സൂപ്പര്‍*ഹിറ്റ് ചിത്രമായ യോദ്ധയില്‍* മോഹന്‍*ലാലിനൊപ്പം തിളങ്ങിയ നേപ്പാളി ബാലന്* വീണ്ടും വാര്*ത്തകളില്*. ചിത്രത്തില്‍* ലാലിനെ അക്കസോട്ടായെന്ന് വിളിയ്ക്കുന്ന ഉണ്ണിക്കുട്ടനെ അവതരിപ്പിച്ച സിദാര്‍*ത്ഥ് ലാമ വീണ്ടുമൊരു മലയാള സിനിമയില്‍* അഭിനയിക്കുകയാണ്.
ലെനിന്* രാജേന്ദ്രന്റെ പുതിയ ചിത്രമായ ഇടവപ്പാതിയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായാണ് ഇരുപതുകാരന്* സിദാര്‍*ഥ് മലയാളികള്‍*ക്ക് മുന്നില്‍* ഒരിയ്ക്കല്‍* കൂടി പ്രത്യക്ഷപ്പെടുന്നത്.
യോദ്ധയില്‍* അഭിനയിച്ച ജഗതി ശ്രീകുമാറും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. കാഠ്മണ്ഡുവില്‍* താമസിയ്ക്കുന്ന സിദ്ധാര്*ഥ് ലാമയെ ഏറെ അന്വേഷണങ്ങള്‍*ക്കൊടുവില്* ഒരു മലയാളി തന്നെയാണ് കണ്ടെത്തിയത്. സിദ്ധാര്*ഥിന്റെ വിവാഹവിശേഷവും മലയാളികള്‍* ഏറെ കൗതുകത്തോടെ ശ്രവിച്ചിരുന്നു.
ടിബിറ്റിന്റെ പശ്ചാത്തലത്തില്‍* പുതുമയുള്ള പ്രമേയമാണ് ലെനിന്* രാജേന്ദ്രന്റെ ഇടവപ്പാതി. ഇംഗ്ലീഷില്‍* നോ മാന്‍*സ് ലാന്റ് എന്ന പേരിലും ഒരേസമയം ചിത്രമെടുക്കുന്നുണ്ട്.
ബോളിവുഡ് സുന്ദരിയും നേപ്പാളിയുമായ മനീഷ കൊയ് രാളയും ഈ സിനിമയിലുണ്ടാവും. പൂര്*ണിമ ഇമേജ് ലൊക്കേഷന്‍*സിന്റെ ബാനറില്‍* ഷിജു സുദേവന്* നിര്*മിയ്ക്കുന്ന ഇടവപ്പാതിയുടെ ലൊ്*ക്കേഷന്* മെര്*ക്കാറ, ചിത്രദുര്‍*ഗ, കാണ്മണ്ഡു എന്നിവിടങ്ങളാണ്.