Sponsored Links ::::::::::::::::::::Remove adverts | |
നിര്*മ്മാതാവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍* അങ്ങനെ അഭിനയിച്ചു; ഗുരുതര ആരോപണവുമായി നടി മെറീന
ഒരുപാട് ആര്*ട്ടിസ്റ്റുകളും കാരവാന്* മുതല്‍* സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്*മ്മാതാവിനെ ഞാന്‍* ആദ്യമായി കാണുകയാണ്
മോഡലിങ്ങിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മെറീന മൈക്കിള്‍*. ഹാപ്പി വെഡിങ് ഉള്*പ്പെടെ നിരവധി സിനിമകളില്‍* ശ്രദ്ധേയമായ വേഷങ്ങള്‍* ചെയ്ത മെറീന ഒരു സിനിമ ചിത്രീകരണത്തിനിടയില്‍* തനിക്ക് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുയാണ്. ഒരു സ്വകാര്യ ചാനലിന് നല്*കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍*. 'വട്ടമേശ സമ്മേളനം ദ ഫ്ളോപ്പ് ഫിലിം' എന്ന ചിത്രത്തിന്റെ നിര്*മ്മാതാവിനും വിപിന്‍* ആറ്റ്ലിക്കും എതിരെയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ബെന്‍*, ഹോംലീ മീല്‍*സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിന്‍* ആറ്റ്ലിയുടെ ചിത്രമായതിനാലാണ് ചിത്രത്തിന്*റെ ഭാഗമാകുന്നത്. എന്നാൽ നന്നായി പെര്*ഫോം ചെയ്താല്‍* സംവിധായകന്* കട്ട് ചെയ്യുകയും മോശമായി ചെയ്യാന്‍* നിര്*ബന്ധിക്കുകയും ചെയ്യുമെന്ന് മെറീന പറയുന്നു.
തോക്ക് ഒക്കെ ഉപയോഗിച്ചാണ് അവര്‍* എന്നെകൊണ്ട് അത് ചെയ്യിച്ചത്. ആ സമയത്ത് ഞാന്‍* വളരെ മോശമായ അവസ്ഥയായിരുന്നു. ലക്ഷ്വറിയായി തന്നെയാണ് ഷൂട്ട് നടന്നത്. ഒരുപാട് ആര്*ട്ടിസ്റ്റുകളും കാരവാന്* മുതല്‍* സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇത്രയും തുക മുടക്കി ചിത്രം ഓടരുതെന്ന് ആഗ്രഹിക്കുന്ന ഒരു നിര്*മ്മാതാവിനെ ഞാന്‍* ആദ്യമായി കാണുകയാണ്. ഏറ്റവും മോശപ്പെട്ട സിനിമ, ഏറ്റവും മോശപ്പെട്ട അഭിനേതാക്കള്‍*, ഏറ്റവും മോശപ്പെട്ട സിനിമയുടെ മോശപ്പെട്ട ട്രെയിലര്‍* എന്നൊക്കെ പറഞ്ഞാണ് ചിത്രം മാർക്കറ്റ് ചെയ്യുന്നത്. മെറീന പറഞ്ഞു.
Kalithokk aayirikkum