Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: ബാച്ച്ലർ പാർട്ടി /Bachler Party

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,835

    Default ബാച്ച്ലർ പാർട്ടി /Bachler Party


    gvyr bala krishna noon show status 95%

    ഒരു അമൽ നീരദ് ചിത്രത്തിൽ നിന്ന് നിങ്ങൾ എന്തെല്ലാമാണു പ്രതീക്ഷിക്കുന്നത്.. ?? അതെല്ലാം ഒരു ഇഞ്ചു പോലും കുറയാതെ ഇതിലുണ്ട്. പിന്നെ നായകൻ വില്ലനെ കുത്തി കൊന്ന്, അല്ലെങ്കിൽ തല്ലി കൊന്ന് അല്ലെങ്കിൽ വെടി വെച്ച് കൊന്ന് സ്ലോ മോഷനിൽ നടന്നു വരുന്നത് കാണിച്ച് സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ മാത്രം സംതൃപ്തിയോടെ തിയറ്റർ വിടുന്ന ഒരു പ്രേക്ഷകനാണു താങ്കളെങ്കിൽ, ആദ്യമിറങ്ങിയ മൂന്ന് അമൽ നീരദ് ചിത്രങ്ങളെയും വെറുക്കുന്ന ഒരാളാണു താങ്കളെങ്കിൽ ദയവ് ചെയ്ത് സമയവും പണവും മിനക്കെടുത്തേണ്ട.

    ബിഗ് ബി എന്ന ചിത്രത്തെ വാതോരാതെ വിമർശിച്ചവർ സാഗർ എലിയസ് ജാക്കി ഇറങ്ങിയപ്പോൾ നിശബ്ദരായി. ഈ രണ്ട് ചിത്രങ്ങളെയും ഒരു പോലെ പരിഹസിച്ച് ചിരിച്ചവരുടെ അണ്ണാക്കിലെ പിരിവെട്ടിയ ചിത്രമായിരുന്നു അൻവർ. ഇങ്ങനെ മൂന്ന് മുൻകാല പരിചയങ്ങളുണ്ടായിട്ടും വീണ്ടുമൊരു അമൽ നീരദ് ചിത്രം തിയറ്ററിലെത്തിയപ്പോൾ മലവെള്ളത്തേക്കാൾ ശക്തിയിൽ ഇരച്ചെത്തിയ ജനക്കൂട്ടം അമൽ നീരദിൽ നിന്ന് തീർച്ചയായും ഒരു ലോകത്തോര ക്ലാസിക്ക് ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് എന്നത് വ്യക്തമാണു.

    തന്റെ സ്വന്തം പ്രൊഡക്ഷനിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് അമൽ നീരദ് ഒരുക്കിയ ചിത്രമാണു ബാച്ച്ലർ പാർട്ടി. തിരകഥ സോറി സംഭാഷണം ആർ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും. പ്രധാന കഥാപാത്രങ്ങൾ ഇന്ദ്രജിത്ത്,റഹ്മാൻ,ആസിഫ് അലി, കലാഭവൻ മണി, നിത്യ തുടങ്ങിയവർ. കൂടാതെ പൃഥ്വിരാജിന്റെ ഗസ്റ്റ് റോളും രമ്യ നമ്പീശന്റെയും പത്മ പ്രിയയുടെയും ഐറ്റം ഡാൻസുകളും. കുട്ടിക്കാലം മുതലേ മോഷ്ടാക്കളായ അഞ്ച് കൂട്ടുകാർ, വലുതായപ്പോൾ അവർ ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങൾ, പൃഥ്വിരാജിന്റെ ഒരു ഉഗ്രൻ ഫൈറ്റ്, പിന്നെ ആദ്യം പറഞ്ഞ രണ്ട് ഡാൻസ്, രണ്ട് വെടിവെയ്പ്പ്, ആസിഫ് അലിയും നിത്യയും തമ്മിലുള്ള ഒരു ഡ്യുയറ്റ് സോംഗ്, കുറെ സ്ലോ മോഷൻസ്, ലാസ്റ്റ് അവസാനം മലയാള സിനിമയിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ക്ലൈമാക്സ്. സംഗതി ഒരു പാർട്ടി ആയത് കൊണ്ട് പടം അവസാനിക്കുന്നതും ഒരു പാർട്ടി മൂഡിൽ ആയാൽ നന്നായിരിക്കും എന്ന ചിന്തയിലായിരിക്കണം ക്ലൈമാക്സിനു ശേഷം ഒരു ഗ്രൂപ്പ് ഡാൻസ് കൂടി അമൽ നടത്തിച്ചത്.

    അഭിനേതാക്കൾ എല്ലാവരും നായകന്മാരും വില്ലന്മാരും ഒരു അമൽ നീരദ് ചിത്രത്തിൽ എങ്ങനെ അഭിനയിക്കണം അങ്ങനെ തന്നെ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ തകർപ്പനാവും എന്ന് കരുതിയ ഇന്ദ്രജിത്ത് നന്നായെങ്കിലും വിചാരിച്ചത്ര ശോഭിച്ചില്ല എന്നാൽ റഹ്മാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കയ്യടി നേടി. കലാഭവൻ മണിയ്ക്ക് സ്ലോമോഷൻ സിനിമയിൽ അഭിനയിക്കുന്ന ഒരു അസ്കിത ഉണ്ടായിരുന്നു. ആസിഫ് അലിക്ക് അഭിനയിച്ച് വിഷമിപ്പിക്കുന്ന പണിയൊന്നും ഭാഗ്യത്തിനു സംവിധായകൻ കൊടുത്തില്ല. കൂട്ടത്തിലെ ഏറ്റവും സോഫ്റ്റ് ആയ നായകനാക്കി അവതരിപ്പിച്ച് ഹീറോയിസം കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ നിന്ന് ആസിഫിനെ സംവിധായകൻ തടഞ്ഞു. എന്തായാലും ബാച്ചിലേഴ്സിനു രസിക്കണം എന്ന ഉദ്ദേശത്തിൽ തന്റെ സ്ഥിരം ശൈലിയിൽ അമൽ നീരദ് ഒരുക്കിയ ഈ ചിത്രം ആ ശൈലി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    thnkz N S ......................

  4. #3
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai.. Thrissur nalla thirakkanalle..........

  5. #4
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


  6. Likes Brother liked this post
  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Thanks N S.

  8. #6
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks macha!!

    Status very good.

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  9. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks National Star...

  10. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks National Star

  11. #9
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    thanks NS...............

  12. #10
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks :).....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •