല്* പ്രേതസാന്നിധ്യത്തെക്കുറിച്ച് വാര്*ത്തകള്* പ്രചരിച്ചതോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നവംബറില്* മസ്തിനഗുഡി എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് നടന്*മാര്* തിപ്പനഗൊണ്ടനഹള്ളി തടാകത്തില്* ഹെലികോപ്റ്ററില്* നിന്ന് വീണ് മരിച്ചത്

  8. #618
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പ്രേതമുണ്ട്, ദൈവവും; ചെർണോബിൽ സാക്ഷ്യം









    ഇതൊരു കഥയാണ്. പ്രേതമുണ്ടെന്ന് ഒരു ശാസ്ത്രജ്ഞൻ തുറന്നുപറയുന്ന സംഭവകഥ. ആന്ദ്രേ ഖർസുഖോവ് എന്ന ന്യൂയോർക്കിലെ പ്രശസ്ത ന്യൂക്ലിയർ ഫിസിസ്റ്റിന്റെ അനുഭവം. വര്*ഷം 1997. കാലങ്ങളായി കനത്ത മൗനം പേറുന്ന ശ്മശാനഭൂമി. പ്രിപ്യറ്റ് നഗരം. മഹാദുരന്തത്തിന്റെ ശേഷിപ്പായി മനുഷ്യമണം പോലും തുടച്ചുമാറ്റപ്പെട്ട ഇടം. ഒരുദിവസം രാവിലെ ഏഴരയ്ക്കാണ് ഖർസുഖോവ് എത്തിയത്.
    ദുരന്തത്തിന് ശേഷമുള്ള ചെർണോബിൽ. അപകടം നടന്ന് മൂന്ന് ദിവസം കഴിഞ്ഞുള്ളതാണ് ഈ ചിത്രം




    മനുഷ്യക്കുരുതി നടന്ന പവർസ്റ്റേഷനിലേക്ക് അദ്ദേഹം പ്രവേശിച്ചു. അതിശക്തമായ ആണവപ്രസരണം നിലച്ചിട്ടില്ലാത്തതിനാൽ കൂടുതൽ പോകാനായില്ല. അവിടത്തെ റേഡിയേഷന്റെ അളവ് പരിശോധന തുടങ്ങി. അന്നേരം മുറിയ്ക്കകത്ത് നിന്ന് ചില ഞെരക്കങ്ങൾ. കാലങ്ങളായി അടച്ചിട്ടിരുന്ന മുറിയാണ്. ആരോ നിലവിളിക്കുന്നു. ഖർസുഖോവ് ഗോവണിപ്പടിയിലൂടെ ഓടി മുകളിലെത്തി. തനിക്കൊപ്പം വന്നവരോട് കാര്യം പറഞ്ഞു. അസ്വസ്ഥമാക്കുന്നതായിരുന്നു മറുപടി. 'സർ, മൂന്നുകൊല്ലത്തിന് ശേഷം ഇന്നാണിത് തുറന്നത്. അങ്ങാണ് ആദ്യ സന്ദർശകൻ. അകത്തേക്ക് വേറെ വഴികളുമില്ല. ഒളിച്ചുകടന്നാൽ അലാറം അടിക്കും. യന്ത്രസംവിധാനമുള്ള വാതിലാണ്. പാസ്*വേ*ഡും വിരലടയാളവും ഉള്ളവർക്കേ പ്രവേശനവുമുള്ളൂ'.

    ദുരന്തശേഷം ഹെലികോപ്ടറിൽ സഞ്ചരിച്ച് ആദ്യമായി ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ Igor Kostin ഇടത്




    അന്ധാളിപ്പോടെ ഖർസുഖോവ് പെട്ടെന്ന് താഴെയിറങ്ങി. ഉടനെ സ്ഥലം കാലിയാക്കി. പ്ലാന്റിന് സമീപമുള്ള കെട്ടിടത്തിൽ രാവിലത്തെ കഥകൾ പറഞ്ഞ് കൂട്ടുകാരുമൊത്ത് അത്താഴം കഴിക്കുകയാണ്. പൊടുന്നനെ രാത്രിയിരുട്ടിനെ കീറിമുറിച്ച് പ്ലാന്റിനകത്ത് തീക്ഷ്ണവെളിച്ചമുള്ള ഫ്ലഡ്*ലൈറ്റ് പ്രകാശിച്ചു. മനുഷ്യരാരും പ്രവ*ർത്തിപ്പിക്കാതെ അതെങ്ങനെ ഓൺ ആയി. എല്ലാവരും മൗനത്തിന്റെ ദീർഘനിമിഷങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു. ഹൃദയമിടിപ്പിന് പതിവില്ലാത്തത്ര ഉയർന്ന ശബ്ദം. ഭയം ചെറുതായി ചിറകടിച്ചു. മനോധൈര്യം കൈവിടാതെ ശാസ്ത്രബുദ്ധിയിൽ ചില പരിശോധനകൾ നടത്തി. പ്രദേശത്ത് ഊർജത്തിന്റെ വേലിയേറ്റം ഉണ്ടെന്ന് തെളിഞ്ഞു. നാടനായിപ്പറഞ്ഞാൽ പ്രേതങ്ങളുടെ സാന്നിധ്യം ! ഇപ്പറഞ്ഞതും പ്ലാന്റിനകത്തെ പ്രകാശം അണഞ്ഞു.. ദിവസങ്ങൾക്കുശേഷം ന്യൂയോർക്കിൽ തിരിച്ചെത്തിയപ്പോഴും ഖർസുഖോവിന്റെ കണ്ണുകളിൽ ഭയത്തിന്റെ നിഴലുകൾ മായാതെ കിടന്നു.

    ദുരന്തത്തിൽ തകർന്ന ചെർണോബിൽ




    പ്രിപ്യറ്റ് എന്ന പ്രേതനഗരം നമ്മളും അറിയും. മറ്റൊരു പേരിൽ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം മനുഷ്യരാശി കണ്ട മഹാദുരന്തത്തിന്റെ സ്മരണ. 1986 ഏപ്രിൽ 26ന് ചെർണോബിൽ ആണവദുരന്തം നടന്നത് സോവിയറ്റ് യൂണിയനിലെ (ഇന്നത്തെ യുക്രൈൻ) പ്രിപ്യറ്റിലാണ്.

    കറുത്തപക്ഷിയുടെ മരണദൂത്

    ആളുകളെ ഒഴിപ്പിച്ചതോടെ പ്രേതനഗരമായ പ്രിപ്യറ്റ് നഗരം




    മൂന്ന് പതിറ്റാണ്ടിനു ശേഷവും ലോകമാകമാനം മനുഷ്യരെ ഞെട്ടിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമാണ് ചെർണോബിൽ. മനുഷ്യൻ മനുഷ്യനുമേൽ വിതച്ച മഹാവിന. ഒരുപാടൊരുപാട് കഥകളാണ് ചെർണോബലിൽ ശിതീകരിച്ച് കിടക്കുന്നത്. അതിലൊന്ന് വിചിത്രരൂപിയായ കറുത്ത പക്ഷിയുടേതാണ്. വലിയ ചിറകുകൾ. തീക്കട്ട കണ്ണുകൾ. ചെർണോബിലുകാർ ആദ്യമായാണ് ഇങ്ങനൊരു പക്ഷിയെ അല്ലെങ്കി*ൽ ഇങ്ങനൊരു ജീവിയെ കാണുന്നത്. ഏപ്രിലിന്റെ തുടക്കത്തിലാണ് വിചിത്ര സംഭവങ്ങൾ പെരുകിയത്. തലയില്ലാത്ത മനുഷ്യന്റെ കൂടെയാണ് കറുത്തപക്ഷിയെ കണ്ടതെന്നും പ്രചരിച്ചു. ആ രൂപം കണ്ടവരെല്ലാം പേക്കിനാവുകളിൽ പേടിച്ചലറി. ഏപ്രിൽ അവസാനത്തോടെ ഭയ പരമ്പരകളുടെ എണ്ണം കൂടി. ഭൂരിഭാഗം നാട്ടുകാർക്കും സമാന അനുഭവങ്ങൾ. വെസ്റ്റ് വിർജീനിയയിലെ സിൽവർ ബ്രിഡ്ജിന്റെ തകർച്ചക്കു മുമ്പുണ്ടായ ദുസൂചനകളെ പോലെയാണിതെന്നും ചെർണോബിലുകാർ വിചാരിച്ചു.

    മിൻസ്കിലെ കുട്ടികളുടെ ആശുപത്രിയിലെ പരിശോധന




    1967 ഡിസംബർ 15. വെസ്റ്റ് വിർജീനിയയിലെ പോയിന്റ് പ്ലസന്റിനെയും ഒഹിയോയിലെ ഗല്ലിപൊലീസിനെയും ബന്ധിപ്പിച്ചിരുന്ന സിൽവർ ബ്രിഡ്ജ് തകർന്നത് അന്നാണ്. വൈകിട്ട് ആളുകൾ ജോലികഴിഞ്ഞ് മടങ്ങവേയാണ് അപകടം. 46 പേർ മരിച്ചു. 1928ൽ നിർമ്മിച്ച പാലത്തിന്റെ അപകടകാരണം ദുരൂഹം. അപകടപ്പിറ്റേന്നാണ് കഥകൾ കൂടുപൊട്ടിച്ചത്. പലരും പലസമയത്തായി വിചിത്രരൂപിയെ പോയിന്റ് പ്ലസന്റിൽ കണ്ടിരുന്നു എന്നായിരുന്നു രഹസ്യംപറച്ചിൽ. ചിറകുകളുള്ള ഭീമാകാര മനുഷ്യൻ. ഉടൽ മനുഷ്യന്റേത്. തല പക്ഷിയുടേത്. പിന്നെ ഭീമാകാരമായ ചിറകുകകളുമാണ് രൂപത്തിന്റേതെന്ന് അവർ ഓർത്തെടുത്തു. മോത്ത്മാൻ എന്ന് പിന്നീടറിയപ്പെട്ടു. പ്രത്യക്ഷപ്പെടുന്നതും അപ്രത്യക്ഷമാകുന്നതും പൊടുന്നനെ. അപകടശേഷം കണ്ടിട്ടേയില്ല. മുന്നറിയിപ്പുമായി എത്തിയ ദൂതനാണെന്ന് അതെന്ന് നാട് വിശ്വസിച്ചു. മോത്ത്മാന്റെ പൂർണകായ ശിൽപം പോയിന്റ് പ്ലസന്റിൽ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും സിനിമകളും മോത്ത്മാനെ ചുറ്റിപ്പറ്റി ഇറങ്ങി.










    ചെർണോബിലിന്റെ കാലദൂതുമായെത്തിയ കറുത്തപക്ഷിയെ കാലം പിന്നീട് 'ദി ബ്ലാക്ക്ബേ*ഡ് ഓഫ് ചെർണോബിൽ' എന്നാണ് വിളിച്ചത്. റിയാക്ടറിന് മുകളിൽ വട്ടമിട്ട്, നിയോഗം നടപ്പായതിന്റെ നിർവൃതിയിൽ ആ പക്ഷി പറന്നകന്നു. ബ്ലാക് സ്റ്റോർകിനെയാണ് കറുത്തപക്ഷിയായി അവതരിപ്പിക്കുന്നതെന്നും വാദമുണ്ട്. മരിച്ചുജീവിക്കുന്ന ചെർണോബിലുകാരുടെ ഉള്ളിൽ മായാതെയുണ്ട്, പക്ഷിക്കണ്ണിലെ തീക്കട്ടച്ചൂടും നോവും.

    *മുമ്പേയറിഞ്ഞ് സ്വീഡൻ

    ചെർണോബിൽ ആണവനിലയം ഡീകമ്മിഷൻ ചെയ്ത് മൂടാൻ തയ്യാറാക്കിയ പ്രത്യേക ബ്ലാങ്കറ്റ്




    സ്വീഡനിലെ ഫോഴ്*സ്മാര്*ക്ക് ആണവനിലയം. വലിപ്പത്തിൽ രാജ്യത്തെ രണ്ടാമൻ. വിശ്രമമുറിയിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ റേഡിയേഷൻ കമ്പ്യൂട്ടറിലെ അപായസൂചന ഒരു ജീവനക്കാരൻ ശ്രദ്ധിച്ചു. തന്റെ ഷൂസിൽ നിന്നും ആണവപ്രസരണം വരുന്നെന്ന സൂചനയും കിട്ടി. സഹപ്രവർത്തകർ ഓടിയെത്തി. പവർപ്ലാന്റിൽ അപകടകരമായത് സംഭവിച്ചെന്ന് ഉറപ്പിച്ചു. ആണവനിലയത്തിൽ വിശദപരിശോധനകൾ നടന്നു. കുഴപ്പമൊന്നും കാണാനായില്ല. ഫോഴ്*സ്മാര്*ക്ക് മുറ്റത്തെ പുല്ലുപോലും അണുപ്രസരകേന്ദ്രമാണ്. എവിടെ നിന്നാണ് ഇത്രയളവിൽ അണുപ്രസരം? പരിശോധനകളിൽ 1100 കിലോമീറ്റർ ദൂരെയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തി. അവിടെയുള്ളതോ സോവിയറ്റ് യൂണിയന്റെ ചെർണോബിൽ. ഇത്രയും വലിയ ദേശശക്തിയുടെ അണുനിലയം തകരുമോ? അങ്ങനെയുണ്ടായാൽ വാ*ർത്താക്കുറിപ്പ് ഇറക്കേണ്ടതല്ലേ?

    1996ൽ ബലാറസിലെ ഗോമൽ റീജിയണൽ ക്ലിനിക്കൽ ആശുപത്രിയിൽ ലുക്കീമിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് എത്തിയ നാലു വയസുകാരൻ ആന്ദ്രേ സബിറോവും അഞ്ചു വയസുകാരൻ അന്യ പെട്രുഷ്കോവയും. ഇവിടത്തെ കുട്ടികളിൽ ലുക്കീമിയ ഭയാനകമായി വർധിച്ചിട്ടുണ്ട്




    സ്വീഡന്റെ ചോദ്യങ്ങൾ മറ്റു രാജ്യങ്ങളിലും മുഴങ്ങി. പകുതി ലോകമാകെ ആണവപ്രസരണത്തിന്റെ കീഴിലായിട്ടും ദുരൂഹത നീങ്ങിയല്ല. ആണവവികിരണത്തിന്റെ തീപ്പൊള്ളൽ. പലവിധ സംശയങ്ങളും ആശങ്കളും ഉയർന്നു. എല്ലാ വിരലുകളും ചൂണ്ടിയത് സോവിയറ്റ് യൂണിയനിലേക്ക്. അവർ കേട്ടതായി നടിച്ചില്ല. സ്ഥരീകരിക്കുന്ന വാർത്തയും വന്നില്ല. രാജ്യാന്തര സമ്മർദ്ദം ശക്തമായി. രണ്ടുദിവസത്തിനു ശേഷം, 1986 ഏപ്രിൽ 28ന് വൈകിട്ട് റേഡിയോയിൽ ആ വാർത്താശകലമെത്തി. ചെർണോബിൽ ആണവനിലയം തകർന്നിരിക്കുന്നു. രക്ഷാപ്രവ**ര്*ത്തനം തുടരുകയാണ്. 32 പേര്* മരിച്ചു. സ്വീഡന്റെ നേതൃത്വത്തിലുള്ള സമ്മ*ർദ്ദം ഫലം കണ്ടു. ഉരുക്കുകോട്ടയുടെ രഹസ്യങ്ങളഴിഞ്ഞു വീണു. സോവിയറ്റ് യൂണിയന്റെ തന്നെ പതനത്തിലേക്ക് ചെർണോബിൽ കാരണമായെന്ന് വിശ്വസിക്കുന്നവരുമേറെ.

    കാലം മായ്ക്കാത്ത കണക്കുകൾ

    അപകടം നടന്ന് അഞ്ചു വർഷത്തിനുശേഷം അതീവ സുരക്ഷാക്രമീകരണങ്ങളോടെ ആണവനിലയത്തിൽ പരിശോധന നടത്താൻ എത്തിയ വിദഗ്ധ സംഘം




    1986 ഏപ്രിൽ 26ന് ജീവൻ പോയത് 32 പേർക്ക്. ഡസനിലധികം ആളുകൾക്ക് റേഡിയേഷൻ ഏറ്റെന്നും ഔദ്യോഗിക ഭാഷ്യം. ഇപ്പോൾ സ്വതന്ത്രമായ യുക്രൈനിലെ പ്രിപ്യറ്റ് നദീതീരത്ത് 1970ലാണ് നാല് റിയാക്ടറുകളുള്ള അണുനിലയം സ്ഥാപിച്ചത്. 1000 മെഗാവാട്ട് വീതമാണ് ശേഷി. ഏപ്രിൽ 25ന് വൈകിട്ട് റിയാക്ടർ ഫിസിക്സിൽ അവഗാഹമില്ലാത്ത കുറച്ച് എൻജിനിയർമാർ നാലാം റിയാക്ടറിൽ ചില പരീക്ഷണങ്ങള്*ക്ക് മുതിർന്നു. അത്യാഹിത രക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയുള്ള പരീക്ഷണം അർദ്ധരാതിയിലേക്ക് നീണ്ടു. ചെറുകുഴപ്പങ്ങൾ കണ്ടിട്ടും ഗൗരവത്തിലെടുത്തില്ല. 26ന് പുലർച്ചെ 1.23ന് എല്ലാം കൈവിട്ടു. യന്ത്രഭാഗങ്ങളുടെ നിയന്ത്രണം നഷ്ടപെട്ടു. മുകളിലെ കോൺക്രീറ്റ് പാളി ഇളകിത്തെറിച്ച് റിയാക്ടർ പൊട്ടിത്തെറിച്ചു. റേഡിയോ ആക്ടീവായ 50,000 കിലോ വസ്തുക്കളും ധൂളികളും അന്തരീക്ഷത്തിലേക്ക് കുതിച്ചുപൊങ്ങി.

    ചെർണോബിലിൽ ജനിതക വൈകല്യത്തോടെ ജനിച്ച പന്നിക്കുഞ്ഞ്. കീവിലെ മ്യൂസിയത്തിൽ നിന്ന്




    ഏപ്രിൽ 27ന് പ്രിപ്യറ്റിലെ 50,000 ആളുകളെ ഒഴിപ്പിച്ചു. റിയാക്ടർ മൂടാനുള്ള ശ്രമങ്ങളുമുണ്ടായി. ചെർണോബിലിന്റെ വടക്കുപടിഞ്ഞാറ് 1300 കിലോമീറ്റർ വരേക്കും റേഡിയേഷൻ എത്തി. അനുവദനീയമായതിലും 40 ശതമാനം അധികമായിരുന്നിത്. യൂറോപ്പിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്ക് വീശിയ കാറ്റ് അവിടെയെല്ലാം ദുരന്തമെത്തിച്ചു. കാടുകളും കൃഷിയിടങ്ങളും മണ്ണും വെള്ളവും വിഷലിപ്തമായി. രോഗങ്ങൾ സംഹാരതാണ്ഡവമാടി. കാൻസറും റേഡിയേഷൻ അനുബന്ധ രോഗങ്ങളും തീരാവ്യാധിയായി. സോവിയറ്റ് യൂണിയനിൽ മാത്രം 5000 പേർ ഇക്കാലത്തിനിടെ മരിച്ചുവീണു. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾക്ക് രോഗത്താൽ വലയുന്നു. ജനിതക വൈകല്യമുള്ള മനുഷ്യകുഞ്ഞുങ്ങളും മൃഗങ്ങളും പിറന്നു കൊണ്ടേയിരിക്കുന്നു. 2000ത്തിൽ ചെർണോബിലിലെ അവസാന റിയാക്ടറിനും പൂട്ടുവീണു.

    അപകടത്തെശേഷം റിയാക്ടർ വൃത്തിയാക്കാൻ നിയോഗിക്കപ്പെട്ട അനവധി മനുഷ്യരിലൊരാളാണ് Valentin Maslyuk. ആറു മണിക്കൂർ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിറുത്തിയിരുന്നത്. ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം, പ്രമേഹം, അസ്ഥിവേദന, ഉറക്കക്കുറവ് തുടങ്ങി നിരവധി രോഗങ്ങളും പിടിപെട്ടു




    യുഎൻ കണക്കനുസരിച്ച് 40 ലക്ഷം കുട്ടികളടക്കം 90 ലക്ഷം മനുഷ്യരെ ദുരന്തം ബാധിച്ചു. 10 ലക്ഷം ആളുകൾ കാൻസർ ബാധിതരായി. യുക്രൈനിന് സമീപമുള്ള ബലാറസിൽ നാലുലക്ഷം ആളുകൾക്ക് വീട് ഉപേക്ഷിക്കേണ്ടി വന്നു. 2000 നഗരങ്ങളും ഗ്രാമങ്ങളും നശിച്ചു. ബലാറസിലെ പകുതിയോളം കൃഷിഭൂമി ആണവമാലിന്യത്താൽ ഉപയോഗശൂന്യം. തൈറോയ്ഡ് കാൻസർ 2400 ശതമാനം കൂടി. ജനിതകവൈകല്യങ്ങൾ കൂടിയത് 250 ശതമാനം. ആത്മഹത്യാനിരക്കും കൂടി, 1000 ശതമാനം. അണുനിലയത്തിന് ചുറ്റുമുള്ള 4200 ചതുരശ്ര കി.മീ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. 360 അടി ഉയരവും 850 അടി വീതിയുമുള്ള ആർച്ച് നിർമിച്ച് റിയാക്ടർ മൂടാനുള്ള ശ്രമം പൂർത്തിയായി വരുന്നു.

    രക്ഷിച്ചത് ആരാണ്

    ആണവനിലയത്തിൽ റേഡിയേഷൻ പരിശോധന നടത്തുന്ന ടെക്നീഷ്യൻ




    ചെർണോബിലിൽ ചില രക്ഷകരെത്തിയെന്ന് കുറച്ചുപേർ വിശ്വസിക്കുന്നുണ്ട്. പൊതുവെ വിനാശങ്ങൾ വിതയ്ക്കുന്ന അന്യഗ്രഹ ജീവികളാണ് രക്ഷകരായി അവതരിച്ചതത്രെ. മനുഷ്യവംശത്തെ ആകെത്തന്നെ ഉന്മൂലനം ചെയ്യാൻ പോന്ന അണുനിലയത്തിന്റെ സ്ഫോടനശേഷി ഇത്രയെങ്കിലും കുറച്ചത് അന്യഗ്രഹജീവികളു ടെ അനുഗ്രഹ ഇടപെടലാണെന്ന് വിശ്വസിക്കുന്നവർ യുക്രൈനിൽ നിരവധിയാണ്. ഇവരുടേതെന്ന് വാഹനമെന്ന് കരുതുന്ന ഒന്നിലധികം യുഎഫ്ഒ ദുരന്തസമയത്ത് കണ്ടിരുന്നെന്നാണ് വാർത്തകൾ. ആറു മണിക്കൂറോളം യുഎഫ്ഒ ചുറ്റിത്തിരിയുന്നത് കണ്ടെന്ന ദൃക്സാക്ഷിമൊഴിയും വ്യാപകമായി പ്രചരിച്ചു. ഫുക്കുഷിമ ദുരന്തവേളയിലും കണ്ടത്രെ ദൈവത്തിന്റെ കൈയുമായി ചില യുഎഫ്ഒകളെ.

    ചെർണോബിലിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് പടർ*ന്ന ദുരന്തത്തിന്റെ വ്യാപ്തി കാണിക്കുന്ന രേഖാചിത്രം




    അഹങ്കാരത്തിന്റെ കൊടുമുടിയിൽ പ്രകൃതിയെ മെരുക്കാൻ ശ്രമിക്കുന്ന മനുഷ്യന് ദൈവം നൽകിയ ചുട്ട മറുപടിയായിരിക്കാം ചെർണോബിൽ. അണുപ്രസരണം പോലുള്ള ദുരന്ത പ്രതിഭാസങ്ങൾക്ക്, പ്രകൃതിക്ക്, മനുഷ്യരുടെ അധികാരവും രാജ്യത്തിന്റെ അതിർത്തികളും കടലാസ് രേഖകൾ മാത്രമാണെന്നും ചെർണോബിൽ ചെവിയിലോതുന്നു.

  9. #619
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default


  10. #620
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കർണാടകയിലെ കൃഷിയിടത്തില്* കൂറ്റൻ കാൽപ്പാട്; പേടിപ്പിക്കുന്ന നിശ്വാസം; വീട്ടിലൊളിച്ച് ഗ്രാമവാസികൾ!



    എന്താണ് കുറച്ചുനാളുകളായി തങ്ങളുടെ ഗ്രാമത്തിൽ സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് കർണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തൂരിലുള്ളവർ. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിർന്നവർക്ക് ഭയമുണ്ടെങ്കിലും മുഴുവൻ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതിനാൽ അൽപം ധൈര്യമുണ്ട്. മാത്രവുമല്ല ഗ്രാമത്തെ ബാധിച്ചിരിക്കുന്ന പ്രശ്നത്തിന്റെ കാരണക്കാരനെ ഉടൻ കണ്ടെത്തേണ്ടതുമുണ്ട്. അല്ലെങ്കിൽ ഉപജീവനമാർഗമായ കൃഷി പോലും കഷ്ടത്തിലാകും.
    ആന്തൂരിലെ ഒരു കൃഷിയിടത്തിൽ കണ്ടെത്തിയ ഭീമൻ കാൽപ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയിൽ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റിൽ നിന്നും കേൾക്കുന്നതായി പരാതിപ്പെടുന്നു. പക്ഷേ പരിസരത്തെങ്ങും ആരെയും കാണാനുമില്ല.

    ജൂലൈ ഒൻപതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നിൽ വമ്പൻ കാൽപ്പാടുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയിൽ പ്രദേശത്തു നിന്ന് അസാധാരണമാം വിധം നായ്ക്കളുടെ കുര കേട്ടിരുന്നു. ഒപ്പം കിതപ്പുശബ്ദവും. ഈ ഭീതിയിൽ നിൽക്കുമ്പോഴാണ് പിറ്റേന്ന് അസാധാരണമായ കാൽപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. അതും നാലുകിലോമീറ്ററോളം നീളത്തിൽ തൊട്ടടുത്ത ഗ്രാമം വരെയെത്തിയിരുന്നു. ഒരടിയോളം വീതിയും ആറ് ഇഞ്ചോളം ആഴത്തിലുമായിരുന്നു കൃഷിയിടത്തിലെ പാടുകൾ.

    ഉടൻ തന്നെ ഇക്കാര്യം വനപാലകരെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനോടകം സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ വന്നതിനാൽ അടയാളങ്ങളിലേറെയും നഷ്ടപ്പെട്ടിരുന്നു. പക്ഷേ നിലമുഴുതിട്ടതു പോലെയുള്ള കാഴ്ച വനപാലകർക്കും പൊലീസിനും മുന്നിൽ ചോദ്യചിഹ്നമായി കിടന്നു. കാട്ടുപന്നി കുഴിച്ചതാകാമെന്നും അല്ലെങ്കിൽ പരുക്കേറ്റ കന്നുകാലികൾ നടന്നപ്പോൾ ഉണ്ടായതാകാമെന്നുമായിരുന്നു അധികൃതരുടെ നിഗമനം. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.

    നേരത്തേ പലപ്പോഴും കണ്ടിട്ടുള്ളതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ അടയാളങ്ങൾ. മാത്രവുമല്ല കാട്ടുപന്നികളുണ്ടാക്കുന്ന തരം കുഴികൾ ഗ്രാമീണർക്ക് പരിചിതവുമാണ്. മനുഷ്യനെക്കൊണ്ട് അസാധ്യമാണ് അതെന്നും ഗ്രാമവാസികൾ ഉറപ്പു പറയുന്നു. ഏതോ ഭീമൻ മൃഗം നടന്നതിനു സമാനമാണ് ആ കാലടികൾ.

    അതിനിടെയാണ് ആന്തൂരിലെ കൃഷിയിടത്തിൽ അന്യഗ്രഹജീവികളിറങ്ങിയെന്ന പേരിൽ പ്രചാരണമുണ്ടായത്. അതോടെ ഭയം ഇരട്ടിയായി. പേടി മാറ്റാനായി പൊലീസിന് രാത്രി പട്രോളിങ് ശക്തമാക്കേണ്ടി വന്നു. അസ്വാഭാവികമായതൊന്നും ആദ്യദിവസങ്ങളിൽ കണ്ടില്ല. പക്ഷേ ജൂലൈ 12ന് ഒരു സർക്കാർ ബസ് ഡ്രൈവർ തനിക്കുണ്ടായ അനുഭവം പൊലീസിനോട് പങ്കുവച്ചു. രാത്രി എട്ടുമണിയോടെ ആന്തൂരിനടുത്തു വച്ച് ബസിനു കുറുകെ ഒരു വെളുത്തരൂപം ചാടിച്ചാടി കടന്നുപോയെന്നായിരുന്നു അത്. 78 അടിയോളം ഉയരമുണ്ടായിരുന്നു അതിന്. ഒപ്പം വലിയ കാലുകളും കൈകളും. ബസ് നിർത്തി പരിശോധിക്കാമെന്ന് യാത്രക്കാരോട് പറഞ്ഞെങ്കിലും ഭയചകിതരായ അവർ വണ്ടിയെടുക്കാനാണ് നിർദേശിച്ചത്. എങ്കിലും വഴിയിൽ കണ്ട നാട്ടുകാരോടും പട്രോളിങ് സംഘത്തോടും ഡ്രൈവർ ഇക്കാര്യം പറഞ്ഞു. ട്രിപ് കഴിഞ്ഞ് തിരികെ വരുമ്പോൾ നേരത്തേ ആ വെളുത്ത രൂപത്തെ കണ്ട സ്ഥലത്ത് നാട്ടുകാരെല്ലാവരും ഉണ്ടായിരുന്നു.

    ഏകദേശം 100 പുതിയ കാൽപ്പാടുകളാണ് ആ പ്രദേശത്ത് അവർ കണ്ടെത്തിയിരുന്നത്. ഓരോ കാല്*പ്പാടും തമ്മിൽ അഞ്ച് അടിയോളം വ്യത്യാസവുമുണ്ടായിരുന്നു. ആന്തൂരിലെ കൃഷിയിടത്തിൽ കണ്ടതിൽ നിന്നു തികച്ചും വിഭിന്നമായിരുന്നു പുതിയ കാൽപ്പാടുകൾ. ഇതിന്റെയെല്ലാം ചിത്രങ്ങൾ പകർത്തി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുക്കാനിരിക്കുകയാണ് വനപാലകർ. അവിടെ നിന്നുള്ള പരിശോധനയിൽ ഏതുതരം ജീവിയുടെ കാൽപ്പാടുകളാണെന്ന് വ്യക്തമാകും.



    അതേസമയം, നാട്ടുകാരെ പറ്റിക്കാൻ ആരെങ്കിലും ഒപ്പിക്കുന്ന തമാശയാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും അജ്ഞാതമായ ചില അടയാളങ്ങൾ കാരണം ഒരു ഗ്രാമത്തിന്റെയും പൊലീസിന്റെയും തന്നെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ റിപ്പോർട്ട് വരണം അൽപമെങ്കിലും ആശ്വാസം ലഭിക്കണമെങ്കിൽ. അവർക്കും കണ്ടെത്താനായില്ലെങ്കിൽ അന്യഗ്രഹജീവി തിയറി പിന്നെയും ശക്തമാകുമെന്നത് ഉറപ്പായ കാര്യം.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •