Results 1 to 3 of 3

Thread: Manjummel boys : A quick review

  1. #1
    FK Addict Jack Dna's Avatar
    Join Date
    Feb 2021
    Location
    Kochi
    Posts
    1,912

    Default Manjummel boys : A quick review


    നിങ്ങൾ ഒരു ട്രിപ്പിന് പോയിട്ടുണ്ടോ ? നിങ്ങൾ നിങ്ങളുടെ ഏറ്റവും അടുത്ത എന്തിനും കൂടെ നിൽക്കുന്ന കൂടെ ട്രിപ്പ് പോകുമ്പോൾ ഏതു അറ്റം വരെയും കൂടെ നിൽക്കുന്ന ഫ്രണ്ടിൻസിന്റെ കൂടെ ട്രിപ്പ് പോയിട്ടുണ്ടോ ? എങ്കിൽ ഈ പടം നിങ്ങൾക്ക് ഒരു കിടിലൻ എക്സ്പീരിയൻസ് ആയിരിക്കും തരുന്നത് .


    ആദ്യമേ പറയാം നല്ല നിലവാരം ഉള്ള സ്ഥലത്തു നിന്നെ പടം കാണാവൂ ഇല്ലേൽ ഇത് വെറും ശരാശരി നിലവാരത്തിൽ ഒതുങ്ങുന്ന ഒരു പടം ആയിരിക്കും.


    ഇനി പടത്തിലേക്ക് വരാം , ഒരു കൂട്ടം ഫ്രണ്ട്*സ് അവരുടെ കൂട്ടുകെട്ട് ഉണ്ടാക്കുന്നതും അതിൽ നിന്നും അവർ കൊടൈക്കനാൽ ട്രിപ്പ് പോകുന്നതും ആണ് ഇതിവൃത്തം , പക്ഷെ ഈ സിനിമയുടെ മെയിൻ നട്ടെല്ല് എന്ന് പറയുന്നത് ഇതിലെ കാമറ വർക്ക് ആണ് . ഗുണ കേവ്സ് എത്തുമ്പോൾ മുതൽ നിങ്ങൾ സ്*ക്രീനിൽ കാണുന്നത് വേറെ ലെവൽ അന്യായ സാദനം ആണ് .


    ഇതിലെ ഇവരുടെ ഫ്രണ്ട്ഷിപ് അതിലെ പേർസണൽ ലൈഫെയിലെ struggles എല്ലാം നാച്ചുറൽ ഒന്നും ആർട്ടിഫിഷ്യൽ അല്ല. ഇതിൽ ജൂനിയർ ലാൽ ഒക്കെ എന്റെ വീടിന്റെ അടുത്ത് ഒക്കെ ഉണ്ടായിരുന്ന ചേട്ടന്റെ ഒക്കെ ഒരു സ്വഭാവം , അമ്മാതിരി റിയലിസ്റ്റിക് . ഇതിലെ ഖാലിദ് റഹ്മാന്റെ കഥാപാത്രം അതൊക്കെ ഈ ടീമ്സിൽ എത്തി ചേരുന്ന രീതി ഒക്കെ നന്നായി വന്നിട്ടുണ്ട് . സെക്കന്റ് ഹാഫ് കൊണ്ട് വീണ്ടും മലയാളം സിനിമ ഞെട്ടിക്കുവാന് , ഇതിലെ ഫസ്റ്റ് ഹാഫ് കുറച്ചുപേർക്കെങ്കിലും ബോർ അടിച്ചു എന്ന് തോന്നിയാലും സെക്കന്റ് ഹാഫ് ഇന്റർനാഷണൽ ലെവൽ ആണ് , അതിനി മ്യൂസിക് ആയാലും , പെർഫോമൻസ് ആയാലും , ക്യാമെറ വർക്ക് ആയാലും . അസാധ്യമായ ക്യാമെറ പരിപാടി . ഇതിനു ഇങ്ങനെ അല്ലാതെ വേറെ ഒരു ദൃശ്യ ഭംഗി കൊടുക്കാൻ ഇല്ല .


    അതുകൊണ്ടു എന്താ : അവർ അനുഭവിക്കുന്ന വേദന , കരച്ചിൽ അവസാനം ഉള്ള പിരി മുറുക്കം ഒക്കെ നമ്മക്കും ഫീൽ ചെയ്യും . ഇതിനെ ആണ് ഡയറക്ഷൻ എന്ന് പറയുന്നത് . അമ്മാതിരി പൊളിച്ചടുക്കൽ ആയിരുന്നു .


    സൗബിൻ എനിക്ക് kumbalingi മാറ്റി നിർത്തിയാൽ ബാക്കി ഒരു പടവും എനിക്ക് ഇഷ്ടപെട്ടിട്ടില്ല. പക്ഷെ ഇതിലെ ഇങ്ങേരുടെ പെർഫോമൻസ് അന്യായ നിലവാരം ആയിരുന്നു . flawless എന്നൊക്കെ പറയുന്ന പോലെ ആണ് അങ്ങേരുടെ അഭിനയം ഇതിൽ .


    ശ്രീനാഥ് ഭാസി ഇതാണ് കംഫോര്ട് ലെവലിൽ പടം അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം , കഴിവ് മൊത്തം പുറത്തോട്ടു എടുക്കാൻ പറ്റുന്ന ഒരു മനുഷ്യൻ ഇമ്മാതിരി നാച്ചുറൽ അഭിനയം ... ക്ലൈമാക്സ് പോർഷനിലെ സ്വപ്നം കാണലും ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഉള്ള കരച്ചിലും എല്ലാം വേറെ വേറെ വേറെ ലെവൽ . ഇങ്ങേരെ ആണോ മലയാള സിനിമ ബാൻ ചെയ്യാൻ നോക്കിയത് ?




    ബാക്കി എല്ലാപേരും അവരുടെ റോൾ ഭംഗി ആയിട്ട് ചെയ്തിട്ടുണ്ട് ഇതിൽ ഏറ്റവും കയ്യടി കൊടുക്കേണ്ടത് കാസ്റ്റിംഗ് ആണ് . പെർഫെക്റ്റ് എന്ന് പറഞ്ഞാൽ പോരാ പെർഫെക്റ്റ് ഓക്കേ ആണ് .








    ഇനി അവസാനിപ്പിക്കുന്നതിന് മുന്നേ , ഇപ്പൊ ഷാരൂഖ് ഖാനെ പോലെ കൈയും വിരിച്ച നില്ക്കാൻ തോന്നുന്നു : കാരണം സിനിമകൾ ആയ
    ആട്ടം
    മലൈക്കോട്ടൈ വലിബൻ
    ഓസ്*ലെർ
    അന്വേഷിപ്പിൻ കണ്ടെത്തും
    പ്രേമലു
    ഭ്രമയുഗം
    ഇപ്പൊ ഇതും :


    മലയാള സിനിമ അതിന്റെ സർവ രൂപവും എടുത്തു വെറൈറ്റി പടങ്ങൾ ഇറങ്ങുന്നത് ഇതാദ്യം എന്ന തോന്നുന്നേ . ബോക്സ് ഓഫീസിൽ എന്ത് പ്രകടനം നടത്തെന്ന് എന്ന് നോക്കുന്നതിനേക്കാൾ ഇമ്മാതിരി വെറൈറ്റി പടങ്ങൾ എപ്പളും രോമാഞ്ചം തന്നെ ആണ്




    For a human to understand, this is not human love. It is more holy beyond that. യെസ് ഫ്രണ്ട്ഷിപ് , ബ്രദർഹുഡ് എന്നൊക്കെ പറയുന്നത് മനുഷ്യന്മാർ തമ്മിൽ ഉള്ള വെറും ഇഷ്ടം അല്ല .... അതയും താണ്ടി പുനിതമാണത്*

  2. Likes Movie Lover, Rayaan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Ningalude review vayikumbol thanne cinima kanan thonunu

  5. Likes Jack Dna liked this post
  6. #3

    Default

    Good review. yes. Feel proud of Malayalam cinema... By increasing the quality to a certain extent we can control other language domination in our BO
    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •