200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരം; ക്രിസ്റ്റ്യാനോ റൊണാള്*ഡോയ്ക്ക് ഗിന്നസ് റെക്കോഡ്





റെയ്ക്കവിക്ക്*:ഫുട്*ബോളില്* ചരിത്ര നേട്ടം സ്വന്തമാക്കി പോര്*ച്ചുഗീസ് സൂപ്പര്*താരം ക്രിസ്റ്റ്യാനോ റൊണാള്*ഡോ. 200 അന്താരാഷ്ട്ര മത്സരങ്ങള്* കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് റൊണാള്*ഡോ സ്വന്തമാക്കിയത്. യൂറോകപ്പ് യോഗ്യതാ റൗണ്ടില്* ഐസ്*ലന്*ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്.


തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്* തന്നെ പുരുഷ ഫുട്ബോള്* ചരിത്രത്തില്* ഏറ്റവും കൂടുതല്* മത്സരങ്ങള്* കളിച്ച കളിക്കാരനായി റൊണാള്*ഡോ മാറിയിരുന്നു. കുവൈത്തിന്റെ ബാദര്* അല്*-മുതവയുടെ റെക്കോഡാണ് റൊണാള്*ഡോ മറികടന്നത്.

മത്സരത്തില്* 89-ാം മിനിറ്റില്* റൊണാള്*ഡോ നേടിയ ഏക ഗോളിന് പോര്*ച്ചുഗല്*, ഐസ്*ലന്*ഡിനെ തോല്*പ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്*ബോളില്* ഏറ്റവും കൂടുതല്* ഗോള്* സ്വന്തമാക്കിയ താരമെന്ന റെക്കോഡും റൊണാള്*ഡോയ്ക്കാണ്. 123 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

18 വര്*ഷവും ആറു മാസവും 15 ദിവസവും പ്രായമുള്ളപ്പോഴാണ് റൊണാള്*ഡോ പോര്*ച്ചുഗല്* ടീമിനായി അന്താരാഷ്ട്ര ഫുട്ബോളില്* അരങ്ങേറുന്നത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്* മറ്റാര്*ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടമാണ് ഇപ്പോള്* താരത്തിന് സ്വന്തമായിരിക്കുന്നത്. 2003 ഓഗസ്റ്റ് 20-ന് കസാഖ്സ്താനെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പുരുഷ-വനിതാ ഫുട്ബോളില്* കൂടുതല്* മത്സരം കളിച്ചത് അമേരിക്കയുടെ ക്രിസ്റ്റീനെ ലില്ലിയാണ്. 354 മത്സരങ്ങളിലാണ് ലില്ലി കളത്തിലിറങ്ങിയത്.