Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: C.K. Chandrappanu ആദരാഞ്ജലികള്*

  1. #1
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default C.K. Chandrappanu ആദരാഞ്ജലികള്*


    ആദരാഞ്ജലികള്*




    'വയലാർ സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബർ 11-ന് ജനനം.[2] ചേർത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്*കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും പാലക്കാട് ചിറ്റൂർ ഗവ. കോളജിലുമായി ബിരുദപഠനം പൂർത്തിയാക്കിയ ചന്ദ്രപ്പൻ തിരുവനന്തപുരം യൂണിവേഴ്*സിറ്റി കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.[3] സ്*കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവനായ അദ്ദേഹം 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡൽഹി തീഹാർ ജയിലിലും, കൊൽക്കത്ത റസിഡൻസി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചു.

    മൂന്നുതവണ പാർലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[4] 1971-ൽ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി അദ്ദേഹം പാർലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂർ ആയപ്പോൾ 1977-ലും തെരഞ്ഞെടുക്കപ്പെട്ടു. 2001-ൽ തൃശ്ശൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലെത്തിയത്. ഇതിനിടെ 1987-ൽ ചേർത്തല നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വയലാർ രവിയോട് പരാജയപ്പെട്ടു. 1991-ൽ ഇതേ മണ്ഡലത്തിൽ വയലാർ രവിയെ തോൽപ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.

    സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാൻ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവർത്തിച്ചു വരികെയാണ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാർഗവൻ സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് 2010 നവംബർ 14-ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിൽ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. [5] 2012 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ച് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗൺസിൽ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.

    കെടിഡിസി ചെയർമാൻ, കേരഫെഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ചന്ദ്രപ്പൻ ഇപ്പോൾ പ്രഭാത് ബുക്ക്ഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവർ ബംഗാളിയാണ്.

    2012 മാർച്ച് 22-നു് അന്തരിച്ചു.





    സി കെ ചന്ദ്രപ്പന്* അന്തരിച്ചു

    Posted on: 22-Mar-2012 12:35 PM

    പ്രമുഖ കമ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്* അന്തരിച്ചു. 76 വയസായിരുന്നു. അസുഖത്തെതുടര്*ന്ന് കുറച്ചുനാളായി സ്വകാര്യാശുപത്രിയില്* ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്* പന്ത്രണ്ടേകാലോടെയാണ് അന്ത്യം. മരണസമയത്ത് ഭാര്യ ബുലുറോയിയും സിപിഐയുടെ ഉന്നതനേതാക്കളും സമീപത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് സംസ്ഥാനകമ്മറ്റി ഓഫീസില്* പൊതുദര്*ശനത്തിനുശേഷം വെള്ളിയാഴ്ച ആലപ്പുഴയിലേക്ക് കൊണ്ടുപോകും സംസ്കാരസമയം തീരുമാനിച്ചിട്ടില്ല. ഫെബ്രുവരിയില്* കൊല്ലത്തുചേര്*ന്ന സംസ്ഥാനസമ്മേളനത്തില്* ചന്ദ്രപ്പന്* സെക്രട്ടറിയായി തുടരുകയായിരുന്നു. പിറവം തെരഞ്ഞെടുപ്പില്* എല്*ഡിഎഫ് പൊതുയോഗത്തിലാണ് അവസാനമായി പൊതുവേദിയില്* സംസാരിച്ചത്.



    1936 നവംബര്* 10ന് പുന്നപ്ര വയലാര്* സമരനായകന്* വയലാര്* സ്റ്റാലിന്* എന്നറിയപ്പെടുന്ന ചിരപ്പന്*ചിറയില്* സി കെ കുമാരപണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും അഞ്ചു മക്കളില്* മൂന്നാമനായി ആലപ്പുഴയിലെ വയലാറില്* ജനിച്ചു. ജന്മി കുടുംബത്തില്* ജനിച്ചെങ്കിലും സമ്പന്നത നല്*കിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് തൊഴിലാളി വര്*ഗത്തിന്റെ മുന്*നിര പോരാളിയായി സമരമുഖത്തിറങ്ങിയ കുമാരപ്പണിക്കരുടെ മകന് വിപ്ലവവീര്യം രക്തത്തില്* അലിഞ്ഞതായിരുന്നു. പഠിക്കുന്ന കാലത്ത് പൊതുപ്രവര്*ത്തനത്തില്* സജീവമായിരുന്നു. ചേര്*ത്തല ബോയ്സ് ഹൈസ്കൂളിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂള്* വിദ്യാഭ്യാസം. ചേര്*ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്* എ കെ ആന്റണിയുടെയും വയലാര്* രവിയുടെയും സീനിയറായിരുന്നു. മഹാരാജാസില്* പഠിക്കുമ്പോള്* വിദ്യാര്*ഥി ഫേഡറേഷന്റെ നേതൃസ്ഥാനത്തെത്തി. രാഷ്ട്രീയക്കാരനായതിനാല്* അവിടെ പഠനം നിഷേധിക്കപ്പെട്ടു. തുടര്*ന്ന് ചിറ്റൂര്* ഗവ. കോളേജില്* ബിരുദപഠനം. അക്കാലത്ത് ഗോവന്* വിമോചന സമരത്തില്* പങ്കെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് സഖാക്കള്* കൊല്ലപ്പെട്ടു. ഒടുവില്* ഗോവ ഇന്ത്യയുടെതായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്* എം എ ഇക്കണോമിക്സിനു ചേര്*ന്നെങ്കിലും വിമോചനസമരത്തിനെതിരായ സമരങ്ങളില്* സജീവമായതോടെ പഠനം മുടങ്ങി. അതോടെ മുഴുവന്* സമയരാഷ്ട്രീയപ്രവര്*ത്തകനായി മാറി.



    വിദ്യാര്*ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്*ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1958-62ല്* എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 62-64ല്* എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65-78 കാലയളവില്* അഖിലേന്ത്യാ പ്രസിഡന്റായും ജനറല്* സെക്രട്ടറിയായും പ്രവര്*ത്തിച്ചു. അതോടെ പ്രവര്*ത്തനം ഡല്*ഹിയില്* കേന്ദ്രീകരിച്ചു. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്*സഭ ദേശീയ പ്രസിഡന്റുമാണ്. 1970 മുതല്* സിപിഐ ദേശീയ കൗണ്*സില്* അംഗമാണ്. നിരവധി യുവജനസമരങ്ങള്*ക്ക് നേതൃത്വം നല്*കി പലവട്ടം ജയില്*വാസം അനുഷ്ഠിച്ചു. ഡല്*ഹി തിഹാര്* ജയിലിലും കല്*ക്കത്ത പ്രസിഡന്*സി ജയിലിലും തടവില്* കഴിഞ്ഞിട്ടുണ്ട്. 1971ല്* തലശ്ശേരിയില്*നിന്നും 1977ല്* കണ്ണൂരില്*നിന്നും 2004ല്* തൃശൂരില്*നിന്നും പാര്*ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്* ചേര്*ത്തലയില്*നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ല്* നിയമസഭാ തിരഞ്ഞെടുപ്പില്* ചേര്*ത്തലയില്*നിന്ന് എ കെ ആന്റണിയോട് പരാജയപ്പെട്ടു. മികച്ച പാര്*ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്* . കെടിഡിസി ചെയര്*മാന്* , കേരഫെഡ് ചെയര്*മാന്* തുടങ്ങിയ സ്ഥാനങ്ങള്* വഹിച്ചു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്*ക്കിങ് വുമന്*സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്* : പരേതനായ സി കെ രാജപ്പന്* , പരേതനായ സി കെ കൃഷ്ണന്* , സി കെ വേലപ്പന്* , ലക്ഷ്മിക്കുട്ടി.
    Attached Thumbnails Attached Thumbnails 220px-C_K_Chandrappan_-_CPI_State_Secretary.jpg  
    Last edited by Brother; 03-22-2012 at 12:44 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    ആദരാജ്ഞലികള്*

    ellavarum siggy ozivakki post cheyyuka..!

  4. #3
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    ആദരാഞ്ജലികള്*

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Condolences .......................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5

    Default

    aadaranjalikal.....

  7. #6
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    Aadharaanjalikal....

  8. #7
    FK Visitor Explorer's Avatar
    Join Date
    Apr 2006
    Location
    Promised Land
    Posts
    224

    Default

    aadharaanjalikal
    He has a right to criticize, who has a heart to help...

  9. #8

    Default

    C.K. Chandrappanu ആദരാഞ്ജലികള്

  10. #9
    FK Lover
    Join Date
    Jan 2010
    Location
    Palakkad
    Posts
    4,703

    Default

    Aadaranjalikal

  11. #10

    Default

    aadaranjalikal.............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •