മോഹന്*ലാലിനെ നായകനാക്കാന്* എനിക്ക്* പേടിയാണ്*: ഷാജി കൈലാസ്*Text Size:


ഷാജി കൈലാസിന്* പ്രേക്ഷകന്റെ പള്*സറിയാം. ഓരോ കാലത്തും പൊതുസമൂഹത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്*ക്കനുസൃതമായി നന്മയുടെയും തിന്മയുടെയും കഥ പറയുമ്പോള്* പ്രേക്ഷകന്റെ മനസ്സില്* നിറഞ്ഞ സംതൃപ്*തിയാണ്*. എന്നാല്* ചില ദര്*ശനങ്ങള്*ക്ക്* ചലച്ചിത്രഭാഷ്യം നല്*കുമ്പോള്* കൃത്യമായൊരു കൈയൊതുക്കമില്ലെങ്കില്* തിരസ്*കരിക്കാനും പ്രേക്ഷകര്* മടികാണിക്കാറില്ല. തീപ്പൊരി ഡയലോഗുകളും ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകളും അരാജക പ്രവണതയുള്ള രാഷ്*ട്രീയക്കാരന്റെ തനിനിറവും നിര്*ദയത്തോടെ വെളിപ്പെടുത്തിയപ്പോള്* ഷാജി കൈലാസ്* പ്രേക്ഷക സമൂഹത്തിന്* പ്രിയങ്കരനായി മാറുകയായിരുന്നു. ഷാജി കൈലാസ്* ചിത്രങ്ങളിലെ സ്*ഥിരം ഫോര്*മുലയിലുള്ള സ്*റ്റൈല്*' ആളുകള്* ഹൃദയത്തില്* സൂക്ഷിക്കുകയായിരുന്നു.
എന്നാല്* ഇപ്പോള്* സ്*ഥിരം ശൈലിയിലുള്ള പടങ്ങളില്* നിന്നും വഴിമാറി തീപാറുന്ന ഡയലോഗുകളും തോക്കുകളുമില്ലാതെ നര്*മ്മത്തിന്റെ കഥയുമായി ഷാജി കൈലാസ്* വരുകയാണ്*. 21 വര്*ഷത്തെ ഇടവേളയ്*ക്കു ശേഷമാണ്* ചിരിയും ചിന്തയുമുണര്*ത്തുന്ന സബ്*ജക്*റ്റുമായി 'മദിരാശി' യെന്ന ചിത്രത്തിലൂടെ ഷാജി കൈലാസ്* എത്തുന്നത്*.
പാലക്കാട്ടെ മങ്കര വീട്ടില്* ചിത്രീകരണം നടന്ന 'മദിരാശി'യെന്ന ചിത്രത്തിന്റെ സെറ്റിലാണ്* ഷാജി കൈലാസിനെ കണ്ടത്*. പൊതുവേ അഭിമുഖങ്ങള്*ക്കൊന്നും ഷാജി കൈലാസ്* ഇരുന്നുതരാറില്ല. വളരെ വലിയൊരു ഇടവേളയ്*ക്കു ശേഷം തന്റെ ചലച്ചിത്രദര്*ശനങ്ങളെക്കുറിച്ച്* ഷാജി കൈലാസ്* സിനിമാമംഗളത്തോടു സംസാരിക്കുകയാണ്*.
ഠ മദിരാശി താങ്കളുടെ സ്*ഥിരം പാറ്റേണില്*നിന്ന്* വ്യത്യസ്*തമായ സിനിമയാണോ?
ഠഠ തീര്*ച്ചയായും. വളരെ ലൈറ്റായ സബ്*ജക്*ടാണ്* മദിരാശിയിലേത്*. എന്റെ സ്*ഥിരം ശൈലിയില്* നിന്ന്* ചെറിയൊരു മാറ്റം വേണമെന്ന്* ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ്* തിരക്കഥാകൃത്ത്* രാജേഷ്* ജയരാമന്* കഥ പറഞ്ഞപ്പോള്* 'മദിരാശി'ചെയ്യാന്* ഞാന്* തയാറായത്*. ഒരുവര്*ഷം മുമ്പേ ഷൂട്ടിംഗ്* തുടങ്ങാന്* തീരുമാനിച്ച സിനിമയാണിത്*. എന്നാല്* കിംഗ്* ആന്റ്* കമ്മീഷണര്* ഉടനെ ചെയ്യേണ്ടിവന്നപ്പോള്* ഈ പ്രോജക്*ട് മാറ്റിവയ്*ക്കുകയായിരുന്നു.
ഠ ഇരുപത്തിയൊന്നു വര്*ഷത്തെ ഇടവേളയ്*ക്കു ശേഷം ജയറാം താങ്കളുടെ ചിത്രത്തില്* നായകനാവുകയാണല്ലോ?
ഠഠ അതെ. 21 വര്*ഷം മുമ്പ്* 'കിലുക്കാംപെട്ടി' എന്ന ചിത്രമാണ്* ജയറാമിനെ നായകനാക്കി ഞാന്* സംവിധാനം ചെയ്*തത്*. പിന്നീട്* തലസ്*ഥാനത്തിലൂടെ മറ്റൊരു വഴിയിലേക്ക്* നീങ്ങി. ഹെവി സബ്*ജക്*ടുകള്* ചെയ്യുന്നതിനിടയിലും ജയറാമുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ആറുവര്*ഷം മുമ്പാണ്* ജയറാമിനെ നായകനാക്കി ഒരു പടം ചെയ്യണമെന്ന കാര്യം ഞാന്* സൂചിപ്പിച്ചത്*. ജയറാമിന്* പറ്റിയ കഥാപാത്രത്തിന്* വേണ്ടി കാത്തിരിക്കുകയായിരുന്നു. ഹെവി സബ്*ജക്*ടിലുള്ള സിനിമകള്* ചെയ്യുമ്പോഴും ജയറാമിനെ നായകനാക്കിയുള്ള സിനിമ എന്റെ മനസ്സിലുണ്ടായിരുന്നു. ഇപ്പോഴാണ്* അതിനുള്ള സമയം ഉണ്ടായിരിക്കുന്നത്*.
ഠ മലയാള സിനിമയില്* വള്*ഗാരിറ്റിയുള്ള ഹ്യൂമര്* നിറയുമ്പോള്* ജയറാമിന്* വേണ്ടി കരുതിവെച്ചിരിക്കുന്നത്* സ്*റ്റാന്*ഡേര്*ഡുള്ള ഹ്യൂമറല്ലേ?
ഠഠ അതെ. 'മദിരാശി'യില്* വള്*ഗാരിറ്റിയുള്ള ഹ്യൂമറിന്* ഒട്ടുംഇടം നല്*കിയിട്ടില്ല. നന്മയുള്ള ഒരു കര്*ഷകന്* അഭിമുഖീകരിക്കേണ്ടി വരുന്ന ധര്*മസങ്കടങ്ങള്* പുതിയ കാലത്തിനനുസരിച്ചുള്ള സ്*റ്റാന്*ഡേര്*ഡുള്ള ഹ്യൂമറിലൂടെയാണ്* പറഞ്ഞിരിക്കുന്നത്*. മിക്ക ഷോട്ടുകളിലും ഞാന്* മനസ്സില്* കാണുന്നതിനേക്കാള്* എത്രയോ ഇരട്ടി രസകരമായാണ്* ജയറാം അഭിനയിക്കുന്നത്*. പല ഘട്ടങ്ങളിലും ജയറാമിന്റെ പെര്*ഫോമന്*സ്* കണ്ട്* ഞാന്*പോലും ചിരിച്ചുപോവുകയാണ്*. തീര്*ച്ചയായും ജയറാമിന്* പറ്റിയ നല്ല ക്യാരക്*ടറാണ്* മദിരാശിയിലെ ചന്ദ്രന്*പിള്ളയെന്ന കര്*ഷകന്*.
ഠ ഹ്യൂമറിന്റെ പശ്*ചാത്തലത്തിലുള്ള കഥ പറഞ്ഞിട്ട്* 21 വര്*ഷമായില്ലേ. ഏതെങ്കിലും തരത്തിലുള്ള ആശങ്ക തോന്നുന്നുണ്ടോ?
ഠഠ ഒരിക്കലുമില്ല. കാരണം കിലുക്കാംപെട്ടി, ഡോ. പശുപതി തുടങ്ങിയ ചിരിയും ചിന്തയുമുണര്*ത്തുന്ന ചിത്രങ്ങള്* ചെയ്*താണ്* ഞാന്* ഹെവി സബ്*ജക്*ടിലേക്ക്* വഴിമാറിയത്*. ഇപ്പോള്* വീണ്ടും പഴയ ട്രാക്കിലേകക്* തിരിച്ചുവരുകയാണ്*. ഞാന്* വളരെ ഹാപ്പിയാണ്*. ഓരോ സീനും രസകരമായാണ്* ചിത്രീകരിക്കുന്നത്*.
ഠ ജയറാമിന്റെ ചന്ദ്രന്*പിള്ള....?
ഠഠ തമിഴ്*നാടിന്റെയും കേരളത്തിന്റെയും അതിര്*ത്തിയായ പാലക്കാട്ടെ ഒരു ഗ്രാമത്തില്* ജീവിക്കുന്ന കര്*ഷകകനാണ്* ചന്ദ്രന്*പിള്ള. ഭാര്യ മരിച്ചു. ഒരു മകനുണ്ട്*. സ്*കൂളില്* പഠിക്കുന്നു. സൈക്കിളിംഗില്* ചാമ്പ്യനായ മകന്* അപ്പുവിന്* ഒരു സ്*പോര്*ട്*സ് സൈക്കിള്* വാങ്ങാന്* ചന്ദ്രന്* കോയമ്പത്തൂരിലുള്ള മദിരാശിയെന്ന ഗ്രാമത്തിലെത്തുന്നതോടെ സംഭവിക്കുന്ന രസകരമായ മുഹൂര്*ത്തങ്ങളില്* ചന്ദ്രന്*പിള്ള നിറഞ്ഞുനില്*ക്കുകയാണ്*. ജയറാം മനോഹരമായി ചന്ദ്രന്*പിള്ളയ്*ക്ക് ജീവന്* നല്*കുന്നുവെന്നതാണ്* യാഥാര്*ത്ഥ്യം.
ഠ ഇപ്പോള്* മലയാളസിനിമയില്* യുവതലമുറ പുത്തന്*പരീക്ഷണങ്ങള്*ക്ക്* നേതൃത്വം നല്*കുകയാണല്ലോ?
ഠഠ ഇപ്പോള്* കാണുന്ന ചെയ്*ഞ്ച് ഓരോ കാലത്തും മലയാള സിനിമയില്* ഉണ്ടായിട്ടുണ്ട്*. 'ബൂട്ട്*' എന്ന ചിത്രം ചെയ്*ഞ്ചായി ചെയ്*തതാണ്*. പക്ഷേ ആളുകള്* ആക്*സപ്*റ്റ് ചെയ്*തില്ല. പിന്നീട്* ടൈം എന്ന ചിത്രം ചെയ്*തെങ്കിലും കാര്യമായ സ്വീകരണം ഉണ്ടായില്ല. പിന്നെ എല്ലാക്കാലത്തും സിനിമയില്* യംഗ്*സ്റ്റേഴ്*സ് വന്നുകൊണ്ടിരിക്കും. 22 വര്*ഷമായി ഞാനും സിനിമ ചെയ്യുന്നുണ്ട്*. ഇപ്പോഴും അപ്*റ്റുഡേറ്റാണ്*. 'ചിന്താമണി കൊലക്കേസ്*' പുതിയൊരു മേക്കിംഗായിരുന്നു. ആക്*്ഷന്* പുതുമയുള്ള രീതിയില്* ചെയ്*തപ്പോള്* ചിന്താമണി കൊലക്കേസ്* ആളുകള്*ക്ക്* ഇഷ്*ടമായി.
ഠ വലിയ ക്യാന്*വാസില്* കഥ പറഞ്ഞ ഷാജി കൈലാസ്* യഥാര്*ത്ഥത്തില്* ടൈപ്പ്* ചെയ്യപ്പെടുകയായിരുന്നില്ലേ?
ഠഠ അങ്ങനെ ഫ്രെയിംഡ്* ആയിപ്പോകുന്നത്* സംവിധായകന്റെ മാത്രം കുറ്റമല്ല. ഒരു സിനിമ ചെയ്*ത് വിജയിച്ചാല്* അതേ പാറ്റേണില്* സിനിമ ചെയ്യണമെന്നാണ്* ആളുകള്* ആഗ്രഹിക്കുന്നത്*. എന്നെ തേടിയെത്തിയ നിര്*മാതാക്കള്*ക്കു വേണ്ടത്* 'നരസിംഹം' പോലുള്ള ചിത്രമാണ്*. സ്വാഭാവികമായും സംവിധായകനും ഇത്തരമൊരു ടൈപ്പ്* ചെയ്യപ്പെടുന്നതിന്* വിധേയനാകുന്നു. പതുക്കെ ഞാന്* എന്റെ നിലവിലുള്ള ട്രാക്കില്*നിന്ന്* മാറാന്* ആഗ്രഹിക്കുകയാണ്*. അതിന്റെ തുടക്കമാണ്* 'മദിരാശി.'
ഠ വര്*ഷങ്ങളോളം അസിസ്*റ്റന്റ്* ഡയറക്*ടറായി വര്*ക്ക്* ചെയ്*താണ്* താങ്കള്* ഉള്*പ്പെടെയുള്ളവര്* സംവിധായകരായത്*. ഇപ്പോഴത്തെ തലമുറ തിയററ്റിക്കലായി പഠിച്ചാണല്ലോ സിനിമ ചെയ്യുന്നത്*...?
ഠഠ ശരിയാണ്*. ഞാന്* ഉള്*പ്പെടെയുള്ളവര്* വര്*ഷങ്ങളോളം സംവിധായകരോടൊപ്പം സഹസംവിധായകരായി വര്*ക്ക്* ചെയ്*താണ്* സംവിധായകരായത്*. അന്നൊക്കെ ലോകസിനിമയിലെ പരിവര്*ത്തനങ്ങള്* അടുത്തറിയാന്* ഫിലിം ഫെസ്*റ്റിവല്* മാത്രമായിരുന്നു ഏക ആശ്രയം. ഞാന്* പതിനൊന്നു വര്*ഷം തുടര്*ച്ചയായി ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവലില്* ലോകസിനിമകള്* കണ്ടയാളാണ്*. മേക്കിംഗിന്റെ കാര്യത്തില്* ഒരുപാട്* കാര്യങ്ങള്* നമുക്ക്* പഠിക്കാന്* കഴിയും. ഇപ്പോഴത്തെ ചെറുപ്പക്കാര്* ഭാഗ്യവാന്മാരാണ്*് അവര്*ക്ക്* ലോകസിനിമയില്* ഏത്* ഫിലിം കാണണമെങ്കിലും അതിനുള്ള അവസരമുണ്ട്*. ഡൗണ്*ലോഡ്* ചെയ്*ത് സിനിമ കാണാനുള്ള ഒട്ടേറെ സൗകര്യങ്ങള്* ഇന്നുണ്ട്*. ലോകസിനിമയില്* ഉണ്ടാകുന്ന മാറ്റങ്ങള്* പഠിക്കാന്* ഇത്* ഉപകരിക്കും. ഇപ്പോള്* സ്വയം പഠിച്ചും സിനിമ ചെയ്യാം. അതേസമയം ആരുടെയെങ്കിലും കൂടെ അസിസ്*റ്റന്റ്* ഡയറക്*ടറായാല്* അവരുടെ അക്കൗണ്ടില്* സിനിമ സംവിധാനം ചെയ്യാന്* പഠിക്കാമെന്ന ഗുണമുണ്ട്*.
ഠ മോഹന്*ലാല്*-ഷാജികൈലാസ്* ടീമിന്റെ അടുത്ത ചിത്രം ഉടനുണ്ടാവുമോ...?
ഠഠ ഇല്ല. മോഹന്*ലാലിനെ നായകനാക്കി സിനിമയെടുക്കാന്* എനിക്കിപ്പോള്* പേടിയാണ്*. കാരണം ഞാനും ലാലും ഒന്നിക്കുമ്പോള്* ആളുകള്* ഒരുപാട്* പ്രതീക്ഷിക്കുന്നുണ്ട്*. അവരുടെ പ്രതീക്ഷയ്*ക്കൊത്ത്* ഉയരാന്* കഴിഞ്ഞില്ലെങ്കില്* പ്രയാസമാണ്*. ലാലിനെ നായകനാക്കിയുള്ള ലൈറ്റ്* സബ്*ജക്*ട് പ്രേക്ഷകര്*ക്ക്* ഇഷ്*ടമാവില്ല. സത്യം പറഞ്ഞാല്* മോഹന്*ലാല്* വെര്*സറ്റൈല്* ആക്*റ്ററാണ്*. ലാലിനെ വെച്ച്* പടമെടുക്കുമ്പോള്* ഇത്തരമൊരു ടെന്*ഷന്* എനിക്കും ഉണ്ടാകുന്നത്* സ്വാഭാവികമാണ്*് കാരണം, ഞങ്ങള്* ഒന്നിക്കുമ്പോള്* പ്രേക്ഷകര്* ഒരുപാട്* പ്രതീക്ഷിക്കുന്നുവെന്നതാണ്* യാഥാര്*ത്ഥ്യം.
ഠ ഡയലോഗിന്റെ കസര്*ത്താണോ കിങ്* ആന്റ്* കമ്മീഷണറിന്റെ പരാജയത്തിന്* കാരണമായത്*?
ഠഠ കിങ്* ആന്റ്* കമ്മീഷണറിലെ ഡയലോഗുകള്* ഞാനും രഞ്*ജിപണിക്കരും ഒന്നിച്ചിരുന്ന്* ചര്*ച്ച ചെയ്*തിരുന്നു. കേരളത്തില്*നിന്ന്* കഥ ഡല്*ഹിയിലെത്തിയപ്പോള്* സ്*റ്റാന്*ഡേര്*ഡുള്ള ഡയലോഗുകള്* വേണമെന്നതിന്റെ അടിസ്*ഥാനത്തിലാണ്* രഞ്*ജി പണിക്കര്* ഡയലോഗെഴുതിയത്*. എന്നാല്* ചിത്രത്തിലെ ഹൈ പഞ്ചുള്ള ഡയലോഗുകള്* പ്രേക്ഷകര്* വിലയിരുത്തിയ രീതിയില്* വ്യത്യാസമുണ്ടായിരുന്നു.
ഠ താങ്കളുടെ പുതിയ ചിത്രമായ സിംഹാസനത്തില്* മത-സാമുദായിക ശക്*തികള്*ക്കെതിരെയുള്ള പ്രതികരണം ബോധപൂര്*വം ചേര്*ത്തതാണോ?
ഠഠ സിംഹാസനത്തില്* മാത്രമല്ല എന്റെ മിക്ക ചിത്രങ്ങളിലും സമൂഹത്തെ മോശമായ വഴിയിലൂടെ നയിക്കുന്നവര്*ക്കെതിരെയുള്ള പരാമര്*ശമുണ്ട്*. ഓരോ മതങ്ങളുടെയും സമുദായങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം മനുഷ്യനന്മയാണ്*. ലീഡര്*ഷിപ്പുള്ളവര്* അഹങ്കാരത്തിന്റെ ഭാഷ വെടിയുകയും സമൂഹത്തെ അംഗീകരിക്കുകയും വേണം. ഹിന്ദുസമുദായത്തില്* ലീഡര്*ഷിപ്പിലുള്ള രണ്ടുപേര്* എന്തെങ്കിലും പറഞ്ഞാല്* അതൊക്കെ അംഗീകരിക്കുന്ന മണ്ടന്മാരല്ല ഇവിടെയുള്ളത്*. സമുദായം മനുഷ്യരെ വിഘടിപ്പിക്കാനുള്ളതല്ല. ചില സമുദായനേതാക്കളുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്* കേള്*ക്കുമ്പോള്* ദേഷ്യം വരാറുണ്ട്*. എന്റെ മീഡിയം സിനിമയാണ്*. സ്വാഭാവികമായും രാഷ്*ട്രീയത്തിലായാലും മതത്തിലായാലും ഓരോ കാലത്തും ഉണ്ടാകുന്ന മൂല്യച്യുതികളെ തുറന്നുകാണിക്കാന്* സിനിമയിലൂടെ ഞാന്* ശ്രമിച്ചിട്ടുണ്ട്*.
ഠ
മദിരാശിക്ക്* ശേഷമുള്ള താങ്കളുടെ പുതിയ ചിത്രം...?
ഠഠ നേരത്തെ കുറച്ച്* ഭാഗം ഷൂട്ട്* ചെയ്*ത് നിര്*ത്തിവെച്ച ചിത്രമുണ്ട്*. പൃഥ്വിരാജ്* നായകനാകുന്ന 'രഘുപതി രാഘവ രാജാറാം.' ഈ ചിത്രത്തിന്റെ കഥയില്* മാറ്റംവരുത്തി വീണ്ടും ചെയ്യാന്* പോവുകയാണ്*. പൃഥ്വിരാജ്* തന്നെയാണ്* നായകന്*. കിരണ്* രചന നിര്*വഹിക്കുന്നു. മദിരാശി കഴിഞ്ഞാല്* ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്* തുടങ്ങും.
-എം.എസ്*. ദാസ്* മാട്ടുമാന്ത