Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: Jawan Of Vellimala Review By Hail: കണ്ടിരിക്കാവുന്ന ചിത്രം

  1. #1
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default Jawan Of Vellimala Review By Hail: കണ്ടിരിക്കാവുന്ന ചിത്രം


    Jawan of Vellimala [Abu Dhabi, Elderado Cinema, 1:30 Show. Status: around 25%.]

    Average 1st Half + Above Average to good 2nd half = Watchable

    ഇവിടെ പല റിവ്യുകളിലും പറഞ്ഞ പോലെ വളരെ മികച്ച ഒരു സിനിമ ഉണ്ടാക്കുവാനുള്ള അവസരം ആണ് അലസമായ തിരക്കഥയും, സംവിധാനത്തിലെ പാകപ്പിഴകളും മൂലം നഷ്ട്ടപ്പെട്ടത്*. എന്നിരുന്നാലും പുതുമയുള്ള ഒരു കഥയും ഭംഗിയുള്ള ഫ്രൈമുകളും നല്ല അഭിനയ മുഹൂര്*ത്തങ്ങളും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് അനൂപിന്*റെ ജവാന്*.

    ജെയിംസ്* ആല്*ബെര്*ട്ട് - ലാല്* ജോസ് മുതല്* അനൂപ്*കണ്ണന്* വരെ
    വളരെ നല്ല ഒരു ആശയം കണ്ടുപിടിക്കുന്നതില്* ഒതുങ്ങുന്നു തന്*റെ ജോലി എന്ന് ഈ കഴിവുള്ള എഴുത്തുകാരന്* തെറ്റിദ്ധരിക്കുന്നുവോ? എല്ലാ ചിത്രങ്ങളിലും പുതുമയുള്ള പ്രമേയങ്ങള്* തന്നെ ആണ് ജെയിംസ്* അവതരിപ്പിച്ചത്. ഇത്തവണയും വളരെ പ്രസക്തിയുള്ളതാണ് പ്രമേയം. പക്ഷെ ആദ്യ ചിത്രത്തില്* നിന്നും മുന്നോട്ടു പോകുംതോറും സിനിമകളുടെ തിരശ്ശീലയിലെ രൂപം മോശമായിക്കൊണ്ടിരിക്കുന്നു. ആദ്യ ചിത്രത്തില്* ലാല്* ജോസ് എന്ന മിടുക്കനായ സംവിധായകന്* തിരക്കഥയിലെ പാളിച്ചകള്* തന്*റെ സാമര്*ത്ഥ്യം കൊണ്ട് മറികടന്നതാണ് എന്ന് തോന്നിപ്പോകും വിധമാണ് അതിനു ശേഷം വന്ന അദ്ദേഹത്തിന്റെ സിനിമകള്*. മികച്ച പ്രമേയങ്ങള്* കണ്ടെത്തുന്നതോടൊപ്പം അവയെ മികച്ച തിരക്കഥ ആക്കി സംവിധായകന് നല്*കേണ്ട ഉത്തരവാദിത്വവും ജെയിംസ്* തിരിച്ചറിയണം. ഇനിയും നല്ല ആശയങ്ങള്* കണ്ടെത്തുവാനും അവയെ മികച്ച തിരക്കഥ ആക്കി മാറ്റുവാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    സംവിധായകന്*റെ സിനിമ ആണോ ജവാന്*?
    അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. തന്*റേതായ രീതിയില്* ഈ സിനിമയെ എടുക്കാതെ തിരക്കഥയെ കൂടുതലായി ആശ്രയിച്ചപ്പോള്* അനൂപ്* തന്*റെ ഗുരുവിന്*റെ രീതികളുടെ ശക്തി തിരിച്ചറിയാതെപോയി. വളരെ നന്നായി എടുത്ത ചില രംഗങ്ങള്* കഴിവുള്ളൊരു സംവിധായകന്*റെ സൂചനകള്* ആയി കണ്ടു ഇനിയുള്ള സിനിമകള്* ഈ പുതുമുഖ സംവിധായകന്*റെ ശക്തമായ സാന്നിധ്യം അറിയിക്കട്ടെ എന്ന് ആശംസിക്കുന്നു.



    എഡിറ്റിംഗ് - ചില അഭിപ്രായങ്ങള്*

    ആദ്യ പകുതിയിലെ രസംകൊല്ലിയായ യക്ഷിഗാനം ഒഴിവാക്കാമായിരുന്നു. ജവാന്റെ പേടികളെ ഒരുപാട് വിസ്തരിച്ചു കാണിച്ച ആദ്യപകുതിയെ തീര്*ത്തും അപ്രസക്തമാക്കിക്കളഞ്ഞു രണ്ടാം പകുതിയില്* പേടിയുടെ കാരണം വ്യക്തമാക്കുന്നത് ഒട്ടും പ്രാധ്യാനമാര്*ഹിക്കാത്ത രംഗം പോലെ അവതരിപ്പിച്ചതിലൂടെ. വളരെ ത്രില്ലിംഗ് ആയി എടുക്കാമായിരുന്ന രണ്ടാം പകുതി അനൂപിന്*റെ ജവാനിലും മോശമല്ലെങ്കിലും ഒരുപാട് നന്നാക്കാമായിരുന്നു. ഒരു ഗാനം മുന്*പ് തന്നെ പുറത്തുവിട്ടിരുന്നത് കൊണ്ട് നിലവിലെ രൂപത്തില്* ഇന്റര്*വെല്* രംഗം വേണ്ടത്ര ജിജ്ഞാസ ഉണ്ടാക്കുന്നില്ല. പകരം ആദ്യ പകുതിയിലെ കുറച്ചു രംഗങ്ങളും യക്ഷിഗാനവും ഒഴുവാക്കി രണ്ടാം പകുതിയിലെ ആദ്യ രംഗങ്ങളില്* കാണിക്കുന്ന ഭാഗങ്ങള്* ആദ്യപകുതിയില്* ചേര്*ത്ത് ചിത്രത്തിലെ മറ്റൊരു സസ്പെന്*സ് രംഗം ഇന്റെര്*വല്* ആക്കിയിരുന്നെങ്കില്* രണ്ടു പകുതികളും തമ്മിലുള്ള സ്വരച്ചേര്*ച്ച ഇല്ലായ്മ ഒഴിവാക്കാമായിരുന്നു.


    മികച്ചു നിന്നവ:
    *നല്ലൊരു പ്രമേയം.
    *പുതുമയുള്ള കഥാന്തരീക്ഷം
    *സതീഷ്* കുറുപ്പിന്റെ ഫ്രൈയിംസ് സിനിമയുടെ മുഖ്യ ആകര്*ഷണമാണ്.
    *അഭിനേതാക്കള്*. അവരെ മുന്നില്* നിന്ന് നയിച്ച നിര്*മ്മാതാവ് കൂടി ആയ നമ്മുടെ സ്വന്തം മമ്മൂക്ക. അദ്ധേഹത്തിന്റെ ചില നല്ല അഭിനയ മുഹൂര്*ത്തങ്ങള്* കൂടി ഉള്*പ്പെടുത്താമായിരുന്നിട്ടും ജെയിംസ്*-ന്*റെ തിരക്കഥക്ക് അതിനു സാധിച്ചില്ല. എന്നാല്* കൂടി പാവത്താനും തിരിച്ചറിയപ്പെടാതെ പോകുന്നവനുമായ ഒരു നല്ല മനുഷ്യനെ മമ്മൂട്ടി മികച്ചതാക്കി. ശ്രീനിവാസന്റെ ചില സംഭാഷണ ശകലങ്ങള്* ചിരിയുളവാക്കുന്നവയാണ്. ബാബുരാജിന് ചിലപ്പോഴൊക്കെ കഥാപാത്രം കൈവിട്ടുപോയ പോലെ തോന്നി. മറ്റു താരങ്ങള്* മിക്കവരും അവരുടെ ജോലി നന്നായി ചെയ്തു.
    *കുറച്ചേ ഉള്ളെങ്കിലും മമ്മൂക്ക പാടിയ രണ്ടു ഗാനങ്ങളും "പുരനിറഞ്ഞൊരു പാതിരാ" എന്ന ഗാനവും.

    നന്നാക്കേണ്ടിയിരുന്നവ:
    *ആദ്യപകുതിയും രണ്ടാം പകുതിയും തമ്മിലുള്ള സ്വരച്ചേര്*ച്ച ഇല്ലായ്മ.
    *സംവിധാനത്തിലെ പാളിച്ചകള്*.
    *യക്ഷിഗാനം - ഒഴിവാക്കേണ്ടത്
    *മമ്മൂട്ടി എന്ന നടന് ഒരു വെല്ലുവിളി ആകാമായിരുന്ന "ഗോപി കൃഷ്ണനെ" നല്*കാന്* കഴിയാതിരുന്നത്. അവസാന നിമിഷങ്ങളില്* കുറച്ചുകൂടെ നല്ല രംഗങ്ങള്* ചേര്*ക്കാമായിരുന്നു. മമ്മൂട്ടി എന്ന നടന്*റെ കഴിവ് കണ്ടറിഞ്ഞ മലയാളി പ്രേക്ഷകര്* അതാഗ്രഹിക്കുന്നതില്* ഒരു പുതുമയുമില്ല.

    മികച്ചൊരു ചിത്രത്തിനുള്ള ശ്രമത്തിന്*റെ ഭാഗികമായ വിജയം ആണ് നിലവിലെ രൂപത്തില്* കണ്ടിരിക്കാവുന്ന ഒരു ചിത്രം ആയ അനൂപിന്*റെ ജവാന്*.

    Good theme + Good performance + Nice visuals - Loose script - average to above average direction = above average to good / watchable Movie.

    Rating: 2.95/5

    [Crowd response : neutral.
    അധികം ബഹളങ്ങള്* ഒന്നും ഇല്ലായിരുന്നു. ചില തമാശകള്* എല്ലാവര്*ക്കും ഇഷ്ട്ടപ്പെട്ട പോലെ തോന്നി.
    എന്*റെ ഫാമിലിക്ക്* സിനിമ നല്ലതാണ് എന്ന അഭിപ്രായമാണ്. ആ യക്ഷിഗാനം വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു.]


    Thank You For Your Valuable Time
    Last edited by Hail; 10-26-2012 at 08:29 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. Likes Hail liked this post
  5. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks Hail...

  6. Likes Hail liked this post
  7. #4
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Thanks macha..good review.

  8. Likes Hail liked this post
  9. #5
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by Karikamuri Shanmugan View Post
    Thanks Hail..!
    Quote Originally Posted by maryland View Post
    thanks Hail...
    Welcome frnds...

    Quote Originally Posted by JabbaR View Post
    Thanks macha..good review.
    thanks n welcome

  10. #6
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks Bhai

  11. Likes Hail liked this post
  12. #7
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Thanks Hail..Nannayittundu..Repped.

  13. Likes Hail liked this post
  14. #8
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Quote Originally Posted by Hari Jith View Post
    Thanks Bhai
    WELCOME MACHA...

    Quote Originally Posted by ALEXI View Post
    Thanks Hail..Nannayittundu..Repped.
    thnks 4 ur kind wrds n rep..

  15. #9

    Default

    thnx... evidunna kande?

  16. Likes Hail liked this post
  17. #10
    FK Lover
    Join Date
    Jan 2010
    Location
    Palakkad
    Posts
    4,703

    Default

    Thanks Hail bhai. Good review.....

  18. Likes Hail liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •