Page 1 of 3 123 LastLast
Results 1 to 10 of 24

Thread: I Love Me /ഐ ലവ് മീ

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default I Love Me /ഐ ലവ് മീ


    Theater : Kunnamkulam bhavana 24/12/12
    second show

    Status : 10 %

    ഗ്രാന്റ്മാസ്റ്റർ എന്ന ഹിറ്റിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, മല്ലു സിംഗ് എന്ന സൂപ്പർ ഹിറ്റിനു ശേഷം സേതു തിരകഥയെഴുതുന്ന ചിത്രം, തട്ടത്തിൻ മറയത്ത് എന്ന മെഗാഹിറ്റിനു ശേഷം ഇഷ തല്വാർ നായികയാകുന്ന ചിത്രം ഇങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടായിരുന്നു വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിച്ച ഐ ലവ് മീ എന്ന ചിത്രത്തിനു. കരിയറിൽ ഇതേ വരെ ഒറ്റൊയ്ക്കൊരു ചിത്രം വിജയിപ്പിച്ച ചരിത്രമില്ലാത്ത 3 നായകന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് കൂടി വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

    കൊച്ചിയിൽ അല്ലറ ചിലറ തട്ടിപ്പുകളുമായി നടക്കുന്ന സാവിയെയും പ്രേമിനെയും അങ്ങ് ബാങ്കോക്കിലേക്ക് ഒരു കൊട്ടേഷനു വേണ്ടി വിളിച്ചു വരുത്തുകയാണു രാം മോഹൻ. രാം മോഹന് നടപ്പിലാക്കുന്ന ബുദ്ധിപരമായ തിരകഥയിലൂടെ നീങ്ങൂന്ന അതീവ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ നിറഞ്ഞതാണു ഐ ലവ് മീ എന്ന ചിത്രം.

    പഴയ ഒരു സുകുമാരക്കുറുപ്പ് ലൈൻ തിരകഥയെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുമെങ്കിലും പിന്നീടങ്ങോട്ട് സാക്ഷാൽ ഷെർലക് ഹോംസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണു രാം മോഹന്റെ പ്രവർത്തികൾ. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സാവിയും പ്രേമും ഇതിനെയെലാം എങ്ങനെ നേരിടുന്നു എന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

    പതിവിനു വിപരീതമായി പ്രേം എന്ന കഥാപാത്രം ആസിഫ് അലി നന്നാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ഡയലോഗ് പറയാൻ വാ തുറന്നില്ലെങ്കിൽ സ്ക്രീനിൽ കാണാൻ കൊള്ളാം. അനൂപ് മേനോന്റെ സ്ഥിരം All i Know കഥാപാത്രം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബാബു രാജിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകണം ബിജു പപ്പൻ എന്ന നടനെ കോമാളി വേഷം കെട്ടിച്ചത്. പക്ഷെ സംഗതി ഏറ്റില്ല.

    പിന്നെ എടുത്ത് പറയാനുള്ളത് നായിക ഇഷയുടെ അഭിനയമാണു. തട്ടത്തിൻ മറയത്തിന്റെ ഗ്ലാമർ കണ്ട് ഈ പടത്തിലേക്ക് ക്ഷണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സിഡി ഒന്ന് ഓടിച്ച് കാണുകയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അഭിനയമെന്ന പേരിൽ ഈ നടി കാണിച്ചു കൂട്ടിയ കോപ്രായത്തരങ്ങൾ സഹിക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് വരില്ലായിരുന്നു.

    ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രം ന്യൂജനറേഷൻ ശ്രേണിയിൽ പെട്ടതാണു എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകണം ബി ഉണ്ണികൃഷണൻ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്. പാതി പൂർത്തിയായ തിരകഥയുമായിട്ടാകണം സേതു തായ്ലാണ്ടിലേക്ക് വണ്ടി കയറിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിക്ക് ശേഷം അപ്രതീക്ഷിതമായ നിലയിലേക്ക് ദയനിയമായി സിനിമ കൂപ്പ് കുത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരകഥാകൃത്തിനു തന്നെയാണു.

    ന്യൂജനറേഷൻ എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണു എന്നാണു സിനിമക്കാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റാണു എന്ന്തിരിച്ചറിയാനുള്ള ബുദ്ധിവികാസം പ്രേക്ഷകർക്ക് ഉണ്ടായിരിക്കുന്നു എന്നതാണു ഈ ചിത്രം കളിക്കുന്ന തിയറ്ററിലെ ഒഴിഞ്ഞ കസേരകൾ പറയാതെ പറയുന്നത്.കണ്ണുള്ള സിനിമാക്കാർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ.
    Last edited by National Star; 12-25-2012 at 07:07 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Eazy04's Avatar
    Join Date
    Dec 2011
    Posts
    6,198

    Default

    Thnkz bhai...

  4. #3

    Default

    thanks NS...

  5. #4

    Default

    Thanks NS..

  6. #5

    Default

    thanks NS.............
    FK LOVER

  7. #6

    Default

    Thanks national star

  8. #7
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks National Star..

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx NS
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks National Star..............

  11. #10

    Default

    Ou karyam Parayatte.

    B unnikrishnanu paranjittulla pani Writtying anu. ee Rajesh jayaramane okke vechu shaji kailas potta padangal cheyyunnu. unni-shaji oru film cheythu koode. The Tiger best example.

    ithu ezhuthanariyunnavan samvidhanikkunnu, samvidhanikkan ariyavunnavanu nalla script kittunnilla. enthoru virodabhasam.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •