രാജ്യാന്തരമേളയ്ക്ക് ഇന്ന് തുടക്കം; ഇനി കാഴ്ചകളുടെ ആഴ്ച
തിരുവനന്തപുരം: ഇനി ഒരുവാരം തലസ്ഥാനക്കാഴ്ചകള്‍*ക്ക് സെക്കന്*ഡില്* 24 ഫ്രെയിം എന്ന സെല്ലുലോയിഡ് ഗതിവേഗം. പല നാടുകളുടെ സംസ്*ക്കാരവും സ്വപ്നങ്ങളും വ്യഥകളുമൊക്കെ സിനിമ എന്ന ഏകഭാഷയില്‍* സംഗമിക്കുന്ന 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. വൈകീട്ട് ആറിന് നിശാഗന്ധിയില്‍* മുഖ്യമന്ത്രി ഉമ്മന്‍*ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍* ഇന്ത്യന്‍* സിനിമയിലെ അതികായരായ ഓംപുരി, ജയാബച്ചന്* എന്നിവര്‍* മുഖ്യാതിഥികളായിരിക്കും. നഗരത്തിലെ പത്ത് തിയേറ്ററുകളിലായി 16-വരെയാണ് സിനിമയുടെ ഉല്*സവം.
പ്രശസ്ത ചൈനീസ് സംവിധായകന്* സാങ് യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്ടര്‍* ദി ഹോത്രോണ്‍* ട്രീ'യാണ് ഉദ്ഘാടന ചിത്രം. ഈ സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദര്*ശനമാണിത്. 1300 വനിതാ പ്രതിനിധികളും 2400 വിദ്യാര്*ത്ഥികളുമുള്*പ്പെടെ 10000-ലേറെ പ്രതിനിധികളാണ് മേളയില്‍* രജിസ്റ്റര്‍* ചെയ്തിട്ടുള്ളത്. 65 രാജ്യങ്ങളില്‍*നിന്ന് 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കും. വിദേശത്ത് നിന്നെത്തുന്ന 50 ചലച്ചിത്ര പ്രതിഭകള്‍* ഉള്*പ്പെടെ നൂറോളം പേര്* അതിഥികളായെത്തും. മത്സരവിഭാഗത്തില്‍* ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍* രാജ്യങ്ങളില്‍* നിന്നുള്ള 11 ചിത്രങ്ങള്‍* മത്സരിക്കും.
ഇതില്‍* നാലു ചിത്രങ്ങള്‍* ലാറ്റിനമേരിക്കയില്‍* നിന്നാണ്. ഇന്ത്യയില്‍* നിന്ന് രണ്ടു ചിത്രങ്ങളും മത്സരത്തിനുണ്ട്. റിട്രോസ്*പെക്ടീവ് വിഭാഗത്തില്‍* ഫ്രഞ്ച് സംവിധായകന്* റോബര്*ട്ട് ബ്രസന്‍*, ജപ്പാനില്‍* നിന്നുള്ള നാഗിസ ഓഷിമ, യാസു മസുമു, ഗ്രീക്ക് സംവിധായകന്* തിയോ ആഞ്ചലോ പൗലോസ്, അമേരിക്കയില്‍* നിന്നുള്ള അഡോള്*ഫാന്‍* മേക്കാസ്, സെനഗല്‍* സംവിധായകന്* ജിബ്രില്‍* ഡിയോപ് മാമ്പട്ടി എന്നിവരുടെ ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കും. കൂടാതെ മലയാളത്തിന്റെ പ്രിയ നടന്* മധുവിന്റെ ഏഴ് ചിത്രങ്ങളും ഈ വിഭാഗത്തില്‍* പ്രദര്*ശിപ്പിക്കും.
എല്ലാ ദിവസവും അഞ്ചിന് ന്യൂ തിയേറ്ററില്‍* ഓപ്പണ്‍* ഫോറം നടക്കും. എല്ലാ ദിവസവും സംവിധായകരുമായി മീറ്റ് ദ പ്രസും ഉണ്ടായിരിക്കും. മലയാള സിനിമയുടെ വിപണനത്തിനായി 'മാര്‍*ക്കറ്റിങ് മലയാളം' സിനിമ എന്ന പരിപാടി ഇത്തവണ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിടപിരിഞ്ഞ മലയാളി പ്രതിഭകളായ ആറന്മുള പൊന്നമ്മ, ശാരംഗപാണി, ജോണ്‍*സണ്‍*, മുല്ലനേഴി, കാക്കനാടന്*, എ.ടി. അബു, മച്ചാന്* വര്*ഗ്ഗീസ് എന്നിവരെ സ്മരിച്ചുകൊണ്ട് 14-വരെ സഞ്ചരിക്കുന്ന ചലച്ചിത്രമേളയും നടക്കും.
കൈരളി, ശ്രീ, കലാഭവന്‍*, ന്യൂ, ശ്രീകുമാര്‍*, ശ്രീവിശാഖ്, അജന്ത, ശ്രീ പത്മനാഭ, ധന്യ, രമ്യ എന്നീ തിയേറ്ററുകളിലും പൊതുജനങ്ങള്‍*ക്കായി നിശാഗന്ധിയിലുമാണ് പ്രദര്*ശനങ്ങള്* നടക്കുക. മുന്‍*വര്*ഷങ്ങളിലെന്നപോലെ ഡെലിഗേറ്റുകള്‍*ക്ക് പ്രത്യേകം ഓട്ടോറിക്ഷകള്‍* ഉള്*പ്പെടെയുള്ള സൗകര്യങ്ങളും സംഘാടകര്‍* ഏര്*പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനെത്തുടര്*ന്ന് മഹാഭാരതം ആട്ടക്കഥയെ ആസ്പദമാക്കി ടി.കെ. രാജീവ്കുമാര്‍* സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നിശാഗന്ധിയില്‍* അരങ്ങേറും