Page 1443 of 1562 FirstFirst ... 44394313431393143314411442144314441445145314931543 ... LastLast
Results 14,421 to 14,430 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14421
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #14422
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Freedom @ Midnight | Short Film Official Teaser


  4. #14423
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കെനിയയിൽ റിലീസായി ഒരു മലയാളം സിനിമ


    മറുനാട്ടിൽ ഒരു മലയാളം സിനിമ തിയേറ്ററിൽ റിലീസ് ചെയ്തു . കെനിയയിലെ നെയ്*റോബിയിലാണ് മലയാളിയായ പ്രശാന്ത് എ ബി സംവിധാനം ചെയ്ത 'ഐവി' എന്ന മലയാളചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയിരിക്കുന്നത്.



    കെനിയയുടെ ഭൂപ്രകൃതിയും അവിടുത്തെ പ്രവാസ ജീവിതവും ഒപ്പിയെടുത്തിട്ടുള്ള 'ഐവി' എന്ന ചിത്രം ഒരു കെനിയൻ യുവതിയുടെയും ഒരു ഇന്ത്യൻ യുവാവിന്*റേയും പ്രണയം, വിവാഹം, ജീവിതം എന്നീ ഘട്ടങ്ങളിലൂടെയാണ് കഥ പറയുന്ന സിനിമയാണ്. ആഫ്രിക്കൻ ജനതയുടെ ജീവിതസാഹചര്യങ്ങളൂന്നിക്കൊണ്ട് കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഐവി. മലയാളി യുവാവും കെനിയൻ യുവതിയും അവരുടെ പ്രണയവും കുടുംബ ജീവിതവും എല്ലാം കെനിയൻ പശ്ചാത്തലത്തിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി അന്തർദ്ദേശീയ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

    മലയാളിയായ കൃഷ്ണദാസ് കരിവേലിലും കെനിയൻ ആർച്ചറി ദേശീയ താരമായ ദിരെ ജി ഇലെമയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ തോമസ് ആന്*റെണി കുരിശിങ്കൽ ആണ് സിനിമയുടെ നിർമ്മാതാവ്. കഴിഞ്ഞദിവസം നെയ്റോബിയിൽ ആദ്യ പ്രദർശനം നടന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


    ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം പൂർണ്ണമായി കെനിയൻ ചിത്രീകരിക്കുന്നതും, കെനിയൻ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്*റെ പ്രദർശനാനുമതി ലഭിക്കുന്നതുമെന്ന് അണിയറപ്രവ*ർത്തകര്* പറഞ്ഞു.

  5. #14424
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #14425
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Indrans annan polikkum.........

    Quote Originally Posted by ALEXI View Post

  7. #14426
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    പാളുവ ഭാഷയിലെ വരികള്*, മനോഹര ഈണം; 'ഗ്രേറ്റ് ഇന്ത്യന്* കിച്ചണി'ലെ പാട്ടെത്തി






    highlights
    'ഒരു കുടം' എന്നാരംഭിക്കുന്ന ഗാനത്തിന്*റെ വരികള്* പാളുവ ഭാഷയിലുള്ളതാണ്. ഈ ഭാഷയില്* ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്.



    ജിയോ ബേബിയുടെ സംവിധാനത്തില്* നിമിഷാ സജയനും സുരാജ് വെഞ്ഞാറമ്മൂടും നായികാ നായകന്മാരാവുന്ന ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്* കിച്ചണി'ലെ വീഡിയോഗാനം പുറത്തെത്തി. 'ഒരു കുടം' എന്നാരംഭിക്കുന്ന ഗാനത്തിന്*റെ വരികള്* പാളുവ ഭാഷയിലുള്ളതാണ്. ഈ ഭാഷയില്* ആദ്യമായാണ് ഒരു സിനിമാഗാനം ഉണ്ടാവുന്നത്. വരികള്* എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം മാത്യൂസ് പുളിക്കന്*. ആലപിച്ചിരിക്കുന്നത് ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്*ന്ന്.
    പറയസമൂഹം വീട്ടകങ്ങളില്* ഉപയോഗിക്കുന്ന ഭാഷാപ്രയോഗമാണ് പാളുവ ഭാഷ. പാളുവ ഭാഷയെക്കുറിച്ചും അതിന്*റെ പ്രയോഗ രീതികളെക്കുറിച്ചും വിശദീകരിച്ച് ചിത്രത്തിലെ ഗാനരചയിതാവായ മൃദുലാദേവി എസ് മുന്*പ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്..
    പാളുവ ഭാഷയെക്കുറിച്ച് മൃദുലാദേവി എസ്
    "പറയ ഭാഷയാണ് പാളുവ ഭാഷ. പൊതുവെ പറയ സമൂഹം ഈ ഭാഷ പുറത്തേയ്ക്കു കൈമാറുന്ന പതിവില്ല. ഭാഷ അന്യം നിന്ന് പോയിട്ടില്ല. ഇതര സമൂഹത്തിലേക്ക് കടത്തി വിടാതെ വീട്ടകങ്ങളിൽ ഇന്നും ഉപയോഗിക്കുന്ന ഭാഷാപ്രയോഗമാണിത്. ഗൂഢഭാഷാപ്രയോഗം എന്ന നിലയിൽ വെളിയിലേക്കു പുറത്ത് അധികം എത്താത്തതിനാൽ അന്യം നിന്നുപോയി എന്ന് കരുതപ്പെടുന്നതാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭ, കെ ഡി പി എന്നിവയുടെ കടന്നുവരവോടെ ഈ ഭാഷ മറ്റു ദലിത് വിഭാഗങ്ങൾക്കിടയിലും എത്തിച്ചേർന്നു. പറയ ജീവിതത്തെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഈ ഭാഷാപ്രയോഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ഭാഷയിലെ വാക്കുകൾക്ക് അർത്ഥം ഒറ്റവാക്കിൽ പറയുക എളുപ്പമല്ല. ഒരു വാക്കിനു തന്നെ പല അർത്ഥം ഉണ്ടാകാറുണ്ട്. തൊട്ടടുത്തുള്ള വാക്കിനോട് ചേർത്താണ് ഈ വാക്കിന് അർത്ഥം ലഭിക്കുക. ഓരോ വാക്കുകൾക്കും പോസിറ്റീവ് അർത്ഥവും, നെഗറ്റീവ് അർത്ഥവും ഉണ്ട്. അത്രമേൽ 'കറ്റ്' മൊത്തത്തിൽ ഈ ഭാഷയ്ക്കുണ്ട്. അതേ ഇത് മുഴുവനായും കറ്റ് പറച്ചിൽ ആണ്.
    കറ്റ് എന്താണെന്നു നോക്കിയാൽ അടവ് എന്ന അർത്ഥം ആയിരിക്കും നിങ്ങള്*ക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുക. എന്നാലിത് കേവല അർത്ഥം മാത്രമാണ്. അവൾ മഹാ കറ്റ് പിടിച്ചവൾ ആണ് എന്നു പറഞ്ഞാൽ ആ പറഞ്ഞതിന്*റെ ഈണം ആണ് ആദ്യം പരിശോധിക്കുക (പാളുവ ഭാഷയ്ക്ക് നേരിയ താളാത്മകത ഉണ്ട്). താളം നെഗറ്റീവ് അർത്ഥം ആണെങ്കിൽ അവൾ മഹാ വിളച്ചിൽ പിടിച്ചവൾ എന്ന അർത്ഥത്തിൽ എത്തുന്നു. പോസിറ്റീവ് ആണെങ്കിൽ അവൾ മിടുക്കിയാണ് എന്നും അർത്ഥം കിട്ടുന്നു. കറ്റ്* (വിളച്ചിൽ) പിടിച്ചവൾ എന്*റെ ചെറുക്കനെ വീഴിച്ചു എന്ന് ഒരമ്മ പരാതിപ്പെടുമ്പോൾ ആ പെൺകുട്ടിയുടെ അമ്മ പറയുന്നത് എന്*റെ പെണ്ണിന്*റെ കറ്റ്* (മിടുക്ക്) കണ്ടു അവൻ മയക്കിയെടുത്തു എന്നാണ്.
    വേത് എന്ന വാക്കിന് ചൂട് എന്നാണ് ബുക്കിൽ നിന്നും കിട്ടുന്ന അർത്ഥം. പെണ്ണിന്*റെ തൊടങ്ങിനു വേത് കുറിക്കുക എന്നു വച്ചാൽ കല്യാണത്തിന് തീയതി കുറിക്കുക എന്നാണ് അർത്ഥം. വേത് എന്നാൽ ചൂട്. ചൂടിന്*റെ ഉറവിടം സൂര്യൻ. സൂര്യനായിരുന്നു പണ്ട് കാലങ്ങൾ ഗണിച്ചിരുന്ന കലണ്ടർ. ചൂട്, മഞ്ഞ്, മഴ എന്നീ കാലഭേദങ്ങളെ സൂര്യൻ നിയന്ത്രിക്കുന്നതിനാൽ വേത് (തീയതി) കുറിയ്ക്കുന്നതിന് സൂര്യനെയാണ് ആശ്രയിച്ചിരുന്നത്. ചടങ്ങ് നടക്കുന്നതിനു മുൻപ് കാളിയാക്ക് (പറയ മന്ത്രവിദ്യയിലെ സ്തുതിപ്പ്) നടത്താറുണ്ടായിരുന്നു. സൂര്യൻ കുറുമ്പ് കാണിക്കാതിരിക്കാൻ കാളിയാക്കു നടത്തുന്നതിൽ മുഴുവനും പാട്ടുകളായിരുന്നു ഉണ്ടായിരുന്നത്. കാളിയാക്ക് എന്ന വാക്കിന് ഒരേ സമയം സ്തുതിപ്പു എന്നും, കുറുമ്പ് /കുസൃതി/കളിവാക്ക് എന്നും അർത്ഥം ഉണ്ട്. പലരും അർത്ഥം ചോദിക്കുമ്പോൾ കൃത്യമായി വിശകലനം ചെയ്യാൻ പ്രയാസമുണ്ടാകുന്നത് ഇത്തരം വിവിധ അർത്ഥങ്ങൾ ഉള്ളത് കൊണ്ടാണ്. സഹവസിച്ചു, സംസാരിച്ചാണ് ഈ ഭാഷയിൽ കൈയ്യടക്കം ലഭിക്കുക..."










  8. #14427
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  9. #14428
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Mastersinu youth kayaria pole familiesine attrach cheyuunna allengil theateril ethikkan pattunna oru much hyped family movie illa......... Drishyam 2 varanamayirunnu theateril first release aayittu........

    Quote Originally Posted by ALEXI View Post

  10. #14429
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default




  11. Likes Perumthachan liked this post
  12. #14430
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    "മോളേ... ചോറ്* മാത്രം അടുപ്പില്* വക്കണേ'; ഭാരതീയ അടുക്കളയിലെ അമ്മായിയച്ചൻ ഇവിടെയുണ്ട്*







    "വാഷിങ്* മെഷീനിലിട്ടാൽ തുണി പൊടിഞ്ഞ്* പോവില്ലേ മോളേ..', "മോളേ... ചോറ്* മാത്രം അടുപ്പിൽത്തന്നെ വയ്*ക്കണേ', "ബ്രഷ്* കിട്ടീട്ടില്ല മോളേ...

    ജിയോ ബേബി സംവിധാനം ചെയ്*ത "ദി ഗ്രേറ്റ് ഇന്ത്യന്* കിച്ചണ്*' എന്ന സിനിമയെക്കുറിച്ച്* സമൂഹമാധ്യമങ്ങളിലും വീട്ടിലും നാട്ടിലുമെല്ലാം ചർച്ചകൾ നടക്കുകയാണ്*. നിമിഷയുടെയും സുരാജിന്റെയും കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകർ ഏറ്റവും തിരയുന്നത്* ചിരിച്ചുകൊണ്ട്* കഴുത്തറുക്കുന്ന അമ്മായിയച്ചനെയാണ്*. കഥാപാത്രത്തെയും അഭിനയത്തെയും അഭിനന്ദിക്കുന്നതിനൊപ്പം ആ നടന്* ആരാണെന്നും തിരയാത്തവരില്ല.
    ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്* മീഡിയയില്* വ്യാപകമായ ചര്*ച്ചയാണ് സിനിമയെ കുറിച്ച് ഉയര്*ന്നുവന്നിരിക്കുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും വിമര്*ശിച്ചും ആളുകള്* രംഗത്ത് എത്തുന്നുണ്ട്.


    കേരളത്തിലെ പ്രശസ്*ത നാടകക്കാരനും "നാടകഗ്രാമ' ത്തിന്റെ സ്ഥാപകനും ഡയറക്*ടറുമായ കോഴിക്കോട് സ്വദേശി ടി സുരേഷ് ബാബുവാണ് അമ്മായിയച്ചന്* കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്. വിശേഷങ്ങളിലേക്ക്*...
    മൂന്നാം ക്ലാസ്സിൽ തുടങ്ങിയ നാടക അഭിനയം
    സ്*കൂളിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസ്സിൽ പെൺവേഷം കെട്ടി അരങ്ങിൽ കയറി തുടങ്ങിയതാണ്*. വളരുന്തോറും അഭിനയത്തോടുള്ള ഇഷ്*ടം അതിനേക്കാൾ വേഗത്തിൽ മുന്നോട്ടുപോയി. 18 വയസ്സ്* മുതൽ മെഡിക്കൽ സ്*റ്റോറിൽ ജോലി. പകൽ അവിടെ പണിയെടുത്ത്*, ശേഷം രാത്രിയിൽ നാടകം. ദൂരസ്ഥലങ്ങളിലേക്ക്* സൈക്കിൾ ചവിട്ടി പോയിക്കൊണ്ടിരുന്നത്* അഭിനയത്തോടും നാടകത്തോടുമുള്ള ഭ്രാന്തുകൊണ്ടാണ്*. രണ്ടായിരത്തിന്റെ തുടക്കത്തിൽ നാടക അഭിനേതാക്കൾ എല്ലാം സീരിയലിലേക്ക്* ചേക്കേറിയപ്പോഴും അഭിനയം വരുമാനത്തിനുള്ള മാർഗ്ഗം മാത്രമായി കാണാൻ മനസ്സ്* അനുവദിച്ചിട്ടില്ല.
    പുണ്യ പുരാതന നാടകങ്ങളുമായി മുനിശ്രേഷ്ഠന്*റെയൊക്കെ വേഷമണിഞ്ഞ്* സഞ്ചരിച്ച ഗ്രാമങ്ങൾക്ക്* കണക്കില്ല. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത്* ചെത്ത്*കടവ്* യു.പി സ്*കൂളിലെ കുട്ടികളെക്കൊണ്ട്* നാടകം കളിപ്പിച്ച്* പുരസ്*കാരം വാങ്ങിയ ചരിത്രവുമുണ്ട്*. 23 വയസ്സായിരുന്നു അന്ന്*.
    ഗ്രാമ പ്രദേശങ്ങളിലും നാടകത്തിനുള്ള ശ്രദ്ധ കുറഞ്ഞുവന്നപ്പോൾ പലയിടങ്ങളിലും ഇടപെടേണ്ടതായി വന്നു. സംവിധായകനുമായി. എല്ലാ ഗ്രാമത്തിലും ഒരു നാടക ഭ്രാന്തനെങ്കിലും കാണും. അവരെ കൂട്ടിപ്പിടിച്ചാണ്* പിന്നീട്* മുന്നോട്ട്* പോകുന്നത്*. 2000 ത്തിലാണ്* "നാടകഗ്രാമം' എന്ന സമിതി രൂപീകരിക്കുന്നത്*. അതൊരു ഉപജീവനമായി മാറരുതെന്ന്* നിർബന്ധമുള്ളതുകൊണ്ട്* എൽഐസി ഏജൻസിയും ആരംഭിച്ചു.
    കുടുംബവും നാടകവും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു രസം ഉണ്ട്*. അതാണ്* ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതാണ്* ഇതിൽ മുന്നോട്ട്* കൊണ്ടുപോകുന്നതും. ഭാര്യ നാടകത്തിൽ അഭിനയിക്കുന്നുണ്ട്*. മകൻ നാടക നടനും സംവിധായകനുമാണ്*.
    ആദ്യം വിചാരിച്ച സിനിമാ സങ്കൽപ്പമല്ല അതിലേക്ക്* എത്തിയപ്പോൾ ഉള്ളത്*. ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്* പുതിയ തലമുറയെക്കുറിച്ച്*. പലരും പറയും പിള്ളേര്* ശരിയല്ല എന്ന്*, പിള്ളേരാണ്* ശരി.
    ഇന്ത്യൻ കിച്ചനിലേക്ക്*
    "കപ്പേള' സിനിമയുടെ സംവിധായകനും നടനുമായ മുസ്*തഫയുമായി അടുത്ത പരിചയമാണുള്ളത്*. കപ്പേളയുടെ കാസ്*റ്റിങ്ങിനായി ക്യാമ്പ്* നടക്കുമ്പോൾ കണ്ടിരുന്നു. എന്നെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന്* ആഗ്രഹമുണ്ടായിരുന്നു. യോജിക്കുന്ന, പ്രാധാന്യമുള്ള കഥാപാത്രം ഇല്ല എന്നുള്ളതായിരുന്നു തടസ്സമായത്*. നാടകത്തിലെ സീനിയോരിറ്റികൊണ്ടാണ്* മുസ്*തഫയ്*ക്ക്* അങ്ങനെ തോന്നിയത്*.
    അത്* കഴിഞ്ഞ്* പോയെങ്കിലും മുസ്*തഫയുടെ മനസ്സിൽ എന്റെ മുഖം ഉണ്ടായിരുന്നു. ഇന്ത്യൻ കിച്ചനിലെ കഥാപാത്രത്തെക്കുറിച്ച്* കേട്ടപ്പോൾ സംവിധായകൻ ജിയോയ്*ക്ക്* മുസ്*തഫതന്നെ ഫോട്ടോ കാണിച്ചുകൊടുത്തു. കഥാപാത്രത്തിന്* ആവശ്യമുള്ള അതേ രൂപം. ജിയോയ്*ക്ക്* നേരിട്ട്* കണ്ടപ്പോഴും ഡബിൾ ഓക്കേ ആയിരുന്നു. അങ്ങനെ ആദ്യമായി സിനിമയുടെ അന്തരീക്ഷത്തിലേക്ക്*. 20 ദിവസത്തോളമാണ്* ഷൂട്ടിനായി വേണ്ടിയിരുന്നത്*.
    ചിരിച്ചുകൊണ്ട്* കഴുത്തറുക്കുന്ന അമ്മായിയച്ചൻ
    ഈ കഥാപാത്രമായി അഭിനയിക്കുകയൊന്നും വേണ്ട എന്നാണ്* ജിയോ ആദ്യം പറഞ്ഞത്*. ആദ്യ ഷോട്ട്* എടുക്കുമ്പോഴും അറിയില്ല ഇത്* ഇത്രയും ആളുകൾക്ക്* ദേഷ്യം തോന്നുന്ന കഥാപാത്രം ആയിരിക്കും എന്ന്*. സുരാജും ഞാനും ഭക്ഷണം കഴിച്ച്* എഴുന്നേറ്റ്* പോകുന്ന സീനായിരുന്നു അത്*. ശേഷം മരുമകളും ഭാര്യയും വൃത്തിയില്ലാത്ത മേശയിൽ വന്നിരുന്ന്* ഭക്ഷണം കഴിക്കുന്ന സീൻ. അപ്പോഴാണ്* സിനിമയുടെ മൊത്തം ആശയത്തെപ്പറ്റിയും അത്രത്തോളം ഗൗരവമായ വിഷയമാണ്* കൈകാര്യം ചെയ്യുന്നതെന്നും തിരിച്ചറിയുന്നത്*.
    എനിക്ക്* ഡയലോഗ്* ഇല്ല ഈ സിനിമയിൽ. തിരക്കഥയിൽ ഉള്ളതിനനുസരിച്ച്* യോജിച്ചത്* പറയുക എന്നേ ഒള്ളൂ. അത്* സംവിധായകൻതന്നെ കൃത്യമായി പറഞ്ഞിരുന്നു. മോളേ വിളിയും അത്തരത്തിൽ വന്നതാണ്*. നിമിഷയോടും സുരാജിനോടുമടക്കം പല സീനിലും ഒന്നോ രണ്ടോ വാക്കുകളാണ്* പറയുന്നത്*. സംസാരത്തിന്റെ ടോൺ അടക്കം പുതിയതായി ഒന്നും ചെയ്യേണ്ടിയും വന്നില്ല.
    കൊള്ളേണ്ടിടത്ത്* കൊണ്ട രാഷ്*ട്രീയം
    സംവിധായകന്* ഉണ്ടായിരുന്ന രാഷ്*ട്രീയ വ്യക്തതയാണ്* സിനിമയുടെ ഏറ്റവും വലിയ വിജയം. സ്വയം വിമർശനമായല്ലാതെ ഞാനടക്കമുള്ള പുരുഷന്മാർക്ക്* ഈ സിനിമയിലെ പ്രശ്*നത്തെക്കുറിച്ച്* സംസാരിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ വീട്ടിൽ കണ്ടിരുന്ന പല കാഴ്*ചകളുമാണ്* മഹത്തായ ആ അടുക്കളയിലും കാണുന്നത്*. ഇപ്പോഴും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾതന്നെയാണ്* സിനിമയും ചർച്ച ചെയ്യുന്നത്*.
    ആർത്തവത്തെക്കുറിച്ച്* സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളും സ്*ത്രീകളോട്* ചെയ്യുന്ന വിവേചനങ്ങളും പലപ്പോഴും ചർച്ച ചെയ്യാതെ പോകുകയാണ്*. വ്യക്തിപരമായി അത്തരം വിവേചനങ്ങൾക്കെതിയുള്ള അമർഷവും പ്രതിഷേധവും സമൂഹത്തിനെ അറിയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്*.
    മകൻ ഛന്ദസിന്റെ വിവാഹം കഴിഞ്ഞത്* ഡിസംബർ 27 നാണ്*. ഞാനെപ്പോഴും മോളേ എന്നാണ്* മരുമകൾ അഞ്ജുവിനെ വിളിക്കുക. സിനിമ കണ്ടശേഷം നിമിഷയെ വിളിക്കുന്ന പോലെ "മോളേ' എന്ന്* വിളിക്കുമ്പോൾ അവൾ തമാശയ്*ക്ക്* പറയും "ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു കാളൽ' ആണെന്ന്*.
    സിനിമ കണ്ട ശേഷം അച്ഛന്റെ പ്രകടനത്തെക്കുറിച്ച് അഞ്ജു ഫെയ്*സ്*ബുക്കിൽ എഴുതിയ വാക്കുകളും അത്* വ്യക്തമാക്കും.


    ‘ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു. സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ!’...
    വിജയ്* സേതുപതിക്കൊപ്പം
    ഇതിനിടയിൽ തമിഴകത്തെ മിന്നുംതാരമായ വിജയ്* സേതുപതിക്കൊപ്പവും അഭിനയിച്ച്* കഴിഞ്ഞു. വി എസ്* ഇന്ദു സംവിധാനം ചെയ്യുന്ന 19 (1) എ ആണ്* ചിത്രം. ചെറിയ വേഷം എങ്കിലും വലിയ സന്തോഷം തരുന്ന കാര്യമാണ്*.


    നിമിഷയും സുരാജും
    നാടകത്തിൽ സീനിയർ ആണെങ്കിലും സിനിമയിൽ നിമിഷയും സുരാജും ഒരുപാട്* എക്*സ്*പീരിയൻസ്* ഉള്ളവരാണ്*. ആദ്യം ഒന്ന്* കാണുന്നവരെയുള്ള അപരിചിതത്വമേ ഇരുവരുമായും ഉണ്ടായിട്ടുള്ളൂ. ഒറ്റ സംസാരത്തിൽ അടുപ്പത്തിലാകുന്ന താരപരിവേഷങ്ങളില്ലാത്ത രണ്ട്* മനുഷ്യർ. സുരാജും നിമിഷയും, ഞങ്ങൾ ഒരുവീട്ടിൽ കഴിയുന്ന ഫീലായിരുന്നു.
    ഇരുവരും സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല. ആ വീട്ടിൽ നടക്കുന്നത്* നമുക്കെല്ലാം വളരെ അറിയുന്ന സാഹചര്യങ്ങളാണ്*. ഞാൻ അഭിനയിച്ചതായി അവർക്കും തോന്നാൻ ഇടയില്ല. സുരാജുമായി അച്ഛനും മകനും തമ്മിലുള്ള സ്*നേഹംതന്നെയായിരുന്നു യഥാർത്ഥത്തിൽ. ഷൂട്ട്* കഴിഞ്ഞ്* പോകുമ്പോൾ നിമിഷയുടെ വിഷമവും കണ്ണീരും അതേ അടുപ്പമാണ്* കാണിക്കുന്നത്*. സെറ്റിന്റെ അന്തരീക്ഷം എല്ലാവരുടേയും പ്രകടനത്തിൽ സ്വാധീനിച്ചിട്ടുണ്ട്*.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •