thanks mattoose..
ആമേന്‍* - എഴുന്നേറ്റു നിന്നു കൈയടിച്ചു പോകുന്ന സിനിമ
ലിജോ ജോസ് പെല്ലിശ്ശേരി -മലയാളി സിനിമ പ്രേക്ഷകന് പരിചിതമല്ലാത്ത ഒരു പേരാണിത്.മലയാളത്തില്‍* 2010 ലും 2011 ലുമായി ലിജോ രണ്ട് സിനിമകള്‍* ചെയ്തിരുന്നു-നായകനും സിറ്റി ഓഫ് ഗോഡും.മുന്‍*ധാരണകളില്‍* നിന്നെല്ലാം മാറി നടന്ന സിനിമകളായിരുന്നു ഇത് രണ്ടും.(കണ്ടത് വളരെ കുറച്ച് പേരാണെന്നു മാത്രം).
മലയാളത്തിലെ മികച്ചൊരു നടനായ ജോസ് പെല്ലിശ്ശേരിയുടെ മകന്റെ മൂന്നാമത്തെ സിനിമയാണ് ആമേന്‍*.ആമേന്‍* കണ്ടിറങ്ങുമ്പോള്‍* പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റിലേക്ക് ഒരു പേരു കൂടി ചേര്*ത്തു -ലിജോ ജോസ് പെല്ലിശ്ശേരി.
ആമേന്‍* -
പൂ വിരിയുന്നതു പോലെ മനോഹരമായ ഒരു ആവിഷ്*ക്കാരം.അതില്‍* പ്രണയമുണ്ട് സംഗീതമുണ്ട് അതിലുപരി കുറേ നന്*മകളുണ്ട്.
ആമേന്‍* -
സംവിധായകന്* നയിച്ച സിനിമ.എവിടെയാണൊരു കുറവ് കണ്ടു പിടിക്കാന്‍* പറ്റുന്നത്.കഴിയുന്നില്ല.സംവിധായകനാണ് താരം.ലിജോ ജോസ് നാളെ മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമാകും.
ആമേന്‍* -
ജീവിച്ച കഥാപാത്രങ്ങള്‍*.മണ്ണില്‍* തൊട്ടു നിന്നു മലയാളത്തില്‍* സംസാരിച്ച താരങ്ങള്‍*.
ഫഹദ് ഫാസില്‍* എന്ന നടന്* നമുക്കൊരു മുതല്‍* കൂട്ടാണ്.ഓരോ സിനിമയിലും ഞെട്ടുച്ചു കോണ്ടിരുക്കുന്നു.ഇന്ദ്രജിത്ത് അനായാസം വട്ടോളിയച്ചന്റെ കുപ്പായമണിഞ്ഞു.
കലാഭവന്‍* മണി -അയാളും ഞാനും തമ്മില്‍*-ലെ പോലിസ് വേഷത്തിനും ശേഷം തകര്*ത്തു.ജോയ്മാത്യു,പേരറിയാത്ത ഒരു കുട്ടം അഭിനേതാക്കള്‍*-അങ്ങനെ വരുന്നവരും പോകുന്നവരും വരെ മനസ്സില്‍* കേറി ഇരിക്കുന്നു.
രചന എന്ന നടി മലയാളത്തിന്റെ ഭാവിയാണ്.
ആമേന്‍* -
കാണാത്ത ക്യാമറ ഭാഷ.അഭിനന്ദന്* രാമാനുജം(ഉച്ചാരണം ശരിയാണോ എന്ന് അറിയില്ല) - നിങ്ങള്‍* ശരിക്കും സ്*കോര്‍* ചെയ്തു.ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ പറയുന്നത് ഇതിനെയാണല്ലേ.
ആമേന്‍* -
പ്രശാന്ത് പിള്ള.ഇദ്ദേഹമാണ് ഈ സിനിമയുടെ ജീവന്*.ഇതിനപ്പുറം ഈ സിനിമയ്ക്ക് സംഗീതം കൊടുക്കാനാകില്ല.
ആമേന്‍* -
പി.എസ്.റഫിക്ക്-മലയാളിത്തമുള്ള ഒരു സിനിമ സംസാരിച്ചത് റഫീക്കിന്റെ പേനയാണ്.ഇനിയുമൊരായിരം തിരക്കഥകള്‍* വിരിയട്ടെ
ആമേന്‍* -
മനസ്സു നിറച്ച സിനിമ.
സന്തോഷം നല്*കിയ സിനിമ
സിനിമാപ്രേമികള്‍* കാണേണ്ടുന്ന സിനിമ.
വാല്* -
മായാമോഹിനിയും കമ്മത്തുമൊക്കെ ഇഷ്ടപ്പെടുന്നവര്‍* ആമേന്‍* കളിക്കുന്ന തിയേറ്റര്‍* പരിസരത്തുപോലും പോകരുത്.ഇന്ന് സിനിമകണ്ടപ്പോള്‍* രണ്ട് പയ്യന്*മാര്‍* ആദ്യം മുതല്‍* അവസാനം വരെ ഇരുന്നു കൂവുകയായിരുന്നു.ആര്*ക്കുവേണ്ടിയാണ്.കൂവി തോല്*പ്പിക്കാനോ.നല്ല കഥ ..!
Kollam Archana
21-03-2013
03.30 PM
With PLK and Sankar Das
Last edited by Mattoose; 03-22-2013 at 08:43 PM.
Sponsored Links ::::::::::::::::::::Remove adverts | |
Thanks Mattett...!
Ithrayum pukazhthunna sthithikku..@
Aarudeyum shradhayil pedatha oraal...
Ennal ellaam shradhikkunna oraal...
........5/5
Thanks mattoose...!