Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: സ്പിരിറ്റ്* ഒഴുകുമ്പോള്*

  1. #1

    Default സ്പിരിറ്റ്* ഒഴുകുമ്പോള്*


    അവധിക്കു നാട്ടില്* ആയതിനാലാണ് ഈ റിവ്യൂ ഇത്രയും താമസിച്ചത് .ജൂണ്* 17 നു കണ്ട ചിത്രത്തിന് റിവ്യൂ ഇടാന്* നീണ്ട 10 ദിവസങ്ങള്* വേണ്ടി വന്നു .


    ചേര്*ത്തല ചിത്രാഞ്ജലി തീയറ്ററില്* നിന്നാണ് പടം കണ്ടത് .ഫസ്റ്റ് ഷോ .നല്ല തിരക്കുണ്ടായിരുന്നു .ഹൌസ് ഫുള്* ആവാനാണ് സാധ്യത .
    ആദ്യമേ പറയട്ടെ സ്പിരിറ്റ്* എന്ന ചിത്രത്തിനെക്കള്* എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ ചിത്രത്തിന് ലഭിച്ച സ്വീകരണമാണ് .അഞ്ചു വര്*ഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജിത്ത് ലാലുമായി ചേരുമ്പോള്* കാമ്പുള്ള ഒരു കഥയോട് കൂടി എത്തുന്ന, ലാലിന് നല്ല പ്രകടനത്തിന് അവസരം നല്*കുന്ന, തരക്കേടില്ലാത്ത വിജയം നേടുന്ന ഒരു സിനിമ എന്നേ ഭൂരിഭാഗം പ്രേക്ഷകരെ പോലെ ഞാനും പ്രതീക്ഷിച്ചുള്ളൂ .പക്ഷെ അഭൂതപൂര്*വ്വമായ തുടക്കം ഈ ചിത്രത്തിന് ലഭിച്ചത് കണ്ടോപ്പോള്* സത്യത്തില്* അമ്പരന്നു പോയി .സിനിമ കണ്ടു കഴിഞ്ഞപ്പോള്* ആ അമ്പരപ്പ് ഒരു അത്ഭുതമായി മാറി .കാരണം ഈ കാണുന്ന ഗംഭീര തിരക്കിനു കാരണമാകാവുന്ന ഒന്നും തന്നെ ഈ ചിത്രത്തില്* ഇല്ല !!! ഒന്നും തന്നെ എന്ന് മനപൂര്*വം എഴുതിയതാണ് .


    തെറ്റിദ്ധരിക്കേണ്ട.സ്പിരിറ്റ്* എന്ന ചിത്രം മോശമാണെന്നോ മേന്മകള്* ഇല്ലാത്തതു ആണെന്നോ അല്ല ഞാന്* ഉദ്ദേശിച്ചത് . ഈ ചിത്രം സ്വീകരിക്കപെടാനുള്ള കാരണങ്ങളായി പറഞ്ഞു കേള്*ക്കുന്നതൊന്നും ( അതിപ്പോള്* ലാലിന്*റെ അസാമാന്യ പ്രകടനമായാലും ) മുന്*പൊരിക്കലും സിനിമകളുടെ ബോക്സ്* ഓഫീസ് പ്രകടനത്തില്* അത്രയധികം ഒന്നും സഹായിച്ചിട്ടുള്ളവ അല്ല . നല്ല സിനിമ എന്ന അഭിപ്രായം പലപ്പോഴും സിനിമകളെ ഇന്റര്*നെറ്റ്* ,മാധ്യമ ,അഭിപ്രായ ഹിറ്റുകള്* ആക്കാന്* മാത്രമേ സഹായിച്ചിട്ടുള്ളൂ എന്നതാണ് എനിക്ക് തോന്നുന്നത് .പാടിപുകഴ്തലുകള്*ക്കുമപ്പുറം പണം മുടക്കുന്നവന്റെ മേശമേല്* ഇരിക്കുന്ന വരവ് ചെലവ് കണക്ക് പുസ്തകത്തില്* ആശാവഹമായത് ഒന്നും തന്നെ ഇവ നല്*കുന്നില്ല എന്നതാണ് സത്യം .തീര്*ച്ചയായും ഇവയില്* രണ്ടോ മൂന്നോ എണ്ണം ശക്തമായ, രണ്ടാഭിപ്രയമില്ലാത്ത ലാഭകണക്കുകള്* പറയുന്നവ തന്നെ ആണ് എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ആണ് ഇത് പറയുന്നത് .


    എന്നാല്* സ്പിരിറ്റ്* എല്ലാതരത്തിലും ചരിത്രം മാറ്റിയെഴുതുകയാണ് .നല്ലതെന്ന അഭിപ്രായം ,അതില്* തന്നെ സിനിമയെ അതീവ ഗൌരവമായ സമീപനം ,സമൂഹത്തിനായി ശക്തമായ സന്ദേശത്തിനുള്ള ശ്രമം ,വളരെ കുറഞ്ഞ അളവിലുള്ള entertainment ഘടകങ്ങള്* ...അങ്ങനെ ഒരു ആവേശ പൂര്*വമായ സ്വീകരണത്തിന് നേര്* എതിരായ എല്ലാ സാധ്യതകളും ഉള്ള ചിത്രം .പക്ഷെ .മലയാളത്തിലെ മികച്ച initial നേടിയ ചിത്രങ്ങളുടെ കൂട്ടത്തില്* സ്പിരിടിനെയും ചേര്*ത്ത് വയ്ക്കാം എന്നുള്ളത് തീര്*ച്ചയായും ചരിത്രമെഴുതുന്നതാണ് .അതെ മലയാള സിനിമയെ വഴിമാറ്റി നടത്താന്* ശ്രമിച്ച ചിത്രങ്ങളുടെ നേതൃസ്ഥാനം ഇനി സ്പിരിടിനു നല്*കാം (ട്രാഫിക്കിനും സാള്*ട്ട് ആന്*ഡ്* പെപ്പെരിനും ഇനി സ്ഥാനമൊഴിയാം ) .പണപ്പെട്ടി ഉയര്ത്തികാട്ടി ഒരു പുച്ഛ ഭാവത്തോടെ നിന്നിരുന്ന മോഹിനിമാര്*ക്കും ചൈന ടൌണ്*കള്*ക്കും നേരെ നവ തരംഗ സിനിമകള്*ക്ക് ആവേശപൂര്*വം ഉയര്*ത്തിക്കാട്ടാവുന്ന, നട്ടെല്ലുള്ള വിജയം നേടിയ നേതാവ് സ്പിരിറ്റ്*


    തുറന്നു പറയാം,മാറിയ രഞ്ജിത്തിന്റെ ഏറ്റവും നല്ല സിനിമ അല്ല സ്പിരിറ്റ്* . പക്ഷെ ഏറ്റവും ധീരവും ശക്തവും ആയ സിനിമ ആണിത് .തീര്*ച്ചയായും ഏറ്റവും complicated ഉം . ലാളിത്യം ആയിരുന്നു നവകാല രഞ്ജിത്തിയന്* സിനിമകളുടെ മുഖമുദ്ര . അല്പമെങ്കിലും ആ പാതയില്* നിന്ന് വ്യതി ചാലിച്ചത് പലെരിക്ക് വേണ്ടിയാണു .അത് കഥ ആവശ്യപ്പെടുന്നതിനാലും ആണ് .എന്നാല്* സ്പിരിറ്റ്* ഒരു ലളിതമായ സിനിമ അല്ല .ലളിത ഹാസ്യത്തിന്റെ മനോഹാരിത തേടി സ്പിരിറ്റ്* ഓടുന്ന തീയറ്ററുകളില്* ആരും ചെല്ലേണ്ട .അവിടിവിടെ ചില ലാല്* ഫലിതങ്ങള്* നമ്മെ ഊറിചിരിപ്പിചെക്കാമെങ്കിലും ഈ ചിത്രം നമ്മെ അസ്വസ്ഥരാക്കുന്ന ഒന്നാണ് .മുഖമടച്ചു ഒരടി നല്*കുന്ന ചിത്രം .കാണുന്നവനെ ചിന്തിപ്പിക്കാന്* തന്നെ എടുത്ത ചിത്രം.ഏത് നിമിഷവും ഒരു ഡോകുമെന്ററി ആയിപോകാവുന്ന , ഒരു ഉപദേശ പ്രഹസനം ആയിപോയെക്കാവുന്ന ഒരു ചിത്രം അങ്ങനെ അല്ലാതാക്കിയത് രഞ്ജിത് നടത്തിയ perfect star casting കാരണമാണ് .അഭിനേതാക്കള്* ഒരു ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം .ഇത്ര ധീരമായ ഒരു പരീക്ഷണത്തിന്* രഞ്ജിത്തിനു ധൈര്യം കൊടുത്തതും ഈ അഭിനയ നിര തന്നെ ആവും .സിനിമ വെറുതെ കണ്ടു മറന്നു പോവേണ്ട ഒന്നല്ല അതിനുമപ്പുറം നമ്മുടെ ചിന്തകളെ വേട്ടയാടി അസ്വസ്ഥരാക്കെണ്ടവയാണ് എന്ന് ശക്തമായി വിളിച്ചു പറയുന്നു സ്പിരിറ്റ്* .


    മോഹന്*ലാല്* എന്ന അഭിനയ പ്രതിഭയുടെ ആരാധകന്* ആയതില്* വല്ലാതെ അഭിമാനം കൊണ്ട മറ്റൊരു അവസരം ,അതായിരുന്നു എനിക്ക് സ്പിരിറ്റ്* .ആടി തിമിര്*ക്കുകയായിരുന്നു അക്ഷരാര്*ഥത്തില്* ലാല്* .ദുരഭിമാനിയായ രഘുനന്ദന്* , മദ്യപാനിയായ രഘു നന്ദന്* , ചാനെല്* അവതാരകന്* ആയ സ്വയം കേമന്* എന്ന് വിശ്വസിക്കുന്ന രഘുനന്ദന്* ,പരിഹാസ്യനായി ഇളിഭ്യനായ രഘുനന്ദന്* ,കൂട്ടുകാരനായ ,കാമുകനായ ,പോരാളിയായ ,അസാമാന്യ മനസിന്റെ ഉടമയായ അങ്ങനെ എന്തെല്ലാമോ ആയ രഘുനന്ദന്* .സുഹൃത്തുക്കളെ നിങ്ങള്* ഒരു മോഹന്*ലാല്* ആരാധകന്* ആണെങ്കില്* നിങ്ങളുടെ രോമകൂപങ്ങള്* എഴുന്നു നില്*ക്കും പല മുഹുര്തങ്ങളിലും , നിങ്ങള്* മറ്റാരുടെയെങ്കിലും ആരാധകന്* ആണെങ്കിലും നിങ്ങള്* അത്ഭുതം കൊള്ളും ഈ മഹാ പ്രതിഭയെ ഓര്*ത്തു, ഇനി നിങ്ങള്* വെറുമൊരു പ്രേക്ഷകന്* ആണെങ്കില്* അതിനിയാള്* അഭിനയിച്ചോ എന്ന് സംശയത്തിലാകും..........അതെ മോഹന്*ലാല്* നമ്മെ വീണ്ടും വിസ്മയിപ്പിക്കുകയാണ് .വിറയ്ക്കുന്ന വിരലുകളും കറങ്ങുന്ന കണ്ണുകളും ഉറക്കാത്ത കാലുകളും ചടുലതയുടെ ശരീരമിളക്കലുകളും .....പരകായ പ്രവേശം !!! ചെന്ന് കണ്ടു നോക്ക് രഘുനന്ദനെ ......ഒരൊറ്റ ഉദാഹരണം ..ചാനല്* അവതാരകന്* ആയ രഘു ....വല്ലാത്ത ചാടുലതയാണ് അയാള്*ക്ക് ...തനിക്ക് മേല്* ആരും ഇല്ല എന്നാ ഭാവം അയാളില്* എഴുതിവച്ചിട്ടുണ്ട് ....ചോദ്യങ്ങള്* ചോദിക്കുന്ന രഘുനന്ദന്* ഒരു നിമിഷം പോലും തന്റെ ഇരിപ്പിടത്തില്* അടങ്ങി ഇരിക്കുന്നില്ല .അയാള്* ശരീരം ഇടക്കിടക്ക്* ഇളക്കികൊണ്ടിരിക്കും ..എതിരാളിയെ തറപറ്റിക്കാന്* വല്ലാത്ത ധൃതി ഉള്ള പോലെ ....ഞാന്* എല്ലാത്തിനും മുകളില്* എന്ന് തെളിയിക്കാന്* വെമ്പുന്ന പോലെ ...എന്തൊക്കെയോ പ്രശ്നങ്ങള്* ഉണ്ടെന്നു ഉള്ളിന്റെ ഉള്ളില്* കരുതുമ്പോഴും തനിക്ക്* ഒരു കുഴപ്പവുമില്ല എന്ന് സ്വയവും മറ്റുള്ളവരെയും വിശ്വസിപ്പിക്കാന്* ശ്രമിക്കുന്ന ശരീര ഭാഷ ....കണ്ടറിഞ്ഞോളൂ


    മോഹന്*ലാലില്* തീര്*ന്നില്ല അഭിനയകലയുടെ അത്ഭുതങ്ങള്* .......മധു ,തിലകന്* ,ലെന ,സിദ്ധാര്*ഥ്,കനിഹ ,ലാലിന്*റെ മകനായി വന്ന കുട്ടി ....അങ്ങനെ നിരവധിപേര്* പ്രത്യക്ഷപ്പെടുന്ന ഓരോ രംഗങ്ങളിലും നമ്മെ ഞെട്ടിക്കുന്നു ,വിസ്മയിപ്പിക്കുന്നു .പിന്നെ രണ്ടുപേര്* .... ലാലിനെ വെല്ലുവിളിച്ചുകൊണ്ട് നന്ദു ....പരകായ പ്രവേശം മറ്റൊന്ന് !!! നന്ദു നമ്മളില്* ഉയര്*ത്തുന്നത് ഒരു ചോദ്യം ആണ് ,അതും ഒരു രഞ്ജിത്തിയന്* ചോദ്യം ...ഇത്രയും കാലം എവിടെ ആയിരുന്നു ??? പ്രിയപ്പെട്ട ശങ്കര്* രാമകൃഷ്ണന്* ആര് പറഞ്ഞു ഇത് താങ്കളുടെ ആദ്യ അഭിനയ ശ്രമം എന്ന് ...അനായാസം എന്നാണ് താങ്കളുടെ പ്രകടനത്തിന് ഒറ്റവാക്ക് ...നന്ദി അന്നോപ്* മേനോന്റെ ശബ്ദ സൌകുമാര്യത്തിനും


    ചിത്രത്തിലെ മറ്റെല്ലാ ഘടകങ്ങളും നന്നായി .ഗാനങ്ങള്* ഹൃദ്യം. മഴപെയ്താല്* മാത്രം മുളക്കുന്ന വിത്തുകള്* ...അതിമനോഹരം.


    ഒരു സംവിധായകന്* എന്ന നിലയില്* രഞ്ജിത്തിന്റെ ഏറ്റവും മികച്ചതില്* നാലാം സ്ഥാനമേ ഞാന്* സ്പിരിടിനു കൊടുക്കൂ .തിരകഥ , ഇന്ത്യന്* റുപീ ,പാലേരി മാണിക്യം എന്നിവയ്ക്ക് ശേഷം ...പ്രാഞ്ചിയോടൊപ്പം അല്ലെങ്കില്* അല്പം മേലെ .ഒരു രസകരമായ സുന്ദര സിനിമ എന്ന നിലയില്* ഇന്ത്യന്* രുപീക്കും പ്രാഞ്ചിക്കും ശേഷമേ സ്പിരിറ്റ്* വരൂ .പക്ഷെ രഞ്ജിത്ത് നല്*കിയ ഏറ്റവും ശക്തമായ ധീരമായ സിനിമകളില്* ഒന്നാം സ്ഥാനം തന്നെ സ്പിരിടിനു .


    മോഹന്*ലാലിനോട് : നല്ല സിനിമകള്* മാത്രം തിരഞ്ഞെടുത്തു അഭിനയിക്കാം എന്നുള്ള താങ്കളുടെ നിലപാട് ഞങ്ങള്* പ്രേക്ഷകരും വിശ്വസിച്ചു എന്നുള്ളതിന് ഉദാഹരണമാണ് ഈ ചിത്രം നേടുന്ന ബോക്സ്* ഓഫീസ് സ്വീകരണം .പ്രണയം മുതല്* താങ്കള്* നടത്തുന്ന ശ്രമം വിജയം കാണുകയാണ് .പ്രണയത്തിലൂടെ ഞങ്ങള്* താങ്കളുടെ അടുത്തേക്ക് വന്നു ഗ്രാന്*ഡ്* മാസ്റ്ററിലൂടെ ഒപ്പമിരുന്നു ഇപ്പോള്* ഇതാ സ്പിരിറ്റില്* എത്തുമ്പോള്* ഞങ്ങള്* താങ്കളെ ചേര്*ത്ത് പിടിക്കുകയാണ് ....തുറന്നു പറഞ്ഞാല്* ഒരുപാടു നാളുകള്*ക്കു ശേഷം ആത്മാര്*ഥതയോടെ ....ഈ ലാലേട്ടനെ ഞങ്ങള്*ക്ക് വിശ്വാസമാണ് ,ഇനി ഒരു തിരിച്ചു പോക്ക് ദയവുചെയ്ത് നടത്തരുത്



    ഈ റിവ്യൂ വായിക്കുന്ന എല്ലാ സുഹൃത്തുക്കളോടുമായി: സ്പിരിറ്റ്* ഒരു ചിന്തിപ്പിക്കുന്ന ചിത്രമാണ്* .രസകരമായ കുറച്ചു മുഹുര്തങ്ങളും സിനിമ എന്ന മാധ്യമത്തിന്റെ ശക്തമായ ദ്രിശ്യനുഭവങ്ങളും ഉള്ള ചിത്രം .നഷ്ടപ്പെടുത്തരുത് ഈ അനുഭവം ....


    SPIRIT IS AN INTELLECTUAL ENTERTAINER .........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Niraashakamukan Jason's Avatar
    Join Date
    Aug 2007
    Posts
    14,535

    Default

    nice one mate!

  4. #3
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    Thanx ......

  5. #4
    FK Lover daredevil's Avatar
    Join Date
    Jul 2011
    Location
    Dubai
    Posts
    4,029

    Default

    thanx. . . . . .

  6. #5
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    review kollaam..

  7. #6
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    thanks harikrishnans

  8. #7
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,552

    Default

    Thanks HK.

  9. #8
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks harikrishnans

  10. #9
    FK Citizen ChalakudikaraN's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    11,720

    Default

    thankssssss ....gud

  11. #10
    FK Regular albistar's Avatar
    Join Date
    Mar 2011
    Location
    CHALAKUDY
    Posts
    752

    Default

    super review.....
    Davidetta.Kingfisher unda, chilled?....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •