Originally Posted by
roshy
എം.ടി വാസുദേവൻ നായരുടെ ?രണ്ടാമൂഴ?ത്തിൽ താൻ ഭാഗമാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന മോഹൻലാലിന്റെ വാദം തെറ്റാണെന്നു സോഷ്യൽ മീഡിയ. ദുബെെയിൽ ലൂസിഫറിന്റെ ട്രെയ്ലർ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ലാൽ, രണ്ടാമൂഴത്തിൽ താൻ അഭിനയിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞത്. എന്നാൽ താരം നേരത്തെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്നെ ഇത് തെറ്റാണെന്ന് കാണിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുകയാണ്.
രണ്ടാമൂഴത്തിന്റെ തിരക്കഥയെ സംബന്ധിച്ച് എം.ടിയും സംവിധായകൻ ശ്രീകുമാറും തമ്മിൽ കേസ് നിലനിന്നിരുന്നു. കരാറനുസരിച്ച് രണ്ടാമൂഴത്തിന്റെ ചിത്രീകരണം തുടങ്ങിയില്ല എന്ന കാരണത്തിലാണ് എം.ടി കോടതി കയറിയത്. ഇതോടെ രണ്ടാമൂഴം അനിശ്ചിതാവസ്ഥയിലായി. ഇതിനിടെയാണ് സിനിമയിൽ താൻ ഭീമനായി എത്തുമെന്ന എവിടെയും പറഞ്ഞിട്ടില്ലെന്ന് ലാൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ, നേരത്തെ രണ്ടാമൂഴത്തിൽ ഭീമനായി തന്നെ പരിഗണിച്ച എം.ടി സാറിനും, ഈ മഹാ സിനിമ ചെയ്യാൻ രംഗത്ത് വന്ന സംവിധായകൻ വി.എ ശ്രീകുമാറിനും, ഇതിനെ ലോകോത്തര മികവിൽ നിർമ്മിക്കാൻ മുന്നോട്ട് വന്ന ബി.ആർ ഷെട്ടിക്കും നന്ദി അറിയിച്ച് കൊണ്ട് ലാൽ തന്നെ രംഗത്ത് വന്ന വീഡിയോ ഫെയ്സ്ബുക്കില്‍* ?കുത്തിപ്പൊക്കു?കയാണുണ്ടായത്. മോഹൻലാലിൽ നിന്നും സിനിമയെ കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെ, ട്രോളൻമാരും പണിതുടങ്ങിയിട്ടുണ്ട്.