Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ & മുബൈ പോലീസ&

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ & മുബൈ പോലീസ&


    ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ

    tcr kairaly

    matinee

    housefull

    ഒരു മഹത്തായ സിനിമ അല്ലാതിരിന്നിട്ട് കൂടി 125 ദിവസത്തോളം നല്ല അന്തസായിട്ട് ഓടിയ സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ. ജയറാം എന്ന നടൻ മലയാള സിനിമ ഇൻഡ്സ്ട്രിയിൽ നിന്ന് ഏതാണ്ട് ഔട്ടായ മട്ടിൽ നിൽക്കുന്ന സമയത്ത് റിലീസ് ചെയ്ത് ജയറാമിനു വീണ്ടും യഥാർത്ഥ ജനപ്രിയ നായകൻ എന്ന പട്ടം നേടികൊടുത്ത സിനിമ.

    അക്കു അക്ബറിന്റെ സംവിധാനത്തിൽ 2008 ല് പുറത്ത് വന്ന ആ ചിത്രത്തിനു സമാനമായ മറ്റൊരു വിജയം കൈവരിക്കാൻ ജയറാമിനു അതിനു ശേഷം സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ വെറുതെ ഒരു ഭാര്യയുടെ അതേ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വരുമ്പോഴെ ജനം വലാതങ്ങ് പ്രതീക്ഷിച്ച് പോകും. അതും ആ സിനിമയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്ന സംശയം ഉണർത്തും വിധം ഭാര്യ അത്ര പോരാ എന്ന ടൈറ്റിലും കൂടിയാവുമ്പോൾ പ്രതീക്ഷകളുടെ അളവും കൂടും.

    ഒരു കുടുംബത്തിൽ ഏതൊരു ഭാര്യയും ഭർത്താവിന്റെ മുഖത്ത് നോക്കി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി പറയുകയും ഉത്തരവാദിത്വമില്ലാത്ത ഭർത്താക്കന്മാരുടെ ജീവിത രീതികൾ വിമർശനാത്മകമായി കാണിക്കുകയും ചെയ്തത് കൊണ്ടാണു ഒരു ശരാശരി ചിത്രമായിരുന്നിട്ടും വെറുതെ ഒരു ഭാര്യ വമ്പൻ വിജയമായത്. അതിൽ നിന്നും ഭാര്യ അത്ര പോരായിലേക്ക് വരുമ്പോൾ തിരകഥാകൃത്തായ ഗിരീഷ് കുമാർ സമകാലീന സംഭവങ്ങളുടെ ഒരു ആകെ തുക കുടുമ്പ പശ്ചാത്തലത്തിന്റെ അകമ്പടിയോടെ പറയാനാണു ഉദ്ദേശിച്ചത്.

    കേരളത്തിലെ വർദ്ധിച്ചു വരുന്ന മദ്യാസക്തി, ന്യൂജനറേഷൻ തരംഗം , കുട്ടികളുടെ വഴിവിട്ട പോക്കുകൾ, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ മേഖലയിലും സിനിമ കൈ വെച്ചിട്ടുണ്ട്. ഒരു സ്കൂൾ അധ്യാപകനായ ജയറാം ക്ലാസ് ടൈമിൽ മാതൃകാധ്യപകൻ ആണെങ്കിലും അത് കഴിഞ്ഞാൽ പൂരമ്പറപ്പിലെ ചീട്ടു കളി പിന്നെ മൂക്കറ്റം വെള്ളമടി ഇതാണു പതിവ്. ബാങ്കുദ്യോഗസ്ഥയായ ഭാര്യ (ഗോപിക)യും മകനുമടങ്ങുന്നതാണു അദ്ദേഹത്തിന്റെ കുടുമ്പം. പത്ത് പതിനഞ്ച് വർഷം കഴിഞ്ഞാൽ ഭാര്യ അത്രയ്കങ്ങട്ട് പോരാ എന്ന് ഏത് ഭർത്താവിനും തോന്നും എന്ന പക്ഷക്കാരനാണു മാഷ്.

    ഈ മാഷ് പണ്ട് കുടിയും മറ്റൊരു ചീത്ത സ്വഭാവങ്ങളും ഇല്ലാത്ത ആളായിരുന്നു പിന്നെ പതിയെ ഇങ്ങനെ ആയി മാറി. അങ്ങനെയിരിക്കെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ചുമതലയേൽക്കേണ്ടി വരുന്ന മാഷിനു കമ്പ്യൂട്ടർ പഠിക്കുന്നതിനു വേണ്ടി ന്യൂജനറേഷൻ ബഡ്ഡീസുമായി കൂട്ട് കൂടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട് മാഷ് ആളാകെ മാറുന്നു. ന്യൂജനറേഷനാണോ ഓൾഡ് ജനറേഷനാണോ കൂടുതൽ കുഴപ്പക്കാർ എന്ന് നമ്മളെ ഇരുത്തി ചിന്തിപ്പിക്കണം എന്നൊരു ഉദ്ദേശം അണിയറക്കാർക്ക് ഉണ്ടായിരിക്കണം.

    അഛന്റെ വഴിപിഴച്ച പോക്കിൽ കുടുമ്പത്തിൽ മകനുണ്ടാക്കുന്ന മാറ്റങ്ങൾ, ഭർത്താവിന്റെ സ്വഭാവത്തോട് ഭാര്യയുടെ പ്രതികരണങ്ങൾ അങ്ങനെ അങ്ങനെ ഇന്നത്തെ സമൂഹത്തിൽ നമ്മൾ കാണുന്നതായ എല്ലാ പ്രശ്നങ്ങളും ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുന്നു. വെറുതെ ഒരു ഭാര്യ സിനിമാറ്റിക് ആയാണു അവസാനിച്ചതെങ്കിൽ ഭാര്യ അത്ര പോരാ റിയാലിറ്റിയോട് അടുത്ത് നിന്നാണു അവസാനിക്കുന്നത്.

    നായക കഥാപാത്രമായി ജയറാം തകർത്തഭിനയിച്ചിട്ടുണ്ട്. പല സമയങ്ങളിലും അമിതാഭിനയമാണെന്ന് തോന്നിപോകുമെങ്കിലും അത് കഥാപാത്രമാണെന്ന തോന്നൽ നമുക്ക് ഉണ്ടാക്കിക്കുന്നിടത്താണു ജയറാമിന്റെ വിജയം. ഭാര്യയുടെ റോൾ ഗോപികയും മകൻ ഭാസ്ക്കരനായി അഭിനയിച്ച പയ്യനും ഭംഗിയാക്കിയിട്ടുണ്ട്. ന്യൂജനറേഷനായി അജു കയ്യടി വാങ്ങി. പല സീനുകളിലും ഭാര്യമാർക്ക് കയ്യടിക്കാൻ തോന്നുമെങ്കിലും തൊട്ടടുത്തിരിക്കുന്ന ഭർത്താവിനെ പേടിച്ച് അവർ അതൊഴിവാക്കാനാണു സാധ്യത. തല്ലാൻ കയ്യോങ്ങുന്ന ജയറാമിന്റെ കയ്യ് പിടിച്ച് തടുത്ത് ഗോപിക പറയുന്ന ഡയലോഗ് തന്നെ അതിനുദാഹരണം.

    ഇത്തരമൊരു ചിത്രം അതിന്റെതായ ഗൗരവത്തോടെ സംവിധാനം ചെയ്യാൻ അക്കു അക്ബറിനു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കിലെങ്കിലും ഞാനിങ്ങനെയാണു എന്ന നാടൻ പാട്ടിന്റെ ഈണത്തോടെയുള്ളത് രസകരമാണു. നമുക്ക് അറിയുന്ന എന്നാൽ നമ്മൾ കാണാൻ ശ്രമിക്കാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പലതും ഈ സിനിമയിലുണ്ട്. അത് പക്ഷെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ തിരകഥാകൃത്തിനു ഒരല്പം വീഴ്ച്ച വന്നിട്ടുണ്ട് എന്നത് ഈ ചിത്രത്തിന്റെ ഒരു വലിയ പോരായ്മ തന്നെയാണു. ഫാമിലി സപ്പോർട്ടോടെ ഒരു ശരാശരി വിജയം നേടാൻ കഴിയുന്നതെലാം ചിത്രത്തിലുണ്ടെങ്കിലും ഈ ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ..!!

    മുബൈ പോലീസ്
    tcr girija

    second show

    house full



    കൊച്ചിയിലെ അസി പോലീസ് കമ്മീഷ്ണർ ആര്യൻ (ജയസൂര്യ) കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്നത് മറ്റൊരു എസിപി ആയ ആന്റണി മോസസ്( പൃഥ്വിരാജ്). താൻ കുറ്റവാളിയെ കണ്ട് പിടിച്ചു എന്ന് ഡ്രൈവിങ്ങിനിടയിലൂടെ ആന്റണി കമ്മീഷ്ണർ ആയ ഫർഹാനോട് (റഹ്മാൻ) പറയുന്നു. എന്നാൽ കുറ്റവാളിയുടെ പേരു പറയുന്നതിനു മുമ്പ് ആന്റ്ണി സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആവുന്നു.

    14 ദിവസത്തിനു ശേഷം ബോധം വരുന്ന ആന്റ്ണിക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല. സ്വന്തം പേരു പോലും. താൻ ഒരിക്കൽ കണ്ട് പിടിച്ച ആ സത്യം , ആരാണു കുറ്റവാളി എന്നത് വീണ്ടുമൊരിക്കൽ കൂടി കണ്ട് പിടിക്കാൻ പാസ്റ്റ് ഓർമയില്ലാത്ത ആന്റ്ണി നിർബന്ധിതനാവുകയാണു. ഇവിടെ മുബൈ പോലീസ് തുടങ്ങുന്നു.

    കാസിനോവയുടെ പരാജയത്തിനു ശേഷം റോഷൻ ആൻഡ്രൂസും ബോബി സഞ്ജയ്മാരും ഒന്നിക്കുന്ന ചിത്രമാണു മുംബൈ പോലീസ്. ഒരു പോലീസ് കഥ എന്ന് പറയുമ്പോൾ ഉണ്ടാകേണ്ട കിടിലൻ ഡയലോഗുകളും പൊടിപാറ്റി ഫൈറ്റുകളും ഒന്നും ഈ ചിത്രത്തിൽ ഇല്ല. തികച്ചും വ്യത്യസ്ഥമായ രീതിയിൽ മലയാള സിനിമക്ക് പരിചിതമല്ലാത്ത രീതിയിലാണു കഥ പറഞ്ഞ് പോകുന്നത്. മികച്ച ഛാായഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിനു മറ്റൊരു തലം നൽകുന്നു.

    വലിയ കാൻവാസിൽ പറയുന്ന ചിത്രമാണെങ്കിലും കുറച്ച് അഭിനേതാക്കളെ സിനിമയിൽ ഉള്ളു. കോമാളിത്തരങ്ങളും മേയ്ക്കപ്പിലൂടെയുള്ള രൂപമാറ്റങ്ങളുമാണു മഹത്തായ അഭിനയം എന്ന് ധരിച്ചു വച്ചിരിക്കുന്നവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്നാൽ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും ശേഷിയുമുള്ള എതിരാളികളിലാത്ത നടൻ പൃഥ്വിരാജ് മാത്രമാണു എന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയ്ക്കപ്പെടുകയാണു മുംബൈ പോലീസിലൂടെ. ചെറുതെങ്കിലും ജയസൂര്യയുടെ വേഷം മികച്ചു നിന്നു. കിട്ടുന്ന വേഷങ്ങൾ എല്ലാം നന്നാക്കിയിട്ടും റഹ്മാനെ മലയാള സിനിമ വേണ്ട രീതിയിൽ ഇനിയും പരിഗണിക്കുന്നില്ല എന്നത് വേദന നിറഞ്ഞ സത്യമാണു.

    കാസിനോവയുടെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് തന്നെയാണു റോഷൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ബ്രില്യന്റ് തിരകഥ, അതിന്റെ മികച്ച സംവിധാനം ഇതാണു ഒറ്റവാക്കിൽ പറഞ്ഞാൽ മുംബൈ പോലീസ്. പക്ഷെ സൗണ്ട് തോമ പോലെയുള്ള നിഷ്കളങ്ക ചിത്രങ്ങൾ കണ്ട് കയ്യടിക്കുന്ന മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഈ പറഞ്ഞ ബ്രില്യൻസി ദഹിയ്ക്കുമോ എന്ന് സംശയമാണു. എന്നിരുന്നാലും ഇങ്ങനെയുള്ള പുതുമയുള്ള പ്രമേയങ്ങളും അവതരണങ്ങളും നിറഞ്ഞ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം ഇല്ലെങ്കിൽ കാൽകാശിനു കൊള്ളില്ലാത്ത കണ്ട് മടുത്ത ചീഞ്ഞ് നാറിയ തമാശപടങ്ങളെ വിജയിപ്പിച്ച് കൊടൂക്കുക എന്ന നാണക്കേടിനു മുമ്പിൽ മലയാള സിനിമ ഇനിയും ഇനിയും ഒരുപാട് തവണ തലകുനിയ്ക്കേണ്ടിവരും..!
    Last edited by National Star; 05-04-2013 at 02:03 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default

    claimax thankal kandille? alla onnum paranjila athu kondu chodichatha...... Thanx...........

  4. #3
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default

    Quote Originally Posted by Nischal Kumar View Post
    claimax thankal kandille? alla onnum paranjila athu kondu chodichatha...... Thanx...........
    athu ivide soochipichittundallo..
    Last edited by National Star; 05-04-2013 at 01:59 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks National Star


  6. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks bro....!

  7. #6
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by Nischal Kumar View Post
    claimax thankal kandille? alla onnum paranjila athu kondu chodichatha...... Thanx...........
    Ningal inganey ennekollu idaan thakka enthaanu climaxil............oru different style alley....anyway njan padam kandilla.....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  8. #7
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    NS.......thank you.............

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  9. #8
    FK Addict shakeer's Avatar
    Join Date
    Dec 2007
    Location
    TIRUR / MIDDLESEX LONDON
    Posts
    1,169

    Default

    thanks ns.................

  10. #9
    FK Lover Vamban's Avatar
    Join Date
    Apr 2012
    Location
    La masia
    Posts
    4,385

    Default

    Good review machaanee... thanks!
    Ambathooor Singham

  11. #10
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    thanks NS bhai....


    ENNU NINTE MOIDEEN

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •