Page 1 of 7 123 ... LastLast
Results 1 to 10 of 65

Thread: വീണ്ടും കണ്ണൂർ / Veendum Kannur Review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,854

    Default വീണ്ടും കണ്ണൂർ / Veendum Kannur Review


    kunnamkulam byju : FDFS

    ർഷങ്ങൾക്ക് മുൻപ് മനോജ് കെ ജയനെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണു കണ്ണൂർ. ഒരു വലിയ വിജയം നേടിയിലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്റെ തന്നെ ചുവടു പിടിച്ച് ഇന്നത്തെ കണ്ണൂരിന്റെ കഥ പറയുന്ന ചിത്രമാണു വീണ്ടും കണ്ണൂർ. എന്നാൽ ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടല്ല വീണ്ടും കണ്ണൂർ ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിലെ നായകനായിരുന്ന കരിവള്ളൂർ ശിവൻ കുട്ടി (മനോജ് കെ ജയൻ) രക്തസാക്ഷിയായിരിക്കുന്നു. അദ്ദേഹത്തിന്റെ അനിയനാണു(ഇർഷാദ്) ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി.ഇതേ ഉള്ളു ആദ്യ ചിത്രവുമായുള്ള ബന്ധം.

    പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ മാടായി സുരേന്ദ്രനെ(ശിവജി) കേന്ദ്രീകരിച്ചാണു കഥ നീങ്ങുന്നത്. വലതു പക്ഷത്തിന്റെ ശക്തനായ നേതാവ് ദിവാകരനും അൽഭുതകുട്ടിയുമെല്ലാം ചിത്രത്തിലുണ്ട്. രണ്ട് പാർട്ടിയിൽ പെട്ടവര് തമ്മിൽ സ്നേഹത്തിലാവുകയും അവരുടെ കല്യാണം നടക്കുകയും അതിനോടനുബന്ധിച്ച കൊലപ്പെടുത്തലുകളോടും കൂടിയാണു വീണ്ടും കണ്ണൂർ ആരംഭിക്കുന്നത്. ഇതിൽ ദിവാകരന്റെ മകനും കൊല്ലപ്പെടുന്നു. അതിനു പ്രതികാരമായി നാട്ടിലേക്ക് വരുന്ന പാർട്ടി സെക്രട്ടറിയുടെ മകൻ ജയകൃഷ്ണനെ (അനൂപ് മേനോൻ) കൊല്ലപ്പെടുത്താൻ ശ്രമിക്കുന്നു. കൊലപാതകശ്രമത്തിൽ ജിസ്ന എന്ന കൊച്ചു കുട്ടിയുടെ കാലു നഷ്ടപ്പെടുന്നു.

    സർവ്വകക്ഷി യോഗത്തിലേക്ക് ജിസ്നയുമായി വരുന്ന ജയകൃഷ്ണൻ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയെ പരിഹസിച്ച് തിരുത്താൻ ശ്രമിക്കുന്നു. വികസനമാണു നാടിനു വേണ്ടത് എന്ന തിരിച്ചറിവുമായി ജയകൃഷ്ണൻ ഒരു നവ കമ്യൂണിസ്റ്റ് ആശയത്തിനു രൂപം കൊടുക്കുന്നു. സോഷ്യൽ നെറ്റ്*വർക്ക് സൈറ്റുകളിലൂടെ യുവാക്കളുടെ സഹായത്തോടെ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പാർട്ടിയുടെ തിരുത്തൽ ശക്തിയായി മാറുന്നു. ജയകൃഷ്ണന്റെ കാമുകി ദിവാകരന്റെ മകളാണു എന്നത് മറ്റൊരു വിരോധാഭാസം.

    അങ്ങനെ അക്രമരാഷ്ട്രീയത്തിന്റെ ചതിക്കുഴിയിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ ജയകൃഷ്ണൻ നടത്തുന്ന പോരാട്ടങ്ങളും അതിൽ നേരിടേണ്ടി വരുന്ന വെല്ലു വിളികളുമൊക്കെയാണു വീണ്ടും കണ്ണൂർ. ചിത്രത്തിന്റെ കഥാഗതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും സസ്പെൻസുമൊക്കെയുണ്ട്. ലാസ്റ്റ് അവസാനം പ്രജയിലെ മോഹൻലാലിനെ പോലെ ഡയലോഗുകൾ പറഞ്ഞ് ജൂനിയർ മോഹൻലാൽ സിനിമ അവസാനിപ്പിക്കുന്നു.

    അനൂപ് മേനോന്റെ മോഹൻലാലിസം അതിന്റെ ഉച്ച്സ്ഥായിയിൽ എത്തിയിരിക്കുന്ന ചിത്രമാണു ഇത്. പൊന്നു നായക താങ്കൾ ഈ സിനിമയിൽ പറയുന്ന ഡയലോഗ് തന്നെയാണു ഞങ്ങൾ പാവം പ്രേക്ഷകർക്കും പറയാനുള്ളത്. ഇതെല്ലാം ഞങ്ങൾ കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി കണ്ടോണ്ടിരിക്കുന്നതാണു. വയസായെങ്കിലും തടി കൂടിയെങ്കിലും കവിളും വയറും ചാടിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ലാലേട്ടൻ ഈ ഭാവങ്ങളെല്ലാം നല്ല അടിപൊളിയായി അഭിനയിക്കും അതിനു ഒരു മിമിക്രി അനുകരണം താങ്കളിൽ നിന്ന് വേണ്ട. ഇങ്ങനെ ലാലിനെ അനുകരിച്ച് സ്വയം അപഹാസ്യനാവേണ്ട വല്ല കാര്യവും ഉണ്ടോ.

    മറ്റൊരു എടുത്ത് പറയേണ്ട താരം രാജീവ് പിള്ളയാണു. ഇങ്ങേർക്ക് ക്രിക്കറ്റ് കളിയേ പറ്റു. അഭിനയം അത് അറിയാവുന്ന ആൺപിള്ളേരു ചെയ്തോളും. ശിവജി ഗുരുവായൂരും റിസബാവയും ടിനി ടോമും ഇർഷാദും തങ്ങളുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. നായികയായി എത്തിയ സന്ധ്യക്ക് കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ടെക്നിക്കൽ സൈഡിൽ വലിയ മോശം പറയാനില്ലാത്ത പ്രകടനമാണു വീണ്ടും കണ്ണൂർ കാഴ്ച്ച വെച്ചത്. ചിത്രത്തിൽ രണ്ട് ഗാനങ്ങളുണ്ടായിരുന്നെങ്കിലും രണ്ടും അനാവശ്യ ഘടകങ്ങളായിരുന്നു.

    ഹരിദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം അതിനു തിരകഥയൊരുക്കിയിരിക്കുന്നത് റോബിൻ തിരുമല എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകനു ചിത്രത്തെ കുറിച്ച് ഉണ്ടാകുന്ന ചേതോവികാരം അതിപ്പോൾ ഇതിൽ അനൂപ് മേനോനല്ല സാക്ഷാൽ കമലഹാസൻ വന്നഭിനയിച്ചാലും ഒരു പോലെ ആയിരിക്കും എന്ന് നമുക്കറിയാം. അത് തന്നെയാണു ഈ ചിത്രത്തിന്റെയും അവസ്ഥ.

    ജോസേട്ടന്റെ ഹീറോ, മുല്ലശേരി മാധവൻ കുട്ടി, ഇതാ ഇപ്പോൾ വീണ്ടും കണ്ണൂർ ഈ ചിത്രങ്ങളുടെയൊക്കെ ആദ്യ ഷോയ്ക്ക് വരുന്ന വൻ ജനക്കൂട്ടം (ഈ ചിത്രത്തിനു ഏകദേശം ഒരു 25 പേരുണ്ടായിരുന്നു) കണ്ടിട്ടെങ്കിലും അനൂപ് മേനോൻ ഒരു സ്വയം വിമർശനത്തിനു തയ്യാറായില്ലെങ്കിൽ നമ്മൾ പ്രേക്ഷകർ വീണ്ടും വീണ്ടും അനൂപ് ലാലിസത്തിനു ഇരയാവേണ്ടി വരും..!!!
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks ns
    anoop menon
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  4. #3
    FK ANNAN rozzes's Avatar
    Join Date
    Jul 2007
    Location
    Andrumaan
    Posts
    17,806

    Default

    kollam rvw.....!
    Kanaka munthirikal manikal korkkumoru pulariyil.....
    oru kurunnu kunu chirakumaayi varika salabhame...




  5. #4

    Default

    thanks N.S...teaseril ikkayem lalinem anukarichappozhee tonni...

  6. #5
    FK Citizen Jo Johnson's Avatar
    Join Date
    Sep 2009
    Posts
    45,652

    Default

    thanx macha....but verdict clear allallo?

    Anoop Menonile Lalismthe vimarshikunnathano ee reviewnte udhesham?

  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks ns.......

    HARIDAS
    ROBIN THIRUMALA
    KAPADA BUDHIJEEVI ...


    repped...... ithinokke thala vachathallee........!!!!!!!

  8. #7
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default

    veendumm bummmm ..
    thanks bhai ..

  9. #8

    Default

    thanks NS...repped.....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  10. #9
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,854

    Default

    Quote Originally Posted by jo johnson View Post
    thanx macha....but verdict clear allallo?

    Anoop menonile lalismthe vimarshikunnathano ee reviewnte udhesham?
    ഹരിദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം അതിനു തിരകഥയൊരുക്കിയിരിക്കുന്നത് റോബിൻ തിരുമല എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകനു ചിത്രത്തെ കുറിച്ച് ഉണ്ടാകുന്ന ചേതോവികാരം അതിപ്പോൾ ഇതിൽ അനൂപ് മേനോനല്ല സാക്ഷാൽ കമലഹാസൻ വന്നഭിനയിച്ചാലും ഒരു പോലെ ആയിരിക്കും എന്ന് നമുക്കറിയാം. അത് തന്നെയാണു ഈ ചിത്രത്തിന്റെയും അവസ്ഥ.

    cinema irangi manikoorukalkulil thanne FK pole celebrities sandarsikunna oru sitel downriding nadathunathu sariyalallo.. athu konda ingane ezhuthiyathu.. manasilaakendavarkku manasilaakkaam.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  11. #10
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks macha, super review!!

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •