Page 78 of 78 FirstFirst ... 2868767778
Results 771 to 778 of 778

Thread: മലയാള സിനിമ മാറുന്നുവോ? Lets discuss about the New Generation Films

  1. #771
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default


    Quote Originally Posted by david john View Post
    enikku ee kundi padangalodu theere thalparyam ila...
    athu enthu padamanu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #772

    Default

    Quote Originally Posted by MeoW View Post
    pinnentha Kambi padangalodaano ??

  4. #773

    Default

    Quote Originally Posted by KARNAN View Post
    athu enthu padamanu
    chilavanmaar irangeetondu padathil, kundi,chandi,f*(), enokke ulla vaakulal kittiyal new gen aanenu... athinte koode kurachu bhai, buddy, machane thudangiya vaakukal kayattial poorthiyaaayi...

  5. #774
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by david john View Post
    chilavanmaar irangeetondu padathil, kundi,chandi,f*(), enokke ulla vaakulal kittiyal new gen aanenu... athinte koode kurachu bhai, buddy, machane thudangiya vaakukal kayattial poorthiyaaayi...
    Amen, Honey Bee okke hit aayille? athinum audience undennalle artham? Youth maathram vichaaricha ee padangalonnum ithrayum divasangal odilla. Family kayariyennu saaram. appo, Kerala familes new-gen aayennale?

  6. #775
    FK Niraashakamukan Jason's Avatar
    Join Date
    Aug 2007
    Posts
    14,535

    Default

    Amen new gen ennu parayan pattila.. fart jokes okke new gen aayi enniku thoniyilla bcz its not youth tht r saying

  7. #776
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    New generation ennu paranju ipol chara para koothara padangal irangi.. new generation padangalude ulla vilayum kalanjallo

  8. #777
    FK Addict AGNIDEVAN's Avatar
    Join Date
    Dec 2010
    Location
    Thripunithura
    Posts
    1,152

    Default

    Oro Samayath oro trend.....Ippo Stuff nde vellamadi d kaalam aan...pand oke mikyavarkum Kanjaav(ippozhathe stuff) adikunavan enn paranja manasil varunath oru koothara team ne aayirikum...oru thaadim valarthi koothara dress um itt nadakuna aal..Bt ippo Kadha maari...Sreenath Bhaasi ye pol ulla Teams oke adich thudangiyapo ath Trend aayii.Balsting aayi...Tripping aayi...Pillerude Kilim Poyi thudangi...
    I Never smoked A Cigarette Until I Was NINE...........

  9. #778

    Default

    http://www.mathrubhumi.com/movies/we.../#storycontent

    നവസിനിമകള്* തോല്പിക്കപ്പെടുന്നു
    എസ്.എസ്.സുമേഷ്*കുമാര്*

    posted on:
    04 Nov 2013




    1999, 2008 വര്*ഷങ്ങള്*ക്ക് മലയാളസിനിമയുടെ നാള്*വഴിയില്* ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അത് സിനിമ എന്തെങ്കിലും നേട്ടമുണ്ടാക്കിയതിന്റെ പേരിലല്ല. മറിച്ച് കോട്ടങ്ങളെകുറിച്ച് പരിതപിക്കാന്* ഇടയാക്കിയ രണ്ട് സന്ദര്*ഭങ്ങളുടെ പേരിലാണ്.യാഥാക്രമം സേതു, സുബ്രഹ്മണ്യപുരം തമിഴ്*സിനിമകള്* ഇറങ്ങിയ വര്*ഷങ്ങളാണ് അവ. നമ്മുടെ സിനിമ നിരൂപകന്*മാര്* അക്കാലത്ത് എത്രമേല്* വര്*ണ്ണിച്ചാലും മതിയാകാതെ ആ സിനിമകളെ ആഘോഷിച്ചു. സുബ്രഹ്മണ്യപുരം മലയാളത്തില്* ഇറങ്ങിയിട്ടുളള നിരവധി അരുംകൊലപടങ്ങളുടെ അനുകരണമായിട്ട് കൂടി അത്തരത്തില്* ഒന്ന് എന്തുകൊണ്ട് മലയാളത്തില്* ഉണ്ടാവുന്നില്ലെന്ന് വരെ നിരൂപിച്ചു. പുതുമകള്* ഉണ്ടാകാത്തതിനെകുറിച്ചും പ്രതിഭാദാരിദ്ര്യത്തേക്കുറിച്ചും വാചാലരായി.അയല്*പക്കത്തെ തീയേറ്ററുകളില്* ഉണ്ടാകുന്ന കാഴ്ചയുടെ വിപ്*ളവം അത് ഏത് രീതിയിലുളളതായിരുന്നെങ്കിലും നമ്മെ ഭ്രമിപ്പിക്കുന്നതായിരുന്നു. നിശ്ചലമായ ഒരു കുളം പോലെ കിടന്ന മലയാള സിനിമയില്* ചെറിയ ഒരു ഇളക്കം കണ്ട് തുടങ്ങുന്നത് 2010 ലാണ്. ഒരു പറ്റം യുവാക്കള്* ആശയം കൊണ്ടും പ്രതിഭ കൊണ്ടും സിനിമയെ മാറ്റിയെഴുതി.

    കേവലം ഒരു മാറ്റമായിരുന്നില്ല അത്. ഒരു വിപഌവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് അത്. കോക്ക്്്*ടെയിലും ചാപ്പാകുരിശും സാള്*ട്ട്്് ആന്*ഡ്്് പെപ്പറും അന്നയും റസൂലും 22 ഫീമെയ്ല്* കോട്ടയവും ഉസ്താദ് ഹോട്ടലുമൊക്കെ ഒരു പുതുവഴി തുറന്നവയാണ്. വാര്*പ്പ് മാതൃകകളെ തച്ചുടയ്ക്കുകയും താരങ്ങളുടെ കാല്* ചുവട്ടില്* അടിഞ്ഞ് കിടന്ന സിനിമയെ വ്യത്യസ്തമായ രീതിയിലേയ്ക്ക്്് മാറ്റുവാനും അവര്*ക്ക് സാധിച്ചു. സമാന്തരസിനിമകള്* ഏതാണ്ട്്് നിശ്ച്*ലമാവുന്ന കാലഘട്ടത്തില്* തന്നെയാണ് ചെറുതെങ്കിലും ഒരു മാറ്റം ഇവിടെ ഉണ്ടാക്കുന്നത്്. പിന്നിടുന്ന മൂന്ന് വര്*ഷങ്ങളില്* ആ മാറ്റം പല രീതിയില്* നമുക്ക് കാണുവാന്* സാധിക്കും. പക്ഷേ അപ്പോഴും ഒരു സംശയം മാത്രം ബാക്കിയാവുന്നു. ഈ മാറ്റത്തിന് വേണ്ട അംഗീകാരം നല്കുവാന്* നമ്മുടെ സിനിമ നിരൂപകന്*മാര്* മടിയ്ക്കുന്നതെന്തുകൊണ്ട്.. ആഘോഷിച്ചില്ലെങ്കിലും അംഗീകരിക്കുവാനെങ്കിലും തയ്യാറാവാത്തതെന്തുകൊണ്ട്.. ദോഷങ്ങള്* മാത്രം ചികയുകയും ഗുണങ്ങള്* അവഗണിക്കുകയും ചെയ്യുന്നതിന്റെ പൊരുളെന്താണ്.


    പല നടന്*മാരും പുതുസിനിമകളെ പറ്റി പറയുമ്പോള്* മനംപുരട്ടിയ വാക്കുകള്* ഉപയോഗിക്കുന്നതെന്തുകൊണ്ടാണ്. നിരൂപകന്*മാരുടെ രാഷ്ട്രീയത്തിന് ഇണങ്ങി ചേരാത്തതാണോ നവസിനിമകളുടെ പോരായ്മ. തെറ്റുകള്* ഉണ്ട്്്്. സമ്മതിക്കുന്നു. പക്ഷേ അത് മാത്രം ചൂണ്ടുകയും ചില നല്ല വശങ്ങളെ പുറന്തള്ളുകയും ചെയ്യുകയെന്നത്്് ഒരു തരം ഇരട്ടതാപ്പല്ലേ..

    പ്*ളീസ് ജനറേഷനെ ഇങ്ങനെ അപമാനിക്കരുതേ
    പുതുസിനിമകളെ ന്യൂജനറേഷന്* എന്ന തലക്കെട്ടിലാണ് സാധാരണ വിശേഷിപ്പിക്കാറുളളത്. നവതരംഗസിനിമകളെന്നും പറയുന്നുണ്ട്. പക്ഷേ ചില നിരൂപകന്*മാര്*ക്ക് അത്് നവതുരങ്കമാണ്. ഒന്ന് ഇരുത്തി ചിന്തിച്ചാല്* തന്നെ മനസിലാവും ഈ ന്യൂ ജനറേഷന്* ലേബലിംഗ് ഒരു തരം തരം താഴ്ത്തല്* പരിപാടിയാണെന്ന്. എത്ര ബാലിശമാണ് ആ വിശേഷണം. സിനിമയ്ക്ക് ജനറേഷന്* വ്യത്യാസമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്* സിനിമ പ്രായത്തിനനുസരിച്ച് ഓരോരുത്തര്*ക്കായി തിരുത്തേണ്ടി വരുമായിരുന്നു. ഏത് കാലത്തും സിനിമയുടെ വിജയം ആശ്രയിച്ചിരിക്കുന്നത് യുവത്വത്തിനെയാണ്. അവര്*ക്ക് തങ്ങളുടേതായ പ്രമേയം വേണമെന്ന് നിര്*ബന്ധവുമില്ല. കാലത്തിനനുസരിച്ച് അഭിരുചികള്* മാറി വന്നേക്കാം. പക്ഷേ സിനിമ ഏത് തലമുറയുടെയാണെന്ന് നോക്കി ആരും ഇതുവരെ തീയേറ്ററില്* കയറിയതായി അറിവില്ല. എന്തുകൊണ്ട് അത്തരമൊരു വിശേഷണം എന്ന് ചിന്തിച്ചാല്* അതൊരു ഗൂഢതന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    മലയാളസിനിമ എന്നും തങ്ങളുടെതായ ഭാവനാശൂന്യതയ്ക്ക് അടിപ്പെടണമെന്ന മൂഡധാരണ വച്ച് പുലര്*ത്തുന്ന ആരുടെയൊക്കയോ ചിന്തയില്* വിരിഞ്ഞതാവാം അത്തരമൊരു വിശേഷണം. മധ്യവയസ് പിന്നിട്ട നായകര്* പതിനാറുകാരിയുമായി ആടിപാടുന്നതിലെ ഔചിത്യമില്ലായ്മയും ഇരുപതോളം തടിമടന്*മാരെ ഒറ്റയടിയ്ക്ക് തച്ചുതകര്*ക്കുന്നതിലെ ശൂരത്വത്തിന് പിന്നിലെ ബുദ്ധിശൂന്യതയും ആരുടെയും ഉറക്കം ഇതുവരെയും കെടുത്തിയിട്ടില്ല. ന്യൂ ജനറേഷനാണ് അവരെ സംബന്ധിച്ചിടത്തോളം എണ്*പത് വയസ്് പിന്നിട്ട മലയാള സിനിമ നേരിടുന്ന പ്രധാന പ്രതിസന്ധി. പുതിസിനിമള്* പ്രേക്ഷകനെ മാറ്റുന്നുവെന്ന്്് സമ്മതിക്കുവാന്* ആര്*ക്കാണ് പേടി.

    നിര്*മ്മിച്ചത് മാറ്റത്തിലേയ്ക്കുളള തുരങ്കം
    പുതുസിനിമകള്* നല്കിയ ഏറ്റവും വലിയ സംഭാവന എന്നത് അത് പ്രേക്ഷകന്റെ കാഴ്ചയെ കുറിച്ചുളള കാഴ്ചപ്പാടുകള്*ക്ക് മാറ്റം വരുത്തിയെന്നത് തന്നെയാണ്. പ്രമേയത്തിന്റെ കനമല്ല. മറിച്ച് അത് ആവിഷ്*കരിക്കുന്നതിലെ രീതിയാണ്്് ചര്*ച്ചയാക്കേണ്ടത്്.

    സെല്ലുലോയ്ഡും കുഞ്ഞനന്തന്റെ കടയും അടക്കം ഗൗരവമുളള പ്രമേയങ്ങള്* ചര്*ച്ച ചെയ്ത സിനിമകള്* സ്വീകരിക്കപ്പെടുമ്പോള്* പ്രേക്ഷകന്* മാറിപ്പോയി എന്ന് പറയുന്നതില്* എന്താണ് തെറ്റ്. പത്ത് വര്*ഷം മുമ്പ് ഈ ചിത്രങ്ങള്* ഇറങ്ങിയിരുന്നെങ്കില്* എത്രയാളുകള്* അതിനെ സ്വീകരിക്കുമായിരുന്നു. വെറുമൊരു നോരമ്പോക്കിനപ്പുറം സിനിമ വളരുന്നുണ്ട്്.ഏതെങ്കിലും ഒരു നടന്റെ സാമീപ്യത്തിലപ്പുറം സംവിധായകന്റെ പേരില്* പ്രേക്ഷകന്* തീയേറ്ററില്* എത്തുവാന്* തുടങ്ങിയിട്ടുണ്ട്. വി കെ പ്രകാശിന്റെ, ആഷിക് അബുവിന്റെ, സമീര്* താഹിറിന്റെ സിനിമ എന്ന രീതിയില്* അവരുടെ സമീപനത്തില്* മാറ്റം വരുന്നുണ്ട്.


    കൂടുതല്* പൊലിപ്പിക്കാതെ തന്നെ നാടകീയത പരമാവധി ഒഴിവാക്കി സിനിമയെടുക്കുവാന്* അവര്* ശ്രമിക്കുന്നു. വര്*ഷങ്ങള്*ക്ക് മുമ്പ് വരെ മലയാളത്തില്* തലയെടുപ്പുളള പത്ത് കാമറമാന്*മാരാണ് ഉണ്ടായിരുന്നത്. എന്നാല്* ഈ കഴിഞ്ഞ മൂന്ന് വര്*ഷത്തിനിടയില്* തന്നെ ഇരുപതോളം പേര്* ഈ രംഗത്ത് വന്നിട്ടുണ്ട്. ഓരോ ഫ്രെയിമിലും വ്യത്യസ്തതയും മിഴിവും നല്കുവാന്* അവര്*ക്ക് സാധിക്കുന്നുമുണ്ട്. വളളുവനാടന്* സംസാര ശൈലിയില്* നിന്ന്്് പ്രാദേശികമായ സംഭാഷണത്തിലേയ്ക്ക്്് കഥാപാത്രങ്ങള്* മാറിയത്്് തന്നെ ഒരു വ്യത്യസ്തതയല്ലേ.

    സിനിമ എത്ര ബോറായാലും കാമറ മികച്ചതെന്ന്്് പ്രേക്ഷകന് പറയാന്* സാധിക്കുന്നുണ്ടെങ്കില്* അതിനെ മാറ്റം എന്നല്ലാതെ എന്താണ്്് വിളിക്കേണ്ടത്്. ഇതൊക്കെ എങ്ങനെ ന്യൂജനറേഷന്* എന്ന തലക്കെട്ട് നല്കി രണ്ടാംതരമാക്കി മാറ്റി നിര്*ത്താന്* സാധിക്കും. എന്നും നാലുകെട്ടും മുറചെറുക്കനും മുറപ്പെണ്ണും തമ്മിലുളള പ്രേമവും രാജകൊട്ടാരത്തിലെ ആറ്റുനോറ്റസന്തതിയുടെ പുടവ കൊടുക്കലും ഉത്സവമേളവും കാവടിയാട്ടവും മാത്രം മതിയോ നമ്മുടെ കച്ചവടസിനിമയ്ക്ക്.

    പ്രമേയത്തിലെ അനുകരണമാണ് പറഞ്ഞു കേള്*ക്കുന്ന മറ്റൊരു ആരോപണം. 2010 ന് മുമ്പ് ഇറങ്ങിയ എല്ലാ സിനിമകളും മലയാളത്തിന്റെ മാത്രം സൃഷ്ടികളായിരുന്നോ എന്നതാണ് മറുചോദ്യം. പ്രിയദര്*ശന്* ഹോളിവുഡ് സിനിമകളെ നല്ല വൃത്തിയും വെടിപ്പോടും മലയാളീകരിച്ചിട്ട് അതേ സിനിമകള്* ബോളിവുഡിലേയ്ക്കും മാറ്റിയിട്ടില്ലേ.. അനുകരണത്തിനപ്പുറം തന്റെതായ ാെരു കയ്യൊപ്പ് ഇടാന്* സാധിച്ചതല്ലേ ആ സിനിമകളുടെ നേട്ടമെന്നത്. പുതിയതരംഗ സിനിമകള്* കുടുംബങ്ങള്*ക്ക് കാണാന്* കഴിയില്ലെന്ന വാദത്തിനും ഉണ്ട് ഒരു എതിരഭിപ്രായം. കുടുംബസിനിമകള്* എന്ന ലേബലില്* ഇപ്പോള്* പടച്ചിറക്കുന്ന ഹാസ്യസിനിമകള്* എത്രയെണ്ണം നേരെ ചൊവ്വെ കുടുംബവുമായി പോയി കാണാന്* പറ്റും. സെന്*സര്*ബോര്*ഡിന്റെ കണ്ണ്്് വെട്ടിച്ചും അല്ലാതെയും എത്ര തെറിവാക്കുകളും പ്രകടനങ്ങളും തീയേറ്ററില്* തെന്നിവീഴുന്നുണ്ട്്്്്. ചാനലുകള്* വഴി എന്നും രാത്രി നമ്മുടെ പൂമുഖത്തെത്തുന്ന സീരിയലുകളും കോമഡി റിയാലിറ്റി ഷോകളും പടര്*ത്തുന്നതിലും വലിയ വിഷമാണോ പുതുതരംഗസിനിമകള്* വഴിയുണ്ടാകുന്നത്. ഒട്ടും ഇല്ലെന്ന് പറയാനാവും. പിന്നെ സംഭവിക്കുന്നത് എന്താണ്.

    തെറ്റല്ല വഴിമാറ്റപ്പെട്ട വിപഌവമാണത്്.


    ഏത് വിപഌവത്തിന്റെയും ഗതി മാറ്റപ്പെട്ട ചരിത്രമാണ് നമുക്ക് മുമ്പിലുളളത്. മലയാളസിനിമയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കുന്നത്. ബര്*മുഡ, വട്ടകണ്ണട, പെണ്* മദ്യപാനവും പുകവലിയും,ലൈംഗികമായ തുറന്ന് പറച്ചിലുകള്*, അസഭ്യം, തെറിവിളി, സാമൂഹത്തെ സംബന്ധിച്ച മിഥ്യാധാരണകള്*, അരാഷ്ട്രീയ വാദം ഇവയൊക്കെയാണ് ന്യൂജനറേഷന്* എന്ന ലേബലില്* പുറത്തിറങ്ങുന്ന സിനിമകളുടെ ചേരുവകള്*. കഴിഞ്ഞവര്*ഷം പുറത്തിറങ്ങിയ നൂറ്റിമുപ്പതോളം സിനിമകളില്* മുക്കാല്* ഭാഗത്തോളം മേല്* പറഞ്ഞ ചേരുവകളില്* പടച്ചുണ്ടാക്കിയവയാണ്. കൃത്യമായും ഓവര്*ഡോസോടെയും പുറത്തിറങ്ങിയ ഇവയില്* കഷ്ടിച്ച് ഒരാഴ്ചയെങ്കിലും തീയേറ്റില്* കളിച്ചത് എത്രയെണ്ണമുണ്ടാവും. ന്യൂജനറേഷന്റെ രുചിയായിരുന്നു ഈ സിനിമകള്*ക്കെങ്കില്* പുതുതലമുറ അത് ഏറ്റെടുക്കേണ്ടതായിരുന്നില്ലേ. ഇതേ ചേരുവകള്* തന്നെയല്ലേ ജനപ്രിയ സിനിമകള്* എന്ന രീതിയില്* ഇവിടെ പടച്ചിറക്കുന്ന സൃഷ്ടികള്*ക്കും. അവയ്*ക്കൊന്നും ആരുടെയും കല്ലേറ് കൊളളുന്നില്ലല്ലോ.

    അങ്ങനെ നോക്കുമ്പോള്* സിനിമയില്* ഉണ്ടാകുന്ന മാറ്റത്തിനെ ഉള്*ക്കൊളളാത്ത ഒരു തരം ഇരട്ടത്താപ്പാണ് ന്യൂജനറേഷന്* എന്ന പ്രയോഗം എന്ന് കാണുവാനാകും.നല്ല പ്രമേയങ്ങളും ആഖ്യാനരീതികളുമാണ് പുതിയ സിനിമയെ ശ്രദ്ധേയമാക്കുന്നത്. കഴിവുളളവര്* എങ്ങനെയായാലും തങ്ങളുടെ സ്ഥാനം നേടുക തന്നെ ചെയ്യും. അതിനെ മാറ്റി നിര്*ത്തിയിട്ടോ എതിര്*ത്തിട്ടോ കാര്യമില്ല. ഏത് കാലത്തും ഒരു സിനിമ വിജയിച്ചാല്* അതേ ജനുസ്സില്* ഉളള കുറേ സൃഷ്ടികള്* ഉണ്ടാകാറുണ്ട്. ഹാസ്യം വിജയിച്ചാല്* അതിന്റെ പിന്നാലെ കുറ്റന്വേഷണമാണെങ്കില്* പിന്നെ അതായി.

    കുടുംബസിനിമകളെങ്കില്* പിന്നെ അതാണ് നോട്ടം. അടൂരും അരവിന്ദനും ടി വി ചന്ദ്രനും ഒക്കെ വ്യത്യസ്തമായ രീതിയില്* സിനിമകള്* എടുത്തപ്പോള്* മന്ദതാളമാണ് അതിന്റെ മേന്മയെന്ന്്് കരുതി പിന്നെ അവാര്*ഡുകള്* മാത്രം ലക്ഷ്യമാക്കി ആ ശൈലിയില്* എത്ര സിനിമകളാണ് പുറത്തിറങ്ങിയിട്ടുളളത്. നല്ല മാറ്റത്തിനെ നശിപ്പിക്കുവാനാണ് ഇവിടെ ശ്രമം നടക്കുന്നത്്. തീയേറ്ററുകള്* അടക്കം അതിന് കൂട്ട്്് നില്്ക്കുന്നതാണ് ഖേദകരം. മലപ്പുറത്ത്് ഒരു തീയേറ്ററില്* ഷട്ടര്* എന്ന സിനിമ കാണാന്* പോയിട്ട്്് നിരാശരായി മടങ്ങേണ്ടി വന്ന നിരവധി പേരില്* ഒരാളാണെന്ന അനുഭവവും അതിന് കൂട്ടുണ്ട്്്. കഷ്ടിച്ച്്് ഒരാഴ്ച പോലും കളിക്കാതെ സിനിമ മാറിയതിന് പിന്നില്* പ്രേക്ഷകരുടെ കുറവ് മാത്രമല്ല കാരണമെന്ന്്് വ്യക്തം. കളളനാണയങ്ങളെയാണ് തരംതിരിക്കേണ്ടത്്.


    ഈ മാറ്റങ്ങള്* മറ്റേതെങ്കിലും ഭാഷയിലാണ് ഉണ്ടായിരുന്നതെങ്കില്* ഇപ്പോള്* നമുക്ക്് വാചാലരാവാന്* അത് മാത്രം മതിയാമാകുമായിരുന്നു. മലയാളമായിപ്പോയതാണെന്ന്്് തോന്നുന്നു ആ സിനിമകള്* ചെയ്്്ത തെറ്റ്്്്

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •