Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: Masters review - വിധി കല്പ്പിക്കുന്നവര്*

  1. #1
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default Masters review - വിധി കല്പ്പിക്കുന്നവര്*




    ചെന്നൈ - ദേവി കല
    സമയം - മാര്*ച്ച്* 31 , ഉച്ചക്ക് 1 മണി
    സ്റ്റാറ്റസ് : ഒരു 30-40 പേര്* കാണും , 200 പേര്*ക്ക് ഇരിക്കാവുന്ന ഒരു കൊച്ചു ഹാള്*.

    കഴിഞ്ഞ ആഴ്ച k&c കണ്ടതിന്റെ ക്ഷീണം മാറിയിട്ടുണ്ടായിരുന്നില്ല. മാസ്റ്റര്*സ് ഇവിടെ കുറെ തീയറ്ററുകളില്* ഓടുന്നത് കൊണ്ടും ഞാന്* ത്രില്ലെര്* ഗണത്തില്* പെടുന്ന സിനിമകളുടെ ആരാധകന്* ആയതു കൊണ്ടും പടം കാണാം എന്ന് വെച്ചു. ഇവിടെയുള്ള ഇടകലര്*ന്ന അഭിപ്രായം കണ്ടത് കൊണ്ട് അമിത പ്രതീക്ഷ ഇല്ലാതെയാണ് പോയത്. 1 മണിക്കുള്ള പടത്തിനു ഞാന്* 12.30നു തന്നെ എത്തി. അകത്തു കടന്നപ്പോള്* ചെറിയ സ്ക്രീന്* കണ്ടു ഞാന്* ഞെട്ടി. കര്*ത്താവെ പണി പാളിയോ ?? 95 രൂപ കൊടുത്തത് ഇതിനാണോ ? അത് കൂടാതെ പരസ്യം തുടങ്ങിയപ്പോള്* ശബ്ദ തകരാറ് മൂലം കുറച്ചു നേരത്തേക്ക് അവര്* നിര്*ത്തി വെച്ചു. ആ നേരത്ത് വീണ്ടും ഞാന്* ആലോചിച്ചു.. പണി പിന്നേം പാളിയോ ??

    അങ്ങനെ ഒരു 1.20 ആയപ്പോള്* പടം തുടങ്ങി. കൊലപാതക പരമ്പരകളുടെ ഒരു നിര. പരസ്പരം ഒരു ബന്ധവും ഇല്ലാത്തവര്* കൊല്ലപ്പെടുന്നു. കൂടെ കൊലപാതകം ചെയ്യുന്നവരും. ഇതിനു കാരണക്കാര്* ആരാണ്. എന്ത് കൊണ്ട് ഇതെല്ലാം സംഭവിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. സാമാന്യം നല്ല ഒരു കഥയും പ്രതിപാദ്യവും. ആദ്യ പകുതി ത്രസിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി അര മണിക്കൂര്* കഴിഞ്ഞപ്പോള്* തന്നെ കാര്യത്തിന്റെ കിടപ്പുവശം പിടികിട്ടി. ക്ലൈമാക്സ്* അത്ര കിടിലന്* അല്ലെങ്കിലും , കൊള്ളാം. ജോണി ആന്റണിയുടെ സംവിധാനം ശരാശരി/ താഴെ എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കിട്ടിയ തിരക്കഥ ആകുന്ന തരത്തില്* ചെയ്തു. എന്നാല്* വളരെ മികച്ചത് അല്ല താനും. ക്യാമറ , ചിത്രസംയോജനം , സംഘട്ടനം ഇവയെല്ലാം മികച്ചു നിന്നു. ആ പാട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു. എന്തിനോ വേണ്ടി ഒന്ന്. ഇനി നിര്*ബന്ധം ആണേല്* ഒരു നല്ല ഗാനരചന പരിഗണിക്കേണ്ടേ ? രണ്ടാം പകുതിയിലെ സന്ധ്യ , സായി കുമാര്* ഉള്*പ്പെടുന്ന കോടതി രംഗം കല്ലുകടിയായി.

    അഭിനയത്തിന്റെ കാര്യത്തില്* എല്ലാവരും മികച്ചു നിന്നു , മലയാളം സംസാരിക്കാത്ത അഭിനേതാക്കള്* ഒഴികെ. നമ്മുടെ നാട്ടില്* ഇത്രയധികം ആളുള്ളപ്പോള്* എന്തിനു ആ 2 പേര്* ? ശശിയേട്ടന്* ചില നേരത്ത് ശശിയെ അനുസ്മരിപ്പിച്ചു. പിയ ഒരു പാവ പോലെയിരുന്നു. പ്രിത്വിരാജ് നല്ല രീതിയില്* ചെയ്തു. കുറെ കൂടെ മെച്ചപ്പെട്ടിരിക്കുന്നു. ഇന്ത്യന്* രുപ്പീ ഒരു പുതു ജീവന്* കൊടുത്തെന്നു തോന്നുന്നു. സലിം കുമാര്* , ബിജു മേനോന്* , എന്നിവരാണ്* എടുത്തു പറയേണ്ട മറ്റു ചിലര്*. മുകേഷ് , ജഗതി ,സായ്കുമാര്* , സിദ്ദിക്ക് , അനന്യ , മിത്ര , സന്ധ്യ എന്നിവര്*ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് ഭംഗിയാക്കി.

    മൊത്തത്തില്* പറയുകയാണെങ്കില്* അമിത പ്രതീക്ഷ ഇല്ലാതെ പോയാല്* ബോര്* അടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം. വ്യത്യസ്തതയുള്ള ത്രില്ലെര്* സിനിമകള്* ഇഷ്ടപ്പെടുന്നവര്*ക്ക് ഒരു കൈ നോക്കാം. അല്ലാത്തവരുടെ കാര്യം അഭിരുചിയെ ആശ്രയിച്ചിരിക്കും.

    മാര്*ക്ക്* : 6.5/10

    വാല്*കഷ്ണം :
    *സത്യത്തില്* ഇതിന്റെ തിരക്കഥയിലാണ് എനിക്ക് പോരായ്മ അനുഭവപ്പെട്ടത്. വേറെ ഒരു തരത്തില്* ആയിരുന്നു അവതരിപ്പിച്ചത് എങ്കില്* വളരെ മികച്ചത് ആക്കാമായിരുന്ന ഒരു വിഷയം. ഞാന്* വേറെ ഒരു തരത്തില്* ചിന്തിച്ചു. സിനിമ കണ്ടവര്*ക്ക് അറിയണം എങ്കില്* വേണേല്* pm അയക്കാം

    **മലയാളം സിനിമ ഇംഗ്ലീഷ് പേരുകള്* സ്വീകരിക്കുന്ന രീതി കുറച്ചു കൂടി വരുന്നു. നമ്മുടെ നാട്ടില്* മലയാളം വാക്കുകള്*ക്ക് ഇത്രേം പഞ്ഞമോ ??
    Last edited by Jithu; 03-31-2012 at 11:11 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rebel's Avatar
    Join Date
    Feb 2010
    Location
    american junction
    Posts
    9,693

    Default

    thanks jithu .
    Pritvi

  4. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    10 il ethra kodukkum?
    .

  5. #4
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks jithu

  6. #5
    FK Citizen speedster's Avatar
    Join Date
    Mar 2011
    Location
    Marubhoomi
    Posts
    9,803

    Default

    Thanks Bhai...Rating ide...



  7. #6

  8. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Thnxxxx Jithu

  9. #8
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by rebel View Post
    thanks jithu .
    Welcome rebel

    Quote Originally Posted by Saathan View Post
    10 il ethra kodukkum?
    Oru 6.5

  10. #9
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #10
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default

    thnx jithu....
    How much does love weigh?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •