കുഞ്ഞു ആരാധകാ, സമ്മാനപ്പൊതിയുമായി മെസ്സി കാത്തിരിക്കുന്നു
- പ്ളാസ്റ്റിക് ബാഗ് ജഴ്സിയാക്കിയ ആരാധകനെ തേടി മെസ്സിയും സോഷ്യല്‍* മീഡിയയും
ബാഴ്സലോണയിലെ കളിത്തിരക്കിനും അഞ്ചാം ബാലണ്‍* ഡി ഓറിന്*െറ ആഘോഷത്തിനുമിടയില്‍* കഴിഞ്ഞ ഒരാഴ്ചയായി പുതിയൊരു വാര്*ത്തക്കായി കാത്തിരിക്കുകയാണ് ലയണല്‍* മെസ്സി. മെസ്സി മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരും സാമൂഹിക മാധ്യമങ്ങളുമുണ്ട് ഈ കാത്തിരിപ്പില്‍*. ഇറാഖില്‍*നിന്നോ യുദ്ധം തകര്*ത്ത മറ്റേതെങ്കിലും പശ്ചിമേഷ്യന്‍* രാജ്യങ്ങളില്‍*നിന്നോ തേടിയത്തെിയേക്കാവുന്ന വാര്*ത്ത സുഖകരമാവട്ടെയെന്ന പ്രാര്*ഥനയിലാണ് ഫുട്ബാള്‍* ലോകം.
ഒരാഴ്ച മുമ്പ് കുഞ്ഞു മെസ്സിയായി ടര്‍*ക്കിഷ് ബ്ളോഗില്‍* വന്ന ചിത്രമാണ് സാക്ഷാല്‍* മെസ്സിയെയും ആരാധകരെയും ഇളക്കിമറിച്ചത്. തൂവെള്ള പ്ളാസ്റ്റിക് സഞ്ചി ആകാശനീല നിറത്തിലെ വടിവൊത്ത വരകളോടെ അര്*ജന്‍*റീന ജഴ്സിയാക്കി അണിഞ്ഞുകൊണ്ടായിരുന്നു കുഞ്ഞു ആരാധകന്*െറ നില്*പ്. അതില്‍* കടുംനീല നിറത്തില്‍* ‘മെസ്സി - 10’ എന്നെഴുതി മുഖംതിരിഞ്ഞുനില്*ക്കുന്ന കൊച്ചു പയ്യന്*. ഇതാരാണെന്നോ എവിടെ നിന്നെന്നോ ലോകത്തിനറിയില്ല.
പക്ഷേ, ദാരിദ്ര്യം നൃത്തമാടുന്ന ഏതോ മണ്ണില്‍*നിന്നാണ് ഫുട്ബാളിനെയും മെസ്സിയെയും നെഞ്ചേറ്റുന്ന കുഞ്ഞു ആരാധകനെന്ന് ലോകത്തിനറിയാം. അവനെ തേടുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ഫേസ്ബുക്കിലെയും ട്വിറ്ററിലെയും ആരാധകര്‍*. തുര്*ക്കി ബ്ളോഗിലെ ചിത്രം, മെസ്സിയുടെ ട്വിറ്ററിലെ സജീവമായ ഫാന്‍* പേജ് ‘മെസ്സി 10 സ്റ്റാറ്റസ്’ പോസ്റ്റു ചെയ്തതോടെയാണ് കുഞ്ഞു ആരാധകന്* വൈറലായത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളും ആരാധകരും ചിത്രം പങ്കുവെച്ചു.
അപൂര്*വ ചിത്രം മെസ്സിയും കണ്ടു. ആരാധകനെ കാത്ത് മെസ്സിയുടെ പ്രത്യേക സമ്മാനമുണ്ടെന്നാണ് പുതിയ വാര്*ത്തകള്*. മെസ്സിയുടെ സംഘവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍* ആരാധകര്‍* ഇക്കാര്യവും പരസ്പരം പങ്കുവെച്ചതോടെ അന്വേഷണവും സജീവമായിരിക്കുകയാണ്. ബി.ബി.സി, സി.എന്‍*.എന്‍* തുടങ്ങിയ ലോകമാധ്യമങ്ങളും കുഞ്ഞു ആരാധകനെ തേടി രംഗത്തുണ്ട്. ഇറാഖിലെ കുര്*ദ് മേഖലയായ ദഹൂക്കില്*നിന്നാണ് ചിത്രമെന്നായിരുന്നു ആദ്യ റിപ്പോര്*ട്ട്.
പക്ഷേ, പശ്ചാത്തലത്തിലെ സ്ഥലം കണ്ടത്തൊന്‍* കഴിഞ്ഞിട്ടില്ളെന്ന് നാട്ടുകാരന്*െറ ട്വിറ്റര്‍* സന്ദേശത്തെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍* റിപ്പോര്*ട്ട് ചെയ്തു. സിറിയന്‍* അതിര്*ത്തിയിലെയോ ഫലസ്തീന്* മണ്ണിലെയോ ചിത്രമാവാമെന്നും റിപ്പോര്*ട്ടുണ്ട്.
ട്വിറ്ററും ഫേസ്ബുക്കുമായി കുഞ്ഞു ആരാധകനെ തേടുന്ന ഫുട്ബാള്‍* ലോകവും ഒരേ സ്വരത്തില്‍* പറയുന്നു: ‘മുഖമില്ലാത്ത, പേരും ഊരുമറിയാത്ത കുഞ്ഞു മെസ്സീ, നിന്നെക്കാത്ത് ലിയോയുടെ സമ്മാനപ്പൊതിയുണ്ട്.’
Cometh the hour cometh the man
still not his 100% ..yet managed two match deciding goals in last 2 league matches
with crucial fixtures coming up...physical levels will be tested.
Lionel Messi seeks to meet Afghan boy in plastic jersey http://timesofindia.indiatimes.com/s...m_campaign=TOI
MARACANA- WEMBLEY -LUSAIL