Sponsored Links ::::::::::::::::::::Remove adverts | |
മോഹന്‍*ലാല്‍* ലൂസിഫര്‍*, The ruler of Hell !
ശനി, 9 ജൂണ്‍* 2012( 15:46 IST )
സ്വര്*ഗത്തില്‍* ദൈവത്തിന് അടിമയായിരിക്കുന്നതിനേക്കാള്‍* നല്ലത് നരകം ഭരിക്കുന്നതാണ്
ലൂസിഫര്‍*!
നരകാധിപന്‍*!
അവന്* വരുന്നു. മലയാളത്തിന്*റെ മഹാനടന്* മോഹന്‍*ലാലാണ് ലൂസിഫറാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ട്രാഫിക്കിലൂടെ ന്യൂവേവ് സിനിമകള്‍*ക്ക് തുടക്കം കുറിച്ച രാജേഷ് പിള്ള. ഈ അടുത്ത കാലത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍* അഭിനയിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്*റെ ഭാഗമാകുന്നുണ്ട്.
കാമ്പില്ലാത്ത സിനിമകള്‍*ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍*ലാല്‍* നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍* ആവേശം കയറിയ മോഹന്‍*ലാല്‍* ഈ പ്രൊജക്ടിന് ഉടന്‍* തന്നെ സമ്മതം മൂളുകയായിരുന്നു.
PRO
ഈ അടുത്ത കാലത്ത് ഒരു ബ്രില്യന്*റ് തിരക്കഥയായിരുന്നു. മോഹന്‍*ലാലിനെ മനസില്‍* കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്*റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ആശീര്*വാദ് സിനിമാസിന്*റെ ബാനറില്‍* ആന്‍*റണി പെരുമ്പാവൂരാണ് ലൂസിഫര്‍* നിര്*മ്മിക്കുന്നത്. ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍* ട്രാഫിക്കിനു മുകളില്‍* നില്*ക്കണം. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി ഈ കഥ പറയുന്നത്. മോഹന്‍*ലാലിനു മാത്രം ചെയ്യാന്‍* പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അടുത്ത വര്*ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍* എത്തുക - വണ്‍**ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍* രാജേഷ് പിള്ള പറഞ്ഞിരുന്നു.
ഒരേസമയം മോഹന്‍*ലാലിന്*റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്*ണമായും ഫെസ്റ്റിവല്‍* മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍* ഫാന്‍*സുകാര്*ക്കും ആഘോഷിക്കാന്‍* പറ്റുന്ന ചിത്രം എന്നു പറയാം - ലൂസിഫറിനെക്കുറിച്ച് രാജേഷ് പിള്ള വ്യക്തമാക്കുന്നു.