ഇനി തിലകനെ അഭിനയിപ്പിക്കുന്നത് രഞ്ജിത്തിന്*റെ ശിഷ്യന്*!
സംവിധായകന്* രഞ്ജിത് ധൈര്യം കാണിച്ചു, തിലകന്* മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിരിച്ചുവന്നു. തനിക്കാവശ്യമുണ്ടെങ്കില്*, ആരെയും തന്*റെ ചിത്രങ്ങളില്* അഭിനയിപ്പിക്കുമെന്നും ആരുടെ വിലക്കും അതിന് പ്രശ്നമല്ലെന്നും രഞ്ജിത് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്* റുപ്പിയിലെ കരുത്തുറ്റ വേഷത്തോടെ തിലകന്* തന്*റെ പ്രതിയോഗികള്*ക്കെല്ലാം മറുപടി നല്*കുകയാണ്.
‘സ്നേഹവീട്’ എന്ന ചിത്രത്തില്* സത്യന്* അന്തിക്കാട് തന്നെ ഒഴിവാക്കിയത് സംഘടനകളെ ഭയന്നാണെന്ന് തിലകന്* കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തായാലും സംഘടനകളെ ഭയക്കാതെ മറ്റൊരു സംവിധായകന്* കൂടി തന്*റെ പുതിയ ചിത്രത്തിലെ അതിശക്തമായ ഒരു വേഷത്തിലേക്ക് തിലകനെ ക്ഷണിച്ചിരിക്കുന്നു. രഞ്ജിത്തിന്*റെ ശിഷ്യനും പ്രശസ്ത സംവിധായകനുമായ അന്**വര്* റഷീദാണ് തന്*റെ പുതിയ സിനിമയിലേക്ക് തിലകനെ ക്ഷണിച്ചത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കേട്ട തിലകന്* അഭിനയിക്കാമെന്ന് സമ്മതിച്ചു. മലബാറുകാരനായ പാചകക്കാരനായാണ് തിലകന്* ഈ സിനിമയില്* അഭിനയിക്കുന്നത്.
സൂപ്പര്*സ്റ്റാറുകളെ കണക്കറ്റ് വിമര്*ശിക്കുന്ന തിലകന്* അഭിനയിക്കുന്ന അന്**വര്* റഷീദ് ചിത്രത്തിലെ നായകന്* ആരെന്നോ? മമ്മൂട്ടിയുടെ മകന്* ദുല്*ക്കര്* സല്*മാന്*! വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ദുല്*ക്കറിനെ നായകനാക്കി അന്**വര്* റഷീദ് ഒരുക്കുക എന്നാണ് അറിയുന്നത്. അഞ്ജലി മേനോന്* ആണ് തിരക്കഥ രചിക്കുന്നത്.
യുവതാരങ്ങളെ വച്ച് ട്രാഫിക്ക്, ചാപ്പാ കുരിശ് എന്നീ സിനിമകളെടുത്ത് വിപ്ലവം സൃഷ്ടിച്ച ലിസ്റ്റിന്* സ്റ്റീഫന്* നിര്*മ്മിക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. സൂപ്പര്*താരങ്ങളെ ഉപേക്ഷിച്ച് പുതുവഴിയില്* യാത്രതുടങ്ങുന്ന അന്**വര്* റഷീദ് മലയാളസിനിമയുടെ ഗതിമാറ്റത്തിന് മികച്ച സംഭാവന നല്*കുന്ന സിനിമ ഒരുക്കാനാണ് ശ്രമിക്കുന്നത്.