Page 1479 of 1482 FirstFirst ... 47997913791429146914771478147914801481 ... LastLast
Results 14,781 to 14,790 of 14820

Thread: 🍺🍸🍹FOOD Talks : Kallu kudiyanmarkkum Bhakshana priyarkkuM 🍔🍕🍝🍟

  1. #14781
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #14782
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    വയറും മനസ്സും നിറയ്ക്കാനിതാ കൊതിയൂറുന്ന ഏഴു സ്ഥലങ്ങള്*; കൊല്ലത്തെ നാടന്* രുചി








    അഷ്ടമുടിയുടെ തഴുകലേറ്റ്* വളര്*ന്ന കൊല്ലത്തിന്*റെ പെരുമ വാണിജ്യപരമായ പ്രധാന്യത്തില്* മാത്രമല്ല, നാവില്* കപ്പലോടിക്കുന്ന തനതായ നാടന്* രുചി വൈവിധ്യങ്ങളില്*ക്കൂടിയാണ്. കൊല്ലം വഴി പോകുമ്പോള്* ഇവ ആസ്വദിക്കാതെ തിരിച്ചു വരുന്നത് വലിയ നഷ്ടമായിരിക്കും എന്ന് ഒരിക്കല്* ആ രുചികള്* അറിഞ്ഞവര്* ഒക്കെ പറയും. മികച്ച തനിനാടന്* കൊല്ലം രുചിപ്പെരുമ തേടിപ്പോകുന്നവര്*ക്ക് അധികം ആലോചിക്കാതെ പെട്ടെന്ന് പോകാനായി ഏഴു സ്ഥലങ്ങള്*.
    1. മൂന്നു രൂപ കട





    പേര് പോലെത്തന്നെയാണ് ഇവിടെയുള്ള വിഭവങ്ങളുടെ വിലയും. ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട, സമൂസ, മുളകുബജി, കായബജി, ഗുണ്ട്, മോദകം, കേക്ക്, കബാബ് തുടങ്ങി രുചികരമായ വിഭവങ്ങള്* വെറും മൂന്നു രൂപക്ക് കിട്ടുന്ന കടയാണിത്. വിശ്വസിക്കാന്* അല്*പ്പം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്! ഇതു കൂടാതെ വെറും അഞ്ചു രൂപയ്ക്ക് മുട്ടപഫ്സ്, ബീഫ് പഫ്സ്, ചിക്കന്* പഫ്സ്, ചിക്കന്* കട്ലറ്റ്, ബീഫ് കട്ലറ്റ് എന്നിവയും കിട്ടും! നല്ല ചിക്കന്* ബിരിയാണിയുടെ വില കൂടി കേട്ടാല്* ഞെട്ടല്* പൂര്*ണ്ണമാകും! വെറും 55 രൂപക്കാണ് സകലതിനും വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇക്കാലത്തും ഇവിടെ ബിരിയാണി വില്*ക്കുന്നത്!
    കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്* തട്ടാമലയിലാണ് പതിനൊന്നു വര്*ഷത്തോളമായി ഈ കട തുറന്നു പ്രവര്*ത്തിക്കുന്നത്.
    2. എഴുത്താണിക്കട
    കേരളപുരത്താണ് കൊല്ലംകാരുടെ അഭിമാനമായ എഴുത്താണിക്കട. കൊല്ലം-ചെങ്കോട്ട റോഡില്* കേരളപുരം ജംഗ്ഷനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചായയും കടികളും മാത്രമേയുള്ളൂ ഈ കടയില്*. എന്നാലെന്താ... ആളൊഴിഞ്ഞ നേരമില്ല! കോയിന്* പോറോട്ട, മട്ടണ്*കറി, പപ്പടം, വെട്ടുകേക്ക്, ചായ എന്നിവയുടെ കോമ്പിനേഷനാണ് ഇവിടത്തെ ഹൈലൈറ്റ്.




    പറഞ്ഞും കേട്ടും നൂറുകണക്കിനാളുകളാണ് ദിനവും ഇവിടെയെത്തുന്നത്. പഴകിയ സാധനങ്ങള്* ഒട്ടും തന്നെ ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ സാധനങ്ങള്* ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവങ്ങള്* മാലോകരുടെ മനം കവരാന്* തുടങ്ങിയിട്ട് എഴുപതു വര്*ഷത്തിലധികമായി എന്ന് കേള്*ക്കുമ്പോള്* തന്നെ അവയുടെ രുചി ഊഹിക്കാമല്ലോ!
    3. സലിം ഹോട്ടല്*
    കൊല്ലത്തിന്*റെ രുചി പാരമ്പര്യത്തിൽ 60 വർഷങ്ങളായുള്ള സാന്നിധ്യമാണ് ബീച്ച് റോഡിലെ വളരെ പ്രശസ്തമായ സലിം ഹോട്ടല്*. ഇവിടുത്തെ മട്ടൻ വിഭവങ്ങൾ ആണ് ഏറ്റവും സ്പെഷ്യല്*. പ്രശസ്തമാണ്. രാവിലെ 5.30 മുതൽ രാത്രി ഒരു മണി വരെ തുറന്നിരിക്കുന്ന ഈ കടയില്* മട്ടൻ ബിരിയാണിയാണ് ഹൈലൈറ്റ്. സുലഭമാണ്. വൈകുന്നേരങ്ങളിൽ പൊറോട്ടയും മട്ടൻറോസ്റ്റും കഴിക്കാനായി ഇവിടെയെത്തുന്ന ആളുകള്* നിരവധിയാണ്.
    4. കള്ളുകട
    കൊല്ലം ആശ്രാമം മൈതാനിക്കടുത്തായി സ്ഥിതി ചെയ്യുന്ന ജി ആര്* സ്റ്റോര്*സ് എന്ന കടയെയാണ് കൊല്ലംകാര്* സ്നേഹപൂര്*വ്വം കള്ളുകട എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. നാരങ്ങയും രഹസ്യ രുചികൂട്ടില്* പ്രത്യേകം തയ്യാറാക്കിയ മധുര പാനീയവും മിക്സ് ചെയ്ത് ഉണ്ടാക്കുന്ന കിടിലന്* സോഡാനാരങ്ങ വെള്ളമാണ് ഇവിടത്തെ ഹൈലൈറ്റ്. കൂടാതെ കാഷ്യൂ സര്*ബത്ത്, പൈനാപ്പിള്* കള്ളുസോഡ, മുന്തിരി കള്ളുസോഡ തുടങ്ങിയ വെറൈറ്റി രുചികളും ഇവിടെ കിട്ടും. പതിനെട്ടു കൊല്ലമായി, കൊല്ലംകാരുടെ ദാഹമകറ്റുന്ന കള്ളില്ലാത്ത ഈ കള്ളുകട ആരംഭിച്ചിട്ട്.




    5. വോക്ക് ആന്*ഡ്* ഗ്രില്*
    ചൈനീസ്, തായ് വിഭവങ്ങള്* രുചിക്കാന്* കൊല്ലത്ത് ഏറ്റവും മികച്ച ഇടമാണ് വോക്ക് ആന്*ഡ്* ഗ്രില്*. കൊല്ലം ടൌണില്* കോട്ടമുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈനീസ് മാത്രമല്ല, നോര്*ത്തിന്ത്യന്* വിഭവങ്ങളും ഇവിടെ കിട്ടും. ഉച്ചക്ക് 12നു തുറക്കുന്ന കട രാത്രി 12നാണ് അടക്കുന്നത്. വിദേശി രുചികള്* സ്വദേശി മസാലകളില്* സമന്വയിപ്പിച്ച് ഒരുക്കുന്ന വിഭവങ്ങളും നാവിലെ രുചിമുകുളങ്ങളില്* ഒരു താജ്മഹല്* പണിയാന്* പോന്നവയാണ്!
    6. ഹോട്ടല്* ഫയല്*വാന്*
    എണ്*പതു വര്*ഷത്തോളമായി രുചികളുടെ ഈ ഗോദ കൊല്ലത്തെ ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയിട്ട്. മട്ടന്* വിഭവങ്ങളാണ് ഇവിടത്തെ ഹൈലൈറ്റ്. മനംമയക്കുന്ന ദം ബിരിയാണികളുടെ മണം പിടിച്ച് വീണ്ടും വീണ്ടും ഇവിടെയെത്തുന്ന സഞ്ചാരികള്* അനവധിയാണ്. കൊല്ലം നഗരത്തിലെ ചിന്നക്കടയിലാണ് ഫയൽവാൻ ഹോട്ടൽ.
    7. തിരുമുല്ലവാരത്തെ മീന്*കട
    നല്ല പിടക്കുന്ന ഫ്രഷ്* മീന്* കൊണ്ട് എരിവും പുളിയും ആവോളമിട്ടുണ്ടാക്കുന്ന കിടിലന്* മീന്*കറി കൂട്ടി ചോറുണ്ണണമെന്ന് ആഗ്രഹം ഉള്ളവര്* കയ്യും കഴുകി നേരെ വിട്ടോളൂ, കൊല്ലം ടൌണില്* നിന്നും അഞ്ചു കിലോമീറ്റര്* ദൂരെ തിരുമുല്ലവാരത്തുള്ള ചന്ദ്രേട്ടന്*റെ മീന്* കടയിലേക്ക്! നല്ല നാടന്* മസാലയൊക്കെ ചേര്*ത്ത് വിറകടുപ്പില്* തയ്യാറാക്കുന്ന മീന്* വിഭവങ്ങളാണ് ഇവിടെ കിട്ടുക. മീനിന്*റെ തല ഉപയോഗിച്ച് ഉണ്ടാക്കുന്ന തലക്കറിയാണ് ഇവിടത്തെ ഹൈലൈറ്റ്. ലൈവായി ഇഷ്ടമുള്ള മീന്* തെരഞ്ഞെടുത്ത് വറുത്തു കഴിക്കാനും പറ്റും! ഉച്ച സമയത്തെത്തിയാല്* പച്ചടി, തോരന്*, നാരങ്ങാ അച്ചാര്*, കൊഞ്ചുകറി, പുളിശ്ശേരി, തലക്കറിയുടെ ചാറ്, മീന്* വറുത്തത് എന്നിവയെല്ലാം കൂട്ടി നല്ലൊരു പിടിയങ്ങു പിടിക്കാം.








  4. Likes abcxyz123 liked this post
  5. #14783
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    മീൻ സാമ്പാറും മീൻ കറിയും തൊട്ട് പായസം വരെ; 18 വിഭവങ്ങളുടെ രുചിയറിഞ്ഞ് സമുദ്ര സദ്യ!


    • മീൻ സാമ്പാറും മീൻ കറിയും തൊട്ട് പായസം വരെ; 18 വിഭവങ്ങളുടെ രുചിയറിഞ്ഞ് സമുദ്ര സദ്യ!





    ?ഈ ദുനിയാവിലെ മൊത്തം രുചിയും എടുത്തുവച്ചാലും അംബിക ഹോട്ടലിലെ സമുദ്രസദ്യേടെ തട്ട് താണ് തന്നെയിരിക്കും...?-നന്ദഗോപാൽ മാരാരുടെ കിടുക്കാച്ചി ഡയലോഗ് ട്രാക്ക് മാറ്റി പറഞ്ഞൊപ്പിക്കുന്ന കോഴിക്കോട്ടെ സുഹൃത്തിന്റെ നാവിൽ നിന്നാണ് ആ പേര് തെറിച്ച് താഴെ വീണത്. അംബിക ഹോട്ടൽ, സമുദ്രസദ്യ...ആഹാ കൊള്ളാലോ സംഭവം! അവിടെ എന്താ സ്പെഷൽ. ചോദിക്കേണ്ട താമസം ദേ എത്തി ഉത്തരം,
    ?ഞണ്ടിന് ഞണ്ട്, മീൻരുചിയാണേൽ അയിന്റെ പെരുന്നാള്, പിന്നെ കട്ക്ക, കൂന്തൾ, എര്ന്ത്, ചെമ്മീന് പോരാത്തേന് മീനിട്ട സാമ്പാറ്, ഞണ്ട് രസം, തേങ്ങ അരച്ചത്, അരയ്ക്കാത്തത്, വറുത്തരച്ചത് അങ്ങനെ മൂന്നുതരം മീൻ കറി... മൊത്തത്തിൽ നല്ല കളറായിറ്റ് വാഴേറ്റെ ഇലേല് അങ്ങനെ നെരന്ന് കെടക്കല്ലേ.? അത്രയ്ക്ക് കെങ്കേമമെങ്കിൽ ഒരിക്കൽ ആ രുചി അറിയാൻ തന്നെ തീരുമാനിച്ചു. കോഴിക്കോട് ഇൗസ്റ്റ് നടക്കാവിലാണ് അംബിക ഹോട്ടൽ. ശനി, ഞായർ ദിവസങ്ങളിലാണ് ഇവിടെ സമുദ്രസദ്യ വിളമ്പുന്നത്.
    ഇലയിട്ടു, ഇനി!




    സാമ്പാറും പപ്പടവും പായസവും അവിയലും തോരനും മറ്റു കറികളുമടങ്ങുന്ന സദ്യയോട് മലബാറുകാർക്ക് അത്ര പ്രിയമില്ല. എത്ര വിഭവമുണ്ടെങ്കിലും ഒരു കോഴിക്കാലോ ഇത്തിരി ബീഫോ ഒന്നുമില്ലേൽ രണ്ട് ഉണക്കമീൻ വറുത്തതോ മാത്രം മതി ചോറിനൊപ്പം. അപ്പോൾ പിന്നെ മീനും കടൽ വിഭവങ്ങളും ചേർത്തൊരു സദ്യ കിട്ടിയാലോ! ഉച്ചയൂണിന്റെ സമയമാകുന്നതേയുള്ളൂ. അംബിക ഹോട്ടലിന്റെ കവാടത്തിന് പുറത്തേക്ക് നീണ്ട വരി. ക്ഷമയോടെ ഓരോരുത്തരും തങ്ങളുടെ ഊഴം കാത്ത് നിൽക്കുകയാണ്.
    ഭക്ഷണം വരാൻ രണ്ട് മിനിറ്റ് വൈകിയാൽ വെയ്റ്ററെ ചീത്തവിളിക്കുന്ന നമ്മുടെ നാട്ടിലോ! എന്ന് ചിന്തിക്കാൻ വരട്ടെ, ഒരിക്കൽ ആ വഴി പോയവർക്ക് കാര്യം മനസ്സിലാകും. മീൻ അച്ചാർ, മീൻ പുളി, മൂന്ന് തരം മീൻ കറി, ചെമ്മീൻ തോരൻ/പീര, മീൻ അവിയൽ, മീൻ കപ്പ, കക്കത്തോരൻ, ഞണ്ട് മസാല /റോസ്റ്റ്, കല്ലുമ്മക്കായ തവഫ്രൈ, കൂന്തൾ പെപ്പർ റോസ്റ്റ്, ഞണ്ട് രസം, മീൻ സാമ്പാർ, കൊഞ്ച് പപ്പടം, ഒരു കഷ്ണം ആവോലി/ നെയ്മീൻ പൊരിച്ചത് ഒപ്പം നത്തോലിയും, ചെമ്മീൻ ചമ്മന്തി, ഉണക്കമീൻ വറുത്തത്, പായസം എന്നിങ്ങനെ 18 വിഭവങ്ങളാണ് സമുദ്ര സദ്യയിൽ ഉൾപ്പെട്ടിട്ടുള്ളത്. 380 രൂപയാണ് സദ്യയുടെ നിരക്ക്.

    മീൻ സാമ്പാറും മീൻ കറിയും




    സാമ്പാർ കണ്ടുപിടിച്ച കാലം തൊട്ടേ വെണ്ടക്കയും തക്കാളിയും കിഴങ്ങും കാരറ്റും ഒക്കെ തന്നെ ചേരുവകൾ. ഒരു വെറൈറ്റിയ്ക്ക് മീനിട്ട് സാമ്പാർ വച്ചാൽ എങ്ങനെയിരിക്കും! സാമ്പാറിനെ മീൻകറിയെന്ന് വിളിക്കേണ്ടി വരുമല്ലേ. എന്നാൽ സമുദ്രസദ്യയിലെ സാമ്പാർ ശരിക്കും മീൻ സാമ്പാറാണ്. മീനിന്റെ രുചിയുണ്ട് താനും എന്നാൽ സാമ്പാറിന്റെ പരിചിത രുചിയിൽ നിന്നൊരു മാറ്റവുമില്ല. സഹോദരന്മാരായ ഗിരീഷ്, സുരേഷ് , രാജേഷ്, നിധീഷ് എന്നിവർ ചേർന്ന് രണ്ടു വർഷം മുമ്പാണ് അംബിക ഹോട്ടൽ ആരംഭിക്കുന്നത്. ?പായസമൊഴികെ വിളമ്പുന്ന വിഭവങ്ങളത്രയും മീൻ ചേർത്തതാണ്. ഇതിന്റെ ഓരോന്നിന്റെയും പാചകരീതി കണ്ടു പിടിച്ച് വിജയിപ്പിക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിൽ പ്രധാനപ്പെട്ടത് സാമ്പാർ തന്നെ. നത്തോലി/ കൊഴുവ പോലെ ചെറിയ ഇനം മീനുകളാണ് സാമ്പാറിൽ ചേർക്കുന്നത്. ഇവയ്ക്ക് കൃത്യമായ അളവുണ്ട്. മീനിന്റെ രുചിയുണ്ട് അതിൽ കവിഞ്ഞ് സാമ്പാറിെന സാമ്പാറായി തന്നെ നിലനിർത്തുന്നുമുണ്ട്, ?സുരേഷ് പറയുന്നു.
    രസകരം രസം
    ലളിതമായ ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രസം സദ്യയിലെ പ്രധാനിയാണ്. സമുദ്രസദ്യയിലും രസമുണ്ട്. എന്താണ് പ്രത്യേകതയെന്ന് അറിയാൻ ചുരുട്ടിപ്പിടിച്ച കൈവെള്ളയിലേക്ക് ഒരൽപം രസമൊഴിച്ച് രുചിച്ചു. കുരുമുളകിന്റെ എരിവും ഉപ്പും പാകത്തിന് ചേർന്ന രസത്തിന് ഇതുവരെ പരിചിതമല്ലാത്തൊരു രുചിയുണ്ട്. ഇതാണ് ഞണ്ട് രസം. ഞണ്ട് പുഴുങ്ങിയെടുത്ത വെള്ളത്തിലാണ് രസം ഉണ്ടാക്കുന്നത്. വെളുത്തുള്ളിയും മല്ലിപ്പൊടിയും മറ്റ് ചേരുവകളും ആവശ്യത്തിന് ചേർത്ത് നന്നായി തിളപ്പിക്കുന്നതിനാൽ ഞണ്ട് വേവിച്ച് വെള്ളത്തിന്റെ രുചി കഴിക്കുന്നവർക്ക് പെട്ടെന്ന് തിരിച്ചറിയാനാവില്ല.
    മലബാറുകാരുടെ കട്ക്ക തെക്കൻ കേരളക്കാർക്ക് കല്ലുമ്മക്കായയാണ്. മസാലപുരട്ടി വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കല്ലുമ്മക്കായ സമുദ്രസദ്യയിലെ രാജാവാണ്.
    അവിയൽ ഇല്ലാതെ എന്ത് സദ്യ എന്ന് തോന്നി. അപ്പോഴാണ് മീനിട്ട് വേവിച്ച അവിയൽ പരീക്ഷണത്തിന്റെ കഥ സുരേഷ് പങ്കുവയ്ക്കുന്നത്. ചെമ്മൻ, കൂന്തൾ, നെയ്മീൻ എന്നിവയാണ് മീൻ അവയല്* ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. അവിയൽ കഷ്ണങ്ങൾക്കൊപ്പം മീന്* ചേർത്ത് വേവിച്ചെടുക്കും. പിന്നെ ചില പൊടിക്കൈകൾ കൂടിയാകുമ്പോൾ മീൻ അവിയൽ റെഡി. ആ പൊടിക്കൈകൾ എന്താണെന്നത് രഹസ്യമായി തന്നെയിരിക്കട്ടെ.




    18 വിഭവങ്ങൾ, 18 രുചികൾ
    ഇലയിൽ നിരന്ന സമുദ്രസദ്യ മുഴുവൻ കഴിച്ചു തീർക്കാൻ വയറിൽ കുറച്ചധികം സ്ഥലം തന്നെ വേണം. വിവിധ രുചികളിലുള്ള 18 വിഭവങ്ങളിൽ എടുത്തു പറയേണ്ടവ കറികളാണ്. സാമ്പാറും രസവുമുൾപ്പെടെ അഞ്ച് തരം ഒഴിച്ച് കറികളാണ് സമുദ്രസദ്യയിലുള്ളത്. മീൻ മുളകിട്ട് വറ്റിച്ചത്, തേങ്ങ അരച്ച് ചേർത്ത മീൻകറി, മല്ലിയും തേങ്ങയും വറുത്തരച്ചത് ചേർത്ത മീൻകറി എന്നിങ്ങനെ മൂന്നു രീതിയിലാണ് മീൻകറികൾ ഉണ്ടാക്കിയിരിക്കുന്നത്. കുരുമുളക് ചേർത്ത് ഫ്രൈ ചെയ്തെടുക്കുന്ന കൂന്തൾ അസാധ്യ രുചിയുള്ള വിഭവമാണ്. അതുപോലെ മസാല ചേർത്ത് റോസ്റ്റ് ചെയ്തെടുത്ത ഞണ്ട്, മുളകും മഞ്ഞളും ഉപ്പും മറ്റ് ചേരുവകളും അടങ്ങിയ മസാല പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ആവോലി കഷ്ണം, കൊഞ്ചിന്റെ രുചിയുള്ള ചെറിയ പപ്പടം ചെമ്മീൻ പൊടി അഥവാ ചമ്മന്തി ഇവയെല്ലാം സമുദ്രസദ്യ കെങ്കേമമാക്കുന്നു. കഴിക്കുന്നവന്റെ വയറും മനസ്സും നിറയ്ക്കുന്നു.
    തക്കാരസദ്യ വിളമ്പട്ടെ
    സമുദ്ര സദ്യ മാത്രമല്ല തക്കാരസദ്യയും അംബിക ഹോട്ടലിലെ പ്രത്യേകതയാണ്. സമുദ്രസദ്യ നിറയെ മീൻ വിഭവങ്ങൾ ആണെങ്കിൽ തക്കാര സദ്യ നിറയെ മാംസവിഭവങ്ങളാണ്. ചിക്കൻ, മട്ടൻ, ബീഫ്, താറാവ്, കാട എന്നിവയുടെ ഇറച്ചിയിൽ തയ്യാറാക്കുന്ന വിവിധരുചിയിലുള്ള 18 വിഭവങ്ങൾ. ലിവർ ഫ്രൈ, മുട്ട ഫ്രൈ, ഒരു മീൻ വിഭവം എന്നിവയും തക്കാരസദ്യയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് തക്കാരസദ്യ വിളമ്പുന്നത്. ചപ്പാത്തി, നെയ്ച്ചോറ് എന്നിവയും തക്കാരസദ്യയിൽ ഉൾപ്പെടും.





  6. #14784
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    നാട്ടുമരുന്നു പുരട്ടി ചുട്ടെടുത്ത ?ഹെർബൽ ചിക്കൻ?; രുചി തേടി മമ്മൂട്ടി മുതൽ ഷെയ്ഖ് വരെ!




    കോഴിയിറച്ചിയിൽ നാട്ടുമരുന്നു ചേർത്ത മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുക്കുന്ന ഒരു റസ്റ്ററന്റ് കാസർഗോഡുണ്ട്. ഇറച്ചിപ്പൊതിയുടെ മുകളിൽ ശുദ്ധീകരിച്ച മണ്ണു പുരട്ടി പന്തിന്റെ രൂപത്തിലാക്കിയാണ് ?ഹെർബൽ ചിക്കൻ? വേവിക്കുന്നത്. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ?ഔഷധക്കോഴി?യുടെ കെട്ടഴിച്ചാൽ അങ്ങാടി മരുന്നിന്റെ സുഗന്ധം പരക്കും.
    ഫക്രുദീൻ എന്ന കാസർഗോഡുകാരനാണ് ഈ പ്രത്യേക രുചിക്കൂട്ട് കണ്ടെത്തിയത്. കാസർഗോഡ് പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള അനങ്കൂരിലാണ് ഫക്രുദീന്റെ ഹെൽബൽ ചിക്കൻ കട. ഹെർബൽ ചിക്കൻ രുചിച്ച ശേഷം വീട്ടിലേക്ക് പാഴ്സൽ വാങ്ങിയവരിൽ സിനിമാ നടൻ മമ്മൂട്ടി മുതൽ ഗൾഫിലെ ഷെയ്ഖ് വരെയുള്ള പ്രമുഖരുണ്ട്.

    Video:
    https://www.vanitha.in/specials/mano...traveller.html







  7. #14785
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    കരുനാഗപ്പള്ളി ഹൽവ പുരാണം



    • തലമുറകളിലൂടെ പകർന്നു കിട്ടിയ കരുനാഗപ്പള്ളി ഹൽവ എന്ന പൈതൃക രുചിയെ കുറിച്ച്...



    ഐക്യകേരളം രൂപപ്പെടും മുമ്പുള്ള കാലമാണ്. വടക്കേ മലബാറിലെ തളിപ്പറമ്പിൽ നിന്ന് തെക്കൻ തിരുവിതാംകൂറിലെ കരുനാഗപ്പള്ളിയിൽ കച്ചവട സംബന്ധമായി എത്തിയതാണ് മൈതീൻകുഞ്ഞ്. അന്നത്തെ തിരുവിതാംകൂർ രാജ്യത്തി​െൻറ ഭാഗവും ഇന്ന് തമിഴ്നാട്ടിൽ ഉൾപ്പെട്ടിട്ടുള്ളതുമായ തിരുവിതാംകോടു നിന്ന് തൊഴിൽ തേടി കരുനാഗപ്പള്ളിയിൽ വന്ന തമ്പി റാവുത്തറും മൈതീൻകുഞ്ഞും ഉറ്റചങ്ങാതിമാരായി. കരുനാഗപ്പള്ളി മേഖലയിലെ കല്യാണവീടുകളിലെത്തി രുചികരമായ ഹൽവയും പലഹാരങ്ങളും ഉണ്ടാക്കിക്കൊടുക്കുന്ന സംരംഭം ഇരുവരും തുടങ്ങി. ബേക്കറികളോ ഇന്നത്തെപ്പോലെ പലഹാര വൈവിധ്യങ്ങളോ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഈ ഇരുവർ സംഘത്തിന്ന് പിടിപ്പത് പണിയായിരുന്നു.
    കാലംപോകെ 1956ൽ കേരളം രൂപവത്​കരിക്കപ്പെട്ടപ്പോൾ വീടുകളിൽ പോയി ഹൽവ നിർമിച്ചുനൽകുന്ന രീതി മതിയാക്കി. ഇരുവരും ഹൽവ നിർമിച്ച് വിൽക്കാൻ തുടങ്ങി. ഇന്നത്തെ സെക്ര​േട്ടറിയറ്റായ അന്നത്തെ ഹജൂർ കച്ചേരി പടിക്കൽ പനമ്പിൽ ഭദ്രമായി കെട്ടിയ ഹൽവയുമായി ആഴ്ചയിലൊരിക്കൽ ഇവർ കച്ചവടത്തിനെത്തി. മൈതീൻകുഞ്ഞിെ​ൻറയും തമ്പിറാവുത്തറുടെയും വരവിനായി തിരുവനന്തപുരത്തെ ഇടപാടുകാർ കാത്തിരുന്ന കാലം. ഇരുവരും കരുനാഗപ്പള്ളിയിൽനിന്ന് വിവാഹം കഴിച്ചു. അവരുടെ മക്കളും ചെറുമക്കളും കടന്ന് ഇന്ന് നാലാം തലമുറയും ഹൽവ നിർമാണത്തിൽ വ്യാപൃതരായിരിക്കുന്നു. തലമുറകളിലൂടെ പകർന്നുകിട്ടിയ കരുനാഗപ്പള്ളി ഹൽവ എന്ന പൈതൃക രുചിക്ക് പ്രത്യേകതകളേറെ. മലബാറിൽനിന്നുള്ള ഗൾഫ് നിവാസികൾ, തൃശൂർ മുതൽ തെക്കോട്ടുള്ള കൂട്ടുകാർ നാട്ടിൽ പോയി മടങ്ങുമ്പോൾ കുറച്ച് കരുനാഗപ്പള്ളി ഹൽവ കൊണ്ടുവരണേയെന്ന് ഓർമപ്പെടുത്തി വിടുന്നതിന് പിന്നിലെ േപ്രരണയും കാലാതിവർത്തിയായ ഈ പൈതൃക ബ്രാൻഡി​​െൻറ മധുരപ്പെരുമയാണ്.
    കഥകൾ അതിമധുരം
    കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണല്ലോ പറഞ്ഞു പതംവന്ന ചൊല്ല്. കൊല്ലത്തെത്തിയാൽ വല നിറയെ മീനും മനം നിറയെ മധുരവും എന്നത് പുതിയ കാലത്തി​െൻറ മൊഴി. രണ്ടായാലും കൊല്ലത്ത് എത്തുന്നവരെ മടങ്ങിപ്പോകാതിരിക്കാൻ േപ്രരിപ്പിക്കും വിധം മധുരോദാരവും മനോഹരവുമാണ് വേണാട് ദേശത്തി​െൻറ ആതിഥ്യ മര്യാദ. അത്തരം ഒരു ഔന്നത്യത്തിലേക്ക് കൊല്ലത്തെ എത്തിച്ചതിൽ കരുനാഗപ്പള്ളിയിലെ മധുരപ്പുരകൾ വഹിച്ച പങ്ക് ചെറുതല്ല. 35 വർഷത്തിലധികമായി ഹൽവ നിർമാണ രംഗത്തുള്ള വ്യക്​തിയാണ്​ ഇബ്രാഹിംകുഞ്ഞ് എന്ന 60കാരൻ. അ​ദ്ദേഹം പങ്കുവെക്കുന്ന അനുഭവങ്ങളിൽ കരുനാഗപ്പള്ളിയിലെത്തി ഹൽവയുടെ മധുരം പ്രണയിച്ച് ഇവിടെ കൂടിയ നിരവധിപേർ കടന്നുവരുന്നു. ഹൽവ നിർമാണ സ്​ഥാപനങ്ങളിലെ തലതൊട്ടപ്പനാണ് ഇബ്രാഹിം കുഞ്ഞ്. ഓരോതരം ഹൽവയുടെ പാത്രപാകം മനഃപാഠം. കൂറ്റൻ വാർപ്പിലെ പുകച്ചുരുളുകൾക്കൊപ്പം ഒഴുകിപ്പടരുന്ന സുഗന്ധത്തിൽനിന്ന് ഹൽവയുടെ പാകം നിശ്ചയിക്കാൻ കഴിയുന്ന പരിചയ സമ്പന്നൻ.

    ഹൽവ നിർമാണ യൂനിറ്റിലെ തൊഴിലാളികൾ (ചിത്രം: സ്വപ്ന സേതുരാജ്)



    തെക്കൻ കേരളത്തിലെ എണ്ണം പറഞ്ഞ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് കരുനാഗപ്പള്ളി. മണ്ണിന് സ്വർണത്തെക്കാളും വിലയുള്ള നാട്. കടൽത്തീരത്തെ കരിമണലായാലും ദേശീയപാതയുടെ പരിസരത്തെ ഭൂമിയായാലും കരുനാഗപ്പള്ളിയിലെ മണ്ണിന് മോഹവിലയാണ്. ഇവിടെയൊരു സംരംഭം എന്നത് മുൻനിര ബിസിനസുകാരുടെ ഇഷ്​ടവും. ഇങ്ങനെയൊരു ഇഷ്​ടം കൂടാൻ അവരെ േപ്രരിപ്പിച്ച് നിർത്തുന്നത് കരുനാഗപ്പള്ളിയുടെ കലർപ്പില്ലാത്ത സ്​നേഹവും ഹൽവയുടെ മനം മയക്കുന്ന മധുരവുമാണ്. പ്രമേഹം കാരണം മാസങ്ങളോളം നീളുന്ന മധുര വിരോധത്തിന് കരുനാഗപ്പള്ളിയിലെ ശാഖാ സന്ദർശനത്തിന് എത്തുമ്പോൾ ചെറുചൂടുള്ള ഹൽവ കഴിച്ച് ശമനമാക്കുന്ന മധുരക്കൊതിയ​​െൻറ പേര് ഇവിടെ പറഞ്ഞാൽ വീട്ടിൽ കലഹമാകും; മധുരത്തിലേക്ക് നോക്കുകകൂടി ചെയ്യരുതെന്ന ഡോക്ടറുടെ വിധിവിലക്കുകൾ മറികടന്നതിന്.
    ഹൽവ ദേശം

    കൊല്ലം ജില്ലയുടെ വടക്കേയറ്റത്തെ പട്ടണമായ കരുനാഗപ്പള്ളി പലവിധ വ്യാപാരങ്ങൾക്ക് പുകൾപ്പെറ്റ ഇടമാണ്. എന്തും വിറ്റഴിക്കാൻ കഴിയുന്നൊരു ഇടമായാണ് വ്യാപാരികൾ കരുനാഗപ്പള്ളിയെ കാണുന്നത്. കരുനാഗപ്പള്ളിക്കാരാകട്ടെ ലോകത്തിനു മുന്നിൽ വിൽക്കാൻ ​െവക്കുന്നത് മധുര വൈവിധ്യങ്ങളുടെ രസക്കൂട്ട് നിറഞ്ഞ ഹൽവയാണ്. കരുനാഗപ്പള്ളി ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ പടിഞ്ഞാറോട്ട് പോയാൽ കടലാണ്. തെക്കും വടക്കും കിഴക്കും നാല് കിലോമീറ്റർ ചുറ്റളവിനുള്ളിൽ 70ൽ അധികം ഹൽവ നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. ദിവസേന ഒരു ക്വിൻറൽ മുതൽ എട്ടു ക്വിൻറൽ വരെ ഉൽപാദിപ്പിക്കുന്ന ഇടങ്ങളാണിവ. വാർപ്പിൽനിന്ന് കോരി ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ഹൽവ വിതരണത്തിന് പാകമാകും. ഓരോ പുലരിയിലും കരുനാഗപ്പള്ളിയിൽനിന്ന് നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള വിവിധ സ്​ഥലങ്ങളിലേക്ക് കയറ്റിഅയക്കുന്നത് ഏതാണ്ട് 30,000 കിലോ ഹൽവയാണ്. കേരളത്തിലെ മുന്തിയ ബേക്കറികളിലെല്ലാം കരുനാഗപ്പള്ളി ഹൽവ ലഭ്യമാണ്. നിർമാണ രീതിയിലെ മൗലികതയും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും കരുനാഗപ്പള്ളി ഹൽവയെ വേറിട്ടതാക്കുന്നു. രുചി വൈവിധ്യം; ആരോഗ്യപാഠങ്ങളും
    ഒട്ടേറെ സവിശേഷതകളിലൂടെയാണ് ഹൽവ നിർമാണം കടന്നുപോകുന്നത്. വിറകടുപ്പിൽ ​െവച്ച വാർപ്പിനുള്ളിലാണ് ഹൽവ പാകം ചെയ്യുന്നത്. വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്. പാമോയിലിന്​ ഒരിടത്തും പ്രവേശനമില്ല. ബ്രാൻഡഡ് നെയ്യ് ഏതാണ്ട് എല്ലാ ഹൽവ നിർമാണശാലയിലെയും പതിവുകാഴ്​ചയാണ്. ശർക്കരയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ??ഒരുതരം എസെൻസും കരുനാഗപ്പള്ളി ഹൽവയിൽ ആരും ചേർക്കുന്നില്ല. ഏലക്ക, ജീരകം, ചുക്ക് എന്നിവയാണ് എസെൻസിന് പകരമായി ഉപയോഗിക്കുന്നത്. പ്രിസർവേറ്റിവുകളുടെ കാര്യവും വ്യത്യസ്​തമല്ല. പഞ്ചസാരയെ ഏറക്കുറെ മുഴുവനായും ഒഴിവാക്കി നിർത്തിയിരിക്കുകയാണെന്ന് പറയാം. ??വെള്ള നിറമുള്ള ഹൽവ നിർമിക്കാൻ പലയിടത്തും പഞ്ചസാരയാണ് ഉപയോഗിക്കുന്നതെങ്കിൽ കരുനാഗപ്പള്ളിയിൽ അത് ശർക്കരയും പശുവിൻ പാലും ചേർന്ന മിശ്രിതമാണ്.?? കരുനാഗപ്പള്ളി ഹൽവയുടെ പ്രത്യേകതകൾ എണ്ണിയെണ്ണി പറയുകയാണ് വ്യവസായിയായ മൻസൂർ.

    ഹൽവ നിർമാണം



    രുചി വൈവിധ്യങ്ങളുടെ പരീക്ഷണശാലകൂടിയാണ് ഇന്നാട്ടിലെ ഹൽവ നിർമാണ യൂനിറ്റുകൾ. വിവിധ നിറങ്ങളിലുള്ള ഹൽവകൾക്ക് പുറമെ അരി ഹൽവ കാന്താരി ഹൽവ, എള്ള് ഹൽവ, പച്ചക്കറി ഹൽവ, ൈഡ്രഫ്രൂട്​സ്​​ ഹൽവ തുടങ്ങി 40ലധികം ഇനം ഹൽവ ഇവിടെനിന്ന് നമ്മുടെ രസമുകുളങ്ങ​െള തേടിയിറങ്ങുന്നു. മൈദയിലെ അപകടകാരിയായ ഗ്ലൂട്ടോൺ വേർപെടുത്താനുള്ള യന്ത്രസംവിധാനം പല യൂനിറ്റുകളിലുമുണ്ട്. മൈദമാവ് കലക്കിയിളക്കി ഗ്ലൂട്ടോൺ ഉൾപ്പെടുന്ന ഭാഗം വേർപെടുത്തിയ ശേഷമുള്ള തെളി മാത്രമാണ് ഹൽവ വാർപ്പിനുള്ളിൽ ഒഴിക്കുന്നത്. ഹൽവ നിർമാണശാലയുടെ ഉടമയായ നജീബ് പറയുന്നു. കൂട്ടുകളെല്ലാം ഉരുകിച്ചേർന്ന് ഹൽവയായി കഴിയുമ്പോൾ അതിൽനിന്ന് വെളിച്ചെണ്ണ ഈറിയിറങ്ങും. ഈ വെളിച്ചെണ്ണ കരുനാഗപ്പള്ളിയിലെ ഒരു ഹൽവ നിർമാണശാലയും പുനരുപയോഗിക്കുന്നില്ല.
    കരുനാഗപ്പള്ളിയിലെ ഹൽവ നിർമാണശാലകളിൽ നിന്നുള്ള ഉൽപന്നങ്ങളെല്ലാം പോകുന്നത് ഒരേ കമ്പോളത്തിലേക്കാണ്. നിരവധി ബ്രാൻഡുകൾ, രുചിയുടെ വൈവിധ്യങ്ങൾ, പരീക്ഷണങ്ങൾ ഇവയെല്ലാം ഒറ്റക്കമ്പോളത്തിൽ എത്തുമ്പോൾ ഉൽപാദകർ തമ്മിൽ കടുത്ത പകയും അനാരോഗ്യകരമായ മത്സരവും ഉണ്ടാവുക സ്വാഭാവികം. പക്ഷേ, കരുനാഗപ്പള്ളി ഹൽവയുടെ കാര്യത്തിൽ പകയില്ലാത്ത വിപണി മത്സരമാണ് നിലനിൽക്കുന്നത് എന്ന് പറയുന്നതാണ് ശരി. നിർമാണം പഠിച്ചവരും ഒപ്പം നിന്നവരുമെല്ലാം പുതിയ യൂനിറ്റുകൾ തുടങ്ങി. ആരും പരസ്​പരം പക ​െവച്ചുപുലർത്തിയില്ല. മറിച്ച്, വേണ്ടുന്ന എല്ലാ സഹായങ്ങളും അങ്ങോട്ടുമിങ്ങോട്ടും ചെയ്തു. ഈ കൂട്ടായ്മയാണ് പ്രതിദിനം മൂന്ന് ലോഡ് മധുരം ഉൽപാദിപ്പിക്കുന്ന ചെറുപട്ടണം എന്ന നിലയിലേക്ക് കരുനാഗപ്പള്ളിയെ വളർത്തിയത്.

    ഭായിമാരുടെ കരുത്ത്
    ഹൽവ നിർമാണം സങ്കീർണമായൊരു പ്രക്രിയയാണ്. പാകം അൽപം തെറ്റിയാൽ ആ കൂട്ട് അപ്പാടെ കളയുകയല്ലാതെ പോംവഴിയില്ല. ഇടവേളകളില്ലാതെ ഇളക്കിയിളക്കിയാണ് ഇത് പരുവപ്പെടുത്തിയെടുക്കുന്നത്. കരുനാഗപ്പള്ളി ഹൽവക്ക്​ പിന്നിലെ കായികാധ്വാനം ഇന്ന് ഏതാണ്ട് പൂർണമായും മറുനാട്ടിൽ നിന്നെത്തിയവരുടേതാണ്. കൊൽക്കത്തക്കാരായ പ്രതാപ്റോയിയും മഖ്ബൂലും അസംകാരായ നയിമുദ്ദീനും രാജേന്ദറും മിസോറമിൽനിന്നുള്ള അഭിലാഷ് വാസവും രജനീഷുമെല്ലാം ജീവിതത്തിലാദ്യമായി ഹൽവ കാണുന്നതും രുചിക്കുന്നതും കരുനാഗപ്പള്ളിയിൽ എത്തിയ ശേഷമാണ്. പക്ഷേ, അവരുടെ വിരൽപ്പാടുകൾ പതിഞ്ഞ് ഓരോ രാത്രി പുലരുമ്പോഴും നമ്മെ തേടിയെത്തുന്നത് ഒരിക്കലും മതിവരാത്ത രുചിയുടെ സമൃദ്ധിയും.
    ??കേരളത്തിൽ എത്തിയശേഷമാണ് ഹൽവ ആദ്യമായി കഴിക്കുന്നത്. ഇപ്പോൾ ഹൽവയുടെ നിർമാണത്തി​െൻറതന്നെ ഭാഗമാകാനായത് മഹാഭാഗ്യം.?? ഹൽവ തിളക്കുന്ന വാർപ്പ് നിർത്താതെ ഇളക്കുന്നതിനിടയിൽ ബിഹാർ സ്വദേശിയായ രവീന്ദ്രൻ ഇത് പറയുമ്പോൾ, അത് കേട്ടിട്ടാവാം ഹൽവക്കൂട്ട് ആകെയൊന്ന് അർമാദിച്ച് ഇളകിമറിഞ്ഞു. കോഴിക്കോടൻ ഹൽവ നൂറ്റാണ്ടുകൾക്കുമുമ്പേ പുകൾപെറ്റതാണല്ലോ. ഒരു ശരാശരി മലയാളിക്ക് കാലങ്ങളോളം ഹൽവ എന്നാൽ കോഴിക്കോടൻ ഹൽവ ആയിരുന്നു. കോഴിക്കോടൻ ഹൽവ കമ്പോളത്തിൽ വരെ ഇന്ന് കരുനാഗപ്പള്ളി ഹൽവ വാങ്ങാൻ കിട്ടും. ആറൻമുള കണ്ണാടി, മറയൂർ ശർക്കര തുടങ്ങിയ നമ്മുടെ പൈതൃക ഉൽപന്നങ്ങൾപോലെ കരുനാഗപ്പള്ളി ഹൽവ എന്ന ബ്രാൻഡും പൈതൃക സ്വത്തായി പരിഗണിക്കപ്പെടേണ്ട ഒന്നായി മാറിക്കഴിഞ്ഞു. അത്രമേൽ പാരമ്പര്യവും വിശുദ്ധിയും സമർപ്പണവും ഇതി​െൻറ നിർമാണത്തിലുണ്ട്.






  8. #14786
    FK Visitor Appootten's Avatar
    Join Date
    Dec 2010
    Location
    coimbatore
    Posts
    133

    Default

    Food lover enna oru page undu FBil.. I felt it?s too good... awesome vlog...pidichu iruthum his presentation..

  9. #14787
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    വാങ്ങുന്നത് 53 രൂപയ്ക്ക്, വില്*ക്കുന്നത് 560ന്; സംസ്ഥാനത്ത് മദ്യ'ക്കൊള്ള' ഇങ്ങനെ




    കോട്ടയം∙ ഡൽഹിയിൽ മദ്യത്തിന്റെ എംആർപി വിലയുടെ 70 ശതമാനം കോവിഡ് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കെ സംസ്ഥാനത്ത് ഇപ്പോൾ ചുമത്തുന്നതു അതിലും ഇരട്ടിയിലേറേ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു കേരളത്തിൽ 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം.
    എംസി ബ്രാൻഡി സർക്കാർ മദ്യക്കമ്പനികളിൽ നിന്നു വാങ്ങുന്ന വില 53 രൂപ. വിൽക്കുന്ന വില 560 രൂപയാണ്. ലാഭം 507 രൂപ. ബെക്കാർഡി ക്ലാസിക് സർക്കാർ വാങ്ങുന്നത് 168 രൂപയ്ക്ക്. വിൽക്കുന്നത് 1240 രൂപയ്ക്ക്. ലാഭം 1072 രൂപ. എക്സൈസ് ഡ്യൂട്ടിയും നികുതിയുമെല്ലാം ചേരുമ്പോഴാണ് മദ്യത്തിന് സംസ്ഥാനത്ത് വില കുത്തനെ കൂടുന്നത്. കോവിഡ് ബാധയെത്തുടർന്ന് നികുതിഘടനയിൽ ഇനിയും വർധനവുണ്ടായേക്കാം.
    ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്. നികുതി കൂട്ടിയാലും വിൽപ്പനയില്* കുറവില്ല.
    2018–19 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്* വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്ക്കരിച്ചു. 2019–20ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.

    ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി ഇങ്ങനെ:
    ∙ കേയ്സിന് 235രൂപയ്ക്ക് മുകളിലും 250 രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%
    ∙ 250രൂപയ്ക്കും 300നും ഇടയിൽ വിലയുള്ള മദ്യത്തിന് കേയ്സിന് 22.5%
    ∙ 300രൂപയ്ക്കും 400രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കേയ്സിന് 22.5%
    ∙ 400രൂപയ്ക്കും 500രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കേയ്സിന് 23.5%
    ∙ 500രൂപയ്ക്കും 1000രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കേയ്സിന് 23.5%
    ∙ 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 23.5%
    മറ്റു നികുതികൾ ചേരുമ്പോൾ വരുന്ന വില
    ∙ ബെക്കാഡി ക്ലാസിക്ക്– വാങ്ങുന്ന വില 168രൂപ, വിൽക്കുന്ന വില 1240രൂപ
    ∙ ഹണീബി ബ്രാൻഡി– വാങ്ങുന്ന വില 53രൂപ, വില്*ക്കുന്ന വില 560രൂപ
    ∙ ഓൾഡ് മങ്ക് റം– വാങ്ങുന്ന വില 72 രൂപ, വിൽക്കുന്ന വില 770രൂപ
    ∙ മാൻഷൻ ഹൗസ് ബ്രാൻഡി– വാങ്ങുന്നവില 78 രൂപ, വിൽക്കുന്ന വില 820 രൂപ
    ∙ റോയൽ ചാലഞ്ച് വിസ്കി– വാങ്ങുന്നവില 154 രൂപ, വിൽക്കുന്നവില 1170രൂപ
    ∙ ഹെർക്കുലിസ് റം– വാങ്ങുന്ന വില64രൂപ, വിൽക്കുന്നവില 680രൂപ
    ∙ ഓഫിസേഴ്സ് ചോയ്സ് ബ്രാൻഡി– വാങ്ങുന്നവില 61രൂപ, വിൽക്കുന്നവില 690രൂപ
    ∙ ഓഫിസേഴ്സ് ചോയ്സ് റം– വാങ്ങുന്നവില62രൂപ, വിൽക്കുന്നവില 650രൂപ
    ∙ എംസി ബ്രാൻഡി– വാങ്ങുന്നവില 53രൂപ, വിൽക്കുന്ന വില 560രൂപ








  10. #14788

    Default

    saladinu ചള്ളാസ് ennu malayalam word undo? oru youtube cooking videoyil kettu....oru wayanadkarante channel aanu....

    around 22:47 -

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #14789
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by firecrown View Post
    saladinu ചള്ളാസ് ennu malayalam word undo? oru youtube cooking videoyil kettu....oru wayanadkarante channel aanu....

    around 22:47 -

    മദ്ധ്യകേരളത്തിലും ചള്ളാസ് എന്നാണ് പറയാറ്.
    റൈത്ത, കെച്ചംപേർ എന്നീ പദങ്ങളും ഉപയോഗിച്ച് കേട്ടിട്ടുണ്ട്

  12. #14790

    Default

    Quote Originally Posted by BangaloreaN View Post
    മദ്ധ്യകേരളത്തിലും ചള്ളാസ് എന്നാണ് പറയാറ്.
    റൈത്ത, കെച്ചംപേർ എന്നീ പദങ്ങളും ഉപയോഗിച്ച് കേട്ടിട്ടുണ്ട്
    both are north indian terms...
    raithayil thairu undu...that is our pachadi
    kachumber thairu illathathu....ithayirikkum challas/sallas
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •