Page 1271 of 1562 FirstFirst ... 27177111711221126112691270127112721273128113211371 ... LastLast
Results 12,701 to 12,710 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12701
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default


    Quote Originally Posted by maryland View Post
    Ranjith writing-il maathram concentrate cheyyunnathaa nallathu.
    direction okke ariyaavunna mattaarenkilum cheythotte...
    രണ്ടും നല്ല പോലെ ചെയ്*താൽ നല്ല സിനിമയുണ്ടാക്കാൻ പറ്റുന്ന ആളാണ് രഞ്ജിത്ത്.
    സമയമെടുത്ത് എഴുതി വ്യക്തമായ തിരക്കഥയുടെ ബലത്തിൽ ഷൂട്ട് ചെയ്*താൽ കിടക്കും.


    ഷൂട്ട് സമയത്തു സ്ക്രിപ്റ്റ് എഴുതുന്ന രീതിയാണ് പ്രശനം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12702
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മധു സാർ






    പാറശാല ജയചന്ദ്ര തിയറ്റര്*. അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ കാണുകയാണ്. 'തുറക്കാത്ത വാതില്*' (വളരെ പഴയ ഓര്*മയാണ്). ചെറിയ പ്രായത്തില്* നമുക്ക് സിനിമയുടെ കഥാഗതി ഒന്നും പിടികിട്ടില്ലല്ലോ. കഥാപാത്രങ്ങള്* ചില രംഗങ്ങള്*... അതിലൊക്കെ മുഴുകി അങ്ങനെ ഇരിക്കുകയാണ്. അപ്പോള്* പിറകില്*നിന്ന് ആരോ അടുത്തിരിക്കുന്ന ആളോട് പറയുന്നു:
    ''മധുവിന്റെ അഭിനയം''
    സ്*ക്രീനില്* ഞാന്* കണ്ടുകൊണ്ടിരിക്കുന്ന ആളിന്റെ പേര് മധു എന്നാണെന്ന് മനസ്സിലായി. ഞാന്* കൂടുതല്* ശ്രദ്ധിച്ചു... പിറകിലെ അജ്ഞാതന്* പറഞ്ഞ അഭിപ്രായം ശരിയാണല്ലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരാള്* മരിച്ച കാര്യമൊക്കെയാണ് മധു എന്ന ആള് പറയുന്നത്. എന്റെയും കണ്ണ് അറിയാതെ നിറയുമ്പോലൊരു തോന്നല്* (മരിച്ചയാള്* പ്രേംനസീറാണെന്നൊക്കെ പിന്നീട് മനസ്സിലായി). അദ്ദേഹം നിസ്സഹായനായി ആരോടൊക്കെയോ പല കാര്യങ്ങളും പറയുന്നു. പാവം! എന്ന് എന്റെ മനസ്സും അറിയാതെ പറഞ്ഞുപോയി. സിനിമ കഴിഞ്ഞ് കുറെ ദിവസങ്ങള്* ചെന്നിട്ടും 'തുറക്കാത്ത വാതില്*' എന്റെകൂടെയുണ്ടായിരുന്നു. പിന്നീടാണ്, തുറക്കാത്ത വാതിലിനും വളരെ മുമ്പേതന്നെ ഇറങ്ങിയ 'ഭാര്*ഗവീനിലയം' കാണുന്നത്... അതിനുശേഷം മുറപ്പെണ്ണ്... സിന്ദൂരച്ചെപ്പ്... സിന്ദൂരച്ചെപ്പില്* ആനപ്പാപ്പാന്* ശങ്കരന്*നായരുടെ തകര്*ച്ചകണ്ട് ജയചന്ദ്രാ തിയറ്ററിലിരുന്ന് ഞാന്* അടുത്തിരുന്ന അനുജനോട് പറഞ്ഞുപോയി:
    ''മധുവിന്റെ അഭിനയം'' (പൊതുജനമായി നില്*ക്കുമ്പോള്* എത്ര വലിയ താരങ്ങളെയും രാഷ്ട്രീയനേതാക്കളെയും നമ്മള്* പേരുമാത്രം പറഞ്ഞ് വിളിക്കുന്നത് നിസ്സാരവല്*ക്കരിച്ചിട്ടല്ല. ആ പേര് പൊതുസ്വത്തുപോലെ കരുതിയിട്ടാണ്)

    നസീര്* സാര്* മധു സാര്*

    സിനിമയ്ക്കുള്ളില്* പ്രവര്*ത്തിക്കുന്നവര്* നായകനടന്മാരെ ഏട്ടന്റെ സ്ഥാനം നല്*കിയാണ് അധികവും സംബോധനചെയ്യുന്നത്. ലാലേട്ടന്*, മമ്മുക്ക, സുകുവേട്ടന്* (സുകുമാരന്*), സോമേട്ടന്*, തിക്കുറിശ്ശി ചേട്ടന്*, കൊട്ടാരക്കരച്ചേട്ടന്*.... എന്നാല്*, രണ്ട് നായകനടന്മാരെ സ്*നേഹാദരങ്ങളോടെ സാര്* എന്ന് വിളിക്കുന്നു. നസീര്* സാര്*, മധു സാര്*. രണ്ടുപേരും അക്ഷരാര്*ഥത്തില്* മലയാളസിനിമയുടെ രണ്ട് ശാഖയുടെ സ്*കൂളിലെ സാറന്മാര്* (അധ്യാപകര്*) തന്നെയാണ്. മറ്റുള്ളവരില്* ആദരവും സ്*നേഹവും ഉണ്ടാക്കുക, അവര്*ക്ക് പല കാര്യങ്ങളിലും മാതൃകയാകുക, പുതിയ കാര്യങ്ങള്* പഠിപ്പിക്കുക, വഴിതെളിച്ചുകൊടുക്കുക തുടങ്ങിയവയാണല്ലോ അധ്യാപകര്* ചെയ്യേണ്ടത്. എന്റര്*ടൈനര്* ശാഖയുടെ ഒരു തൂണായി പ്രേംനസീര്* നിന്നപ്പോള്* കലയും അഭിനയപ്രാധാന്യമുള്ള റോളുകളുമായി മധു എന്ന മധുസാറും മലയാളസിനിമയിലെ ശക്തിയായി. തമിഴില്* എം ജി ആര്*ശിവാജി ഗണേന്മശന്മാരുടെ മലയാള രൂപാന്തരമായിട്ടാണ് എനിക്ക് പ്രേംനസീര്*മധുമാരെ തോന്നിയിട്ടുള്ളത്.

    ഇമേജിന്റെ ഭാരമില്ല

    നായകന്റെ ഏറ്റവും വലിയ പ്രശ്*നം ഇമേജിന്റെ ഭാരമാണ്. പ്രേക്ഷകരുടെ (മനസ്സിന്റെ) മുന്നില്* ഏത് രീതിയിലാണ് പ്രസന്റ് ചെയ്യപ്പെടേണ്ടത് എന്നുള്ളതിന് പരമ്പരാഗതരീതികളുണ്ട്. ഒരു പ്രായത്തില്* കവിഞ്ഞ കഥാപാത്രങ്ങള്* ചെയ്യുക, നെഗറ്റീവ് ഛായ വരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക, രണ്ടാമനായി നില്*ക്കേണ്ടിവരുന്ന കഥാപാത്രങ്ങള്* ചെയ്യുക തുടങ്ങിയ 'റിസ്*കു'കളിലേക്ക് പ്രധാന നായകര്* കടന്നുചെല്ലില്ല. അവിടെയാണ് മധുസാര്* മലയാളത്തിലെ വേറിട്ട നായകന്മാരില്* പ്രധാനിയാകുന്നത്. കോളേജ് കുമാരനായി അഭിനയിക്കുമ്പോള്*ത്തന്നെ അച്ഛനും അപ്പൂപ്പനും ആകാന്* മടിയില്ല. 'ഇതാ ഇവിടെവരെ' നോക്കൂ. ജയഭാരതിയുടെ നായകനായി പല സിനിമകളിലും അഭിനയിക്കുമ്പോഴാണ് ജയഭാരതിയുടെ അച്ഛന്* പൈലിയായി അതില്* അഭിനയിക്കുന്നത്. അതും നെഗറ്റീവ് കഥാപാത്രം.
    ''ഈ സ്ഥലം അല്*പ്പം പെശകാ'' എന്ന് പൈലി.
    ''ഞാനും'' എന്ന് വിശ്വനാഥന്* (സോമന്*). അവിടെ പൈലിയുടെ ഒരു റിയാക്ഷനുണ്ട്. പൈലിതന്നെയാണ് നായകന്* എന്ന് പ്രേക്ഷകര്* തീരുമാനിക്കുന്ന മുഹൂര്*ത്തമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതില്* ആദ്യമായി സിനിമ സംവിധാനംചെയ്യുന്നു. പ്രിയ. അതില്* വില്ലന്റെ വേഷമാണ്. ഈറ്റയില്* കമല്*ഹാസന്റെ അച്ഛന്*. കാമുക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതേ സമയത്താണ് ഇങ്ങനെയുള്ള 'ഇമേജ് ബ്രേക്കിങ്' എന്ന് ആലോചിക്കണം. അദ്ദേഹംതന്നെ ഒരുഇർവൂവിൽ പറഞ്ഞിട്ടുണ്ട്: ''ഇമേജിനെക്കുറിച്ച് ചിന്തിച്ചാല്* പിന്നെ അഭിനയിക്കുന്നതിലെ രസം പോകും. പിന്നെ നമുക്ക് ടെന്*ഷനായിപ്പോകും.'' മുന്നൂറിലധികം ചിത്രങ്ങളാണ് മലയാള സിനിമയില്* അദ്ദേഹത്തിന്റേതായി കിട്ടിയിട്ടുള്ളത്. എല്ലാ സിനിമയിലും അദ്ദേഹം രസിച്ചാണ് അഭിനയിക്കുന്നതെന്ന് ശ്രദ്ധിച്ചാല്* മനസ്സിലാകും. തുലാഭാരത്തില്* 'തൊട്ടു തൊട്ടില്ല' എന്ന പാട്ട് പാടുന്ന കോളേജ് കുമാരനില്* നമ്മള്* കാണുന്ന അതേ രസംതന്നെ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യിലെ അച്ഛനിലും 'പ്രിയ'യിലെ വില്ലനിലും കാണാം.

    പരീക്കുട്ടി

    എല്ലാ തടസ്സങ്ങളും ഭേദിച്ച് ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കുന്ന നായക കഥാപാത്രങ്ങള്*ക്കിടയില്* വളരെ മാറി, എന്നാല്* ജയിച്ച നായകരില്*നിന്ന് ഉയരെയായി മലയാളിയുടെ മനസ്സില്* നില്*ക്കുന്നു തോറ്റുപോയ പ്രണയനായകന്* പരീക്കുട്ടി. 'ചെമ്മീനി'ല്* നായകന്* പളനിതന്നെയാണെങ്കിലും പ്രേക്ഷകമനസ്സില്* ഒരുപക്ഷേ ആദ്യമെത്തുന്നത് പരീക്കുട്ടി ആയിരിക്കും. അമ്പതുവര്*ഷം കഴിഞ്ഞിട്ടും എക്കാലത്തെയും മികച്ച പ്രണയഗാനമായോ വിരഹഗാനമായോ 'മാനസമൈനേ വരൂ' ഇപ്പോഴും മലയാളിയുടെ ചുണ്ടത്തുണ്ട്. മിമിക്രിയില്* സിനിമാതാരങ്ങളുടെ സംഭാഷണം അനുകരിച്ച് തുടങ്ങിയത് ഒരുപക്ഷേ ചെമ്മീനിലെ പരീക്കുട്ടിയുടെ ''കറുത്തമ്മേ... കറുത്തമ്മ പോയാല്* ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും'' എന്ന ഡയലോഗ് മറ്റ് താരങ്ങള്* പറഞ്ഞാല്* എങ്ങനെയായിരിക്കും എന്നുപറഞ്ഞുകൊണ്ടാണ് (പ്രേംനസീറിനെ മിമിക്രിക്കാര്* ഏറ്റെടുത്തത് നെല്ലിലെ ''പല നാടുകളും ചുറ്റി അവസാനം ഇവിടെ എത്തി'' എന്നതിലൂടെയും ''മണ്ടിപ്പെണ്ണേ''യിലൂടെയുമാണ്).

    വിവിധ റോളുകള്*


    സംവിധായകന്*, നിര്*മാതാവ് എന്നീ നിലകളിലും മലയാളസിനിമ മധുസാറിനോട് തീര്*ച്ചയായും കടപ്പെട്ടിരിക്കുന്നു. പല ഇന്റര്*വ്യൂകളിലും അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യമുണ്ട്. നടനെന്നുള്ളതിനെക്കാള്* നിര്*മാതാവിന്റെ റോളാണ് കൂടുതല്* തൃപ്തിനല്*കിയിട്ടുള്ളത്. നിര്*മാതാവിന് ഒരു വിശദീകരണവും അദ്ദേഹം നല്*കാറുണ്ട്. മുതലാളി അല്ല നിര്*മാതാവ്. കഥമുതല്* വിതരണംവരെയുള്ള ഓരോ ഘട്ടങ്ങളിലും മനസ്സര്*പ്പിച്ച് കൂടെനില്*ക്കുന്ന ആളാണ്. അദ്ദേഹം നിര്*മിച്ച സിനിമകള്* നോക്കൂ സതി, മാന്യശ്രീ വിശ്വാമിത്രന്*, കാമം ക്രോധം മോഹം... ഓരോന്നിലും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ട്. പ്രിയ, സിന്ദൂരച്ചെപ്പ്, തീക്കനല്*, നീലക്കണ്ണുകള്* തുടങ്ങി സംവിധാനംചെയ്ത എല്ലാ സിനിമകളിലും മധു എന്ന വ്യത്യസ്തന്റെ മുദ്രയുണ്ട്.

    നായികമാര്*

    മുന്നൂറ് ചിത്രങ്ങളിലായി നിരവധി നായികമാര്* കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും നാലുപേരായിരുന്നു ശ്രദ്ധേയ കൂട്ടുകെട്ടായവര്*. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ. പ്രേംനസീറിന്റെ ഹിറ്റ് ജോടിയായിരുന്നെങ്കിലും ചെമ്മീനിലൂടെ മധുഷീല ടീമും പ്രേക്ഷകര്*ക്ക് പ്രിയങ്കരരായി. ശാരദ, ജയഭാരതിമാരോടൊപ്പവും നിരവധി ഹിറ്റുകള്* ഒരുങ്ങി. മധുശ്രീവിദ്യ ജോടിയെയും പ്രേംനസീര്*ഷീല ജോടിയെപ്പോലെ പ്രേക്ഷകര്* ഏറ്റെടുത്തു.

    പേരില്ല

    കോളേജില്* ഹിന്ദി അധ്യാപകനായിരുന്നപ്പോഴാണ് മാധവന്*നായര്* അഭിനയം തലയ്ക്കുപിടിച്ച് സ്*കൂള്* ഓഫ് ഡ്രാമയിലേക്ക് പോകുന്നത്. (പിന്നീട് അദ്ദേഹം സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്* അഭിനയിച്ചു. അതിലെ ഏഴ് ഹിന്ദുസ്ഥാനികളിലെ മറ്റൊരാള്* സാക്ഷാല്* അമിതാഭ് ബച്ചനായിരുന്നു. അമിതാഭ് ബച്ചനോട് ഇഷ്ടവും അദ്ദേഹത്തിന്റെ പിതാവ് ഹരിവംശറായ് ബച്ചനോട് ആരാധനയും ആണെന്ന് മധുസാര്* പറഞ്ഞിട്ടുണ്ട്.)
    വീട്ടുകാരുടെ വലിയ എതിര്*പ്പ്. കോഴ്*സിനിടയ്ക്ക് നാട്ടിലേക്ക് വരുന്ന വഴി മദ്രാസിലിറങ്ങി. അവിടെവച്ച് ആദ്യസിനിമയില്* കരാറുമായി. മൂടുപടം. ആദ്യം പുറത്തുവന്നത് 'നിണമണിഞ്ഞ കാല്*പ്പാടുകള്*'. തിരുവനന്തപുരത്ത് ചിത്രാ തിയറ്ററില്* സിനിമ കാണാന്* ചെല്ലുന്നു. എല്ലാം കൊള്ളാം. പക്ഷേ, നിന്റെ പേര് കാണിച്ചിട്ടില്ല. തിരികെ വന്ന് നിര്*മാതാവ് ശോഭനാ പരമേശ്വരന്*നായരെ വിളിക്കുന്നു. തന്റെ പേര് ചേര്*ക്കാത്തതിന്റെ പരിഭവം അറിയിക്കുന്നു. ''ഹ! തന്റെ പേര് ചേര്*ത്തിട്ടുണ്ടല്ലോ'' എന്ന് നിര്*മാതാവ്.
    ''ഇല്ല'' എന്ന് നടന്*.
    ''തന്റെ പേരാണ് രണ്ടാമത് ചേര്*ത്തേക്കുന്നത്, മധു.''
    ''മധുവോ...? ഞാന്* മാധവന്*നായരല്ലേ.''
    അതിന് ശോഭനാ പരമേശ്വരന്*നായര്* വിശദീകരണം കൊടുത്തു. വഞ്ചിയൂര്* മാധവന്*നായര്* തുടങ്ങി ഒന്നുരണ്ട് മാധവന്*നായര്*മാര്* ഇപ്പോള്*ത്തന്നെ സിനിമയിലുണ്ട്. വീണ്ടും ഒരു മാധവന്*നായര്*കൂടി വന്നാല്* പ്രേക്ഷകര്*ക്ക് കണ്*ഫ്യൂഷനാകും.

    എണ്*പത്തിനാലിന്റെ യൗവനം

    ഈ എണ്*പത്തിനാലിലും പാകത എത്തിയ ഒരു യൗവനമാണ് മധുസാറിന്. ജീവിതത്തെ വളരെ സരസമായും ലാഘവത്തോടെയും രസകരമായും കാണുന്നതുകൊണ്ടാണ് ഈ യൗവനം സൂക്ഷിക്കാന്* സാധിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഇന്റര്*വ്യൂകളും പ്രസംഗങ്ങളും സംസാരവും ശ്രദ്ധിക്കൂ. ഒരു നര്*മം ഒളിച്ചുവച്ചിട്ടുണ്ട്. കൗതുകമുള്ള ഒരു കുസൃതിച്ചിരി ഉണ്ടാകും. തന്നെ മഹത്വവല്*ക്കരിക്കാനൊന്നും അദ്ദേഹം മെനക്കെടാറില്ല.
    ഒരു ഇന്റര്*വ്യൂവില്* അദ്ദേഹത്തോട് ചോദിക്കുന്നു: ''മലയാളസിനിമ അതിന്റെ നൂറാം പിറന്നാള്* ആഘോഷിക്കുന്ന ഈ വേളയില്* അങ്ങ് സിനിമയിലെത്തിയതിന്റെ അമ്പതാം വാര്*ഷികം ആഘോഷിക്കുന്നു. എന്ത് തോന്നുന്നു.''
    അതിന് കൂളായ മറുപടി: ''അതില്* കാര്യമില്ല. രണ്ടുവര്*ഷത്തിനുമുമ്പാണ് ജനിച്ചതെങ്കില്* അമ്പത്തിരണ്ടാം വര്*ഷം ആഘോഷിക്കുമായിരുന്നു. വര്*ഷങ്ങളൊക്കെ അക്കങ്ങളല്ലേ.''

    തിരുവനന്തപുരത്തെ സാംസ്*കാരികവേദികളില്* വരുമ്പോള്* സ്വാഗതപ്രസംഗകര്* വാചാലരാകും. ''മലയാളസിനിമയുടെ ഈ കാരണവരെപിതാമഹനെ ആദരിക്കാന്* അവസരം ലഭിച്ചത് ഞങ്ങളുടെ മാഹാഭാഗ്യം.''
    തന്റെ പ്രസംഗത്തില്* അതിന് മറുപടി ഏതാണ്ട് ഈ മട്ടിലായിരിക്കും. ''എന്നെ സിനിമയുടെ കാരണവരെന്നൊക്കെ വിളിച്ചു സന്തോഷംതന്നെ. പക്ഷേ, എനിക്കറിയാം നിങ്ങള്* ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരിക്കും. പുള്ളിയെ കിട്ടിയില്ല. പിന്നെ ജഗദീഷ്, കിട്ടിയില്ല. മണിയന്*പിള്ള, രാജസേനന്* അങ്ങനെ തിരുവനന്തപുരത്തെ സിനിമാക്കാരെയൊക്കെ നോക്കി. രക്ഷയില്ല. അപ്പോഴാരോ പറയുന്നു. എടാ എന്നാപ്പിന്നെ നമുക്ക് കണ്ണമ്മൂല പോകാം. അവിടെ മധുസാറുണ്ട്. ഒരു പൊന്നാടയും ചാര്*ത്തി സിനിമയുടെ കാരണവരെന്ന് പറഞ്ഞാല്* മതി.''
    ജീവിതത്തെ ഇങ്ങനെ പുഞ്ചിരിയോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ പ്രസന്നതയുടെ രഹസ്യം എന്നാണ് എനിക്ക് തോന്നാറ്. സ്വന്തമായി തുടങ്ങിയ ഉമാ സ്റ്റുഡിയോയില്* അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിനുനേരെ ഉയര്*ന്ന ഒരു കൃത്രിമ ആരോപണത്തില്* പതറാതെനില്*ക്കാന്* സഹായിച്ചതും ഉള്ളിലെ ഈ നര്*മംതന്നെ ആയിരുന്നിരിക്കാം.

    84 വയസ്സ് എന്നത് കര്*മമേഖലയില്* സജീവമായവരെ സംബന്ധിച്ച് ഒരു കലണ്ടര്*സംഭവം മാത്രമാണ്. എം ടി അദ്ദേഹത്തിന്റെ തിരക്കഥാജീവിതത്തിലെ ഒരുപക്ഷേ, ഏറ്റവും മികച്ച തിരക്കഥ (രണ്ടാമൂഴം) ഒരുക്കുന്നത് ഈ പ്രായത്തിലാണ്. സുഗതകുമാരി ടീച്ചറും മാര്* ക്രിസോസ്റ്റം തിരുമേനിയുമൊക്കെ കര്*മമേഖലയില്* ഇപ്പോഴും യുവാക്കള്*തന്നെ. മധുസാറിന്റെ 84 വയസ്സും കലണ്ടര്*വയസ്സ് മാത്രമാണ്. സിനിമയിലും സീരിയലിലും പ്രസംഗവേദികളിലുമൊക്കെ ഇപ്പോഴും സജീവമായ മധുസാറിന് പ്രവര്*ത്തനമേഖലയില്* ഷഷ്ടിപൂര്*ത്തിയാകാന്*തന്നെ ഇനിയും കിടക്കുന്നു വര്*ഷങ്ങള്*.

  4. Likes kizhakkan pathrose liked this post
  5. #12703
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ചിലവന്നൂര്* കായല്*കൈയേറ്റം: ജയസൂര്യ കുറ്റക്കാരനെന്ന് കണ്ടെത്തല്*

    * മൂന്നാം പ്രതി * ൈകയേറ്റം ഉറപ്പിച്ച് തീരദേശ അതോറിറ്റിയുടെ പരിശോധനാ റിപ്പോര്*ട്ട് * നിര്*മാണം അതിലോല പരിസ്ഥിതി പ്രദേശത്ത്














    മൂവാറ്റുപുഴ: ചിലവന്നൂര്* കായല്* ൈകയേറ്റ കേസില്* ചലച്ചിത്ര താരം ജയസൂര്യ കുറ്റക്കാരനാണെന്ന് വിജിലന്*സ് കണ്ടെത്തല്*. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്*ന്ന ശാസ്ത്രജ്ഞന്* വിശദ പരിശോധന നടത്തി സമര്*പ്പിച്ച റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

    ജയസൂര്യ മൂന്നാം പ്രതിയായ കേസിന്റെ കുറ്റപത്രം വിജിലന്*സിന്റെ ലീഗല്* പരിശോധനയിലാണ്. കൊച്ചി കോര്*പ്പറേഷന്* സെക്രട്ടറി ഒന്നാം പ്രതിയും ബില്*ഡിങ് ഇന്*സ്*പെക്ടര്* രണ്ടാം പ്രതിയുമാണ്. സാറ്റലൈറ്റ് സര്*വേ അടക്കം നടത്തി കണ്ടെത്തിയ വിശദ വിവരങ്ങള്* ഉള്*പ്പെടുത്തിയാണ് റിപ്പോര്*ട്ട്.

    പരിസ്ഥിതി അതിലോല തീരപ്രദേശമായ സി.ആര്*.ഇസഡ്.-1 വിഭാഗത്തില്* പെടുന്ന സ്ഥലത്താണ് നിര്*മാണമെന്നും ശാസ്ത്രീയ പഠനത്തില്* വ്യക്തമായതായാണ് വിവരങ്ങള്*. തീരദേശത്തിന്റെ തനത് സ്വഭാവം നിലനിര്*ത്തുന്നതില്* സുപ്രധാന പങ്ക് വഹിക്കുന്ന ഈ ഭാഗം ആദ്യം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന പ്രദേശമാണ്. ഉപ്പ് ഖനനവും സ്വാഭാവിക വാതക ഉത്പാദനവുമാണ് ഇവിടെ അനുവദനീയം. ഇക്കാര്യങ്ങള്*ക്കു പുറമെ തീരദേശ പരിപാലന നിയമവും മുനിസിപ്പല്* കെട്ടിട നിര്*മാണ ചട്ടവും ലംഘിച്ചാണ് ജയസൂര്യ കെട്ടിടം നിര്*മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

    സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്*മിക്കും മുമ്പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്*മിക്കാന്* തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം വേണമെന്നുമുള്ള നിബന്ധനകള്* പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വ്യവസ്ഥ നിലനില്*ക്കെ കെട്ടിടം നിര്*മിക്കാന്* കൊച്ചി നഗരസഭ അനുമതി നല്*കുകയായിരുന്നു. ഇതാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. സ്ഥലം പരിശോധിച്ചപ്പോള്* പുറമ്പോക്കിലെ നിര്*മിതി കണ്ടെത്തിയിട്ടും നിശ്ശബ്ദത പാലിച്ചതാണ് ബില്*ഡിങ് ഇന്*സ്*പെക്ടറെ കുറ്റക്കാരനാക്കിയത്.

    നിയമപരമായ പരിശോധനകള്*ക്കു ശേഷം റിപ്പോര്*ട്ട് വിജിലന്*സ് ഡയറക്ടര്* വഴി കോടതിയിലെത്തും. അന്വേഷണം പൂര്*ത്തിയായെന്നും റിപ്പോര്*ട്ട് ഒരു മാസത്തിനകം വിജിലന്*സ് ഡയറക്ടര്*ക്ക് സമര്*പ്പിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം വിജിലന്*സ് സംഘം മൂവാറ്റുപുഴ കോടതിയെ അറിയിച്ചത്.

    ഒന്നര വര്*ഷം മുമ്പാണ് ജയസൂര്യ ചിലവന്നൂര്* കായല്* പുറമ്പോക്ക്* ൈകയേറി നിര്*മാണ പ്രവര്*ത്തനങ്ങള്* നടത്തിയതായി കാണിച്ച് എറണാകുളം സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ കോടതിയില്* പരാതി നല്*കിയത്. നിര്*മാണം തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്* കെട്ടിട നിര്*മാണ ചട്ടവും ലംഘിച്ചാണെന്ന് ഹര്*ജിയില്* പറഞ്ഞിരുന്നു.

    ജയസൂര്യയെ കൂടാതെ കൊച്ചി കോര്*പ്പറേഷന്* മുന്* സെക്രട്ടറി, മുന്* അസിസ്റ്റന്റ് എക്*സിക്യൂട്ടീവ് എന്*ജിനീയര്* എന്നിവര്*ക്കെതിരെയായിരുന്നു പരാതി. ഒന്നര വര്*ഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്* പുരോഗതിയുണ്ടായില്ലെന്നും 60 ദിവസത്തിനകം റിപ്പോര്*ട്ട് സമര്*പ്പിക്കണമെന്നിരിക്കെ ഇതുവരെ റിപ്പോര്*ട്ട് കോടതിയില്* സമര്*പ്പിച്ചിട്ടില്ലെന്നും കാണിച്ച് പരാതിക്കാരന്* വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം പൂര്*ത്തിയാെയന്നും റിപ്പോര്*ട്ട് ഒരു മാസത്തിനകം ഡയറക്ടര്*ക്ക് സമര്*പ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്*ട്ട് വിജിലന്*സിന്റെ സൂക്ഷ്മ പരിശോധനയ്*ക്കെത്തിയത്.

  6. #12704
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  7. Likes BangaloreaN liked this post
  8. #12705
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മമ്മൂട്ടി ആരാധകര്*ക്ക് മതിമറന്നാഹ്ലാദിക്കാം


    ഛായാഗ്രാഹകനായ ഷാംദത്ത് ആദ്യമായി സംവിധാനം നിര്*വഹിക്കുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്* ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കസബയ്ക്കുശേഷം മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമില്* എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖമായ ഫവാസ് മുഹമ്മദ് തിരക്കഥയൊരുക്കുന്ന സ്ട്രീറ്റ് ലൈറ്റ് മമ്മൂട്ടിയുടെ പ്ലേഹൗസാണ് നിര്*മിക്കുന്നത്. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്*പീസ്. രാജാധിരാജയില്* ഒരു കുടുംബനാഥന്റെ വേഷമായിരുന്നെങ്കില്* മാസ്റ്റര്* പീസില്* ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് താരം എത്തുന്നത്. കോളേജ് പ്രൊഫസറുടെ വേഷത്തിലുള്ള മാസ്റ്റര്* പീസിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്* ഇതിനോടകം സമൂഹമാധ്യമങ്ങളില്* വൈറലായിരുന്നു. വലിയ കുഴപ്പക്കാരായ വിദ്യാര്*ഥികള്* പഠിക്കുന്ന ഒരു കോളേജിലേക്ക് അതിലും കുഴപ്പക്കാരനായ പ്രൊഫസര്* എത്തുന്നതും തുടര്*ന്നുണ്ടാകുന്ന രസകരമായ മുഹൂര്*ത്തങ്ങളുമാണ് മാസ്റ്റര്*പീസ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്* മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രൊഫസര്* കഥാപാത്രത്തിന്റെ പേര് എഡ്ഡി എന്നാണ്. നിരവധി സിനിമകളിലൂടെ മലയാളികള്*ക്ക് സുപരിചിതയായ തെന്നിന്ത്യന്* സുന്ദരി പൂനം ബജ്വയാണ് ചിത്രത്തിലെ നായിക. പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തില്* ഉണ്ണി മുകുന്ദന്*, വരലക്ഷ്മി ശരത്കുമാര്* തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. മാസ്റ്റര്* പീസിന്റെ മറ്റൊരു പ്രധാന ആകര്*ഷണമാണ് സന്തോഷ് പണ്ഡിറ്റ് . വിനോദ് ഇല്ലമ്പള്ളി ക്യാമറയും, ദീപക് ദേവ് സംഗീതവും നിര്*വഹിക്കുന്നു.
    പരസ്യസംവിധായകനായ ശരത്ത് സന്ദിത്ത് മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പരോള്*. ഒരു ഫാമിലി ത്രില്ലര്* പരിവേഷത്തോടെയെത്തുന്ന ചിത്രത്തില്* മിയയാണ് നായിക. ജയില്* വാര്*ഡന്റെ വേഷത്തില്* ജൂബി നൈനാന്* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി ഡിക്രൂസ് എന്റര്*ടെയ്ന്*മെന്റിന്റെയും ജെ.ജെ. പ്രൊഡക്ഷന്റെയും ബാനറില്* ജൂഡ് സുധീറും ജൂബി നൈനാനും ചേര്*ന്ന് നിര്*മിക്കുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് അജിത് പൂജപ്പുരയാണ്.
    തങ്കമീങ്കള്* എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്* റാം പുതുതായി ഒരുക്കുന്ന പേരന്*പന്* എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തുന്നു. അഞ്ജലിയും ബേബി സാധനയുമാണ് ചിത്രത്തിലെ നായികമാര്*. തേനപ്പന്* പി.എല്*. നിര്*മിക്കുന്ന പേരന്*പനുവേണ്ടി ഗാനങ്ങള്* ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്* യുവാന്* ശങ്കര്* രാജയാണ്. നാ. മുത്തുകുമാറിന്റെതാണ് ഗാനങ്ങള്*. ചിത്രം ജൂലായില്* റിലീസിനൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
    ഷട്ടറെന്ന ചിത്രത്തിനുശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമായ അങ്കിളിലും മമ്മൂട്ടിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരീഷാണ് ചിത്രത്തിന്റെ സംവിധാനം നിര്*വഹിക്കുന്നത്. ഇതോടൊപ്പം തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം നിര്*വഹിക്കുന്ന ചിത്രമായ കോഴിത്തങ്കച്ചനിലും മമ്മൂട്ടി നായകാനായെത്തുന്നു. കോമഡിയുടെ പശ്ചാത്തലത്തില്* ഒരുങ്ങുന്ന ചിത്രത്തില്* ടൈറ്റില്* കഥാപാത്രമായ കോഴിത്തങ്കച്ചനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
    ഹാപ്പി വെഡ്ഡിങ്ങിലൂടെ പ്രശസ്തനായ ഒമര്* ലുലു ചങ്ക്*സിനു ശേഷം സംവിധാനം ചെയ്യുന്ന കോമഡി ചിത്രത്തിലും ഒപ്പമെന്ന സൂപ്പര്* ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടിയുടെ പേരുതന്നെയാണ് കേള്*ക്കുന്നത്.

  9. Likes kizhakkan pathrose liked this post
  10. #12706
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ചലച്ചിത്രമേള മൽസര വിഭാഗത്തിലേക്ക് പ്രേംശങ്കറിന്റെ ‘രണ്ടുപേർ’, * സഞ്ജുവിന്റെ ‘ഏദൻ’

    തിരുവനന്തപുരം∙ ഡിസംബർ എട്ടു മുതൽ 15 വരെ തലസ്ഥാനത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ മൽസര വിഭാഗത്തിലേക്ക് പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടു പേർ, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഏദൻ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. മൽസര വിഭാഗത്തിൽ ഏറ്റവും മികച്ച രണ്ടു മലയാള സിനിമകളാണ് ഉൾപ്പെടുത്തുക.

    മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഏഴു സിനിമകൾ പ്രദർശിപ്പിക്കും. മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും, സലീംകുമാറിന്റെ കറുത്ത ജൂതൻ, സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ, ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്നു സംവിധാനം ചെയ്ത മറവി, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘അതിശയങ്ങളുടെ വേനൽ’ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഛായാഗ്രാഹകൻ രാമചന്ദ്രബാബു അധ്യക്ഷനായ ജൂറിയാണ് മലയാള ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

  11. #12707

    Default

    Mamta, Jayaram to play a couple again in Salim Kumar’s fantasy film

    Actor-filmmaker Salim Kumar's next movie will be a marked change from his previous directorial, Karutha Judan. The yet-to-be-titled movie will be a "proper entertainer" with Jayaramand Mamta Mohandas in the lead.

    The duo, who had earlier teamed up in films such as Kadha Thudarunnuand Njanum Ente Familyum, will once again play a couple in the movie, says Salim Kumar, who has also scripted the venture.



    "It's a fun, fantasy movie set against the backdrop of a family. The idea is to tell the story entirely through humour," he says.



    On choosing an entertainer for his directorial, the actor says, "I come from a comedy background and always wanted to do a humour film. However, I have not abandoned serious films, but why stick to a particular pattern all the time."



    The yet-to-be-titled film will go on floors on October 10 in Erattupetta. The movie also has Salim Kumar, Vinayakan, Sreenivasan, Nedumudi Venu, Mammukoya and Suraj Venjaramoodu as part of the cast.

  12. #12708
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  13. #12709
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,249

    Default

    Quote Originally Posted by ALEXI View Post
    Great news...
    Cinema aayi kaananam ennu ere aagrahicha novel aanu...
    Ranjith thanne aanu my personal favourite choice for doing this classic...
    Palerimanikkam pole gambheeram aakkaan ranjith nu kazhiyatte (Leela pole oru half baked work aavillennu karuthaam)

    Spirit okke kandappozhe manassilaayi ranjith enna writer ne athrakk influence cheythittund khasaakk ennu...hope he can do justice to this great novel

  14. #12710
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    khasakhinte ithihaasam film aakunnathinodu yojippilla...
    aa novel kaikaaryam cheyunna fantasy elements oro vekthikkum oro samskaaram chuttupaadum anusarichu oro reethiyil aayirikkum thonnunnathu...
    malayalathile yathaartha liberal novel aanu khasaakh...
    leela enna cherukadha parayaan aagrahichathu commercialisavum humorum cherthu kaanichu vannappo ranjith sherikkum paraajayapettu...
    khasakkinu pattiyathu oru tv animation feature aanu... athum aa novelnte fabric-ne sparshikkaan saadhikunna reethiyil oru stylised animation approach...
    praadhana nadanmaaru, budget, commercial output ithupolathe trappings onnumillaathe cheyaan saadhikkunna oru kaalathu... maybe oru 20-30 varshangal kazhinju hopefully....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •