Page 691 of 715 FirstFirst ... 191591641681689690691692693701 ... LastLast
Results 6,901 to 6,910 of 7141

Thread: FK JoKe CoRnEr

  1. #6901
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default


    Quote Originally Posted by ALEXI View Post
    എത്ര നിരൂപിച്ചാലും അവസാനിക്കാത്ത ഒരു ഗാലക്സി ആണ് വാർ & ലവ് എന്ന ചിത്രം . മലയാള സിനിമയെ സാങ്കേതിക തികവ് കൊണ്ട് ലോകോത്തര നിലവാരത്തിന്റ്റെ ഉത്തരത്തിൽ കെട്ടി തൂക്കുന്ന വിനയൻ സാാാർ ആണ് ഇതിന്റ്റെ ശിൽപ്പി . ഈ ചിത്രത്തിന്റ്റെ തിരഞ്ഞെടുത്ത ക്ലാസ്സിക് രംഗങ്ങൾ മാത്രം ഞാനൊന്നു നിരൂപിക്കാൻ ശ്രമിക്കാം .

    ആദ്യം നമ്മുടെ തമിഴ് നടൻ പ്രഭുവിന്റ്റെ നേതൃത്വത്തിൽ ഒരു കേരള ആർമി (എല്ലാ പട്ടാളക്കാരും മലയാളികൾ) ഒരു ഗ്രാമത്തിൽ നിന്നും പാക്* സൈനികരെ തുരത്താൻ പോകുന്നു .ഈ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത് പല കളറുകൾ കുത്തി വരച്ച കാർഡ്ബോർഡ് കഷണങ്ങൾ ഉപയോഗിച്ചാണ്* . ശക്തമായ മേൽക്കൂര വൈക്കോൽ ഉപയോഗിച്ചും നിർമ്മിച്ചിരിക്കുന്നു . വീടുകളുടെ മുൻപിൽ ഉന്തുവണ്ടികൾ രണ്ടെണ്ണം , നാല് വീപ്പകൾ എന്നിവ നിർബന്ധം .

    ഈ ഗ്രാമത്തിൽ പതുങ്ങിയിരിക്കുന്ന പാക്* പട്ടാളവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന കേരള പട്ടാളം അവരെ തകർക്കുന്നു . ഒന്നര ഇഞ്ചു കനമുള്ള പച്ച PVC പൈപ്പ് ഉപയോഗിച്ച് നമ്മുടെ തിലീപേട്ടൻ ചട പട വെടി വയ്ക്കുന്നു . ഒരു വലിയ പൈപ്പിൽ നിന്നും കതിന കത്തിച്ചു വിട്ട് ഒരു കെട്ടിടം തകർക്കുന്നുമുണ്ട് . പാക്* പട്ടാളക്കാർ പലരും പലവർണ്ണങ്ങളിൽ തൈപ്പിച്ച ജുബ്ബ ആണ് ഇട്ടിരിക്കുന്നത് ,വെടി കൊള്ളുമ്പോൾ അവർ രണ്ടു കൈയും വിടർത്തി ഒരേ താളത്തിൽ നെഞ്ചിളക്കി ഒരു കുഞ്ഞു നൃത്തം ചെയ്യുന്നുണ്ട് . ഹാ അത് പിന്നങ്ങനാണെല്ലോ ..ഇടയ്ക്ക് കേരള ആർമിയിൽ ആകെ നല്ല ഫിറ്റ്* ബോഡി ഉള്ള മച്ചാൻ വർഗ്ഗീസ് വെടി കൊണ്ട് മരിക്കുന്നു .എങ്കിലും കേരള ആർമി യുദ്ധം ജയിക്കുന്നു .

    ഇവരെ പിന്നെ പാക്* പട്ടാളം ചതിയിൽ പിടികൂടുന്നു .വിജയരാഘവൻ മാത്രം പിടികൊടുക്കാതെ മറ്റൊരു പട്ടാളക്കാരനൊപ്പം രക്ഷപെടുന്നു . ആ പട്ടാളക്കാരൻ മരിക്കുന്നതിനു മുൻപ് ദാഹ ജലം ചോദിക്കുമ്പോൾ വിജയേട്ടൻ സ്വന്തം കൈ മുറിച്ചു ചോര കുടിക്കാൻ കൊടുത്ത് ആത്മാർത്ഥ സ്നേഹത്തിന്റ്റെ ആ ഒരു ഉന്മാദാവസ്ഥയിൽ പ്രേക്ഷകനെ എത്തിച്ച് തിയറ്ററിൽ കൂർക്കം വലികൾ സ്രിഷ്ട്ടിക്കുന്നു. വിജയേട്ടന്റ്റെ ചോര നാവിലേക്ക് വീഴുന്ന മാത്രയിൽ ഏതൊക്കെയോ മാരക രോഗം പിടിപെട്ട് പട്ടാളക്കാരൻ ഇഹലോകവാസം വെടിയുന്നു .അടുത്ത സീനിൽ പാക്* പട്ടാളതിന്റ്റെ ഇളം പച്ചയിൽ അത്തപൂക്കളം ഡിസൈൻ ഉള്ള ജീപ്പ് കണ്ട് വിജയേട്ടൻ ഒരു കുഴിയിലേക്ക് ചാടുന്നു . ഇതേ ജീപ്പ് പിന്നെ ടാങ്ക് ആയും രൂപാന്തരം പ്രാപിക്കുന്നുണ്ട് ..ബാറ്റ്മാനിലെ പോലെ , നോലനൊക്കെ വിനയന്റ്റെ മുൻപിൽ യെന്ത് ?

    പിടിയിലായ തിലീപേട്ടനും ടീമും ജുബ്ബാ വേഷധാരികളായ പാക്* പട്ടാളക്കാരുടെ പീഡനം ഏറ്റു വാങ്ങുന്നു . സിദ്ധിക്ക് ഇക്കയുടെ കണ്ണ് പാക്* ജനറൽ ചൂഴ്ന്നെടുക്കുന്നു .കണ്ണ് പുറത്തു വരുമ്പോൾ ഒരു ബട്ടൻസിന്റ്റെ സൈസ് .. ഈ ചെറിയ കണ്ണും വച്ച് ഇങ്ങേർ എങ്ങനെ ഇത്രയും നാൾ പത്രം വായിച്ചു എന്ന് ചുറ്റും നിൽക്കുന്നവർ ഓർക്കുമ്പോൾ വില്ലൻ പുള്ളിയെ തട്ടി കളയുന്നു .
    പാകിസ്ഥാൻ പട്ടാള ജനറലിന്റ്റെ മകളുമായി (ലൈല) തിലീപേട്ടൻ പ്രേമത്തിലാകുന്നു . ലൈല മലയാളം പറഞ്ഞു തിലീപേട്ടനെ ഞെട്ടിക്കുന്നു . പട്ടാള ജെനറലും മലയാളി ആണത്രേ ! ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റ്റെ ബാത്*റൂമിൽ നിന്നും കുമാരനാശാന്റ്റെ കവിതകൾ ഉയരുന്നത് ലൈല കേട്ടിട്ടുണ്ട് പോലും . ഇവരുടെ കൂട്ടത്തിൽ നിന്നും ഓരോരുത്തരെയായി പാക്* പട്ടാളം പീഡിപ്പിച്ചു കൊല്ലുന്നു ..അതിൽ ഒരു പട്ടാളക്കാരനെ അവതരിപ്പിക്കുന്ന സാദിക്കിനോട് ഒരു പേപർ മാപ് കാണിച്ചിട്ട് ഏതോ സ്ഥലം കാണിച്ചു കൊടുക്കാൻ പാക്* ജെനറൽ ആവശ്യപെടുന്നു . സാദിക്ക് അത് തട്ടിപറിച്ച് വിഴുങ്ങുന്നു . ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുത്തു വയ്ക്കാതെ ശത്രുവിന്റ്റെ കൈയ്യിൽ ഒർജിനൽ മാപ്പ് കൊണ്ട് കൊടുത്ത ജെനെറൽ ഇളിഭ്യനായ ദേഷ്യത്തിൽ സാദിക്കിനെ ഉണക്ക മുന്തിരിങ്ങ കൊടുത്ത് സോറി , ഏതോ മാരക കറുത്ത ഗുളിക കൊടുത്ത് കൊല്ലുന്നു .

    ഇടയ്ക്ക് വച്ച് തിലീപേട്ടൻ ഒരു തീവ്രവാദിയെ കണ്ട് ഞെട്ടുന്നു . അത് മറ്റാരുമല്ല മരിച്ചെന്നു കരുതിയ വിജയരാഘവൻ . അങ്ങേർ മാസങ്ങളായി തീവ്രവാദ ജോലി ചെയ്യുകയാണത്രേ . ശമ്പളം കൂടുതൽ ചോദിച്ചത് കൊണ്ട് പാകിസ്ഥാൻ പട്ടാളതിന്റ്റെ ഈ ക്യാമ്പിലേക്ക് ഹെഡ് ഓഫീസിൽ നിന്നും പണിഷ്മെന്റ്റ്റ് ട്രാൻസ്ഫർ ലഭിച്ചു വന്നിരിക്കുകയാണ് പാവം . മാരക ചാര പണി !! ( ഈ സീൻ കണ്ട ഇസ്രേൽ അധികാരികൾ മൊസാദ്* മൊത്തം പിരിച്ചു വിട്ടു എന്ന് കേൾക്കുന്നു ) .

    ഒടുവിൽ തിലീപേട്ടനും സംഘവും തടവ്* ചാടുന്നു , പൊരിഞ്ഞ യുദ്ധം നടക്കുന്നു .. വീണ്ടും pvc പൈപ്പുകൾ തീ തുപ്പുന്നു ..ജുബ്ബാ ധാരികളായ തലയിൽ കെട്ടുകാർ വീണ്ടും നെഞ്ചിളക്കി നൃത്തം ചെയ്യുന്നു . അപ്പോൾ അതാ പാകിസ്ഥാൻ ജനറൽ ടൈം ബോംബ്* പോലെ ടൈം നൂക്ലിയർ വെപ്പണ്* ആക്ടിവെറ്റ് ചെയ്യുന്നു . ഭൂമിക്കടിയിലുള്ള ഒരു രഹസ്യ റൂമിലാണ് ടൈം നൂക്ലിയർ ബോംബ്* വച്ചിരിക്കുന്നത് . കൃത്യം പണ്ട്രണ്ടു മണിക്ക് അത് ഇന്ത്യയിലേക്ക് പോകുമത്രേ .. കാരണം ജെനറലിന് 11.30ന് ജയ്* ഹനുമാൻ സീരിയൽ കാണണം . അത് കഴിഞ്ഞേ മിസൈൽ വിടു . തിലീപേട്ടൻ മിസ്സൈൽ നിർവീര്യമാക്കാനുള്ള തീവ്ര ശ്രമത്തിൽ ഏർപെടുന്നു . അദ്ദേഹം ഒരു ഫ്ലോപ്പി ഇട്ട് കംബ്യുട്ടറിനെ കണ്*ഫ്യൂഷൻ ആക്കുന്നു . എന്നിട്ട് കീബോർഡിൽ മാന്തുമ്പോൾ ഒരു കാർട്ടൂണ്* മിസ്സൈലിന്റ്റെ അടിയിൽ നിന്നും മുകളിൽ നിന്നുമൊക്കെ പുക പോകും . അങ്ങനെ മിസ്സൈൽ ടിഫ്യുസ് ചെയ്യുന്നു . അപ്പോൾ യുദ്ധ ഭൂമിയിൽ കലാഭവൻ മണിയുടെ പോരാട്ടം . വെടി കൊണ്ടിട്ടു പോലും അദ്ദേഹം രണ്ടു തീവ്രവാദികളെ പിടികൂടി കഴുത്തിൽ ഞെക്കുന്നു . പിങ്ക് നിറത്തിലുള്ള ചോര തുപ്പി ഭീകരർ മരിക്കുന്നു . എന്നിട്ടും മതിയാവാതെ മണി ചേട്ടൻ വലിയൊരു കുഴൽ എടുത്ത് ഒറ്റ വെടി . അപ്പോൾ ദേണ്ടെ അതിൽ നിന്നും ഒരു ജീപ്പ് പറന്നു പോയി കാർഡ് ബോർഡ് കെട്ടിടത്തിൽ ഇടിച്ചു പൊട്ടുന്നു . രാജ്യം തകരുന്നു ..

    ഒടുവിൽ തന്റ്റെ അഛനെ തട്ടി കളഞ്ഞ , സ്വന്തം രാജ്യം കത്തിച്ച തിലീപെട്ടനൊപ്പം ലൈല എന്ന ആ നല്ലവളായ പെണ്*കുട്ടി ഇറങ്ങി പോകുകയാണ് സുഹൃത്തുക്കളെ ..പോകുകയാണ് .
    Ithezuthiyathu aaranennu ariyamo.....Oru FB accountil ninnanu......Marannu poyi........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #6902
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Quote Originally Posted by Free Thinker View Post
    Ithezuthiyathu aaranennu ariyamo.....Oru FB accountil ninnanu......Marannu poyi........
    Njan ividunnu copy cheythathanu

    https://www.facebook.com/sasispoofs

  4. Likes GABBAR, Free Thinker liked this post
  5. #6903
    Banned
    Join Date
    Jan 2014
    Location
    Dubai,UAE
    Posts
    1,128

    Default



    കൾട്ട് പടങ്ങൾ ചർച്ചയാകുമ്പോൾ എങ്ങനെയോ മിസ് ആയി പോകുന്ന ഒരഡാർ ഐറ്റമാണ് റെഡ് ചില്ലീസ്. ഷാജി കൈലാസ് കാലങ്ങളായി ഇങ്ങനെ സുരേഷേട്ടനെ കൊണ്ട് പോലീസ് ഇൻവെസ്റ്റിഗേഷൻസ് നടത്തി വരുവാണേ.. പെട്ടന്ന് പുള്ളിക്ക് തന്നെ തോന്നി ഒരു ചേഞ്ച് വേണമെന്ന്. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് ? എങ്കിൽ ഇനി പോലീസ് വില്ലനാകട്ടെ , ബിസിനസ്സുകാരൻ കേസ് അന്വേഷിക്കട്ടെ എന്നങ്ങു പുള്ളി തീരുമാനിച്ചു. അതാണ് റെഡ് ചില്ലീസ്. ചില സന്ദേശങ്ങൾ കൂടി സമൂഹത്തിനു നൽകാൻ ഷാജി അണ്ണൻ ഈ ചിത്രത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

    പതിനൊന്നു പേരെ കൊന്ന കേസാണ് പോലീസ് അന്വേഷിക്കുന്നത്. പത്തു പേരെ വണ്ടി കയറ്റിയും ഒരാളെ ബലാൽസംഗം ചെയ്തും പെൺകുട്ടികൾ കൊന്നൂന്ന്. ഈ പെൺകുട്ടികൾ അതി ഭയങ്കര പരിഷ്കാരികളായ റേഡിയോ ജോക്കികളാണ് . പരിഷ്*ക്കാരമെന്നു പറഞ്ഞാൽ വണ്ടിയുടെ ചുറ്റും ബഹുവർണ്ണങ്ങളിൽ ബലൂണുകൾ ഒക്കെ കെട്ടിയിട്ട് കൈ രണ്ടും പുറത്തിട്ട് ഹേയ് ഹേയ് യേയ് യേയ് എന്നൊക്കെ വിളിച്ചു കൂകി ടൗണിൽ കൂടി ഡ്രൈവ് ചെയ്തു നടക്കുക , ഏതാണ്ട് ഓർഗാസം സംഭവിച്ചത് പോലെയുള്ള ശബ്ദ വീചികൾ ഇടയ്ക്കിടയ്ക്ക് പുറപ്പെടുവിക്കുക തുടങ്ങിയ ഒരുപാടു ഹോബികൾ ഇവർക്കുണ്ട്. അവരെങ്ങനെ ഒരു യുവാവിനെ റേപ്പ് ചെയ്തു കൊന്നു എന്ന് പോലീസ് വിശദീകരിക്കുന്ന സീൻ ഗംഭീരമാണ്. ഒരു ചങ്ങാതി നിക്കർ ഇട്ടു കട്ടിലിൽ മലന്നു കിടക്കുന്നു . ഇവർ ഓരോരുത്തരായി ക്യൂ നിന്ന് അയാളെ ഉമ്മ വയ്ക്കുന്നു. കവിളിൽ ഏറ്റ പന്ത്രണ്ടാമത്തെ ഉമ്മയിൽ ഡിം !! അയാടെ കാറ്റു പോയി. ഒരാൾക്ക് പതിനൊന്നു ഉമ്മ മാത്രമേ താങ്ങാനാകു എന്ന സത്യം ഈ സിനിമയുടെ റെഫറൻസ് വച്ച് വൈദ്യശാസ്ത്രം അംഗീകരിക്കേണ്ടിയിരിക്കുന്നു.
    വണ്ടി കയറി മരിച്ചവരിൽ ഒരാൾ സഘാവ് മാണി സാർ എന്ന തിലകൻ. അദ്ദേഹത്തിന്റെ മരണവീട്ടിൽ മകനായ ബിജുമേനോൻ നെഞ്ചു പൊട്ടി വിതുമ്പുന്ന കാണുമ്പോൾ തിയറ്ററിലിരിക്കുന്നവർ ഒന്നടങ്കം പറയുന്നു " ഇവനാണ് വില്ലൻ , ഏഴിച്ചു പോടെ ഷാജി ഇയാക്കടെ ഇൻവസ്റ്റിഗേഷൻ പടവും കൊണ്ട് " എന്ന്. അയ്യോ നിങ്ങൾക്കെങ്ങനെ മനസിലായി ? കംപ്ലീറ്റ് വെറൈറ്റി ആയിരുന്നല്ലോ ? എന്ന് ഷാജി അണ്ണൻ ചോദിക്കുന്നു . ഇതിനും രണ്ടു കൊല്ലം മുൻപിറങ്ങിയ നസ്രാണിയിൽ ബിജു അണ്ണൻ ഇതേ പരിപാടി അവതരിപ്പിച്ചതാ.. വീട്ടിലുള്ളവരെ കൊന്നിട്ട് ഓവർ ആക്റ്റിങ് നടത്തുന്നത് ഇങ്ങേരുടെ സ്ഥിരം പണിയാ .. എന്നതായാലും വന്നു കയറി കൊടുത്ത സ്ഥിതിക്ക് ബാക്കി കൂടി കണ്ടേക്കാം.
    പോലീസ് പെൺകുട്ടികളെ അന്വേഷിച്ചു ചെന്നെത്തുന്നത് ജഗന്നാഥവർമ്മ അവതരിപ്പിക്കുന്ന സ്വാമി എന്ന കഥാപാത്രത്തിന്റ്റെ വീട്ടിൽ .. സംശയം തോന്നിയ കമ്മീഷണർ ( സിദ്ദിഖ് ) പൂജാമുറി തുറക്കാൻ ആവശ്യപ്പെടുന്നു. " അരുത് , അത് തുറക്കരുത് . എന്നും ഈ വൃദ്ധൻ പൂജിക്കുന്ന എന്റ്റെ ദൈവത്തിൻറ്റെ ചിത്രം മാത്രമേ ഉള്ളു അതിൽ " എന്ന് സ്വാമി കേഴുന്നു. അത് ചെവി കൊള്ളാതെ കാർക്കശ്യത്തോടെ സിദ്ദിക്ക് മുറി മലർക്കെ തുറക്കുന്നു. അപ്പോഴതാ ഭിത്തിയിൽ ലാലേട്ടന്റെ ഒരു വലിയ ഫ്ലെക്സ് പിടിപ്പിച്ചേക്കുന്നു. ചിരി കടിച്ചമർത്തി സിദ്ദിക്ക് സ്വാമിയോട് ചോദിക്കുന്നു " താങ്കളുടെ ഫുൾ നെയിം എന്താന്നാ പറഞ്ഞെ ? " സ്വാമിനാഥൻ ലാലേട്ടൻ ചങ്ക്സ് " . ഓക്കേ എങ്കിൽ ഇനി ഫേസ്*ബുക്കിൽ കാണാം. ബൈ ..
    ചില്ലീസ് ജോലി ചെയ്യുന്ന FM ന്റ്റെ ഉടമ OMR എന്ന ലാലേട്ടൻ തൻറ്റെ സ്ഥാപനത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം അന്വേഷിക്കാൻ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ എത്തുന്നു. ചുമ്മാ അങ്ങ് വന്നിറങ്ങിയാലെങ്ങനാ ? ഒരു മാസ്സ് എൻട്രി വേണ്ടായോ ? അതിനെന്തു ചെയ്യുമെന്ന് ഏട്ടൻ സിംഗപ്പൂരിരുന്നു തല പുകഞ്ഞാലോചിക്കുന്നു. കിട്ടി പോയ്.. ഉടൻ ഏട്ടൻ ഫോണെടുത്തു കേരളാ പോലീസിനെ വിളിച്ചു പറഞ്ഞു കൊടുക്കുന്നു താനെത്തുമെന്നും പറ്റുമെങ്കിൽ വന്നു പിടിക്കാനും. വിമാനത്തിന്റെ നമ്പർ , ബിസ്സിനസ്സ് ക്ലാസ്സ് , പിന്നെ ടിക്കറ്റ് റേറ്റ് , കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് കാർട്ടിയർ എന്ന് തുടങ്ങി ഒരു ലോഡ് പൊങ്ങച്ചമടിച്ചു പോലീസിനെ വെറുപ്പിച്ചു കൊല്ലുന്നു . ഒരു കാരണവുമില്ലെങ്കിലും ഇവനെ പിടിച്ച് ഇടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് പോലീസും ഉറപ്പിക്കുന്നു . ഏട്ടനെ കാണിക്കുമ്പോൾ ഒരു ഗുമ്മു വേണമല്ലോ ? പ്ലെയിനിൽ എയർപോർട്ടിലേക്ക് വന്നിറങ്ങുമ്പോൾ പത്തിരുപത് ഇന്നോവയും നടുക്കൊരു bmw വും കാണിക്കാൻ വകുപ്പില്ലാത്തതു കൊണ്ട് ഷാജി അണ്ണൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ചു വെറൈറ്റി മാസ്സ് കൊണ്ടു വന്നു, ഏട്ടനതാ ഒരു ബസിൻറ്റെ പിൻ സീറ്റിൽ ഇരുന്നു വരുന്നു. ഇരുവശത്തും തരുണീമണികൾ കാവലിന്. ഈ സെറ്റപ്പ് മൊത്തം ആരെയെങ്കിലും കാണിച്ചില്ലെങ്കിൽ പിന്നെ ഈ മുടക്കുന്ന കാശൊക്കെ എന്നാത്തിനാ ? ഉടൻ ഏട്ടൻ ഫോണെടുത്തു പോലീസ് കമ്മീഷിണറിനെ വിളിച്ചു ആ ബസിൽ കയറ്റുന്നു. കാവൽ നിൽക്കുന്ന മദാമ്മ പെൺകുട്ടികൾ തോക്ക് കാണിച്ചു കമ്മീഷണറിനെ പേടിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ദിവസേന കാണപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു കാര്യം അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. ഷാജിയേട്ടൻ ബ്രില്യൻസ്. തോക്കൊക്കെ വിമാനത്തിൽ allowed ആണ്. ബാഗേജ് ഭാരം 40 കിലോയിൽ കൂടരുത് എന്നെ ഉള്ളു.
    പ്രതീക്ഷിച്ച പോലെ ലാലേട്ടൻ വില്ലനെ പിടിച്ചു പൊലീസിന് കൊടുക്കുന്നു , പടം തീരുന്നു. ഇനി എന്ത് സന്ദേശമാണ് ഈ ചിത്രം സമൂഹത്തിനു നൽകുന്നത് ? അതിതാണ് . ഹീറോയ്ക്ക് വിഗ്ഗ് മേടിക്കുമ്പോൾ പിശുക്ക് കാണിക്കരുത്. കാണിച്ചാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും.









  6. #6904

    Default

    Omr.. 💃💃💃💃
    Quote Originally Posted by gabbar View Post


    കൾട്ട് പടങ്ങൾ ചർച്ചയാകുമ്പോൾ എങ്ങനെയോ മിസ് ആയി പോകുന്ന ഒരഡാർ ഐറ്റമാണ് റെഡ് ചില്ലീസ്. ഷാജി കൈലാസ് കാലങ്ങളായി ഇങ്ങനെ സുരേഷേട്ടനെ കൊണ്ട് പോലീസ് ഇൻവെസ്റ്റിഗേഷൻസ് നടത്തി വരുവാണേ.. പെട്ടന്ന് പുള്ളിക്ക് തന്നെ തോന്നി ഒരു ചേഞ്ച് വേണമെന്ന്. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് ? എങ്കിൽ ഇനി പോലീസ് വില്ലനാകട്ടെ , ബിസിനസ്സുകാരൻ കേസ് അന്വേഷിക്കട്ടെ എന്നങ്ങു പുള്ളി തീരുമാനിച്ചു. അതാണ് റെഡ് ചില്ലീസ്. ചില സന്ദേശങ്ങൾ കൂടി സമൂഹത്തിനു നൽകാൻ ഷാജി അണ്ണൻ ഈ ചിത്രത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

    പതിനൊന്നു പേരെ കൊന്ന കേസാണ് പോലീസ് അന്വേഷിക്കുന്നത്. പത്തു പേരെ വണ്ടി കയറ്റിയും ഒരാളെ ബലാൽസംഗം ചെയ്തും പെൺകുട്ടികൾ കൊന്നൂന്ന്. ഈ പെൺകുട്ടികൾ അതി ഭയങ്കര പരിഷ്കാരികളായ റേഡിയോ ജോക്കികളാണ് . പരിഷ്*ക്കാരമെന്നു പറഞ്ഞാൽ വണ്ടിയുടെ ചുറ്റും ബഹുവർണ്ണങ്ങളിൽ ബലൂണുകൾ ഒക്കെ കെട്ടിയിട്ട് കൈ രണ്ടും പുറത്തിട്ട് ഹേയ് ഹേയ് യേയ് യേയ് എന്നൊക്കെ വിളിച്ചു കൂകി ടൗണിൽ കൂടി ഡ്രൈവ് ചെയ്തു നടക്കുക , ഏതാണ്ട് ഓർഗാസം സംഭവിച്ചത് പോലെയുള്ള ശബ്ദ വീചികൾ ഇടയ്ക്കിടയ്ക്ക് പുറപ്പെടുവിക്കുക തുടങ്ങിയ ഒരുപാടു ഹോബികൾ ഇവർക്കുണ്ട്. അവരെങ്ങനെ ഒരു യുവാവിനെ റേപ്പ് ചെയ്തു കൊന്നു എന്ന് പോലീസ് വിശദീകരിക്കുന്ന സീൻ ഗംഭീരമാണ്. ഒരു ചങ്ങാതി നിക്കർ ഇട്ടു കട്ടിലിൽ മലന്നു കിടക്കുന്നു . ഇവർ ഓരോരുത്തരായി ക്യൂ നിന്ന് അയാളെ ഉമ്മ വയ്ക്കുന്നു. കവിളിൽ ഏറ്റ പന്ത്രണ്ടാമത്തെ ഉമ്മയിൽ ഡിം !! അയാടെ കാറ്റു പോയി. ഒരാൾക്ക് പതിനൊന്നു ഉമ്മ മാത്രമേ താങ്ങാനാകു എന്ന സത്യം ഈ സിനിമയുടെ റെഫറൻസ് വച്ച് വൈദ്യശാസ്ത്രം അംഗീകരിക്കേണ്ടിയിരിക്കുന്നു.
    വണ്ടി കയറി മരിച്ചവരിൽ ഒരാൾ സഘാവ് മാണി സാർ എന്ന തിലകൻ. അദ്ദേഹത്തിന്റെ മരണവീട്ടിൽ മകനായ ബിജുമേനോൻ നെഞ്ചു പൊട്ടി വിതുമ്പുന്ന കാണുമ്പോൾ തിയറ്ററിലിരിക്കുന്നവർ ഒന്നടങ്കം പറയുന്നു " ഇവനാണ് വില്ലൻ , ഏഴിച്ചു പോടെ ഷാജി ഇയാക്കടെ ഇൻവസ്റ്റിഗേഷൻ പടവും കൊണ്ട് " എന്ന്. അയ്യോ നിങ്ങൾക്കെങ്ങനെ മനസിലായി ? കംപ്ലീറ്റ് വെറൈറ്റി ആയിരുന്നല്ലോ ? എന്ന് ഷാജി അണ്ണൻ ചോദിക്കുന്നു . ഇതിനും രണ്ടു കൊല്ലം മുൻപിറങ്ങിയ നസ്രാണിയിൽ ബിജു അണ്ണൻ ഇതേ പരിപാടി അവതരിപ്പിച്ചതാ.. വീട്ടിലുള്ളവരെ കൊന്നിട്ട് ഓവർ ആക്റ്റിങ് നടത്തുന്നത് ഇങ്ങേരുടെ സ്ഥിരം പണിയാ .. എന്നതായാലും വന്നു കയറി കൊടുത്ത സ്ഥിതിക്ക് ബാക്കി കൂടി കണ്ടേക്കാം.
    പോലീസ് പെൺകുട്ടികളെ അന്വേഷിച്ചു ചെന്നെത്തുന്നത് ജഗന്നാഥവർമ്മ അവതരിപ്പിക്കുന്ന സ്വാമി എന്ന കഥാപാത്രത്തിന്റ്റെ വീട്ടിൽ .. സംശയം തോന്നിയ കമ്മീഷണർ ( സിദ്ദിഖ് ) പൂജാമുറി തുറക്കാൻ ആവശ്യപ്പെടുന്നു. " അരുത് , അത് തുറക്കരുത് . എന്നും ഈ വൃദ്ധൻ പൂജിക്കുന്ന എന്റ്റെ ദൈവത്തിൻറ്റെ ചിത്രം മാത്രമേ ഉള്ളു അതിൽ " എന്ന് സ്വാമി കേഴുന്നു. അത് ചെവി കൊള്ളാതെ കാർക്കശ്യത്തോടെ സിദ്ദിക്ക് മുറി മലർക്കെ തുറക്കുന്നു. അപ്പോഴതാ ഭിത്തിയിൽ ലാലേട്ടന്റെ ഒരു വലിയ ഫ്ലെക്സ് പിടിപ്പിച്ചേക്കുന്നു. ചിരി കടിച്ചമർത്തി സിദ്ദിക്ക് സ്വാമിയോട് ചോദിക്കുന്നു " താങ്കളുടെ ഫുൾ നെയിം എന്താന്നാ പറഞ്ഞെ ? " സ്വാമിനാഥൻ ലാലേട്ടൻ ചങ്ക്സ് " . ഓക്കേ എങ്കിൽ ഇനി ഫേസ്*ബുക്കിൽ കാണാം. ബൈ ..
    ചില്ലീസ് ജോലി ചെയ്യുന്ന fm ന്റ്റെ ഉടമ omr എന്ന ലാലേട്ടൻ തൻറ്റെ സ്ഥാപനത്തിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം അന്വേഷിക്കാൻ സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ എത്തുന്നു. ചുമ്മാ അങ്ങ് വന്നിറങ്ങിയാലെങ്ങനാ ? ഒരു മാസ്സ് എൻട്രി വേണ്ടായോ ? അതിനെന്തു ചെയ്യുമെന്ന് ഏട്ടൻ സിംഗപ്പൂരിരുന്നു തല പുകഞ്ഞാലോചിക്കുന്നു. കിട്ടി പോയ്.. ഉടൻ ഏട്ടൻ ഫോണെടുത്തു കേരളാ പോലീസിനെ വിളിച്ചു പറഞ്ഞു കൊടുക്കുന്നു താനെത്തുമെന്നും പറ്റുമെങ്കിൽ വന്നു പിടിക്കാനും. വിമാനത്തിന്റെ നമ്പർ , ബിസ്സിനസ്സ് ക്ലാസ്സ് , പിന്നെ ടിക്കറ്റ് റേറ്റ് , കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് കാർട്ടിയർ എന്ന് തുടങ്ങി ഒരു ലോഡ് പൊങ്ങച്ചമടിച്ചു പോലീസിനെ വെറുപ്പിച്ചു കൊല്ലുന്നു . ഒരു കാരണവുമില്ലെങ്കിലും ഇവനെ പിടിച്ച് ഇടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് പോലീസും ഉറപ്പിക്കുന്നു . ഏട്ടനെ കാണിക്കുമ്പോൾ ഒരു ഗുമ്മു വേണമല്ലോ ? പ്ലെയിനിൽ എയർപോർട്ടിലേക്ക് വന്നിറങ്ങുമ്പോൾ പത്തിരുപത് ഇന്നോവയും നടുക്കൊരു bmw വും കാണിക്കാൻ വകുപ്പില്ലാത്തതു കൊണ്ട് ഷാജി അണ്ണൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ചു വെറൈറ്റി മാസ്സ് കൊണ്ടു വന്നു, ഏട്ടനതാ ഒരു ബസിൻറ്റെ പിൻ സീറ്റിൽ ഇരുന്നു വരുന്നു. ഇരുവശത്തും തരുണീമണികൾ കാവലിന്. ഈ സെറ്റപ്പ് മൊത്തം ആരെയെങ്കിലും കാണിച്ചില്ലെങ്കിൽ പിന്നെ ഈ മുടക്കുന്ന കാശൊക്കെ എന്നാത്തിനാ ? ഉടൻ ഏട്ടൻ ഫോണെടുത്തു പോലീസ് കമ്മീഷിണറിനെ വിളിച്ചു ആ ബസിൽ കയറ്റുന്നു. കാവൽ നിൽക്കുന്ന മദാമ്മ പെൺകുട്ടികൾ തോക്ക് കാണിച്ചു കമ്മീഷണറിനെ പേടിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ദിവസേന കാണപ്പെടുന്ന തികച്ചും സ്വാഭാവികമായ ഒരു കാര്യം അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. ഷാജിയേട്ടൻ ബ്രില്യൻസ്. തോക്കൊക്കെ വിമാനത്തിൽ allowed ആണ്. ബാഗേജ് ഭാരം 40 കിലോയിൽ കൂടരുത് എന്നെ ഉള്ളു.
    പ്രതീക്ഷിച്ച പോലെ ലാലേട്ടൻ വില്ലനെ പിടിച്ചു പൊലീസിന് കൊടുക്കുന്നു , പടം തീരുന്നു. ഇനി എന്ത് സന്ദേശമാണ് ഈ ചിത്രം സമൂഹത്തിനു നൽകുന്നത് ? അതിതാണ് . ഹീറോയ്ക്ക് വിഗ്ഗ് മേടിക്കുമ്പോൾ പിശുക്ക് കാണിക്കരുത്. കാണിച്ചാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടും.









  7. #6905
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Super item


  8. Likes kandahassan, Naradhan, Mike liked this post
  9. #6906
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    Quote Originally Posted by ALEXI View Post
    Super item

    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #6907
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default



    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #6908
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



    romanjam

  12. #6909

    Default

    നിങ്ങൾക്കൊരു ലഡു തിന്നാൻ തോന്നുന്നു. നിങ്ങൾ നേരെ ഒരു കടയിൽ പോയി ലഡു വാങ്ങുന്നു. തിന്നുന്നു. ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. എല്ലാം ശുഭം.

    ഇനി ഇതേ ഐറ്റം കുറച്ച് സിനിമാറ്റിക് ആക്കിയാൽ സംഗതി ആകെ മാറും. പ്രത്യേകിച്ച് ചില സംവിധായകരുടെ / തിരക്കഥാകൃത്തുക്കളുടെ കയ്യിൽ കിട്ടിയാൽ നിങ്ങൾക്കങ്ങനെ പെട്ടെന്ന് പോയി ലഡു തിന്നാനൊന്നും പറ്റില്ല.

    ഉദാഹരണത്തിന് സത്യൻ അന്തിക്കാടോ ശ്രീനിവാസനോ ഒക്കെ ആണെങ്കിൽ ആ കട നടത്തുന്നത് അച്ഛൻ മരിച്ച, അമ്മയെയും അനിയനെയും കഷ്ടപ്പെട്ട് പണിയെടുത്ത് സംരക്ഷിക്കുന്ന വളരെ സ്മാർട്ടായ ഒരു പെൺകുട്ടിയായിരിക്കും. ആ കുട്ടിയുടെ ഉപദേശങ്ങൾ കേട്ട് നിങ്ങളുടെ ചീത്ത സ്വഭാവങ്ങൾ മൊത്തം മാറ്റി, പറ്റിയാൽ നിങ്ങളായിട്ട് കുറച്ച് പേരെ സഹായിച്ച് കഴിവ് തെളിയിക്കുകയും കൂടെ ചെയ്താലേ നിങ്ങൾക്ക് ആ ലഡു തിന്നാൻ പറ്റൂ.

    അനൂപ് മേനോൻ ആണെങ്കി സംഗതി പാടാണ്. ലഡു എന്നൊന്നും പറഞ്ഞ് അങ്ങോട്ട് ചെല്ലാൻ പറ്റില്ല. ഏതേലും ഇറ്റാലിയൻ റെസ്റ്റോറന്റിലൊക്കെ പോയി വല്ല "കസാട്ടാ അൽ സിസിലിയാനാ" പോലുള്ള ഐറ്റംസ് ഒക്കെ തിന്ന് ജീവിക്കേണ്ടി വരുന്ന ഒരു പാവം പണക്കാരനായിരിക്കും നിങ്ങൾ.

    അമൽ നീരദ് ആണെങ്കിൽ പിന്നെ ലഡുവിൻറെ കാര്യമോർത്ത് കൂടുതൽ ടെൻഷനടിക്കണ്ട. നിങ്ങളത് ഒരിക്കലും തിന്നാൻ പോകുന്നില്ല. ഡെയ്*ലി വീട്ടീന്നിറങ്ങി സ്ലോ മോഷനിൽ നടന്ന് കടയിൽ ചെല്ലുമ്പോഴേക്കും അയാള് കട പൂട്ടി വീട്ടിൽ പോയിട്ടുണ്ടാകും.

    കമൽ, ലാൽ ജോസ് ഒക്കെ ആണെങ്കിൽ നിങ്ങൾ ചെല്ലുന്ന കടയിൽ ഒരൊറ്റ ലഡു മാത്രമേ ബാക്കി കാണൂ. അത് വാങ്ങാൻ അവിടെ ഒരു പെങ്കൊച്ചും വന്ന് നിൽപ്പുണ്ടാകും. നാട്ടിൽ വേറെ കട ഉണ്ടെന്നൊന്നും നോക്കാതെ, ലഡു തിന്നാനുള്ള ആഗ്രഹം സാക്രിഫൈസ് ചെയ്ത് അത് ആ പെൺകുട്ടിക്ക് കൊടുത്ത് ഒരു എഗ്ഗ് പഫ്*സും വാങ്ങിത്തിന്ന് മുഖം പോലും തുടയ്ക്കാതെ ഒരു സോങ്ങുമിട്ട് നിങ്ങൾ ഒറ്റ പോക്കായിരിക്കും. ലഡു തിന്നുകഴിഞ്ഞ് നിങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിട്ട് പെങ്കൊച്ച് തേരാപാരാ നടക്കും. വീണ്ടും ഒരു സോങ്ങ്. പിന്നെ ചറപറാ സോങ്ങ്. അവസാനം എവിടേലും വെച്ച് അവിചാരിതമായി, അതെ, തികച്ചും അവിചാരിതമായി നിങ്ങൾ കണ്ടു മുട്ടുന്നു. മുഖത്തിരിക്കുന്ന പഫ്സിന്റ്റെ ബാക്കി കണ്ട് പെൺകുട്ടി നിങ്ങളെ തിരിച്ചറിഞ്ഞ് മുട്ടൻ പ്രേമമാവുന്നു. പിന്നെ വീട്ടുകാരായി, പ്രശ്നമായി, ഒരു ബന്ധവുമില്ലാത്ത ഏതേലും വില്ലനായി, അങ്ങനെ എല്ലാം കഴിഞ്ഞ് ആ പെങ്കൊച്ചിനെ കെട്ടി കല്യാണത്തിൻറെ റിസപ്*ഷനിടക്ക് പുള്ളിക്കാരി ഒരു ലഡു എടുത്ത് നിങ്ങളുടെ വായിൽ വെച്ചുതരുന്നിടത്ത് പടം ഫിനിഷായിരിക്കും.

    രഞ്ജിത്ത് ശങ്കറാണെങ്കിൽ നിങ്ങൾ ലഡു വാങ്ങുന്നതിനുമുൻപ് നോക്കേണ്ടത് ലഡുവിന്റെ mrp എത്ര, അയാൾ കറക്ടായിട്ട് ബില്ല് തരുന്നുണ്ടോ, gst കൃത്യമായിട്ടാണോ വാങ്ങുന്നത് എന്നൊക്കെയാണ്. അങ്ങനെ അയാൾ വല്ല തട്ടിപ്പും കാണിക്കുന്നുണ്ടോ എന്ന് കണ്ടുപിടിച്ച് അയാൾക്കെതിരെ കേസ് കൊടുത്ത്, അതിൻ്റെടക്ക് ഇടപെടുന്ന രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച്, കേസും തോറ്റ് കയ്യിലുള്ള കാശ് മൊത്തം പോയി പണ്ടാരടങ്ങി അവസാനം എങ്ങനെയൊക്കെയോ സ്വന്തം പരിശ്രമം കൊണ്ടും ബുദ്ധികൊണ്ടും സ്വന്തമായി ഒരു ലഡു ഫാക്ടറി ഉണ്ടാക്കി അവിടുന്ന് തന്നെ സ്വന്തമായി ലഡു എടുത്ത് തിന്നേണ്ടി വരും.

    ബി. ഉണ്ണികൃഷ്ണൻ ആണെങ്കിൽ നിങ്ങൾ ഭാര്യ മരിച്ച, ജോലിയിൽ നിന്ന് തൽക്കാലം മാറിനിൽക്കുന്ന ഒരു പോലീസുകാരനായിരിക്കും. ലഡു വാങ്ങി വായിലോട്ടു വെക്കാൻ നേരത്താവും ഡിജിപി യുടെ ഫോൺ വരുന്നത്, എവിടെയോ ഒരു കൊലപാതകം നടന്നെന്നും ബാക്കിയുള്ള പോലീസുകാരൊക്കെ വെറും ഉണ്ണാക്കന്മാരാണെന്നും അത് നിങ്ങൾക്ക് മാത്രമേ തെളിയിക്കാൻ പറ്റൂ എന്നുമൊക്കെ തള്ളിക്കൊണ്ട്. മൈൻഡ് ചെയ്യാതെ പിന്നേം ലഡു തിന്നാൻ നോക്കുമ്പോഴായിരിക്കും നിങ്ങൾ കയ്യിലിരിക്കുന്ന ലഡുവിലെ മുന്തിരിയിലേക്ക് നോക്കുന്നത്. പെട്ടെന്ന് നിങ്ങൾക്ക് കുറെ ഡാർക്ക് ഫ്ലാഷ്ബാക്ക് ഓർമ്മ വരും. വില്ലനെ കുറിച്ചുള്ള ക്ലൂ കിട്ടും. പിന്നെ വണ്ടിയുമെടുത്ത് ഒറ്റ പോക്കാണ്. മറ്റു പോലീസുകാരുടെ പുച്ഛമൊക്കെ സഹിച്ച് ഒരുവിധത്തിൽ വില്ലനെയും പിടിച്ച് രാഷ്ട്രപതിയുടെ കയ്യീന്ന് മെഡൽ വരെ വാങ്ങിയിട്ടേ നിങ്ങൾ പിന്നെ ലഡു തിന്നൂ.

    ഇനി രഞ്ജിത്ത് ( പണ്ടത്തെയല്ല, ഇപ്പഴത്തെ ) ആണെങ്കിൽ ആ കടയിലേക്ക് അന്ന് ലഡു കൊണ്ടുവന്ന ലോഡുകളിൽ, എങ്ങാണ്ടോ ഉള്ള ഏതോ ഒരു അധോലോക നായകൻ നാട്ടിലേക്ക് കടത്തിവിട്ട മയക്കുമരുന്നോ സ്വർണ്ണമോ ആയുധങ്ങളോ അങ്ങനെ എന്തേലും കയറിക്കൂടിക്കാണും. നിങ്ങൾ ലഡു വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ പെട്ടെന്ന് കുറെ പേര് കയറിവന്ന് നിങ്ങളേം കടക്കാരനേം ഒക്കെ പിടിച്ചോണ്ടുപോകുന്നു , വഴിയില് വെച്ച് വേറെ ആരാണ്ടൊക്കെയോ ലഡു അവരുടെയാണെന്നും പറഞ്ഞോണ്ട് വരുന്നു. അങ്ങനെ ആകെ മൊത്തം പ്രശ്നം. അവസാനം ഒരുവിധത്തിൽ എല്ലാം സോൾവ് ചെയ്ത്, കടയിൽ വന്നത് എന്തിനാണെന്നുതന്നെ മറന്നു നിങ്ങള് തിരിച്ച് വീട്ടിൽ പോകുമ്പോ മറ്റേ ഐറ്റം വരും, എ ഫിലിം ബൈ രഞ്ജിത്ത് ആൻഡ് ക്രൂ.

    കൂട്ടത്തിൽ ഏറ്റവും എളുപ്പം ജിസ് ജോയ് ആണ് .നിങ്ങളൊന്നും ചെയ്യണ്ട. Kpac ലളിത ലഡു ഉണ്ടാക്കിത്തരും. നിങ്ങള് ചുമ്മാ ഇരുന്ന് തിന്നാ മതി.

    ഇനി മേജർ രവി ആണെങ്കി.... ഹെൻ്റെ പൊന്നോ വേണ്ട. എന്തിനാ വെറുതെ..!

  13. Likes kallan pavithran liked this post
  14. #6910
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by roshy View Post
    .....!
    🙏🙏


    Sent from my Mi A1 using Tapatalk

  15. Likes chandru liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •