Page 1392 of 1562 FirstFirst ... 39289212921342138213901391139213931394140214421492 ... LastLast
Results 13,911 to 13,920 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13911
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    സിനിമ വിട്ട് എവിടേക്കുമില്ല, പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ച് സാന്ദ്ര തോമസ്


    എന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും ഞാൻ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നതായിരുന്നു. സ്വന്തം നിർമാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല.
    പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ച് നടിയും നിരാ*മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താൻ ഭാഗമായ റൂബി ഫിലിംസും പോലെ പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നതായിരിക്കും സ്വന്തം നിർമാണക്കമ്പനിയെന്ന് സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രവും ഒരു നവാഗത സംവിധായകന്റേതാണെന്നും സിനിമ കൊതിക്കുന്നവർക്ക് ഈ ആകാശത്തിലേക്കുള്ള ജനാലകൾ തുറന്നിടുന്നതാവും പുതിയ നിർമാണക്കമ്പനിയെന്നും സാന്ദ്ര വ്യക്തമാക്കുന്നു.
    സാന്ദ്രയുടെ കുറിപ്പ്
    *ഇനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ്*
    കഥകളുടെ മിന്നാമിനുങ്ങുകൾ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി നിലാവിലേക്ക് തുറന്ന് വിടുന്നതു പോലെയുള്ള സ്വപ്നക്കാഴ്ചയിലാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സിനിമകൾ തുടങ്ങിയിരുന്നത്. സത്യം പറയട്ടെ, സിനിമ ഒരിക്കലും എന്റെ സ്വപ്നത്തിന്റെ അറ്റങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
    പക്ഷേ, കണ്ടറിഞ്ഞതും കേട്ട് നിറഞ്ഞതും മനസിനെ തൊട്ടതുമൊക്കെ സ്വപ്നമാക്കാൻ പഠിപ്പിച്ചത് സിനിമയാണ്. ആ സിനിമ പിന്നെ എന്റെ ഹൃദയത്തോട് ചേർന്ന് നിന്നു. സിനിമയിലുടെയുള്ള നടത്തങ്ങൾ കിതച്ചും വീണുമുള്ള ഒരു മലകയറ്റം പോലെയായിരുന്നു. എങ്കിലും ഒരുപാട് പേരുടെ സ്വപ്നത്തിന്റെ ഭാഗമാകാൻ ഭാഗ്യമുണ്ടായത് സിനിമയിലൂടെയാണ്.
    ആദ്യചിത്രം ഫ്രൈഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വർഷങ്ങൾ കഴിയുന്നു. എന്റെ തങ്കത്തിന്റെയും കൊലുസുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ഒരു പാട് സുമനസുകൾ ഞാൻ സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തിൽ ഞാൻ സിനിമയുടെ പരിസരം വിട്ട് എങ്ങോട്ടും പോയിട്ടില്ല. എവിടേക്കും പോകുന്നുമില്ല.
    എന്റെ പപ്പയുടെ റൂബി ഫിലിംസിന്റെ ചിത്രങ്ങളിൽ നിർമാണത്തിന്റെ മേൽനോട്ടവുമായി ഞാൻ ഇവിടെത്തന്നെയുണ്ടായിരുന്നു. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയനും സൗബിൻ നായകനാകുന്ന കള്ളൻ ഡിസൂസയും റൂബി ഫിലിംസ് നിർമിച്ചതാണ്. കള്ളൻ ഡിസൂസ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇതിനുമപ്പുറം ഒട്ടേറെച്ചിത്രങ്ങൾക്ക് സഹായത്തിന്റെ ഒരു കൈത്താങ്ങാൻ കഴിഞ്ഞു. കഥാചർച്ചകൾ മുതൽ റിലീസ് വരെയുള്ള സിനിമയുടെ നീണ്ട ഘട്ടങ്ങളിൽ പലർക്കുമൊപ്പം ഒരുമനസോടെ നിൽക്കുന്നുണ്ട്.
    'ഇവിടെയുണ്ടായിരുന്നു
    ഞാനെന്നതിനൊരു
    തൂവൽകൂടി താഴെയിടുകയാണ്'
    - എന്റെ സ്വന്തം സിനിമാ നിർമാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് ഉടനുണ്ടാകും. എന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും ഞാൻ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നതായിരുന്നു. സ്വന്തം നിർമാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കും.
    സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രവും ഒരു നവാഗത സംവിധായകന്റേതാണ്. സിനിമ കൊതിക്കുന്നവർക്ക് ഈ ആകാശത്തിലേക്കുള്ള ജനാലകൾ തുറന്നിടുന്നതാവും പുതിയ നിർമാണക്കമ്പനി. കഥപറയാൻ വേണ്ടി സിനിമ സ്വപ്നം കാണുന്ന കുറേയേറെപ്പേർ വിളിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്കപ്പുറം തിയറ്റർ തുറന്നിട്ട് കഥകേൾക്കാനിരിക്കാം. കുറേ കഥകൾ കേൾക്കാനുണ്ട്. ഒരു കാര്യം കൂടി പറയട്ടെ, സിനിമയോട് ചേർന്ന് നിൽക്കുന്ന എല്ലാത്തിനെയും നിലനിർത്തുന്നത് കാഴ്ചക്കാരാണ്. അവരുടെ ഹൃദയങ്ങളിലാണ് യഥാർഥ സിനിമകൾ നിലനിൽക്കുന്നതും. ഇതുവരെയുണ്ടായിരുന്നത് പോലെ ഒപ്പമുണ്ടാകണം.
    സ്നേഹം മാത്രം,
    സാന്ദ്രാ തോമസ്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #13912
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഗീതു മോഹൻദാദിനെ പേടിക്കേണ്ട കാര്യം എനിക്കില്ല: വെളിപ്പെടുത്തലുമായി ഐഷ സുൽത്താന


    ഡബ്യുസിസി അംഗമായ മുതിർന്ന സംവിധായികയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി േസവ്യർ ഉന്നയിച്ച ആരോപണത്തിൽ പുതിയ െവളിപ്പെടുത്തലുകളുമായി അസോഷ്യേറ്റ് സംവിധായിക ഐഷ സുല്*ത്താന. സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ വെളിപ്പെടുത്തി. മൂത്തോൻ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തത് താൻ ഉൾപ്പെടുന്ന ആളുകളാണെന്നും സ്റ്റെഫി ഈ സിനിമയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഐഷ പറയുന്നു.
    ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം:
    എനിക്കൊരു കാര്യം പറയണം...ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ...ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്...
    പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറൻസും എടുത്ത് കൊടുത്തത്...
    ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു...
    ഡബ്ലുസിസി യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട്* ഇൗ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.
    ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ "പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഇൗ സംഘടന എതിർപ്പ്* കാണിച്ചത്" കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്...
    ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്...അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട്* അല്ലാ... (ഇൗ വാക്ക് അല്ലേ സ്റ്റെഫിയോട്* പറഞ്ഞത്)
    ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു... ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ...
    സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക...സത്യത്തിന്റെ കൂടെ നിൽക്കുക...
    അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക...നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം...


  4. #13913
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വിധി അനുകൂലമായാല്* ഒരു വരവ് കൂടി വരും രാജന്* സക്കറിയ


    മമ്മൂട്ടി ചിത്രം കസബ റിലീസ് ചെയ്ത് 4 വര്*ഷം പിന്നിടുമ്പോള്* സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്* നല്*കി നിർമാതാവ് ജോബി ജോര്*ജ്. വിധി അനുകൂലമായാല്* വീണ്ടും ഒരു വരവ് കൂടി വരും രാജന്* സക്കറിയ, എന്നാണ് ജോബി ജോര്*ജ് ഫെയ്*സ്ബുക്കില്* കുറിച്ചിരിക്കുന്നത്.
    നാല് കൊല്ലം മുമ്പ് ഈ സമയം.. അവസാന മിനുക്കുപണികളില്* ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്* സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്* ചാലിച്ച പ്രതിരൂപം ആര്*ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്*, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്* വീണ്ടും ഒരു വരവ് കൂടി വരും രാജന്* സക്കറിയജോബി ജോർജ് കുറിച്ചു.
    നിതിന്* രഞ്ജി പണിക്കര്* ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. മമ്മൂട്ടിയുടെ രാജന്* സക്കറിയ എന്ന കഥാപാത്രം സ്ത്രീവിരുദ്ധതയുടെ പേരിലും വിമര്*ശിക്കപ്പെട്ടിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്* ഈ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് വിമര്*ശിച്ചതിന് നടി പാര്*വതിയും റിമാ കല്ലിങ്കലും പിന്നീട് സൈബര്* ആക്രമണത്തിന് ഇരയായി.


  5. #13914
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    മൊബൈലില്* കാണുന്നത് സിനിമയുടെ നികൃഷ്ട ജന്മം', അടൂര്*


  6. #13915
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,582

    Default

    Quote Originally Posted by Saathan View Post
    ലോക്ക്ഡൗൺ കാല കഥകളും തങ്ങളുടെ സിനിമകളുടെ നിലവിലുള്ള അവസ്ഥയും പങ്കുവെക്കുകയാണ് യുവ സംവിധായകരായ വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,മിഥുൻ മാനുവൽ തോമസ് എന്നിവർ. ടോക്ക് ടോക്ക് ഹോം എഡിഷനില്* രേഖ മേനോനോടൊപ്പം.

    Part 2


  7. #13916
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    പുതുതായി ചിത്രീകരണം തുടങ്ങിയ സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കില്ല- ഫി​ലിം ചേം​ബ​ർ



    കൊ​ച്ചി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്* നി​ര​വ​ധി സി​നി​മ​ക​ള്* മു​ട​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്* പു​തു​താ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച ചി​ത്ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഫി​ലിം ചേം​ബ​ര്*.
    വ്യ​വ​സ്ഥ ലം​ഘി​ച്ച് ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച സി​നി​മ​ക​ള്* തി​യ​റ്റ​റി​ല്* പ്ര​ദ​ര്*ശി​പ്പി​ക്കി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.
    താ​ല്*ക്കാ​ലി​ക​മാ​യി നി​ര്*ത്തി​യ​വ ആ​ദ്യം പൂ​ര്*ത്തി​യാ​ക്കി അ​തി​െൻറ വ്യാ​പാ​ര​കാ​ര്യ​ങ്ങ​ളി​ല്* തീ​രു​മാ​ന​മാ​യ​ശേ​ഷ​മേ പു​തി​യ സി​നി​മ​ക​ള്* അ​നു​വ​ദി​ക്കൂ എ​ന്ന​താ​ണ് അ​വ​രു​ടെ നി​ല​പാ​ട്. അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.
    ഇ​തേ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും പു​തി​യ സി​നി​മ​ക​ൾ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
    പു​തു​താ​യി ചി​ത്രം പ്ര​ഖ്യാ​പി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി, ആ​ഷി​ഖ്​ അ​ബു, മ​ഹേ​ഷ് നാ​രാ​യ​ണ​ന്* തു​ട​ങ്ങി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ വി​വാ​ദ​ങ്ങ​ൾ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു.
    നി​ര്*മാ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ സി​നി​മ തി​യ​റ്റ​റു​ക​ളി​ല്* പ്ര​ദ​ര്*ശി​പ്പി​ക്കി​ല്ലെ​ന്നും ഏ​തെ​ങ്കി​ലും ഗ്രൗ​ണ്ടി​ല്* പ്ര​ദ​ര്*ശി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നു​മാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളുെ​ട പ്ര​തി​ക​ര​ണം.


  8. #13917
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default


    Shammy Thilakan
    is feeling cool.




    #കൂപമണ്ഡൂകം (കിണറ്റിലെ തവള)

    "അജ്ഞത കൊണ്ടുള്ള ദോഷം" എന്നത്രേ ഈ പ്രയോഗത്തിൻറെ സാരം..!
    കിണറ്റിൽ കിടക്കുന്ന തവളക്ക് വിശാലമായ പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല.
    എന്നിരുന്നാലും ഈ കിണർ തന്നെയാണ് ലോകം എന്ന മിഥ്യാധാരണയിൽ, ഒരുതരം വൃത്തികെട്ട ശബ്ദത്തിൽ തവള ഇപ്പോഴും ആത്മസംതൃപ്തിയടയുന്നു..

    അതുപോലെ വിവരദോഷിയായ, ഒരു ചൊറിയൻതവള..; വിശാലമായ സമൂഹത്തിൽ
    "അശാന്തി" വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..!

    ഏതിനെയും സ്വന്തം കാഴ്ചപ്പാടിലൂടെമാത്രം
    കണ്ട് തീർപ്പു കൽപ്പിക്കുന്നവർ എപ്പോഴും സ്വന്തം വൈകൃതക്കാഴ്ചകളുടെ അടിമകളായിരിക്കും.
    സ്വന്തം കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതും സ്വയം വിശ്വസിക്കാൻ കഴിയുന്നതുമായ കാഴ്ചകളോടാണ് ചിലരുടെ മനസ്സിന് ആഭിമുഖ്യം. സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ പോലും നേരിൽ കണ്ടതായി ഭാവിക്കാനും, യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാനും ഇക്കൂട്ടർക്കാകും. ഇതൊരു മാനസിക രോഗമാണ്..!
    ഇവർ മാനസികരോഗികളും..!

    "അശാന്തി" വിതറുന്ന ഈ ചൊറിയൻ തവളയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്..!
    എന്നാൽ, അങ്ങനെ ഇയാൾ അവതരിപ്പിക്കുന്ന മായക്കാഴ്ചകളെല്ലാം തന്നെ മരണപ്പെട്ട മഹാരഥന്മാരെ സംബന്ധിക്കുന്നത് മാത്രമാകുന്നത് യാദൃശ്ചികം എന്ന് കരുതാനാവില്ല..!
    ഇയാളുടെ വാസ്തവവിരുദ്ധത #പൊളിച്ചടുക്കാൻ ഈ മരണപ്പെട്ടവർ ഒരു കാലത്തും വരാൻ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യം.

    ജീവിച്ചിരുന്നപ്പോൾ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകൾ ഇയാൾ മുമ്പ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്..!
    മരണപ്പെട്ടവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാം. എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ല..!
    വെറും നക്കാപ്പിച്ചക്കു വേണ്ടി ഒത്തിരി ജീവനുകളാണിയാൾ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
    ഒരു മനുഷ്യജന്മത്തിൻെറ ഏററവും ശോചനീയമായ നീചമായ, അവസ്ഥയാണിത്..!

    സിനിമയിൽ ഒന്നും ആവാതെ പോയ ഈ ഹതഭാഗ്യനെ സംബന്ധിച്ചിടത്തോളം അതുമൂലമുണ്ടായിട്ടുള്ള നിരാശയും വിഷമവുമൊക്കെ ചില്ലറ ആയിരിക്കില്ല..!
    ഒരു സിനിമ ചെയ്തു..; എട്ടു നിലയിൽ പൊട്ടി..! ഒരു സീരിയൽ ചെയ്തു..; ക്ലച്ച് പിടിച്ചില്ല..! ഗൾഫിലുള്ള ഏതോ ഒരു ഹതഭാഗ്യനെ പറഞ്ഞു പറ്റിച്ചു ഒരു സ്റ്റുഡിയോ തുടങ്ങി..; അതിൽ, ധനനഷ്ടത്തിനേക്കാളുപരി മാനനഷ്ടം ഉണ്ടാകും എന്ന തിരിച്ചറിവിൽ ഗൾഫുകാരൻ ജീവനുംകൊണ്ട് രക്ഷപ്പെട്ടു..!
    ഭാര്യയെ കുറിച്ച് അശ്ലീലം പറഞ്ഞെന്ന് ആരോപിച്ച് ഏതോ ഒരു സംവിധായകനെ..; അവരുടെ യുണിയന്റെ പൊതുയോഗത്തിൽ വച്ച് അസഭ്യം പറഞ്ഞതിന് യൂണിയനിൽ നിന്നും പുറത്തായി..!
    ചലച്ചിത്ര അക്കാദമിയിൽ പാർട്ടിയുടെ പേരും പറഞ്ഞ് സ്ഥാനം പിടിച്ചടക്കാൻ പോയി... ചെയർമാൻ ഇറക്കിവിട്ടു..!
    കലാകാരൻമാർക്കുളള വെൽഫയർബോർഡിൽ കാലുപിടിച്ച് കയറിപ്പററി..; കൈയ്യിലിരുപ്പുകാരണം അവർ ഇപ്പോൾ അടുപ്പിക്കുന്നില്ല..!
    അങ്ങനെ, കുടുംബബന്ധങ്ങൾ ഉൾപ്പെടെ പരാജയം മാത്രം നീക്കി ബാക്കി..!
    കിടപ്പാടം പോലും വിറ്റ് വാടക വീട്ടിലാണ് ഇപ്പോൾ..!
    ഇതുമൂലമൊക്കെ ഉണ്ടായ വിഷമവും നിരാശയും അങ്ങനിങ്ങനൊന്നും മാറാൻ പോകുന്നില്ല..! എന്നാൽ അതുമൂലം മാനസീക സമനില തെറ്റി, സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞ് കുപ്രസിദ്ധി നേടാൻ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധതയാണ്..!

    നമ്മുടെ അനേകം തലമുറകൾക്ക് കണ്ടാസ്വദിക്കാനും, ഹൃദയത്തിൽ സൂക്ഷിക്കാനും പറ്റുന്ന തരത്തിലുള്ള ഒരുപാട്
    നല്ല സിനിമകൾ നമുക്ക് സംഭാവന ചെയ്ത് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ, ശ്രീ.ലോഹിതദാസിനെ തന്നോട് തന്നെ താരതമ്യം ചെയ്ത്, ഒരു പരാജിതനായി സ്വയം മുദ്ര കുത്തിയപ്പോഴും..;
    മലയാള സിനിമ ഒന്നടങ്കം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന അതുല്യനായ ഛായാഗ്രാഹകൻ രാമചന്ദ്രബാബു സാറിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ചപ്പോഴും..;
    കലാഭവൻമണിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞപ്പോഴും..;
    ഷെയിൻ നിഗം വിഷയത്തിൽ അദ്ദേഹത്തിൻറെ ബാപ്പ അബിയെക്കുറിച്ച് ഇല്ലാവചനം പറഞ്ഞപ്പോഴും..;
    നടിയെ ആക്രമിച്ച വിഷയത്തിൽ ഇരയ്ക്കെതിരേയും മറ്റുചില സഹപ്രവർത്തകമാർക്കെതിരെയും മോശമായ നിലപാട് കൈക്കൊണ്ടപ്പോഴും..; എന്തിനധികം..;
    കേരള പോലീസ് ചീഫിന് പാഷാണം ഷാജിയോട് സാമ്യമുണ്ടെന്ന് പറഞ്ഞു ബോഡി ഷെയ്മിങ് നടത്തിയപ്പോഴുമൊന്നും ഇയാൾക്കെതിരെ ഇവരുടെയൊക്കെ ബന്ധുക്കളോ, അധികാരികളോ
    സത്വര നടപടികൾ സ്വീകരിക്കാതിരുന്നത്, ഇയാളുടെ ചൊറിച്ചിൽ ഭയന്നാണ് എന്നാണ് ഈ തിരുമണ്ടൻ ധരിച്ചു വെച്ചിരിക്കുന്നത്..!

    സിനിമയിൽ ഒന്നുമല്ല താനെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ് ഈ മാന്യൻ..!
    സംവിധാനം ചെയ്യാനറിയില്ലെന്ന് ഇയാളേക്കാൾ നന്നായി സിനിമയിലുള്ള എല്ലാവർക്കുമറിയാവുന്നതിനാൽ ഒരാളും ഇയാൾക്ക് ഡേറ്റ് കൊടുക്കില്ല..!
    ടിയാനെ നാലുപേർ അറിയുന്നതു തന്നെ, ദിലീപ് വിഷയത്തിൽ ഒരു ചാനലിൽ കയറിയിരുന്നു അശ്ലീലം പറയുന്നതോടെയാണ്..!
    അങ്ങനെ ലൈംലൈറ്റിൽ വന്ന ശേഷം ഡേറ്റ് ചോദിച്ചുകൊണ്ട് ദിലീപിൻറെ അടുത്ത് ചെന്ന കാര്യം അരമനരഹസ്യമല്ല അങ്ങാടിപ്പാട്ടാണ്..! ഇദ്ദേഹത്തിന്റെ " കഴിവിലുള്ള" വിശ്വാസം കൊണ്ടോ..; സിനിമയെക്കുറിച്ച് വിദ്വാനുളള ജ്ഞാനം ബോധ്യപ്പെട്ടതുകൊണ്ടോ ഡേറ്റ് നൽകാൻ പറ്റില്ലെന്ന് ദിലീപ് പറഞ്ഞപ്പോൾ..;
    എന്നാ പിന്നെ കാശ് മതി എന്ന് കരഞ്ഞു പറഞ്ഞതും, കിട്ടിയതും മേടിച്ചോണ്ട് തിരിച്ച് പോന്ന കാര്യവും നാട്ടിൽ പാട്ടാണ്..!
    ഇങ്ങനെയൊന്നുമല്ല ഒരാൾ വലിയവനാകേണ്ടതും, പ്രശസ്തനാകേണ്ടതുമൊക്കെ. കുപ്രസിദ്ധി പ്രശസ്തിയായി തെറ്റിദ്ധരിക്കല്ലേ അശാന്തി വിളയിക്കുന്ന ദിനേശാ..!!

    കഴിവിന് ജനം നൽകുന്ന അംഗീകാരമാണ് #പ്രശസ്തി..!
    പ്രശസ്തരെക്കുറിച്ച് അസംബന്ധം എഴുതി നേടുന്നതിനെ #കുപ്രസിദ്ധി എന്നാണ് പറയാറ്.
    നിങ്ങൾ ഒരു "കുപ്രസിദ്ധൻ" മാത്രമാണെന്ന് ആരും ഇതേവരെ പറഞ്ഞുതന്നില്ലേ സുഹൃത്തേ....

    രാജ്യം പത്മശ്രീ നൽകി ആദരിച്ച തിലകൻ എന്ന എന്റെ പിതാവ്, ചില്ലക്ഷരം കൊണ്ട് പോലും കള്ളം പറയാത്തതിനാൽ കാലം നെഞ്ചിലേറ്റിയ വ്യക്തിയാണ്..!
    ആ പേര് ഉച്ചരിക്കാൻ പോലുമുള്ള യോഗ്യത ഇല്ലാത്തവനാണ് നിങ്ങൾ..!
    ആ നിങ്ങൾ എന്തടിസ്ഥാനത്തിലാണ് മക്കൾ തിലകന് മനസ്സമാധാനം കൊടുത്തിട്ടില്ലെന്നും,
    അതിൽ പ്രമുഖൻ ഷമ്മിയാണെന്നും മറ്റും പറഞ്ഞത്..?
    അല്ലയോ ചൊറിയൻ തവളേ..; ഈശനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ..! പിന്നെയാണ് ഇച്ചിരീം പോന്ന
    അഞ്ചാറു മക്കളെ..!!
    ആരൊക്കെയാണ് അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കാതിരുന്നത് എന്ന് നാട്ടുകാർക്കും എനിക്കും നന്നായി അറിയാം..!

    എന്നെ സംബന്ധിച്ചിടത്തോളം
    എനിക്ക് എൻറെ അച്ഛൻ ദൈവതുല്യനാണ്..!
    അറിഞ്ഞുകൊണ്ട് ഒരിക്കൽപോലും അദ്ദേഹത്തിൻറെ മനസ്സമാധാനം ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ല..! മറിച്ച്, അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം തുണയായി ഞാൻ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
    അദ്ദേഹം മരിച്ചിട്ട് എട്ട് വർഷം ആകുന്ന ഈ വേളയിലും അദ്ദേഹത്തിന് നീതി കിട്ടുന്നതിനുവേണ്ടി പോരാടുന്നതിനാൽ എനിക്ക് തിരിച്ചടി നേരിടുന്ന വിവരവും നാട്ടുകാർക്ക് അറിയാവുന്നതാണ്..

    കുടുംബ ബന്ധങ്ങൾ താങ്കളുടെ വീട്ടിലേതു പോലെയാണ് എല്ലായിടത്തും എന്ന് ധരിച്ചുവെച്ചിരിക്കുന്നതാണ് ഇങ്ങനെയൊക്കെ പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം..!

    ഇങ്ങനെയൊക്കെ എഴുതണമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..!
    പക്ഷെ എപ്പോഴും അഭിമാനത്തോടെയും അല്പം അഹന്തയോടെയും #തിലകൻെറ_മകൻ എന്ന് അഭിമാനിക്കുന്ന എന്നെയും, എൻറെ അച്ഛനെയും കുറിച്ച് അനാവശ്യം പറഞ്ഞു പരത്തിയപ്പോൾ എനിക്കുണ്ടായ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്..!
    ഇനി ഒരു മറുപടിക്ക് ഇടവരാതിരിക്കട്ട..!
    സ്നേഹപൂർവം..;
    ഷമ്മി തിലകൻ.






  9. #13918
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    shanthivilakku vayaru nirachu koduthitund .....

    shanthivilayude kannil dileep ozhichu bakki ellavarum moshakaar aanu

  10. #13919
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കൂലി ചോദിക്കുമ്പോൾ മോഷ്ടിച്ചെന്ന് പറയരുത് മാഡം ഗീതു മോഹൻദാസിനെതിരെ തെളിവുമായി കോസ്റ്റ്യൂം അസിസ്റ്റന്റ്


    കൂലി ചോദിക്കുമ്പോൾ മോഷ്ടിച്ചെന്ന് പറയരുതെന്നും വലിയ സിനിമാ ബാക്ക്ഗ്രൗണ്ടൊന്നും ഇല്ലെങ്കിലും താനനത് ചെയ്യില്ലെന്നും സംവിധായിക ഗീതു മോഹൻദാസിനോട് കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് റാഫി ഗീതുവിന്റെ കാൾ റെക്കോർഡിങ് സഹിതം വികാരപരമായ പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.
    നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവൻ പേയ്*മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്റെ നിർമ്മാതാവ് എല്ലാ പേയ്*മെന്റുകളും നൽകിയതുമാണ്. "( ഗീതു മോഹൻ ദാസ് മാഡത്തിന്റെ പോസ്റ്റിൽ നിന്ന് )
    മാഡം, ഇന്നലെ നിങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ച ആ കോസ്റ്റ്യൂം ഡിസൈനറുടെ അസിസ്റ്റന്റ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപിൽ ഡിസൈനർ സ്റ്റെഫിയുടെ അസിസ്റ്റന്റ് ആയി ഞാനാണ് വന്നത്. (തെളിവുകൾ വേണമെങ്കിൽ ഹാജരാക്കാം ). നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിന്റെ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്. ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങൾ പറഞ്ഞത്. എന്നു വച്ചാൽ ഞാൻ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം. *
    മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങൾ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടർന്ന് ഉള്ള ജോലിയിൽ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിർത്തിയപ്പോൾ, നിങ്ങളുടെ ടീമിന്റെ കൈയ്യിൽ തിരിച്ചേൽപിച്ചതും ഞാൻ തന്നെയാണ്. നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തിൽ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് എന്റെ അസിസ്റ്റന്റ് ബാറ്റ പോലും കിട്ടിയത്. (അതിന്റെ ബാങ്ക് ഡീറ്റൈൽസ് എന്റെ പക്കലുണ്ട്.). പക്ഷേ നിങ്ങൾ പറയുന്നു " ഷൂട്ടിംഗിന് '2 ദിവസം' മുൻപേ എന്റെ ബാറ്റ തന്നുവെന്ന് ',എങ്കിൽ അതിന്റെ തെളിവുകൾ നിങ്ങളാണ് നൽകേണ്ടത്.
    സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, എന്റെ ഡിസൈനറിനുള്ള കൂലിയോ ഞങ്ങൾ താമസിച്ച റൂമിന്റെ വാടക പോലുമോ നിങ്ങൾ നൽകിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.) ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. നന്ദി മാഡം


  11. #13920
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,582

    Default

    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •