Page 1416 of 1562 FirstFirst ... 41691613161366140614141415141614171418142614661516 ... LastLast
Results 14,151 to 14,160 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14151
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    നടി കെ.വി. ശാന്തി അന്തരിച്ചു

















    കെ.വി. ശാന്തി










    ചെന്നെെ: മുൻകാല സിനിമാ നടി കെ.വി. ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി വർഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്ക​ഴാഴ്ച ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും.ട
    എസ്.പി. പിള്ളയാണ് ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത്. നർത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിർമിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ സജീവമായത്. സത്യൻ, പ്രേംനസീർ, മധു, ഷീല, എസ്.പി. പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ൽ പുറത്തിറങ്ങിയ പൊൻകതിർ ആണ് ആദ്യചിത്രം. അൾത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടർ,​ അധ്യാപിക തുടങ്ങി അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
    മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ൽ പുറത്തിറങ്ങിയ അക്കൽദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പരേതനായ ശശിധരനാണ് ഭർത്താവ്. ശ്യം മകൻ, മരുമകൾ ഷീല.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14152
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    'മലയാളസിനിമയില്* ഒടിടിയുടെ പേരില്* തട്ടിപ്പ്'; നിര്*മ്മാതാക്കള്* കബളിപ്പിക്കപ്പെടുന്നുവെന്ന് ബാദുഷ




    "പണ്ട് സാറ്റലൈറ്റ് തുകയുടെ കാര്യം പറഞ്ഞ് നിരവധി നിർമാതാക്കളും സിനിമാ പ്രവർത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ്."
    കൊവിഡ് പശ്ചാത്തലത്തില്* സിനിമാനിര്*മ്മാതാക്കള്*ക്ക് ചെറിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകള്*. തീയേറ്ററുകള്* അടഞ്ഞുകിടക്കുന്ന, റിലീസുകള്* അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്* പലരും ഡയറക്ട് ഒടിടി റിലീസ് ആയി തങ്ങളുടെ ചിത്രങ്ങള്* പ്രദര്*ശനത്തിന് എത്തിച്ചിരുന്നു. മലയാളത്തിലും ഇതിനകം മൂന്ന് ഡയറക്ട് ഒടിടി റിലീസുകള്* ഉണ്ടായി. എന്നാല്* ഒടിടി റിലീസ് എന്ന വ്യാജവാഗ്*ദാനം നല്*കി പല നിര്*മ്മാതാക്കളും ഇപ്പോള്* കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രൊഡക്ഷന്* കണ്*ട്രോളര്* ബാദുഷ പറയുന്നു. മുന്*പ് സാറ്റലൈറ്റ് റൈറ്റിന്*റെ കാര്യം പറഞ്ഞ് ചിലര്* നടത്തിയിരുന്ന തട്ടിപ്പിന് സമാനമാണ് ഇതെന്നും ബാദുഷ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
    "പണ്ട് സാറ്റലൈറ്റ് തുകയുടെ കാര്യം പറഞ്ഞ് നിരവധി നിർമാതാക്കളും സിനിമാ പ്രവർത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഒടിടി യിൽ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്*ജറ്റില്* നിരവധി സിനിമകളുടെ ഷൂട്ടോ ചർച്ചകളോ പ്രീ പ്രൊഡക്ഷൻ ജോലികളോ ഒക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം സിനിമകളും ഒരു ഒടിടി കമ്പനിയുമായോ ചർച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. വൻകിട പ്ലാറ്റ്ഫോമുകൾക്കായി സിനിമ ചെയ്യുമ്പോൾ അവർ ബാനർ, സംവിധായകൻ, അഭിനേതാക്കൾ, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവർക്ക് ലാഭകരം എന്നു തോന്നിയാൽ മാത്രമേ തങ്ങൾ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ", ബാദുഷ പറയുന്നു.
    "എന്നാൽ, നിരവധി നിർമാതാക്കളാണ് ഇപ്പോൾ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്*റെ പുറത്താണ് പലരും ഒടിടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തിൽ നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്. വീണ്ടും കുറെ നിർമാതാക്കൾ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒടിടി പ്ലാറ്റ്ഫോം എന്നു പറഞ്ഞ് സിനിമ പിടിക്കാൻ നിരവധി പേർ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിർമാതാക്കൾ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാൻ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക", ബാദുഷ കൂട്ടിച്ചേര്*ക്കുന്നു.


  4. #14153
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    The screening process for deciding the winners of the 2019 Kerala State Film Awards, organised by the Kerala State Chalachitra Academy, began in Thiruvananthapuram on Wednesday under strict Covid-19 protocols. The jury members who came from outside the state were under isolation for the prescribed period, said the Academy officials. In all, 119 films are competing for the top awards, including five children's films. The jury has been divided into two teams under the chairmanship of National Award winning cinematographer Madhu Ambat.

  5. #14154
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    പെരുന്തച്ചനല്ല തോറ്റത്; സിനിമയാണ്, പ്രേക്ഷകനാണ്, കഥാപാത്രങ്ങളാണ്

    മലയാള സിനിമയുടെ പെരുന്തച്ചന്*, നടന്* തിലകന്* വിടവാങ്ങിയിട്ട് സെപ്റ്റംബര്* 24-ന് എട്ട് വര്*ഷം. ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങള്*. ആ ശബ്ദഗാംഭീര്യം ഒന്നുവേറെ തന്നെ. അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാല്* അഭിനയം പരാജയപ്പെട്ടു എന്ന് ഓര്*മ്മപ്പെടുത്തിയ തിലകന്* അങ്ങനെ പിറക്കാനിരിക്കുന്നതും പാതിവഴിയിലെത്തിയതുമായി അനേകം കഥാപാത്രങ്ങളുടെ വിളിക്ക് കാത്തുനില്*ക്കാതെ തിരശീല സാക്ഷിയാക്കി മടങ്ങി. അഭിനയിക്കാന്* വിളിച്ചവര്*ക്കും, വിളിക്കാതിരുന്നവര്*ക്കും, വിലക്കിയവര്*ക്കും ശൂന്യത ബാക്കി.

    https://www.mathrubhumi.com/movies-m...nema-1.5079033


  6. #14155
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  7. #14156

  8. #14157
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by singam View Post
    @aak thread thudangu bhai

  9. #14158

    Default

    Quote Originally Posted by kandahassan View Post
    @aak thread thudangu bhai
    Soon kaanum bhai

  10. #14159
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




  11. Likes ABE liked this post
  12. #14160
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Akhil krishnan View Post
    WHO Kanditilla...
    ഞാൻ കണ്ട പ്രിൻറിൻ്റെ കുഴപ്പമാണോന്നിയില്ല (ടാക്കീസ് പ്രിൻ്റ് ആണെന്ന് തോന്നുന്നു), കണ്ടിട്ടും കാര്യമായിട്ടൊന്നും മനസ്സിലായില്ല!

    Sent from my POCO X2 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •