Sponsored Links ::::::::::::::::::::Remove adverts | |
വിശ്വരൂപം: കമലിന്റെ കരിയറിലെ വമ്പന്‍* ചിത്രം
![]()
ഉലകനായകന്* കമല്‍*ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി വിശ്വരൂപം മാറുമെന്ന് റിപ്പോര്*ട്ടുകള്*. വിവിധഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് 120 കോടി കടക്കുമെന്നാണ് സൂചന. തമിഴിലെ ചെലവേറിയ ചിത്രമേയന്തിരനെയും കടത്തിവെട്ടി തമിഴിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവി വിശ്വരൂപത്തിന് സ്വന്തമാകും.
ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂള്‍* പൂര്*ത്തിയായപ്പോള്* തന്നെ 55 കോടിയോളം രൂപ നിര്*മാതാക്കള്‍*ക്കെ ചെലവായിട്ടുണ്ട്. സിനിമയുടെ അറുപത് ശതമാനം വരുന്ന ഈ ഭാഗങ്ങള്‍* മുഴുവന്‍* ചെന്നൈയിലും ജോര്*ദാനിലുമായാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ബാക്കിയുള്ള ഷൂട്ടിങ് ബ്രിട്ടനിലും അമേരിക്കയിലുമായി പൂര്*ത്തിയാക്കാനാണ് പ്ലാന്‍*.
അന്തര്‍*ദ്ദേശീയ നിലവാരത്തില്‍* ചിത്രം പൂര്*ത്തീകരിയ്ക്കണമെന്ന് നിര്*ബന്ധമുള്ളതിനാലാണ് വിശ്വരൂപത്തിന്റെ ചെലവ് കുത്തനെ ഉയരുന്നതെന്ന് പറയപ്പെടുന്നു. കുരുതിപ്പുനല്‍*, തേവര്*മകന്*, അപൂര്*വ സഹോദരങ്ങള്‍*, ദശാവതാരം കമലിന്റെ കരിയറിലെ വമ്പന്‍* സിനിമകളുടെ പട്ടികയില്‍* വിശ്വരൂപവും ഇടംപിടിയ്ക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷിയ്ക്കുന്നത്. കമല്‍* തന്നെ സംവിധാനം നിര്*വഹിയ്ക്കുന്ന ചിത്രത്തിലെ നായിക പൂജ കുമാറാണ്.
[ame=http://www.youtube.com/watch?v=DJKMvTzEjQ8]Chikni Chameli Sneak Peak (15 sec) - YouTube[/ame]
കൊച്ചടിയാനില്‍* രജനിക്കൊപ്പം പൃഥ്വിരാജ്
![]()
മണിരത്*നത്തിന്റെ രാവണന് ശേഷം കോളിവുഡില്‍* നിന്ന് ഒരു വമ്പന്‍* ഓഫര്‍* കൂടി നടന്* പൃഥ്വിരാജിനെ തേടിയെത്തുന്നു. ഇന്ത്യന്‍* സിനിമയിലെ നമ്പര്‍*വണ്‍* ഷോമാന്* രജനീകാന്തിനൊപ്പം വേഷമിടാനുള്ള അവസരമാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.
രജനിയെ നായകനാക്കി മകള്‍* സൗന്ദര്യ രജനീകാന്ത് ഒരുക്കുന്ന കൊച്ചടിയാനില്‍* ഒരു പ്രധാനപ്പെട്ട റോളിലേക്കാണ് പൃഥ്വിയെ പരിഗണിയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളളില്‍* ചിത്രീകരണം തുടങ്ങുന്ന കൊച്ചടിയാന്* 2012പകുതിയോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ താരനിര്*ണയം പുരോഗമിയ്ക്കുന്നതിനിടെയാണ് പൃഥ്വിയെ പരിഗണിയ്ക്കുന്ന വാര്*ത്തകള്* പുറത്തുവന്നിരിയ്ക്കുന്നത്.
മൊഴി, രാവണ്‍*, പാരിജാതം തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍* സ്വന്തമായൊരു മേല്‍*വിലാസമുണ്ടാക്കിയ പൃഥ്വിയ്ക്ക് കോളിവുഡില്‍* കൂടുതല്‍* മുന്നേറാന്‍* കൊച്ചടിയാന്* തുണയാകുമെന്നാണ് കരുതപ്പെടുന്നത്. കൊച്ചടിയാനിലൂടെ ഇന്ത്യയിലെ ഏതൊരു നടനും മോഹിയ്ക്കുന്ന അവസരമാണ് പൃഥ്വിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. മലയാളത്തില്‍* നിന്ന് മമ്മൂട്ടിയൊഴിച്ച് മറ്റൊരു മുന്‍*നിര നടനും രജനിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല.
AAA
അഴീക്കോടിനെതിരെ 'അമ്മ' കൊടുത്ത കേസും രാജിയാകുന്നു
14 Dec 2011
പേരാമംഗലം (തൃശ്ശൂര്‍*): സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' ഡോ.സുകുമാര്‍* അഴീക്കോടിനെതിരെ കൊടുത്ത കേസും രാജിയാകുന്നു. സംഘടനയുടെ ഭാരവാഹിയും മന്ത്രിയുമായ കെ.ബി.ഗണേഷ്*കുമാര്‍* ആസ്പത്രിയില്‍* സുകുമാര്‍* അഴീക്കോടിനെ സന്ദര്*ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
സിനിമാ പ്രവര്*ത്തകനായ ജയരാജ് വാര്യരുമായി മന്ത്രി ഗണേഷ്*കുമാര്‍* ഇക്കാര്യം സംസാരിച്ചു. തുടര്‍*ന്ന് 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവുമായി ചര്*ച്ച നടത്തി. ഉച്ചയ്ക്കുശേഷം ബാബു ജയരാജ്*വാര്യരെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. 'അമ്മ'യുടെ അടിയന്തരയോഗം ചേര്*ന്ന് കേസ് രാജിയാകുന്ന കാര്യത്തില്‍* തീരുമാനമെടുക്കുമെന്നും അറിയുന്നു.
അഭിനേതാക്കളുടെ സംഘടനയിലെ പ്രവര്*ത്തകരെ അഴീക്കോട് ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു കേസ് കൊടുത്തത്. തിരുവനന്തപുരം കോടതിയില്‍* കേസ് നിലനില്*ക്കുകയാണ്. കഴിഞ്ഞയാഴ്ച ബാബു കോടതിയില്‍* ഹാജരായിരുന്നു. അഴീക്കോട് ഹാജരായിരുന്നില്ല. അഴീക്കോട് മോഹന്‍*ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം രാജിയായിരുന്നു.
Prakashraj to remake Salt N Pepper
By Baiju NT [December 14, 2011]
![]()
National award winning actor-director-producer Prakashraj has bagged the rights of super hit Malayalam film Salt N Pepper to be remade in three South Indian languages: Tamil, Telugu and Kannada.
Prakashraj himself will direct all three versions. It is noteworthy that Prakashraj is donning the role done by Sreenivasan in the Hindi remake (by director Rajesh Pillai) of another Malayalam hit Traffic.
Meanwhile, Prakashraj was in Thiruvananthapuram on Sunday at the 16th International Film Festival Kerala (IFFK). It was his friendship with Priyadarshan, who had surprised the actor by offering him the lead role in Kanjivaram which won many laurels, that brought him to the IFFK as a guest. Talking about the recent of Tamil movies overshadowing Malayalam movies, he said: "The strength of Malayalam Film industry is small budget yet meaningful movies."
Dam 999: Director meets TN home secretary
By Baiju NT [December 14, 2011]
![]()
While the uncertainty regarding the screening of controversial film Dam 999 in Tamil Nadu continues, the film's director Sohan Roy met the Tamil Nadu home secretary on Monday. The director had met the TN home secretary as per the instructions of the Supreme Court.
At the meeting at Fort St. George in Chennai, Roy apparently told the home secretary what he thought about the ban on the movie. Talking to the media after the hour-long meeting, Roy said the home secretary had questioned him over his visit to Mullaperiyar dam.
The film, released last month, was banned in Tamil Nadu for supposedly taking a pro-Kerala stand in the Mullaperiyar dam row. Roy had approached the Apex Court to lift the ban.
വ്യാപാരി-അറബി ടിക്കറ്റുകള്‍* കിട്ടാനില്ല!!
സിനിമാപ്രേമികള്‍* ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന വെനീസിലെ വ്യാപാരിയും അറബിയും ഒട്ടകവും റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിയ്ക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് ഒരാഴ്ച മുമ്പേ റിസര്*വേഷന്* ആരംഭിച്ചുകൊണ്ട് രണ്ട് സിനിമകളും പുതിയ മാര്‍*ക്കറ്റിങ് പരീക്ഷണങ്ങള്‍*ക്ക് തുടക്കമിട്ടിരിയ്ക്കുന്നത്.
തമിഴ്-തെലുങ്ക് സിനിമ വിപണിയില്‍* ഏറെക്കാലം മുമ്പേ അഡ്വാന്*സ് റിസര്*വേഷന്* നിലവിലുണ്ടെങ്കിലും മലയാള സിനിമ ഇത്രയും കാലം ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്*ന്നിരുന്നില്ല. ഈ മാതൃക പരീക്ഷിയ്ക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ മുതല്‍*മുടക്കിയെത്തുന്ന ചിത്രങ്ങളുടെ സ്ഥിതി കൂടുതല്‍* സുരക്ഷിതമാക്കുമെന്നാണ് കരുതപ്പെടുന്നത്.
രണ്ട് സിനിമകളും റിലീസ് ചെയ്യുന്ന എ ക്ലാസ് തിയറ്ററുകളില്‍* ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകള്‍* മുഴുവന്‍* ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. അഡ്വാന്*സ് റിസര്*വേഷന്* വിജയിക്കുകയാണെങ്കില്‍* വന്‍*നഗരങ്ങളിലെ തിയറ്ററുകളിലെ ആദ്യ 5-10 ഷോകള്‍*ക്ക് മുമ്പ് ഹൗസ്ഫുള്* ബോര്*ഡുകള്* തൂങ്ങുമെന്ന് ഉറപ്പാണ്.
പുതിയ റിലീസുകള്‍* രണ്ട് താരങ്ങള്‍*ക്കും നിര്*ണായകമായതിനാല്* ബോക്*സ് ഓഫീസ് പ്രകടനത്തെ ഏറെ ആകാംക്ഷയോടെയാണ് സിനിമാവിപണി ഉറ്റുനോക്കുന്നത്. ക്രിസ്മസ് സിനിമകള്‍*ക്ക് ലഭിച്ച ഗംഭീര പ്രിവ്യൂ റിപ്പോര്*ട്ടുകള്* അഡ്വാന്*സ് റിസര്*വേഷനിലും സ്വാധീനം ചെലുത്തുമെന്നാണ് തിയറ്റര്‍* ഉടമകളുടെ പ്രതീക്ഷ.