View Poll Results: WILL MANCHESTER CITY CONTINUE ITS DOMINANCE IN EPL

Voters
4. You may not vote on this poll
  • YES

    2 50.00%
  • NO

    2 50.00%
Page 176 of 177 FirstFirst ... 76126166174175176177 LastLast
Results 1,751 to 1,760 of 1762

Thread: Manchester city

  1. #1751
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default









  2. #1752
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default






  3. #1753
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  4. #1754
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    HEAVY!!!

  5. #1755
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    #10 shirt to Grealish.

    Does this mean NO KANE ???

  6. #1756

  7. #1757

  8. #1758
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default





    statues of vincent kompany and david silva unveiled before the stadium....

  9. #1759
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  10. #1760
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    93:20, അഗ്യൂറോ; മാഞ്ചെസ്റ്റര്* ഉറങ്ങാത്ത രാത്രി...




    2012-ലെ ആ മെയ് 13-ാം തീയതി ലോകമെമ്പാടുമുള്ള മാഞ്ചെസ്റ്റര്* സിറ്റി ആരാധകര്*ക്ക് മറക്കാനാകുമോ? സെര്*ജിയോ അഗ്യൂറോ എന്ന ആ അര്*ജന്റീനക്കാരന്* പയ്യന്* ഇന്*ജുറി ടൈമില്* നേടിയ ആ ഗോളിന്റെ ആരവം മറക്കാനാകുമോ? മാഞ്ചെസ്റ്റര്* ഒന്നടങ്കം നീലശോഭയാര്*ന്ന വര്*ണങ്ങള്* കൊണ്ട് നിറഞ്ഞ ആ രാവിന് ഇന്ന് 10 വയസ് പൂര്*ത്തിയാകുകയാണ്.[/COLOR]

    2012-ലെ ആ പ്രസിദ്ധമായ മെയ് 13-ാം തീയതി. അന്ന് എത്തിഹാദ് സ്റ്റേഡിയത്തില്* ക്യൂന്*സ് പാര്*ക്ക് റേഞ്ചേഴ്സിനെ നേരിടുകയാണ് മാഞ്ചെസ്റ്റര്* സിറ്റി. സ്റ്റേഡിയമൊന്നാകെ നീല ജേഴ്സികളാലും കൊടിതോരണങ്ങളാലും നിറഞ്ഞിരിക്കുന്നു. സിറ്റി താരങ്ങളുടെ ഓരോ നീക്കത്തിനും കാണികളില്* നിന്ന് പുറപ്പെടുന്നത് ആഹ്ലാദാരവങ്ങളാണ്. കാരണം ക്യു.പി.ആറിനെതിരായ ആ മത്സരം ജയിച്ചാല്* തങ്ങളുടെ 44 വര്*ഷത്തെ കാത്തിരിപ്പാണ് അവസാനിക്കാന്* പോകുന്നതെന്നുള്ള ചിന്ത അവരുടെ സിരകളെ മത്തുപിടിപ്പിച്ചിരുന്നു. ഒന്ന് എല്ലാം മറന്ന് പൊട്ടിത്തെറിക്കാന്* വെമ്പിനില്*ക്കുയായിരുന്നു എത്തിഹാദ് അന്ന്.

    പ്രീമിയര്* ലീഗില്* ആ സീസണിലെ അവസാന ദിനമാണത്. അന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്*. ഒന്ന് സിറ്റി - ക്യുപിര്*, മറ്റൊന്ന് മാഞ്ചെസ്റ്റര്* യുണൈറ്റഡ് - സണ്ടര്*ലാന്*ഡ്. ആ സീസണിലെ പ്രീമിയര്* ലീഗ് ജേതാക്കളെ തീരുമാനിക്കുന്ന മത്സരങ്ങളാണത്. 37 മത്സരങ്ങള്* പൂര്*ത്തിയായപ്പോള്* സിറ്റിക്കും യുണൈറ്റഡിനും ഒരേ പോയന്റ്, 86. എന്നാല്* ഗോള്* വ്യത്യാസത്തില്* സിറ്റിയാണ് മുന്നില്*. 90 ഗോളുകളടിച്ച സിറ്റി വഴങ്ങിയത് 27 ഗോളുകള്*, ഗോള്* വ്യത്യാസം 63. മറുവശത്ത് 88 ഗോളുകള്* നേടിയ യുണൈറ്റഡ് വഴങ്ങിയത് 33 എണ്ണം, വ്യത്യാസം 55. ക്യുപിആറിനെ തോല്*പ്പിച്ചാല്* സിറ്റിക്ക് കിരീടമുയര്*ത്താം. യുണൈറ്റഡിനാകട്ടെ ജയിച്ചാല്* മാത്രം പോര, സിറ്റി ജയിക്കാതിരിക്കുകയും വേണമെന്നുള്ള അവസ്ഥ.

    ഇരു മത്സരങ്ങളും ഒരേ സമയം. 20-ാം മിനിറ്റില്* തന്നെ സണ്ടര്*ലാന്*ഡിനെതിരേ വെയ്ന്* റൂണിയിലൂടെ യുണൈറ്റഡ് ഒരു ഗോളിന് മുന്നിലെത്തി. കിലോമീറ്ററുകള്*ക്കപ്പുറത്ത് എത്തിഹാദില്* 39-ാം മിനിറ്റില്* യായാ ടൂറെയുടെ പാസില്* നിന്ന് പാബ്ലോ സബലെറ്റ സ്*കോര്* ചെയ്തതോടെ സ്റ്റേഡിയത്തിലെ സിറ്റി ആരാധകര്* ഇളകി മറിഞ്ഞു. എന്നാല്* കൃത്യം ഒമ്പത് മിനിറ്റുകള്*ക്കപ്പുറം എത്തിഹാദിനെ നിശബ്ദതയിലേക്ക് തള്ളിവിട്ട് സിറ്റി താരത്തിന്റെ പിഴവ്. ആ അവസരം മുതലെടുത്ത് ഡിബ്രില്* സിസ്സെ ക്യുപിആറിനെ ഒപ്പമെത്തിച്ചു. മത്സരം 55-ാം മിനിറ്റിലേക്ക് ബോക്സിന് പുറത്തുവെച്ച് കാര്*ലോസ് ടെവസിന്റെ മുഖത്ത് കൈമുട്ടികൊണ്ടിടിച്ച ക്യുപിആര്* താരം ജോയ് ബാര്*ട്ടനു നേരെ റഫറി ചുവപ്പുകാര്*ഡുയര്*ത്തുന്നു. ശേഷം സ്റ്റേഡിയം വേദിയായത് സംഘര്*ഷഭരിതമായ നിമിഷങ്ങള്*ക്കാണ്. രംഗം ശാന്തമായ ശേഷം സിറ്റി പലതവണ തങ്ങളുടെ രണ്ടാം ഗോളിന് അടുത്തെത്തി. പക്ഷേ ക്യുപിആര്* ഗോള്*കീപ്പര്* പാഡി കെന്നിയുടെ സൂപ്പര്* സേവുകള്* അവര്*ക്ക് രക്ഷയായി.

    എന്നാല്* 66-ാം മിനിറ്റില്* അര്*മണ്*ഡ് ട്രറോറെയുടെ ക്രോസില്* നിന്ന് ജാമി മാക്കി ക്യുപിആറിനായി അടുത്ത വെടി പൊട്ടിച്ചതോടെ എത്തിഹാദ് ഒന്നടങ്കം ഞെട്ടിത്തരിച്ചു. സിറ്റി ഒരു ഗോളിന് പിന്നിലെന്ന വാര്*ത്ത യുണൈറ്റഡ് ആരാധകരെ ആവേശഭരിതരാക്കി. അലക്സ് ഫെര്*ഗൂസനും സംഘവും മറ്റൊരു പ്രീമിയര്* ലീഗ് കിരീടം സ്വപ്നം കണ്ടുതുടങ്ങി. എത്തിഹാദിലെ സിറ്റി ആരാധകരുടെ ആവേശം കെട്ടു. പലരും നിരാശരായി നിറകണ്ണുകളോടെ ഇരിപ്പിടത്തില്* ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന കാഴ്ച ക്യാമറ കണ്ണുകള്* ഒപ്പിയെടുത്തു. എങ്ങും നിരാശ നിറഞ്ഞ മുഖങ്ങള്* മാത്രം. വീണ്ടും തുടരെ തുടരെ കെന്നി സിറ്റിയുടെ വഴി തടഞ്ഞുകൊണ്ടിരുന്നു.

    മത്സരം അവസാന മിനിറ്റുകളിലേക്ക് അടുക്കുന്തോറും സ്റ്റേഡിയം നിശബ്ദമായിക്കൊണ്ടിരുന്നു. ഒടുവില്* ഇന്*ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്* ഡേവിഡ് സില്*വയെടുത്ത കോര്*ണര്* വലയിലെത്തിച്ച് എഡിന്* ജെക്കോ സിറ്റിയെ ഒപ്പമെത്തിച്ചപ്പോഴും എത്തിഹാദിലെ ആരാധകര്*ക്ക് പഴയ ആവേശമുണ്ടായിരുന്നില്ല. കാരണം അപ്പോഴേക്കും അപ്പുറത്ത് സണ്ടര്*ലാന്*ഡിനെതിരേ യുണൈറ്റഡ് ജയിച്ചു കയറിയിരുന്നു. സിറ്റിക്കാകട്ടെ ശേഷിക്കുന്നത് ഒന്നര മിനിറ്റോളവും.

    ]എന്നാല്* അവിടെ നിന്നും സിറ്റി ആരാധകര്*ക്ക് പോലും വിശ്വസിക്കാനാകാത്ത ഒരു മാജിക് അരങ്ങേറുകയായിരുന്നു. മത്സരം 94-ാം മിനിറ്റിലേക്ക് കടക്കുന്നു. പന്തുമായി സിറ്റിയുടെ 16-ാം നമ്പറുകാരന്റെ മുന്നേറ്റം. അയാള്* ആ പന്ത് മാരിയോ ബലോട്ടെല്ലിക്ക് നീട്ടുന്നു. ക്യുപിആര്* താരങ്ങള്*ക്കിടയില്* വീണുപോയ ബലോട്ടെല്ലി പക്ഷേ മനസാന്നിധ്യം കൈവിടാതെ കിടന്നകിടപ്പില്* ആ പന്ത് മുന്നോട്ടുകയറിവന്ന ആ 16-ാം നമ്പറുകാരനു തന്നെ നീട്ടുന്നു. സമയം കൃത്യം 93 മിനിറ്റും 20-ാമത്തെ സെക്കന്റും എത്തിഹാദില്* കൂടിയിരുന്ന സിറ്റി ആരാധകരെ ഒന്നടങ്കം ഇളക്കിമറിച്ച് അയാളുടെ വലംകാലനടി ക്യുപിആര്* വലയിലെ വലതുമൂലയില്* പതിക്കുന്നു.

    ആ നിമിഷം എത്തിഹാദ് ഒന്നടങ്കം പൊട്ടിത്തെറിക്കുകയായിരുന്നു. പന്ത് വലയിലെത്തിച്ച ശേഷം ആ 16-ാം നമ്പറുകാരന്* ജേഴ്സിയൂരി വീശി കാണികള്*ക്ക് നേരെ ഓടി. കമന്ററി ബോക്സില്* നിന്ന് ആ നിമിഷത്തിന്റെ ആവേശം ഒന്നടങ്കം തന്നിലേക്ക് ആവാഹിച്ച് മാര്*ട്ടിന്* ടെയ്ലറെന്ന കമന്റേറ്ററുടെ വാക്കുകള്* മുഴങ്ങി. അഗ്യൂറോാാാാ...................... ''I swear you'll never see anything like this, ever again. So watch it, drink it in.''

    സ്റ്റേഡിയത്തില്* തിങ്ങിനിറഞ്ഞിരുന്ന സിറ്റി ആരാധകര്* പരസ്പരം വാരിപ്പുണര്*ന്നു. മാഞ്ചെസ്റ്ററിന്റെ തെരുവോരങ്ങളില്* അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. റോബര്*ട്ടോ മാഞ്ചീനിയും സംഘവും ചരിത്രം കുറിച്ചിരിക്കുന്നു.


    എത്തിഹാദ് സ്റ്റേഡിയത്തില്* സ്ഥാപിച്ച അഗ്യൂറോയുടെ പ്രതിമ

    അന്ന് മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. എത്തിഹാദിന്റെ നീല മൈതാനത്ത് അന്ന് സെര്*ജിയോ ലിയോണല്* അഗ്യൂറോ എന്ന 24-കാരന്റെ പട്ടാഭഷേകം കൂടിയായിരുന്നു. സിറ്റിക്കൊപ്പം ചേര്*ന്ന ആദ്യ സീസണില്* തന്നെ ടീമിന്റെ 44 വര്*ഷം നീണ്ട കിരീട വരള്*ച്ച അവസാനിപ്പിക്കാന്* സാധിച്ച താരം. ആ ഒരൊറ്റ ഗോളോടെ അഗ്യൂറോ ചെന്ന് കയറിയത് ലോകമെമ്പാടുമുള്ള സിറ്റി ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു.

    കാലം അവിടെ നിന്നും 10 വര്*ഷം പിന്നിട്ടിരിക്കുന്നു. ആ ചരിത്ര മുഹൂര്*ത്തം തങ്ങള്*ക്ക് സമ്മാനിച്ച അഗ്യൂറോയുടെ പ്രതിമ ആ മഹാവിജയത്തിന്റെ പത്താം വാര്*ഷിക വേളയില്* എത്തിഹാദ് സ്റ്റേഡിയത്തില്* സ്ഥാപിച്ചിരിക്കുകയാണ് ക്ലബ്ബ്. ഹൃദയ സംബന്ധമായ പ്രശ്*നങ്ങള്* കാരണം ഫുട്*ബോള്* കരിയര്* തന്നെ അവസാനിപ്പിക്കേണ്ടി വന്ന തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളില്* ഒരാള്*ക്ക് സിറ്റിയുടെ സ്*നേഹാദരം. 'കുന്*' നിങ്ങളിന്നും എത്തിഹാദില്* നിറഞ്ഞ് നില്*ക്കുകയാണ്...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •