View Poll Results: Who will score more goals in this season

Voters
9. You may not vote on this poll
  • Christiano ronaldo

    3 33.33%
  • Lionel messi

    6 66.67%
Page 128 of 147 FirstFirst ... 2878118126127128129130138 ... LastLast
Results 1,271 to 1,280 of 1466

Thread: Lio messi-7 Time ballondore winner "LM7"

  1. #1271

    Default



  2. #1272

  3. #1273

    Default

    Joint Leading Goal scorer For Argentina Along with Great Batigol .. and The top Assist provider for Argentina of all time. Expecting Maradona To come up and say more and more silly thing's in media. Old man is too insecure

  4. #1274

    Default

    ഉറുഗ്വായിലെ പ്രമുഖ സാഹിത്യകാരനായ എഡ്വാർഡോ ഗലേണോ ഒരിക്കൽ പറയുകയുണ്ടായി " ലിയോണൽ മെസ്സിയെ പറ്റിയുള്ള എറ്റവും സവിശേഷമായ കാര്യം എന്താണെന്നു വെച്ചാൽ, മെസ്സിക്ക് അറിയില്ല അയാളാണ് മെസ്സിയെന്നു".
    ഒന്ന് ആലോചിക്കുമ്പോൾ നമുക്ക് തന്നെ മനസ്സിലാകും, ലോകത്തെ എറ്റവും മികച്ച കളിക്കാരൻ എന്ന് കോടികണക്കിന് കളിപ്രേമികൾ അംഗീരിക്കുന്ന ഒരു സൂപ്പർ സ്റ്റാർ, മറ്റേതു സാധാരണക്കാരനെയും പോലെ തന്റെ ജോലി ചെയ്തും, ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ഒരു സാധാമനുഷ്യാണ് എന്ന്. സച്ചിൻ തെണ്ടുൽകർ എന്ന ഇതിഹാസത്തെ 24 വർഷം കണ്ടിട്ടുള്ള നമുക്ക് ഇത് പുതുമയുള്ള ഒരു കാര്യമല്ല. എന്നാൽ ദക്ഷിണഅമേരിക്കയിലെ ദാരിദ്രാന്തരീക്ഷത്തിൽ നിന്ന് പണത്തിന്റെയും, പ്രശസ്തിയുടെയും നടുവിലേക്ക് എത്തുന്ന മിക്ക സൂപ്പർ താരങ്ങളും അവരുടെതായ ഒരു ലോകത്തിൽ എത്തിചേരാറുണ്ട്. എന്നാൽ മെസ്സി വ്യതസ്തനാണ്. പ്രശ്തിയുടെ ഹുങ്കും വെച്ച് , നിശാപാർട്ടികളുടെയും, ലോക സുന്ദരികളുടെയും പിന്നിൽ മെസ്സി പോയിട്ടില്ല. ഇങ്ങനെയുള്ള ഒരു മെസ്സി ഒരു അന്തർമുഖനാണോ എന്ന് പോലും കരുതുന്നവരുണ്ട്. അത് പോലെ മറ്റു കളിക്കാരെ പറ്റി, അതിപ്പോ തന്റെ സ്വന്തം ടീംമേറ്റ്* ആണെങ്കിൽ കൂടി , പൊതുവേദികളിൽ അനാവശ്യമായി പരാമർശിക്കുകയോ, താനാണ് ലോകത്തെ മികച്ച കളിക്കാരൻ എന്ന് ധാര്ഷ്ട്ട്യത്തോടെ മെസ്സി പറയുകയും ചെയ്തിട്ടില്ല, അഭിമുഖങ്ങളിലും മറ്റും ലോകത്തെ എറ്റവും മികച്ച കളിക്കാരനായി വിശേഷിക്കപ്പെടുമ്പോൾ എന്ത് തോന്നുന്നു എന്ന് പറയുമ്പോൾ വിനയത്തോടെ " താനാണ് ലോകത്തെ എറ്റവും മികച്ച കളിക്കാരൻ എന്ന് തോന്നിയിട്ടില്ല". റൊനാൽഡീഞ്ഞ്യോയെ പോലുള്ളവർ ഇന്നും കളിക്കുമ്പോൾ അങ്ങനെ തോന്നാൻ തനിക്ക് കഴിയില്ല എന്നാണു മെസ്സി മുൻപ് പറഞ്ഞിട്ടുള്ളത്. ഒപ്പം, തന്നെ മികച്ചവനായി കരുതുന്നവരോട് നന്ദിയും അയാൾ പറയാറുണ്ട്. ഇതിഹാസങ്ങളുടെ അടക്കം, തനിക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ ഒരിക്കൽ പോലും ക്ഷുഭിതനാവുകയോ, അവർക്ക് വാക്കാലെയോ, മറ്റു ചെയ്തികളായോ മറുപടി കൊടുക്കുകയോ മെസ്സി ചെയ്യാറില്ല. തന്നെ ക്രൂശിക്കുമ്പോൾ, ആ ക്രൂശ് എടുക്കുകയല്ലാതെ എന്നെങ്കിലും അതിനെതിരെ പ്രതികരിക്കുന്ന മെസ്സിയെ നാം കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. അതല്ല അയാളുടെ രീതി. അയാളെ ദൈവം സൃഷ്ട്ടിച്ചിരിക്കുന്നത് ഫുട്ബോൾ കളിക്കാനാണ് എന്നയാൾ മനസ്സിലാക്കുന്നു. അതാണയാളുടെ തൊഴിൽ. അതല്ലാതെ മറ്റു കാര്യങ്ങളിൽ ഒന്നും ബാധ്യസ്തൻ അല്ല എന്ന് മെസ്സി മനസ്സിലാക്കിയിട്ടുണ്ട്. അതാണ്* മെസ്സിയെ 'സ്പെഷ്യൽ' ആക്കുന്നത്. ലിയോണൽ മെസ്സി 100% ഒരു ഫുട്ബോളറാണ്. 23 പേരുള്ള ഫീൽഡും, ഒരു പന്തുമാണ് അയാളുടെ ലോകം. അവിടെ അയാൾ 'മെസ്സിയാകും' . പന്ത് കിട്ടിയാൽ എതിരാളികളുടെ വലയിൽ പന്തെതിക്കുക മാത്രമാണ് അയാളുടെ ലക്*ഷ്യം. അത് ഏതു വിധേനെയും അയാൾ ചെയ്യും. കാണികളുടെ കയ്യടി വാങ്ങാൻ പ്രത്യേകിച്ച് ഒന്നും പ്ലാൻ ചെയ്തു മെസ്സി ചെയ്യാറില്ല. പലതും തൽക്ഷണം സൃഷ്ട്ടിക്കുന്ന ഇംബ്രൊവൈസേഷനുകളാണ്. മെസ്സി മെസ്സി ആയാൽ കയ്യടികൾക്കും, ആരവങ്ങൾക്കും പഞ്ഞം ഉണ്ടാകില്ല എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ മെസ്സി ബോധപൂർവ്വം അതിനു ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. അയാളുടെ ദാഹം വിജയങ്ങൾക്ക് വേണ്ടി മാത്രമാണ്. തോൽവികളിൽ അയാൾ തല കുനിച്ച്, എല്ലാം കുത്തുവാക്കുകളും സ്വയം ഏറ്റു വാങ്ങുകയാണ് ചെയ്യുക. 2014 ലോകകപ്പ് സമ്മാനദാന വേദിയിൽ, മെസ്സി എന്തോ സ്വയം പറയുന്നതായി ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. റണ്നർഅപ്പ് മെഡൽ വാങ്ങുമ്പോഴും, ടൂർനമെന്റ് പ്ലയർ ആയി തിരഞ്ഞെടുത്തപ്പോഴും മെസ്സി സ്വയം ഉരുവിട്ടോണ്ടിരുന്നു " ഞാനൊരു ചാമ്പ്യനല്ല. ഞാനൊരു ചാമ്പ്യനല്ല" എന്ന്. പറയുന്നത് അന്ന് അടുത്തുണ്ടായിരുന്ന സെപ് ബ്ലാറ്റർ. ഇത്രയേ ഉള്ളൂ മെസ്സി.

    5 ദിവസങ്ങൾ കഴിഞ്ഞാൽ ലിയോണൽ മെസ്സിക്ക് 29 വയസ്സ് തികയും. 12 വർഷത്തെ ടോപ്* ലെവൽ ഫുട്ബോൾ കൊണ്ട് ഒരു സാധാരണഫുട്ബോൾ താരത്തിന്റെ കരിയർ, മെസ്സി ജീവിച്ചു കഴിഞ്ഞു. എന്നാൽ ഇത് മെസ്സിയാണ്. അയാളുടെ കരിയർ തുടങ്ങുന്നതേയുള്ളൂ. കണ്ടതിലും സുന്ദരമാണ് ഇനി നാം കാണാൻ പോകുന്നത് എന്നൊരു ഇൻസ്റ്റിങ്ക്റ്റ്. ശരിയാകാം. ഒരുപക്ഷെ തെറ്റാകാം. എന്നാൽ ഈ കാര്യത്തിൽ മെസ്സിയെക്കാൾ വിജ്ഞാനം എന്നെ പോലുള്ള കാണികൾക്കാകും കാരണം ലിയോണൽ മെസ്സിക്ക് അറിയില്ല അയാളാണ് മെസ്സി എന്ന് .എന്നാൽ 12 വർഷം അയാളുടെ ഐതിഹാസിക യാത്ര കണ്ട എനിക്കും നിങ്ങൾക്കും അറിയാം " ഇതാണ് മെസ്സി . ഇയാൾ മാത്രമാണ് മെസ്സി. ഇനിയൊരു മെസ്സി ഉണ്ടാകില്ല എന്ന് " . 100 വർഷങ്ങളിൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയത്തെ ആണ് നാം ഓരോ വാരാന്ത്യങ്ങളിലും ദർശിക്കുന്നത്. ഗാർഡിയോള പറഞ്ഞ പോലെ "Don't write about him. Don't describe him. Just enjoy him "

  5. Likes Perumthachan, baadshahmian liked this post
  6. #1275

    Default

    To think Batigol was a Pure Striker And Leo played a Deeper role in Argentina compared to Bati , what an achievement . He has 37 Assist's as well for Argentina.

  7. #1276

  8. #1277

  9. #1278

    Default

    HBD , Leo , Greatest of All time

  10. #1279
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Happy Birthday

    COPA final innu venamayirunnu.

  11. #1280
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    ഈ മെസ്സി വേറെ ലെവലാണ്*

    ഇക്കുറി ശതാബ്ദി കോപ്പയിലെത്തുമ്പോഴേക്കും മെസ്സി പൂര്*ണമായും 'ടീം മാന്*' ആയിരിക്കുകയാണ്*. ബാഴ്*സയിലെന്നപോലെ അര്*ജന്റീന നിരയിലും മെസ്സി സര്*വര്*ക്കും സ്വീകാര്യനുമായിരിക്കുന്നു.



    ണ്ടുവര്*ഷംമുമ്പ് മാരക്കാനയില്* അര്*ജന്റീനയും ജര്*മനിയും ലോകകപ്പ് ഫൈനല്* കളിക്കുന്നു. മാരക്കാന സ്റ്റേഡിയത്തിലെ മീഡിയ ബോക്*സിലിരുന്ന് മൈതാനത്തേക്ക് നോക്കുമ്പോള്*, അര്*ജന്റീനയുടെ കടുംനീലക്കുപ്പായത്തിനിടെ ചേരാതൊരു കണ്ണിപോലെ ലയണല്* മെസ്സി. ക്യാപ്റ്റനായിരുന്നിട്ടുകൂടി മെസ്സി മനസ്സുകൊണ്ട് ടീമിനൊപ്പമുണ്ടായിരുന്നില്ല. ഇടവേളയിലും അധികസമയത്തേക്ക് കളി നീണ്ടപ്പോഴും കോച്ച് അലസാന്*ഡ്രോ സബേലയ്ക്കും മെസ്സിക്കുമിടയില്* സൗഹൃദത്തിന്റെ പാലംപണിയാന്* ഹാവിയര്* മഷെറാനോ വിഫലശ്രമം നടത്തുന്നതായിരുന്നു നോവിക്കുന്ന കാഴ്ച.
    ലോകകപ്പ് ടീമില്* എവര്* ബനേഗയെന്ന മിഡ്ഫീല്*ഡറെ ഉള്*പ്പെടുത്താത്തതിനെച്ചൊല്ലിയാണ് മെസ്സിയും സബേലയും ഉടക്കിയതെന്ന് വാര്*ത്തകളുണ്ടായിരുന്നു. സബേലയുമായുള്ള ഈ ഭിന്നിപ്പ് ഇടയ്ക്ക് പരസ്യമായി പ്രകടിപ്പിച്ച മെസ്സി അത് മനസ്സില്*ക്കൊണ്ടുനടന്നിരുന്നു. ഫൈനലിന്റെ ഇടവേളകളില്* കോച്ച് ടീമംഗങ്ങളുമായി സംസാരിക്കുമ്പോള്*, അതിനൊന്നും ചെവികൊടുക്കാതെ ദൂരേക്ക് മെസ്സി നടന്നുനീങ്ങി. മെഡല്*ദാനച്ചടങ്ങിലും മെസ്സി ടീമുമായി വേറിട്ടുനിന്നതും നിരാശപ്പെടുത്തുന്ന കാഴ്ചയായി. ടീമിന്റെ തോല്*വിയെക്കാള്*, ടീമിനോടുചേരാത്ത മെസ്സിയെക്കുറിച്ചോര്*ത്ത് അര്*ജന്റീന ആരാധകര്* അന്ന് വേദനിച്ചു. സബേലയുമായുള്ള മെസ്സിയുടെ ഭിന്നിപ്പാണ് അര്*ജന്റീനയ്ക്ക് ലോകകപ്പ് നഷ്ടമാക്കിയത് എന്ന തോന്നല്*പോലുമുണ്ടായി.
    എന്നാല്*, സബേല പോയി ടീമിന്റെ ചുമതലയിലേക്ക് മെസ്സിയുടെ 'നോമിനി' ജെറാര്*ഡോ മാര്*ട്ടിനോ വന്നതോടെ കഥമാറി. കഴിഞ്ഞ കോപ്പയുടെ ഫൈനലിലേക്ക് ടീം മുന്നേറിയത് ആ ആഹ്ലാദത്തോടെയായിരുന്നു. ടീമില്* തനിക്ക് കിട്ടുന്ന പൂര്*ണസ്വാതന്ത്ര്യം ആസ്വദിച്ച് മെസ്സി മുന്നില്*നിന്ന് പടനയിച്ചു. ഇക്കുറി ശതാബ്ദി കോപ്പയിലെത്തുമ്പോഴേക്കും മെസ്സി പൂര്*ണമായും 'ടീം മാന്*' ആയിരിക്കുന്നു. ബാഴ്*സയിലെന്നപോലെ അര്*ജന്റീനയുടെ നിരയിലും മെസ്സി സര്*വര്*ക്കും സ്വീകാര്യനുമായിരിക്കുന്നു.
    അര്*ജന്റീനയുടെ ഗോളാഘോഷങ്ങള്*തന്നെ അതിന് തെളിവ്. മെസ്സിയുടെ സഹായത്തോടെയാണെങ്കിലും അല്ലെങ്കിലും ഗോളടിക്കുന്നവര്* ആദ്യം ഉറ്റുനോക്കുന്നത് ഈ കുഞ്ഞുമനുഷ്യനിലേക്കുതന്നെ. ഓരോ ഗോളിനുംശേഷം ഗോണ്*സാലോ ഹിഗ്വയ്ന്* മെസ്സിയെ എടുത്തുയര്*ത്തി അതാഘോഷിക്കുന്നത് വെറുതെയല്ല. മെസ്സിയും ഓരോഗോളും ബാഴ്*സയിലെന്നപോലെ അത്യാവേശത്തോടെ ആസ്വദിക്കുന്നു.
    സ്വര്*ണനിറത്തിലുള്ള താടിയുമായാണ് മെസ്സി കോപ്പയ്*ക്കെത്തിയത്. ഈ താടി കിരീടത്തിലേക്കുള്ള ഭാഗ്യമാണെന്ന് ഇടയ്ക്ക് മെസ്സി പറയുകയുണ്ടായി. വേണമെന്നുവെച്ചാലും ടീമംഗങ്ങള്* താടിവടിക്കാന്* സമ്മതിക്കില്ലെന്നായിരുന്നു മെസ്സിയുടെ അഭിപ്രായം. പുതിയ മെസ്സി ടീമിനോട് എത്രത്തോളം ചേര്*ന്നെന്ന് ഈ വാക്കുകളില്*തന്നെ വ്യക്തം. ദേശീയടീമിനോട് കൂറുപുലര്*ത്താത്ത കളിക്കാരന്* എന്ന് മെസ്സിയെക്കുറിച്ച് ഇനിയാരും പരാതി പറയാനിടയില്ല. തുടരെ മൂന്ന് ടൂര്*ണമെന്റുകളില്* ടീമിനെ ഫൈനലിലെത്തിക്കുന്ന ക്യാപ്റ്റനിലേക്കാണ് മെസ്സി ഉയര്*ന്നിരിക്കുന്നത്

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •