Page 1368 of 1562 FirstFirst ... 36886812681318135813661367136813691370137814181468 ... LastLast
Results 13,671 to 13,680 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13671
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default


    IFFK മറന്ന ലങ്കാലക്ഷ്മി




    ലോക സിനിമ തിരുവനന്തപുരത്ത് നങ്കൂരമിടാന്* തുടങ്ങിയിട്ട് 23 വര്*ഷങ്ങള്* പിന്നിടുന്നു. മലയാളിക്ക് അതിര്*ത്തികള്*ക്കപ്പുറത്തെ അന്യഭാഷ ചിത്രങ്ങളെ പരിചയപെടുത്തികൊടുക്കലാണ് മേളയുടെ പ്രധാന ഉദ്ദേശ്യം. 1996- മുതല്* അത് തുടര്*ന്നുകൊണ്ടെ ഇരിക്കുന്നു. കാലത്തിനൊപ്പം സിനിമക്കും മേളക്കും അഭൂതപൂര്*വ്വമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്* പുതിയ സിനിമാക്കാലം മറന്ന ഇന്ത്യന്* സിനിമയുടെ രൂപപ്പെടലിന്റെ ചരിത്രമുണ്ട്. അത് തിരശീലയുടെ പിന്നാമ്പുറങ്ങളിലേക്ക് അനായാസം എടുത്തെറിയുമ്പോള്*, കണ്മുന്നിലെ നിഴലിനോടും വെളിച്ചത്തോടുമാണ് അനീതി ചെയ്യുന്നത്. അത് കാലത്തോടുള്ള നീതികേടാണെങ്കിലും മിനിമം തിരിച്ചറിയേണ്ടതുണ്ട്.
    ഇവിടെ ചരിത്രം മുന്നറിയിപ്പുകളില്ലാതെ വെട്ടി മാറ്റപ്പെടുകയാണ്. അത്രമേല്* Iffk അവഗണിക്കുന്നുണ്ട് ലോഗോ നിര്*മ്മിച്ച പാവക്കൂത്ത് കലാകാരന്മാരെയും ആ കലയെയും. 1996 ഇല്* തുടങ്ങിയ മേളയുടെ പ്രധാന ആകര്*ഷണങ്ങളില്* ഒന്ന് അതിന്റെ ലോഗോയാണ്. രാജ്യാന്തര തലത്തില്* തന്നെ ഏറെ ശ്രദ്ധേയമായ ലോഗോയാണ് ലങ്കാലക്ഷ്മി. എന്നാല്* തല ഉയര്*ത്തി നില്*ക്കുന്ന ലോഗോയ്ക്ക് പുറകിലുള്ളവര്* ഓര്*ക്കപ്പെടാത്ത ചരിത്രമായി മാറ്റപ്പെടുകയാണ്. അത് തിരിച്ചറിയേണ്ടത് കലാലോകത്തിന്റെ അനിവാര്യതയാണ്.
    പാവക്കൂത്തില്* നിന്നാണ് ഇന്ത്യന്* സിനിമയുടെ പിതാവായ ദാദസാഹിബ് ഫാല്*ക്കെയുടെ മനസ്സില്* ആദ്യമായി സിനിമ രൂപപ്പെടുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്* നിഴലും വെളിച്ചവും ഉപയോഗിച്ച് നടത്തുന്ന പാവക്കൂത്താണ് അദ്ദേഹത്തിന്റെ മനസ്സില്* സിനിമക്ക് ആദ്യതിരശീല ഉയര്*ത്തിയത്. കാരണം അന്ന് മനുഷ്യനോട് ഏറ്റവും അടുത്ത് വിസ്മയകരമായി സംവദിച്ച കലാരൂപമാണ് പാവക്കൂത്ത്. നൂറ്റാണ്ടുകള്* പഴക്കമുള്ള ലോകത്തിലെ ആദ്യത്തെ കലാരൂപമായും തോല്*പ്പാവക്കൂത്തിനെ കണക്കാക്കുന്നു. ദാദസാഹിബ് ഫാല്*ക്കെ ജീവിതത്തില്* ഉടനീളം പാവക്കൂത്തിനെ ചേര്*ത്തുപിടിച്ചിരുന്നു എന്നതും ചരിത്രമാണ്. സമ്പുഷ്ടമായ ഒരു സിനിമ ചരിത്രത്തെ മാത്രമല്ല iffk മറവിയുടെ കടലാഴങ്ങളിലേക്ക് താഴ്ത്തുന്നത്. മേളയുടെ നാടി ഞരമ്പായി നില്*ക്കുന്ന പാവക്കൂത്തില്* നിന്നു വന്ന ലോഗോയെ കൂടിയാണ്. അതിന്റെ പിന്നാമ്പുറ ചരിത്രവും അതുണ്ടായ കാലത്തെക്കൂടെയുമാണ് നിസാരമായി അവഗണിക്കുന്നത്.
    തിരശീല ഉയര്*ന്ന് ഏഴ് ദിവസത്തെ കലാമാമാങ്കം അവസാനിച്ച് കഴിയുമ്പോഴും നിശാഗന്ധിയില്* ലങ്കാലക്ഷ്മി എന്ന iffk യുടെ ലോഗോ നിശ്ചലമായി ഇരിക്കുന്നത് കാണാം. അടുത്തമേളക്ക് മാത്രമാണ് പിന്നീടതിന്റെ മാറാല നീക്കുന്നത്. ഇന്ന് ലോഗോ തിരിച്ചറിയപ്പെടാതെപോയ കേവലമൊരു രൂപം മാത്രമാണ് ഭൂരിപക്ഷ സിനിമ പ്രേമികള്*ക്ക്. ഓരോ മേളകള്*ക്ക് ശേഷവും അത് കൂടുതല്* വിസ്മൃതിയിലേക്ക് ആണ്ടുപോവുന്നു എന്നതാണ് യാഥാര്*ത്ഥ്യം. എന്നാല്* ഇന്ത്യന്* സിനിമയോട് ലങ്കാലക്ഷ്മി എന്ന ആശയത്തില്* സൃഷ്ട്ടിച്ച ലോഗോ അത്രമേല്* ഇഴചേര്*ന്ന് കിടക്കുന്നുണ്ട്. ആ യാഥാര്*ഥ്യം തിരിച്ചറിയേണ്ടത് അത്രമേല്* അനിവാര്യമാണ്.
    രാജാ ഹരിശ്ചന്ദ്രയില്* നിന്നുള്ള ദൃശ്യം
    ഐതീഹ്യവും കാലവും
    ദാരികാസുരന്* എന്ന അസുരനോടു കൂടി ഭദ്രകാളി യുദ്ധം ചെയ്യാന്* പോയ സമയത്താണു രാമരാവണ യുദ്ധം ഉണ്ടായത്. ദാരികനെ കൊന്നു തലയുമായി വരുമ്പോള്* ജനങ്ങളില്*നിന്നാണു ദേവി രാമനും രാവണനും തമ്മില്* നടന്ന ഘോരയുദ്ധത്തെക്കുറിച്ച് അറിഞ്ഞത്. ഈ യുദ്ധം കാണണമെന്നു പിതാവായ പരമശിവന്റെ അടുത്തുചെന്ന് ദേവി ആവശ്യപ്പെടുകയായിരുന്നു. തുടര്*ന്നു പരമശിവനാണ് യുദ്ധം നിഴല്* നാടകരൂപത്തില്* കാണിച്ചു തരാം എന്ന് പറഞ്ഞത്. അങ്ങിനെ ക്രിസ്തുവര്*ഷം 807-ഇല്* ചോള സാമ്രാജ്യത്തിന്റെ ആസ്ഥാനകവിയായ കമ്പരെ പരമശിവന്* തന്റെ പുത്രിയായ ദേവിക്കു വേണ്ടി രാമായണം ചിട്ടപ്പെടുത്താന്* നിയോഗിക്കുകയായിരുന്നു. അങ്ങിനെയാണു കമ്പരാമായണം രൂപപ്പെട്ടത്. തുടര്*ന്നു പാവകളിലൂടെ രാമായണം ദേവിക്കായി അവതരിപ്പിക്കുകയായിരുന്നു. ഇതാണു തോല്* പാവക്കൂത്തിന്റെ ഐതിഹ്യം.
    എന്നാല്* ഇന്ന് കാലത്തിന് അനുസരിച്ച് ഏറെ പരിഷ്*ക്കരിക്കപ്പെട്ട കലാരൂപമാണ് പവക്കൂത്ത്. അത് സമൂഹത്തിന്റെ ഉച്ച നീചത്വങ്ങളോട് ഇരുളും വെളിച്ചവും ചേര്*ന്ന ഇത്തിരി വെട്ടത്തില്* വ്യക്തമായി സംവദിക്കുന്നുണ്ട്. അരണ്ട വെളിച്ചത്തില്* ഇരുട്ടിനോട് വിരല്* ചൂണ്ടുന്നുണ്ട്. സാമൂഹ്യ പ്രശ്*നങ്ങളെ ചോദ്യം ചെയ്തുകൊണ്ടെ ഇരിക്കുന്നുണ്ട്. കല ഇവിടെ വിയോജിപ്പുകളുടെ കലാപം ആവുകയാണ്. കാരണം മതതത്തിന്റെ ചട്ടക്കൂടിന് പുറത്തെത്തിച്ച് അത്രമേല്* ജനകീയമാക്കിയിട്ടുണ്ട് പവക്കൂത്തിനെ രാമചന്ദ്ര പുലവര്*. ലോഗോക്ക് ഒപ്പം iffk വിസ്മരിക്കുന്നത് കാലത്തിനൊപ്പം കലയെ കൊണ്ടുപോയ ശില്*പ്പികളെ കൂടിയാണ്.
    രാജാ ഹരിശ്ചന്ദ്രയില്* നിന്നുള്ള ദൃശ്യം
    ചരിത്രവും വിശ്വരൂപവും
    മലയാളസിനിമക്ക് പുതിയ മാനങ്ങള്* തീര്*ത്ത ജി അരവിന്ദന്* 1990 കളിലാണ് ചലച്ചിത്രമേളയ്ക്ക് ലോഗോ അന്വേഷിച്ച് ഇറങ്ങുന്നത്. തുടര്*ന്ന് ഇന്ത്യന്* സിനിമക്ക് വെളിച്ചം പകര്*ന്ന പാവക്കൂത്തില്* നിന്ന് തന്നെ ആവണം ലോഗോ എന്ന് തീരുമാനിച്ചത് അന്നത്തെ സിനിമാലോകമാണ്. അതെതുടര്*ന്നാണ് ജി അരവിന്ദന്* പാലക്കാട് പാവക്കൂത്ത് കലാകാരന്മാരായിട്ടുള്ള കൃഷ്ണന്* കുട്ടി പുലവരുടെ അടുത്തെത്തുന്നത്. അവിടെനിന്നാണ് പിന്നീട് ഐതീഹ്യവും ചരിത്രവും ഇഴചേര്*ത്ത് ലങ്കലക്ഷ്മി എന്ന ലോഗോ രൂപപ്പെടുന്നത്. തോല്*പ്പാവയുടെ ഒരു നല്ല സന്ദേശം ഉള്*കൊണ്ട പാവയെ കാണണം എന്ന് പറഞ്ഞാണ് അദ്ദേഹം കൃഷ്ണന്* കുട്ടി പുലവരെ സമീപിക്കുന്നത്. പാവകളുടെ രൂപത്തെ പോലെ തന്നെ പ്രധാനമായിരുന്നു അത് നല്*കുന്ന സന്ദേശവും. അങ്ങിനെ വലിയ ഒരു പരിശ്രമത്തിന് ശേഷമാണ് ഇന്ന് കാണുന്ന ലോഗോയായ ലങ്കാ ലക്ഷ്മിയെ തിരഞ്ഞെടുത്തത്. അതിനുള്ള പ്രധാന കാരണം ലങ്കാ ലക്ഷ്മിയുടെ പുറകിലെ ഐതീഹ്യമായിരുന്നു.
    ബ്രഹ്മദേവരുടെ ഭന്ധാരം കാക്കുന്ന സ്ത്രീ ആയിരുന്നു മഹാ കാളി ആയിരുന്ന ദേവി. ഏല്പിച്ച ചുമതലയില്* സംഭവിച്ച പിഴവ് കൊണ്ട് ബ്രഹ്മദേവര്* ദേവിയെ ശപിക്കുകയായിരുന്നു. ഒരു വാനരന്റെ അടിയേറ്റാല്* ശാപ മോക്ഷം ഉണ്ടാകും എന്നും പറഞ്ഞു. അങ്ങിനെയാണ് മഹാ കാളി ആയി ലങ്കയുടെ കാവല്* നില്*ക്കേണ്ടി വന്നത്. സീതയെ അന്വേഷിച്ച് ലങ്കയില്* എത്തിയ ഹനുമാനെ ലങ്കയുടെ കവാടത്തില്* വച്ച് കാവല്*ക്കാരി ആയിട്ടുള്ള ലങ്കാ ലക്ഷ്മി തടയുകയും ഹനുമാനുമായി സംഘര്*ഷത്തില്* ഏര്*പ്പെടുകയും ചെയ്തു.
    ഇതേ തുടര്*ന്നാണ് ഹനുമാന്റെ അടിയേറ്റ് ശാപ മോക്ഷം ലഭിച്ചത്. 'ഞാന്* ഇതാ മോക്ഷം പ്രാപിച്ചിരിക്കുന്നു.നിങ്ങളും സല്*കര്*മ്മം ചെയ്യൂ മോക്ഷം പ്രാപിക്കു.'എന്നാണ് ലങ്കാ ലക്ഷ്മി ആ സമയം പറഞ്ഞത്.
    അങ്ങിനെ രാക്ഷസ രൂപത്തില്* നിന്ന് മാറി വിശ്വരൂപം എടുക്കുകയായിരുന്നു. ഈ വിശ്വരൂപമാണ് iffk യുടെ ലോഗോ ആയിട്ടുള്ള ലങ്കാ ലക്ഷ്മി.
    അഞ്ച് വര്*ഷമായി പവക്കൂത്ത് കലാകാരന്മാരെ പൂര്*ണ്ണമായും മേളയില്* നിന്ന് മാറ്റി നിര്*ത്തിയിട്ട്. ആദ്യമൊക്കെ ഉത്ഘാടനം കഴിഞ്ഞാല്* നിശാഗന്ധിയില്* പിന്നെ ലങ്കാലക്ഷിമിയുടെ കഥയാണ് ആദ്യം പറയുക. അതിനായി പ്രത്യേകം കൂത്തമാടം അവിടെ ഒരുക്കുമായിരുന്നു. പരമ്പരാഗതരീതിയില്* ഇരുളും വെളിച്ചവും ഇഴച്ചേര്*ത്ത് തന്നെയാണ് അവതരിപ്പിച്ചു വന്നിരുന്നത്. എന്നാല്* ഇടക്കുവച്ച് മേളക്കുള്ള ക്ഷണം ലഭിക്കാതെ വന്നതോടെയാണ് രാമചന്ദ്ര പുലവര്* iffk യുമായി ബന്ധപ്പെടുന്നത്.
    'എല്ലാവര്*ഷവും ഇതിന്റെ കഥ പറയേണ്ടതില്ല' എന്നാണത്രെ സംഘാടകര്* ഇതേക്കുറിച്ച് പ്രതികരിച്ചത്. കലയെയും കാലത്തെയും ഇരുട്ടില്* ഏറെ കാലം ആഴ്ത്താന്* കഴിയില്ലെന്നതിനുള്ള ഉദാഹരണമാണ് സിനിമയെന്നെങ്കിലും അവര്* തിരിച്ചറിയുമായിരിക്കും. കലയുടെയും കാലത്തിന്റെയും വീണ്ടെടുപ്പ് വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയില്* തന്നെയാണ് ലങ്കാലക്ഷ്മിയുടെ ശില്*പ്പികള്*.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #13672
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  4. #13673
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  5. #13674
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default

    നടി മഹാലക്ഷ്മി വിവാഹിതയായി


    സിനിമാ-സീരിയല്* മേഖലയില്* നിന്ന് ഒട്ടനവധിപേര്* വിവാഹചടങ്ങില്* പങ്കെടുത്തു.









    സീരിയല്* താരം മഹാലക്ഷ്മി വിവാഹിതയായി. നിര്*മല്* കൃഷ്ണയാണ് വരന്*. സിനിമാ-സീരിയല്* മേഖലയില്* നിന്ന് ഒട്ടനവധിപേര്* വിവാഹചടങ്ങില്* പങ്കെടുത്തു.
    വിന്ദുജ മേനോന്*, മണിയന്*പിള്ള രാജു, മനു വര്*മ, ബീന ആന്റണി, കാലടി ഓമന രാധിക സുരേഷ് ഗോപി തുടങ്ങിയവര്* ചടങ്ങില്* സന്നിഹിതരായിരുന്നു.
    യുവജനോത്സവ വേദിയില്* നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. മികച്ച നര്*ത്തകി കൂടിയാണ് മഹാലക്ഷ്മി. ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കത്തില്* ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ.ജയന്*, തിലകന്* എന്നിവര്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്*ധനാരി എന്ന ചിത്രത്തിലും വേഷമിട്ടു. പിന്നീടാണ് മിനി സ്*ക്രീന്* രംഗത്ത് സജീവമാകുന്നത്.


  6. #13675
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  7. #13676
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  8. #13677

  9. #13678
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  10. #13679
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  11. #13680
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •