Page 46 of 51 FirstFirst ... 364445464748 ... LastLast
Results 451 to 460 of 506

Thread: 🏙️🏡🏙️ Central Travancore Updates 🏙️🏡🏙️

  1. #451
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    പാറ പൊട്ടിച്ചു നീക്കി, മല ഇടിച്ചു നിരത്തി; തയാറാകുന്നു പുനലൂർ- പൊൻകുന്നം തകർപ്പൻ റോഡ്



    കെഎസ്ടിപി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 737.64 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പുനലൂർ- പൊൻകുന്നം പാത. അപകട മേഖലയായ മൂഴിയാർമുക്കിനും ഉതിമൂട് വെളിവയൽപടിക്കും മധ്യേ മലയിടിച്ച് വീതി കൂട്ടുന്നതും വശം കെട്ടി ഉയർത്തുന്നതും കാണാം.

    ജില്ലയുടെ കുതിപ്പിന് വഴിയൊരുക്കാൻ തയാറെടുക്കുകയാണ് പുനലൂർ- പൊൻകുന്നം പാത. കെഎസ്ടിപി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 737.64 കോടി രൂപ ചെലവിൽ നടത്തുന്ന റോഡ് വികസനമാണ് വേഗത്തിൽ മുന്നേറുന്നത്. യന്ത്ര സഹായത്തോടെ നടത്തുന്ന പണികൾ ഓരോ ദിവസവും റോഡിന് വലിയ രൂപമാറ്റമാണ് വരുത്തുന്നത്. മലയും കുന്നും ഇടിച്ചും കരിങ്കല്ലുകൾ പൊട്ടിച്ചു നീക്കിയും കൊക്കയുടെ വശങ്ങൾ കെട്ടി ഉയർത്തി നടത്തുന്ന പണികൾ ജില്ല കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ റോഡ് വികസനമാണ്.
    പുനലൂർ - പൊൻകുന്നം പാത 3 ഭാഗമായി തിരിച്ചാണ് കരാർ നൽകിയത്. ഇതിൽ കോന്നി - പ്ലാച്ചേരി ഭാഗത്തെ 30.16 കിലോമീറ്ററിന് 274.24 കോ*ടി രൂപയും പുനലൂർ - കോന്നി 29.84 കിലോമീറ്ററിന് 226.61 കോടി രൂപയും പ്ലാച്ചേരി - പൊൻകുന്നം 22.17 കിലോമീറ്ററിന് 236.79 കോടി രൂപയാണ് അടങ്കൽ തുക. ഇതിൽ കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ പണികളാണ് ജില്ലയിൽ പ്രധാനമായും നടക്കുന്നത്. ഇതിന്റെ വിശേഷങ്ങളിലേക്ക്:-

    പൈപ്പും പോസ്റ്റും ഒരുമിച്ചിട്ട്

    കുമ്പഴ വടക്ക് മുതൽ മണ്ണാരക്കുളഞ്ഞി ഭാഗത്തേക്ക് റോഡ് വീതി കൂട്ടുന്ന പണികൾ തീർന്ന ഭാഗത്ത് കോൺക്രീറ്റ് ഓട സ്ഥാപിക്കലും നടക്കുന്നു. ഇതിനു പുറമേ വൈദ്യുതി പോസ്റ്റുകൾ വശത്തേക്ക് മാറ്റുന്നതും ശുദ്ധജല കുഴലുകൾ ഇടുന്നതും നടക്കുന്നുണ്ട്. നിർമാണം പൂർത്തിയായ ശേഷം പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണിത്. റോഡിന്റെ കരാറുകാർ തന്നെയാണ് പൈപ്പിടുന്നതും വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതും.

    പുനലൂർ- പൊൻകുന്നം പാതയിൽ മൈലപ്ര ജംക്​ഷനും മണ്ണാരക്കുളഞ്ഞി ചന്തയ്ക്കും മധ്യേ രണ്ടാം കലുങ്ക് ഭാഗത്തെ ‘എസ്’ വളവ് നേരെയാക്കാൻ പാറപൊട്ടിച്ച് നീക്കിയ ഭാഗം.

    പാറ പൊട്ടിച്ചു നീക്കി, മല ഇടിച്ചു നിരത്തി
    മൈലപ്രയ്ക്കും മണ്ണാരക്കുളഞ്ഞിക്കും മധ്യേ ഗതാഗതം പൂർണമായും നിരോധിച്ചുള്ള പണികളാണ് നടക്കുന്നത്. റോഡിന് ഏറ്റവും വലിയ രൂപ മാറ്റം വന്നത് രണ്ടാം കലുങ്ക് ഭാഗത്താണ്. ഇവിടുത്തെ ‘എസ്’ ആകൃതിയിലുള്ള വളവ് നേരെയാക്കാൻ പാറപൊട്ടിച്ച് നീക്കുകയാണ്. 6 മീറ്റർ വരെ ഉയരത്തിൽനിന്നു തൂക്കായി കരിങ്കല്ല് പൊട്ടിച്ചു നീക്കി. തയ്യിൽ പടിക്കു സമീപത്തെ ഒന്നാം കലുങ്ക് പുതിയ അലൈൻമെന്റ് അനുസരിച്ച് മാറ്റിയാണ് പണിയുന്നത്.
    മൂഴിയാർമുക്കു മുക്ക് മുതൽ വെളിവയൽ പടി വരെയുള്ള ഭാഗം അപകട മേഖലയാണ്. ഇവിടെ മലയുടെ ഭാഗം ഇടിച്ച് വീതി കൂട്ടി. കല്ലുകൾ പൊട്ടിച്ചു നീക്കുന്ന പണികൾ നടക്കുന്നു. ഒപ്പം കൊക്കയുടെ ഭാഗത്ത് ഇരുമ്പ് വലയിൽ കരിങ്കല്ല് അടുക്കിയാണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. വലിയ വളവ് ഉള്ള ഭാഗത്ത് കലുങ്കിന്റെ പണികളും നടക്കുന്നു. ഉതിമൂട് ജംക്*ഷൻ മുതൽ വലിയ കലുങ്ക് വരെയുള്ള വീതികൂട്ടൽ 60 ശതമാനമായി. കോൺക്രീറ്റ് ഓട സ്ഥാപിക്കൽ, കലുങ്ക് നിർമാണം എന്നിവയും വേഗത്തിലാണ് പൂർത്തിയാകുന്നത്.

    മണ്ണാരക്കുളഞ്ഞി ആശുപത്രിക്കു സമീപം ഗതാഗതം നിരോധിച്ച് പുനലൂർ- പൊൻകുന്നം പാത 2 വരിയായി വികസിപ്പിക്കുന്നു. റോഡ് ഉയർത്തുന്നതിന് ഇറക്കിയ മണ്ണും കാണാം.

    വളവ് നേരെയാക്കി, റോഡ് ഉയർത്തി
    രണ്ടാം കലുങ്ക് മുതൽ മണ്ണാരക്കുളഞ്ഞി ചന്ത വരെയുള്ള ഭാഗത്ത് കൊക്കയുള്ള വശം കെട്ടി ഉയർത്തി മണ്ണിട്ട് നികത്തിയെടുക്കാനുള്ള പണികൾ നടക്കുന്നു. മണ്ണാരക്കുളഞ്ഞി ചന്തയ്ക്കു സമീപത്തെ കൊടുംവളവ് നേരെയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു, സ്ഥലം ഏറ്റെടുത്ത് കലുങ്ക് നിർമിച്ചാണ് ഇവിടെ വളവ് നേരെയാക്കുന്നത്. മണ്ണാരക്കുളഞ്ഞി ആശുപത്രിക്കും മൂഴിയാർ മുക്കിനും മധ്യേ റോഡ് നിർമാണത്തിൽ വലിയ പുരോഗതിയാണ് ഉള്ളത്. ഇവിടെ റോഡിന്റെ ഒരുവശം കെട്ടി ഉയർത്തി മണ്ണിട്ടു. മേക്കൊഴൂർ വഴിയുള്ള റോഡ് ചേർന്ന ഭാഗത്ത് വലിയ വീതിയിലാണ് വെട്ടുന്നത്.
    ഇവിടെ വലിയ ഉരുളൻ കല്ലുകൾ യന്ത്രസഹായത്തോടെ വശം കെട്ടാൻ പാകത്തിൽ പൊട്ടിച്ചു മാറ്റുകയാണ്. മേക്കൊഴൂർ റോഡ് ചേരുന്ന ഭാഗം മുതൽ മൂഴിയാർ മുക്ക് വരെ കരിങ്കല്ല് അടുക്കി വശം കെട്ടി ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു.ഏറ്റവും ആകർഷകമായ പണികൾ നടക്കുന്നത് വാളിപ്ലാക്കൽ എൻഎംഎൽപി സ്കൂളിന് സമീപത്താണ്. വശം കെട്ടി ഉയർത്തുന്ന ജോലികളാണ് ഇവിടെയും നടക്കുന്നത്. റാന്നി വൈക്കം ഗവ. യുപി സ്കൂളിന്റെ മുറ്റം മുഴുവൻ റോഡിനായി എടുത്തു. കോൺക്രീറ്റ് ഭിത്തി കെട്ടുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്.

    ഇവിടെ ഇഴഞ്ഞിഴഞ്ഞ്
    റാന്നി ബ്ലോക്ക് പടിക്കും ഉതിമൂടിനും ഇടയിൽ വളവുകൾ നേരെയാക്കി പുതിയ അലൈൻമെന്റിലൂടെ റോഡ് നിർമിക്കുന്ന ജോലികൾ നേരത്തെ തുടങ്ങിയതാണെങ്കിലും ഇഴഞ്ഞാണു നീങ്ങുന്നത്.
    പ്രധാന വിവരങ്ങൾ
    ∙ റോഡിന്റെ ആകെ ദൂരം 82.11 കിലോമീറ്റർ
    ∙ ആകെ ചെലവ് 737.64 കോടി രൂപ
    ∙ 2 വരി പാത, ആകെ വീതി 14 മീറ്റർ. 10 മീറ്റർ വീതിയിൽ ടാറിങ്.
    ∙ റോ*ഡിന്റെ 2 വശവും 2 മീറ്റർ വീതിയിൽ നടപ്പാത
    ∙ കോന്നി മുതൽ പ്ലാച്ചേരി വരെ 28 ജംക്*ഷനുകൾ നവീകരിക്കും.
    ∙ ടൗണുകളിൽ 6.5 കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും കൈവരിയും
    ∙ ടൗണുകളിൽ ബസ്* ബേ
    ∙ സ്കൂൾ മേഖലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം



  2. Sponsored Links ::::::::::::::::::::Remove adverts
  3. #452
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ശബരിപാത യാഥാര്*ഥ്യമാകുന്നു: ചെലവിന്*റെ പകുതി സംസ്ഥാനം വഹിക്കും




    പ്രതീകാത്മക ചിത്രംതിരുവനന്തപുരം∙ അങ്കമാലി-ശബരി റെയില്*പാതയുടെ മൊത്തം ചെലവിന്*റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്* മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും. അങ്കമാലി-എരുമേലി നിർദിഷ്ട പാതയുടെ നീളം 111 കിലോമീറ്ററാണ്. ഇതിൽ ഏഴു കിലോമീറ്റർ മാത്രം പൂർത്തിയായി.

    1997-98 ലെ റെയില്*വെ ബജറ്റില്* പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്*ശനത്തിന് രാജ്യത്തിന്*റെ വിവിധ ഭാഗങ്ങളില്* നിന്നെത്തുന്ന തീര്*ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്*റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്* കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്* പദ്ധതി നടപ്പാക്കാന്* റെയില്*വെ താൽപര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്* ചെലവ് 517 കോടി രൂപയായിരുന്നെങ്കില്* ഇപ്പോള്* അത് 2815 കോടി രൂപയായി ഉയര്*ന്നു.
    നിര്*മാണ ചെലവിന്*റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്*വെ എടുത്തു. ദേശീയ തീര്*ത്ഥാടന കേന്ദ്രമെന്ന നിലയില്* റെയില്*വെയുടെ ചെലവില്* തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്*റെ പകുതി ഏറ്റെടുക്കാന്* സംസ്ഥാനം തയാറാകണമെന്ന നിലപാടില്* റെയില്*വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്*റെ പകുതി വഹിക്കാന്* സംസ്ഥാന സര്*ക്കാര്* തീരുമാനിച്ചത്.
    അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്*വെ മന്ത്രാലയം തന്നെ നിര്*വഹിക്കണം. പാതയില്* ഉള്*പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്* ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്*വെയും 50:50 അനുപാതത്തില്* പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്* തീരുമാനിച്ചത്. അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്* വരെ ദീര്*ഘിപ്പിക്കുകയാണെങ്കില്* ഭാവിയില്* തമിഴ്നാട്ടിലേക്കു നീട്ടാന്* കഴിയും. ഈ സാധ്യതയും സര്*ക്കാര്* കണക്കിലെടുത്തിട്ടുണ്ട്.


  4. #453
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    യാത്രാസമയത്തിൽ അരമണിക്കൂറോളം ലാഭം, മെമു സർവീസിനുള്ള സാധ്യത: ചിങ്ങവനം – ഏറ്റുമാനൂർ ഇരട്ടപ്പാത പൂർത്തിയാകുന്നു...



    കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ ഭാഗമായി കൊടൂരാറിൽ നിര്*മിക്കുന്ന പുതിയ പാലത്തിന്റെ പണി അവസാന ഘട്ടത്തിൽ. ജില്ലയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമാണിത്.ഹെലിക്യാമറ ചിത്രം പകർത്തിയത് ഇട്ടൂപ്പ് കുര്യൻ, ട്രയോ മീഡിയ.കോട്ടയം ∙ ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത 2022 ഫെബ്രുവരി 28ന് മുൻപ് പൂർത്തിയാക്കും. ഈ മാസം 31ന് മുൻപു പണി പൂർത്തിയാക്കുമെന്നായിരുന്നു മുൻപു നടത്തിയ പ്രഖ്യാപനം. കനത്ത മഴ ജോലികളെ പ്രതികൂലമായി ബാധിച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു.

    *ബാക്കി 16.5 കിലോമീറ്റർ
    ∙ഏറ്റുമാനൂർ– ചിങ്ങവനം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ 16.5 കിലോമീറ്റർ ദൂരമാണ് ഇരട്ടപ്പാത പൂർത്തിയാകാനുള്ളത്.
    ∙ഇതു പൂർ*ത്തിയായാൽ മംഗളൂരു – തിരുവനന്തപുരം റൂട്ടിലെ 634 കിലോമീറ്റർ പാത പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി മാറും.

    ഏറ്റുമാനൂർ – കോട്ടയം (8.5 കിലോമീറ്റർ)
    ∙ ഗാന്ധിനഗർ റെയിൽവേ മേൽപാലം ഭാഗത്ത് 2 കിലോമീറ്ററോളം ദൂരം പാളമിട്ടു
    ∙ കരിയംപാടം, പനയക്കഴിപ്പ്, നീലിമംഗലം എന്നിവിടങ്ങളിലായി 3 വയഡക്ടുകൾ (ചെറുപാലങ്ങൾ) ഈ റീച്ചിൽ തീരാനുണ്ട്.
    ∙ കുമാരനല്ലൂർ ഹാൾട്ട് സ്റ്റേഷൻ നവീകരണം, 434 മീറ്റർ പ്ലാറ്റ്ഫോം അടിസ്ഥാന നിർമാണം എന്നിവ പൂർത്തിയായി.
    ∙ഗാന്ധിനഗർ, കാരിത്താസ് എന്നിവിടങ്ങളിൽ കലുങ്കുകൾ പൂർത്തിയാക്കാനുണ്ട്.
    ∙ മീനച്ചിലാറിനു കുറുകെ നാഗമ്പടത്തിനു സമീപമുള്ള 110 മീറ്റർ പാലം പൂർത്തിയായി.

    കോട്ടയം – ചിങ്ങവനം (8 കിലോമീറ്റർ)
    ∙ കോട്ടയം – ചിങ്ങവനം പാതയിൽ 2 ടണലുകളുടെയും സമീപത്തുനിന്നു മണ്ണു നീക്കി പുതിയ പാതയിടണം.
    ∙ റബർ ബോർഡ് ഓഫിസിനു സമീപത്തെ ടണലിന്റെ വശത്ത് 24 മീറ്റർ താഴ്ചയിൽ മണ്ണു നീക്കണം.
    ∙ പ്ലാന്റേഷൻ കോർപറേഷനു സമീപത്തെ ടണലിന്റെ ഭാഗത്ത് 22 മീറ്റർ താഴ്ചയിൽ മണ്ണു നീക്കണം.
    ∙ മുട്ടമ്പലം അടിപ്പാതയുടെ പണികൾ അന്തിമ ഘട്ടത്തിൽ. സമീപനപാതയ്ക്ക് 4 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കണം.
    ∙ കൊടൂരാറിനു കുറുകെയുള്ള പാലം അവസാന ഘട്ടത്തിൽ. 610 മീറ്റർ നീളമുള്ള പാലത്തിൽ 25 സ്പാനുകളാണ്. ഇതിൽ 23 സ്പാനുകൾ സ്ഥാപിച്ചു.
    ∙ കുറ്റിക്കാട്, മൂലേടം, പാക്കിൽ, മുട്ടമ്പലം എന്നിവിടങ്ങളിൽ ചെറു പാലങ്ങൾ പൂർത്തിയാകാനുണ്ട്.
    ∙ പാലങ്ങൾ പൂർത്തിയായിട്ടു മാത്രമേ മണ്ണു നിറച്ച് പാളം ഇടാനുള്ള ജോലികൾ നടക്കൂ.

    മഴ പ്രതിസന്ധി
    ഓഗസ്റ്റ് മുതലാണു റെയിൽവേ ജോലികൾ പൂർണതോതിൽ നടക്കുന്നത്. ഇക്കുറി ഓഗസ്റ്റ് മുതൽ അതിശക്തമായ മഴ കാരണം പല ദിവസങ്ങളിലും ജോലികൾ നടന്നില്ല. റബർബോർഡ് കേന്ദ്ര ഓഫിസിനു സമീപത്തെ സ്ഥലം കൈമാറാനുള്ള താമസവും പ്രതിസന്ധിയായി. സ്ഥലം കിട്ടിയെങ്കിലും മഴ കാരണം മണ്ണു നീക്കം വേഗത്തിലാക്കാൻ സാധിക്കുന്നില്ല. ലോറികൾ മണ്ണിൽ പുതഞ്ഞു പോകുന്നതും പ്രതിസന്ധിയാണ്.

    സ്വപ്ന പാത
    രണ്ടാം പാത പൂർത്തിയായാൽ ട്രെയിനുകളുടെ യാത്രാസമയത്തിൽ കുറഞ്ഞത് അരമണിക്കൂർ ലാഭമുണ്ടാകും. മുൻപ് കോട്ടയം വഴിയായിരുന്ന കൊച്ചുവേളി – ഋഷികേശ്, തിരുവനന്തപുരം – ചെന്നൈ വീക്ക്*ലി ട്രെയിനുകൾ തിരിച്ചെത്തിക്കാം. പാസഞ്ചർ ട്രെയിനുകൾക്കുള്ള പ്രത്യേക പ്ലാറ്റ്ഫോം അടക്കം 6 പ്ലാറ്റ്ഫോമുകൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സജ്ജമാകുന്നതോടെ രാജധാനി, പ്രതിദിന മുംബൈ സർവീസ് എന്നിവ ആവശ്യപ്പെടാം. കോട്ടയം കേന്ദ്രീകരിച്ചു മെമു സർവീസിനുള്ള സാധ്യതയും ആരായാം.

  5. #454
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്*റെ മുഖമുദ്രയായിരുന്ന കെട്ടിടം ഇനിയില്ല

    കെട്ടിടാവശിഷ്ടങ്ങൾ നീക്കി നവീകരിച്ച് ബസുകളുടെ പാർക്കിങ് യാർഡാക്കി മാറ്റും



    കോട്ടയം: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്*റെ മുഖമുദ്രയായിരുന്നു കെട്ടിടം ഇനിയില്ല. സ്റ്റാൻഡിലെ പഴയ കെട്ടിടം പൂർണമായി പൊളിച്ചുനീക്കി. രണ്ടാഴ്ചത്തെ ജോലികൾക്കൊടുവിലാണ് കെട്ടിടം നിലപതിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചായിരുന്നു ഭാഗങ്ങളായുള്ള പൊളിച്ചുനീക്കൽ. ഇനി കെട്ടിടാവശിഷ്ടങ്ങളും നീക്കി തറനിരപ്പാക്കിയതിനുശേഷം ഈ സ്ഥലം ടൈലിട്ട് നവീകരിച്ച് ബസുകളുടെ പാർക്കിങ് യാർഡാക്കി മാറ്റും. മാർച്ച് 21നായിരുന്നു കെട്ടിടം പൊളിക്കുന്ന ജോലികൾ തുടങ്ങിയത്. കെട്ടിടത്തിനുചുറ്റും മറയടക്കമുള്ളവയും ഒരുക്കിയായിരുന്നു ജോലികൾ. പൊളിക്കുന്നതിന് മുന്നോടിയായി ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടക്കമുള്ളവ താൽക്കാലികമായി കാന്*റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്*റെ മുകളിലേക്ക് മാറ്റി.

  6. #455
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നോക്കിയാൽ കാണുന്ന ദൂരത്തു ട്രെയിൻ എത്തുന്ന സന്തോഷത്തിൽ ഇടുക്കി; കൂട്ടത്തിലൊരു പ്രതീക്ഷയും..!




    നിർമാണം പൂർത്തിയായ തേനി റെയിൽവേ സ്റ്റേഷൻ. പശ്ചിമഘട്ട മലനിരകളാണ് പശ്ചാത്തലത്തിൽ. ചിത്രങ്ങൾ: മനോരമതേനി ∙ ഇടുക്കിയുടെ മലമടക്കുകൾ ഭേദിച്ചു ചൂളം വിളിയുമായി ട്രെയിൻ ഓടിയെത്തുന്നതു കാണാൻ മലയോര ജനത കുറച്ചൊന്നുമല്ല കാത്തിരുന്നത്. സ്വപ്നം കണ്ട ചൂളംവിളി സ്വന്തം നാട്ടിലെത്തിയില്ലെങ്കിലും അയൽപക്കത്തു നോക്കിയാൽ കാണുന്ന ദൂരത്തു ട്രെയിൻ എത്തുന്ന സന്തോഷത്തിലാണ് ഇടുക്കി
    , കൂട്ടത്തിലൊരു പ്രതീക്ഷയും– എന്നെങ്കിലും മലകയറി ട്രെയിൻ ഇടുക്കിയിലുമെത്തും.


    നിർമാണം പുരോഗമിക്കുന്ന ബോഡിമെട്ട് റെയിൽവേ സ്റ്റേഷൻ.

    മധുര – ബോഡിനായ്ക്കന്നൂർ
    തമിഴ്നാട്ടിൽ മധുര മുതൽ ബോഡിനായ്ക്കന്നൂർ വരെ നിലവിലുണ്ടായിരുന്ന മീറ്റർഗേജ് പാത ബ്രോഡ്ഗേജ് ആക്കുന്ന നടപടികൾ റെയിൽവേ ഈ വർഷം പൂർത്തിയാക്കും. ഇതിന്റെ ആദ്യഘട്ടമായി മധുര – തേനി ബ്രോഡ്ഗേജ് പൂർത്തിയായി പരീക്ഷണ ഓട്ടവും വിജയകരമായി നടത്തി. ഈ വിഷുനാളിൽ തേനിയിൽ നിന്നു മധുരയിലേക്കു വീണ്ടും ട്രെയിൻ ഓടിത്തുടങ്ങും. തേനി മുതൽ മധുരവരെ 75 കിലോമീറ്ററാണു ദൂരം. ബ്രോഡ്ഗേജ് ആക്കുമ്പോൾ ഒരു മണിക്കൂർകൊണ്ടു മധുരയിലെത്താം.
    തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെ 17 കിലോമീറ്റർ പാതകൂടിയാണ് പദ്ധതിയിൽ ഇനി പൂർത്തിയാകാനുള്ളത്. 450 കോടി രൂപയാണ് ചെലവ്. ഈ വർഷം അവസാനത്തോടെ ബോഡിനായ്ക്കന്നൂർ വരെ ട്രെയിൻ എത്തുമെന്നു തമിഴ്നാട് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നാർ ടൗണിലേക്കുള്ള ദൂരം വെറും 70 കിലോമീറ്റർ. നിലവിൽ മൂന്നാറിൽ നിന്നു കേരളത്തിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം (കോട്ടയം) 140 കിലോമീറ്ററാണ്.

    നിർദിഷ്ട ഡിണ്ടിഗൽ – കുമളി പാതയ്ക്കായി റെയിൽവേ മുൻപ് തയാറാക്കിയ രൂപരേഖ.

    2 ജില്ല കാത്തിരിക്കുന്ന സ്വപ്നപാതകൾ

    ബോഡിനായ്ക്കന്നൂർ – കുമളി
    ബോഡിനായ്*ക്കന്നൂരിൽ നിന്നു റെയിൽപാത ലോവർ ക്യാംപ് വരെ 50 കിലോമീറ്ററോളം നീട്ടിയാൽ കോളടിക്കുക ഇടുക്കിക്കാണ്. ഹൈറേഞ്ചിലെ, പ്രത്യേകിച്ചു കുമളി, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് പ്രദേശങ്ങളിലെ ജനങ്ങൾക്കു ചെന്നൈയുമായും ഇന്ത്യയിലെ മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളുമായും ബന്ധപ്പെടാൻ ഇതുവഴി സാധിക്കും. ഭാവിയിൽ ശബരിമലയിലേക്ക് ഇത് ബന്ധിപ്പിക്കാനാണു റെയിൽവേ പദ്ധതി. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നു കുമളി വഴി കേരളത്തിൽ പ്രവേശിച്ചു ശബരിമലയിലേക്കു നീളുന്ന ലൈനിന്റെ സർവേ 1997ൽ റെയിൽവേ നടത്തിയിരുന്നു.
    പക്ഷേ, ഈ പാതയുടെ ലാഭ അനുപാതം 2.26% മാത്രമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് പിൻമാറുകയായിരുന്നു.കോട്ടയം വഴിയുള്ള ട്രെയിൻ യാത്രയെക്കാൾ എളുപ്പത്തിൽ ഇടുക്കിക്കാർക്കു തേനി വഴി യാത്ര ചെയ്യാനാകും. കോട്ടയത്ത് എത്താൻ കുമളിയിൽനിന്നു മൂന്നു മണിക്കൂർ എടുക്കുമ്പോൾ ഒരു മണിക്കൂർകൊണ്ടു തേനിയിൽ എത്താൻ കഴിയും. ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളിൽനിന്നു കോട്ടയത്തെക്കാളും എറണാകുളത്തെക്കാളും യാത്രാസമയം കുറവ് തേനിയിലേക്കാണ്.
    ഡിണ്ടിഗൽ – കുമളി പാത
    മധുര – ബോഡിനായ്ക്കന്നൂർ പാതയ്ക്കൊപ്പം പറഞ്ഞു കേട്ടുതുടങ്ങിയ മറ്റൊരു പാതയാണ് ഡിണ്ടിഗൽ – കുമളി ലൈൻ. ഇടുക്കിയുടെ സിൽവർലൈൻ എന്ന പേര് ഏറ്റവും യോജിക്കുക ഈ പാതയ്ക്കാവും. ജില്ലയിലെ ടൂറിസം, വാണിജ്യ മേഖലകളുടെ വളർച്ചയ്ക്കു സഹായകമാകുന്ന പാത യാഥാർഥ്യമാകാനുള്ള സാധ്യത ദൂരെയല്ല. 2009ൽ ആസൂത്രണ കമ്മിഷൻ അംഗീകാരം ലഭിച്ചെങ്കിലും ഈ റെയിൽപാതയ്ക്കു വേണ്ടി അധികൃതർ നടപടിയൊന്നും തുടങ്ങിയിട്ടില്ല.
    പദ്ധതിക്കു ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാനവും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷൻ നിർദേശം. എന്നാൽ ജനപ്രതിനിധികൾ ഉൾപ്പെടെ ആരും ശക്തമായ രംഗത്തു വന്നില്ല. ഈ പദ്ധതിയിൽ ഡിണ്ടിഗലിൽ നിന്നു ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം, കമ്പം വഴി ലോവർ ക്യാംപ് വരെയാണു റെയിൽപാത എത്തുക.
    ഈ പാത മധുര – ബോഡിനായ്ക്കന്നൂർ ലൈനുമായി തേനിയിൽ ബന്ധിപ്പിച്ച് ബോഡിനായ്ക്കന്നൂരിൽ നിന്നു തേവാരം, കമ്പം വഴി ലോവർ ക്യാംപിലെത്തിച്ചാൽ ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിനാളുകൾക്കു പ്രയോജനപ്പെടും.ശബരിമല തീർഥാടകർക്കാണ് ഏറ്റവും പ്രയോജനം ലഭിക്കുക.ഇതിലെല്ലാം പ്രയോജനം ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ വാണിജ്യ മേഖലയ്ക്കാണ്. ഇവിടെ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുനീക്കവും എളുപ്പമാകും. തമിഴ്നാട്ടിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും ഈ പദ്ധതി ഏറെ അനുഗ്രഹമാണ്.

    ബ്രിട്ടിഷ് കാർഡമം എക്സ്പ്രസ്
    ഏലവും കുരുമുളകും ഉൾപ്പെടുന്ന കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങൾ ബോഡിനായ്ക്കന്നൂരിൽ എത്തിച്ച് അവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാൻ നൂറു വർഷം മുൻപ് ബ്രിട്ടിഷുകാർ സ്ഥാപിച്ചതാണ് മധുര – ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് പാത. ഈ പാതയാണ് ഇപ്പോൾ ബ്രോഡ്ഗേജിലേക്കു മാറ്റുന്നത്.മധുരയിലേക്കു രാവിലെയും വൈകിട്ടും രണ്ടു പാസഞ്ചർ ട്രെയിനുകൾ മാത്രമേ ഇതുവഴി സർവീസ് നടത്തിയിരുന്നുള്ളൂ. പുതിയ പാത പൂർണതോതിൽ ആകുന്നതോടെ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചേക്കും.
    ഇടുക്കിയുടെ പ്രതീക്ഷ
    മധുര – ബോഡിനായ്ക്കന്നൂർ റെയിൽപാത ഇടുക്കിയുടെ ടൂറിസം മേഖലയ്ക്കു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. തേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നു സഞ്ചാരികൾക്കു സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇപ്പോൾ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെ നിന്നു ടാക്സികളിലോ ബസുകളിലോ ദീർഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
    ബോഡിനായ്ക്കന്നൂർ വരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു മടങ്ങാൻ കഴിയും. ഇതു കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ.ശബരിമല തീർഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും പോകുന്നവർക്കും യാത്ര എളുപ്പമാകും. അതോടൊപ്പം ഇവിടെ നിന്നുള്ള വ്യാപാരികൾക്കു തമിഴ്നാട്ടിലെ വിവിധ വാണിജ്യകേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സാധിക്കും.


  7. #456
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    65-ാം വയസ്സിൽ കോട്ടയത്തെ ഇരട്ടത്തുരങ്കം അടയുന്നു; 'ഇരുട്ടിലൂടെ' ട്രെയിനോട്ടം 26 വരെ,പുതിയ ട്രാക്ക്


    1957-ലാണ് തുരങ്കങ്ങള്* പണിതത്. അന്ന് റെയില്*വേ അസിസ്റ്റന്റ് എന്*ജിനീയറായിരുന്ന മെട്രോമാന്* ഇ.ശ്രീധരനും നിര്*മാണപ്രവര്*ത്തനങ്ങളില്* പങ്കാളിയായിരുന്നു.


    റബ്ബർ ബോർഡിന് സമീപത്തെ തുരങ്കത്തിൽനിന്നുള്ള ദൃശ്യം

    ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കുമ്പോൾ കോട്ടയം വഴിയുള്ള തുരങ്കയാത്രകളും ഇനി ഓർമയാകുന്നു. റെയിൽവേ സ്റ്റേഷന് സമീപമുള്ള രണ്ട്* തുരങ്കങ്ങളും പൊളിച്ചു മാറ്റാതെ നിലനിർത്തുമെങ്കിലും. ഇത് വഴി ഇനി യാത്രാ വണ്ടികൾ രണ്ടുദിവസം കൂടിയേ ഓടിക്കുകയുള്ളൂ.
    കോട്ടയം: മുട്ടമ്പലം ലെവല്*ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്*പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്*മ. കോട്ടയം റെയില്*വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. അന്ന് വൈകീട്ടോടെ രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്* സര്*വീസ് നടത്തുക.

    മുട്ടമ്പലത്ത് പഴയ ട്രാക്ക് മുറിച്ച് പുതിയ പാതയിലേക്ക് ഘടിപ്പിക്കുന്ന ജോലികള്* 26-ന് രാവിലെ തുടങ്ങും. ഇതിന്റെ പ്രാരംഭ പ്രവര്*ത്തനങ്ങള്* ചൊവ്വാഴ്ച തുടങ്ങി. പത്തുമണിക്കൂര്* നീളുന്ന ജോലിയാണിത്. 26-ന് വൈകീട്ടോടെ ട്രെയിന്* ഓട്ടം പുതിയ പാതയിലൂടെയാകും. കോട്ടയം സ്റ്റേഷന്*മുതല്* മുട്ടമ്പലം വരെ രണ്ട് പുതിയ പാതകളാണ് നിര്*മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്* പകല്* കോട്ടയം വഴി ഇപ്പോള്* ട്രെയിനുകള്* ഓടുന്നില്ല. വൈകീട്ടു മുതലുള്ള സര്*വീസുകള്* മാത്രമാണ് ഇപ്പോഴുള്ളത്.

    റബ്ബര്*ബോര്*ഡ് ഓഫീസിനു സമീപവും പ്ലാന്റേഷന്* ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങള്*ക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിര്*മിച്ച് ഇരട്ടപ്പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവായതിനാലാണ് പുറത്ത് രണ്ട് പുതിയ പാതകള്* നിര്*മിക്കാന്* തീരുമാനിച്ചത്.


    റബ്ബര്*ബോര്*ഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റര്* നീളവും പ്ലാന്റേഷന്* ഭാഗത്തുള്ളതിന് 67 മീറ്റര്* നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങള്* പണിതത്. അന്ന് റെയില്*വേ അസിസ്റ്റന്റ് എന്*ജിനീയറായിരുന്ന മെട്രോമാന്* ഇ.ശ്രീധരനും നിര്*മാണപ്രവര്*ത്തനങ്ങളില്* പങ്കാളിയായിരുന്നു.
    തുരങ്കത്തിന്റെ ഭിത്തി നിര്*മിക്കുമ്പോള്* മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികള്*ക്ക് ജീവന്* നഷ്ടമായിരുന്നു. 30 അടിയോളം ഉയരത്തില്*നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 1957 ഒക്ടോബര്* 20- നായിരുന്നു അത്. കെ.കെ.ഗോപാലന്*, കെ.എസ്. പരമേശ്വരന്*, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണന്* ആചാരി, കെ.രാഘവന്*, ആര്*.ബാലന്* എന്നിവരാണ് മരിച്ചത്.
    ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേല്*പ്പാലത്തോടു ചേര്*ന്ന് റെയില്*വേ അധികൃതര്* സ്തൂപവും സ്ഥാപിച്ചിരുന്നു. പ്ലാന്റേഷന്* കോര്*പ്പറേഷനു സമീപം പുതിയ പാലം നിര്*മിച്ചപ്പോള്* സ്തൂപം ഇവിടെനിന്ന് നീക്കി.


    മുട്ടമ്പലത്തു പഴയപാത പുതുതായി നിര്*മിച്ച രണ്ടുപാതകളുമായി യോജിപ്പിക്കണം. ഇവിടെയുള്ള രണ്ടു തുരങ്കങ്ങളും ഒഴിവാക്കി രണ്ടുപുതിയ പാതകളാണു നിര്*മിച്ചിരിക്കുന്നത്. ഇതു കോട്ടയം സ്റ്റേഷനുകളിലെ പാതകളുമായി ബന്ധിപ്പിക്കണം. പാതകള്* ബന്ധിപ്പിക്കുന്നതനുസരിച്ചുള്ള മാറ്റങ്ങളോടെ സിഗ്*നല്* സംവിധാനങ്ങളും ബന്ധിപ്പിക്കേണ്ടതുണ്ട്.

    തുരങ്കം മറയുമ്പോള്* മായാത്ത ഓര്*മകള്*

    ഇരട്ടത്തുരങ്കങ്ങള്* ഓര്*മയാകുമ്പോള്* നിര്*മാണത്തിന്റെ അവസാനകാലത്ത് ആ ഉദ്യമത്തില്* മെട്രോമാന്* ഇ.ശ്രീധരനും പങ്കാളിയായിരുന്നു ആ കാലം അദ്ദേഹം ഓര്*ത്തെടുക്കുന്നു:-
    'റെയില്*വേ അസിസ്റ്റന്റ് എന്*ജിനീയറായാണ് ഞാന്* കോട്ടയത്തെത്തുന്നത്. സര്*വീസില്* കയറിയിട്ട ്ഒരു വര്*ഷമേ ആയിരുന്നുള്ളൂ. അവസാനത്തെ എട്ടുമാസമാണ് ടണല്* നിര്*മാണത്തില്* പങ്കാളിയായത്. മൂന്നുവര്*ഷം എടുത്തു നിര്*മാണം പൂര്*ത്തിയാക്കാന്*.
    കട്ട് ആന്*ഡ് കവര്* രീതിയിലായിരുന്നു ഒരു ടണലിന്റെ നിര്*മാണം. മണ്ണ് കട്ട് ചെയ്ത് കോണ്*ക്രീറ്റ്കൊണ്ട് കവര്* ചെയ്തായിരുന്നു നിര്*മാണം. ഇതിനിടെയായിരുന്നു ആ ദുരന്തമുണ്ടായത്. മണ്ണിടിഞ്ഞ് ആറുപേര്* മരിച്ചത് ഇന്നും വേദനിക്കുന്ന ഓര്*മയാണ്. അപകടമുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഞാന്* കോട്ടയത്തെത്തുന്നത്. അന്ന് ജുഡീഷ്യല്* എന്*ക്വയറിയൊക്കെ നടന്നതാണ്. പിന്നീടത് പ്രകൃതിദുരന്തമായി കണക്കാക്കുകയായിരുന്നു. ബ്രോഡ് ഗേജിന്റെ അളവിലാണ് അന്ന് ടണലുകള്* നിര്*മിച്ചത്. കോട്ടയം റെയില്*വേസ്റ്റേഷന്* സ്ഥിതിചെയ്യുന്ന സ്ഥലംതന്നെ പ്രത്യേകതയുള്ളതാണ്. ഒന്നാം പ്ലാറ്റ്ഫോം താഴെയാണ്. ഭൂമിയുടെ ഈ പ്രത്യേകത തന്നെയായിരുന്നു തുരങ്കനിര്*മാണത്തിലെ വെല്ലുവിളി. തുരങ്കം നിര്*മിക്കാതെ പാത നിര്*മിക്കാല്* പല വഴികളും നോക്കി. പക്ഷേ, വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല വിചാരിച്ചതിലധികം പ്രശ്*നങ്ങളുണ്ടായി. മണ്ണ് താഴ്ന്നുപോകുന്നതായിരുന്നു വെല്ലുവിളി. കെ-റെയില്* നിര്*മാണത്തെ ഞാന്* എതിര്*ക്കുന്നതിന്റെ കാരണവും ഇതേ പ്രശ്*നം മുന്*നിര്*ത്തിയാണ്.

  8. #457
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഇതു ചരിത്ര യാത്ര, ദൃശ്യങ്ങള്* പകർത്തി യാത്രക്കാർ; ഇരട്ടത്തുരങ്കം വഴിയുള്ള അവസാന ട്രെയിനും ഓട്ടം തികച്ചു:


    കോട്ടയം–ചങ്ങനാശേരി റെയിൽപാതയിലെ തുരങ്കം വഴിയുള്ള അവസാന ട്രെയിനായ പാലരുവി എക്സ്പ്രസ് പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപത്തെ തുരങ്കത്തിലൂടെ കടന്നുവരുന്നു.

    കുന്നുവെട്ടി പാറ താഴ്ത്തി 65 വർഷം മുൻപു കോട്ടയത്തു നിർമിച്ച തുരങ്കങ്ങളിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് ഇന്നലെ രാത്രി മുതൽ പുതിയ ഇരട്ടപ്പാതയിലൂടെ (വലത്ത്) ട്രെയിൻ ഒാടിത്തുടങ്ങി. ചിത്രം: മനോരമ

    കോട്ടയം റെയിൽവേ റൂട്ടിലെ തുരങ്കങ്ങൾ ഇനി പുതിയ പാതയിലൂടെ ട്രെയിനുകൾ ഓടുന്നതു കണ്ടുനിൽക്കും!
    ∙തുരങ്കം – 1: പ്ലാന്റേഷൻ കോർപറേഷൻ – 67 മീറ്റർ നീളം
    ∙തുരങ്കം – 2: റബർ ബോർഡ് – 84 മീറ്റർ നീളം


    കോട്ടയം ∙ ‘ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു’– ബൈബിൾ വാക്യത്തെ അന്വർഥമാക്കി ചങ്ങനാശേരി – കോട്ടയം റെയിൽപാതയിലെ ഇരട്ടത്തുരങ്കം വഴിയുള്ള അവസാന ട്രെയിനും ഓട്ടം തികച്ച് റെയിൽവേയുടെ വിശ്വാസം കാത്തു. ബുധനാഴ്ച രാത്രി 11.20നു തിരുനെൽവേലിയിൽ നിന്ന് ഓടിത്തുടങ്ങിയ പാലരുവി എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണു വ്യാഴാഴ്ച രാവിലെ കോട്ടയം സ്റ്റേഷന് അടുത്തെത്തിയത്.
    കൊടൂരാർ പാലം കടന്നു മുട്ടമ്പലം ഗേറ്റ് വഴി മെല്ലെ ഒഴുകിവന്ന പാലരുവി ഹോൺ നീട്ടിയടിച്ചു. പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപത്തെ തുരങ്കത്തിലേക്കു കയറിയപ്പോൾ ആരോ ഒന്നു നീട്ടിക്കൂവി. പ്ലാന്റേഷൻ ഓഫിസിനും റബർ ബോർഡ് തുരങ്കത്തിനും ഇടയിലൂടെ ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മഴമേഘങ്ങൾക്കിടയിൽ ചെറിയൊരു മഴവില്ല് തെളിഞ്ഞു. ഇതു ചരിത്ര യാത്രയെന്ന് അറിയാവുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ വിഡിയോ മോഡിൽ പുറത്തേക്കു നീണ്ടുനിന്നു.


    കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ തുരങ്കം കവർച്ചിത്രമാക്കി 1997ൽ പുറത്തിറങ്ങിയ ചങ്ങനാശേരി എസ്ബി കോളജ് മാഗസിൻ– എക്സൽഷർ.

    ഇരുളും വെളിച്ചവും ഇടകലരുന്ന ഫ്രെയിം ആ മൊബൈൽ ഫോണുകളിൽ കയറി. ഒരു പാസഞ്ചർ ട്രെയിനിൽ ഇനി കോട്ടയത്തെ ഈ ഇരുളും വെളിച്ചവും അനുഭവിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് ഗൃഹാതുരസ്മൃതിയുടെ ആ വിഡിയോകൾ മൊബൈലിൽ അപ്*ലോ*ഡ് ആയി. കോട്ടയത്തെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരെ ഇറക്കിക്കയറ്റി പാലരുവി പാലക്കാട്ടേക്കു യാത്ര പുറപ്പെട്ടു, ചരിത്രം മറഞ്ഞ വഴി താണ്ടി.

    പണ്ട് വിസ്മയക്കാഴ്ചയായി റെയിൽവേ തുരങ്കങ്ങൾ
    ജിനു വെച്ചൂച്ചിറ

    65 വർഷം മുൻപു കോട്ടയത്തു നിർമിച്ച തുരങ്കങ്ങൾ റെയിൽവേ നിർമിതിയുടെ അക്കാലത്തെ സവിശേഷക്കാഴ്ചയായിരുന്നു. കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു റെയിൽപാളം സ്ഥാപിക്കുകയും ഇതിനു മുകളിൽ കോൺക്രീറ്റ് ഉപയോഗിച്ചു തുരങ്കം നിർമിച്ച ശേഷം ചുറ്റും മണ്ണിട്ടു നിറയ്ക്കുകയും ചെയ്യുകയായിരുന്നു. കട്ട് ആൻഡ് ഫിൽ രീതി എന്നാണ് ഇതിനു പേര്. മുകളിൽ പാലവും പണിതു.
    മണ്ണിടിഞ്ഞു; 6 ജീവൻ പൊലിഞ്ഞു

    ദുരന്തത്തിന്റെ കഥ കൂടി പറയും കോട്ടയം തുരങ്കം. നിർമാണസമയത്തു മണ്ണിടിഞ്ഞുവീണ് അപകടമുണ്ടാകുകയും 6 പേർ മരിക്കുകയും ചെയ്തതു കോട്ടയത്തെ നടുക്കി. 1957 ഒക്ടോബർ 20 ഞായറാഴ്ചയാണ് അപകടം നടന്നത്. കെകെ റോഡിൽ 54 അടി താഴ്ചയിൽ തുരങ്കം നിർമിക്കുന്നതിനായി മണ്ണിടിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. അസിസ്റ്റന്റ് ഇൻസ്പെക്ടർ മുഹമ്മദിന്റെ നേതൃത്വത്തിൽ 11 തൊഴിലാളികളാണ് ഈ സമയം ജോലി ചെയ്തിരുന്നത്.
    തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടുന്ന ജോലികൾ ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഉച്ചയ്ക്ക് 12 കഴിഞ്ഞ് ഏതാനും മിനിറ്റിനു ശേഷം 30 അടി ഉയരത്തിൽ നിന്നു തൊഴിലാളികൾക്കു മീതെ മണ്ണും വലിയ കല്ലുകളും അടർന്നുവീണു. നിലവിളിക്കാൻ പോലും കഴിയുന്നതിനു മുൻപ് ഇവർ മണ്ണിനടിയിലായി.
    11 പേർ മണ്ണിനടിയിൽപെട്ടു. 5 പേരെ പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 6 മൃതദേഹങ്ങളും കണ്ടെത്തി. 2 ദിവസം മുൻപു പെയ്ത കനത്ത മഴയിൽ വെള്ളം കെട്ടിനിന്ന് ഉറപ്പില്ലാത്ത ഭാഗം അടർന്നുവീഴുകയായിരുന്നു. മരിച്ചവരുടെ ഓർമയ്ക്കായി സ്മാരകസ്തൂപം സ്ഥാപിച്ചു. കെ.കെ.ഗോപാലൻ, കെ.എസ്.പരമേശ്വരൻ, വി.കെ.കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ ആചാരി, കെ.രാഘവൻ, ആർ. ബാലൻ എന്നിവരുടെ പേരുകൾ ഈ സ്തൂപത്തിൽ കൊത്തിവച്ചിരുന്നു.
    ഓർമകൾ പോലും ബാക്കിവച്ചിട്ടില്ല
    പാതയിരട്ടിപ്പിക്കൽ ജോലിയുടെ ഭാഗമായി കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ മേൽപാലം പൊളിച്ചു പണിയുന്നതു വരെ വലിയ കല്ലിൽ കൊത്തിവച്ച സ്തൂപം മേൽപാലത്തിനു സമീപം ഉണ്ടായിരുന്നു. കെകെ റോഡിൽ കൂടി യാത്ര ചെയ്യുന്നവർക്കു കാണാനാകുന്ന വിധമാണു സ്തൂപം സ്ഥാപിച്ചിരുന്നത്. പാലം പൊളിച്ചു പണിഞ്ഞപ്പോൾ ഈ സ്തൂപം ഇവിടെ നിന്നു മാറ്റി. പുതിയ പാലം നിർമിക്കുമ്പോൾ ഇവിടെ തിരികെ സ്ഥാപിക്കും എന്നായിരുന്നു റെയിൽവേ അറിയിച്ചത്.
    എന്നാൽ പാലം നിർമിക്കുന്ന സമയത്ത് സ്തൂപം ഇവിടെ നിന്ന് ഒഴിവാക്കി. അങ്ങനെ ഓർമകൾ പോലും ശേഷിപ്പിക്കാതെ തുരങ്കത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ റെയിൽവേ മറന്നു.
    പ്രതിസന്ധികൾ
    6 തവണ തുരങ്കഭാഗങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായി. കോവി*ഡ് പ്രതിസന്ധി, ലോക്ഡൗൺ, കാലവർഷം എന്നിവയും ജോലികളെ ബാധിച്ചു. നിർമാണസ്ഥലത്തെ ശക്തമായ ഉറവയും ജോലികളെ ബാധിച്ചു.
    കോട്ടയത്തെ വളവുകൾ എന്റെ സങ്കടം
    അസിസ്റ്റന്റ് എൻജിനീയറായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്ത ഓർമയുമായി മെട്രോമാൻ ഇ.ശ്രീധരൻ
    കോട്ടയത്തുകാർ എത്ര ശ്രമിച്ചിട്ടും പൊളിക്കാൻ കഴിയാതെ പോയ നാഗമ്പടം പാലവും കോട്ടയം റെയിൽവേ സ്റ്റേഷൻ കെട്ടിടവുമെല്ലാം എന്റെ നേതൃത്വത്തിലാണു നിർമിച്ചത്. കോട്ടയം ഇരട്ടപ്പാതയിലേക്കു വളരുന്നു എന്നറിയുമ്പോൾ ചെറുപ്രായത്തിൽ അസിസ്റ്റന്റ് എൻജിനീയറായി കോട്ടയത്ത് എത്തിയതൊക്കെ മനസ്സിൽ തെളിയുന്നു.
    അന്നു പാളം സ്ഥാപിക്കാനുള്ള തിട്ട ഉറപ്പിക്കാൻ കോട്ടയം പ്രദേശത്തൊക്കെ വലിയ പാടായിരുന്നു. മണ്ണിനു തീരെ ബലമില്ലാത്ത അവസ്ഥ. പാളം കടന്നുപോകാനുള്ള പ്രധാന തിട്ടയ്ക്ക് ഇരുഭാഗത്തും ചെറിയ മൺതിട്ടകളുണ്ടാക്കി ബലപ്പെടുത്തുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഏകദേശം 30 കൊല്ലത്തോളം ഈ റൂട്ടിൽ വേഗനിയന്ത്രണം വേണ്ടിവന്നു. 1957–58 കാലമാണ്. ടണൽ നിർമാണത്തിനിടെ അപ്രോച്ച് കട്ടിങ് ഇടിഞ്ഞ് 6 പേർ മരിച്ച് ഒരു മാസം കഴിഞ്ഞാണ് അസിസ്റ്റന്റ് എൻജിനീയറായി ഞാൻ കോട്ടയത്തെത്തിയത്. ജുഡീഷ്യൽ അന്വേഷണമൊക്കെ നടന്ന സംഭവമായിരുന്നു അത്.
    എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ജി.പി.വാരിയരാണ് എന്നെ കോട്ടയത്തേക്കു കൊണ്ടുവന്നത്. അദ്ദേഹം പ്രമോഷൻ ലഭിച്ചു ഡൽഹിക്കു പോയതോടെ തമിഴ്നാട്ടുകാരനായ സുന്ദരത്തിന്റെ കീഴിലായി ഞാൻ. ഏകദേശം 8 മാസത്തോളമായിരുന്നു കോട്ടയം ജീവിതം. റെയിൽവേ സ്റ്റേഷനടുത്തായിരുന്നു താമസം.
    ചങ്ങനാശേരിയിലും ചിങ്ങവനത്തും തിരുവല്ലയിലുമൊക്കെ നേരിട്ടു പോയുള്ള നിർമാണ മേൽനോട്ടം. കോട്ടയം ലൈനിലെ വലിയ വളവുകൾ പരമാവധി ഒഴിവാക്കാൻ അന്നു കഴിഞ്ഞില്ലെന്നു തോന്നാറുണ്ട്. അതിൽ ചെറിയ മനസ്താപവുമുണ്ട്. ഏറെ തിരക്കുള്ള കോട്ടയം റൂട്ടിൽ എറണാകുളത്തേക്കും കൊല്ലത്തേക്കുമൊക്കെ സബർബൻ ട്രെയിനുകൾ കൂടുതലായി ഓടിക്കുന്നതാകും ഭാവിയിലെ വലിയ സാധ്യതയെന്നാണ് എന്റെ അഭിപ്രായം.
    മമ്മൂട്ടി തുരങ്കത്തിലേക്ക്,ഞങ്ങൾ പുറത്തേക്ക്
    ബിപിൻ ചന്ദ്രൻ(തിരക്കഥാകൃത്ത്)

    ഓർമകളുടെ വേലിയേറ്റമാണു കോട്ടയം റെയിൽവേ സ്റ്റേഷൻ, ട്രെയിൻ യാത്രകൾ എന്നൊക്കെ കേട്ടാൽ.ചങ്ങനാശേരി എസ്ബി കോളജിൽ ഡിഗ്രിപഠനകാലത്ത് ഞാൻ മാഗസിൻ എഡിറ്ററായിരുന്നു. അന്നത്തെ കോളജ് മാഗസിന്റെ മുഖചിത്രം കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ തുരങ്കം ആയിരുന്നു. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ ‘സുകൃതം’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് റയിൽവേ തുരങ്കത്തിലേക്കു കയറിപ്പോകുന്നതായാണ്.
    അന്നു സീനിയറും പിന്നീട് സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടും ഞാനും ഒരുമിച്ചാണ് ഈ ചിത്രം തിയറ്ററിൽ കണ്ടത്. അന്നു മുതൽ ഈ ക്ലൈമാക്സ് ദൃശ്യം ഉള്ളിൽ മായാതെ കിടന്നിരുന്നു. മാഗസിന്റെ കവർ പേജിലേക്ക് ഇത്തരത്തിൽ ദൃശ്യം ഉപയോഗിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ചങ്ങനാശേരിയിലുള്ള ജെയ്സാണു ചിത്രം പകർത്തിയത്. സഹപാഠി അമൃതരാജാണ് പാളത്തിലൂടെ നടന്നുവന്നത്. നിർദേശങ്ങളുമായി മാർട്ടിനും ഒപ്പമുണ്ടായിരുന്നു.
    സിനിമയിൽ ഇരുട്ടിലേക്കു കയറിപ്പോകുന്നതാണു കാണിച്ചതെങ്കിൽ ക്യാമറ നേരെ തിരിച്ച് ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുവരുന്ന ആശയമാണു ഞങ്ങൾ തിരഞ്ഞെടുത്തത്. ചിത്രം പകർത്താനുള്ള തയാറെടുപ്പുകൾക്കിടയിൽ ട്രെയിൻ വന്നു. പാളത്തിനും തുരങ്കത്തിന്റെ ഭിത്തിക്കും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്താണ് അന്നു ഞങ്ങൾ അഭയം തേടിയത്. ജീവൻ പണയം വച്ചുള്ള നിൽപ്. ഇരുട്ടും എൻജിൻ ശബ്ദവും അതിന്റെ മുഴക്കവും ട്രെയിനുള്ളിലെ ആളുകളുടെ ബഹളവും. വല്ലാത്ത അനുഭവം ആയിരുന്നു അത്.
    ട്രെയിനിൽ ഈ തുരങ്കത്തിലൂടെ യാത്ര ചെയ്യുമ്പോഴൊക്കെ മറ്റു യാത്രക്കാരുടെ മുഖഭാവങ്ങൾ നിരീക്ഷിക്കുക പതിവായിരുന്നു. ചിലർക്കു കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് അന്ധാളിപ്പായിരുന്നു. കുട്ടികൾ മിക്കപ്പോഴും നിലവിളിക്കും. എലിപ്പൊത്തിനു മുകളിൽ കയ്യാല ഇടിഞ്ഞു വീഴുന്നതു പോലെ ഇതെങ്ങാനും ഇടിഞ്ഞു വീഴുമോ എന്നായിരുന്നു ചെറുപ്പത്തിൽ എന്റെ ചിന്ത.
    കോട്ടയം സ്റ്റേഷനിൽ രണ്ടു പ്ലാറ്റ്ഫോമുകളിൽ മുഖാമുഖം നിന്നു കൈ വീശിക്കാണിച്ച് രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലേക്കു ട്രെയിൻ കയറിപ്പോയ ഞാനും മാർട്ടിൻ പ്രക്കാട്ടും ഈ യാത്രകൾക്കിടയിലാണു ബെസ്റ്റ് ആക്ടർ സിനിമയുടെ ആലോചനകളിലേക്കു കടന്നത്. റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റുകൾ പ്രത്യേകിച്ചും ഹിന്ദിയിലുള്ളവ മറക്കാനാവില്ലല്ലോ! പഠിക്കാത്ത ഹിന്ദി എന്നെ പഠിപ്പിച്ചു ഈ അനൗൺസ്മെന്റ്.
    കോട്ടയത്തിന്റെ ട്രെയിൻ അനുഭവങ്ങൾ ഏറ്റവും നന്നായി അവതരിപ്പിച്ച സിനിമയാണു നമ്പർ 20 മദ്രാസ് മെയിൽ. നമുക്കറിയാവുന്ന കാഞ്ഞിരപ്പള്ളിയും നമ്മുടെ കോട്ടയം റെയിൽവേ സ്റ്റേഷനും എല്ലാം ആയിരുന്നല്ലോ ഇതിലെ ഹൈലൈറ്റ്. ടോണി കുരിശിങ്കലിനെയും ഹിച്കോക് കഞ്ഞിക്കുഴിയെയും ആർക്കെങ്കിലും മറക്കാൻ കഴിയുമോ...?
    തുരങ്കങ്ങൾക്കു പകരം പുതിയ പാതകൾ എന്ന ‘ഭഗീരഥ പ്രയത്നം’
    ചെലവ്– 15 കോടി
    ജോലിക്കാർ– 75 പേർ

    പ്ലാന്റേഷൻ കോർപറേഷൻ തുരങ്കത്തിന്റെ ഭാഗത്തെ പാതയിരട്ടിപ്പിക്കൽ:
    ∙ 2021 *ഡിസംബർ 8നു മണ്ണെടുപ്പ് ആരംഭിച്ചു. 2022 ഫെബ്രുവരി 18നു പൂർത്തിയായി.14,000 ക്യുബിക് മീറ്റർ മണ്ണ് (1166 ടോറസ് ലോഡ്) നീക്കം ചെയ്തു.5800 ക്യുബിക് മീറ്റർ പാറ നീക്കം ചെയ്തു.


    റബർ ബോർഡ് തുരങ്കത്തിന്റെ ഭാഗത്തെ പാതയിരട്ടിപ്പിക്കൽ:
    ∙ 2021 ഡിസംബർ 8നു മണ്ണെടുപ്പു തുടങ്ങി. 2022 മാർച്ച് 30നു പൂർത്തിയായി.3300 ക്യുബിക് മീറ്റർ മണ്ണ് (2750 ടോറസ് ലോഡ്) നീക്കം ചെയ്തു.12,000 ക്യുബിക് മീറ്റർ പാറ നീക്കം ചെയ്തു.രണ്ടു തുരങ്കഭാഗത്തും 84 ദിവസം കൊണ്ട് 4300 ക്യുബിക് മീറ്റർ കോൺക്രീറ്റിങ് പൂർത്തിയാക്കി. ഒന്നാം തുരങ്കഭാഗത്ത് 9 മീറ്റർ ഉയരത്തിൽ 55 മീറ്റർ നീളത്തിലും രണ്ടാം തുരങ്ക ഭാഗത്ത് 9 മീറ്റർ ഉയരത്തിൽ 134 മീറ്റർ നീളത്തിലുമാണു കോൺക്രീറ്റ് ചെയ്തത്.


  9. #458
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ‘ഇരിമ്പുപാതയിലെ പുകവണ്ടി’; റെയിൽവേയ്ക്ക് ‘സ്വർണ നെറ്റിപ്പട്ടം’ കെട്ടിയ കൊച്ചി രാജാവും



    കോട്ടയത്തെ തുരങ്കത്തിലൂടെ കടന്നു പോകുന്ന ട്രെയിൻ (ഇടത്), എറണാകുളം–കൊല്ലം റെയില്*വേ ലൈനിൽ, എറണാകുളത്തുനിന്ന് പുറപ്പെട്ട് നീലിമംഗലം വരെ ആദ്യമായി എത്തിയ പെട്രോൾ യൂണിറ്റ് ട്രെയിൻ. 1956ലെ ചിത്രം (വലത്– മനോരമ ആർക്കൈവ്സ്)

    161 വർഷങ്ങൾക്കു മുൻപ്,
    കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. ഇന്നുള്ള കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽനിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്. 30.5 കിലോമീറ്ററാണ് ബേപ്പൂരൂനിന്ന് തിരൂരിലേക്കുള്ള ദൂരം. ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി. പല ഭാഗങ്ങളായി കൊണ്ടുവന്ന യന്ത്രങ്ങൾ പിന്നീട് കൂട്ടിയിണക്കി. തിരുച്ചിറപ്പള്ളി ആസ്*ഥാനമായി പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനിയാണ് പാളം നിർമിച്ച് പദ്ധതി യാഥാർഥ്യമാക്കിയത്. അന്ന് കേരളത്തിന്റെ റെയിൽവേ കൂവി തുടങ്ങുകയായിരുന്നു.
    161 വർഷങ്ങൾക്കു ശേഷം കോട്ടയം വഴിയുള്ള പാത കൂടി ഇരട്ടിപ്പിച്ചതോടെ ഇപ്പോൾ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയിലൂടെ ട്രെയിൻ കുതിച്ച് പായുന്നു, ചില്ലറ തടസ്സങ്ങൾ മാത്രമാണിനി ബാക്കി.


    ആ ചില്ലറ തടസ്സം!

    കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംക്*ഷനായ ഷൊർണൂരിൽ നിന്നു പാലക്കാട് റൂട്ടിലും തൃശൂർ റൂട്ടിലും ഓരോ കിലോമീറ്റർ ഇപ്പോഴും ഒറ്റവരിപ്പാതയാണ്. ഇത് ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും അത് മുടങ്ങി. എറണാകുളം- ഷൊർണൂർ മൂന്നാം റെയിൽ പാതയ്ക്കു ബദലായി റെയിൽവേ ബോർഡ് അംഗീകരിച്ച പാക്കേജിൽ ഇതിനു പരിഹാരം നിർദേശിച്ചിരുന്നു. ഷൊർണൂർ ജംക്*ഷൻ യാർഡ് റീമോഡലിങ്, വള്ളത്തോൾ നഗറിനു സമീപത്തു നിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്*ഷൻ ഭാഗത്തേക്കും ഇരട്ടപ്പാതകൾ, ഭാരതപ്പുഴയ്ക്കു കുറുകെ റെയിൽവേ മേൽപാലം എന്നിവയാണു പാക്കേജിലുണ്ടായിരുന്ന പദ്ധതികൾ. എന്നാൽ, വള്ളത്തോൾ നഗർ സ്റ്റേഷനു സമീപത്തുനിന്നു പാലക്കാട് ഭാഗത്തേക്കും ഷൊർണൂർ ജംക്*ഷൻ ഭാഗത്തേക്കുമുള്ള ഇരട്ടപ്പാതകൾ ക്രോസ് മൂവ്മെന്റിനു കാരണമാകുമെന്നാണു പിന്നീട് കണ്ടെത്തിയത്.
    എറണാകുളം–കോട്ടയം റെയിൽവേ സർവീസ് ഉദ്ഘാടനം ചെയ്യുന്ന അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി. 1956ലെ ചിത്രം (മനോരമ ആർക്കൈവ്സ്)ഇനി വീണ്ടും ചരിത്രത്തിലേക്ക്

    ‘‘വേപ്പൂർ മുതൽ ചിന്നപട്ടണം വരെക്കും കിഴക്കു പടിഞ്ഞാറൻ ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വലികൾ കിഴക്കോട്ടു പോകും’’
    ഇത് മലയാളം തന്നെയാണ്, ഒന്നര നൂറ്റാണ്ട് മുൻപ് ഒരു റെയിൽവേ അറിയിപ്പിലെ മലയാളം ഏതാണ്ട് ഇങ്ങനെയാണ്. മലബാറിൽ ട്രെയിൻ ഓടിത്തുടങ്ങിയ കാലത്തെ ഒരു അറിയിപ്പാണിത്. ഈ അറിയിപ്പിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: ബേപ്പൂരിൽനിന്ന് (അതായത് കോഴിക്കോട്) ചെന്നൈയിലേക്കു ട്രെയിൻ സർവീസ് ഉണ്ട്. വേപ്പൂരിൽ നിന്ന് ഉച്ചയ്ക്കു മുൻപ് 8.15ന് ട്രെയിൻ പുറപ്പെടും. പരപ്പനങ്ങാടി, താനിയൂർ (താനൂർ) തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ചെറുവണ്ണൂർ (ഷൊർണൂരിന്റെ യഥാർഥ നാമം), ഒറ്റപ്പാലം, ലക്കിടി, പറളി എന്നീ പുകവണ്ടി സ്ഥാനങ്ങളിൽ (റെയിൽവേ സ്റ്റേഷൻ) നിർത്തി പാലക്കാടെത്തുന്നത് 12.36ന്. 12.50ന് ചിന്ന പട്ടണത്തിലേക്ക് (ചെന്നൈ പട്ടണം) വണ്ടി പുറപ്പെടും. ഇനി ഒരു ട്രെയിൻ കൂടിയുണ്ട്. ഉച്ച തിരിഞ്ഞ് 12.30ന് ഈ ട്രെയിൻ വേപ്പൂരിൽ നിന്ന് തിരിക്കും. 4.57ന് പാലക്കാട്ടെത്തും. എഴുപത്തി നാലേകാൽ മൈൽ യാത്ര ചെയ്താണ് ട്രെയിൻ ബേപ്പൂരിൽ നിന്ന് പാലക്കാട്ടെത്തുന്നത്.
    ഞായറാഴ്ചകളിൽ ഒരു ട്രെയിനേ ഉള്ളൂ. ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകളുള്ള ട്രെയിനുകളാണ് ഇതെന്ന് പ്രത്യേകം പറയുന്നുണ്ട്. ചോലാർപ്പേട്ടയ്ക്കു (ജോലാർപ്പേട്ട) കോയമ്പത്തൂരിൽ നിന്ന് മൂന്നാം തരക്കാരേയും എടുക്കും എന്ന് പ്രത്യേകമായി പറയുന്നു. തൃശൂർ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാറിന് ലഭിച്ച അപൂർണവും അമൂല്യവുമായ അറിയിപ്പിലാണ് ഈ വിവരം. ഈ ട്രെയിനാണ് ഇന്നത്തെ 12601/2 എന്ന മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ. അതേവർഷം തന്നെ തിരൂരിൽനിന്നു കുറ്റിപ്പുറത്തേക്ക് മേയ് ഒന്നിനും കുറ്റിപ്പുറത്തുനിന്നു പട്ടാമ്പി വരെ സെപ്*റ്റംബർ 23നും വണ്ടിയെത്തി. 1862 ഏപ്രിൽ 14ന് പട്ടാമ്പി പോത്തനൂർ പാത തുറന്നു. മേയ് 12ന് മദ്രാസിൽനിന്നു ചാലിയം വരെ വൺ മെയിൽ ഓടിയെത്തി. 1888 ജനുവരി രണ്ടിന് കോഴിക്കോട് വരെ പാത പൂർത്തിയാക്കി. 1902ൽ കണ്ണൂരിലെത്തിയ ട്രെയിൻ 1910 ആയപ്പോഴേക്കും മംഗളൂരു വരെ നീണ്ടു. നിലമ്പൂരിലേക്കും പൊള്ളാച്ചിയിലേക്കും താമസിയാതെ ട്രെയിനെത്തി. മലബാറിലെ യാത്രാ സൗകര്യം വർധിപ്പിക്കുകയായിരുന്നില്ല, മറിച്ച് കോഴിക്കോട്ടെ അമൂല്യ സമ്പത്തുകൾ കടത്തുക എന്നതായിരുന്നു സായിപ്പിന്റെ ഉന്നം എന്നത് മറ്റൊരു കാര്യം.
    വ്യത്യസ്തരായ മഹാരാജാക്കന്മാർ
    ’ഇവിടെയാണ് പ്രജാക്ഷേമ തൽപരനായ കൊച്ചി രാജാവ് വ്യത്യസ്തനാവുന്നത്. സ്വന്തം രാജ്യത്ത് വികസനം കൊണ്ടുവരാൻ എന്തിനും അദ്ദേഹം തയാറായി. ട്രെയിൻ കൊണ്ടു വരുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്ന് പറഞ്ഞ ബ്രിട്ടിഷുകാരോട് ‘അത് ഞാനേറ്റു’ എന്ന് പറയാൻ അദ്ദേഹത്തിനായി. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉൽസവത്തിന് ആനകളെ അണിയിക്കാൻ ഉപയോഗിച്ചിരുന്ന 14 സ്വർണ നെറ്റിപ്പട്ടങ്ങൾ മഹാരാജാവ് വിറ്റു. കൊച്ചിയിലെ ജൂത, ഗുജറാത്തി, കൊങ്കണി വ്യാപാരികളും രാജനെ സഹായിച്ചു. ഈ പണംകൊണ്ട് രൂപീകരിച്ച കൊച്ചിൻ സ്*റ്റേറ്റ് റയിൽവേ കമ്പനി 65 മൈൽ നീളമുള്ള ഷൊർണൂർ- കൊച്ചിൻ മീറ്റർഗേജ് പാത പണി തീർത്തത് 1902ൽ.
    എറണാകുളം–കൊല്ലം റെയിൽവേ ലൈനിന് തറക്കല്ലിടുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു. 1952ലെ ചിത്രം (Source: History of Railways in Kerala/ N Samraj, Karunya Publication TVM)ഇപ്പോഴത്തെ ഹൈക്കോടതിയായിരുന്നു അന്നത്തെ കൊച്ചി ടെർമിനസ്. 1902 ജൂൺ രണ്ടിന് ചരക്കു വണ്ടികളും ജൂലൈ 16ന് യാത്രാവണ്ടികളും കൊച്ചിയിലെത്തി. 1934 ആയപ്പോഴേക്കും മദ്രാസ്- കൊച്ചി ബ്രോഡ്*ഗേജ് ബന്ധമായി. കൊച്ചി പാത വരുന്ന സമയത്തു തന്നെ ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്ക് പാത പണിയാൻ വേണാട് രാജാവും ബ്രിട്ടിഷുകാരുമായി ബന്ധപ്പെട്ടിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ട്രെയിനിനായുള്ള സാമഗ്രികൾ കപ്പലിലാണ് കൊല്ലത്തെത്തിച്ചത്. തുടർന്ന് അത് കൂട്ടിയിണക്കി 1902ൽ തന്നെ ഓടിച്ചു. തിരുവനന്തപുരം ചാക്കയിലെ ടെർമിനസിലേക്ക് ട്രെയിനോടിയത് 1918 പുതുവർഷ ദിനത്തിൽ.
    വർത്തമാന കാലത്തേക്ക്
    സ്വതന്ത്ര ഇന്ത്യയിൽ റെയിൽവേയുടെ കേരളത്തിലെ ആദ്യ പ്രവൃത്തി കൊല്ലത്തെയും എറണാകുളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണമായിരുന്നു. 1952 ഡിസംബർ 24ന് എറണാകുളം- കൊല്ലം മീറ്റർഗേജ് പാത നിർമാണം പ്രധാനമന്ത്രി ജവാഹർലാൽ നെഹ്*റു ഉദ്*ഘാടനം ചെയ്*തു. കേരളപ്പിറവിക്ക് ആഴ്*ചകൾക്കു മുൻപ് ആദ്യ കോട്ടയം വണ്ടിക്കു പച്ചക്കൊടി കാട്ടിയത് അന്നത്തെ റെയിൽവേമന്ത്രി ലാൽബഹാദൂർ ശാസ്*ത്രി. 1958ൽ പണി പൂർത്തിയാക്കിയ ഈ ലൈൻ 1975 നവംബറിലാണ് ബ്രോഡ്*ഗേജാക്കി തുറന്നു കൊടുത്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. ഇതിനുശേഷമാണ് ആലപ്പുഴ ലൈനും(1989– 1991) ഗുരുവായൂർ ലൈനും (1994 ജനുവരി) വന്നത്. പിന്നെ പടിപടിയായി കേരളത്തിലെ പാതകൾ ഓരോന്നും ഇരട്ടിപ്പിച്ചു, ഇപ്പോഴിതാ കോട്ടയം പാത വരെ.


  10. #459
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പുതിയ പാളത്തിലൂടെ ആദ്യ ട്രെയിൻ എത്തി; പടക്കം പൊട്ടിച്ചു വരവേൽപ്, കാണാൻ നിന്ന നാട്ടുകാർക്കും മധുരം



    തുരങ്കപ്പാത ഒഴിവാക്കി നിർമിച്ച പാളത്തിലൂടെ ആദ്യമായി എത്തിയ തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ റബർ ബോർഡ് ടണലിനു സമീപത്തു കൂടി കോട്ടയം സ്റ്റേഷനിലേക്ക് എത്തുന്നു.


    കോട്ടയം ∙ തുരങ്കപ്പാത ഒഴിവാക്കി നിർമിച്ച പാളത്തിലൂടെ ആദ്യ ട്രെയിൻ ഓടി. തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണു പുതിയ പാതയിലൂടെ ആദ്യമായി കടന്നുപോയത്. രാത്രി 9.20നു പഴയ പാളത്തിലൂടെ എത്തിയ തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് മുട്ടമ്പലം ഗേറ്റിൽ ഒരു മിനിറ്റ് നിർത്തി. ആകാശത്തു വർണങ്ങൾ വിരിയിച്ച പടക്കങ്ങൾ പൊട്ടിച്ച് റെയിൽവേ ജീവനക്കാർ ആദ്യ ട്രെയിനിനെ വരവേറ്റു.
    ലോക്കോ പൈലറ്റിനും ട്രെയിനിലെ യാത്രക്കാർക്കും ആദ്യട്രെയിൻ കടന്നുപോകുന്നതു കാണാൻ നിന്ന നാട്ടുകാർക്കും മധുരം വിതരണം ചെയ്തും ആദ്യയാത്ര റെയിൽവേ ജീവനക്കാർ ആഘോഷിച്ചു. 9.23നു പുതിയ പാളത്തിലൂടെ ട്രെയിൻ കോട്ടയം സ്റ്റേഷനിലേക്ക് ഓടിയെത്തി. പിന്നാലെ 9.40നു കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്സ്പ്രസും പുതിയ പാതയിലൂടെ കടന്നുപോയി.









  11. #460
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മാടക്കടയുടെ മായാകഥ!: ചായയ്ക്ക് 2 പൈസ, ദോശ, ഇഡ്*ലി, പുട്ട് എന്നിവയ്ക്ക് 3 പൈസയും;നിറമുള്ള ഓർമ


    അടൂർ പറക്കോട് കാവനാൽ ജംക്ഷനിലെ പഴയകാല ചായക്കട.


    കവലകൾ തോറും കുമിളുകൾ പോലെ ഷോപ്പിങ് മാളുകളും കഫേകളും പൊട്ടി മുളയ്ക്കുമ്പോഴും പഴയ തലമുറയുടെ അടയാളമായി നിലനിൽക്കുകയാണ് മാടക്കടകളും ചായക്കടകളും. മിഠായിയും നാരങ്ങാ വെള്ളവും നാലുംകൂട്ടിയുള്ള മുറുക്കാനും പാളയം കോടൻ പഴക്കുലയും ചായയും ചെറുകടിയും മോരിൻവെള്ളവും വട്ട് സോഡയും തുടങ്ങി പലചരക്ക് സാധനങ്ങൾ വരെ വിറ്റിരുന്ന മാടക്കടകളുണ്ടായിരുന്നു. രാവിലെ പല സ്ഥലങ്ങളിലായി ജോലിക്ക് പോകുന്നവർ ഇവിടെയെത്തി ചായ കുടിച്ച് നാലുംകൂട്ടി മുറുക്കിയശേഷം മുറുക്കാൻ പൊതിയുമായാണ് പോയിരുന്നത്. ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും ഇവിടെ എത്തി സാധനങ്ങൾ വാങ്ങി കുശലാന്വേഷണവും നടത്തിയാണു വീടുകളിലേക്കു മടങ്ങിയിരുന്നത്. ഇത്തരം കടകളുടെ വലിയൊരു ചരിത്രമുള്ള ജില്ലയാണു പത്തനംതിട്ട. ചില കട വിശേഷങ്ങളിലൂടെ...

    ആവി പറക്കും കാഴ്ച; സുഗതന്റെ ചായക്കട
    കലത്തിൽ വെള്ളവും അതിനു മുകളിലെ പാത്രത്തിൽ പാലും വിറകടുപ്പിൽ തിളച്ച് ആവിപറക്കുന്ന കാഴ്ച, പഴംപൊരിയും പരിപ്പുവടയും ബോണ്ടയും ബോളിയും നിറഞ്ഞിരിക്കുന്ന കണ്ണാടി അലമാര, ഓടുമേഞ്ഞ മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന നല്ലപഴുത്ത നാടൻ പഴങ്ങൾ. പറക്കോട് കാവനാൽ ജംക്*ഷനിലെ സുഗതന്റെ ചായക്കടയാണ്.പുതുമല കാഞ്ഞിരിവിള കിഴക്കേതിൽ സുഗതൻ ഈ ചായക്കട ഏറ്റെടുത്ത് നടത്താൻ തുടങ്ങിയിട്ട് 11 വർഷമേ ആയൊള്ളൂ. ഉടമസ്ഥർ മാറിയിട്ടും നാട്ടുരുചി പകരുന്ന പഴയകാല നാടൻചായക്കട ഗൃഹാതുരത്വത്തോടെ അതേപടി തന്നെ നിലനിർത്തിയിരിക്കുന്നു. സഹായികളായി സരസ്വതിയും മകൻ അഭിലാഷും മരുമകൾ സിനിയും ഒപ്പം കൂടും.രാവിലെ 6നാണ് പ്രവർത്തനം തുടങ്ങുന്നത്. ദോശയും തേങ്ങാച്ചമ്മന്തിയും കടലക്കറിയും സാമ്പാറുമാണ് രാവിലത്തെ വിഭവങ്ങൾ, പൊറോട്ടയും മുട്ടക്കറിയുമുണ്ട്. എന്നാൽ രാത്രി 7.30 വരെ പ്രവർത്തിക്കുന്ന ഈ നാടൻ കടയിൽ വിറകടുപ്പിൽ എടുക്കുന്ന ചായ ഏതു സമയത്തും ലഭിക്കും.

    70 വർഷം മുൻപ് നാണു തുടങ്ങി; ഷിബു തുടരുന്നു

    വൃന്ദാവനം ജംക്*ഷനിലെ ഷിബുവിന്റെ മുറുക്കാൻകട.

    കൊറ്റനാട് വൃന്ദാവനം ജംക്*ഷനിലെ മറുക്കാൻ കടയ്ക്ക് ഏകദേശം 70 വർഷത്തിന് മേൽ പഴക്കമുണ്ട്. കെ.എൻ. ഷിബുവിന്റേതാണ് ഇൗ മുറുക്കാൻകട. പിതാവ് കിഴക്കേപുതുപ്പറമ്പിൽ നാണുവിൽ നിന്ന് 2005 ലാണ് ഷിബു കടയുടെ ചുമതലക്കാരനാകുന്നത്. കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ സംഭവിച്ച അപകടം മൂലം ഷിബുവിനെ മറ്റ് ജോലികൾ ചെയ്യുന്നതിന് കഴിയാതെ വന്നതോടെയാണ് കട ഏറ്റെടുത്തത്. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഈ കടയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കഴിയുന്നത്. നാടൻ തുളസി വെറ്റിലയിലുള്ള മുറുക്കാനായി സമീപ പ്രദേശങ്ങളിൽനിന്നും ആളുകൾ എത്തുന്നതയി ഷിബു പറയുന്നു. മരച്ചീനിയും ഉണക്ക മീൻ കച്ചവടവും ഇവിടെയുണ്ട്.
    സുവർണ ജൂബിലി നിറവിൽ ഗോപിയുടെ നാട്ടുകട

    തണ്ണിത്തോട് പുതിയവീട്ടിൽ ഗോപിനാഥൻ നായരുടെ കെകെ പാറ വഞ്ചിപ്പടിയിലെ ചായക്കട

    തണ്ണിത്തോട് കെകെ പാറ വഞ്ചിപ്പടിയിലെ ഗോപിയുടെ ചായക്കട സുവർണ ജൂബിലി വർഷത്തിലാണ്. കെകെ പാറ പുതിയവീട്ടിൽ ഗോപിനാഥൻ നായർ നാട്ടുകാർക്ക് ഗോപി കൊച്ചാട്ടനാണ്. എഴുപത്താറുകാരനായ ഗോപിനാഥൻ നായർക്ക് ഒപ്പം ചായ അടിക്കാനും സഹായത്തിനുമായി ഭാര്യ രാജമ്മയും കടയിലുണ്ട്. തടി ബഞ്ചും ഡസ്കും അലമാരയും ഉൾപ്പെടെ പരിമിതമായ സൗകര്യങ്ങളിലാണ് കടയുടെ പ്രവർത്തനം. പുല്ല് മേഞ്ഞ മേൽക്കൂരയിൽ നിന്ന് ആസ്ബറ്റോസിലേക്ക് മാറിയിട്ട് ഏറെക്കാലമായില്ല. അര ഭിത്തിക്ക് മുകളിൽ എഴികൾ അടിച്ച് മറച്ചിരിക്കുന്നതിനാൽ കാറ്റും വെളിച്ചവും ആവോളമെത്തും. ചായ കുടിക്കാനെത്തുന്നവർക്ക് പുറം കാഴ്ചകൾ കണ്ട് നാട്ടുവിശേഷങ്ങൾ പങ്കുവച്ച് സമയം ചെലവഴിക്കാം. പഴയകാല ഓർമകൾ പൊടിതട്ടിയുണർത്തി ചുറ്റുവട്ടത്തെ മുതിർന്ന ആളുകളെത്തും. ഗൃഹാതുരതയുമായി രാവിലെയും വൈകിട്ടും റേഡിയോ ഗാനങ്ങളും വാർത്തകളും കേൾക്കാൻ പഴയ തലമുറ ഇവിടെയെത്തും. ഒപ്പം വീശിയടിച്ച ചായയും.
    ചായയ്ക്ക് 2 പൈസ, ദോശയ്ക്ക് 3

    ഇലവുംതിട്ട മൂലൂർ ജംക്*ഷനിൽ 52 വർഷം മുൻപ് എൻ.ആർ. വാസു ആരംഭിച്ച ചായക്കടയ്ക്കു മുൻപിൽ നിൽക്കുന്ന മകൻ അനിൽ കുമാറും മരുമകൾ ശ്രീലതയും.

    പഴയകാല തനിമ ചോരാതെ ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്ന കാപ്പിക്കട കൗതുകമാകുന്നു. തുമ്പമൺ- കോഴഞ്ചേരി പ്രധാന പാതയിൽ നിന്ന് മൂലൂർ സ്മാരകത്തിലേക്ക് തിരിയുന്ന ഭാഗത്താണ് 52 വർഷം മുൻപ് പണിത കട ഉള്ളത്. ഒറ്റമുറിയും ചായ്പ്പുമായി (അടുക്കള) വിജയ ഭവനിൽ എൻ.ആർ.വാസുവാണ് ഇത് പണിതത്. ലോക്ക് ഡൗണിൽ കട പൂട്ടിപ്പോയെങ്കിലും പിന്നീട് മകൻ അനിൽ കുമാറും മരുമകൾ ശ്രീലതയും വീണ്ടും തുറക്കുകയായിരുന്നു. 92-ാം വയസ്സിൽ വീട്ടിൽ വിശ്രമിക്കുമ്പോഴും വാസു ചില കാര്യങ്ങൾ ഓർത്തെടുത്ത് പറയും. മണ്ണ് കൂനകൂട്ടി ചവിട്ടി ഒതുക്കിയാണ് അന്ന് തറ പണിതത്. പിന്നീട് മൺകട്ട കൊണ്ട് ചുവരുണ്ടാക്കി ഓല മേയുകയായിരുന്നു. ഓല കിട്ടാൻ ബുദ്ധിമുട്ടായതോടെ 10 വർഷം മുൻപാണ് ലോഹ ഷീറ്റിലേക്കു മേൽക്കൂര മാറ്റിയത്.
    തകർന്ന ഭാഗങ്ങളിൽ സിമന്റ് കട്ടയും കല്ലുകളും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. തുടക്ക സമയത്ത് ചായ,കാപ്പി, എണ്ണപ്പലഹാരങ്ങൾ എന്നിവയ്ക്ക് 2 പൈസയും ദോശ, ഇഡ്*ലി, പുട്ട് എന്നിവയ്ക്ക് 3 പൈസയുമായിരുന്നു വില. കർഷകരും തൊഴിലാളികളും ഉൾപ്പെടെ കടയിൽ സ്ഥിരം സന്ദർശകരായി. ഇലവുംതിട്ടയിലെ ആഴ്ച ചന്തയിലും മാസത്തിൽ രണ്ട് ദിവസം നടക്കുന്ന കന്നുകാലി ചന്തയിലും പോകാൻ വരുന്നവർ പുലർച്ചെ ഇവിടെ ഒത്തുകൂടി കട്ടൻ കാപ്പി കുടിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് വാസു ഓർക്കുന്നു.
    വട്ടുസോഡ, ഹിറ്റ് സോഡ...

    തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സണ്ണി സൂക്ഷിച്ചു വച്ചിരിക്കുന്ന സോഡാ നിർമാണ സാമഗ്രികൾ.

    പഴമയുടെ പ്രതാപം പേറുന്ന വട്ടുസോഡ പഴയ തലമുറയ്ക്ക് നിറമുള്ള ഓർമയും പുതു തലമുറയ്ക്ക് കൗതുകവുമാണ്. പാതയോരത്തെ മാടക്കടയുടെ തട്ടിന്റെ ഓരം ചേർന്ന് വെള്ളം നിറച്ച മൺകുടത്തിനരികിൽ തലയിൽ തൊപ്പി എന്ന പോലെ നാരങ്ങയും വച്ചു തടിപ്പെട്ടിയുടെ തുറന്ന അറയിലായിരുന്നു വട്ടുസോഡയുടെ ഇരിപ്പിടം.ഗോലിയിൽ ഉടക്കി നിൽക്കുന്ന കുപ്പിക്കഴുത്തിൽ വിരലമർത്തിയാൽ മതി ഉള്ളിൽ നിറച്ചിരിക്കുന്ന ദാഹശമിനി ടപ്പേന്നൊരു ശബ്ദത്തോടെ പുറത്തുവരും. ആദ്യ കാലത്ത് സൈക്കിളിലായിരുന്നു ജർമൻ സോഡാക്കുപ്പി വച്ചു കെട്ടി വിൽപ്നയ്ക്കായുള്ള യാത്ര. ഈ സമയത്ത് ഒഴിഞ്ഞ സോഡാ കുപ്പികളുടെയും ഉള്ളിലെ വട്ടിന്റെയും കിലുക്കം ഒരു കാലഘട്ടത്തിലെ ജീവിത താളമായി ഇപ്പോഴും പഴമക്കാരുടെ ഓർമയിലുണ്ട്. നമ്മുടെ ശീലങ്ങൾ കാലത്തിനു വഴിമാറിയപ്പോൾ വട്ടു സോഡയും കളം ഒഴിഞ്ഞു. വട്ടുസോഡ നിർമാണവും കച്ചവടവും തൊഴിലാക്കിയവർ മറ്റു ജീവിത മാർഗങ്ങൾ തേടി.
    തൊണ്ണൂറുകളിലാണ് വട്ടുസോഡയുടെ പ്രതാപ കാലം അസ്തമിച്ചു തുടങ്ങിയത്. എന്നിട്ടും കഴിഞ്ഞ അഞ്ചു വർഷം മുൻപു വരെ വട്ട് സോഡ നിർമാണവും കച്ചവടവും ജീവിതമാർഗമായി കൊണ്ടു നടന്നു സഹോദരങ്ങളായ അടൂർ കോട്ടമുകൾ, കൊച്ചുകളീക്കൽ സണ്ണിയും സഹോദരൻ ബാബുവും. സൈന്യത്തിൽ നിന്ന് വിരമിക്കുമ്പോൾ പിതാവ് ഐസക്കിന് മുന്നിൽ തെളിഞ്ഞു വന്ന ജീവിത മാർഗമായിരിന്നു ഇത്. കൊല്ലത്തു നിന്നായിരുന്നു നിർമാണ സാമഗ്രികൾ എല്ലാം എത്തിച്ചിരുന്നത്. 6 പൈസയിൽ തുടങ്ങിയ വിൽപന 5 രൂപയിൽ എത്തിയപ്പോഴേക്കും അടുത്ത തലമുറയ്ക്ക് കളം വിടേണ്ടി വന്നു.


    ഗൃഹാതുരത്വം ഉണർത്തുന്ന മാടക്കടകൾ ഇപ്പോഴും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലുമുണ്ട്. അങ്ങാടിക്കൽ റോഡരികിൽ 30 വർഷമായി പ്രവർത്തിക്കുന്ന മാടക്കടയും അതിനു സമീപമായി 15 വർഷമായി പ്രവർത്തിക്കുന്ന പെട്ടിക്കടയുമാണിത്. ഇരു കടകളും വിജയകുമാർ എന്ന പേരുള്ളവരുടേതാണെന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് ഇവിടത്തെ സാധനങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. എങ്കിലും ജീവിതമാർഗമായതുകൊണ്ട് ഈ മാടക്കടകളെ ജീവന്റെ ഭാഗമായി സംരക്ഷിച്ചുപോരുകയാണ് ഈ വ്യാപാരികൾ.രണ്ട് തലമുറകളിലായി 8 പതിറ്റാണ്ടിലധികം തൊഴിൽ നെഞ്ചിലേറ്റി. ആദ്യകാലത്ത് ദിവസവും ആയിരത്തിലധികം കുപ്പികളിൽ സോഡ നിറച്ച് കിലോ മീറ്ററുകൾ സൈക്കിളിൽ കൊണ്ടുന്നടന്ന് വിറ്റഴിച്ചു. പിന്നീട് മോട്ടർ സൈക്കിളിലുമായിരുന്നു വിൽപന. സോഡ നിർമാണം കാലത്തിനു വഴിമാറിയെങ്കിലും സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും അടയാളമായി ലഭിച്ച സോഡാ സണ്ണി എന്ന വിളിപ്പേര് കാലം മായ്ച്ചില്ലെന്ന് സണ്ണി പറയുന്നു. പതിറ്റാണ്ടുകൾ അന്നമൂട്ടിയ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചെലവു കുറഞ്ഞ രീതിയിൽ സോഡ ഉൽപാദിപ്പിച്ചിരുന്ന ലഘു യന്ത്രവും അധിനിവേശ കാലത്തിന്റെ ഓർമ പേറുന്ന ജർമൻ സോഡാ കുപ്പിയും സണ്ണി നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •