Page 1378 of 1562 FirstFirst ... 37887812781328136813761377137813791380138814281478 ... LastLast
Results 13,771 to 13,780 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13771
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    Quote Originally Posted by BangaloreaN View Post
    'ഓണത്തിനെങ്കിലും റിലീസിംഗ് സാധിക്കണമെന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ'; ലിബര്*ട്ടി ബഷീര്* പറയുന്നു





    HIGHLIGHTS
    'ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്* 75 ലക്ഷം വരെ മുതല്*മുടക്കുണ്ട്. 2കെ പ്രൊജക്ടര്* ആണെങ്കില്* 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്*ശിപ്പിച്ചില്ലെങ്കില്* പൂപ്പല്* പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്* സാധ്യതയുണ്ട്.'



    കൊവിഡ് രാജ്യത്തെ സിനിമാവ്യവസായത്തെ നിശ്ചലമാക്കിയതോടെ നേരിട്ടു പ്രതിസന്ധിയിലായ ഒരു വിഭാഗം തീയേറ്ററുടമകളാണ്. തീയേറ്റര്* വ്യവസായം നഷ്ടത്തിലോടിയിരുന്ന കാലത്തിനു ശേഷം എല്ലാമൊന്ന് പച്ചപിടിച്ചു തുടങ്ങിയ കാലമായിരുന്നു. പ്രേക്ഷകരെ ആകര്*ഷിക്കാന്* 4കെ പ്രൊജക്ഷനും അറ്റ്മോസ് ശബ്ദസംവിധാനവുമടക്കം കേരളത്തിലെ ഭൂരിഭാഗം തീയേറ്ററുടമകളും പോയ വര്*ഷങ്ങളില്* കോടികള്* മുതല്* മുടക്കിയിട്ടുണ്ട്. തീയേറ്ററുകളിലേത്ത് പ്രേക്ഷകര്* വീണ്ടും എത്തിത്തുടങ്ങുകയും തീയേറ്റര്* വ്യവസായം നഷ്ടങ്ങളുടെ കണക്കുകളില്* നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്* കൊവിഡ് എന്ന മഹാമാരി തീയേറ്റര്* വ്യവസായത്തെ നോക്കി കൊഞ്ഞണംകുത്തുകയാണ്. കൊവിഡിന്*റെ പശ്ചാത്തലത്തില്* കേരളത്തിലെ തീയേറ്റര്* വ്യവസായം നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ഫിലിം എക്സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്*റും തീയേറ്റര്* ഉടമയുമായ ലിബര്*ട്ടി ബഷീര്* ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് സംസാരിക്കുന്നു.
    "നിലവിലെ സാഹചര്യം തീയേറ്റര്* വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്*ത്തിയിരിക്കുന്നത്. കേരളം കൊവിഡില്* നിന്ന് മോചിതമായാലും തീയേറ്ററുകള്* തുറക്കാന്* പറ്റില്ല. ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്* ഏറ്റവും ചുരുങ്ങിയത് യുഎഇയില്* കൂടിയെങ്കിലും റിലീസ് ചെയ്യാന്* പറ്റണം. അത് മലയാള സിനിമകളുടെ കാര്യം. ഇനി അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്* അത് നടക്കണമെങ്കില്* ലോകം മുഴുവന്* പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകണം. ഏറ്റവും പ്രധാനമായി കേരളത്തില്* വീണ്ടും സിനിമകള്* റിലീസ് ചെയ്യണമെങ്കില്* ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിയെത്തണം. പൊതുഗതാഗത സംവിധാനങ്ങള്*- ബസ്സും ടാക്സിയും ഓട്ടോറിക്ഷയുമൊക്കെ സര്*വ്വീസ് പുനരാരംഭിക്കണം. ജനം ഭയമില്ലാതെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടമാവണം. അപ്പോഴേ നിര്*മ്മാതാക്കള്*ക്കും വിതരണക്കാര്*ക്കും ഒരു ആത്മധൈര്യം വരൂ. ആ ഘട്ടം എത്തുന്നതുവരെ, ലോക്ക് ഡൗണ്* പിന്*വലിക്കപ്പെട്ടാലും തീയേറ്ററുകള്* അടഞ്ഞുകിടക്കും. എന്*റെയൊരു നോട്ടത്തില്* ചുരുങ്ങിയത് സെപ്റ്റംബര്* മാസമെങ്കിലുമാവും തീയേറ്ററുകള്* വീണ്ടും തുറന്നുപ്രവര്*ത്തിക്കാന്*, ഓണത്തിന്. പ്രതീക്ഷയുടെ കാര്യമാണ് പറയുന്നത്. അക്കാര്യത്തില്* 100 ശതമാനം ഉറപ്പൊന്നുമില്ല ഇപ്പോള്*."
    "നിലവിലെ തീയേറ്ററുകള്* മറ്റൊന്നും ചെയ്യാന്* നിര്*വ്വാഹമില്ല. പണ്ട് സിംഗിള്* സ്ക്രീനുകള്* ആയിരുന്നകാലത്ത് ഈ ബിസിനസ് ഇനി വേണ്ടെന്നുവച്ച പലരും കെട്ടിടങ്ങള്* കല്യാണമണ്ഡപങ്ങള്* ആക്കിയിരുന്നു. പക്ഷേ സിംഗിള്* സ്ക്രീനുകളൊക്കെ ഇപ്പോള്* മൂന്നും നാലും സ്ക്രീനുകളുള്ള മള്*ട്ടിപ്ലെക്സുകളായി മാറി. അവയെ മറ്റ് ആവശ്യങ്ങള്* മുന്നില്*ക്കണ്ട് രൂപമാറ്റം നടത്താന്* പറ്റില്ല. അത്തരം അവസ്ഥയിലാണ് കേരളത്തിലെ എഴുനൂറോളം തീയേറ്ററുകള്*. ഇവയില്* നൂറ് തീയേറ്ററുകളോളം മാളുകളിലാണ്. ആ തീയേറ്ററുകള്* പൂട്ടിയാല്* പല മാളുകളെയും ദോഷകരമായി ബാധിക്കും. ചെറിയ പല മാളുകളും പൂട്ടുന്നതിന് തുല്യമായിരിക്കും അത്."
    "പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകളെ സംബന്ധിച്ച് മറ്റൊരു പ്രധാന വിഷയം വൈദ്യുതി ചാര്*ജ്ജ് ആണ്. എനിക്ക് അഞ്ച് സ്ക്രീനുകളുള്ള ഒരു കോപ്ലക്സും സിംഗിള്* സ്ക്രീനുള്ള മറ്റൊരു തീയേറ്ററുമുണ്ട്. അഞ്ച് സ്ക്രീനുകളുള്ള തീയേറ്ററിന് ഞാന്* മാസം അടയ്ക്കേണ്ട തുക 1.90 ലക്ഷമാണ്. അത് ഫിക്സഡ് ചാര്*ജ്ജ് ആണ്. തീയേറ്റര്* പൂട്ടിയിട്ടാലും തുറന്നാലും അടയ്ക്കേണ്ട തുക. നിലവില്* സര്*ക്കാര്* അതിന് രണ്ട് മാസത്തെ അവധി തന്നിട്ടുണ്ട്. അല്ലാതെ പൂട്ടിക്കിടക്കുന്ന സമയത്തെ ചാര്*ജ്ജ് ഒഴിവാക്കാമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ജീവനക്കാര്*ക്ക് ശമ്പളത്തിന്*റെ 50 ശതമാനമെങ്കിലും കൊടുക്കണം. അത് എല്ലാ തീയേറ്ററുടമകളും നല്*കുന്നുണ്ട്."
    "പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകള്* നേരിടേണ്ട മറ്റൊരു പ്രതിസന്ധി സാങ്കേതിക സംവിധാനങ്ങള്*ക്ക് കേടുപാടുകള്* സംഭവിക്കാനുള്ള സാധ്യതയാണ്. പ്രദര്*ശനം ഡിജിറ്റല്* ആയതോടെ തീയേറ്ററുകളിലുള്ളത് കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഉപകരണങ്ങളാണ്. ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്* 75 ലക്ഷം വരെ മുതല്*മുടക്കുണ്ട്. 2കെ പ്രൊജക്ടര്* ആണെങ്കില്* 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്*ശിപ്പിച്ചില്ലെങ്കില്* പൂപ്പല്* പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്* സാധ്യതയുണ്ട്. ലോക്ക് ഡൗണിനിടെ പ്രൊജക്ടര്* ഓപ്പറേറ്റര്*മാര്*ക്ക് തീയേറ്ററുകളിലേത്ത് എത്തിപ്പെടാന്* പറ്റാത്ത അവസ്ഥ പല സ്ഥലത്തുമുണ്ടായിരുന്നു."
    കൊവിഡ് പൂര്*ണ്ണമായി വിട്ടൊഴിഞ്ഞാലും അതു സൃഷ്ടിക്കുന്ന സാമ്പത്തികമാന്ത്യം സിനിമാ വ്യവസായത്തെ അടിമുടി ബാധിക്കുമെന്ന് ഉറപ്പാണെന്നാണ് തന്*റെ വിലയിരുത്തലെന്നും ലിബര്*ട്ടി ബഷീര്* പറയുന്നു. "ഗള്*ഫില്* നിന്നുള്ള ആളുകളുടെ മടക്കമൊക്കെ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. സിനിമ ഇനി പഴയ നിലയിലേക്കൊക്കെ എത്തണമെങ്കില്* രണ്ടുമൂന്ന് വര്*ഷമെങ്കിലും വേണ്ടിവരും. നാലഞ്ച് വര്*ഷം മുന്*പുവരെ തീയേറ്റര്* വ്യവസായം മോശം അവസ്ഥയിലായിരുന്നു. പക്ഷേ ഇപ്പോള്* എല്ലാമൊന്ന് പച്ചപിടിക്കുന്ന ഘട്ടമായിരുന്നു. പ്രളയസമയത്തുപോലും തീയേറ്ററുകളെ അത് വലിയ തോതില്* ബാധിച്ചിരുന്നില്ല. പ്രശ്നബാധിത സ്ഥലങ്ങളില്* കളക്ഷന്* ലഭിച്ചില്ലെങ്കിലും സിനിമകളുടെ ആകെ കളക്ഷനെ അത് ബാധിച്ചിരുന്നില്ല", ലിബര്*ട്ടി ബഷീര്* പറഞ്ഞവസാനിപ്പിക്കുന്നു.




    paavam basheerkka

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13772
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    മൂവാറ്റുപുഴയിൽ കാറപകടത്തിൽ നടൻ ബേസിൽ ജോർജ്ജ് മരിച്ചു









    മൂവാറ്റുപുഴ: ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് വാളകം മേക്കടമ്പിൽ അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ കാറപകടത്തിൽ ചലച്ചിത്ര താരം ഉൾപ്പെടെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
    മൂവാറ്റുപുഴ വാളകം വാളാംകോട്ട് ബേസിൽ ജോർജ്* (26), ഇല്ലേൽ അശ്വിൻ ജോയി (29), സ്നേഹ ഡെക്കറേഷൻ ഉടമയുടെ മകൻ ഇലവുങ്ങത്തടത്തിൽ നിഥിൻ ബാബു (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റപ്പള്ളിൽ ലെതീഷ് (32), വാളകം കൂട്ടാട്ടുകുടിയിൽ സാഗർ സെൽവകുമാർ (19), റിയോൺ ഷെയ്ഖ്, അമർ ബിലാൽ, ജയദീപ് എന്നിവർക്കാണ് പരിക്ക്. ബേസിൽ ജോർജ്* 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയിലെ നായകനായിരുന്നു.


  4. #13773
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ലോക്ഡൗണിനു ശേഷം എന്താകും മലയാളസിനിമയുടെ അവസ്ഥ; പഠന റിപ്പോർട്ടുമായി സംവിധായകൻ





    ലോക്ഡൗണിനു ശേഷം എന്താകും മലയാളസിനിമയുടെ അവസ്ഥ. തിയറ്ററുകൾ തുറക്കുമോ? അഥവാ തുറന്നാൽ തന്നെ സിനിമ കാണാൻ ആളുകൾ ചെല്ലുമോ? ഇതുമായി ബന്ധപ്പെട്ടൊരു പഠനം തന്നെ നടത്തിയിരിക്കുകയാണ് സംവിധായൻ ദീപു അന്തിക്കാട്. ഇതുമായി ബന്ധപ്പെട്ട പഠനത്തിൽ ഭൂരിഭാഗം ആളുകളും സിനിമ കാണാൻ തിയറ്ററുകളിൽ എത്തുമെന്ന ഉത്തരമാണ് സംവിധായകന് നൽകിയത്. അടുത്ത ഒരുവർഷത്തിനുള്ളിൽ നിർമിക്കുന്ന സിനിമകൾ നിർമാണ ചിലവുകൾ 25 മുതൽ 35 ശതമാനം വരെ കുറച്ചുകൊണ്ടു വന്നാലും മലയാളസിനിമയ്ക്ക് ഗുണകരമായിരിക്കുമെന്ന് ദീപു പറയുന്നു.
    ദീപു അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം:
    ലോക്ഡൗൺ കഴിഞ്ഞാൽ സിനിമ കാണാൻ ആളുകൾ വരുമോ? ഒരു പഠന റിപ്പോർട്ട്.
    പ്രദർശനം പതിവുപോലെ ?
    സിനിമ ഒരു ലഹരിയാണ്. ഒരു കൊറോണയ്ക്കും അതിന്റെ ആസ്വാദകരെ തോല്*പ്പിക്കാനാകില്ല.

    കഴിഞ്ഞ ദിവസങ്ങളിൽ കൊറോണയ്ക്ക് ശേഷം കേരളത്തിലെ കൺസ്യൂമർ ബിഹേവിയർ എന്താകും എന്നറിയുന്നതിനെ കുറിച്ച് ഞാൻ നടത്തുന്ന പഠനത്തിന്റെ ഭാഗമായി സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിനിമാ പ്രേക്ഷകരും, ചലച്ചിത്ര പ്രവർത്തകരും തിയറ്റർ ഉടമകളും, നിർമാതാക്കളും നൽകിയ ഉത്തരങ്ങളിൽ നിന്നും മനസ്സിലാക്കിയ നിഗമനമാണ് മേൽചേർത്തത്.
    ലോക്ഡൗണിന് ശേഷം സിനിമാ തിയറ്ററുകൾ തുറക്കുമ്പോൾ എത്ര നാളുകൾക്കുള്ളിൽ നിങ്ങൾ സിനിമാ തിയറ്ററുകളിൽ പോകും എന്നായിരുന്നു സർവേയിലെ ചോദ്യം. ഈ അടുത്ത കാലത്തൊന്നും ആരും സിനിമ കാണാൻ പോകില്ല എന്നായിരിക്കും പൊതുവിൽ സാധാരണക്കാർ പ്രതീക്ഷിക്കുന്ന ഉത്തരം. എന്നാൽ വിവിധ കാറ്റഗറിയിലുള്ള ആളുകൾ വിവിധ തരത്തിലാണ് പ്രതികരിച്ചത്.
    മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ അഡിക്റ്റഡ് (category A), പതിവുകാർ (B), വല്ലപ്പോഴും (C), നിർബന്ധിച്ചാൽ (D), തൊടാത്തവർ (E) തുടങ്ങിയ കാറ്റഗറികൾ സിനിമാ പ്രേക്ഷകരുടെ കാര്യത്തിലുമുണ്ട് എന്നതാണ് രസകരമായ വസ്തുത.
    എന്റെ ചോദ്യത്തിന് A കാറ്റഗറിയിൽ പെടുന്നവർ ഭൂരിഭാഗവും നൽകിയ ഉത്തരം ആദ്യ ദിവസം തന്നെ തിയറ്ററിൽ എത്തും എന്നായിരുന്നു. ഈ കാറ്റഗറിയിൽ ഒരു മാതിരിപ്പെട്ട എല്ലാ സിനിമൾക്കും തലവയ്ക്കുന്നവരും, ഇഷ്ട താരത്തിന്റെ സിനിമ കാണാനെത്തുന്ന ഫാൻസുകാരും, ഒരു വിഭാഗം സിനിമാ പ്രവർത്തകരും സിനിമാ മോഹികളും വരുന്നു.
    B കാറ്റഗറിക്കാർ നൽകിയ ഉത്തരം ആദ്യ ആഴ്ച തന്നെ എന്നാണ്.പ്രതീക്ഷ ഉണർത്തുന്ന ചിത്രങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം അറിയാൻ കാത്തുനിൽക്കാതെ കയറി കാണുന്നവരാണ് ഇതിൽ അധികം പേരും.
    Cകാറ്റഗറിയിൽ വരുന്നവർ സിനിമ നല്ലതാണെന്ന് അറിഞ്ഞ ശേഷവും അവധിക്കാലത്തും മാത്രം സിനിമയ്ക്ക് പോകുന്നവരാണ്. ഇതിൽപ്പെടുന്നവരിൽ അധികം പേരും നൽകിയ ഉത്തരം ഒന്നു മുതൽ മൂന്ന് മാസത്തിനു ശേഷം എന്നാണ്.
    D കാറ്റഗറിയിൽ,മറ്റുള്ളവർ എല്ലാം ഒരു സിനിമ കണ്ട് കഴിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നതുകൊണ്ട് ആ സിനിമ കാണാൻ സ്വയമേവയോ ഫാമിലിയുടേയോ നിർബന്ധത്തിന് വഴങ്ങുന്നവരാണ്. ഇക്കൂട്ടരിൽ അധികവും ആറ് മാസം മുതൽ ഒരു വർഷമെടുക്കും തിയറ്ററിൽ പോകാൻ എന്നാണ് ഉത്തരം നൽകിയത്.
    E കാറ്റഗറി തിയറ്ററിൽ പോയി സിനിമകാണാൻ താല്പര്യപ്പെടാത്തവരാണ്. ഇവർ ടീവിയിലും മൊബ്ബൈലിലുമാണ് സിനിമ കാണുന്നത്.മുകളിൽ പറഞ്ഞ എല്ലാ കാറ്റഗറിയിൽപ്പെട്ടവരും അവർക്ക് മിസ്സ് ചെയ്ത സിനിമകൾ കാണാൻ ടീവി ചാനലുകളും മൊബൈലും ഉപയോഗിക്കുന്നുണ്ട്.
    അപ്രതീക്ഷിതമായ മറ്റൊരറിവ് കോവിഡ് മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമാ തിയറ്ററിൽ പോകില്ല എന്ന് പറഞ്ഞവർ വളരെ കുറവായിരുന്നു എന്നതാണ്.
    (ഒരുപക്ഷേ കോവിഡിനുമുൻപ് തന്നെ തകർന്നിരുന്ന എക്കണോമിയിൽ ജീവിച്ചു ശീലമായതു കൊണ്ടാകാം.) അല്ലെങ്കിലും ലോകത്തെവിടെയും ഏറ്റവും കുറഞ്ഞനിരക്കിൽ ലഭിക്കുന്ന വിനോദോപാധിയാണല്ലോ സിനിമ.
    എന്നിരുന്നാലും സ്റ്റോക്മാർക്കറ്റിൽ സംഭവിക്കുന്ന കറക്*ഷൻ എന്നപ്പോലെ,സിനിമാ തിയറ്ററുകൾ സാധാരണപോലെ പ്രവർത്തിക്കൽ ആരംഭിച്ച ശേഷം, അടുത്ത ആറ് മാസത്തേക്ക് കൊറോണകാലത്തിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൽ 30 മുതൽ 50 ശതമാനത്തോളം കളക്ഷനിൽ കുറവ് സംഭവിക്കാൻ ഇടയുണ്ട്.(നല്ല സിനിമകൾക്ക് 30%, തരക്കേടില്ലാത്തവക്ക് 40%, മോശം സിനിമകൾക്ക് 50%.ബാക്കി ഉള്ളവയ്ക്ക് കട്ടപുക).
    കൊറോണ തുടർ ഭീതികാരണം ഒരു കാറ്റഗറിയിൽ നിന്നു അടുത്ത കാറ്റഗറിയിലേക്ക് ഉണ്ടായ ഓഡിയൻസ് ഷിഫ്റ്റ് ആണ് ഇതിനു കാരണം.പ്രത്യേകിച്ച് ഫാമിലി ഓഡിയൻസിന്റെ കാര്യത്തിൽ. ഇതു മൂലം നേട്ടം ഉണ്ടാകുന്നത് ടീവീ ചാനലുകൾക്കും ഓൺലൈൻ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾക്കുമാണ്.
    അടുത്ത ഒരുവർഷത്തിനുള്ളിൽ നിർമിക്കുന്ന സിനിമകൾ നിർമാണ ചിലവുകൾ 25 മുതൽ 35 ശതമാനം വരെ കുറച്ചുകൊണ്ടും തിയറ്ററുകൾ സർക്കാരിൽ നിന്ന് GST- വിനോദ നികുതി, കറന്റ് ചാർജ് എന്നിവയിൽ ഇളവുകൾ നേടിയും ഈ പ്രശ്നങ്ങൾ തരണം ചെയ്യാം.
    ഇതിനിടയിൽ ഏതെങ്കിലും ഒരു സിനിമ 50 കോടി ക്ലബ്ബിൽ (ഒറിജിനൽ 50 കോടി ക്ലബ്ബ്) കയറിയാൽ സിനിമയുടെ പൂർവ സ്ഥിതിയിലേയ്ക്കുള്ള തിരിച്ചു വരവ് ധ്രുതഗതിയിലാകും.
    നിർമാണം പൂർത്തിയാക്കി പ്രദർശന സജ്ജമായ ഒന്ന് രണ്ട് സിനിമകളിലാണ് ആ പ്രതീക്ഷ. ആ സിനിമകൾ ഈ ടാർഗറ്റ് അച്ചീവ് ചെയ്യുന്നില്ലെങ്കിൽ സിനിമയെ രക്ഷിക്കാൻ
    20-20 പോലെ താര സമ്പന്നമായ നിർമിക്കാൻ സിനിമക്കാർ മുഴുവൻ ഒത്തുകൂടേണ്ടി വരും.

    വാൽകഷ്ണം:- ലോക്ഡൗൺകാലത്ത് ലോകം ഒരു ഭ്രാന്താലയമാകാതെ പിടിച്ച് നിർത്തിയതിൽ സിനിമ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമാപ്രവർത്തകരും ബാൽക്കണിയിൽ നിന്നും ഒരു കയ്യടി അർഹിക്കുന്നു.
    ദീപു അന്തിക്കാട്.








  5. #13774
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'കോഴിപ്പോര്' സിനിമയുടെ സംവിധായകനായ ജിബിറ്റ് ജോർജ്ജ് കുഴഞ്ഞുവീണു മരിച്ചു

  6. #13775
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  7. #13776
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  8. #13777
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



    nelson ipe - nayanthara film ?

  9. #13778
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  10. #13779
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  11. #13780
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •