Page 1 of 3 123 LastLast
Results 1 to 10 of 21

Thread: പി. ഗോവിന്ദപിള്ള അന്തരിച്ചു

  1. #1
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default പി. ഗോവിന്ദപിള്ള അന്തരിച്ചു




    പി ജി വിടവാങ്ങി
    സ്വന്തം ലേഖകന്*
    Posted on: 23-Nov-2012 03:00 AM

    തിരു: മാര്*ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്* മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.15ന് തിരുവനന്തപുരംകിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

    ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്* സജീവ സാന്നിധ്യമായിരുന്നു പി ജി എന്ന പി ഗോവിന്ദപിള്ള. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്*: എം ജി രാധാകൃഷ്ണന്* (സ്പെഷ്യല്* കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്* പാര്*വതി ദേവി (പിആര്*ഒ, കുടുംബശ്രീ). മരുമക്കള്*: എ ജയശ്രീ (സയന്റിസ്റ്റ്, എല്*പിഎസ്സി, ഐഎസ്ആര്*ഒ, തിരുവനന്തപുരം), വി ശിവന്*കുട്ടി എംഎല്*എ. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്* 1926 മാര്*ച്ച് 25ന് ജനം. അഛന്* എം എന്* പരമേശ്വരന്*പിള്ള. അമ്മ: കെ പാറുക്കുട്ടി.

    ഉയര്*ന്ന മാര്*ക്കോടെ ഇന്റര്*മീഡിയറ്റ് പാസായ അദ്ദേഹം ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്*ത്തിയാക്കി. 1946ല്* കമ്യൂണിസ്റ്റ് പാര്*ടിയില്* അംഗമായി. 1953ല്* അവിഭക്ത കമ്യൂണിസ്റ്റ് പാര്*ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്* പെരുമ്പാവൂരില്*നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്* തടവില്* കഴിയുമ്പോള്* മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭ ചേര്*ന്നില്ല. 1998ല്* മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്* മത്സരിച്ചു.

    പാര്*ടി പിളര്*പ്പിനുശേഷം സിപിഐ എമ്മില്* ഉറച്ചുനിന്ന പിജി 1964 മുതല്* 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്*മാന്*, ജേര്*ണല്* ഓഫ് ആര്*ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്*പറേഷന്* ചെയര്*മാന്*, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്* എന്നീ നിലകളില്* പ്രവര്*ത്തിച്ചിട്ടുണ്ട്. കേരള- കാലിക്കറ്റ് സര്*വകലാശാലകളുടെ ഭരണ സമിതിയിലും ബോര്*ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്*റ്റികളിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്* ഒരാളാണ്.

    വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്*ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്*ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്*വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്*, മഹാഭാരതം മുതല്* മാര്*ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്*ക്സിസ്റ്റ് വീക്ഷണം, ആഗോളവല്*ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്*. നിരവധി കൃതികള്* മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്*ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്*തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്*ഡ് അടക്കം നിരവധി പുരസ്കാരങ്ങള്* ലഭിച്ചിട്ടുണ്ട്.
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Condolences.......

  4. #3
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Aadaranjalikal.............

  5. #4
    FK Citizen kireedam's Avatar
    Join Date
    Nov 2011
    Location
    Thrissurkaran
    Posts
    10,820

    Default

    Rip..............

  6. #5
    FK Citizen kireedam's Avatar
    Join Date
    Nov 2011
    Location
    Thrissurkaran
    Posts
    10,820

    Default


  7. #6
    FK Citizen kireedam's Avatar
    Join Date
    Nov 2011
    Location
    Thrissurkaran
    Posts
    10,820

    Default


  8. #7
    FK Citizen
    Join Date
    Sep 2010
    Location
    Cochin
    Posts
    16,226

    Default

    lal salam.............

  9. #8
    FK Regular
    Join Date
    Apr 2010
    Location
    CANADA
    Posts
    609

    Default

    ലോകം എങ്ങനെ തനിച്ചായി?

  10. #9
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Condolences...

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    aadharanjalikalllllllllllll

    laalsalaam
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •