സജി സുരേന്ദ്രന്* സംവിധാനം ചെയ്യാനുദ്ദേശിച്ച ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ എന്ന സിനിമ ഉപേക്ഷിച്ചതായി മാധ്യമങ്ങളില്‍* റിപ്പോര്*ട്ട് വന്നുകഴിഞ്ഞതാണ്. സിനിമയുടെ വലിയ ബജറ്റ് താങ്ങാനാകാതെ നിര്*മ്മാതാവ് മണിയന്**പിള്ള രാജു പിന്**മാറിയതാണ് ചിത്രം മുടങ്ങാന്‍* കാരണം. സജി സുരേന്ദ്രന്* വലിയ പ്രതിഫലം ചോദിച്ചതും രാജു ചിത്രം ഒഴിയാന്‍* കാരണമായതായി കേള്*ക്കുന്നുണ്ട്.
എന്നാല്‍* പുതിയ വാര്*ത്ത, ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ ഏപ്രില്‍* മാസത്തോടെ ചിത്രീകരണം ആരംഭിക്കാനായി ആലോചിക്കുന്നു എന്നാണ്. പുതിയ നിര്*മ്മാതാവായിരിക്കും ചിത്രം നിര്*മ്മിക്കുക.
ഫഹദ് ഫാസില്‍* നായകനാകുന്ന ചിത്രത്തില്‍* ആന്‍* അഗസ്റ്റിനാണ് നായികയാകുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്*റെ തിരക്കഥാകൃത്ത്. ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്*കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്‍*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്*റ്, സിദ്ദിഖ് എന്നിവര്‍*ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്*. എം ജി ശ്രീകുമാറാണ് സംഗീതം നിര്*വഹിക്കുന്നത്.
താമരശ്ശേരി ടു തായ്*ലന്*ഡ് ഫഹദ് ഫാസില്‍* സോളോ ഹീറോയാകുന്ന ആദ്യ കോമഡിച്ചിത്രമായിരിക്കും.