Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Immanuel - Review ദൈവം നമ്മോട് കൂടെ തന്നെ

  1. #1
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Thumbs up Immanuel - Review ദൈവം നമ്മോട് കൂടെ തന്നെ


    ഇമ്മാനുവൽ - ദൈവം നമ്മോട് കൂടെ തന്നെ

    ഇരിങ്ങാലക്കുട - സിന്ധു
    തിയതി & സമയം - 6 മാർച്ച്* , 6.15 PM
    സ്റ്റാറ്റസ് : BC - 60% FC -

    കാര്യമായ പുതുമകൾ ഒന്നും തന്നെയില്ലാത്ത ഒരു കഥയാണ് ഇമ്മാനുവൽ എന്ന സിനിമയുടേത്. പക്ഷെ അത് ഒരു നല്ല അനുഭവമാക്കി തീര്ക്കാൻ സംവിധായകൻ ലാൽ ജോസ് പരിശ്രമിച്ചിരിക്കുന്നു. അതിൽ അദ്ദേഹം തീര്ത്തും വിജയിച്ചിരിക്കുന്നു. കഴിഞ്ഞ 2 സിനിമകളിലെ പോലെ ശക്തമായ കഥയോ തിരക്കഥയോ ലാൽ ജോസിന്റെ ഈ ചിത്രത്തിനില്ല. പക്ഷെ ഒരു പുതുമുഖം എന്ന നിലയിൽ എ സി വിജീഷിന്റെ തിരക്കഥ നല്ലത് എന്ന് തന്നെ പറയാം. പ്രേക്ഷകന് ഒരു നല്ല സന്ദേശം നല്കാനുള്ള കരുത്ത് അതിനുണ്ട്.

    അഫ്സൽ യൂസഫിന്റെ സംഗീതം നല്ലത് തന്നെ. "മാനത്തുദിച്ചത്" എന്ന് തുടങ്ങുന്ന ഗാനം മികച്ചു നിന്നു. ഭക്തിഗാനം കൊള്ളാമെങ്കിലും അതെടുത്ത രീതിയും ചിത്രത്തിൽ കൂട്ടി ചേര്ത രീതിയും എനിക്ക് പിടിച്ചില്ല. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലര്ത്തി. പ്രദീപ്* നായരുടെ ചായഗ്രഹണവും രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനവും നന്നായി.

    ഒരു സാധാരണക്കാരൻ എന്ന നിലയിലുള്ള കഥാപാത്രങ്ങൾ മമ്മൂട്ടി എന്നും നന്നാക്കാറുണ്ട്. ഇതിലും നന്മയുള്ള കുടുംബനാഥൻ , ജോലിക്കാരൻ എന്നീ ഭാഗങ്ങൾ അദ്ദേഹം അനായാസമായി കൈ കാര്യം ചെയ്തു. ഫഹദ് ഫാസിൽ തന്റെ അഭിനയ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്നു. അഭിനയം അമിതമാകുമോ എന്ന് ശങ്കിച്ചെങ്കിലും അതുണ്ടായില്ല. കർക്കശ സ്വഭാവമുള്ള ഉന്നത ഉദ്യോഗസ്ഥന്റെ വേഷം ഫഹദ് മികവുറ്റതാക്കി. നായിക റീനു , മകന്റെ കഥാപാത്രം ചെയ്ത കുട്ടി എന്നിവര് വളരെ നന്നായി. സുകുമാരി , സുനിൽ സുഖദ , നെടുമുടി , മുക്ത എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സില് ഇപ്പോഴും തങ്ങി നില്ക്കുന്നു. സലിം കുമാറിന്റെ കഥാപത്രത്തിനു കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല.

    സാധാരണക്കാരന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇന്നത്തെ സമൂഹത്തിലെ ഉദ്യോഗ തലങ്ങളിലെ പൊള്ളതരങ്ങളും സ്വാര്ത താല്പര്യങ്ങളും ഇമ്മാനുവലിൽ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു. എല്ലാത്തിനുമുപരി ഇത് നന്മ നിറഞ്ഞ ഇമ്മാനുവലിന്റെ കഥയാണ്*. ഖദീജുമ്മക്ക് അദ്ദേഹം പടച്ചോനെ പോലെ...ജീവന് അദ്ദേഹം ഹീറോ.
    അതെ , പ്രതീക്ഷകൾ അസ്തമിക്കുന്നിടത്താണ് ജീവിതം തുടങ്ങുന്നത്.


    വാല്ക്കഷ്ണം : ചിലത് സിനിമയിൽ വന്നാൽ ഭൂമി ഇടിഞ്ഞു വീഴും എന്ന് പറയുന്ന ചില സിനിമാപ്രേമികൾ ( ന്യൂ ജനറേഷൻ എന്ന് വിളിക്കപ്പെടുന്ന സംഭവത്തെ എതിർക്കുന്നവർ) ഈ സിനിമയിൽ f**k എന്ന് പറയുന്നത് കേട്ട് കാണും. അതും 2 തവണ. ഇതൊക്കെ തന്നെ ഹിറ്റ്* എന്ന പേര് നേടിയ ഡയമണ്ട് നെക്ക്ലസിലും സ്പിരിറ്റിലും എല്ലാ തരം പ്രേക്ഷരും കേട്ടില്ലേ ? ദയവു ചെയ്തു സിനിമയിൽ നിങ്ങള്ക്ക് അറപ്പും വെറുപ്പും തോന്നിക്കുന്ന കാര്യങ്ങൾ വന്നാൽ മനസ്സിന്റെ ചവിറ്റ് കുട്ടയിൽ നിക്ഷേപിക്കാൻ ശ്രമിക്കുക. എന്നിട്ട് സിനിമയിലെ നല്ല വശങ്ങൾ മാത്രം ചിന്തിക്കാൻ ശ്രമിച്ചാൽ യാതൊരു പ്രശ്നവും ഇല്ല.
    Last edited by Jithu; 04-06-2013 at 11:04 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxx jithuuuuuuuuuuuuu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx jithu.....naatilundalle.....shivettante kalyanam koodunille.....

  5. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks macha

  6. #5
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by B I L A L View Post
    thanx jithu.....naatilundalle.....shivettante kalyanam koodunille.....
    yes... nale pokanam.

  7. #6

    Default

    thanx jithu
    FK LOVER

  8. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks macha

  9. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jithu...Ningal Chennai Corporate Worldil ninnum leave eduthoo??

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jithu bhai enna chocolate bhai...

  11. #10
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Thanks Jithu.. Pudhuma illaatha kadha ennu parayaan pattumo... Vere edhu padam aanu ee corporate life with targets and all ithra nannaayittu handle cheyidhirickunnadhu ??
    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •