Page 45 of 51 FirstFirst ... 354344454647 ... LastLast
Results 441 to 450 of 506

Thread: 🏙️🏡🏙️ Central Travancore Updates 🏙️🏡🏙️

  1. #441
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    Quote Originally Posted by Arya Stark View Post
    njan maximum Kottyam full Updates edam..
    Theater Updates anu full varan pokunath


    kottayam index move cheyathal thread nokunnvark easy akumallo @BangaloreaN ;
    We can't promote private Twitter handles.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #442

    Default

    Have you been to this Kottayam restaurant for bookworms?


    Hungry for knowledge? Head straight to Kanjikkuzhi on the suburbs of Kottayam. Wheels Restaurant offers an irresistible combo of books, paintings, music and of course, good food....


    Read more at: https://english.manoramaonline.com/l...ook-worms.html
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #443
    FK Visitor Arya Stark's Avatar
    Join Date
    Dec 2017
    Location
    kerala
    Posts
    202

    Default

    athu remove cheythal edumo.?


    Quote Originally Posted by BangaloreaN View Post
    We can't promote private Twitter handles.

  5. #444

    Default

    4 restaurants that offer a taste of Malabar in Kottayam...


    Read more at: https://travel.manoramaonline.com/tr...abar-food.html




    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. Likes BangaloreaN liked this post
  7. #445
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by Arya Stark View Post
    athu remove cheythal edumo.?
    I will check where we can place it.
    Don't post film based chartings, BO collection etc. here.
    We have dedicated threads for that.
    We don't want this thread converted as a Kottayam movies thread.

  8. #446
    FK Visitor Arya Stark's Avatar
    Join Date
    Dec 2017
    Location
    kerala
    Posts
    202

    Default

    ........

    Quote Originally Posted by firecrown View Post
    4 restaurants that offer a taste of Malabar in Kottayam...


    Read more at: https://travel.manoramaonline.com/tr...abar-food.html





  9. #447
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കോട്ടയത്തേക്ക് ജലപാതയിലൂടെ ചരക്കുനീക്കം ആരംഭിച്ചു.

    കൊച്ചി തുറമുഖത്തുനിന്നും കോട്ടയത്തേക്ക് ദേശീയ ജലപാതയിലൂടെ സ്ഥിരം ചരക്കുനീക്കം ആരംഭിച്ചു. ദേശീയ ജലപാത മൂന്നും ഒന്*പതും ബന്ധിപ്പിച്ചുകൊണ്ടാണ് കണ്ടെയ്നർ ബാർജ് സർവീസ് നടത്തുക.

    ദേശീയ ജലപാത വഴി കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് ചരക്ക് നീക്കം ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. കോട്ടയം മേഖലയിലുള്ള വ്യപാര വാണിജ്യ സ്ഥാപനങ്ങള്*ക്കാണ് ഈ സർവീസ് ഏറെ ഗുണം ചെയ്യുക. കോട്ടയം തുറമുഖത്തിന്*റെ ഉടമസ്ഥതയിലുള്ള ബാർജാണ് ആദ്യഘട്ടത്തില്* സ്ഥിരം സർവീസ് നടത്തുക. ഒരേസമയം 20 അടിനീളമുള്ള 8 കണ്ടെയ്നറുകള്* കൊണ്ടുപോകനാകും. 7 മണിക്കൂർ സ*ഞ്ചരിച്ചാണ് ബാർജ് കോട്ടയം തുറമുഖത്തെത്തുക. റോഡുമാർഗമുള്ള ചരക്കുനീക്കത്തേക്കാള്* ചെലവ് കുറവാണെന്നതും, മലിനീകരണം കുറവാണെന്നതും ഈ സർവീസിന്*റെ മേന്*മയാണ്. ബാർജില്* വരുന്ന ചരക്കുകള്* പരിശോധിക്കാന്* എക്സൈസിന് കോട്ടയത്ത് പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.

  10. #448

    Default

    ചെങ്ങന്നൂർ സിവിൽ സപ്ലെസിലെ മദ്യം ഇനി ക്യൂ നിൽക്കേണ്ട... മദ്യത്തിന് സൂപ്പർ മാർക്കറ്റ്...... വിദേശ ഇനം മദ്യം ഏതു വേണമെങ്കിലും വില കണ്ട് തിരഞ്ഞെടുക്കാം... ചെങ്ങന്നൂർITI ജംഗ്ഷനിൽ... മദ്യം ഉപയോഗിക്കുന്നവർക് സന്തോഷം....



    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #449
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കോട്ടയം?ആലപ്പുഴ ജലപാതയിൽ ഇനി അതിവേഗ എസി ബോട്ടിൽ സഞ്ചരിക്കാം






    കോട്ടയം ∙ കോട്ടയം?ആലപ്പുഴ ജലപാതയിൽ യാത്രക്കാർക്ക് ഇനി അതിവേഗ എസി ബോട്ടിൽ സഞ്ചരിക്കാം. ഒരേ സമയം യാത്രാബോട്ടായും വിനോദ സഞ്ചാരികൾക്കുള്ള ബോട്ടായും ഉപയോഗിക്കാവുന്ന ?വേഗ? ബോട്ട് നാളെ ഓടിത്തുടങ്ങും. കോട്ടയം?ആലപ്പുഴ പാതയിൽ യാത്രാ ബോട്ടായും ആലപ്പുഴ?കുമരകം പാതയിൽ വിനോദസഞ്ചാര ബോട്ടായുമാണു സെമി എസി അതിവേഗ ബോട്ടായ ?വേഗ? സഞ്ചരിക്കുക.
    രാവിലെ കോട്ടയത്തു നിന്നു യാത്രാ ബോട്ടായി ആലപ്പുഴയ്ക്കു പുറപ്പെടുന്ന ബോട്ട് വൈകിട്ട് ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു മടങ്ങും. ഇതിനിടെ വിനോദസഞ്ചാരികൾക്കായി ആലപ്പുഴ?കുമരകം പാതയിൽ സഞ്ചരിക്കും. കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന സ്ഥിരം യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിലാണു സർവീസ്.

    യാത്ര ഇങ്ങനെ
    ∙ കോട്ടയം? ആലപ്പുഴ

    രാവിലെ 7.30നു കോട്ടയം കോടിമതയിൽ നിന്നു പുറപ്പെടും. 9.30ന് ആലപ്പുഴയിൽ എത്തും. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെടും. 7.30നു കോട്ടയത്ത് എത്തും.

    സ്റ്റോപ്പുകൾ

    ∙ പള്ളം∙ കൃഷ്ണൻകുട്ടി മൂല∙ കമലന്റെ മൂല∙ മംഗലശ്ശേരി∙ പുഞ്ചിരി∙ആലപ്പുഴ? കുമരകം

    രാവിലെ 10ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് 1.15ന് കുമരകത്ത് എത്തും. (വഴി: പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട്) തിരികെ 2.15ന് കുമരകത്ത് നിന്നു പുറപ്പെട്ടു 4.30ന് ആലപ്പുഴയിൽ എത്തും.

    ∙ പാതിരാമണൽ, കുമരകം പക്ഷി സങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും എന്നതു പ്രത്യേകത.
    ബോട്ടിന്റെ പ്രത്യേകത
    ∙ സീറ്റ് 120? ഇതിൽ 80 നോൺ എസി, 40 എസി

    ∙രണ്ടു കട്ടമരം കൊണ്ടുള്ള നിർമാണം

    ∙ 12 നോട്ടിക്കൽ മൈൽ വേഗം (സാധാരണ പാസഞ്ചർ ബോട്ടുകളെക്കാൾ വേഗം)
    ∙ ബോട്ടിന്റെ വീതി ഏഴര മീറ്റർ, നീളം 22 മീറ്റർ
    ∙ മ്യൂസിക് സിസ്റ്റം അടക്കം സംവിധാനങ്ങൾ
    യാത്രാനിരക്ക്

    കോട്ടയം? ആലപ്പുഴ∙എസി 100 രൂപ∙ നോൺ എസി 50 രൂപ

    ആലപ്പുഴ? കുമരകം .എസി? 300 രൂപ .നോൺ എസി 200 രൂപ.








  12. #450
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കെ.ജി.വാസു ബസ് കയറുന്ന സ്റ്റോപ്പ്, കെ.ജി.കവലയായി; കല്യാണ വണ്ടി മറിഞ്ഞ വളവിന്റെ പേരും കേട്ടോളൂ...




    ഓരോ സ്ഥലനാമത്തിനു പിന്നിലും ഒരു കൗതുകം കാണും. കാലങ്ങളായി പറഞ്ഞു പഴകിയ പേരുകൾ മാറി സ്ഥലങ്ങൾക്കു പെട്ടെന്നൊരു പേരു വരുന്നതിന് ഒരു സാഹചര്യമുണ്ടാകും. അങ്ങനെ, ചില സ്ഥലങ്ങൾക്കു വ്യക്തികളുടെ പേരു വന്നു. ചിലയിടങ്ങളിൽ സ്ഥലത്തിനു പേരിടുന്നതിലെ തർക്കമൊഴിവാക്കാനുള്ള പേരുകൾ വന്നു. അങ്ങനെയുള്ള ചില സ്ഥലനാമ കൗതുകങ്ങൾ...


    തിരുവൻവണ്ടൂർ പ്രാവിൻകൂട് ജംക്*ഷനിലെ പ്രാവിൻകൂട്.പ്രാവിൻകൂട് കവല

    വെള്ളരിപ്രാവുകളോട് അടങ്ങാത്ത ഇഷ്ടമായിരുന്നു തിരുവൻവണ്ടൂരിലെ ഒരു വീട്ടുകാരന്. അങ്ങനെയാണ് അവയെ എപ്പോഴും കാണാൻ വീടിനു മുന്നിൽ ഒരു പ്രാവിൻകൂട് പണിത് തൂണിനു മുകളിലായി സ്ഥാപിച്ചത്. കല്ലിശേരിക്കും കുറ്റൂരിനും ഇടയിൽ എംസി റോഡരികിൽ ബസുകൾ നിർത്തിയിരുന്ന പ്രധാന കവലയ്ക്കു സമീപമാണ് അവിടം. സ്ഥലം സൂചിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറിയ പ്രാവിൻകൂടിന്റെ പേര് ആ കവലയ്ക്കും പതിഞ്ഞുകിട്ടി.

    എന്റെ റോഡ്
    ഇത് എന്റെയും റോഡ്

    പുന്നപ്ര പറവൂർ ജംക്*ഷനു തെക്ക് ദേശീയപാതയിൽ നിന്നു പടിഞ്ഞാറോട്ട് തീരദേശറോഡിൽ എത്തുന്നതാണ് ‘എന്റെ റോഡ്’. മഴ പെയ്താൽ മുട്ടറ്റം നീന്തേണ്ട വഴി നന്നാക്കാൻ നാട്ടുകാർ തീരുമാനിച്ചു. മുൻനിരയിൽ നിന്നത് വർക്*ഷോപ് തൊഴിലാളിയായിരുന്ന പുത്തൻവെളിയിൽ വിശ്വപ്പൻ ആയിരുന്നു.
    പിന്നീട്, പഞ്ചായത്ത് അതൊരു റോഡ് ആക്കി. 1990ൽ റോഡ് ഉദ്ഘാടനത്തിനു തയാറായി. റോഡിന് എന്തു പേരിടും? ചർച്ചയായെങ്കിലും പേര് കിട്ടിയില്ല. പെട്ടന്നാണ് കൂട്ടത്തിൽനിന്നു വിശ്വപ്പൻ വിളിച്ചു പറഞ്ഞത്, ‘ഇത് എന്റെ റോഡാണ്, എന്റെ റോഡ്’. ഉദ്ഘാടനം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. പക്ഷേ വിശ്വപ്പൻ പ്രഖ്യാപിച്ചത് അന്നു മുതൽ നാട്ടുകാർ ഏറ്റുപറഞ്ഞു–എന്റെ റോഡ്.

    എംപി പാലത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ ഉമ്പ്രി മുക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
    ഉമ്പ്രി ഒരു ചെറിയ ആളല്ല

    അറുപതു വയസ്സും ആറടി ഉയരവും അതിനൊത്ത ശരീരവും ഉള്ള ഉമ്പ്രിക്ക് സ്വന്തം പേരിൽ ജംക്*ഷനും കലുങ്കും ഒക്കെയുണ്ട്. ഉമ്പ്രി താമസിക്കുന്നിടം ഉമ്പ്രി ജംക്*ഷനും അടുത്തുള്ള കലുങ്ക് ഉമ്പ്രി കലുങ്കും ആയി സർക്കാർ രേഖകളിൽപോലും ഇടംപിടിച്ചു. ചെറുതന ആലപ്പാട്ട് കുഞ്ഞുമോൻ (60) ആണ് ഉമ്പ്രി എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്നത്. ചെറുതന പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്പ്രി മുക്ക്. ഈ ജംക്*ഷനിലേക്ക് റോഡ് ടാർ ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തപ്പോൾ സ്ഥാപിച്ച ഫലകത്തിലും ഉമ്പ്രിയുടെ പേര് പതിഞ്ഞു.

    മുഹമ്മയിലെ കെ.ജി.കവല.
    കെ.ജി.വാസുവിനായി ബസ് നിർത്തിയ കെജി കവല

    ആലപ്പുഴയിൽ നിന്ന് തണ്ണീർമുക്കം വരെ ആദ്യമായി സ്വകാര്യ ബസ് സർവീസ് തുടങ്ങിയ സമയം. അന്ന് കായിപ്പുറം ജംക്*ഷൻ കഴിഞ്ഞാൽ ആര്യക്കര വരെ ബസിനു സ്റ്റോപ്പില്ല. ആലപ്പുഴയിൽ പോകാൻ സ്ഥിരമായി ഈ ബസിനെ ആശ്രയിച്ചിരുന്നയാളാണ് കെ.ജി.വാസു. പതിവ് യാത്രക്കാരനായിരുന്ന വാസുവിനെ സഹായിക്കാൻ ജീവനക്കാർ വാസുവിന്റെ വീടിനു മുന്നിൽ ബസ് നിർത്താൻ തുടങ്ങി. കെ.ജി.വാസു ബസ് കയറുന്ന സ്റ്റോപ്പ്, പിന്നീട് കെ.ജി.കവലയായി മാറി.

    മുട്ടത്തിപ്പറമ്പ് 11ാം മൈൽ റോഡിലെ പോറ്റിക്കവല.
    സംഗീതം നിറഞ്ഞ പോറ്റിക്കവല

    മുട്ടത്തിപ്പറമ്പ് – 11–ാം മൈൽ റോഡിലെ പ്രധാന ജംക്*ഷനാണ് പോറ്റിക്കവല. റോഡ് നിർമിക്കുന്നതിന് മുൻപ് ഇന്നത്തെ പോറ്റിക്കവലയിൽ കുട്ടികളെ വയലിൻ പഠിപ്പിച്ചിരുന്ന ജനാർദനൻ പോറ്റിയെന്ന ഒരാൾ താമസിച്ചിരുന്നു. ബസ് സർവീസ് തുടങ്ങിയപ്പോൾ ജനാർദനൻ പോറ്റിയുടെ പേര് കവലയ്ക്ക് വീണു. അത് പിന്നീട് പോറ്റിക്കവലയായി മാറി.

    ആര്യാട് പഞ്ചായത്ത് എട്ടാം വാർഡിൽ എച്ച്എംസി ജംക്*ഷനിലെ ബോർഡ്.
    മത സാഹോദര്യത്തിന്റെ എച്ച്എംസി

    ആര്യാട് പഞ്ചായത്ത് എട്ടാം വാർഡിലാണ് എച്ച്എംസി ജംക്*ഷൻ. അത് ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരിന്റെ ചുരുക്കരൂപമല്ല; ഹിന്ദു, മുസ്*ലിം, ക്രിസ്ത്യൻ എന്നതിന്റെ ചുരുക്കെഴുത്താണ്. എല്ലാ മതവിഭാഗത്തിലുള്ളവരും താമസിക്കുന്ന പ്രദേശത്തിന് പണ്ടുമുതലേയുള്ള പേരാണിത്.

    ചമ്പക്കുളത്തെ അമേരിക്കൻ ജംക്*ഷൻ
    യാത്രാ ബോട്ടിന് ടിക്കറ്റെടുക്കാം, അമേരിക്കയിലേക്ക്

    ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നിന്നു തായങ്കരിയിലേക്കുള്ള റോഡരികിൽ അമേരിക്കൻ ജംക്*ഷന്റെ ബോർഡ് കാണാം. എടത്വയിലേക്കു ബോട്ടിൽ യാത്ര ചെയ്യുന്നവർക്കും അമേരിക്ക ജംക്*ഷനിലേക്കുള്ള ടിക്കറ്റ്. റോഡ് സൗകര്യം ഇല്ലാതിരുന്ന സമയത്തു വള്ളത്തിലും മറ്റുമായി കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു കള്ളുകുടിക്കാൻ ആളുകൾ ഇവിടെ എത്തിയിരുന്നു.
    ശുദ്ധമായ തെങ്ങിൻ കള്ള് തേടി വരാൻ തുടങ്ങിയതോടെ പ്രദേശത്തിന് അമേരിക്ക എന്നു പേരുവീണു. അക്കാലത്ത് കുട്ടനാട്ടിൽ നിന്നു ചിലർ കടൽ കടന്ന് അമേരിക്കയിൽ ജോലിക്കു പോയിരുന്ന കാലമാണ്. വള്ളംതുഴഞ്ഞ് തിടുക്കപ്പെട്ടു പോകുന്നവരെ കാണുമ്പോൾ കരയ്ക്കു നിൽക്കുന്നവർ ചോദിക്കും– ‘എവിടേക്കാടോ ഉവ്വേ?’ കള്ളുകുടിക്കാൻ പോകുന്നുവെന്നു പരസ്യപ്പെടുത്താൻ മടിച്ച് അവർ മറുപടി പറയും, ‘അമേരിക്കായ്*ക്കു പോകുവാന്നേ!’ ക്രമേണ ആ ജംക്*ഷന് അമേരിക്കൻ ജംക്*ഷനെന്ന പേരുവീണു.

    അതിക്രമം റോഡ്
    അതിക്രമമില്ലാത്ത അതിക്രമം റോഡ്

    പുളിങ്കുന്ന് പഞ്ചായത്തിലെ 7, 8, 11 വാർഡുകളിലൂടെ കടന്നുപോകാൻ റോഡ് നിർമിക്കണം. ഭൂവുടമകളിൽ ചിലർ അനുമതി നൽകി. ചിലർ കടുംപിടിത്തം പിടിച്ചു. നാട്ടുകാരും റോഡ് സമ്പാദക സമിതി നേതാക്കളും ജനപ്രതിനിധികളുമെല്ലാം ചേർന്ന് ബലപ്രയോഗത്തിലൂടെ ഭൂമി കയ്യേറി റോഡ് നിർമിച്ചു. ആ ‘അതിക്രമത്തി’ന്റെ സ്മരണയ്ക്കാണ്, മുൻ എംഎൽഎ കെ.സി.ജോസഫ് റോഡിന് അതിക്രമം റോഡ് എന്നു പേരിട്ടത്.
    അതിക്രമിച്ചു റോഡ് നിർമിക്കാൻ നേതൃത്വം വഹിച്ച അഞ്ചുപേർ 3 വർഷത്തോളം കോടതി കയറിയിറങ്ങി. പ്രശസ്ത സിനിമാ നിർമാതാവ് നവോദയ അപ്പച്ചനാണ്, തന്റെ അനുമതിയില്ലാതെ തന്റെ സ്ഥലത്തുകൂടി റോഡ് നിർമിച്ചവർക്കെതിരെ പരാതി നൽകിയത്. ഒടുവിൽ, നാട്ടുകാരുടെ പൊതു ആവശ്യമായിരുന്നു റോഡ് എന്നു മനസ്സിലാക്കിയ അപ്പച്ചൻ കേസ് പിൻവലിച്ചു.

    ചേർത്തല കല്യാണവളവ്.
    ബസ് മറിഞ്ഞ കല്യാണ വളവ്

    ചേർത്തല– അരൂക്കുറ്റി റോഡിലെ പഴയ ചെങ്ങണ്ട വളവ് എന്ന സ്ഥലം, ഇപ്പോൾ അറിയപ്പെടുന്നത് കല്യാണ വളവ് എന്നാണ്. അര നൂറ്റാണ്ടു മുൻപ് തിരുനല്ലൂർ ഭാഗത്തു നിന്ന് തെക്കോട്ട്, രാവിലെ ഒരു കല്യാണത്തിന് ആൾക്കാരുമായി പുറപ്പെട്ട ബസ് ഇവിടെ വളയുന്നതിനിടയിൽ മറിഞ്ഞു. കല്യാണ വണ്ടി മറിഞ്ഞ വളവ് പിൽക്കാലത്ത് കല്യാണ വളവ് എന്ന് അറിയപ്പെടാൻ തുടങ്ങി.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •