Originally Posted by
aslamrazac
ഭൂമി കുലുക്കാന്‍* ബില്ല 2, വിറ്റത് 24 കോടിക്ക്!
തല അജിത് വീണ്ടും എത്തുന്നു. ഇത്തവണവും പ്രതീക്ഷകള്‍* ഏറെയാണ്. ആരാധകര്‍* ആവേശത്തോടെ കാത്തിരിക്കുന്നു. ജൂണ്‍* മാസത്തില്‍* ബില്ല 2 റിലീസാകും. ഭൂമി കുലുക്കുന്ന ഹിറ്റായി ചിത്രം മാറുമെന്നാണ് കോടമ്പാക്കം പണ്ഡിതര്‍* പ്രവചിക്കുന്നത്.
മെഗാഹിറ്റായ മങ്കാത്തയ്ക്ക് ശേഷം റിലീസാകുന്ന അജിത് ചിത്രം എന്ന പ്രത്യേകത തന്നെയാണ് ബില്ല 2നെ വെരി വെരി സ്പെഷ്യല്‍* ആക്കുന്നത്. ചിത...്രത്തിന്*റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് 24.11 കോടി രൂപയ്ക്ക്. ഒരു അജിത് ചിത്രത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക. ആസ്കാര്* ഫിലിംസാണ് ചിത്രം വാങ്ങിയിരിക്കുന്നത്.
തമിഴ്നാട്ടിലെ തിയേറ്റര്‍* അവകാശം ഞങ്ങള്‍* ആസ്കാര്* രവിചന്ദ്രന്‍ വിറ്റു. കേരളത്തിലേതൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലെയും വിതരണാവകാശം വിറ്റുകഴിഞ്ഞു. ബില്ല 2ന്*റെ പ്രൊമോഷന്* പരിപാടികള്‍* മേയ് മാസത്തില്‍* ആരംഭിക്കും - ചിത്രത്തിന്*റെ നിര്*മ്മാതാവ് സുനിര്‍* ഖേതര്‍*പാല്* വ്യക്തമാക്കി.
ബില്ല എന്ന മെഗാഹിറ്റിന്*റെ തുടര്‍*ച്ചയാണ് ബില്ല 2. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു അധോലോക രാജാവ് എങ്ങനെ നിര്*മ്മിക്കപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്.