Page 47 of 47 FirstFirst ... 37454647
Results 461 to 464 of 464

Thread: 🏙️🏡🏙️ Central Travancore Updates 🏙️🏡🏙️

  1. #461
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,174

    Default


    പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷൻ വന്നാൽ കുറഞ്ഞ ചെലവിലും വേഗത്തിലും തിരുവനന്തപുരത്ത് എത്താം

    പത്തനംതിട്ട ∙ നഗരം വളരാതെ വഴിയില്ല. റെയിൽവേ ഇല്ലാത്ത സ്ഥലങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പട്ടിക വ്യക്തമാക്കുന്നത് ഇതാണ്. കേന്ദ്രസംസ്ഥാന പദ്ധതികളുടെ പലതിന്റെയും മാനദണ്ഡം ജനസംഖ്യയായി മാറുമ്പോൾ പത്തനംതിട്ട പിന്തള്ളപ്പെട്ടു പോകാതിരിക്കണമെങ്കിൽ പത്തനംതിട്ട നഗരസഭയുടെ വിസ്തൃതി കൂട്ടണം. കേന്ദ്രം പ്രസിദ്ധീകരിച്ച പട്ടികയിൽ മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണുള്ളത്. നെടുമങ്ങാട് ഇടംപിടിച്ചതോടെ അങ്കമാലി എരുമേലി പാത പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനുള്ള വഴിയാണു തെളിഞ്ഞിരിക്കുന്നത്. പത്തനംതിട്ട നഗരസഭയിലെ ജനസംഖ്യ കൂടി 50,000 കടന്നാൽ ശബരി പാത നീട്ടാനുള്ള ശ്രമങ്ങൾക്ക് അത് കൂടുതൽ കരുത്തു പകരും.


    2011ലെ സെൻസസ് അനുസരിച്ചു പത്തനംതിട്ട നഗരസഭയിലെ ജനസംഖ്യ 37,545 ആണ്. വിസ്തീർണം ആകട്ടെ 23.50 സ്ക്വയർ കിലോമീറ്ററും. വിസ്തൃതി വർധിപ്പിച്ചാൽ പത്തനംതിട്ട നഗരസഭയിലും ജനസംഖ്യ കൂടും. സമീപ പഞ്ചായത്തുകളിലെ ഏതാനും വാർഡുകൾ നഗരസഭയുമായി കൂട്ടിച്ചേർത്താൽ ഇതു സാധ്യമാകുമെന്നു ശബരി ആക്*ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
    തൊടുപുഴയാണു ശബരി പാതയിൽ അൻപതിനായിരത്തി*ൽ കൂടുതൽ ജനസംഖ്യയുള്ള മറ്റൊരു പട്ടണം. എരുമേലിയിൽ നിന്നു റാന്നി, കോന്നി, പത്തനംതിട്ട, കൂടൽ, പത്തനാപുരം വഴി പുനലൂരിൽ കൊല്ലം, ചെങ്കോട്ട പാതയിൽ ചേരുന്ന പാത അവിടെ നിന്ന് അഞ്ചൽ, നെടുമങ്ങാട് വഴി കഴക്കൂട്ടത്ത് പ്രധാന ലൈനിൽ ചേരുന്ന തരത്തിലാണു പദ്ധതി രൂപരേഖ.

    പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷൻ വന്നാൽ..
    ∙ ട്രെയിൻ യാത്രയ്ക്കായി ചെങ്ങന്നൂരിനെയും തിരുവല്ലയെയും ആശ്രയിക്കാതെ പത്തനംതിട്ടയിൽ നിന്നു തന്നെ ട്രെയിൻ കയറാം.

    ∙ പുനലൂരിൽ കൊല്ലംചെങ്കോട്ട പാതയുമായി ചേരുന്നതിനാൽ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, ബെംഗളൂരു എന്നിവിടങ്ങളിലേക്കു പത്തനംതിട്ട, കോന്നി, റാന്നി, കൂടൽ സ്റ്റേഷനുകളിൽ നിന്നു ട്രെയിൻ യാത്രാ സൗകര്യം.

    ∙ പുനലൂരിൽ നിന്നു പാത നെടുമങ്ങാട് വഴി തിരുവനന്തപുരത്തിനു നീട്ടുമ്പോൾ തലസ്ഥാനത്തേക്കു ചെലവു കുറഞ്ഞതും വേഗം കൂടിയതുമായ യാത്രാ മാർഗം.

    ∙ ശബരി റെയിൽ കഴക്കൂട്ടത്തു പ്രധാന പാതയിൽ ചേരുന്നതിനാൽ ജില്ലയിൽ നിന്നു തിരുവനന്തപുരം ടെക്നോപാർക്ക് ഉൾപ്പെടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കു നേട്ടം.∙ പത്തനംതിട്ടയിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു ട്രെയിൻ മാർഗം എത്താം. ശബരി പാതയിൽ കാലടിയാണു നെടുമ്പാശേരിക്ക് അടുത്തുള്ള സ്റ്റേഷൻ. കാലടി സ്റ്റേഷനിൽ നിന്നു വിമാനത്താവളത്തിലേക്ക് 4 കിലോമീറ്റർ മാത്രം. ഏറ്റവും കൂടുതൽ പ്രവാസികളുള്ള പത്തനംതിട്ടയിൽ നിന്നു വിമാനത്താവളത്തിലേക്കു കുറഞ്ഞ ചെലവിൽ ട്രെയിനിൽ യാത്ര ചെയ്യാം.
    റെയിൽറോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പത്തനംതിട്ടയുടെ വികസനം സാധ്യമാകില്ല. ഓമല്ലൂർ, പ്രമാടം, മൈലപ്ര, ഇലന്തൂർ പഞ്ചായത്തുകളിലെ നഗരസ്വഭാവമുള്ള ഏതാനും വാർഡുകൾ നഗരസഭയിൽ ചേർത്താൽ ആ പ്രദേശങ്ങളിലും കൂടുതൽ വികസനമെത്തും. ശബരിമല സീസണിൽ മാത്രമാണു പത്തനംതിട്ടയിൽ ഫ്ലോട്ടിങ് പോപ്പുലേഷൻ എത്തുന്നത്. റെയിൽവേ സൗകര്യം ലഭിച്ചാൽ ജില്ലാ ആസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന് ഏറെ മാറ്റം വരും. ഗ്രേറ്റർ പത്തനംതിട്ട എന്ന ആശയം നമ്മൾ സജീവമായി ചർച്ച ചെയ്യണം.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #462
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,174

    Default

    അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാത; കടന്നുപോകുന്ന വഴിയറിയാം, സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഈ വർഷം





    തിരുവനന്തപുരം: തിരുവനന്തപുരം മുതല്* അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിര്*മിക്കുന്ന നാലുവരി ഗ്രീന്*ഫീല്*ഡ് പാതയുടെ കല്ലിടല്* ഈ വര്*ഷം തുടങ്ങും.

    ഭോപ്പാല്* ഹൈവേ എന്*ജിനിയറിങ് കണ്*സള്*ട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടല്* നടത്തുക. നിര്*ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്* റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്* പുളിമാത്തുനിന്നാകും റോഡ് തുടങ്ങുക. നേരത്തെ അരുവിക്കരയില്*നിന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

    കല്ലിടലിന് മുന്*പുള്ള ഏരിയല്* സര്*വേ ഭോപ്പാല്* ഏജന്*സി പൂര്*ത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവര്* തയ്യാറാക്കിയ സര്*വേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അതോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്* കമ്മിറ്റിക്ക് ഉടന്* കൈമാറും.

    കമ്മിറ്റിയാണ് ഈ സര്*വേ അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത്. മാറ്റമുണ്ടെങ്കില്* കണ്*സള്*ട്ടന്റിനെ അറിയിക്കും. ഇത് തീര്*പ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടര്*ന്ന് കല്ലിടല്* തുടങ്ങാനാണ് നീക്കം.

    കല്ലിടലിനും സര്*വേയ്ക്കും ഏഴ് കോടി
    ഗ്രീന്*ഫീല്*ഡ് പാതയുടെ സര്*വേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഏഴ് കോടി രൂപയ്ക്കാണ് ഭോപ്പാല്* എന്*ജിനിയറിങ് കണ്*സള്*ട്ടന്റിന് ദേശീയപാത അതോറിറ്റി കരാര്* നല്*കിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്* റിങ് റോഡിന്റെ സര്*വേ നടത്തുന്നതും ഇവരാണ്. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കളക്ടര്*മാരുടെ നേതൃത്വത്തില്* വിവിധ ജില്ലകളില്* യൂണിറ്റുകളും ഉടന്* തുടങ്ങും. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്*ക്കാരും നല്*കും.

    ലേലം ക്ഷണിക്കലും ടെന്*ഡറും 2024 മാര്*ച്ചിന് മുന്*പ്
    നാലുവരിപ്പാതയ്ക്ക് സര്*വേ കല്ലിട്ടശേഷം ഈ വര്*ഷം അവസാനമോ അടുത്തവര്*ഷം ആദ്യമോ നിര്*മാണത്തിനുള്ള ലേലം ക്ഷണിക്കുമെന്നാണ് ദേശീയപാത അധികൃതര്* നല്*കുന്ന സൂചന. അടുത്ത വര്*ഷം മാര്*ച്ച് 31-ന് ടെന്*ഡര്* അംഗീകരിച്ച് നല്*കും.

    നാലുവരി, 45 മീറ്റര്* വീതി, ടോളുണ്ടാകും
    257 കിലോമീറ്റര്* നീളത്തില്* ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളില്*നിന്ന് ആയിരത്തിലധികം ഹെക്ടര്* സ്ഥലമാണ് ഏറ്റെടുക്കുന്നത്. ടോള്* പിരിവുള്ള പാതയാകും ഇത്. കേന്ദ്ര സര്*ക്കാരിന്റെ 100 കോടിക്ക് മുകളിലുള്ള റോഡുപദ്ധതികള്*ക്ക് ടോള്* വാങ്ങാമെന്ന ധാരണ പ്രകാരമാണിത്.
    കല്ലിടലും തുടങ്ങും

    സ്ഥലം ഏറ്റെടുക്കേണ്ട വില്ലേജുകള്*
    (അന്തിമ അലൈന്*മെന്റാകുമ്പോള്* വില്ലേജുകളില്* മാറ്റമുണ്ടാകും)

    നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്
    കൊട്ടാരക്കര: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കല്*, കോട്ടുക്കല്*, ഇട്ടിവ, കടയ്ക്കല്*, കുമ്മിള്*, മാങ്കോട്, ചിതറ
    പുനലൂര്*: അഞ്ചല്*, ഏരൂര്*, അലയമണ്*, വാളക്കോട്, കരവാളൂര്*
    പത്തനാപുരം: പിടവൂര്*, പത്തനാപുരം
    കോന്നി: വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, കോന്നി താഴം, ഐരവണ്*, തണ്ണിത്തോട്, കൂടല്*, കലഞ്ഞൂര്*, വള്ളിക്കോട്-കോട്ടയം, കോന്നി
    റാന്നി: ചേത്തയ്ക്കല്*, പഴവങ്ങാടി, വടശേരിക്കര, റാന്നി
    കാഞ്ഞിരപ്പള്ളി: എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്*ത്ത്, എരുമേലി സൗത്ത്
    മീനച്ചില്*: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്*, രാമപുരം, കടനാട്
    തൊടുപുഴ: കരിങ്കുന്നം, മണക്കാട്, പിറപ്പുഴ
    മൂവാറ്റുപുഴ: കല്ലൂര്*ക്കാട്, മൂവാറ്റുപുഴ, ഏനാനല്ലൂര്*, മഞ്ഞള്ളൂര്*
    കോതമംഗലം: കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂര്*, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ
    കുന്നത്തുനാട്: കുമ്പനാട്, കോടനാട്, വേങ്ങൂര്* വെസ്റ്റ്, ചേലാമറ്റം, വേങ്ങൂര്*
    ആലുവ: മഞ്ഞപ്ര, മലയാറ്റൂര്*, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂര്*, വടക്കുംഭാഗം

    കോട്ടയത്ത് ഈ വഴി...(ഔദ്യോഗിക രൂപരേഖയല്ലെന്നും മാറ്റംവരാമെന്നും ദേശീയപാതാ അധികൃതര്*)

    കോട്ടയം: എം.സി.റോഡിന് സമാന്തരമായി നിര്*മിക്കുന്ന നാലുവരി ഗ്രീന്*ഫീല്*ഡ് പാത കോട്ടയം ജില്ലയില്* കടന്നുപോകുന്നത് ഏത് ഭാഗങ്ങളിലൂടെയെന്ന് വ്യക്തമാകുന്ന രൂപരേഖ പുറത്തുവന്നു. തിരുവനന്തപുരം കിളിമാനൂരിനുസമീപം പുളിമാത്തുനിന്ന് തുടങ്ങി അങ്കമാലിയില്* അവസാനിക്കുന്ന പാത കോട്ടയം ജില്ലയിലേക്ക് കടക്കുന്നത് പ്ലാച്ചേരിയില്*നിന്നാണ്. ആകാശസര്*വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക രൂപരേഖ ഇപ്പോള്* ലഭ്യമാണ്. സര്*വേ നടത്തിയ ഏജന്*സി സമര്*പ്പിച്ച രൂപരേഖ അന്തിമമല്ലെന്നും മാറ്റങ്ങള്*ക്ക് വിധേയമാണെന്നും നാഷണല്* ഹൈവേ അതോറിറ്റി അധികൃതര്* പ്രതികരിച്ചു.

    ഇപ്പോള്* ലഭ്യമായ പ്രാഥമിക നിര്*ദേശപ്രകാരം റോഡ് പോകുന്നത് ഇങ്ങനെ

    റാന്നി ചെത്തോങ്കരനിന്ന് മന്ദമരുതി, മക്കപ്പുഴ വഴി പ്ലാച്ചേരിയില്* എത്തുന്നതോടെ പത്തനംതിട്ട ജില്ല പിന്നിടും.
    ഇത്രയും ദൂരം നിലവിലെ പുനലൂര്*-മൂവാറ്റുപുഴ റോഡിന് സമാന്തരമായിട്ടാണ് പുതിയ പാതയുടെ രൂപരേഖ.
    പ്ലാച്ചേരിയില്* നിലവിലെ പാതയില്*നിന്ന് അല്*പ്പം പടിഞ്ഞാറേക്ക് മാറി വനത്തിലൂടെ പൊന്തന്*പുഴ വനത്തിലെ പമ്പ്ഹൗസിന് സമീപമെത്തി കിഴക്കോട്ട് ദിശ മാറും.
    കറിക്കാട്ടൂര്* സെന്റര്* കഴിഞ്ഞ് അയ്യപ്പക്ഷേത്രത്തിനും സെയ്ന്റ് ആന്റണീസ് പള്ളിക്കും സമീപത്തുകൂടി ചെറുവള്ളി എസ്റ്റേറ്റിന് സമീപത്ത് വരും.(നിര്*ദിഷ്ട ശബരിമല വിമാനത്താവള സൈറ്റ്)
    മരോട്ടിച്ചുവട്-പൂതക്കുഴി റോഡ് മുറിച്ചുകടന്ന് വട്ടക്കുഴി പ്ലാന്റേഷനു സമീപം.
    കാക്കക്കല്ല്-പുറപ്പാറ റോഡ് പിന്നിട്ട് എരുമേലി-ചേനപ്പാടി-മണിമല റോഡിനെ കടന്ന് മുന്നോട്ട്.
    കിഴക്കേക്കര ക്ഷേത്രത്തിന് രണ്ട് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മണിമലയാര്* മറികടക്കും.
    എരുമേലി-പൊന്*കുന്നം റോഡ് ഹോം ഗ്രോണ്* നഴ്*സറിക്കു സമീപം മുറിച്ച് പോകും.
    കിഴക്കോട്ട് പ്രവേശിച്ച് അമല്*ജ്യോതി കോളേജിന്റെ മൈതാനം
    കൂവപ്പള്ളിയിലൂടെ 26-ാം മൈലിലെത്തി കെ.െക.റോഡ് മുറിച്ചുപോകും.
    ഇല്ലിമൂട്-പൊടിമറ്റം റോഡിന് സമീപത്തുകൂടി കാളകെട്ടി എസ്റ്റേറ്റിലേക്ക്.
    മൈലാട് കവലയിലൂടെ പിണ്ണാക്കനാട്-ചേറ്റുതോട് റോഡ് കടന്ന് കുന്നേല്* നഴ്*സറിക്ക് സമീപം ചിറ്റാര്* പുഴ കടന്ന്.
    വാരിയാനിക്കാട് റോഡ് പിന്നിട്ട് കാഞ്ഞിരപ്പള്ളി-പേട്ട റോഡ് മുറിച്ചു പോകും.
    തിടനാട്-പൈക റോഡ്, കാവുംകുളം-മാട്ടുമല റോഡ്, പൂവത്തോട്-തിടനാട് റോഡ് എന്നിവ മുറിച്ചു കടക്കും.
    പൂവത്തോട് തപാല്* ഓഫീസിനു സമീപത്തുകൂടി പാറക്കുളങ്ങര ജങ്ഷന്*.
    കീഴമ്പാറ ചിറ്റാനപ്പാറ, ചൂണ്ടച്ചേരി, വേഴങ്ങാനം
    പ്രവിത്താനം, മങ്കര, കാഞ്ഞിരമല വഴി മുന്നോട്ട്
    കടനാട്-പിഴക് റോഡ് മുറിച്ച് തടയണയ്ക്ക് സമീപത്തുകൂടി മാനത്തൂര്*.
    പാലാ-തൊടുപുഴ റോഡില്* കുറിഞ്ഞി, നെല്ലാപ്പാറ.


  4. #463

    Default

    Reliance Smart Bazaar (hypermarket) opened in Thodupuzha



    Google Maps: https://goo.gl/maps/uNX2TKMzsMbmWrtX8
    My ratings for last 5 Lalettan movies:
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5
    * 02/22 - Aarattu - 2.6/5
    * 01/22 - BroDaddy - 2.6/5










  5. #464
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,174

    Default

    അയിരൂർ സൗത്ത് ഇനി അയിരൂർ കഥകളിഗ്രാമം പി.ഒ.

    പേരുമാറ്റത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം

    പത്തനംതിട്ട: അയിരൂർ വില്ലേജ് ഇനി ഔദ്യോഗികമായി അയിരൂർ കഥകളിഗ്രാമം എന്നറിയപ്പെടും. പേരുമാറ്റത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം ലഭിച്ചു.

    റവന്യൂ രേഖകൾ ഉൾപ്പെടെയുള്ള സർക്കാർരേഖകളിലെല്ലാം അയിരൂർ കഥകളിഗ്രാമം പി.ഒ. എന്നപേരിലായിരിക്കും ഇനി അയിരൂർ അറിയപ്പെടുക. അയിരൂർ സൗത്ത് തപാൽ ഓഫീസിന്റെ പേര് അയിരൂർ കഥകളിഗ്രാമം പി.ഒ. എന്നാകും.

    2010-ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന അയിരൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് പേരുമാറ്റത്തിന്റെ ആദ്യചുവടുവെച്ചത്. അയിരൂരിനെ കഥകളിഗ്രാമമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. തീരുമാനത്തിന് 2019-ൽ സംസ്ഥാനസർക്കാർ അംഗീകാരം നൽകി. അന്നത്തെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന് കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്റെ ഔദ്യോഗികനടപടികൾ പൂർത്തിയായത്.

    200 വർഷത്തെ കഥകളിപാരമ്പര്യമുണ്ട് അയിരൂരിന്. 1995-ൽ ഇവിടം കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് രൂപവത്കരിച്ചു. എല്ലാവർഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളിഗ്രാമത്തിൽ നടത്തുന്ന കഥകളിമേള ദേശീയശ്രദ്ധ ആകർഷിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പുമായിച്ചേർന്ന് *ഗ്രാമത്തിൽ കഥകളിമ്യൂസിയം സ്ഥാപിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

    ഒന്നരക്കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ഭരണാനുമതി കിട്ടി. സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കഥകളിപരിശീലനവും ആരംഭിച്ചു. അയിരൂർ ഗ്രാമപ്പഞ്ചായത്ത് തുടർപദ്ധതിയായി നടത്തിവരുന്ന കഥകളിമുദ്ര പരിശീലനക്കളരി വില്ലേജിലെ മുഴുവൻ എൽ.പി. സ്കൂളുകളിലും ആരംഭിക്കും.

    ഒരു കലാരൂപത്തിന്റെ പേരുചേർത്ത് ഗ്രാമത്തിന് പേരിടുന്നത് രാജ്യത്ത് ആദ്യമാണെന്ന് അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •