Page 1 of 1562 12311511015011001 ... LastLast
Results 1 to 10 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #1
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰


    Guys,

    I am starting a new thread for sharing all film related infos as the old thread closed (due to server issues)..

    Keep posting!!

    Last edited by baadshahmian; 04-13-2018 at 12:51 PM.
    It is never too late or too soon, it is when it is supposed to be..!!

  2. Likes adarshpp, boban, nanma, nmaks liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    രാജ്യാന്തരമേളയ്ക്ക് ഇന്ന് തുടക്കം; ഇനി കാഴ്ചകളുടെ ആഴ്ച

    തിരുവനന്തപുരം: ഇനി ഒരുവാരം തലസ്ഥാനക്കാഴ്ചകള്*ക്ക് സെക്കന്*ഡില്* 24 ഫ്രെയിം എന്ന സെല്ലുലോയിഡ് ഗതിവേഗം. പല നാടുകളുടെ സംസ്*ക്കാരവും സ്വപ്നങ്ങളും വ്യഥകളുമൊക്കെ സിനിമ എന്ന ഏകഭാഷയില്* സംഗമിക്കുന്ന 16-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കം. വൈകീട്ട് ആറിന് നിശാഗന്ധിയില്* മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്* ഇന്ത്യന്* സിനിമയിലെ അതികായരായ ഓംപുരി, ജയാബച്ചന്* എന്നിവര്* മുഖ്യാതിഥികളായിരിക്കും. നഗരത്തിലെ പത്ത് തിയേറ്ററുകളിലായി 16-വരെയാണ് സിനിമയുടെ ഉല്*സവം.

    പ്രശസ്ത ചൈനീസ് സംവിധായകന്* സാങ് യിമോയുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്ടര്* ദി ഹോത്രോണ്* ട്രീ'യാണ് ഉദ്ഘാടന ചിത്രം. ഈ സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദര്*ശനമാണിത്. 1300 വനിതാ പ്രതിനിധികളും 2400 വിദ്യാര്*ത്ഥികളുമുള്*പ്പെടെ 10000-ലേറെ പ്രതിനിധികളാണ് മേളയില്* രജിസ്റ്റര്* ചെയ്തിട്ടുള്ളത്. 65 രാജ്യങ്ങളില്*നിന്ന് 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങള്* പ്രദര്*ശിപ്പിക്കും. വിദേശത്ത് നിന്നെത്തുന്ന 50 ചലച്ചിത്ര പ്രതിഭകള്* ഉള്*പ്പെടെ നൂറോളം പേര്* അതിഥികളായെത്തും. മത്സരവിഭാഗത്തില്* ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്* രാജ്യങ്ങളില്* നിന്നുള്ള 11 ചിത്രങ്ങള്* മത്സരിക്കും.


    ഇതില്* നാലു ചിത്രങ്ങള്* ലാറ്റിനമേരിക്കയില്* നിന്നാണ്. ഇന്ത്യയില്* നിന്ന് രണ്ടു ചിത്രങ്ങളും മത്സരത്തിനുണ്ട്. റിട്രോസ്*പെക്ടീവ് വിഭാഗത്തില്* ഫ്രഞ്ച് സംവിധായകന്* റോബര്*ട്ട് ബ്രസന്*, ജപ്പാനില്* നിന്നുള്ള നാഗിസ ഓഷിമ, യാസു മസുമു, ഗ്രീക്ക് സംവിധായകന്* തിയോ ആഞ്ചലോ പൗലോസ്, അമേരിക്കയില്* നിന്നുള്ള അഡോള്*ഫാന്* മേക്കാസ്, സെനഗല്* സംവിധായകന്* ജിബ്രില്* ഡിയോപ് മാമ്പട്ടി എന്നിവരുടെ ചിത്രങ്ങള്* പ്രദര്*ശിപ്പിക്കും. കൂടാതെ മലയാളത്തിന്റെ പ്രിയ നടന്* മധുവിന്റെ ഏഴ് ചിത്രങ്ങളും ഈ വിഭാഗത്തില്* പ്രദര്*ശിപ്പിക്കും.


    എല്ലാ ദിവസവും അഞ്ചിന് ന്യൂ തിയേറ്ററില്* ഓപ്പണ്* ഫോറം നടക്കും. എല്ലാ ദിവസവും സംവിധായകരുമായി മീറ്റ് ദ പ്രസും ഉണ്ടായിരിക്കും. മലയാള സിനിമയുടെ വിപണനത്തിനായി 'മാര്*ക്കറ്റിങ് മലയാളം' സിനിമ എന്ന പരിപാടി ഇത്തവണ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിടപിരിഞ്ഞ മലയാളി പ്രതിഭകളായ ആറന്മുള പൊന്നമ്മ, ശാരംഗപാണി, ജോണ്*സണ്*, മുല്ലനേഴി, കാക്കനാടന്*, എ.ടി. അബു, മച്ചാന്* വര്*ഗ്ഗീസ് എന്നിവരെ സ്മരിച്ചുകൊണ്ട് 14-വരെ സഞ്ചരിക്കുന്ന ചലച്ചിത്രമേളയും നടക്കും.


    കൈരളി, ശ്രീ, കലാഭവന്*, ന്യൂ, ശ്രീകുമാര്*, ശ്രീവിശാഖ്, അജന്ത, ശ്രീ പത്മനാഭ, ധന്യ, രമ്യ എന്നീ തിയേറ്ററുകളിലും പൊതുജനങ്ങള്*ക്കായി നിശാഗന്ധിയിലുമാണ് പ്രദര്*ശനങ്ങള്* നടക്കുക. മുന്*വര്*ഷങ്ങളിലെന്നപോലെ ഡെലിഗേറ്റുകള്*ക്ക് പ്രത്യേകം ഓട്ടോറിക്ഷകള്* ഉള്*പ്പെടെയുള്ള സൗകര്യങ്ങളും സംഘാടകര്* ഏര്*പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനെത്തുടര്*ന്ന് മഹാഭാരതം ആട്ടക്കഥയെ ആസ്പദമാക്കി ടി.കെ. രാജീവ്കുമാര്* സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നിശാഗന്ധിയില്*
    അരങ്ങേറും
    It is never too late or too soon, it is when it is supposed to be..!!

  5. Likes sreenathhpd55, mithinsha liked this post
  6. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    Quote Originally Posted by Sameer View Post
    Guys,

    I am starting a new thread for sharing all film related infos as the old thread closed (due to server issues)..

    Keep posting!!

    ee thread enthaa aarumthudangaththennu vijarikkukayaayirunnu njaan
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    രഞ്ജിത്തിന് പരോക്ഷ വിമര്*ശനവുമായി ഗണേഷ്*കുമാര്*

    പുരസ്*കാര ജേതാക്കള്* നേരിട്ടെത്തി അവാര്*ഡ് സ്വീകരിക്കുമെന്ന് ഉറപ്പുനല്*കിയാല്* മാത്രമേ ഇനി അവര്*ക്കായി അവാര്*ഡുകള്* പ്രഖ്യാപിക്കുകയുള്ളൂവെന്ന് സിനിമയുടെ ചുമതലയുള്ള മന്ത്രി കെ.ബി.ഗണേഷ്*കുമാര്*. സിനിമയുടെ പേരില്* ലഭിക്കുന്ന അവാര്*ഡുകള്* നിഷേധിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് ചിലര്* നടത്തുന്നതെന്നും ഇത് അനുവദിക്കാതിരിക്കാന്* ശ്രദ്ധിക്കുമെന്നും ഗണേഷ്*കുമാര്* പറഞ്ഞു.

    അവാര്*ഡ് സ്വീകരിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്*കിത്തന്നാല്* മാത്രമേ അത് പ്രഖ്യാപിക്കാന്* പാടുള്ളൂവെന്നതാണ് തന്റെ അഭിപ്രായം. അവാര്*ഡ് നല്*കുന്നതിനുള്ള ചടങ്ങുകളുടെ തയ്യാറെടുപ്പുകള്* പൂര്*ത്തിയായ ശേഷം വേണ്ടെന്ന് പറയുന്നത് ശരിയല്ല. അക്കാദമി നിശ്ചയിക്കുന്ന പ്രത്യേക ജൂറിയംഗങ്ങളാണ് പുരസ്*കാരങ്ങള്* നിര്*ണ്ണയിക്കുന്നത്. ഇതിനെ നിസ്സാരവത്ക്കരിക്കാന്* ആരെയും അനുവദിക്കില്ലെന്നും മന്ത്രി ഗണേഷ്*കുമാര്* വ്യക്തമാക്കി.

    മുല്ലപ്പെരിയാര്* വിഷയത്തില്* മൂന്ന് ജില്ലയിലെ ജനങ്ങള്* ഭീതിയില്* കഴിയുമ്പോള്* ആഘോഷച്ചടങ്ങില്* പങ്കെടുക്കാന്* കഴിയില്ലെന്ന് പറഞ്ഞ് സംവിധായകന്* രഞ്ജിത്ത് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്*ഡ് ചടങ്ങ് ബഹിഷ്*കരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഗണേഷിന്റെ വിമര്*ശനം.

    മുല്ലപ്പെരിയാര്* പ്രശ്*നം പരിഹരിക്കപ്പെട്ടാല്* അക്കാദമിയില്* നേരിട്ടെത്തി അവാര്*ഡ് സ്വീകരിക്കാമെന്നായിരുന്നു രഞ്ജിത്തിന്റെ നിലപാട്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്* എന്ന ചിത്രമാണ് കഴിഞ്ഞവര്*ഷത്തെ ഏറ്റവും നല്ല കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
    It is never too late or too soon, it is when it is supposed to be..!!

  8. Likes Saaradhi liked this post
  9. #5
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Aaa




    നമ്പര്* 66 മധുര ബസ്സുമായി എം.എ. നിഷാദ് വരുന്നു

    എന്*.എഫ്.സി. എന്റര്*ടെയ്ന്*മെന്റ്*സിന്റെ ബാനറില്* എം.എ. നിഷാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് നമ്പര്* 66 മധുര ബസ്.
    ഒരു ഫോറസ്റ്റ് ഗാഡിന്റെ യാത്രയുടെ കഥ, തികച്ചും ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്* ആദ്യവാരത്തില്* ആരംഭിക്കുന്നു. കൊല്ലം, പുനലൂര്*, ചെങ്കോട്ട, തെങ്കാശി, മധുര എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്*ത്തിയാകും.

    പശുപതി, ബോളിവുഡിലെ പ്രശസ്ത നടന്* മകരന്ദ് ദേശ്പാണ്ഡെ, തിലകന്*, ജഗതി, ജഗദീഷ്, അനില്* മുരളി, ശ്രീജിത്ത് രവി, സുധീര്* കരമന, ബിജു പപ്പന്*, ചെമ്പില്* അശോകന്*, സുധാ ചന്ദ്രന്*, ശാരി, സീമാ ജി. നായര്* എന്നിവരും പ്രധാന താരങ്ങളാണ്.
    പത്മപ്രിയയും ശ്വേതാമേനോനുമാണ് നായികമാര്*. പത്രപ്രവര്*ത്തകന്* കൂടിയായ കെ.വി. അനിലാണ് രചന നിര്*വഹിക്കുന്നത്. വയലാര്* ശരത്ചന്ദ്രവര്*മയും രാജീവ് ആലുങ്കലും രചിച്ച ഗാനങ്ങള്*ക്ക് എം. ജയചന്ദ്രന്* ഈണംപകര്*ന്നിരിക്കുന്നു. പ്രദീപ്*നായര്* ഛായാഗ്രഹണവും സംജത് മുഹമ്മദ് എഡിറ്റിങ്ങും നിര്*വഹിക്കുന്നു.
    It is never too late or too soon, it is when it is supposed to be..!!

  10. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default



    ഡാം വിഷയത്തിലും രഞ്ജിത്ത് സ്മാര്*ട്ടായി


    മുല്ലപെരിയാര്* വിഷയത്തില്* ഉചിതമായ പ്രതികരണരീതിയിലൂടെ രഞ്ജിത് ശ്രദ്ധേയനായി. നാല്പത്തി ഒന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്*ഡ് വിതരണാഘോഷം നവംബര്* ഇരുപത്തെട്ടിനു കോഴിക്കോട്ട് കൊണ്ടാടി. പ്രാഞ്ചിയേട്ടന്* ആന്റ് ദി സെയിന്റിലൂടെ മികച്ച ജനപ്രിയ സംവിധായകനുള്ള അവാര്*ഡ് ഏറ്റുവാങ്ങേണ്ടിയിരുന്ന രഞ്ജിത് എത്തിയില്ല.

    രഞ്ജിത്തിന്റെ സ്വന്തം തട്ടകമായ കോഴിക്കോട്ടു വെച്ച് നടന്ന ചടങ്ങില്* രഞ്ജിത്തിന്റെ അഭാവം സംഘാടകസമിതി വലിയ കാര്യമായെടുത്തില്ല. മുഖ്യമന്ത്രി, സിനിമാ മന്ത്രി, സാമൂഹികക്ഷേമമന്ത്രി, ചലച്ചിത്രഅക്കാദമി ചെയര്*മാന്*, മുഖ്യാതിഥികളായി തമിഴ് സൂപ്പര്*താരം സൂര്യയും ദിലീപും ഒക്കെ നിറഞ്ഞുനിന്ന വേദിയില്* രഞ്ജിത്തിന്റെ അഭാവം ആഘോഷകമ്മിറ്റിയുടെ ശ്രദ്ധയില്*പ്പെട്ട മട്ടും ഭാവവും ഒന്നുമുണ്ടായില്ല.

    ഈ അഭാവം ആണ് രഞ്ജിത് മുല്ലപെരിയാര്* വിഷയത്തിലെ സസ്*പെന്*സ് നിറഞ്ഞ പ്രതികരണവെടിയാക്കി മാറ്റിയത്. മുല്ലപെരിയാര്* മലയാളിയുടെ സ്വാസ്ഥ്യത്തിന് വെല്ലുവിളി ഉയര്*ത്തുമ്പോള്* പ്രതിഷേധം നാടുമുഴുവന്* അലയടിക്കുമ്പോള്* അവാര്*ഡ് ആഘോഷങ്ങളില്* ഞെളിഞ്ഞുനില്*ക്കാന്* പ്രതിബദ്ധതയുള്ള കലാകാരന് കഴിയില്ല എന്നതായിരുന്നു രഞ്ജിത്തിന്റെ നിലപാട്.

    അവാര്*ഡിനോടോ, അത് നല്*കുന്ന ചടങ്ങിനോടോ ഉള്ള അനാദരവല്ല, മറിച്ച് ക്രിയാത്മക പരിഹാരത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ വിട്ടുനില്*ക്കലെന്നും അക്കാദമി ആസ്ഥാനത്ത് ചെന്ന് അവാര്*ഡ് സ്വീകരിക്കുമെന്നും അര്*ത്ഥ ശങ്കക്കിടയില്ലാത്തവിധം രഞ്ജിത് അവാര്**ഡ് ചടങ്ങിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

    സിനിമയുടെ പുതിയ ഭൂമികയില്* പല രഞ്ജിത് തന്ത്രങ്ങളും വിജയം കാണുന്നുണ്ട്. കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയിലും രഞ്ജിത്തിന് സ്വന്തം തിയറി ഉണ്ട്. അത്രമാത്രം
    .
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    106,990

    Default

    Quote Originally Posted by Sameer View Post
    Guys,

    I am starting a new thread for sharing all film related infos as the old thread closed (due to server issues)..

    Keep posting!!

    All the Best for the new thread

  12. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    ]കല്യാണമല്ല, സിനിമയാണ് സ്*നേഹയ്ക്ക് വലുത്

    പ്രണയവും വിവാഹവും പിന്നീടുള്ള വിവാഹമോചനവുമൊക്കെ വെള്ളിത്തിരയിലെ പതിവ് കലാപരിപാടികള്*. കാമുകിയായ സ്*നേഹയെ മാര്*ച്ചില്* വിവാഹം ചെയ്യുമെന്ന് നടന്* പ്രസന്ന വാര്*ത്താക്കുറിപ്പ് ഇറക്കിയപ്പോള്* മറ്റൊരു കലാപരിപാടിയായാണ് എല്ലാവരും ഇതിനെ കണ്ടത്.

    പലരെയും ഞെട്ടിച്ച പ്രസന്നയുടെ കലാപരിപാടി കഴിഞ്ഞ് കുറച്ചുനാള്* കഴിഞ്ഞപ്പോള്* പുതിയ വിശദീകരണവുമായി സ്*നേഹ രംഗത്തെത്തി. താന്* സ്ഥലത്തില്ലാത്തപ്പോഴാണ് കാമുകന്* ഇങ്ങനെയൊരു കാര്യം ചെയ്തതെന്നും താമസിയാതെ രണ്ട് പേരും ചേര്*ന്ന് പുതിയൊരു വാര്*ത്താക്കുറിപ്പ് ഇറക്കുമെന്നും സ്*നേഹ അന്ന് പറഞ്ഞിരുന്നു.

    ഒരു മാസത്തെ നിശബ്ദതയ്ക്ക് ശേഷം സ്*നേഹ ഇപ്പോള്* പറയുന്നത് വിവാഹം അടുത്തൊന്നും ഉണ്ടാവില്ലെന്നാണ്. കരിയറില്* ചില കമ്മിന്റ്*മെന്റുകളുണ്ടെന്നും അതെല്ലാം തീര്*ത്തിട്ടേ വിവാഹം ഉള്ളൂവെന്നും നടി പറയുന്നു.

    സൂപ്പര്*സ്റ്റാര്* രജനികാന്തിന്റെ സഹോദരിയായി കൊച്ചടിയാനില്* അഭിനയിക്കാനുള്ള ഓഫര്* കിട്ടിയതാണ് നടിയുടെ മനംമാറ്റത്തിന് കാരണമത്രേ. ജയറാം സിനിമയിലേക്കുള്ള ക്ഷണം കല്യാണം നിശ്ചയിച്ചുവെന്ന പേരില്* ഒഴിവാക്കിയ സ്*നേഹയുടെ സിനിമയോടുള്ള സ്*നേഹം മറ്റുള്ളവര്*ക്കും മാതൃകയാക്കാവുന്നതാണ്.
    [/size]
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    പാതിരാമണലിന് ശനിദശ: പത്മകുമാര്*


    മോഹന്*ലാലിനെ നായകനാക്കി ചെയ്ത ഹിറ്റ് ചിത്രമായ ശിക്കാറിന് ശേഷം സംവിധായകന്* പത്മകുമാര്* പ്രഖ്യാപിച്ച പ്രൊജക്ടാണ് പാതിരാമണല്*. ശിക്കാറിന്റെ തരംഗത്തില്* പ്രഖ്യാപിച്ചതായതിനാല്*ത്തന്നെ പാതിരാമണല്* വലിയ പ്രതീക്ഷകളുയര്*ത്തുകയും ചെയ്തിരുന്നു.

    ആദ്യം നടന്* പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു പത്മകുമാര്* ഈചിത്രം പ്ലാന്* ചെയ്തത്. എന്നാല്* പൃഥ്വിയുടെ ഡേറ്റ് പ്രശ്*നമായപ്പോള്* ജയസൂര്യയെ നായകനാക്കിയതായി പ്രഖ്യാപിച്ചു, ഷൂട്ടിങും തുടങ്ങി. പക്ഷേ ചിത്രമിപ്പോഴും എങ്ങുമെത്താതെ നില്*ക്കുകയാണ് മംഗളത്തിന് നല്*കിയ അഭിമുഖത്തില്* ഇതിനെക്കുറിച്ചും മമ്മൂട്ടിയെ നായകനാക്കിയെടുത്ത പരുന്ത് എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും പത്മകുമാര്* പറയുന്നുണ്ട്.

    പാതിരാമണലിനെ ശനിദശ വിട്ടുമാറുന്നില്ല, ഷൂട്ടിംഗ് ഇരുപത്തിയഞ്ചു ശതമാനത്തോളം പൂര്*ത്തിയാക്കി. ഇതിനിടെ ജയസൂര്യയുടെ കാലിനേറ്റ പരുക്ക് എല്ലാം അവതാളത്തിലാക്കി. ജയസൂര്യ സുഖപ്പെട്ടപ്പോഴയേയ്ക്കും മഴക്കാലം കഴിഞ്ഞു.

    കുട്ടനാട്ടില്* ഒരു മഴക്കാലത്തു നടക്കുന്ന കഥയാണിത്. കഥയില്* മഴയ്ക്കു വളരെ പ്രാധാന്യമുള്ളതിനാല്* ഇനി അടുത്ത മഴക്കാലത്തേ ഷൂട്ടിംഗ് തുടങ്ങാന്* കഴിയൂ- പത്മകുമാര്* പറയുന്നു.

    പാതിരാമണലിനുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടിട്ടും ഷൂട്ടിംഗ് മുടങ്ങിയപ്പോള്* സങ്കടം തോന്നി. നിരാശയുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതില്*നിന്നു പുറത്തുവന്നല്ലേ മതിയാകൂ?- പത്മകുമാര്* ചോദിക്കുന്നു. ബാബു ജനാര്*ദനനാണ് പാതിരാമണലിന് തിരക്കഥ ഒരുക്കുന്നത്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. Likes Saaradhi liked this post
  15. #10
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    Cobra Started Rolling

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •