Page 1482 of 1482 FirstFirst ... 482982138214321472148014811482
Results 14,811 to 14,820 of 14820

Thread: 🍺🍸🍹FOOD Talks : Kallu kudiyanmarkkum Bhakshana priyarkkuM 🍔🍕🍝🍟

  1. #14811
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,031

    Default


    Its a wrong info tequila atrakku price onnum illa....... nigkal iaathu reverseil ittal may be correct aayirikkum like Cognac > scotch > Tequila.
    Pinne price scotch aayalum cognac aayalum depends on the quality

    Quote Originally Posted by firecrown View Post
    searched the web for average price of different types of liquors...appol kittiyathanu....tequila > scotch > cognac...these three are the top 3 expensive

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14812
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    This biryani costs Rs 19k and has 23 karat edible gold. Will you eat it?

    https://www.indiatoday.in/trending-news/story/will-you-pay-rs-19k-for-this-biryani-with-23-karat-edible-gold-1772121-2021-02-23




  4. #14813
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    അണ്ടിപ്പരിപ്പും ബദാമുമിട്ട എന്തരക്ക്യോ പുട്ട്, പൊട്ടിത്തെറിച്ച മുട്ട; തിരോന്തരത്തെ പൊളപ്പൻ രുചികൾ


    തലസ്ഥാനത്തെ കൗതുകം നിറഞ്ഞ രുചിവഴികളിലൂടെ..

    തിരുവനന്തപുരത്തെ രുചിവൈവിധ്യങ്ങൾ |
    ശ്രീപദ്മനാഭന്റെ നാട്, പൊങ്കാലപ്പെരുമ, തലസ്ഥാനഭൂമി... തിരുവനന്തപുരത്തെക്കുറിച്ച് കേട്ടതെല്ലാം ഇങ്ങനെയെല്ലാമായിരുന്നു. അനന്തപുരിയുടെ രുചിപ്പെരുമയെക്കുറിച്ച് അധികമാരും പറഞ്ഞുകേട്ടിട്ടില്ല. എങ്കിൽ പിന്നെ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം എന്ന് കരുതിയാണ് തിരുവനന്ത പുരത്തേക്ക് വെച്ചുപിടിച്ചത്. തമ്പാനൂരിൽ ട്രെയിനിറങ്ങുമ്പോൾ മനസ്സുനിറയെ കൗതുകമായിരുന്നു, എന്തെല്ലാം രുചിഭേദങ്ങളായിരിക്കും ഈ മണ്ണ് കാത്തുവെച്ചിരിക്കുന്നത്! വർഷങ്ങളായി തിരുവനന്തപുരത്തുള്ള സുഹൃത്തായിരുന്നു സ്റ്റേഷനിൽ കൂട്ടാൻ വന്നത്.
    "ഇവിടെ ഒരുപാട് വിഭവങ്ങളുണ്ട്. പക്ഷെ മറ്റു സ്ഥലങ്ങൾക്ക് കിട്ടുന്നപോലെ ഹൈപ്പ് തിരുവനന്തപുരത്തിന് കിട്ടുന്നില്ല. ഇത്രയും നല്ല മട്ടൻ വിഭവങ്ങൾ ഇവിടത്തെ പോലെ കേരളത്തിൽ എവിടെയും കിട്ടില്ല. തട്ടുകടയിൽ കിട്ടുന്ന ഭക്ഷണങ്ങളെല്ലാം വേറെ ലെവലാണ്. വിഴിഞ്ഞം ഏരിയയിലെ രുചികളും അടി പൊളി', തിരുവനന്തപുരം രുചികളെക്കുറിച്ച് കൂട്ടുകാരൻ വാചാലനായി.
    തട്ടും പുട്ടും
    “ഇങ്ങൾ പുട്ടാണെങ്കിൽ നമ്മൾ പുട്ടുംകുറ്റ്യാണ്.. ശീകണ്ഠേശ്വരത്തെ തട്ടുകടയിലെ പുട്ടുകടയിൽ വണ്ടി സ്റ്റോപ്പിടുമ്പോൾ ആദ്യം മനസ്സിലേക്ക് കയറിവന്നത് എവിടെയോ കേട്ടുമറന്ന പാട്ടാണ്. വ്യത്യസ്തമായ പുട്ടുകളാണ് ഇവിടത്തെ പ്രത്യേകത. അകത്തേക്ക് കടക്കുമ്പോൾ വലിയൊരു ബോർഡുണ്ട്. അതിൽ നിറയെ വിഭവങ്ങളുടെ പേരുകളും. ഗോതമ്പ് പുട്ട്, പുഴുക്കലരി പുട്ട്, അണ്ടിപ്പരിപ്പ് പുട്ട്, ബദാം പുട്ട്, ഈന്തപ്പഴം പുട്ട്, ചെറി പുട്ട്, കപ്പലണ്ടി പുട്ട്, ഉണക്കമുന്തിരി പുട്ട്, ഫ്രൂട്ടി പുട്ട്, പൈനാപ്പിൾ പുട്ട്... ഇങ്ങനെ 60-ൽ പരം പുട്ടുകളുടെ മഹാ സമ്മേളനമാണ് ഇവിടെ.
    വൈകുന്നേരമാണ്, തിരക്ക് തുടങ്ങുന്നേയുള്ളൂ. പുട്ടുകളുടെ വെറൈറ്റികൾ കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ. ഏത് കഴിക്കണം? അപ്പോഴാണ് അപ്പുറത്തെ ടേബിളിലെ ചേട്ടനെ ശ്രദ്ധിച്ചത്. ചിക്കൻ റോസ്റ്റ് പുട്ടായിരുന്നു പ്ലേറ്റിൽ, നന്നായി ആസ്വദിച്ച് കഴിക്കുന്നുണ്ട്. എങ്കിൽ പിന്നെ അതുതന്നെയാവാം. ഓർഡർ ചെയ്തു. അഞ്ച് മിനിറ്റിനുള്ളിൽ സുന്ദരിയായി പുട്ട് ഒരുങ്ങി വന്നു. നല്ല മഞ്ഞയും ഓറഞ്ചും കലർന്ന നിറം. പുട്ടിനുള്ളിൽ ചിക്കൻ റോസ്റ്റ് മിക്സ് ചെയ്താണ് നിർമാണം.
    ആവി പറക്കുന്ന ചൂടുണ്ട്. കുറച്ച് നേരം കാത്തിരുന്നു. ചൂടാറിയപ്പോൾ പുട്ടിനെ മെല്ലെയൊന്ന് തൊട്ടു. അപ്പോഴേക്കും അതങ്ങ് പൊടിഞ്ഞ് വീണു. അത്രയും മൃദുലം. ചെറിയ ഉരുളയാക്കി കഴിച്ചു തുടങ്ങി, ആവശ്യത്തിന് മാത്രമാണ് എരിവ്, ഒന്നാന്തരം ബിരിയാണി കഴിക്കുന്ന സ്വാദ്. ചിക്കൻ ഉള്ളിലുള്ളത് കൊണ്ട് കൂടെ വേറെയൊന്നും ഓർഡർ ചെയ്യേണ്ട ആവശ്യമില്ല.
    ഏഴുവർഷം മുമ്പാണ് ശ്രീകണ്ഠേശ്വരത്ത് സതീഷ് ഈ തട്ടുകട തുടങ്ങിയത്. ആദ്യം റോഡിനരികിൽ ഉന്തുവണ്ടിയിലായിരുന്നു. പിന്നീട് കഴിക്കാൻ ആളുകളുടെ എണ്ണം കൂടിയപ്പോൾ അടുത്തുള്ള വീട്ടിലേക്ക് ടേബിളിട്ടു. തുടക്കത്തിൽ മുപ്പതിനടുത്ത് പുട്ടുകളായിരുന്നു. പിന്നീട് എണ്ണം കൂട്ടി. ഭാര്യ ആശയാണ് സതീഷിനെ സഹായി ക്കാൻ കൂടെയുള്ളത്.
    "എന്തരക്ക്യോ പുട്ട്'.. ഒന്ന് രുചിച്ചാലോ..?' ഇറങ്ങാൻ നേരം ആശ മറ്റൊരു ചോദ്യമെറിഞ്ഞു. പേര് കേട്ടപ്പോൾ അദ്ഭുതം തോന്നി. “ഈ പുട്ടിനുള്ളിൽ ഒരുപാട് മിക്സസുകളുണ്ട്. ചിക്കൻ, ബീഫ്, മുട്ട, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ബദാം, ഉണക്ക മുന്തിരി... അതുകൊണ്ടാണ് എന്തരക്ക്യോ എന്ന് പേര് നൽകിയത്'. ആശ തുടർന്നു. പേരും അതിന്റെ ഉള്ളടക്കവും കേട്ടപ്പോൾ കഴിക്കാനൊരു ആഗ്രഹം തോന്നി. എന്നാൽ, പോകാനിരിക്കുന്ന ദൂരവും കഴിക്കാനിരിക്കുന്ന ഭക്ഷണവും ആലോചിച്ചപ്പോൾ അത് സ്നേഹപൂർവം നിരസിച്ചു.
    ചിക്കൻ റോസ്റ്റ് പുട്ട്; തട്ടുകടയിലെ പുട്ടുകടയിൽ നിന്ന് | ബാലരാമപുരത്തെ മട്ടൻ പെരുമ
    ബിസ്മി ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ |നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ബാലരാമപുരം. ഇവിടത്ത ബിസ്മി ഹോട്ടലിലെ മട്ടൻ വിഭവങ്ങൾ പ്രസിദ്ധമാണ്. ബാലരാമപുരം ജങ്ഷനിൽ നിന്ന് വിഴിഞ്ഞം റോഡിലേക്ക് തിരിയുമ്പോൾ ഇടതുഭാഗത്തായി ബിസി ഹോട്ടലിന്റെ പ്രവേശന കവാടം കാണാം. അൽപം ഉള്ളിലേ ക്കായാണ് ഹോട്ടൽ. അകത്തേക്ക് കടക്കുമ്പോൾ തന്നെ ഹോട്ടലിൽ നിന്ന് പൊറോട്ടയടിയുടെ മണം കിട്ടും. പുറത്തെ റൂമിൽ വെച്ചാണ് പൊറോട്ടയടി. അതിനോട് ചേർന്ന് ഫ്രഷ് ആട്ടിറച്ചി വിൽപ്പനയുമുണ്ട്. അതിന് നേരെ എതിർവശത്താണ് ഹോട്ടൽ. ബിസ്മിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ തൊട്ടടുത്ത മുസ്ലിം പള്ളി യിൽ നിന്ന് മഗ്രിബ് ബാങ്ക് വിളിക്കുന്നുണ്ട്.
    അകത്ത് അത്യാവശ്യം തിരക്കുണ്ട്. കാഷ്യറുടെ കൗണ്ടറിൽ തൂവെള്ള ഡസ്സിട്ട് ഒരാളിരിക്കുന്നുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ടു. മുഹമ്മദ് ഇസ്മായിൽ, അദ്ദേഹമാണ് ഉടമ. 1979-ലാണ് അദ്ദേഹം ബിസ്മി ഹോട്ടൽ തുടങ്ങുന്നത്. ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. പിന്നാലെ ഒഴിഞ്ഞ് കിടന്ന ഒരു ടേബിളിൽ ഇടം പിടിച്ചു. വാഴയിലയിലാണ് ഇവിടെ വിഭവങ്ങൾ വിളമ്പുന്നത്. എന്തൊക്കെയുണ്ടെന്ന് ചോദിച്ചപ്പോൾ കേരളത്തിലെ മറ്റൊരു ഹോട്ടലിലും കേൾക്കാത്തതം മട്ടൻ വിഭവങ്ങളെ സപ്ലെയർ പരിചയപ്പെടുത്തി. "മട്ടൻ ഞല്ലി, മട്ടൻ ബ്രെയിൻ, മട്ടൻ കറി, മട്ടൻ ലിവർ, മട്ടൻ പെരട്ട്, മട്ടൻ ഫ്രൈ...' ആ ലിസ്റ്റ് അങ്ങനെ നീണ്ടു. “കൂടെ കഴിക്കാനോ..' ചോദ്യം തീരും മുമ്പേ അദ്ദേഹം പറഞ്ഞുതുടങ്ങി.. "അരിപ്പുട്ട്, അരിപ്പത്തിരി, ഇടിയപ്പം, ഒറോട്ടി, പൊറോട്ട.. അദ്ദേഹത്തെ മുഴുവനാക്കാൻ സമ്മതിച്ചില്ല. അതിന് മുമ്പേ അരിപ്പത്തിരിക്ക് ഓർഡർ ചെയ്തു. കൂടെ മട്ടൻ പെരട്ടിനും.
    അധികം വൈകാതെ സാധനമെത്തി. വലിയ കഷണങ്ങളായാണ് മട്ടൻ പെരട്ട്. നല്ല കട്ടിയുള്ള ​ഗ്രേവി. അത്യാവശ്യത്തിന് എരിവ്. അരിപ്പത്തിരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് പെരട്ടിൽ മുക്കി കഴിക്കുമ്പോൾ വേറെ ലെവൽ ടേസ്റ്റ്. അത് കഴിഞ്ഞപ്പോഴേക്കും മട്ടന്റെ ഫ്രൈ ഓർഡർ ചെയ്തു. ഉടനെ തന്നെ അതും വന്നു. ഫ്രൈ ആക്കിയിട്ടും മട്ടൻ നല്ല സോഫ്റ്റായി നിൽക്കുന്നുണ്ട്. മട്ടന് ഇത്രത്തോളം ടേസ്റ്റുണ്ടെന്ന് മനസ്സിലാകുന്നത് ഇവിടെ നിന്നാണ്. കഴിക്കുന്നതിനിടെ ഇസ്മായിലിന്റെ പേരമകൻ ആസിഫ് ഞങ്ങളുടെ അടുത്തെത്തി. അവൻ ഹോട്ടലിന്റെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു. "ആട് വിഭവങ്ങൾ തേടി ഒരുപാട് പേർ വരാറുണ്ട് ഇവിടെ, എല്ലാത്തിനും നല്ല അഭിപ്രായമാണ്. പണ്ടൊക്കെ 24 മണിക്കൂറും തുറന്നിരുന്നു. കോവിഡിന് ശേഷം സമയം കുറച്ചു. എങ്കിലും ആളുകൾ ഒരുപാട് വരുന്നുണ്ട്'. ആസിഫ് പറഞ്ഞതിനെ ശരിവെക്കുന്ന കാഴ്ചകളായി രുന്നു ഹോട്ടലിൽ. ബിസ്മിയിൽ ആളുകൾ ഒഴിയുന്നതിന് അനുസരിച്ച് പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. എല്ലാവരുടെയും വരവ് മട്ടൻ തേടിയാണ്. ആസിഫ് സംസാരം തുടർന്നതോടെ കഴിച്ചുകൊണ്ടിരുന്ന പത്തിരിയുടെ എണ്ണവും കൂടി. അതിനിടെ വയർ സ്റ്റോപ്പ്മെമോ തന്നു. ആസിഫിനും ഇസ്മായിൽ ഇക്കയ്ക്കും നന്ദിയറിയിച്ച് അവിടെ നിന്ന് പടിയിറങ്ങി.
    വിഴിഞ്ഞത്തെ ചിക്കനും മീനും
    ബാലരാമപുരത്ത് നിന്ന് നേരെ വിഴിഞ്ഞത്തേക്കായിരുന്നു. വിഴിഞ്ഞം ജങ്ഷനിൽ ഹോട്ടലുകളുടെ നീണ്ട നിരയുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് അഫ്സൽ ചിക്കൻ ഫ്രൈ. വിഴിഞ്ഞത്തെ പെട്രോൾ പമ്പിന് എതിർവശമാണ് അഫ്സൽ ഹോട്ടൽ.
    പെട്രോൾ പമ്പിന് മുന്നിൽ നിൽക്കുമ്പോൾ തന്നെ അഫ്സലിലെ പൊരിച്ച കോഴിയുടെ മണം കിട്ടും. പിന്നെ കണ്ണുംപൂട്ടി നടന്നാൽ മതി, എത്തുന്നത് അവിടേക്കാണ്. കയറി ചെല്ലുന്ന ഏരിയയിൽ തന്നെ കോഴി പൊരിച്ചെടുക്കുന്നു. മുസ്തഫക്കാണ് ചിക്കൻ പൊരിച്ചെടുക്കുന്നതിന്റെ ചുമതല. ഹോട്ടലിൽ വിരലിലെണ്ണാവുന്ന ടേബിളുകൾ മാത്രമാണുളളത്. ഉള്ളതെല്ലാം ഫുൾ, ചിക്കൻ മാത്രമാണ് ഇവിടെ ലഭിക്കുക. കോയിൻ പൊറോട്ടയാണ് ചിക്കന്റെ കോമ്പിനേഷൻ.
    ഈ രണ്ട് ഓപ്ഷനുകൾ മാത്രമായത് കൊണ്ട് തന്നെ ഇരുന്നപ്പോഴേക്കും സാധനം മുന്നിലെത്തി. നല്ല ചൂടുണ്ട്. മൊരിഞ്ഞിട്ടുമുണ്ട്. ചിക്കന് മേലെയായി മുളക് തരിയൊക്കെ ചേർത്ത് ഒരു പ്രത്യേക പൊടിയുണ്ട്. കൂടെ സാലഡും. ചൂടൊന്ന് ആറിയപ്പോൾ ടേസ്റ്റ് നോക്കി, ഒന്നാന്തരം ചിക്കൻ, അല്പം കൂടുതൽ എരിവുണ്ട്. കഴിക്കുന്തോറും എരിവ് കൂടി വരികയാണ്. എല്ലായിടത്തും നല്ലവണ്ണം വെന്തിട്ടുണ്ട്. എല്ലാ ഭാഗത്തും ഒരേ ടേസ്റ്റ്.
    22 കൊല്ലം മുമ്പാണ് അമീർ എന്ന വിഴിഞ്ഞം കാരൻ മകൻ അഫ്സലിന്റെ പേരിൽ ഹോട്ടൽ തുടങ്ങുന്നത്. ഇപ്പോൾ അഫ്സൽ തന്നെയാണ് ഹോട്ടൽ നടത്തുന്നത്. ഉമ്മ സക്കീനയുടെ സഹായവുമുണ്ട്. ജോലിക്കാരായ മാഹിനും മുസ്തഫയും കൂടെയുണ്ട്. വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് തുറക്കുക.
    അഫ്സൽ ഹോട്ടലിൽ നിന്ന് ലൈറ്റ് ഹൗസ് റോഡ് വഴി പോയാൽ ഉസ്താദ് ഹോട്ടലിൽ എത്താനാവും. മീൻ വിഭവങ്ങളാണ് ഇവിടത്തെ സ്പെഷ്യൽ, കടലിൽ കിട്ടുന്ന ഏത് മീനും ഉസ്താദ് ഹോട്ടലിലും കിട്ടും. വലിയൊരു കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ. രണ്ട് വർഷം മുമ്പാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. അതുവരെ വിഴിഞ്ഞം കടപ്പുറത്തായിരുന്നു.
    വിശാലമായ സ്ഥലമുണ്ട് ഹോട്ടലിൽ. അതുകൊണ്ട് തന്നെ ആവശ്യത്തിന് ടേബിളുകളുമുണ്ട്. മീനിന്റെ കൂടെ വെള്ളപ്പം, പൊറോട്ട, കപ്പ, പുട്ട് എന്നിവയാണ് കഴിക്കാനുളളത്. മീൻ ഏതൊക്കെയുണ്ടെന്ന് ചോദിച്ചാൽ, നിങ്ങൾക്ക് എന്ത് കഴിക്കണമെന്ന് ആഗ്രഹമുണ്ടോ അതൊക്കെ ഇവിടെയുണ്ടെന്നാകും മറുപടി.
    ചെമ്മീനും കൂന്തളിനും കല്ലുമ്മക്കായയ്ക്കും ഓർഡർ ചെയ്തു. മൂന്ന് മിനിറ്റിനുള്ളിൽ സാധനം മുന്നിലെത്തി. നല്ല അടിപൊളിയായിട്ടാണ് മീനുകൾ സർവ് ചെയ്യുന്നത്. കല്ലുമ്മക്കായയ്ക്ക് മഞ്ഞയും ഓറഞ്ചും കലർന്ന നിറം. മുകളിലായി മുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക മസാല വിതറിയിട്ടുണ്ട്. പ്ലേറ്റിന് നടുവിലായി ഉള്ളിസാലഡും. വലിയ കൂന്തളും അതിനേക്കാൾ വലിപ്പമുള്ള ചെമ്മീനുമാണ്. രണ്ടും നല്ലവണ്ണം മൊരിഞ്ഞിട്ടുണ്ട്.
    വെള്ളപ്പമാണ് കൂടെ ഓർഡർ ചെയ്തത്. തൂവെള്ളയല്ലെങ്കിലും നല്ല സോഫ്റ്റാണ് വെള്ളപ്പം. വെള്ളപ്പം ചെറിയ കഷണങ്ങളാക്കി കല്ലുമ്മക്കായയിൽ മുക്കി കഴിക്കുമ്പോൾ സംഭവം കിടിലൻ. ചെമ്മീനും കൂന്തളും ഇടയ്ക്കിടയ്ക്ക് ടേസ്റ്റ് ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ചത്.
    കഴിക്കുന്നതിനിടെ ഉസ്താദ് ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിലൊരാളായ മൊയ്തീൻ അടുത്തേക്ക് വന്നു. വേറെ വല്ലതും രുചിക്കണോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിശേഷങ്ങളൊക്കെ തിരക്കി. കൂടെ അദ്ദേഹത്തിന്റെ വിശേഷവും പറഞ്ഞു. " 25 വർഷം മുമ്പ് ഉപ്പ് ഹസ്സനാജി പിളളയാണ് വിഴിഞ്ഞം കടപ്പുറത്ത് ഹോട്ടൽ തുടങ്ങുന്നത്. രണ്ട് വർഷം മുമ്പ് ഇവിടേക്ക് മാറ്റി. എങ്കിലും അവിടെ എത്തിയിരുന്ന ആളുകളൊക്കെ ഇവിടേക്കും വരുന്നുണ്ട്. ഉസ്താദ് ഹോട്ടൽ സിനിമ ഇറങ്ങുന്നത് വരെ ഹോട്ടലിന് പേരില്ലായിരുന്നു. സിനിമ ഹിറ്റായതോടെയാണ് ഈ പേരിട്ടത്. ഞാനും സഹോദരൻ മാഹിനും ഇവിടെയുണ്ടാകും. ബാപ്പയും ഇടയ്ക്ക് വരും. ദൈവത്തിന്റെ അനുഗ്രഹത്താൽ കച്ചവടവം നന്നായി പോകുന്നു'. മൊയ്തീന്റെ സ്നേഹത്തിനും രുചിക്കും നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങി.
    കോയിൻ പൊറോട്ടയും ചിക്കൻഫ്രൈയും; അഫ്സൽ ഹോട്ടലിൽനിന്ന് |ദേ അളിയൻ വിളിക്കുന്നു...
    'ദേ അളിയൻസി'ലെ പൊട്ടിത്തെറിച്ച മുട്ട | തിരുവനന്തപുരത്ത രാത്രിയാത്രയിലെ അവസാനത്തെ ഇടമായിരുന്നു ദേ അളിയൻസ് തട്ടുകട. കേശവദാസപുരം ജങ്ഷനിലാണ് ഈ തട്ടുകട. മുട്ട പൊട്ടിത്തെറിച്ചത്, മുട്ട അള്ളിപ്പിടിച്ചത്, മുട്ട ഞെരിച്ചത് എന്നിവയൊക്കെയാണ് ഇവിടത്തെ സ്പെഷ്യലുകൾ. അവിടെയെത്തുമ്പോൾ ഭയങ്കര തിരക്കായിരുന്നു. എല്ലാവരും അവർ ഓർഡർ ചെയ്ത വിഭവത്തിനായുള്ള കാത്തിരിപ്പിലാണ്. കാത്തിരിക്കുന്ന സമയംകൊണ്ട് ഐറ്റംസ് ഉണ്ടാക്കുന്നത് കാണാമെന്നു കരുതി.
    ആദ്യം ഓംലെറ്റ് ഒരുക്കും. അത് മറിച്ചിടാതെ അതിന് മുകളിലേക്ക് പൊറോട്ട വെയ്ക്കും . പൊറോട്ടയ്ക്ക് മുകളിലായി ചിക്കന്റെയോ ബീഫിന്റെയോ കഷണം വരും, അതിന് ശേഷം ഉടമ ബിനു ചേട്ടൻ തന്നെ തയ്യാറാക്കിയ സ്പെഷ്യൽ മസാലയും ചേർക്കും. അൽപം കുരുമുളകും... എന്നിട്ട് പ്ലേറ്റിലേക്ക് മടക്കിയെടുക്കും. ഇതാണ് സംഭവം. ഈ പൊട്ടിത്തെറിച്ച വിഭവത്തിന് തിരുവനന്തപുരത്ത് ഗംഭീരമായ ഫാൻബേസുണ്ട്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ ഐറ്റവും റെഡിയായി, നല്ല പൊളപ്പൻ സാധനം... മുട്ടയുടെയും ബീഫിന്റെയും കിടിലൻ കോംബോ, ജീവിതത്തിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു വെറൈറ്റി ഐറ്റം.
    ഓരോ വിഭവങ്ങളെയും പറ്റി തിരക്കുന്നത് കണ്ടപ്പോൾ അവിടത്തെ സ്ഥിരം കസ്റ്റമറായ ഒരാൾ ബിനു ചേട്ടനെ പരിചയപ്പെടുത്തി. "നിങ്ങൾ വിചാരിക്കുന്ന പോലെയല്ല. ബി.ടെക്. കഴിഞ്ഞ ആളാണ്, അഹമ്മദാബാദിലായിരുന്നു', അത് പൂർത്തിയാക്കിയത് ബിനുച്ചേട്ടനായിരുന്നു. "കുറേ ജോലികൾ ചെയ്തു. എല്ലാം ബോറടിച്ചു. ഏഴുവർഷം മുമ്പാണ് ഇങ്ങനെയൊരു ഐഡിയ തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. ഇവിടെ തട്ടുകടയിട്ടു. ഇപ്പോൾ ജീവിതം ഹാപ്പിയായി പോകുന്നു'.
    രാത്രി ഏറെ വൈകിയിരിക്കുന്നു. വൈകുന്നേരം തുടങ്ങിയതാണ് യാത്ര. അതിനിടെ തിരുവനന്തപുരത്തിന്റെ അഞ്ച് വ്യത്യസ്ത രുചികൾ പരീക്ഷിച്ചു. ഒരുദിവസം കൂടി അവസാനിക്കുമ്പോൾ ഞാനും ഹാപ്പിയായിരുന്നു. തിരുവനന്തപുരത്തിന്റെ രാത്രി രുചികൾ അത്രയും മികച്ച അനുഭവമാണ് സമ്മാനിച്ചത്.


  5. #14814
    Banned
    Join Date
    Dec 2013
    Location
    https://t.me/pump_upp
    Posts
    2,335

    Default

    What is exactly hot means in alcohol? I know beer doesn't come under category of hot..Can anyone explain?

    Sent from my RMX2170 using Tapatalk

  6. #14815

    Default

    Quote Originally Posted by jobsp90 View Post
    What is exactly hot means in alcohol? I know beer doesn't come under category of hot..Can anyone explain?

    Sent from my RMX2170 using Tapatalk
    Body heating capacity Karanam avam esp winter weather friendly drinka like vodka , rum and all

    Sent from my 22041219C using Tapatalk
    In order to understand the concept of recursion, you must first understand the concept of recursion.

  7. #14816
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    എട്ട് മണിക്കൂർ വെന്തുപാകമായ ‘മുട്ടി’, നൂൽപ്പൊറോട്ട...അങ്ങനെയൊന്നും രുചി മറക്കാനാവില്ലെന്റെയിഷ്ടാ

    മുട്ടി, നൂൽപ്പൊറോട്ട, പത്തിരിമുട്ടി കിട്ടിയില്ലെങ്കിൽ മുട്ടനടി. തീരദേശത്തെ ലത്തീൻ കത്തോലിക്കാ വീടുകളിൽ കല്യാണത്തലേന്നു പോട്ടിയും മുട്ടിയും അഥവാ മുട്ടിച്ചാറുസദ്യ എന്ന രസികൻ പരിപാടി ഉണ്ടായിരുന്നു. കാർന്നോൻമാർക്കു മുട്ടി (പോത്തിന്റെ കാൽ) കിട്ടിയില്ലെങ്കിൽ അലമ്പുറപ്പ്. എന്തെങ്കിലുമൊരു കാര്യത്തിൽ കുറ്റം കണ്ടുപിടിച്ച്, അതിന്റെ പേരിൽ ശബ്ദമുയർത്തി, വാക്കേറ്റമുണ്ടാക്കി, ‘അടിച്ചുപിരഞ്ചാൽ’ സന്തോഷമായി.
    പണ്ടത്തെ കഥ മറക്കാം. മുട്ടിക്കു മുട്ടില്ലാത്തൊരു സ്ഥലം പറഞ്ഞുതരാം. ആലുവാപ്പുഴയുടെ തീരത്ത്, തോട്ടുമുഖത്ത് മഹിളാലയം ജംക്**ഷനിൽ അൽ സാജ് ഭക്ഷണശാല. മുട്ടൻ മുട്ടി അഥവാ പോത്തിൻകാലിന്റെ പെരുന്നാളുണ്ണാവുന്ന സ്ഥലം. ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ നോൺ വെജ് പെരുന്നാൾ ആഘോഷിക്കാവുന്ന ഇടം.
    സംഗീതമൊന്നുമല്ല അൽ സാജിന്റെ സൂപ്പർ ഹിറ്റ്. അതു പോത്തിൻകാൽ തന്നെയാണ്. വെട്ടിയാൽ മുറിയാത്ത ഗ്രേവിയിൽ, തട്ടിയാലും മറിയാത്ത മുട്ടിയിൽ, തൊട്ടാൽ വേർപെടുന്നത്ര വെന്ത ഇറച്ചിയുമായി ഒരു വലിയ തളിക. അതിനൊപ്പം കഴിക്കാൻ രുചിയുടെ നൂൽമഴ പോലെ നൂൽപ്പൊറോട്ട. നല്ല നിലാവുപോലത്തെ പത്തിരി.
    പോത്തിൻകാലാണു താരമെന്നു പറഞ്ഞാൽപ്പോരാ, വന്നുകഴിക്കുക തന്നെവേണം. ചേരുവകളെക്കുറിച്ചു കേട്ടാൽ മാജിക്കൊന്നുമില്ല. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, മസാലപ്പൊടി എന്നിങ്ങനെ പൊടിപാറുന്നു. ചെറിയ ഉള്ളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിങ്ങനെ ഉള്ളിമേളം. ഇവയെല്ലാംകൂടി എങ്ങനെ ഇത്ര രുചികരമായ കുറുക്കുചാറാകുന്നു? അവിടെയാണു തീയുടെ ജാലവിദ്യ. നേരിയ തീയിൽ 8 മണിക്കൂർ വെന്തുവരുമ്പോൾ വഴറ്റിയ ചെറിയ ഉള്ളി അലിഞ്ഞുചേരും. സവാള–ഇഞ്ചി–മുളക്–വെളുത്തുള്ളി അരപ്പു തിളച്ചുമറിഞ്ഞു പോത്തിൻകാലിൽ വട്ടംപിടിച്ച് അതിന്റെ നെയ്യൂറ്റി പാത്രത്തിലാകെ നിറഞ്ഞങ്ങനെ....

    വെട്ടാൽ മുറിയാത്ത ഗ്രേവിയെന്നു പറഞ്ഞതു ചുമ്മാതല്ല. നാലുവിരൽചേർത്തു കോരിയാൽ അതിങ്ങുപോരും. വിരലുകൾക്കിടയിലൂടെ ഊർന്നിറങ്ങും. നാവിൽ തുള്ളിചേർക്കാം. അഞ്ചാറിഞ്ചു നീളമുള്ള മുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇറച്ചി കത്രികകൊണ്ടു മുറിച്ചിട്ടുതരും. കണ്ടുപേടിക്കരുത്. 8 മണിക്കൂർ വെന്തുപാകമായ ഇറച്ചിയാണ്. സോ സോഫ്റ്റ്. നൂൽപ്പൊറോട്ടയ്ക്കൊപ്പം നൂൽപരുവത്തിൽ പോത്തിൻകാലിലെ ഇറച്ചി നുണഞ്ഞുചവയ്ക്കാം. മുട്ടിക്കുള്ളിലെ മജ്ജ നുണയാം. എല്ലാം കഴിച്ചുതീർത്തു കൈ കഴുകിയശേഷം ഒന്നു മണത്തുനോക്കണം. കൊതിയൻമാരുടെ മനസ്സുവീണ്ടും വീണ്ടും ഇളകിയാടും വീണ്ടുംവീണ്ടും കഴിക്കാൻ. ഇറച്ചിയുടെ സ്വാദിറങ്ങി വേരുപിടിച്ചതിന്റെ മണം അങ്ങനെയെങ്ങും വിട്ടുപോകില്ലെന്റെയിഷ്ടാ...മണം മറക്കില്ല, രുചി മറക്കാനാവില്ല.
    വതയിൽ പൊരിച്ചെടുത്ത നീരാളിയാണു സാജിലെ മറ്റൊരു മാന്ത്രിക വിഭവം. വറ്റൽമുളക്, വിനാഗിരി, ഒലിവെണ്ണ, മുളകുപൊടി, തക്കാളിസോസ് തുടങ്ങിയവയും ഷെഫിന്റെ ചില രഹസ്യക്കൂട്ടുകളും ചേർന്നു പൊ*തിഞ്ഞ നീരാളിയാണു തീൻമേശമേൽ വർണപ്പകിട്ടോടെ എത്തുന്നത്. നീരാളി കഴിച്ച് എരിഞ്ഞെന്നു തോന്നിയാൽ ചക്ക ജ്യൂസ് കഴിച്ചു മധുരിച്ചു മടങ്ങാം. വരട്ടിവച്ച ചക്ക പാലി*ൽ നേർപ്പിച്ച് അടിച്ചുണ്ടാക്കുന്നതാണു ചക്ക ജ്യൂസ്.
    അറുന്നൂറോളം ഇരിപ്പിടങ്ങളുള്ള അൽ സാജിൽ ഉച്ചയ്ക്കൊരു വിഐപിയുണ്ട്. ചട്ടിച്ചോറ്. രാവിലെ 11 മുതൽ രാത്രി 11 വരെ തുറന്നിരിക്കും അൽസാജ്.

    https://www.manoramaonline.com/pacha...uva-kochi.html

  8. #14817
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    വാ, ഒരു കട്ടനടിക്കാം...അടുക്കള നിറയെ ഫ്രഞ്ച് വിഭവങ്ങളുമായി കഫേ നൂആഹ്


    HIGHLIGHTS

    • കഫേ നൂആഹ് എന്നാൽ ലളിതമായിപ്പറഞ്ഞാൽ കട്ടൻ കാപ്പി



    ‘‘വാ, ഒരു കട്ടനടിക്കാം...’’ പേരിൽ കട്ടനുണ്ടെങ്കിലും വെറും കട്ടൻകാപ്പിക്കടയല്ല . അടുക്കള നിറയെ കട്ട ഫ്രഞ്ച് വിഭവങ്ങളാണ്. മൂന്നും നാലും കോഴ്സ് മനോഹരവും രുചികരവുമായ വിഭവങ്ങൾ.
    ചീസും വൈനും മുഖ്യചേരുവകളായ ഫ്രഞ്ച് വിഭവങ്ങൾ ഭക്ഷ്യവസ്തുക്കളുടെ നിറംകൊണ്ട് അലങ്കരിച്ചു പൊട്ടുതൊടുവിച്ച തളികകളിലാണു വിളമ്പുന്നത്. പാലും ചീസും വെണ്ണയുമെല്ലാം ചേർന്നാണതു രൂപപ്പെടുത്തുന്നത്. കാഴ്ചയ്ക്കും നാവിനും മൂക്കിനും മനോഹരം. മീനും മാംസവും പച്ചക്കറികളുമെല്ലാമുണ്ട്. ഫ്രഞ്ച് രുചി ആവോളം നുണയാൻ അവസരമൊരുക്കുന്നതു
    ഫോർട്ട്കൊച്ചി കൽവത്തി റോ*ഡിലെ ‘െവൽകംഹെറിറ്റേജ് അസോറ’യുടെ ഭാഗമായ കഫേ നൂആഹ് (CAFE NOIR) ഭക്ഷണശാലയാണ്. കഫേ നൂആഹ് എന്നാൽ ലളിതമായിപ്പറഞ്ഞാൽ കട്ടൻ കാപ്പി. സംഗതി കേരള ശൈലിയിൽ അല്ലെന്നു മാത്രം.


    കഫെ നൂആഹ് ഭക്ഷണശാലയിൽ മീൽസിന്റെ ഭാഗമായി ഏതെങ്കിലുമൊരു പാനീയം നിർബന്ധമായും വിളമ്പും. അതു കാപ്പിയാവാം, ചായയാവാം. തണുപ്പിച്ച കാപ്പിയും ചായയുമുണ്ട്. അതിൽ മിന്നിക്കുന്നൊരു പാനീയമാണു കാരമൽ സിനമൺ ഐസ്ഡ് ലാറ്റേ. തണുപ്പിച്ച ലാറ്റേയ്ക്കു മുകളിൽ ക്രീംപരുവത്തിൽ പതഞ്ഞുള്ള മേൽക്കൂര. അതിനു മുകളിൽ ഒരുനുള്ള് കറുവാപ്പട്ടപ്പൊടി തരിപ്പനായി വീഴ്ത്തിയിരിക്കുന്നു. പട്ടുപോലെ ലാറ്റേ. പട്ടയുടെ കരുകരുപ്പ്. കുടിക്കുകയും കറുവാപ്പട്ടയുടെ തരികൾ നുണയുകയുമാവാം.

    ഓരോ ദിവസവും വ്യത്യസ്ത പാക്കേജുകളാണ് ഉച്ചനേരത്ത്. കഴിഞ്ഞ ദിവസം ഫോർകോഴ്സ് ലഞ്ചിൽ ആദ്യത്തേതു സീസർ ക്ലാസ്സിക് വിത്ത് ചിക്കൻ എന്ന സാലഡ് ആയിരുന്നു. ലെറ്റ്യൂസ്, നീളത്തിൽ അരിഞ്ഞു വേവിച്ച കോഴിക്കഷണങ്ങൾ എന്നിവയാണു മുഖ്യം. ക്രൂട്ടോൺസ് എന്നു ഫ്രഞ്ചുകാർ വിളിക്കുന്ന റെസ്ക് കഷണങ്ങളുമുണ്ട്. ഡ്രസിങ് ആണു കൗതുകം. പാർമേസൻ ചീസ് ചീകിയത്, വെളുത്തുള്ളി, മുട്ടയുടെ മഞ്ഞ, പിന്നെ കൊഴുവയുടെ നേരിയ ഒരു സാന്നിധ്യം. പ്രോസസ് ചെയ്ത കൊഴുവയുടെ വളരെ നേർത്ത തുണ്ട് സ്പൂൺകൊണ്ട് ഒന്നമർത്തി, അതിന്റെ സത്ത് നേരിയതോതിൽ ഡ്രസ്സിങ്ങിലേക്കു സന്നിവേശിപ്പിച്ചിരിക്കുകയാണ്.

    വെജ് പ്രിയർക്കു ബാൽസമിക് ബീറ്റ്റൂട്ട് ക്വീൻവ സാലഡുണ്ട്. പച്ചയിലക്കറികൾ, അവൊക്കാഡോ, ചെറി ടൊമാറ്റോ, പച്ച ബീൻസ് തുടങ്ങിയവയാണു ചേരുകവകൾ. ബാൽസമിക് വിനാഗിരിയിൽ കുതിർത്തു മധുരവും ഉപ്പും കലർത്തിയതിനാൽ വേറിട്ട സ്വാദാണ്.

    സ്മോക്ക്ഡ് മോസറല്ല ചീസ് കൊണ്ടുണ്ടാക്കിയ ക്രോക്കെയാണു തൊട്ടുപിന്നാലെ എത്തുന്നത്. പാസ്ത, മക്രോണി ചീസ് സമൃദ്ധിയേറിയ ക്രോക്കെ കുട്ടികളെ പെട്ടെന്നു കീഴടക്കും. തക്കാളി സോസ്, ആലപ്പീനോ, ടൊമാറ്റോ കെച്ചപ്പ് തെബാസ്കോ സോസ് എന്നിവയുടെ മിശ്രണം തൊട്ടുനക്കി വയറുനിറയുവോളം ക്രോക്കെ കഴിക്കാം. പക്ഷേ മറ്റു വിഭവങ്ങൾക്കുള്ള സ്ഥലം ബാക്കിയിട്ടേക്കണം. ബാർബിക്യൂ സോസിൽ പാകപ്പെടുത്തിയ ചിക്കൻ വിങ്സും പാക്കേജിലുണ്ട്.

    കോക് ഓ വാൻ ആണു മുഖ്യവിഭവം. റെഡ് വൈനിൽ 12 മണിക്കൂർ മുക്കിയിട്ടശേഷമാണു പാചകം. ഇവിടെ പക്ഷേ ആൽക്കഹോളില്ലാത്ത വൈനാണ് ഉപയോഗിക്കുന്നത്. അനുസാരികൾ ചേർത്തു 2 മണിക്കൂർ മാരിനേഷൻ. 2–3 മണിക്കൂർ സ്ലോ കുക്കിങ്. എന്നിട്ടു ബ്രൗൺ സോസിൽ ഗ്രിൽ ചെയ്തെടുക്കും. ചിക്കൻ അതിമൃദുവായി വെന്തിരിക്കുന്നു. അനുസാരികളുടെ കുറുകിയ ചാറ് അതിനെ പൊതിഞ്ഞിരിക്കുന്നു. വെജ് പ്രേമികൾക്കു മുഖ്യവിഭവമായി 3 തരം ചീസിൽ ബേക്ക് ചെയ്തെടുത്ത പച്ചക്കറി നുറുക്കുകൾ ഒരു കോപ്പയിൽ കിട്ടും. ചൂടോടെ കഴിക്കണം. അസാമാന്യ രുചിയാണ്.

    കഫേ നൂആഹ് രാവിലെ 8 മുതൽ രാത്രി 11 വരെയുണ്ട്.


  9. #14818
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    പൊറോട്ടയും ബീഫും ഇനി കേരളത്തിന്റെ 'ഒഫിഷ്യൽ ഫുഡ്'; ബോളിയും പായസും ഓവർ റേറ്റഡ് ആയി എന്ന് പറഞ്ഞവർ ദേ ഇങ്ങോട്ട് നോക്കിയേ





    മലയാളികളുടെ പൊതുവികാരമായി അറിയപ്പെടുന്ന വിഭവമാണ് പൊറോട്ടയും ബീഫും. പൊറോട്ടയില്ലാതെ ഒരു 'ഫുഡ് അടിക്കൽ' പലർക്കും ചിന്തിക്കാൻ പേലുമാകില്ല. ആരോഗ്യത്തിന് ഹാനികരമെന്ന് പറയാറുണ്ടെങ്കിലും പൊറോട്ടയും ഇറച്ചി വിഭവങ്ങളും മിക്കവർക്കും ഒഴിവാക്കാനാവില്ല. ഈ കോംബോയുടെ അസാദ്ധ്യ രുചി തന്നെയാണ് ഇതിനുള്ള കാരണം. ഇപ്പോഴിതാ നമ്മുടെ സ്വന്തം പൊറോട്ടയെയും ബീഫിനെയും കേരള ബ്രാൻഡ് വിഭവം ആക്കുകയാണ് സർക്കാർ.
    പൊറോട്ടയും ബീഫും പുട്ടും കടലക്കറിയും കപ്പയും മീൻകറിയുമെല്ലാം കേരള ബ്രാൻഡ് ഫുഡാവുകയാണ്. 'കേരള മെനു: അൺലിമിറ്റഡ്" എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്തത്. കേരളീയത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബ്രാൻഡ് വിഭവങ്ങൾ പ്രഖ്യാപിച്ചു.

    രാമശ്ശേരി ഇഡ്ഡലി, ബോളിയും പായസവും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, കർക്കടകക്കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുന്ന മറ്റിനങ്ങൾ.

    തിരുവനന്തപുരത്തുകാരുടെ 'സ്വകാര്യ അഹങ്കാരമാണ്' ബോളിയും പായസവും. ഇവ രണ്ടുമില്ലാത്ത സദ്യ തലസ്ഥാനക്കാർക്ക് അപൂർണമാണ്. അതുപോലെ കേരളത്തിൽ എത്തുന്ന വിദേശികൾ കൂടുതലും ഇഷ്ടപ്പെടുന്ന വിഭവമാണ് കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്. വയനാട്ടുകാരുടെ സ്വന്തം വിഭവങ്ങളാണ് മുളയരി പായസം, വനസുന്ദരി ചിക്കൻ എന്നിവ. കർക്കടക മാസത്തിൽ നല്ല ആരോഗ്യപ്രദമായ കർക്കിടക കഞ്ഞി മിക്കവർക്കും മസ്റ്റാണ്. അതിനാൽ തന്നെ കേരള ബ്രാൻഡ് ഫുഡുകൾ എല്ലാം ഓരോ ജില്ലക്കാരുടെയും തനതായ അടയാളമാണ്.

  10. #14819

    Default

    Anyone got any nice name suggestions for a kerala restaurant

  11. #14820

    Default

    Quote Originally Posted by Oruvan1 View Post
    Anyone got any nice name suggestions for a kerala restaurant
    AAA HAAA ram......!!!!!!

  12. Likes Oruvan1 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •