????????????? ???????????? ?????- rajesh pillai gold mohanlal movie 2 - Oneindia Malayalam
മോഹന്‍*ലാല്‍* നിങ്ങളുടെ ചിത്രത്തില്‍* നായകനാകുന്നു?
അതേ, ഞാന്‍* പറഞ്ഞല്ലോ ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍* ട്രാഫിക്കിനു മുകളില്‍* നില്*ക്കണമെന്ന്. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി കഥ പറയുന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ വിജയത്തോടെ മുരളിക്ക് മലയാളത്തില്‍* നല്ലൊരു പേരുണ്ടായിട്ടുണ്ട്. മുരളിയും എന്നെപോലെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് പേരെടുക്കുന്നത്.
മോഹന്‍*ലാലിനു മാത്രം ചെയ്യാന്‍* പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിര്*വാദ് ഫിലിംസിന്റെ ബാനറില്‍* ആന്റണി പെരുമ്പാവൂരാണ് നിര്*മാണം. അടുത്ത വര്*ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍* എത്തുക.