Page 1433 of 1562 FirstFirst ... 43393313331383142314311432143314341435144314831533 ... LastLast
Results 14,321 to 14,330 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14321
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default


    അന്ന് കൈവിട്ട അവസരം വർഷങ്ങൾക്ക് ശേഷം തേടിയെത്തി! ജീവിതം ഒരു വിസ്മയം: ഷീലു എബ്രഹാം




    HIGHLIGHTS

    • വർഷങ്ങൾക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായ അഭിനയമോഹം സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരിച്ചുകിട്ടി.

    ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമംസിനിമാപ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് ഷീലു എബ്രഹാം എന്ന അഭിനേത്രി. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന്, ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പെട്ട കഥയാണ് ഷീലുവിനു പറയാനുള്ളത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
    ഞാൻ ജനിച്ചുവളർന്നത് പാലായ്ക്കടുത്ത് ഭരണങ്ങാനത്താണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും തറവാട് അവിടെയായിരുന്നു. അമ്മച്ചി അധ്യാപികയായിരുന്നു. അപ്പച്ചൻ കൃഷിയും കാര്യങ്ങളും നോക്കിനടത്തി. എനിക്കൊരു ചേട്ടൻ. ഇതായിരുന്നു കുടുംബം. അമ്മച്ചിക്ക് ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ആകുമായിരുന്നു. അങ്ങനെ കുറച്ചുകാലം ഞങ്ങൾ പലയിടത്തും മാറിമാറി താമസിച്ചു. കൂടുതൽകാലം ഇടുക്കിയിലായിരുന്നു ജോലി. അങ്ങനെ എന്റെ സ്*കൂൾ പഠനമൊക്കെ ഇടുക്കിയിലായിരുന്നു. അവിടെ ഞങ്ങൾ കുറച്ചു സ്ഥലമൊക്കെ മേടിച്ചു വീടുവച്ചു. പിന്നീട് അമ്മച്ചി റിട്ടയറായപ്പോൾ വീടും സ്ഥലവും വിറ്റ് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് തൊടുപുഴയ്ക്കടുത്ത് വാഴക്കുളം എന്ന സ്ഥലത്ത് വീട് വച്ചു താമസമായി.
    അമ്മച്ചി സ്*കൂളിൽ പോകുമ്പോൾ രണ്ടോ മൂന്നോ വയസ്സുള്ള എന്നെയും കൂടെകൊണ്ടുപോകുമായിരുന്നു. അങ്ങനെ സ്*കൂളിൽ ചേർക്കുന്നതിന് മുൻപേ സ്*കൂളിന്റെ ഭാഗമായി. അവിടെ മുതിർന്ന കുട്ടികൾ ഡാൻസ് ഒക്കെ കളിക്കുന്നത് കണ്ട് അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെയാണ് നൃത്തം, കല മനസ്സിൽ കയറിക്കൂടിയത്. പിന്നീട് നൃത്തം അഭ്യസിച്ചു. സ്*കൂളിലെ എല്ലാ കലാപരിപാടികൾക്കും മുൻപന്തിയിലുണ്ടായിരുന്നു.
    പ്ലസ്*ടുവിനു പഠിക്കുമ്പോഴാണ് എന്റെ മുഖചിത്രം ആകസ്മികമായി മനോരമ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരുന്നത്. ചിത്രം അയച്ചു കൊടുത്തതൊന്നുമല്ല. ചേട്ടന്റെ കോളജിലെ ഒരു ഫങ്ഷന് പോയപ്പോൾ, എന്നെ കണ്ട് ചിത്രമെടുക്കാൻ ക്ഷണിക്കുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വീടിന്റെ വിലാസം കൊടുത്തിരുന്നു. പിന്നീട് അതിലേക്ക് ധാരാളം കത്തുകൾ വരാൻ തുടങ്ങി. സീരിയലുകളിലേക്കുള്ള ക്ഷണം മുതൽ പ്രണയലേഖനങ്ങൾ വരെ അതിലുണ്ടായിരുന്നു. എനിക്ക് അഭിനയരംഗത്തേക്ക് എത്തണം എന്നാഗ്രഹമുണ്ടെങ്കിലും അപ്പച്ചനോട് പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ സമ്മതിക്കുകയുമില്ല. അപ്പച്ചൻ വളരെ സ്ട്രിക്ടായിട്ടാണ് ഞങ്ങളെ വളർത്തിയത്. ഓരോ ദിവസവും പോസ്റ്റ്മാൻ എന്റെ പേരിൽ കുറെ കത്തുകൾ വീട്ടിൽ കൊണ്ടുവരുന്നു. അതോടെ കലാപരിപാടികൾ എല്ലാം നിർത്തിച്ചു. താമസിയാതെ നഴ്*സിങ് പഠനത്തിനായി ഞാൻ ഹൈദരാബാദിലേക്ക് ചേക്കേറി.
    സിസ്റ്റർമാർ നടത്തുന്ന കോളജായിരുന്നു. അവിടെയും ഞാൻ നൃത്തവേദികളിൽ സജീവമായി. പിന്നീട് നഴ്*സായതോടെ അഭിനയമോഹമെല്ലാം ഞാൻ കുഴിച്ചുമൂടി. കുവൈറ്റിലേക്ക് നഴ്*സായി ചേക്കേറി. പൊതുവെ വിദേശത്തുള്ള മലയാളി നഴ്*സുമാർ ചെയ്യുന്നതുപോലെ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം ചെയ്ത് അവിടേക്ക് ചേക്കേറുന്നതാകും എന്റെയും ഭാവി എന്ന് ഞാനും ആലോചിച്ചു. ആ സമയത്താണ് ഞാൻ ബിസിനസുകാരനായ എബ്രഹാം മാത്യവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് ജീവിതത്തിലെ ടേണിങ് പോയിന്റ്. ഞങ്ങൾ പ്രണയത്തിലായി. താമസിയാതെ വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹവും കഴിഞ്ഞു.
    അതോടെ നഴ്*സിങ് ജോലി അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി. രണ്ടു മക്കൾ ഉണ്ടായി. അവരെ വളർത്തുന്നതിൽ ശ്രദ്ധ കണ്ടെത്തി. ഞാൻ എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മോന് നാലഞ്ച് വയസ്സ് ആയി. ഒന്ന് സെറ്റിൽ ആയി എന്ന് തോന്നിയപ്പോൾ വീണ്ടും നൃത്തം പൊടിതട്ടിയെടുത്തു. ഡിപ്ലോമ കോഴ്സ് ചെയ്തു. അങ്ങനെ മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ സിനിമാനിർമാണമേഖലയിലേക്ക് കടക്കുന്നത്. അബാം മൂവീസ് എന്നപേരിൽ ബാനർ തുടങ്ങി. അതിനു ഒരു പരസ്യചിത്രം ചെയ്യാൻ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭർത്താവ് ചോദിക്കുന്നത്: 'നിനക്ക് അങ്ങ് അഭിനയിച്ചാൽപോരേ' എന്ന്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യമറയ്ക്ക് മുന്നിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായത് സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരിച്ചുകിട്ടി. പിന്നീട് ഞങ്ങൾ നിർമിച്ച 'ഷീടാക്സി' എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. അതിലെ കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ എനിക്കും ആത്മവിശ്വാസമായി. അതോടെ സിനിമകളിൽ സജീവമായി.
    ഞാൻ ഭയങ്കര ഹോംലി ആയിട്ടുള്ള ആളാണ്. വീട്ടമ്മ ആയിരുന്നതുകൊണ്ട് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വീട്ടിലാണ്. അതുകൊണ്ട് വീട് പരിപാലനം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. വിവാഹശേഷം ഞങ്ങൾ 13 വർഷത്തോളം മുംബൈയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കോർപറേറ്റ് ഓഫിസ് അവിടെയായിരുന്നു. അവിടുത്തെ ഫ്ലാറ്റ് ലൈഫിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്നു വർഷം ആകുന്നതേയുള്ളൂ. പനമ്പള്ളി നഗറിലാണ് ഞങ്ങളുടെ വീട്. കല്യാണം ആലോചിക്കുന്ന സമയത്തുതന്നെ അദ്ദേഹം ഇവിടെ സ്ഥലംവാങ്ങി വീട് വച്ചിരുന്നു. ഇപ്പോൾ പൂർണമായും കൊച്ചിയിലേക്ക് താമസം* മാറ്റി. രണ്ടു മക്കളാണ് ഞങ്ങൾക്ക്. മകൾ ചെൽസിയ ഒൻപതാം ക്*ളാസിലും മകൻ നീൽ ഏഴാം ക്*ളാസിലും പഠിക്കുന്നു.
    കുറച്ച് ട്രഡീഷണൽ തീമിൽ അന്ന് പണിത വീടാണ്. ധാരാളം വുഡൻ വർക്കുകളും വുഡൻ ഫർണീച്ചറുമൊക്കെ ഉള്ളിലുണ്ട്. എറണാകുളത്ത് തന്നെ ഫ്ലാറ്റ് മേടിച്ചിട്ടിട്ടുണ്ടെങ്കിലും താമസമില്ല. മുംബൈയിൽ വർഷങ്ങളായി ഫ്ലാറ്റ് ലൈഫ് ആയിരുന്നതുകൊണ്ട് ഇനി അത്തരമൊരു ലൈഫ് താൽപര്യമില്ല.
    ഏറ്റവും സന്തോഷം സിനിമയിലെ ധാരാളം സഹപ്രവർത്തകർ അടുത്തുതന്നെയുണ്ട് എന്നതാണ്. മമ്മൂക്കയുടെ വീട് (ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറിയെങ്കിലും) ഇവിടുണ്ട്. കുഞ്ചൻ, വിജയ് ബാബു, കൃഷ്ണപ്രഭ അങ്ങനെ നിരവധി സുഹൃത്തുക്കൾ. കുറച്ചു കൂടി സ്ഥലവും മുറ്റവും പച്ചപ്പുമൊക്കെയുള്ള വീട് സ്വപ്നത്തിൽ ഉണ്ടെങ്കിലും പനമ്പള്ളി നഗറിനോട് പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ട് ഇവിടെനിന്നും മാറിയൊരു ലൈഫ് തൽക്കാലമില്ല...




  2. Sponsored Links ::::::::::::::::::::Remove adverts
  3. #14322
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    കിന്നാരത്തുമ്പികൾ, തങ്കത്തോണി സിനിമകളുടെ നിർമാതാവ്; ഇന്ന് ബിരിയാണി വിൽപന




    35 വർഷമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ മങ്ങിയും തെളിഞ്ഞും നിന്ന ഒരു പേരുകാരനാണ് ജാഫർ കാഞ്ഞിരപ്പള്ളി. സിനിമയുടെ ഏതാണ്ട് എല്ലാ മേഖലകളിലും കൈവച്ച ജാഫർ, സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ്. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച കിന്നാരത്തുമ്പികളുടെ നിർമാതാവായി. പിന്നീട് മമ്മൂട്ടി, മോഹന്*ലാൽ തുടങ്ങി പ്രമുഖതാരനിരയ്ക്കൊപ്പം പല സിനിമകളിലും വേഷമിട്ടു. എന്നാൽ കോവിഡ് തീർത്ത പ്രതിസന്ധി ജാഫർ എന്ന സിനിമാക്കാരനെ തളർത്തിയില്ല. അവിടെയും പൊരുതാൻ തീരുമാനിച്ച് പുതിയ സംരഭത്തിന് തുടക്കം കുറിച്ചു. 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി. എന്നാൽ ആ യാത്രയിലും ജാഫറിന് വെല്ലുവിളികൾ ഏറെയാണ്. അറിയാം ആ ജീവിതകഥ.
    ഞാൻ സിനിമാക്കാരനായിട്ട് 35 കൊല്ലമായി. സിനിമാ തിയറ്റര്* ഓപ്പറേറ്റർ മുതൽ വിതരണക്കാരൻ വരെ ആയി. തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. ഫെഫ്ക മെസ് വർക്കേഴ്സ് യൂണിയന്റെ ജനറൽ സെക്രട്ടറി, ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ എന്നീ നിലകളിൽ 12 വർഷമായി പ്രവർത്തിക്കുന്നു.ജാഫർ പറയുന്നു.

    17 വർഷമായി മലയാളം സിനിമയ്ക്കും സീരിയലിനും ഫുഡ് നൽകുന്നുണ്ട്. പെട്ടെന്നുണ്ടായ കോവിഡ് സിനിമാപ്രവർത്തകരെയും അതുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചു. ജീവിക്കാൻ വേറെ മാർഗമില്ലാത്ത സാഹചര്യത്തിൽ 49 രൂപ എന്ന തുച്ഛമായ വിലയ്ക്ക് സിനിമാ ബിരിയാണി വിൽപന നടത്തുകയാണ്. ചെറിയൊരു ലാഭം മാത്രമേ എടുക്കുന്നുള്ളൂ. ആറു ജീവനക്കാരുണ്ട്. ഞാനും ഭാര്യയും ചേർന്നാണ് തുടങ്ങിയത്. ഇപ്പോൾ ബിരിയാണിക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. എറണാകുളത്ത് തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ സ്ഥലങ്ങളിലെ സിനിമാ ബിരിയാണി കൊടുക്കുന്നുള്ളൂ. അയ്യായിരം ബിരിയാണിയോളം ഓർഡറുണ്ട്.
    ആദ്യം 39 രൂപയ്ക്കാണ് കൊടുത്തിരുന്നത്. പക്ഷേ, ആ വിലയ്ക്ക് കൊടുക്കാൻ പറ്റാതെയായി. കുക്കിങ് ഞാനും ഭാര്യയും ചേർന്നായിരുന്നു. പിന്നീട് ജോലിക്കാരെ വച്ചു. ഇപ്പോൾ 49 രൂപയ്ക്കാണ് വിൽക്കുന്നത്. വില കൂട്ടിയപ്പോൾ ആദ്യം വിൽപന കുറഞ്ഞു. പിന്നീട് മുട്ട വച്ച് വിൽപന നടത്തി. അതോടെ വീണ്ടും വിൽപന വർധിച്ചു.

    കാഞ്ഞിരപ്പള്ളി ബേബി തിയറ്ററിലെ ഓപ്പറേറ്റർ ആയാണ് സിനിമാജീവിതം തുടങ്ങുന്നത്. പിന്നീട് കോട്ടയത്ത് തിയറ്റർ വാടകയ്ക്ക് എടുത്ത് നടത്തി. പിന്നെ പുതുപ്പള്ളിയിൽ തിയറ്റർ നടത്തി. തോട്ടക്കാട് ഉഷസ്... അവിടെ നിന്നാണ് ഡിസ്ട്രിബ്യൂട്ടറാകുന്നത്. എന്റെ ട്യൂഷൻ ടീച്ചർ എന്ന പടമാണ് ആദ്യം വിതരണം ചെയ്തത്. ഡിസ്ട്രിബ്യൂഷന്റെ കാര്യങ്ങൾക്കായി മദ്രാസിൽ പോയപ്പോഴാണ് ഷക്കീല എന്ന നടിയെ പരിചയപ്പെടുന്നത്. അവരുമായി ബിസിനസിന് ഒരു അറേഞ്ച്മെന്റ് ഉണ്ടാക്കുകയും കിന്നാരതുമ്പികൾ എന്ന സിനിമയുടെ പ്രൊഡക്ഷൻ സംഭവിക്കുന്നത്.
    ആ ചിത്രം അനൗൺസ് ചെയ്തത് സലിം ആണ്. അദ്ദേഹം മരിച്ചുപോയി. അദ്ദേഹത്തിന്റെ അനുജൻ സജീർ ആയിരുന്നു പ്രൊജക്ട് പിന്നീട് നടത്തിയത്. അവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ സഹായിച്ചു. അങ്ങനെ സിനിമ ഇറക്കുകയും അതു വിൽക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും എന്റെ കയ്യിലൂടെ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ വിഷമത്തിലാണ് ഷക്കീല എനിക്ക് തങ്കത്തോണി എന്ന ചിത്രം തന്നത്. അതു വിൽക്കുകയും ലാഭം ഉണ്ടാക്കുകയും ചെയ്തു. ആ സമയത്തിറങ്ങിയ പല സിനിമകളുടെയും നിർമാതാവായി ഞാൻ മാറി. വേഴാമ്പൽ, തങ്കത്തോണി, റൊമാൻസ്, ഹോസ്റ്റൽ അങ്ങനെ നിരവധി ചിത്രങ്ങൾ. ഒടുവിൽ ചെയ്തത് രാക്ഷസരാജ്ഞി. അതോടെ നിർമാണം നിറുത്തി. ഇപ്പോൾ ഷക്കീല സംവിധാനം ചെയ്യുന്ന നീലക്കുറിഞ്ഞി പൂത്തു എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനത്തിലാണ്. കഥയിൽ ചില മാറ്റങ്ങൾ വന്നു.

    ഷക്കീലപടങ്ങൾക്കു വേണ്ടി ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചങ്ങനാശേരിയിൽ രാക്ഷസരാജ്ഞിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് വരെ വന്നതാണ്. അതും ഞാൻ തരണം ചെയ്തു. ഒത്തിരി ഭീഷണി വന്നു. എനിക്ക് മുന്നും പിന്നും നോക്കാനില്ല. അന്നത്തെ കാലത്ത് അങ്ങനെയൊരു ട്രെൻഡ് ആയിരുന്നു. അതിനുശേഷമാണ് എനിക്ക് മനസിലായത് അടുത്തൊരു മേഖലയിലേക്ക് മാറണമെന്ന്. ഇപ്പോൾ ഞങ്ങൾ നല്ലൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്.
    ഷക്കീല വളരെ സ്റ്റാൻഡേർഡും സംസാരിക്കാനും കഴിവുള്ള സ്ത്രീയാണ്. പിന്നെ, അവരുടെ ജീവിതത്തിലുണ്ടായ പാകപ്പിഴകൾ... അവരെ എല്ലാവരും ചതിക്കുകയായിരുന്നു. അവരുടെ സഹോദരങ്ങൾ ആണെങ്കിലും അവർ സഹായിച്ചവർ ആണെങ്കിലും അവരെ ചതിച്ചു. അതുകൊണ്ടാകാം അവർ മദ്യത്തെ ആശ്രയിച്ചത്. പക്ഷേ, ഇപ്പോൾ അതിൽ നിന്നൊക്കെ മാറി. അവർ മാന്യമായി ജീവിക്കുന്ന സ്ത്രീയാണ്.

    ഞാൻ ഷക്കീലയുടെ കൂടെയും മറിയയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. എം.ഒ. ദേവസ്യയാണ് അതിന്റെ ക്യാമറ. അദ്ദേഹത്തിന്റെ നിർബന്ധത്തിലാണ് അതിൽ അഭിനയിച്ചത്. അന്ന് 15 ലക്ഷം മുടക്കിയാണ് പടം ഇറക്കുന്നത്. അതിൽ കുറെ പേരെ വച്ച് അഭിനയിപ്പിക്കാൻ കഴിയില്ല. കഥയും എന്റേതായിരുന്നു.ജാഫർ പറഞ്ഞു.


  4. #14323
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #14324
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    sohan sir
    @kandahassan

  6. Likes kandahassan liked this post
  7. #14325
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,541

    Default


  8. #14326
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,541

    Default


  9. #14327
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  10. #14328
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  11. #14329
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,541

    Default


  12. #14330
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    anu sithara

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •