Page 1417 of 1562 FirstFirst ... 41791713171367140714151416141714181419142714671517 ... LastLast
Results 14,161 to 14,170 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14161
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഒരു താര വിവാഹം കൂടി: നടൻ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും വിവാഹിതരാകുന്നു


    അങ്കമാലി ഡയറീസിലൂടെ കിടിലൻ പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായ നടൻ കിച്ചു ടെല്ലസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ റോഷ്ന ആൻ റോയിയാണ് വധു. ആദ്യ ചിത്രത്തിലൂടെ പോർക്ക് വർക്കി എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ കിച്ചു ടെല്ലസ് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധമാക്ക, ഒരു അഡാറ് ലവ് എന്നീ ഒമർ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് റോഷ്ന. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വിവാഹിതരാകാൻ ഒരുങ്ങുന്ന വിവരം പുറത്ത് വിട്ടത്. വർണ്ണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
    ശുദ്ധമായ സന്തോഷമാണ് ഇതെന്നും കിച്ചു യെസ് പറഞ്ഞെന്നും പറഞ്ഞുകൊണ്ടാണ് റോഷ്ന സുന്ദരമായ തങ്ങളുടെ കപ്പിൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൌഹൃദത്തിൻ്റെയും പ്രണയത്തിൻ്റെയും ആയിരത്തി ഒരുന്നൂറ് ദിനങ്ങളായെന്നും റോഷ്ന കുറിച്ചിരിക്കുന്നു. തിരക്കഥാകൃത്തു കൂടിയാണ് കിച്ചു.
    ഞങ്ങൾ വിവാഹിതരാകുന്നു എന്ന വിവരം പുറത്ത് വിടേണ്ട സമയമാണ് ഇതെന്നും ഈ ജീവിതം ആസ്വദിച്ച് ജീവിക്കുന്നതിൽ അതീവ സന്തോഷവതിയാണ് താനെന്നും അത് എനിക്ക് തെളിയിച്ചു തന്നതിന് കിച്ചുവിന് നന്ദി എന്നും റോഷ്ന കുറിച്ചിരിക്കുന്നു. വിഷ്ണു നെല്ലാട് പകർത്തിയ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
    കിച്ചു തന്നെ സ്നേഹിക്കുന്ന വിധം വളരെ ഇഷ്ടമാണെന്നും റോഷ്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു. ദേവലോകം ഞങ്ങൾക്കായി ഒരു ജീവിതം ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ടാവണമെന്നും പെട്ടെന്ന് തന്നെ വിവാഹമുണ്ടാകുമെന്നും ഇരുവരും കുറിച്ചു.
    പ്രണയാർദ്രമായ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും സന്തോഷ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. എആർആർ എന്ന മേക്കപ്പ ആൻ്റ് സ്റ്റൈലിങ് സ്റ്റുഡിയോ നടത്തി വരികയാണ് റോഷ്ന ഇപ്പോൾ. സിനിമകളിലും സജീവമാണ്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14162
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  4. #14163
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #14164
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കന്മദത്തിലെ ഭാനുവിന്റെയും ദാമുവിന്റെയും മുത്തശ്ശി ഇനിയില്ല; ശാരദ നായർ അന്തരിച്ചു


    ശാരദ നായർ
    കന്മദം, പട്ടാഭിഷേകം എന്നീ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായ*രുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.
    മോഹൻലാലിനെയും മഞ്ജു വാര്യരെയും നായികാനായകന്മാരാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.


    ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുത്തശ്ശി വേഷമായിരുന്നു ശാരദ നായർക്ക്. മുത്തശ്ശിയും മോഹൻലാലുമൊത്തുള്ള രം​ഗങ്ങളും പ്രേക്ഷകർ* ഏറ്റെടുത്തിരുന്നു. 99-ൽ അനിൽ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു


  6. #14165
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ടൊവിനോയുടേയും ജോജുവിന്റേയും സിനിമകള്*ക്ക് അംഗീകാരം നല്*കില്ല; പ്രതിഫലം കുറയ്ക്കാത്തതിനാലെന്ന് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്*


    കൊച്ചി: താരങ്ങള്* പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്* നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്*. കരാര്* പരിശോധിച്ച ശേഷം മാത്രമേ പുതിയ സിനിമ ചെയ്യുള്ളൂവെന്ന് അസോസിയേഷന്* അറിയിച്ചു.
    ചില താരങ്ങള്* ഉയര്*ന്ന പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാത്ത രണ്ട് പ്രൊജക്ടുകള്*ക്ക് അംഗീകാരം നല്*കിയില്ലെന്ന് അസോസിയേഷന്* അറിയിച്ചിട്ടുണ്ട്. അംഗീകാരം നല്*കാത്തത് ടൊവിനോ തോമസിന്റേയും ജോജു ജോര്*ജിന്റേയും സിനിമകള്*ക്കാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്*ട്ട് ചെയ്യുന്നു.
    ഇരുവരും കൂടുതല്* പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്*ട്ട്. ദൃശ്യം 2 വിനായി മോഹന്* ലാല്* വാങ്ങുന്നത് പകുതി പ്രതിഫലം മാത്രമെന്നും പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* പറഞ്ഞതായും റിപ്പോര്*ട്ടുകളുണ്ട്. പുതിയ പ്രൊജക്ടുകളില്* താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്* കമ്മിറ്റിയെ നിയോഗിച്ചതായും അസോസിയേഷന്* അറിയിച്ചു.
    തിയേറ്റര്* തുറന്നാലും ഉടന്* റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്*ന്ന് സിനിമാ വ്യവസായം വളരെ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഷൂട്ടിങ്ങില്* ഉള്*പ്പെടെ നിയന്ത്രണം വന്നതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അസോസിയേഷന്* അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷന്* കോസ്റ്റ് പകുതിയായി കുറയ്ക്കണമെന്ന ആവശ്യവുമായി അസോസിയേഷന്* രംഗത്തെത്തിയത്. ഇതിനോട് അമ്മയും ഫെഫ്കയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

  7. #14166

    Default

    സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'എറിഡ'യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.... അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് തിരകഥയൊരുക്കിയ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്




  8. #14167
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Horror movie aano?

    Quote Originally Posted by singam View Post
    സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'എറിഡ'യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.... അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് തിരകഥയൊരുക്കിയ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്




  9. #14168
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  10. #14169
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




  11. #14170
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default






  12. Likes Naradhan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •