Sponsored Links ::::::::::::::::::::Remove adverts | |
@PunchHaaji why you no start thread lijo new movie?
സമ്മർ ഇൻ ബത്*ലഹേമിലെ ആ സസ്*പെൻസ് പൊളിഞ്ഞു....പൂച്ചക്കുട്ടിയെ അയച്ച നായിക ഇതാണ്.
വർഷങ്ങൾക്കിപ്പുറവും സംഗീതയെ കാണുമ്പോൾ മലയാള സിനിമാപ്രേക്ഷകർക്ക് ആദ്യം ഓർമ്മവരിക സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്*ലഹേമിലെ ജ്യോതിയെയാണ്. ജയാറാമിന്റെ മുറപ്പെണ്ണുങ്ങളിലൊരാൾ. ചിത്രത്തിൽ മഞ്ജുവാര്യർ ഒഴികെയുള്ള നാല് മുറപ്പെണ്ണുങ്ങളിലൊരാളാണ് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകിയെന്ന് എല്ലാവർക്കും അറിയാം. അവരിൽ ആരെന്ന് മാത്രം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഇപ്പോഴിതാ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആരാണ് ആ അഞ്ജാത കാമുകിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത.'കുറേ സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയത്തിൽ ഒരു പുരോഗതി ഉണ്ടായിത്തുടങ്ങിയത് സമ്മർ ഇൻ ബത്*ലഹേം എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അർത്ഥത്തിലും ഒരു മഞ്ജു വാര്യർ ചിത്രമായിരുന്നു. ഞാൻ അവതരിപ്പിച്ച ജ്യോതിക്ക് കഥാഗതിയിൽ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷേ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണുങ്ങളിലൊരാൾ പ്രണയ സന്ദേശം കഴുത്തിൽ കെട്ടിത്തൂക്കി ഒരു പൂച്ചയെ അയക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചതെന്ന് സിനിമയിൽ പറയുന്നില്ല. പക്ഷേ ജ്യോതിയാണ് പൂച്ചയെ അയക്കുന്നതെന്ന രീതിയിൽ സംവിധായകൻ എന്നോട് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ഒരു ആക്ടിംഗ് സ്കൂൾ പോലെയായിരുന്നു ആ സിനിമ. മഞ്ജുവാര്യർ,സുരേഷ് ഗോപി,കലാഭവൻ മണി, ജയറാം,സുകുമാരിയമ്മ എന്നിങ്ങനെ ഒരുപാട്പേരുടെ അഭിനയം ദിവസങ്ങളോളം നോക്കിയിരിക്കാൻ അവസരം ലഭിച്ചു.
https://keralakaumudi.com/news/news....athlahem-movie
https://www.instagram.com/p/B17ABdtHqml/
Venice Film Festival പോയിട്ട് ആദ്യമായി red carpet function മുണ്ട് ഉടുത്ത നടൻ...