Quote Originally Posted by kandan1213 View Post
പൊന്*കുന്നത്തെ പ്രേതങ്ങള്*



'പൊന്*കുന്നം' മല നിരകളാല്* ചുറ്റപ്പെട്ടു കിടക്കുന്ന ഹൈറേഞ്ചിന്റെ കവാടമായ നാട് , ഒറ്റപ്പെട്ട റബ്ബര്* തോട്ടങ്ങളും, തോട്ടിറമ്പുകളുമുള്ള പൊന്*കുന്നത്ത് പ്രേതങ്ങള്*ക്ക് സ്വച്ഛന്ദം വിഹരിക്കാനുള്ള പരിത സ്ഥിതിയാണുള്ളത്. ഈ നാട്ടിലെ പല പ്രേത കഥകള്*ക്കും നൂറ്റാണ്ടുകളോളം പഴക്കം വരും ,കോട്ടയത്തു നിന്നും കുമളിക്ക് കെ.കെ റോഡ് (കോട്ടയം കുമിളി റോഡ്) വഴി വെട്ടുകയായിരുന്ന ധ്വരമാര്* പോലും കാഞ്ഞിരപ്പള്ളി ചേപ്പും പാറ വളവിലെ പ്രേതങ്ങളെ കണ്ടു തല കറങ്ങി വീണിട്ടുണ്ടെന്ന്* തല മൂത്ത കാരണവന്മാരും, കാരണവത്തികളും സാക്ഷ്യപ്പെടുത്തുന്നു. പ്രേതം ഉണ്ടോ ഇല്ലയോ എന്നൊക്കെ സംവദിക്കാന്* നില്*ക്കാതെ നമുക്ക് നേരിട്ട് ഒരു പ്രേതാനുഭവത്തിലേക്ക് കടക്കാം. വാഴൂരില്* ക്ലിനിക്ക് നടത്തുന്ന ഒരു ഡോക്ടര്*ക്കും കുടുംബത്തിനും അടുത്തിടെയുണ്ടായ ഒരു പ്രേതാനുഭവം നോക്കാം. മണിമല - കൊടുങ്ങൂര്* റോഡില്* ഒരു അംബാസിഡര്* കാറില്* സഞ്ചരിക്കുകയായിരുന്നു ഡോക്ടറും കുടുംബവും, (ഈ റോഡിന്റെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോള്* വണ്ടികളുടെ ലൈറ്റ് ഠിം എന്ന്* ഓഫാകുമത്രെ!) വിജനമായ വഴി കോരിച്ചൊരിയുന്ന മഴ നട്ടപ്പാതിര, പെട്ടെന്നാണ​*് എന്തോ ഒരു വെളുത്ത വസ്തു അപ്പൂപ്പന്* താടി പോലെ കാറിനു മുന്നിലായി തെളിഞ്ഞു വന്നത്, വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം കാറിനു മുന്*പിലായി വായുവില്* ഒഴുകി നീങ്ങുന്നതു കണ്ട ഡോക്ടറും കുടുംബവും പരിഭ്രാന്തരായി അലറി വിളിച്ചു, ഒടുവില്* ഒരു വിധത്തില്* കുടുംബവുമൊത്ത് വീടണഞ്ഞ ഡോക്ടര്* ഒരാഴ്ച പനിച്ചു കിടന്നത്രെ.

തലയില്ലാ പ്രേതം!,റോഡില്* വഴി തടസ്സപ്പെടുത്തുന്ന ഭീകര രൂപം!,തോട്ടില്* രാതി വെളുക്കുവോളം തുണി അലക്കി വെളുപ്പിക്കുന്ന പെണ്* പ്രേതം!, സന്ധ്യാസമയം തോട്ടില്* ഒറ്റക്ക് കുളിക്കുന്ന പെണ്ണുങ്ങളോട് അദൃശ്യനായി കുശലാന്വേഷണം നടത്തുന്ന പ്രേതം (വീടിന്റെ അയല്* വക്കത്തുള്ള ചേച്ചിയോട് പണ്ടൊരിക്കല്* ഈ പ്രേതം കുളി കഴിഞ്ഞോ എന്നു ചോദിച്ചുവത്രെ!) അങ്ങനെ പ്രേതങ്ങളനവധിയുണ്ട് പൊന്*കുന്നത്തും പരിസര പ്രദേശങ്ങളിലും, കണ്ണു കെട്ടി ദിശയറിയാതെ നടത്തി കുഴിയില്* ചാടിക്കുകയോ, മരത്തില്* ഇടിപ്പിക്കുകയോ ചെയ്യുന്ന ഒരു പ്രേതം കുറച്ചു വര്*ഷങ്ങള്* മുന്*പ് വരെ ഞങ്ങളുടെ വീടിനു മുന്* വശത്തൂടുള്ള വഴിയില്* സജീവമായി പ്രവര്*ത്തിച്ചിരുന്നുവെന്ന്* കേള്*ക്കുന്നു, ഒരു കൂവലോ മറ്റെന്തെങ്കിലും ഉറക്കെയുള്ള ശബ്ദമോ കേള്*ക്കുന്ന മാത്രയില്* ഇരയ്ക്ക് സുബോധം നല്*കി സ്ഥലം വിടുന്ന കുസൃതിക്കാരനായ ഈ പ്രേതം മരത്തിനു മുകളിലാണത്രെ വസിക്കുന്നത്
ithokke ivide ulla sambavam alle ..........
http://www.forumkeralam.com/malayala...appenings.html