Page 316 of 318 FirstFirst ... 216266306314315316317318 LastLast
Results 3,151 to 3,160 of 3174

Thread: Ningalkkariyamo ee Cinema Kauthukangal..?

  1. #3151
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #3152
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  4. Likes firecrown, kandahassan, Arya liked this post
  5. #3153
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #3154
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #3155
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  8. #3156
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Lalettane vechu cheyyan irunna padamanu ponmuttayidunna tharavu. Jayaraminte role aayirunnu aadyam sreenivasanu


  9. #3157

    Default

    അധികമാർക്കുമറിയാത്ത ചില ‘രാജമാണിക്യം രഹസ്യങ്ങൾ’ !

    െഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ചിത്രം രാജമാണിക്യം റിലീസ് ചെയ്തിട്ട് 15 വർഷം തികയുകയാണിന്ന്. ചിത്രത്തിലെ തിരുവനന്തപുരം ശൈലിയുള്ള മമ്മൂട്ടിയുടെ സംസാരവും ശരീരഭാഷയുമെല്ലാം തരംഗമായപ്പോൾ മലയാളത്തിന്റെ പ്രിയനടൻ റഹ്മാന് കരിയർ ബ്രേക്ക് കൂടിയായി രാജമാണിക്യം. സിനിമയിൽ രാജു എന്ന കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിച്ചത്.

    രാജമാണിക്യം സിനിമയെക്കുറിച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞതിങ്ങനെയാണ്.

    എന്*റെ സിനിമാജീവിതത്തിന്*റെ പല ഘട്ടങ്ങളിലും മാര്*ഗനിര്*ദേശങ്ങളും ഉപദേശങ്ങളും തന്നത് മമ്മൂക്കയായിരുന്നു. സിനിമകള്* തിരഞ്ഞെടുക്കും മുന്*പു അദ്ദേഹത്തോടു ഞാന്* അഭിപ്രായം ചോദിക്കാറുണ്ട്. 'രാജമാണിക്യ'ത്തില്* അഭിനയിക്കാനെത്തിയപ്പോള്* എനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്*റെ പിറകില്* നില്*ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്നൊരു ടെന്*ഷന്*. ഇടയ്ക്ക് ഈ റോള്* വേണ്ടെന്നു വച്ചാലോ എന്നുവരെ ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോടു അവിടെ വച്ചുതന്നെ പറഞ്ഞു. ‘രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക’ ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതുതന്നെ സംഭവിച്ചു. 'തിരോന്തോരം' സ്*റ്റൈലിലുള്ള ഡയലോഗ് പ്രസന്*റേഷനില്* പടം ഹിറ്റായി എന്*റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.’–റഹ്മാൻ പറഞ്ഞു.

    ചിത്രത്തെക്കുറിച്ചുള്ള മറ്റ് വസ്തുതകൾ


    ചന്ദ്രോത്സവത്തിന്റെ പരാജയക്ഷീണത്തില്* ആയിരുന്നു രഞ്ജിത്ത്. ഉടനെ പുതിയൊരു സിനിമ ചെയ്യാനുള്ള പരിപാടിയില്ല. അപ്പോഴാണ് മമ്മൂക്കയ വെച്ച് ചെയ്യാന്* പറ്റിയ ഒരു പ്രൊജക്റ്റ്* ഒത്ത് വരുന്നത്. കേരള കര്*ണ്ണാടക ബോര്*ഡറില്* പാരലല്* കോളേജ് നടത്തുന്ന ഒരാളുടെ കഥ. ആ അടുത്ത് ഹിറ്റുകള്* മാത്രം ( ബാലേട്ടന്*, ബെന്* ജോണ്*സന്*) സമ്മാനിച്ച t.a. ഷാഹിദ് ആണ് കഥാകൃത്ത്*. വലിയ വീട്ടില്* ഫിലിംസ് എന്ന നിര്*മ്മാതാവും റെഡി. എന്നിട്ടും രഞ്ജിത്ത് മാത്രം റെഡി ആയിരുന്നില്ല. അങ്ങനെയാണ് രഞ്ജിത്ത് അന്*വര്* റഷീദിനെ വിളിപ്പിക്കുന്നത്. ഒരു പ്രൊജക്റ്റ്* ഉണ്ട്, മമ്മുക്കയാണ് ഹീറോ, നീ ആണ് സംവിധാനം എന്ന് പറഞ്ഞു. ഒരു സിനിമ ചെയ്യാന്* കാത്തിരുന്ന അന്*വര്* സന്തോഷത്തോടെ ആ പ്രൊജക്റ്റ്* ഏറ്റെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അന്*വര്* തന്*റെ ആദ്യത്തെ സിനിമ പൂര്*ത്തിയാക്കി. അതായിരുന്നു രാജമാണിക്യം. വലിയ വീട്ടിൽ പ്രൊഡക്ഷൻസിനു വേണ്ടി രഞ്ജിത്ത് അടുത്ത വര്*ഷം വേറൊരു സിനിമ ചെയ്തു കൊടുക്കുകയും ചെയ്തു. അതാണ് പ്രജാപതി (2006).


    കഥയെല്ലാം ഷാഹിദ് ആദ്യം പറഞ്ഞതില്* നിന്ന് ഒരു പാട് മാറി. പാരലല്* കോളജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുന്*പ് കോട്ടയം കുഞ്ഞച്ചനില്* വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ ബെല്ലാരിയില്* ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്. കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെന്*സ് കാറുകളോട് പ്രിയമുള്ള ഒരാള്*. പിന്നെ കഥ എല്ലാം പെട്ടെന്ന് ഡെവലപ്പ് ആയി. ഷൂട്ടിംഗ് തുടങ്ങുമ്പോള്* ഷാഹിദ് ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്*ത്തത്. മാണിക്യത്തിന്*റെ ഭാഷയില്* ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആയിടക്കാണ് മമ്മൂക്ക സുരാജിന്*റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. അങ്ങനെ ഇക്ക സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയിൽ ഒന്ന് സംസാരിപ്പിച്ചു.പിന്നെ മമ്മൂക്ക തന്നെ ആ ഭാഷയിൽ ഒന്നുരണ്ട് ഡയലോഗ് പറഞ്ഞു നോക്കി. ഷൂട്ടിംഗ് സമയത്ത് സുരാജ് കൂടെയുണ്ടായിരുന്നു. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മൂക്കയ്ക്ക് പറഞ്ഞു കൊടുത്തു. നേരത്തെ പല ഭാഷ ശൈലികളും കൈകാര്യം ചെയ്തിട്ടുള്ള മമ്മൂക്ക അത് പെട്ടെന്നു തന്നെ സ്വായത്തമാക്കി.


    റിലീസ് ദിവസം എല്ലായിടത്തും ഒരു ഉത്സവ പ്രതീതിയായിരുന്നു'. ആദ്യ പകുതി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവരുടെ മുഖത്തും സന്തോഷം. സംഭവം പൊരിച്ചു, ഇക്ക തകർത്തു എന്നൊക്കെ അഭിപ്രായങ്ങൾ. ഷോ കഴിഞ്ഞു ഇറങ്ങിയപ്പോൾ എങ്ങും ആഹ്ലാദ പ്രകടനങ്ങൾ.അന്നേ വരെ മലയാളം കണ്ടതിൽ വച്ചേറ്റവും തിരക്കുണ്ടായിരുന്നു രാജമാണിക്യത്തിന്. ചിത്രത്തില്* മമ്മൂട്ടിയോട് പൊരുതി നില്*ക്കുന്ന വില്ലന്* വേഷത്തിനും ഏറെ പ്രാധാന്യമുണ്ട്. സൈമണ്* നാടാര്* എന്ന പ്രതിനായകന്റെ വേഷത്തിനായി ആദ്യം പരിഗണിച്ചത് കലാഭവന്* മണിയെയായിരുന്നു. കലാഭവന്* മണിയ്ക്ക് വച്ച വില്ലന്* വേഷത്തിന് വേണ്ടി പലരെയും പരിഗണിച്ചെങ്കിലും ആരെയും സംതൃപ്തി തോന്നിയില്ല. ഒടുവിലാണ് തമിഴ് നടന്* രഞ്ജിത്തില്* എത്തിയത്. സൈമണ്* നാടാരിന്റെ വേഷം രഞ്ജിത്ത് മികവുറ്റതാക്കുകയും ചെയ്തു.


    രാജമാണിക്യം റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസം തന്നെ കലാഭവന്* മണി കൂട്ടുകാര്*ക്കൊപ്പം പോയി സിനിമ കണ്ടു. തിയേറ്ററില്* നിന്നിറങ്ങിയപ്പോള്* തന്നെ മണി മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു, 'മമ്മൂക്ക, ബെല്ലാരി രാജ ഡബിള്* സ്*ട്രോങാണ് കേട്ടോ. അടാര്* ഐറ്റം. കൊമ്പനോട് കൊമ്പ് കോര്*ക്കാന്*പോന്ന ഒരു പോരുകാളയെയാണ് എനിക്ക് നഷ്ടമായത്'. ഇത് കേട്ട് ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു, 'പോയത് പോട്ടെ മണീ.. സിനിമയല്ലേ.. ഇതിലും വലുത് നാളെ വരും' എന്ന്. മമ്മൂക്കയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി രാജമാണിക്യം. പിന്നീട് ഇവരൊന്നിച്ച അണ്ണൻ തമ്പിയും(200 ഒരു സൂപ്പർ ഹിറ്റ് ആയി. മമ്മൂക്കയെ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കാൾ എങ്ങനെ ഉപയോഗിക്കരുത് എന്ന് അൻവറിന് നന്നായി അറിയാമായിരുന്നു. രാജമാണിക്യം ഇറങ്ങിയിട്ട് 15 വർഷം തികയുന്ന ഇൗ വേളയിലും ആരാധകർ കാത്തിരിക്കുന്നത് അവർ ഒരുമിച്ചുള്ള പുതിയ സിനിമയ്ക്കായാണ്.

  10. #3158
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  11. #3159
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  12. #3160
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •