Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ◄█║FK RECOLLECTION║█►Priya Hasyatharam Pappu Vidavangiyittu 13 Varsham Tikayunnu

  1. #1
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default ◄█║FK RECOLLECTION║█►Priya Hasyatharam Pappu Vidavangiyittu 13 Varsham Tikayunnu


    FK RECOLLECTION THREAD

    Feb 25
    Kuthiravettam Pappu

    പകരകാരന്* ഇല്ലാത്ത അപൂര്*വ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞു പതിമൂന് വര്ഷം ആകുന്നു......




  2. Likes avd liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


  5. Likes avd liked this post
  6. #3
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Last edited by Grand Master; 02-25-2013 at 12:50 PM.

  7. #4
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    ÉMáÕßæa ÈàGßÏᢠµáùáAßÏáÎá{{ ØbÄØßiÎÞÏ ææÖÜß ¼àÕßÄJßW dÉçÏÞ·ßAÞJÕV ºáøáA¢. ''§M ÖøßÏÞAßJøÞ¢..."" ®K ÁÏçÜÞ·í çµø{àÏæa ææÖÜß Ïáæ¿ ÍÞ·ÎÞÏßçMÞÜᢠ§¿AÞÜJí ÎÞùßÏÄí §ÄáæµÞIÞÃí. æÕ{{Þȵ{áæ¿ ÈÞGßæÜ ÄÞÎøçÛøß æºÞø¢ ®dÄ ÕG¢ ÈNZ ÉMáÕßæÈÞM¢ ºßøß‚ßùBßÏßøßAáKá. ÄÎÞ ÖÏáæ¿ çÄXÎÞÕßX æµÞOJßøáKí ²øáÉÞ¿í ÄÕà ¿Þ..Øíµß Õß{ßæÏ¿Þ..æÏKí ¥Üùß... ÎÃß‚ßdÄJÞÝßæÜ µÞGáÉùOX æÕ{ß‚MÞ¿ßæÈçMÞæÜ æÕ{{JßW‚Õß GÞæÄ ÎÝAÞÜJí ÈNæ{dÄ È¿Ká... ®CßÜᢠÉMáÕßæa ¦ çÈÞGÕᢠȿJÕá¢, ºßøßÏᢠºÜÈÕᢠØNÞÈß‚ ºßøßJßøßµZ ÕV×æÎdÄ ÉßKßGÞÜᢠ浿áJßA{ÏÞÈÞÕßÜï.

  8. #5
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default



  9. #6
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default


  10. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്* കുതിരവട്ടം പപ്പു മണ്*മറഞ്ഞിട്ട് ഫിബ്രവരി 25ന് 13 വര്*ഷം പൂര്*ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്*മകള്* പങ്കുവെക്കുകയാണ് നടന്* മാമുക്കോയ

    വര്*ഷം 1996. ഷൂട്ടിങ് സൈറ്റുകളില്* േപരുകേട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില്* സത്യന്* അന്തിക്കാട് ചിത്രമായ തൂവല്*ക്കൊട്ടാരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനുപിരിഞ്ഞ നേരം. മനയായതുകൊണ്ട് നോണ്*വെജിന് ഇവിടം നിരോധിത മേഖലയാണ്. എന്നാല്* ഇതൊന്നും കാര്യമാക്കാതെ ഒരാള്* അവിടെ കാത്തിരുന്നു; ഉച്ചഭക്ഷണത്തിന് അല്*പം അക്ഷമയോടെ. ഭക്ഷണ പാത്രം എത്തിയപ്പോള്* കാത്തിരിപ്പിനു വിരാമമായി. പക്ഷേ അപ്പോഴാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്.

    പാത്രം എങ്ങനെയോ താഴെ വീണു. നോണ്*വെജ് നിരോധിത മേഖലയില്* മീന്* കറിയും മീന്* വറുത്തതും വീണു ചിതറി. സെറ്റിലുള്ളവരില്* ഏറെപ്പേര്*ക്കും, ആര്*ക്കാണ് മീന്* കൊണ്ടുവന്നതെന്ന് മനസ്സിലായില്ല. പക്ഷേ എല്ലാമറിയാമായിരുന്ന ഒടുവില്* ഉണ്ണികൃഷ്ണന്* മാത്രം ചിരിച്ചു. അതേ സമയം, ഇഷ്ടഭക്ഷണം നഷ്ടപ്പെട്ട വേദനയില്* ഒരാള്* വിഷണ്ണനായി ഇരുന്നു; മലയാളികള്* പപ്പു എന്നു വിളിക്കുന്ന കുതിരവട്ടം സ്വദേശി പത്മദളാക്ഷന്*.

    മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്* കുതിരവട്ടം പപ്പു മണ്*മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്*ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്*മകള്* പങ്കുവെക്കുകയാണ് സുഹൃത്ത് നടന്* മാമുക്കോയ. പപ്പുവിനെക്കുറിച്ച് ഓര്*ക്കുമ്പോള്* മാമുക്കോയയ്ക്ക് ആദ്യം ഓര്*മ വരുന്നത് അദ്ദേഹത്തിന്റെ മീന്*ഭ്രാന്താണ്. 'കോരപ്പന്* ദി ഗ്രേറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ് മലമ്പുഴയില്* നടക്കുന്ന സമയം.

    എത്തിയപാടെ പപ്പു സമീപത്തെ കടയില്*നിന്ന് ഒരു ചൂണ്ട വാങ്ങി. ഇടവേളകളില്* മലമ്പുഴ ഡാമില്*നിന്ന് മീന്*പിടിത്തമായിരുന്നു പണി. ''പുറത്ത് 40 രൂപ കിലോവിന് വിറ്റിരുന്ന മീന്* അങ്ങനെ പപ്പുവേട്ടന്* വെറും അഞ്ചു രൂപയ്ക്ക് സ്വന്തമാക്കി''. സിനിമയും നാടകവുമല്ലാതെ പപ്പുവിനും മാമുക്കോയയ്ക്കും പൊതുവായി എന്തുണ്ടെന്നു ചോദിച്ചാല്* 'മീന്*ഭ്രാന്ത്' എന്നായിരിക്കും ഉത്തരം.

    ''ഞാന്* സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് സിനിമയിലെത്തിയതാണ് പപ്പുവേട്ടന്*. അതിനു മുമ്പ് ഞങ്ങളെല്ലാം നാടകരംഗത്തുണ്ട്. സിനിമയില്* കോമഡിരംഗത്ത് അടൂര്* ഭാസി-ബഹദൂര്* ടീം കത്തിനില്*ക്കുന്ന സമയത്താണ് പപ്പുവേട്ടന്റെ രംഗപ്രവേശം. എന്റെ സുഹൃത്തും വഴികാട്ടിയും അങ്ങനെ എന്തെല്ലാമോ ആയിരുന്നു പപ്പുവേട്ടന്*. ഷൂട്ടിങ് കഴിഞ്ഞാല്* ഞങ്ങള്* പപ്പുവേട്ടന്റെ മുറിയില്* ഒരുമിച്ചു കൂടുക പതിവായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്* തമ്മിലും നല്ല ബന്ധമായിരുന്നു''.

    നഗരങ്ങളില്* ചെന്നു രാപാര്*ക്കാം, ആലഞ്ചേരി തമ്പ്രാക്കള്*, ഡോക്ടര്* പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പെരുവണ്ണാപുരത്തെ വിശേഷങ്ങള്* തുടങ്ങി ഒട്ടേറെ സിനിമകളില്* പപ്പുവും മാമുക്കോയയും ഒരുമിച്ച് അഭിനയിച്ചു.

    ''വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന പടത്തിന്റെ ഷൂട്ടിങ് ഊട്ടിയില്* നടക്കുന്ന സമയം. തൊട്ടടുത്തു തന്നെ ധര്*മേന്ദ്ര നായകനായ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അല്*പനേരം ഒഴിവു കിട്ടിയാല്* പപ്പുവേട്ടന്* ഹിന്ദി ചിത്രത്തിന്റെ സെറ്റില്* ചെന്നിരിക്കും. തിരിച്ചെത്തുമ്പോള്*, 'ധര്*മേട്ടന്റെ അടുത്തായിരുന്നു' എന്നു പറയും. ധര്*മേന്ദ്രയെയാണ് നമ്മുടെ അടുത്ത ആള്* എന്ന നിലയില്* 'ധര്*മേട്ടന്*' എന്നു സംബോധന ചെയ്തത്. ഷൂട്ടിങ് തീരാറായപ്പോഴേക്കും ഇരുവരും നല്ല സുഹൃത്തുക്കളായി.

    കാര്*ണിവല്* ഷോകളില്* നിരന്തരം നാടകങ്ങള്* കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. 'പൈലറ്റ് പപ്പു' എന്ന നാടകമൊക്കെ അന്നു ഞങ്ങള്* അങ്ങനെ കളിച്ചതാണ്. ജനങ്ങള്* ഇഷ്ടപ്പെട്ടാല്* പിന്നെ ആര്*ക്കും ഒരു നടനെ തഴയാന്* കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പപ്പുവേട്ടന്*''.

    വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്* പപ്പുവേട്ടന്* അനശ്വരമാക്കിയ കഥാപാത്രം യഥാര്*ഥത്തില്* താന്* ചെയ്യാനിരുന്നതാണെന്ന് മാമുക്കോയ. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം ഷൊര്*ണൂരില്* ഷൂട്ടിങ് തുടങ്ങിയ സമയത്തു തന്നെയാണ് വെള്ളാനകളുടെ നാടിന്റെ ഷൂട്ടിങ് കോഴിക്കോട്ടു തുടങ്ങുന്നത്. ''പൊന്മുട്ടയിടുന്ന താറാവില്* എനിക്ക് ആദ്യവസാന വേഷമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്*കൂടി വിളിച്ചു പറഞ്ഞാണ് പപ്പുവേട്ടന്* ആ വേഷം ഏറ്റെടുക്കുന്നത്. പപ്പുവേട്ടന്* ചെയ്തപ്പോള്* അതിലെ 'താമരശേരി ചുരം...' ഏറെ ഹിറ്റായി.

    ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം അയാളുടെ അഭാവം ചര്*ച്ചചെയ്യപ്പെടുകയെന്നുള്ളതാണ്. 'പെരുമഴക്കാലം' എന്ന ചിത്രത്തില്* സലിംകുമാര്* ചെയ്ത റോള്* പപ്പുവിനെക്കൊണ്ടേ ചെയ്യാന്* പറ്റൂ എന്ന് തിരക്കഥാകൃത്ത് ടി.എ. റസാഖും സംവിധായകന്* കമലും പറഞ്ഞത് മാമുക്കോയ സ്മരിക്കുന്നു. പപ്പുവിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് അതുതന്നെയാണ്.

  11. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    a really talented man....

  12. Likes Grand Master liked this post
  13. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    ഇമ്മിണി വല്യ ചിരിയുടെ ഉടമ



    ചിരിയുടെ പ്രപഞ്ചത്തില്* ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ ആ അരങ്ങ് ഓര്*മയായിട്ട് 13 വര്*ഷങ്ങള്* കടന്നുപോയി. പപ്പുവണിഞ്ഞ കഥാപാത്രങ്ങളുടെ ഡയലോഗുകളും ചേഷ്ടകളും മാത്രം ബാക്കി.

    നാടകവേദികളേയും ചലച്ചിത്രപ്രേമികളുടെയും മനസ്സില്* ചിരിയുടെ വലയം തീര്*ത്ത നിറ സാന്നിധ്യമായിരുന്നു. ഒരു പാട് നന്മകളും അല്*പസ്വല്*പം ദൗര്*ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്*. മലയാള സിനിമയില്* എസ്.പി പിള്ളയും, മുതുകുളവും അടൂര്* ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്* അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് പപ്പു മുന്നേറിയത്.

    സ്*നേഹത്തിന് മുന്നില്* മനസ്സലിയുന്ന പ്രകൃതം. 36 വര്*ഷം നാടകത്തിലും സിനിമയിലുമായി നിറഞ്ഞുനിന്നിട്ടും എക്കാലവും ഓര്*മ്മിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളും വിലപിടിച്ചതായി കരുതിയ കുറേ സൗഹൃദങ്ങളുമല്ലാതെ നീക്കിയിരിപ്പായി അധികമൊന്നും ബാക്കിവെക്കാതെയായിരുന്നു കടന്നുപോക്ക്്.

    'താനാരാണെന്ന് തനിക്കറിയാന്* മേലെങ്കില്* താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്* പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്* വയ്യെങ്കില്* ഞാന്* എന്നോട് ചോദിക്കാം ഞാനാരാണെന്ന്'പ്രിയദര്*ശന്* സംവിധാനം ചെയ്ത തേന്മാവിന്* കൊമ്പത്ത് എന്ന ചിത്രത്തില്* മദ്യലഹരിയില്* പപ്പു മോഹന്*ലാലിനോട് പറയുന്ന രംഗം തമാശരംഗങ്ങളിലും സിനിമയിലൂടെയുമായി എത്ര തവണ മലയാളി കണ്ടിരിക്കാം. കാലമെത്ര കഴിഞ്ഞാലും ഈ ഒരു ഡയലോഗ് മാത്രം മതി പപ്പു പ്രേക്ഷകഹൃദയങ്ങളില്* ജീവിക്കാന്*.

    ടാ..സ്*കി വിളിക്കാനെന്നും താമരശേരി ചുരത്തിലെ അപകടത്തിന്റെ കഥ വിവരിക്കുന്നതിലുമുള്ള ശൈലിയും അമ്മാവന്* കല്ലിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ആങ്കലാപ്പോടെ നിലവിളിക്കുന്ന പപ്പുവിന്റെ മുഖം എത്ര തവണ കണ്ടാലും ചിരിക്കാത്തവരുണ്ടാവില്ല. അതേ പോലെ മണിച്ചിത്രത്താഴില്* വെള്ളമില്ലാത്ത വഴിയിലൂടെ വെള്ളമുണ്ടെന്ന നിഗമനത്തില്* ഉടുമുണ്ട് ലേശം പൊക്കിപ്പിടിച്ച് ചെറുതായി ചാടിച്ചാടി പോകുന്ന കഥാപാത്രം. മലയാള സിനിമയുള്ളിടത്തോളം ഒര്*ക്കാനുള്ള വക നല്*കിയാണ് പപ്പു വിടപറഞ്ഞത്. ഇത്രേയുള്ളോ ഇതിപ്പം ശരിയാക്കിത്തരാം, മെയ്തീനേ ആ ചെറിയേ സ്​പാനറിങ്ങെടുത്തേ....സംഭാഷണങ്ങള്* തുടര്*ക്കഥയാകുന്നു.

    ഏയ് ഓട്ടോയില്* പടച്ചോന്* ഓട്ടോയില്* കയറി കുറേ പണവും നല്*കി ഇറങ്ങിപ്പോയ കഥ മോഹന്*ലാലിനോടും മണിയന്*പിള്ളയോടും ജഗദീഷിനോടും പപ്പു വിവരിക്കുന്ന രംഗമുണ്ട്. കൈയില്* കിട്ടിയ കാശ് ഭഗവാന്* തന്നതാണെന്ന് കൂട്ടുകാരെ വിശ്വസിപ്പിക്കാന്* മെനയുന്ന കഥ പിടിക്കപ്പെടുമ്പോഴും പപ്പു തന്റെ അനിഷ്ടവും കുറുമ്പും പ്രകടിപ്പിക്കുന്നത് ഹാസ്യം ഏങ്ങനെയെല്ലാം ജനിക്കുന്നുവെന്ന് മനസ്സിലാക്കിത്തരുന്നു. അസുഖബാധിതനായ ശേഷവും ഇടക്കാലത്ത് ലോഹിതദാസ് സൃഷ്ടിച്ച വര്*ക് ഷോപ്പിലെ ആശാന്റെ വേഷം എത്ര വ്യത്യസ്തമായാണ് പപ്പു അവതരിപ്പിച്ചത്.

    ഗ്രീസും അഴുക്കും പറ്റിയ സ്​പാനര്* എടുക്കാനയക്കുന്ന ജയറാം തികഞ്ഞ അനിഷ്ടത്തോടെ അതെടുത്തുകൊണ്ടുവരുമ്പോള്* പപ്പു പറയുന്നുണ്ട്. എന്താടാ കഴുതമോറ എന്ന് പറഞ്ഞ് ജയറാമിനെ കളിയാക്കുന്ന മുഴുക്കുടിയനായ ആശാന്*. ചെറുതെങ്കിലും കിങ്ങിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്* അഭിനയിച്ച നരസിംഹത്തിലും ഗൗരവമുള്ള വേഷമായിരുന്നു. കനകയുടെ ഉത്തരവാദമുള്ള അമ്മാവനായി എന്*.എഫ് വര്*ഗീസിന് മുമ്പിലെത്തുന്ന കഥാപാത്രം.

    അഭിനയമോഹവുമായെത്തിയ പത്മദളാക്ഷനെന്ന ചെറുപ്പക്കാരനെ മുഹമ്മദ് റാഫിയാണ് തലയില്* കൈവച്ച് അനുഗ്രഹിച്ചത്. പത്മദളാക്ഷനെ വിട്ട് അഭിനയവേദികളില്* കുതിരവട്ടം പപ്പുവായി മാറിയിട്ടും ജീവിതത്തിലെ അവിസ്മരണീയ നിമിഷമായി എപ്പോഴും റാഫിയുടെ അനുഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. 1964 ലില്* മൂടുപടം എന്ന സിനിമയിലായിരുന്നു ആദ്യമായി മുഖം കാണിച്ചത്. ഷീലയോട് വലതുകാല്*വെച്ച് വീട്ടിലേക്ക് കയറൂവെന്ന് പറഞ്ഞ് തുടങ്ങിയ അഭിനയപ്രപഞ്ചം നരസിംഹത്തിലെ ശുദ്ധനായ കഥാപാത്രത്തിലെത്തിയപ്പോഴാണ് പപ്പുവിനെ തേടി മരണത്തിന്റെ വിളിയെത്തിയത്.

    കുപ്പയില്* നിന്ന് സിനിമയിലേക്ക് എന്ന നാടകമായിരുന്നു പപ്പുവിന്റെ ജീവിതത്തില്* വഴിത്തിരിവായത്. നാടകം കാണാനിടയായ രാമു കാര്യട്ടാണ് പപ്പുവിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഭാര്*ഗവീനിലയം എന്ന സിനിമയാണ് ജനമനസ്സുകളില്* ഇടം നേടിയ പപ്പുവിന് ആര് പേര് തന്നെ ചാര്*ത്തിക്കിട്ടുന്നത്. ഒന്നും ഒന്നും കൂട്ടിയാല്* ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞ സാക്ഷാല്* വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷനെന്ന യുവാവിനെ പപ്പുവെന്ന് വിളിച്ചത്. ഭാര്*ഗവീനിലയത്തില്* ബേപ്പൂര്* സുല്*ത്താന്* സൃഷ് ടിച്ച കഥാപാത്രത്തിന്റെ പേര് പപ്പുവായതിനാലും സ്ഥലപ്പേര് കുതിരവട്ടവുമായതുകൊണ്ട് ഇവ ചേര്*ത്താണ് യശ:ശരീനായ ബഷീര്* ഈ പേര് വിധിച്ചത്.

    സിനിമയില്* ആ പേരില്* തന്നെ പിന്നീട് പ്രസിദ്ധനായി. 1100 ഓളം സിനിമകളില്* അഭിനയിച്ചതില്* ഏറിയ പങ്കും ഹാസ്യപ്രധാനമായ വേഷങ്ങള്*. സ്വഭാവ നടന്റെ വേഷവും തനിക്ക് ചേരുമെന്ന് അവസരം കിട്ടിയപ്പോഴൊക്കെ തെളിയിക്കുകയും ചെയ്തു. അങ്ങാടി, വാര്*ത്ത, കിങ് തുടങ്ങിയ ചിത്രങ്ങള്* പപ്പുവെന്ന സ്വഭാവനടനെ പരിചയപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അങ്ങാടിയിലെ പാവാട വേണം മേലാട വേണമെന്ന പാട്ടുസീന്*.

    ജനിച്ച് 40 ാം ദിവസം അച്ഛനും കേവലം 16 വയസ്സുമാത്രമുള്ളപ്പോള്* അമ്മയും നഷ്ടപ്പെട്ട പത്മദളാക്ഷനെന്ന ചെറുപ്പക്കാരന്റെ ബാല്യകാലത്ത് ചിരിക്കാനോ തമാശയ്*ക്കോ ഇടമില്ലായിരുന്നു. ബാലന്*.കെ നായരും, കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്*കരനും നാടകത്തില്* നിറഞ്ഞുനില്*ക്കുന്ന കാലം. റിഹേഴ്*സല്* ക്യാമ്പുകളില്* പതിവായി ഇവരുടെ അഭിനയം കണ്ടും കേട്ടും ചുറ്റിപ്പറ്റി നിന്നാണ് പപ്പു അഭിനയം പഠിച്ചത്.

    നാടകക്കളരിയിലുള്ളവര്*ക്ക് ബീഡിയും ചായയും വാങ്ങിക്കൊടുക്കുന്ന തൊഴിലും ചെയ്തിട്ടുണ്ട്. അഭിനയിക്കാന്* ചാന്*സ് തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്* സ്വന്തമായി നാടകം തന്നെ എഴുതിയാണ് പപ്പു ആഗ്രഹം സഫലമാക്കിയത്. കപ്പയില്* നിന്ന് സിനിമയിലേക്ക് എന്നായിരുന്നു നാടകത്തിന്റെ പേര്.

    പട്ടിണിയും കഷ്ടപ്പാടുകളും അതിജീവിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തെ സ്*നേഹിച്ച് അഭ്രപാളികയില്* പ്രേക്ഷനെ ചിരിപ്പിക്കുന്നതില്* തന്നെ പ്രത്യേക കഴിവായിരുന്നു. ചെവിയിലൂടെ ഒരു കിളി പറന്നുപോയതുപോലെ എന്ന് മണിച്ചിത്രത്താഴില്* പറയും ഓര്*മ്മകളിലേക്ക് ആ ചിരിപ്പക്ഷി പറന്നുപോയിട്ട് ഒരു പതിറ്റാണ്ടായിട്ടും ശേഷിപ്പുകളാ കഥാപാത്രങ്ങള്* ജനങ്ങളിലേക്ക് ഇടവേളകളില്ലാതെ കടന്നെത്തുന്നു.

  14. #10
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    [ame=http://www.youtube.com/watch?v=w5oIEZIVAbo&feature=player_embedded]POOCHAIKKORU MOOKUTHY[COMEDY].MPG - YouTube[/ame]

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •